Home Blog Page 158

റഹീമിന് 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് കോടതി; മരിക്കും മുമ്പേ മകനെ കാണണമെന്ന് പ്രതികരിച്ച് ഉമ്മ, അടുത്ത വർഷം മോചനം?

0
Spread the love

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് മാതാവ് ഫാത്തിമ. അബ്ദുൽ റഹീം കേസിൽ നിർണായകമായ വിധിയാണ് ഇന്നുണ്ടായത്. സ്വന്തം മകനെ കണ്ടാലേ ആശ്വാസമാകൂയെന്നും മരിക്കും മുമ്പേ റഹീമിനെ കാണണമെന്നും ഉമ്മ ഫാത്തിമ പറഞ്ഞു.

അതേസമയം വിധി ആശ്വാസകരമാണെന്ന് നിയമസഹായ സമിതി പറഞ്ഞു. ഒരു വർഷത്തിനകം ജയിൽ മോചനം ഉണ്ടാകും. വിധി പകർപ്പ് വന്നാൽ മാത്രമേ ബാക്കി വിവരം ലഭിക്കൂ. സുപ്രീംകോടതിയിൽ പോയി വിധി സ്റ്റാമ്പ് ചെയ്തു വരണം. അതിന് ഒരു മാസം സമയം എടുക്കും. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്കാണ്​ തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 9.30ന്​​ നടന്ന സിറ്റിങ്ങിലാണ്​ തീർപ്പുണ്ടായത്​. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.

റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്റെ തടവുകാലം 19-ാം വർഷത്തിലാണ്. റഹീമിന് അടുത്ത വർഷം മോചനമുണ്ടാകും. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽ നിന്ന്​ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. ഒറിജിനൽ കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന്​ പറഞ്ഞാണ്​ അന്ന്​ കേസ്​ മാറ്റിവെച്ചത്​. സ്വകാര്യ അവകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ്​ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദയാധനം സ്വീകരിച്ച്​ വാദി ഭാഗം മാപ്പ്​ നൽകിയതോടെ ഒമ്പത്​​ മാസം മുമ്പ്​ ഒഴിവായത്​. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ്ങാണ്​ നടന്നത്​.

തന്റെ പടങ്ങൾ അമ്മയും അച്ഛൻ ശ്രീനിവാസനും കാണാറില്ല; കാരണം സ്വന്തം മോനെ പറ്റി അത് പറയാനുള്ള പേടി, വെളിപ്പെടുത്തി ധ്യാൻ

0
Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല.

ധ്യാനിന്റെ ഏറ്റവും പുതിയ പടമായ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ തന്റെ പടങ്ങൾ പൊതുവേ അമ്മയും അച്ഛനും കാണാറില്ലെന്നും ഇതിന് പിന്നിലെ കാരണമെന്താണെന്നും തുറന്നു പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. സിനിമ കണ്ട ശേഷം മാധ്യമങ്ങൾ പ്രതികരണം ചോദിച്ചു വരുമ്പോൾ സ്വന്തം മകനായതു കൊണ്ട് കുറ്റം പറയാൻ സാധിക്കാത്തതു കൊണ്ട് അവർ ചാനലുകളെ പേടിച്ച് വീട്ടിലിരിക്കുകയാണെന്നും എന്നാൽ ഡിറ്റക്റ്റീവ് ഉജ്വലൻ ധൈര്യമായി പോയി കാണാൻ താൻ അവരോട് നിർദ്ദേശിച്ചു എന്നുമാണ് ധ്യാൻ വ്യക്തമാക്കിയത്.

“കഴിഞ്ഞ ദിവസം അമ്മ നിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അച്ഛനും അന്നേരം അവിടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഉണ്ട് ഡിറ്റക്ടീവ് ഉജ്വലൻ എന്നാണ് പേര്, സോഫിയ പോൾ ആണ് നിർമാതാവ് എന്നെല്ലാം. ഞങ്ങൾക്ക് പോയി കാണാൻ പറ്റുമോ എന്നായിരുന്നു അവർക്ക് സംശയം. കാരണം അച്ഛനും അമ്മയ്ക്കും നിങ്ങളെ ആണ് പേടി. നിങ്ങളെന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ സ്വന്തം മോനെ പറ്റി കുറ്റം പറയാൻ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് എന്റെ അമ്മയും അച്ഛനും ഈയിടെയായി സിനിമ കാണാനേ പോവാറില്ല. പ്രത്യേകിച്ച് എന്റെ സിനിമ. ഇത്തവണ ഞാൻ പറഞ്ഞു ധൈര്യമായി പൊയ്ക്കോ ചീത്തപേര് ഉണ്ടാവില്ല , വല്യ പ്രശ്നമില്ലാതെ പോകും അഭിപ്രായം ചോദിച്ചാൽ നല്ലതാണെന്ന് പറഞ്ഞാൽ മതി എന്ന്. അപ്പോ അവർ ചിലപ്പോ സിനിമ കാണാൻ വരും. നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടിൽ കുത്തിയിരിക്കാണ്, അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത്”. ധ്യാൻ പറഞ്ഞു.

ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ എങ്ങനെ മകന്റെ പേഴ്സ് വന്നു? തുടരും സിനിമയിൽ പ്രേക്ഷരെ കുഴപ്പിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞ് സംവിധായകൻ

0
Spread the love

പല കളക്ഷൻ റെക്കോർഡുകളും കാറ്റിൽ പറത്തി പ്രേക്ഷകരുടെ കയ്യടിയോടെ ജൈത്ര യാത്ര തുടരുകയാണ് മോഹൻലാൽ തരുൺമൂർത്തി ചിത്രം തുടരും. വൈകാതെ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി ചിത്രം മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. ഞങ്ങളുടെ പഴയ ലാലേട്ടനെ തിരികെ കിട്ടിയെന്നും മോഹൻലാൽ എന്ന താരത്തിന് പകരം അഭിനേതാവിനെ ഉപയോഗിക്കുന്ന സംവിധായകർ തങ്ങളുടെ സിനിമ വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ പ്രേക്ഷകർ ഇങ്ങനെ സ്വീകരിക്കും എന്നു തുടങ്ങി ‘തുടരു’മിന് കയ്യടികൾ കുമിഞ്ഞു കൂടുമ്പോൾ ചിത്രത്തിലെ ഒരു പേഴ്സിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ പല സോഷ്യൽ മീഡിയ പേജുകളിലും ആരാധകർ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു നിർണായകഘട്ടത്തിൽ മോഹൻലാലിനു ലഭിക്കുന്ന പേഴ്സിന് പിന്നിലുള്ള ദുരൂഹത വിവരിക്കുകയാണ് സാക്ഷാൽ സംവിധായകൻ തന്നെ.

ചിത്രത്തിലെ ഒരു നിർണായകഘട്ടത്തിൽ തന്റെ മകന്റെ പേഴ്സ് ലാലേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ബെൻസിന് തന്റെ ടാക്സിയുടെ ഡിക്കിയിൽ നിന്നു കിട്ടുന്നതായിരുന്നു പ്രേക്ഷകർക്കിടയിൽ നേരിയതെങ്കിലും ഒരു സംശയം ഉണ്ടാക്കിയ സീൻ. ഇപ്പോഴിതാ ബെൻസിന്റെ ടാക്സിയുടെ ഡിക്കിയിൽ എങ്ങനെ ആ പേഴ്സ് എത്തി എന്നതിന് ചിത്രത്തിൽ തന്നെ ലോജിക്കൽ ആയിട്ടുള്ള സൂചനകൾ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് തരുൺമൂർത്തി. ഒരു യൂട്യൂബറുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ബെന്നി എന്ന പോലീസുക്കാരൻ ബെൻസിനെയും സുധീഷിനെയും എല്ലാവരെയും അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്നുണ്ട്. അവിടെ ടി വി യിൽ ന്യൂസ് ബുള്ളറ്റ് പോകുന്നുണ്ട്. ആ വാർത്തയിൽ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പോലീസ് അന്വേഷണം തുടങ്ങി എന്ന് പറയുന്നുണ്ട്. അപ്പോൾ അതിനർത്ഥം ചാക്കിൽ ബോഡിയ്ക്കൊപ്പം അവർ യൂണിഫോമും ഒളിപ്പിച്ചിട്ടുണ്ട്.

അവസാനം ബോഡി വലിച്ച് കൊണ്ടുപോകുന്ന ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഞാൻ ഇതേ ചാക്കിനകത്ത് യൂണിഫോം ഇട്ടു എന്ന് പറയുന്ന തരത്തിൽ ഒരു സ്പൂൺ ഫീഡിങ് വേണ്ട എന്ന് തോന്നി. സിനിമയിൽ പല സ്ഥലങ്ങളിലും അത് ഇട്ട് ഇട്ട് കൊടുത്തിട്ടുണ്ട്. പിന്നെ പേഴ്സ് പുറത്ത് വന്നത് എങ്ങനെ, ബോഡി കൊണ്ട് പോകുമ്പോൾ ചാക്ക് കീറിയിട്ടുണ്ട് അതിൽ നിന്നാണ് കാലു പുറത്തേക്ക് വന്നത്. അപ്പോൾ അതിന് അകത്ത് ഒരു ഓട്ട ഉണ്ട് എന്ന് വളരെ വ്യക്തമാണ്,’ തരുൺ പറഞ്ഞു.

സംസ്ഥാനത്ത് 11 ജില്ലകളിൽ റെഡ് അലേർട്ട്, ഭീതിയിൽ വടക്കൻ കേരളം

0
Spread the love

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്.

കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ വയ്ക്കരുതെന്നും കളക്ടർമാർ നിർദേശിച്ചിട്ടുണ്ട്. വടക്കൻ കേരളം അതീവ ജാഗ്രതയിലാണ്.കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.

വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന രാസവസ്തുക്കൾ ഉള്ളിൽ; കണ്ടെയ്നറുകളിൽ ഒരു കാരണവശാലും തൊടരുതെന്ന് മുന്നറിയിപ്പ്

0
Spread the love

അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് സംശയിക്കുന്നവയിൽ ഒരു കാരണവശാലും തൊടരുത് എന്ന് വീണ്ടും മുന്നറിയിപ്പ്. വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന രാസവസ്തുക്കൾ ഉണ്ടെന്നും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കാൽഷ്യം കാർബൈഡ് എന്ന, വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന അസെറ്റിലിൻ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളലുണ്ടാക്കുന്ന തരത്തിലുള്ള വസ്തുവുംചില കണ്ടെയ്നറുകളിൽ ഉണ്ട്. ഇവ അടങ്ങിയിരുന്ന കണ്ടെയ്നറുകളാണോ കൊല്ലം തീരങ്ങളിൽ അടിഞ്ഞത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ടും കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അധികൃതർ വസ്തുക്കൾ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. 200 മീറ്റർ എങ്കിലും ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണം. സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അപ്പോൾത്തന്നെ 112ൽ വിളിക്കാനും മുന്നറിയിപ്പുണ്ട്.

ഇന്നലെ രാത്രി മുതലാണ് എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ കൊല്ലത്തെ തീരപ്രദേശങ്ങളിൽ അടിഞ്ഞുതുടങ്ങിയത്. അഴീക്കൽ, ചവറ, ശക്തികുളങ്ങര തീരപ്രദേശങ്ങളിലാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്. ഇനിയും കണ്ടെയ്‌നറുകൾ കറായ്കിടഞ്ഞേക്കുമെന്നാണ് സൂചന. അതിനാൽ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ മാത്രമായാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കണ്ടെയ്‌നറില്‍ മാത്രമേ തേയിലയുള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നുമാണ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചത്. കണ്ടെയ്‌നര്‍ നമ്പര്‍ പരിശോധിച്ചാല്‍ കണ്ടെയ്‌നറില്‍ എന്താണ് ഉള്ളതെന്ന് വ്യക്തമാകുമെന്നും തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞിട്ടുണ്ട്.

ഇഷ്ടമായെങ്കിൽ അത് തന്ന ഫീൽ നിങ്ങൾ സുഹൃത്തുക്കളോടും പറയണം; ആശുപത്രിയിൽ നിന്ന് ശ്രീനാഥ് ഭാസി ചിത്രം ‘ആസാദി’യുടെ സംവിധായകന്റെ കത്ത്

0
Spread the love

അപ്രതീക്ഷിത സിനിമാനുഭവമെന്ന ടാഗ് സ്വന്തമാക്കി തീയേറ്ററുകളിലെത്തിയ ആസാദിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് അഭ്യർത്ഥനയുമായി ആശുപത്രി വരാന്തയില്‍ നിന്ന് സംവിധായകന്റെ ഹൃദയംതൊടുന്ന കത്ത്. നവാഗത സംവിധായക൯ ജോ ജോർജാണ് സിനിമയ്ക്ക് പിന്നിലെ പിരിമുറുക്കമടക്കം പറഞ്ഞ് സമൂഹമാധ്യമത്തില്‍ കത്ത് പോസ്റ്റ് ചെയ്തത്. സിനിമ കണ്ടവരെല്ലാം ഈ സിനിമ വിജയിക്കണം എന്ന് പറയുന്നുണ്ടെന്നും അതിന് പ്രേക്ഷകർ സഹകരിക്കണമെന്നും ജോ ജോർജ് പറയുന്നു.

‘ഒരു ഘട്ടത്തില് ഈ സിനിമ റിലീസ് അനന്തമായി നീളുമോ എന്ന ആധിയിലും ആകാംക്ഷയിലുമായിരുന്നു ഞങ്ങൾ. ആസാദിയിലെ കഥാപാത്രങ്ങഴളുടെ അതേ പിരിമുറുക്കം. അങ്ങനെയിരിക്കെ സിനിമ ഇ൯ഡസ്ട്രിയിലെ ചിലർ കാണാനിടയായത് ഞങ്ങളുടെ ജാതകം തിരുത്തി. അങ്ങനെ സെ൯ട്രല്‍ പിക്ച്ചേഴ്സിനെപ്പോലെ വലിയൊരു ബാനർ ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ആസാദി തീയേറ്ററിലെത്തിക്കാം എന്ന് വാക്കുതന്നു. പിന്നാലെ മഴവില്‍ മനോരമയും മനോരമമാക്സും സിനിമയുടെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കി. ഇപ്പോൾ നിങ്ങളും ഈ സിനിമയെ നെഞ്ചിലേക്ക് എടുത്തുവയ്ക്കുന്നു.’- ജോ ജോർജ് എഴുതുന്നു

ശ്രീനാഥ് ഭാസി നായകനായ ആസാദി അടിമുടി സസ്പെ൯സ് ത്രില്ലറാണ്. ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീർത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലിന്റെ സത്യനും ഒപ്പം അതിശക്തമായ വേഷങ്ങളിലെത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താകനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു.

കത്തിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരെ,

എന്റെ ആദ്യസിനിമ പുറത്തിറങ്ങി ഇന്ന് മൂന്നാം ദിവസമാണ്. ഞാനിപ്പോൾ പ്രിയപ്പെട്ട ഒരാളുടെ ചികില്സയ്ക്കായി ആശുപത്രി വരാന്തയിലിരിക്കുമ്പോൾ മനസ്സില് ചെറിയ പിരിമുറുക്കമുണ്ട്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടി പറയുന്നതല്ല എന്നുകൂടി പറയട്ടെ. ഈ വരാന്തയില് മഴ കണ്ട് കൂടുതല് പേരിലേക്ക് ഈ ചെറിയ സിനിമ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാ൯. ആസാദി കണ്ട ശേഷം നിങ്ങളും കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണെന്ന് പലരും എന്നോട് പറഞ്ഞു. അത്രയ്ക്ക് ഈ സിനിമ നിങ്ങളുടെ ഹൃദയത്തില് തൊട്ടു എന്നറിയുന്നതില് എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്.

ഒരു ഘട്ടത്തില്‍ ഈ സിനിമ റിലീസ് അനന്തമായി നീളുമോ എന്ന ആധിയിലും ആകാംക്ഷയിലുമായിരുന്നു ഞങ്ങൾ. ആസാദിയിലെ കഥാപാത്രങ്ങഴളുടെ അതേ പിരിമുറുക്കം. അങ്ങനെയിരിക്കെ സിനിമ ഇ൯ഡസ്ട്രിയിലെ ചിലർ കാണാനിടയായത് ഞങ്ങളുടെ ജാതകം തിരുത്തി. അങ്ങനെ സെ൯ട്രല് പിക്ച്ചേഴ്സിനെപ്പോലെ വലിയൊരു ബാനർ ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ആസാദി തീയേറ്ററിലെത്തിക്കാം എന്ന് വാക്കുതന്നു. പിന്നാലെ മഴവില് മനോരമയും മനോരമമാക്സും സിനിമയുടെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കി. ഇപ്പോൾ നിങ്ങളും ഈ സിനിമയെ നെഞ്ചിലേക്ക് എടുത്തുവയ്ക്കുന്നു.

ഈ മഴയത്തും സിനിമ കാണാനെത്തുന്ന നിങ്ങളോടൊരു വാക്ക് കൂടി. സിനിമ ഇഷ്ടമായെങ്കില് അത് തന്ന ഫീല് നിങ്ങൾ നിങ്ങളുടെ ഉറ്റവരോടും സുഹൃത്തുക്കളോടും പറയണം. അവരെക്കൂടി ഈ ലോകത്തേക്ക് പറഞ്ഞുവിടണം. കണ്ടവരെല്ലാം പറയുന്നുണ്ട്, ഈ സിനിമ വിജയിക്കണം എന്ന്. ആ വിജയത്തിലേക്കുള്ള വഴിയില് നിങ്ങൾ കൂടി കൈപിടിക്കണം. ഊണും ഉറക്കവും നീട്ടിവച്ച് ഈ സിനിമയ്ക്കൊപ്പം നിന്ന അനേകം പേരുടെ കൂടി സ്വപ്നമാണിത്. കണ്ടും പറഞ്ഞും അറിഞ്ഞും ഈ സിനിമയെ വലുതാക്കുന്നവരോട്

കടപ്പാടോടെ,

ജോ

കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന് പരിശോധന; കണ്ടെയ്നറുകള്‍ കൊല്ലത്തും

0
Spread the love

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.

തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ എംഎസ്‍സി കപ്പൽ കമ്പനിക്ക് കൈമാറും. കണ്ടെയ്നറുകള്‍ കൊണ്ടുപോകാനുള്ള സാങ്കേതിക സഹായം കോസ്റ്റ്ഗാര്‍ഡും ജില്ലാ ഭരണകൂടവും നൽകും. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞതിൽ ജനങ്ങൾ കൂടുതൽ കരുതൽ എടുക്കണമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. തീരദേശ പഞ്ചായത്തുകളിൽ പ്രത്യേകം മൈക്ക് അനൗൺസ്മെന്‍റ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 200 മീറ്റ‍ർ അടുത്തേക്ക് പോകാനോ തൊടാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്നും കെ രാജൻ പറഞ്ഞു

കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയിൽക്കടവ് ഭാഗത്തുമാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞത്. കൊല്ലം നീണ്ടകരയിൽ മാത്രം അഞ്ച് എണ്ണമാണ് തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.

കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.ആലപ്പുഴയിലെ ആറാട്ടുപ്പുഴ പഞ്ചായത്തിലടക്കം മൈക്കിൽ അനൗണ്‍സ്മെന്‍റ് നൽകി ആളുകള്‍ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, ചരക്ക് കപ്പിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേർന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്‍റെ സാമ്പിളുകളും ശേഖരിക്കും.

കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ ആലപ്പുഴയിലും; ഓറഞ്ച് നിറത്തിലെ ബോക്സുകളും തീരത്ത്

0
Spread the love

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്തടിഞ്ഞു. തറയിൽ കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്നർ പിന്നീട് തീരത്ത് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. രണ്ട് കണ്ടെയ്നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു ഉള്ളത്. കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും കരക്കടിഞ്ഞു. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് കണ്ടെയ്നറുകൾ കൂട്ടി ഘടിപ്പിച്ച നിലയിലാണ്

കപ്പലിലെ കണ്ടെയ്നറുകൾ അടിയുന്നത് കണക്കിലെടുത്ത് ജാഗ്രതയിലാണ് തീരദേശം. ഇതോടെ 9 കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. 7 എണ്ണം കൊല്ലം തീരത്താണ് അടിഞ്ഞത്. ചെറിയഴീക്കൽ, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കണ്ടെയ്നകുൾ തീരത്തെത്തി. ഇതിൽ പരിമണത്തെ രണ്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുകയാണ്.

പെരുംമഴയിൽ വലഞ്ഞ് സംസ്ഥാനം; വ്യാപക മഴക്കെടുതി, തൃശൂരിൽ മിന്നൽ ചുഴലി

0
Spread the love

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.

മോട്ടോര്‍ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അല‍ർട്ട് തുടരുകയാണ്. ഇന്ന് മറ്റു 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂര്‍

കനത്ത മഴയിൽ തൃശൂർ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി. മുപ്പതോളം വീടുകൾ വെള്ളത്തിൽ തുടർച്ചയായി പെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്. ദേശീയപാത ചെന്ത്രാപ്പിന്നി ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകുന്ന തോടുകൾ അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. പപ്പടം നഗറിലേക്കുള്ള റോഡും വെള്ളം കയറി.

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് മരക്കൊമ്പ് വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. രാവിലെ 10:30 യോടായിരുന്നു അപകടം. ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തൃശൂർ കാര്യാട്ടുകരയിൽ വീടിനു മുകളിൽ തെങ്ങു വീണു.

വയനാട്

മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. ഈ മാസം 31 വരെ നടക്കാനിരിക്കെയാണ് ഫെസ്റ്റ് നിർത്തിയത്. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. അപകടകരമായ കടന്ന് പോകാൻ ശ്രമിച്ച കെഎസ്ആർടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. വയനാട് സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തിൽ സുരേഷിന്റെ മകൾ നമിതക്കാണ് പരുക്കേറ്റത്. വയനാട്ടിൽ എൻ ഡി ആർ എഫിന്റെ 28 അംഗസംഘമെത്തി. മഴയിൽ മടക്കിമല ഗവൺമെൻറ് സ്കൂളിന്‍റെ ചുറ്റുമതിൽ 20 മീറ്ററോളം ഇടിഞ്ഞു.

ഇടുക്കി

ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. രാമക്കൽമേട് തോവാളപടിയിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു. ദേശീയപാത നവീകരണം നടക്കുന്ന അടിമാലി -കരടിപ്പാറ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ. മൂന്നാറിലേക്കുള്ള വാഹനങ്ങൾ ഇരുട്ടുകാനം വഴി തിരിഞ്ഞു പോകാൻ നിർദേശം നൽകി. മണ്ണ് മാറ്റാൻ ശ്രമം തുടങ്ങി.

എറണാകുളം

മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി.സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

കണ്ണൂര്‍

കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. ആർക്കും പരുക്കില്ല. പുലർച്ച രണ്ടു മണിയോടെയായിരുന്നു അപകടം.കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോ‍ഡിലും മരങ്ങൾ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡിൽ മരം കാറിനു മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മലപ്പുറം

മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി. മുന്‍കരുതലിന്‍റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു മലപ്പുറം പറപ്പൂർ ചോലക്കുണ്ടിൽ ശക്തമായമഴയിൽ മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. നിർമ്മാണത്തിലിരിക്കുന്ന പണി പൂർത്തിയായ വീടാണ് തകർന്നത് സമീപത്തെ വീട്ടിലെ ഒരു സ്ത്രീക്ക് കാലിനു പരിക്കേറ്റു.

കൊല്ലം

കൊല്ലത്ത് കിഴക്കൻമലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി പുനലൂർ കോട്ടവട്ടം സ്വദേശി ജോസിന്‍റെ വീട്ടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കൊല്ലം ഏരൂരില്‍ മരം വീണ് രണ്ടു വീടുകൾക്ക് നാശനഷ്ടമുണ്ടായി. നെട്ടയം സ്വദേശികളായ ബാലന്‍റെയും സതിയുടെയും വീടുകൾക്ക് മുകളിലാണ് മരങ്ങൾ വീണത്. വീടുകളുടെ മേല്‍ക്കൂര തകർന്നു. കുളത്തൂപ്പുഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ബിനുവിന്‍റെ വീടാണ് തകര്‍ന്നത്. വീട്ടുകരണങ്ങളും നശിച്ചു.

ആലപ്പുഴ

ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു. കുറുങ്ങാട് റംലത്തിൻ്റെ വീടാണ് രാത്രിയിൽ തകർന്നു വീണത്. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.

പാലക്കാട്

കനത്ത മഴയിൽ പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ;ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റപ്പാലത്തു നിന്നും പാലപ്പുറം ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിൻറെ ഇടതുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ അർദ്ധരാത്രി ഒറ്റപ്പാലം എം എൽ എ ഉൾപ്പെടുന്നവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു

കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻവശത്തെ പില്ലർ തകർന്നു; 24 കുടുംബങ്ങളെ ഒഴിപ്പിച്ചു

0
Spread the love

പനമ്പിള്ളി നഗർ ആർഡിഎസ് അവന്യുവിൽ ഫ്ലാറ്റിന്റെ മുൻവശത്തെ പില്ലർ തകർന്നു. 54 കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിക്കുന്നത്. ബലക്ഷയം ബാധിച്ച ബ്ലോക്കിൽ 24 കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചു. ഫ്ലാറ്റ് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം ആരെയും അറിയിക്കാതെ മറച്ചുവയ്‌ക്കാനാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകൾ ശ്രമിച്ചതെന്ന് സംഭവസ്ഥലത്ത് എത്തിയവർ ആരോപിച്ചു. ഞായറാഴ്‌ച രാവിലെ ഈ ഭാഗത്ത് നിന്ന് ശബ്‌ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പില്ലർ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്പികൾ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. 20 വർഷത്തിൽ താഴെ മാത്രമേ ഈ കെട്ടിടത്തിന് പഴക്കമുള്ളു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts