Home Blog Page 1555

ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്ന സാഹചര്യത്തിൽ 14ന് ശേഷം ഇളവുകൾ വന്നേക്കും.

0
Spread the love

ഇന്ന് ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത്. അതേസമയം വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി.

Exemptions may come after 14 in case of reduced test positivity.

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്.

നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തു വരുന്നു. കേന്ദ്രം അനുവദിച്ച വാക്സിൻ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 9,35,530 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്.

90,34,680 ഡോസ് കോവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ല.

0
Spread the love

വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല.

TC should not be denied if requested by students studying in educational institutions.

ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ല. സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്,പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്.ടി സി ലഭിക്കാത്ത കുട്ടികളുടെ യു ഐ ഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ചില അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ ടി സി നൽകുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിർബന്ധമായും നൽകണം. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ കോവിഡ്-19 കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർത്ഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല. സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന
നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ചില അൺഎയ്ഡഡ് മാനേജ്മെന്റുകൾ മുന്നോട്ട് പോകുന്നുണ്ട് . ഇത്തരം നിലപാടുകൾ വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കമ്പ്യൂട്ടർ ലാബ് ഫീസ്,ലൈബ്രറി ഫീസ്, സ്മാർട്ട് ക്ലാസ്റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 – 21 അധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്മെന്റുകൾ പരിഗണിക്കുന്നില്ല.

സ്പോർട്സ് ആൻഡ് ഗെയിംസ്, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ എക്സാമിനേഷൻ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചിലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയുണ്ട്.
കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവ ഇല്ല.
കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്മെന്റുകൾ ഈ സാഹചര്യം മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിരവധി രക്ഷാകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും പരാതികൾ നേരിട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന.

കാടിന് നടുവിൽ കറുത്ത ഗൗണിൽ അതിസുന്ദരിയായി ബോളിവുഡ് താരം വിദ്യാ ബാലൻ.

0
Spread the love

കാടിന് നടുവിൽ കറുത്ത ഗൗണിൽ അതിസുന്ദരിയായി ബോളിവുഡ് താരം വിദ്യാ ബാലൻ.

Bollywood actress Vidya Balan in a black gown in the middle of the forest.

പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ദാബു രത്നാനി പകർത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വനത്തിനുള്ളിൽ വൈഫൈ കണക്ഷൻ ഇല്ലെങ്കിലും പ്രകൃതിയുമായി നല്ല കണക്ഷൻ ഉണ്ടാക്കാം എന്ന കുറിപ്പോടെയാണ് വിദ്യാബാലൻ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിദ്യയുടെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തത്. അതിമനോഹരമായ ചിത്രം എന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.

വിദ്യബാലൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥയായി എത്തുന്ന ഷെർണി എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെ ആണ് കാട്ടിനുള്ളിലെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജൂൺ 18ന് ആമസോൺ പ്രൈമിലൂടെയാണ് ഷെർണി റിലീസ് ചെയ്യുന്നത്. കാട്ടിൽ നിന്നും നിയന്ത്രണം വിട്ട കടുവ ജനവാസമേഖലയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ.

അമിത് മസൂർക്കർ സംവിധാനം ചെയ്ത ഷെർണിയുടെ ട്രെയിലർ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ടി സീരീസും
അബുണ്ടാൻറിയ എൻറർടൈൻമെൻറ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ
ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും അഭിനയിക്കുന്നു.

സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ചെയ്യാനാണ് വിദ്യാബാലൻ ഇപ്പോൾ പ്രധാനമായും തയ്യാറാകുന്നത്. പ്രശസ്ത ഗണിതശാസ്ത്രജ്ഞ
ശകുന്തളാ ദേവിയായി വിദ്യാബാലൻ അഭിനയിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വാക്സിൻ എടുത്ത ശേഷം ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ…? ഭയം വേണ്ട, കാരണം ഇതാണ്

0
Spread the love

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം പനി, തലവേദന, ക്ഷീണം, ശരീരവേദന എന്നിങ്ങനെയുള്ള വിവിധ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. മറ്റ് ചിലര്‍ക്കാകട്ടെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം അത്തരം ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാറുമില്ല. അതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നറിയണ്ടേ..?

Did you feel unwell after getting the vaccine? Fear not, because this is it

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ വരുന്ന ഇത്തരം അസ്വസ്ഥതകള്‍‍ ഉള്ളവര്‍ ഭയപ്പെടേണ്ട കാര്യമില്ല.

കാരണം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ശരീരത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി രോഗപ്രതിരോധ ശേഷി പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും ഇത് താല്‍ക്കാലികം മാത്രമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

എല്ലാ തരം വാക്സിനുകള്‍ സ്വീകരിക്കുമ്ബോഴും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധ്യതയുണ്ട്. യുഎസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്ന റിപ്പോര്‍ട്ടനുസരിച്ച്‌ വാക്സിന്‍ സ്വീകരിച്ചയാളുകള്‍ക്ക്
കുത്തിവെപ്പെടുത്ത ഭാഗത്ത് വേദന, ചുവപ്പ്, തടിപ്പ് എന്നിവങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം.

ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദ്ദി, പനി, ഓക്കാനം എന്നിവയാണ് മറ്റ് പാര്‍ശ്വഫലങ്ങള്‍. രോഗപ്രതിരോധ ശേഷി സജീവമാകുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

⭕വാക്സിന്‍ എടുക്കുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത്???

മനുഷ്യശരീരത്തിലേക്ക് ആദ്യമായി ഒരു ആന്‍റിജന്‍ പ്രവേശിക്കുമ്ബോള്‍, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും ആ ആന്‍റിജന് വേണ്ടിയുള്ള പ്രത്യേക ആന്‍റിബോഡികള്‍ നിര്‍മ്മിക്കാനും സമയമെടുക്കും.

ആസമയത്തിനിടയില്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തി രോഗബാധിതനാകാന്‍ സാധ്യതയുണ്ട്.

ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) ആന്‍റിജനെ നിര്‍വചിക്കുന്നത് ആന്‍റിബോഡികളുടെ രൂപീകരണത്തിന് കാരണമാകുന്ന ഒരു രോഗാണുവായാണ്.

ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന

0
Spread the love

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടെന്നാണ് കണക്ക്.

Huge increase in black fungus cases

രാജ്യത്ത് ഇതുവരെ 31,216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏറ്റവും കൂടുതല്‍ രോഗബാധയും,മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഇതുവരെ ഉണ്ടായിരിക്കുന്ന 7057 കേസുകളും, 609 മരണവുമാണ് ഇവിടെയുണ്ടായത്.

ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ജാര്‍ഖണ്ഡിലാണ്. 96 കേസുകള്‍ ആണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും കുറവ് മരണം സ്ഥി.

ഇന്ധനവില ഇന്നും കൂട്ടി

0
Spread the love

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂട്ടിയത്.

Fuel prices continue to rise

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 96 രൂപ 22 പൈസയായി. ഡീസലിന് കൊച്ചിയില്‍ 92 രൂപ 66 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ 10 പൈസയും ഡീസലിന് 93 രൂപ 42 പൈസയുമാണ്. 12 ദിവസത്തിനിടെ ഇന്ധനവില വര്‍ധിക്കുന്നത് ഏഴാം തവണയാണ്.

ബിജെപിക്ക് പ്രഹരമേല്‍പ്പിച്ച് മുകുള്‍ റോയ് തൃണമൂലിൽ; മമതയെ കണ്ടു

0
Spread the love

ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തി.

Mukul Roy in Trinamool for attacking BJP; Met Mamata

ബംഗാളില്‍ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റയതിന് പിന്നാലെയാണ് ബിജെപിക്ക് വന്‍ പ്രഹരമേല്‍പ്പിച്ച് മുകുള്‍ റോയിയുടെ മടക്കം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ മുകുള്‍ റോയിയും മകന്‍ സുഭ്‍റാന്‍ഷു റോയിയും വീണ്ടും അംഗത്വമെടുത്തു.

മമതയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2017ലാണ് മുകുള്‍ റോയ് ടിഎംസി വിട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല. നന്ദിഗ്രാം എംഎല്‍എ സുവേന്ദു അധികാരിയെയാണ് പ്രതിപക്ഷ നേതാവായി ബിജെപി നിശ്ചയിച്ചത്. ഈ പടലപ്പിണക്കമാണ് പഴയ ക്യാംപിലേയ്ക്ക് മടങ്ങിയെത്താന്‍ മുകുള്‍ റോയിയെ പ്രേരിപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ടിക്ടോക്ക് താരം അറസ്റ്റിൽ…

0
Spread the love

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതിന് ടിക്ടോക്ക് താരം അമ്പിളി എന്ന വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത്പറമ്പിൽ വിഘ്നേഷ്കൃഷ്ണ (19) ആണ് അറസ്റ്റിലായത്.

The girl was raped and made pregnant. Tictok star Arrested

വിവാഹ വാഗ്ദാനം നൽ കി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി.

0
Spread the love

മനാമ :ബഹ്റൈനിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സീൻ ക്യാംപെയിനുമായി ഇന്ത്യൻ എംബസി.

The Indian Embassy in Bahrain has provided vaccine facilities to Indians.

സിപിആർ കാർഡ്, സാധുതയുള്ള പാസ്പോർട്ട്,വീസ എന്നിവ ഇല്ലെങ്കിലും വാക്‌സീൻ ഉറപ്പാക്കാനാണ് തീരുമാനം. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഐസിആർഎഫ്, വേൾഡ് എൻആർഐ കൗൺസിൽ തുടങ്ങിയവയുമായി സഹകരിച്ചാണ് ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.

18 ന് മീതെ പ്രായമുള്ളവർക്ക് ബഹ്റൈൻ കേരളീയ സമാജത്തിലോ,ഇന്ത്യൻ ക്ലബ്ബിലോ എത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ബഹ്റൈൻ കേരളീയ സമാജം മുഖേന രജിസ്ട്രേഷന് പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കെ.ടി സലീം
(33750 999)ഉണ്ണി (32258697),രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714).
ലിങ്ക് : https://forms.gle/pMT3v1g3o4yVgnES8.

ഇനിമുതൽ, റോഡ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം.

0
Spread the love

ന്യൂഡൽഹി :അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക്‌ ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് സ്വന്തമാക്കാം.

From now on, you can get a driving license without a road test.

ഇതുസംബന്ധിച്ച് മോട്ടോർ വാഹന നിയമ ഭേദഗതി ജൂലൈ ഒന്നുമുതൽ നടപ്പാക്കുമെന്ന് അധികൃതർ. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമഭേദഗതി വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു.ഇതുംപ്രകാരം, താൽപര്യമുള്ളവർക്ക് ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാം. എന്നാൽ ഇതുവരെ സർക്കാരാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തിയിരുന്നത്.
അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ വളരെ അപൂർവമാണ്.

ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിൽ മാതൃകാ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നിലവിലുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിൽ. അഞ്ച് വർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലവും, വാഹന ഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള വർക്ക്ഷോപ്പ്,ഡ്രൈവിങ് സിമുലേറ്റർ,ടെസ്റ്റ് ട്രാക്ക് തുടങ്ങിയതും ഇതിന് ആവശ്യമാണ്.ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ അനുവദിക്കാനാണ് കേന്ദ്ര തീരുമാനം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts