Home Blog Page 1554

അതിജീവിച്ചവരോട് ക്ഷമ ചോദിക്കുന്നു; വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ഖേദ പ്രകടനവുമായി നടി പാർവതി

0
Spread the love

അതിജീവിച്ചവരോട് ക്ഷമ ചോദിക്കുന്നു; വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ഖേദ പ്രകടനവുമായി നടി
പാർവതി

റാപ്പർ വേടന്‍റെ പോസ്റ്റിൽ ലൈക്ക് അടിച്ചതിന് മാപ്പു പറഞ്ഞ് നടി പാർവതി. തനിക്കെതിരെ ഉയർന്ന
ലൈംഗിക ആരോപണങ്ങളിൽ മാപ്പു പറഞ്ഞു കൊണ്ടുള്ള വേടന്‍റെ പോസ്റ്റിനാണ് പാർവതി ലൈക്കടിച്ചത്.
ഇതിന് പിന്നാലെ രൂക്ഷ വിമർശനമാണ് പാർവതിക്ക് നേരെ ഉയർന്നത്. ഒരു ലൈക്കിന് പോലും രാഷ്ട്രീയം
ഉണ്ടെന്ന് വിമർശകർ പാർവതിയെ ഓർമിപ്പിച്ചു.

ഗായകനെതിരെ ധൈര്യത്തോടെ അനുഭവങ്ങൾ തുറന്നു പറഞ്ഞവരോട് മാപ്പ് പറയുന്നു എന്നാണ് പാർവതി കുറിച്ചത്.
‘വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങളുടെ
തെറ്റുകൾ സമ്മതിക്കാറില്ല എന്നതിനാൽ ആണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.
അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന്ഞാന്‍ വിശ്വസിക്കുന്നു എന്നാണ് പാർവതി
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത്.

മാപ്പു പറച്ചിലിൽ ഒട്ടും ആത്മാർത്ഥത ഇല്ലെന്ന് അതിജീവിച്ചവർ തന്നെ അറിയിച്ചു. അപ്പോൾ തന്നെ ലൈക്ക് പിൻവലിച്ചു.
അവരോട് മാപ്പ് ചോദിക്കുന്നു എന്നും പാർവതി പറയുന്നു.

മലയാളം റാപ്പർമാർക്കിടയിൽ ശ്രദ്ധേയനായിരുന്നു വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയ്സ് ഓഫ് വോയ്സ് ലെസ്
എന്ന പേരിൽ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാൻ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു.
ഇതിന് പിന്നാലെയാണ് വിമൺ എഗെയിൻസ്റ്റ് സെക്ച്വൽ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ
ആരോപണങ്ങൾ ഉയർന്നതും ഗായകൻ ഇൻസ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞതും. സംഭവം വിവാദമായതോടെ വേടൻ ഭാഗമായ
സംഗീത ആൽബം നിർത്തിവച്ചതായി സംവിധായകൻ മുഹ്സിൻ പരാരി അറിയിച്ചിരുന്നു.

യേശുദാസിന് പുരസ്കാരം കിട്ടിയ ഗാനരചയിതാവിന്‍റെ ഇപ്പോഴത്തെ ജീവിതം കണ്ടോ? വൈറലായി ഷിബു ബേബി ജോണിന്‍റെ കുറിപ്പ്

0
Spread the love

യേശുദാസിന് പുരസ്കാരം കിട്ടിയ ഗാനരചയിതാവിന്‍റെ ഇപ്പോഴത്തെ ജീവിതം കണ്ടോ? വൈറലായി
ഷിബു ബേബി ജോണിന്‍റെ കുറിപ്പ്

നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ ഗായകനാണ് ഗാന ഗന്ധർവൻ കെ.ജെ.യേശുദാസ്. 2017ൽ അദ്ദേഹത്തിന് ദേശീയ
പുരസ്കാരം ലഭിച്ചത് പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്നു തുടങ്ങുന്ന ഗാനത്തിനാണ്.
ആ പാട്ട് എഴുതിയ പ്രേംദാസിനെക്കുറിച്ചുള്ള വിവരങ്ങൾ ഏറെ സങ്കടത്തോടെയാണ് ആരാധകർ അറിഞ്ഞത്.

രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോൺ ആണ് പ്രേംദാസിന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്
ഫേസ്ബുക്കിൽ കുറിപ്പിട്ടത്. തൃശ്ശൂരിലെ ഒരു ആയുർവേദ ചികിത്സാലയത്തിലെ തോട്ടക്കാരനാണ് പ്രേം ദാസ് ഇപ്പോൾ.
കഴിഞ്ഞ 14 വർഷമായി ചികിത്സക്ക് പോകാറുള്ള മജ്‍ലിസ് ആശുപത്രിയിൽ കണ്ട പുതിയ ജീവനക്കാരനെ
പരിചയപ്പെട്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം കുറിച്ചത്.

മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെങ്കിലും ജീവിത പ്രാരാബ്ധം മൂലം തോട്ടക്കാരനാകേണ്ടി വന്ന പ്രേംദാസിന്‍റെ അവസ്ഥ
കരളലിയിക്കുന്നതാണ്. ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും
ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്.
ജീവനുള്ള ആ ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത്
നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്‍റെ സമ്പത്താണ്. അതാത് മേഖലയിൽ
നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴിൽ
ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച
ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി
കാത്തിരിക്കുകയാണെന്നും ഷിബു ബേബി ജോൺ കുറിച്ചു.

സംയുക്തയോട് ചോദിച്ചത് നഗ്നചിത്രം; അനുശ്രീയോട് ഹോട്ട് ഫോട്ടോ- താരങ്ങൾ ചെയ്തത് കണ്ടോ?

0
Spread the love

സംയുക്തയോട് ചോദിച്ചത് നഗ്നചിത്രം; അനുശ്രീയോട് ഹോട്ട് ഫോട്ടോ- താരങ്ങൾ ചെയ്തത് കണ്ടോ?

സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് മലയാളത്തിലെ യുവനായികമാരിൽ പലരും. ഫോട്ടോകളും സിനിമാ വിശേഷങ്ങളും
വ്യക്തിപരമായ വിവരങ്ങളും ഫിറ്റ്നസ് ചലഞ്ചും വരെ പലരും നടത്താറുണ്ട്. അധിക്ഷേപ കമന്‍റുകളുമായി എത്തുന്ന ആരാധകർക്ക്
താരങ്ങൾ നല്ല മറുപടി കൊടുക്കുന്നതും ചർച്ചയാവാറുണ്ട്.

നടിമാരായ സംയുക്തമേനോനും അനുശ്രീക്കും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന അനുഭവങ്ങൾ
ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സംയുക്തമേനോനോട് ചാറ്റിൽ വന്ന് നഗ്ന ചിത്രം ആവശ്യപ്പെട്ടിരിക്കുകയാണ്
ഒരു വിരുതൻ. താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ആളാണ് ഇത്. വസ്ത്രത്തിന്‍റെ ഇമോജികൾ ടൈപ്പ് ചെയ്ത്, അതില്ലാതെ
ഒരു ചിത്രം തരൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്.

സമാനമായ അനുഭവമാണ് നടി അനുശ്രീക്കും ഉണ്ടായത്. പുതിയ ഫ്ലാറ്റ് വാങ്ങിയതും സഹോദരന്‍റെ കുഞ്ഞിനൊപ്പം സമയം
ചിലവഴിക്കുന്നതും എല്ലാം താരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആരാധകരോട്
സംവദിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു ആരാധകന്‍റെ ചോദ്യം വന്നത്. ഒരു ഹോട്ട് ചിത്രം പോസ്റ്റ് ചെയ്യാമോ
എന്നാണ് ചോദിച്ചത്. ആരാധകനെ നിരാശനാക്കാതെ ഒരു ചൂടൻ ചിത്രം തന്നെ അനുശ്രീ പോസ്റ്റ് ചെയ്തു. കാസറോളിൽ ആവി
പറക്കുന്ന ദോശയുടെ ചിത്രം. താരത്തിന്‍റെ ഹ്യൂമർ സെൻസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

തീവണ്ടിയിൽ ടൊവിനോതോമസിന്‍റെ നായികയായി എത്തിയാണ് സംയുക്തമേനോൻ ശ്രദ്ധിക്കപ്പെട്ടത്. ജയസൂര്യ നായകനായ
വെള്ളത്തിലെ ശക്തമായ കഥാപാത്രമായാണ് അവസാനം എത്തിയത്. സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന വി.കെ.പ്രകാശ് ചിത്രം
എരിഡയാണ് സംയുക്തയുടെ അടുത്ത ചിത്രം. ലാൽ ജോസിന്‍റെ ഡയമൺഡ് നെക്കലേസിൽ ഫഹദ് ഫാസിലിന്‍റെ നായികയായി എത്തിയ അനുശ്രീ മോഹൻലാലിന്‍റെ ഒപ്പം
ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം നടത്തി.

കരീന സീതയാവേണ്ട; ട്വിറ്ററിൽ താരത്തെ അധിക്ഷേപിച്ച് ക്യാമ്പയിൻ

0
Spread the love

കരീന സീതയാവേണ്ട; ട്വിറ്ററിൽ താരത്തെ അധിക്ഷേപിച്ച് ക്യാമ്പയിൻ

ബോളിവുഡ് താരം കരീന കപൂറിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം. രാമായണ കഥ അടിസ്ഥാനമാക്കി
ഒരുങ്ങുന്ന സീത- ദ ഇൻകാർനേഷനിൽ , സീതയായി കരീന എത്തുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ക്യാമ്പയിൻ.
താരത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് പല ട്വീറ്റുകളും.

സീതയാവാൻ ഒരു ഹിന്ദു നടി മതിയെന്ന് ചിലർ വാദിക്കുന്നു. കങ്കണ , യാമി ഗൗതം തുടങ്ങിയവരെ പരിഗണിക്കണമെന്ന്
മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. സീതയെക്കാൾ ശൂർപ്പണഖ വേഷമാണ് കരീനയ്ക്ക് ചേരുക എന്നുവരെ ചിലർ
അവഹേളിക്കുന്നുണ്ട്.

ഹിന്ദുക്കൾക്കെതിരെ ബോളിവുഡ് മാഫിയ വിഷം പ്രചരിപ്പിക്കുന്നു. സെയ്ഫ്ഫ് അലിഖാൻ താണ്ഡവിലൂടെ
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഇനി അത് അനവുദിക്കാനാവില്ല എന്നിങ്ങനെ നീളുന്നു ബോയ്ക്കോട്ട്
കരീന കപൂർ ക്യാമ്പയിനിലെ ട്വീറ്റുകൾ. എന്നാൽ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള ട്വീറ്റുകളോട് താരം പ്രതികരിച്ചിട്ടില്ല.

അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12 കോടി രൂപയാണ് കരീന പ്രതിഫലം ചോദിച്ചെന്ന
തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമയുടെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും താരങ്ങളെ
തീരുമാനിച്ചിട്ടില്ലെന്നുമാണ് അണിയറ പ്രവർത്തകർ പ്രതികരിച്ചത്.

മകൾക്ക് പേരിട്ടു; ചിത്രങ്ങൾ പങ്കുവച്ച് നടൻ സിജു വിത്സൺ

0
Spread the love

മകൾക്ക് പേരിട്ടു; ചിത്രങ്ങൾ പങ്കുവച്ച് നടൻ സിജു വിത്സൺ

കുടുംബവിശേഷങ്ങൾ ആരാധകരുമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട് യുവതാരം സിജു വിത്സൺ.
കേരളീയ വേഷത്തിലെത്തിയ സിജുവിന്‍റെയും കുടുംബത്തിന്‍റെയും ഫോട്ടോകൾ ആരാധകർ ഏറ്റെടു്തതു കഴിഞ്ഞു.
മകളുടെ പേരിടൽ ചടങ്ങിന്‍റോ ഫോട്ടോകളാണ് താരം പങ്കു വച്ചത്.

വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് സിജുവിനും ശ്രുതിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സൈക്ലോണിൽ
മുംബൈയിൽ കോരിച്ചൊരിയുന്ന മഴയിൽ കുഞ്ഞ് ജനിച്ച വിവരം സിജു തന്നെയാണ് അറിയിച്ചത്. വലിയ അർത്ഥമുള്ള
ഒരു പേരാണ് സിജു മകൾക്ക് നൽകിയത്. മെഹർ എന്നാണ് കുഞ്ഞിന് പേരിട്ടത്. ദൈവത്തിന്‍റെ അനുഗ്രഹം എന്നാണ്
പേരിനർത്ഥം. കുഞ്ഞിനും കുടുംബത്തിനും നിരവധി പേരാണ് ആശംകളുമായി എത്തിയത്.

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് സിജു ഇപ്പോൾ അഭിനയിച്ചു
കൊണ്ടിരിക്കുന്നത്. ആറാട്ടുപുഴ വേലായുധപണിക്കർ എന്ന നായക കഥാപാത്രമാണ് സിജു. മികച്ച ചിത്രത്തിനുള്ള
സംസ്ഥാന പുരസ്കാരം നേടിയ വാസന്തിയുടെ നിർമാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും
സിജു എത്തിയിരുന്നു. പ്രേമം, നേരം, ഹാപ്പി വെഡ്ഡിങ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഇടവേള,
ആദി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് സിജു വിത്സൺ

ഐഎസിൽ ചേർന്ന് മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേക്കില്ല.

0
Spread the love

ന്യൂഡൽഹി : യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ 4 മലയാളി യുവതികളെയും മടക്കി കൊണ്ടുവരുന്നതിൽ കേന്ദ്ര ഏജൻസികൾ എതിർപ്പ് പ്രകടിപ്പിച്ചു.

Malayalee women may not be brought back to India by joining IS.

തിരികെ കൊണ്ടുപോകാൻ അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകില്ല എന്നാണ് സൂചനകൾ.ദേശീയ അന്വേഷണ ഏജൻസി,തടവിൽ കഴിയുന്ന യുവതികളെ നേരിൽ കണ്ടിരുന്നു. തീവ്ര ആശയങ്ങൾ അവർ ഇപ്പോഴും തുടരുന്നുവെന്ന ബോധ്യമാണ് തിരികെ കൊണ്ടുവരാതിരിക്കാൻ കാരണമെ ന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇവരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ നാടുകളിലേക്ക് എത്തിക്കേണ്ട എന്ന നിലപാട് നേരത്തെ ബ്രിട്ടനും, ഫ്രാൻസും സ്വീകരിച്ചിരുന്നു.ഇതേ നിലപാട് തന്നെ ഇന്ത്യയും പിന്തുടരുമെന്നാണ് സൂചനകൾ.ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ,റാഫീല,മെറിൻ ജേക്കബ് എന്ന മറിയം,നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത്.ഭീകരസംഘടനയായ ഐഎസ്കെപിയിൽ ചേരാൻ നാലുപേരുടെയും ഭർത്താക്കന്മാർ
അഫ്ഗാനിസ്ഥാനിലേക്ക് കടന്നപ്പോൾ കൂടെ ഇവരും കൂടുകയായിരുന്നു.

എന്നാൽ,ഇവർ 2019 നവംബറിൽ അഫ്ഗാൻ അധികൃതർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. 2013 നും 2018 നും ഇടയിൽ ഐഎസിൽ
ചേരാനായി സിറിയയിലേക്കും,ഇറാഖിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 55,808 പുരുഷന്മാരുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോർട്ട്.ഇവരിൽ പലരും യുദ്ധത്തിൽ കൊല്ലപ്പെട്ടു.ഇവരുടെ വിധവകളായ ഭാര്യമാർ ജയിലിലും. ഇവരെ തിരികെ സ്വീകരിക്കാൻ ഒരു രാജ്യങ്ങളും തയ്യാറായിട്ടില്ല.

ഹജ്ജ് തീർത്ഥാടനം സൗദിയിലുള്ളവർക്ക് മാത്രം ;അവസരം 60,000 പേർക്ക്.

0
Spread the love

മക്ക : ലോകത്ത് കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ഈ വർഷവും സ്വദേശികൾക്കും.

FILE – In this July 31, 2020, file photo, pilgrims walk around the Kabba at the Grand Mosque in the Muslim holy city of Mecca, Saudi Arabia. Saudi Arabia said Saturday, July 12, 2021, that this year’s hajj pilgrimage will be limited to no more than 60,000 people, all of them from within the kingdom, due to the ongoing coronavirus pandemic. (Saudi Ministry of Media via AP, File)

രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും മാത്രമായി ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ.ജൂലൈ പകുതിയോടെ നടത്താൻ നിശ്ചയിച്ചിരുന്ന തീർത്തടനത്തിന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ചട്ടങ്ങൾ പ്രകാരം,അറുപതിനായിരം പേർക്കാണ് ഇക്കുറി അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡിന് മുൻപുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 25 ലക്ഷത്തിലേറെ തീർഥാടകരാണ് ഹജ്ജിലെത്തിയിരുന്നത്. ഇതാണ് കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ 60,000 ലേക്ക് ചുരുങ്ങിയിരിക്കുന്നത്.

കൊറോണ വൈറസിന്റെ തുടർച്ചയായ ആഘാതങ്ങൾക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ,ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളുമായി സഹകരിച്ചുള്ള തീരുമാനമാനത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.അംഗീകാരമുള്ള കോവിഡ് വാക്സിൻ എടുത്ത18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉള്ളവർക്ക് അനുമതിയില്ല. രണ്ടു ഡോസ് വാക്സിനും എടുത്തവർ, ഒന്നാം ഡോസെടുത്തു 14 ദിവസം കഴിഞ്ഞവർ,കോവിഡ് മുക്തരായ ശേഷം വാക്സിനേഷൻ നടത്തിയവർ എന്നിവർക്കാണ് അവസരം.മനുഷ്യൻറെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകേണ്ടതിനാലും,ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിനാലു മാണ് ശക്തമായ നിയന്ത്രണം എന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

ടിപിആർ കുറയുന്നു;കൂടുതൽ ഇളവുകൾക്ക്‌ സാധ്യത.

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് (ടിപിആർ) കുറയുന്നതായി കണക്കുകൾ.

TPR decreases; possibility of further concessions.

ടിപിആർ ഈ ആഴ്ച 10 ശതമാനത്തിൽ എത്തുമെന്നും, ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ ആകുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്ത് 16 വരെയാണ് ലോക്ഡൗൺ.ഓട്ടോറിക്ഷ,ടാക്സി സർവീസുകൾ അനുവദിച്ചും,വർക്ക് ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിച്ചും ഇളവുകൾ നൽകാനാണ് സർക്കാർ തീരുമാനം. കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ തുടരുന്നത് നിത്യജീവിതത്തിലെ പ്രശ്നങ്ങളും, വരുമാനമില്ലായ്മയും ജനങ്ങളിൽ വർധിപ്പിക്കുന്നുവെന്നആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തെ തുടർന്നാണ് പുതിയ തീരുമാനം.

ലോക്ഡോൺ ജനങ്ങൾക്കിടയിൽ സാമ്പത്തിക,സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഒന്നാം തരംഗത്തിൽ ഒരാളിൽ നിന്ന് പരമാവധി മൂന്ന് പേർക്ക് വൈറസ് വ്യാപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അഞ്ച് മുതൽ പത്ത് പേരിലേക്കാണ് പടരുന്നത്. ഇപ്പോൾ അത് അഞ്ചിൽ താഴെ ആയിട്ടുണ്ട്.ജൂലൈ ആദ്യ വാരത്തോടെ ഇത് 5 പേരിലേക്ക് കുറയു ജൂലൈ ആദ്യ വാരത്തോടെ ഇത് 5 പേരിലേക്ക് കുറയുമെണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിർമാണമേഖലയെ ഉൾപ്പെടെ ലോക്ഡൗണിൽ നിന്നും ഇളവു ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്യുകയാണ്.

50 ചിത്രങ്ങൾ വരച്ചു വില്പന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ തയ്യാറെടുക്കുകയാണ് അധ്യാപകനായ ഡോ. ജേക്കബ് ജോൺ.

0
Spread the love

2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ പുരസ്കാരവും നേടിയ അധ്യാപകനാണ് ഡോ. ജേക്കബ് ജോൺ.

The teacher is preparing to raise money for the Chief Minister’s Disaster Relief Fund by selling and selling 50 paintings. Jacob John.

ഹയർ സെക്കൻഡറി എൻഎസ്എസ് വിഭാഗത്തിന്റെ സംസ്ഥാന കോർഡിനേറ്ററുമാണ് . കോവിഡ് കാലത്ത് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് സർക്കാരിനെ ആവുംവിധം പിന്തുണയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഡോ. ജേക്കബ് ജോൺ ചിത്രങ്ങൾ വരച്ചു വിൽക്കാമെന്ന തീരുമാനത്തിലെത്തിയത്.

50 ചിത്രങ്ങളാണ് ഈ ആവശ്യത്തിനായി ഡോ.ജേക്കബ് ജോൺ വരയ്ക്കുന്നത്. ശരാശരി 3,000 രൂപ ഓരോ ചിത്രത്തിനും ലഭിക്കുമെന്നാണ് ഇദ്ദേഹം കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 35 ചിത്രങ്ങൾ ഡോ.ജേക്കബ് ജോൺ വരച്ചു കഴിഞ്ഞു. 15 ചിത്രങ്ങൾ ഒരു മാസം കൊണ്ട് വരച്ചു തീർക്കാം എന്നാണ് ഡോ.ജേക്കബ് ജോൺ കരുതുന്നത്. വരച്ചു തീർന്നാൽ ഓൺലൈൻ പ്രദർശനം നടത്തി ചിത്രങ്ങൾ വിൽക്കും. സഹപ്രവർത്തകരും മറ്റ് അധ്യാപകരും ഡോ. ജേക്കബ് ജോണിന്റെ ഉദ്യമത്തിന് പിന്തുണയുമായി ഉണ്ട്. ജേക്കബ് ജോണിന്റെ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി.

0
Spread the love

ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.

Janaki amma (104), who was undergoing treatment for Covid at Kannur Pariyaram Government Medical College, has recovered.

കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണ്. മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി മെഡിസിന്‍, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്.

65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts