Home Blog Page 1558

കുവൈത്തിലെ കൊടുംചൂട്; ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന്കാലാവസ്ഥാ വിദഗ്ധർ.

0
Spread the love

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ 50 ഡിഗ്രി തപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

Extreme heat in Kuwait; Climate experts say it could have major repercussions in the future.

താപനിലയിൽ ഉണ്ടാകുന്ന വർധന ഭാവിയിൽ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇത് വൈദ്യുതിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, ജനജീവിതം ദുരിതമാക്കുന്ന അവസ്ഥയ്ക്കും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ വൈദ്യുതി ഉപയോഗത്തിലും സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്.താപനിലയിൽ വർഷങ്ങളായി വർദ്ധന അനുഭവപെട്ട വരികയാണെന്ന് കാലാവസ്ഥ വിദഗ്ധൻ ഈസ അൽ റമദാൻ പറഞ്ഞു.ഭാവിയിൽ കുവൈത്തിൽ അനുഭവപ്പെടാൻ ഇടയുള്ള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്ര -ഗവേഷണ വിഭാഗം നടത്തിയ പഠനത്തിൽ താപനില വർധനയെക്കുറിച്ച് സൂചന ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.

2030 നും 2050 നും ഇടയിൽ താപനിലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്നാണ് സൂചന. എന്നാൽ താപനില കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോഗം വർധിക്കുകയാണ്,ഉപയോഗം കൂടുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉത്പാദനവും കൂട്ടേണ്ടതായിവരും. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാം.സോളാർ, കാറ്റ് എന്നിവ ഉപയോഗിച്ചുള്ള ബദൽ വൈദ്യുതി ഉത്പാദനം കാര്യക്ഷമമാകുക എന്നതാണ് ഇതിന് പരിഹാരമാർഗ്ഗം. താപനിലയിൽ ഒരു ഡിഗ്രി വർധനവുണ്ടായാൽ വൈദ്യുതി ഉപയോഗത്തിൽ 80 മുതൽ 1000 മെഗാവാട്ട് വരെ വർധന ഉണ്ടായേക്കാം. പ്രകൃതിയെ ഹരിതാഭമാക്കുകയും, കൃഷി വ്യാപനത്തിലൂടെ വിവിധ മേഖലകളിൽ ഗ്രീൻബെൽറ്റ് ഒരുക്കുകയും വഴി താപനില നിയന്ത്രിക്കാൻ സാധിക്കും. ബദൽ ഊർജ്ജ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

വടിവാൾകൊണ്ട് കേക്ക് മുറിച്ച് ജന്‍മദിനാഘോഷം; 6 പേര്‍ അറസ്റ്റിൽ

0
Spread the love

വടിവാൾകൊണ്ട് കേക്ക് മുറിച്ച് ജന്‍മദിനാഘോഷം; 6 പേര്‍ അറസ്റ്റിൽ

ചെന്നൈയില്‍ വീണ്ടും വടിവാള്‍ മുനകൊണ്ട് കേക്ക് മുറിച്ചു ജന്‍മദിനാഘോഷം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നു നടുറോഡില്‍ ഭീതി പരത്തുന്ന രീതിയില്‍ ആഘോഷം നടത്തിയതിന് ആറുപേര്‍ അറസ്റ്റിലായി. തമിഴ്നാട്ടില്‍ ജന്‍മദിനാഘോഷം ഗ്രാന്‍റാക്കുന്ന എളുപ്പ വഴിയാണിത്. കിട്ടാവുന്നതില്‍ ഏറ്റവും നീളം കൂടിയ വടിവാള്‍ കൊണ്ടു കേക്കുമുറിക്കുക. പറ്റുമെങ്കില്‍ വാള്‍തലപ്പില്‍ തന്നെ കേക്ക് വായിലേക്കു വച്ചുനല്‍കുക. ഏറ്റവും ഒടുവിലത്തെ സംഭവം ചെന്നൈ കണ്ണകി നഗറില്‍ നിന്നാണ്.

കേക്ക് മുറിക്കുന്നവന്റെ പേരാണ് സുനില്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുനിലിന്റെ ജന്‍മദിനം. രാത്രി സുഹൃത്തുക്കളുമൊന്നിച്ചു വീടിനു സമീപത്തെ റോഡില്‍ വച്ചായിരുന്നു ആഘോഷം. മൂന്നടി നീളമുള്ള വടിവാളുപയോഗിച്ച്, സ്കൂട്ടറിനു മുകളില്‍ വച്ച കേക്ക് മുറിച്ചു. ചുറ്റും കൂടിയവര്‍ ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ചു.

സുഹൃത്തുക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. ഇതോടെ പണി പാളി. ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചു. മാസ്കിടാതെ, സാമൂഹിക അകലം പാലിക്കാതെ, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പച്ചയ്ക്കു ലംഘിച്ചു നടുറോഡില്‍ നടന്ന ആഘോഷത്തെ കുറിച്ച് പൊലീസിനും വിവരം കിട്ടി. ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞ സുനില്‍, നവീന്‍ കുമാര്‍, അപ്പു, ധനേഷ്, രാജേഷ് , കാര്‍ത്തിക് എന്നിവരെ പൊലീസ് പിടികൂടി. ആഘോഷത്തില്‍ പങ്കെടുത്ത 9 പേര്‍ക്കായി തിരച്ചിലും തുടങ്ങി. മാരാകായുധം കൈവശം വെയ്ക്കല്‍‍, സമുഹത്തില്‍ ഭീതി പടര്‍ത്തല്‍, പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിക്കുക, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ചുമത്തിയിരിക്കുന്നത്.

ഇതോടെ ജന്‍മദിനാഘോഷത്തിന്റെ മധുരം മായും മുമ്പേ സുനിലും കൂട്ടരും ജയിലിലായി. കഴിഞ്ഞ ജനുവരിയില്‍ നടന്‍ വിജയ് സേതുപതി സമാന രീതിയില്‍ ജന്മദിനാഘോഷം നടത്തിയതു കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നടന്‍ മാപ്പുപറയുകയും ചെയ്തു. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയായ തിരുവനന്തപുരം സ്വദേശി ബിനുവാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈരീതിയിലുള്ള ജന്‍മദിനാഘോഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സേലത്ത് ഗുണ്ടാ നേതാവിന്റെ വീട്ടില്‍ ഇരുന്നൂറിനടുത്ത് ആളുകള്‍ ചേര്‍ന്ന് സമാന രീതിയില്‍ ആഘോഷം സംഘടിപ്പിച്ചതോടെയാണ് പൊലീസ് കടുത്ത നടപടികളെടുക്കാന്‍ തുടങ്ങിയത്.

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 128 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 126 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1972, കൊല്ലം 1841, തിരുവനന്തപുരം 1670, മലപ്പുറം 1685, പാലക്കാട് 1024, തൃശൂര്‍ 1433, ആലപ്പുഴ 1276, കോഴിക്കോട് 1215, കോട്ടയം 619, കണ്ണൂര്‍ 563, പത്തനംതിട്ട 529, കാസര്‍ഗോഡ് 519, ഇടുക്കി 425, വയനാട് 277 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കൊല്ലം, പാലക്കാട് 7 വീതം, തൃശൂര്‍, വയനാട് 6 വീതം, തിരുവനന്തപുരം 5, പത്തനംതിട്ട 4, ഇടുക്കി 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1503, കൊല്ലം 2505, പത്തനംതിട്ട 634, ആലപ്പുഴ 1305, കോട്ടയം 830, ഇടുക്കി 497, എറണാകുളം 2538, തൃശൂര്‍ 1212, പാലക്കാട് 1766, മലപ്പുറം 4590, കോഴിക്കോട് 1318, വയനാട് 246, കണ്ണൂര്‍ 829, കാസര്‍ഗോഡ് 464 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,24,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,59,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,396 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2527 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കയ്പമംഗലത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഒരു പൊൻതൂവൽ കൂടി: ‘സുമേധ’ ആപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

0
Spread the love

കയ്പമംഗലം മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ‘അക്ഷരകൈരളി’യിലൂടെ വിദ്യാർത്ഥികൾക്ക് പുതിയൊരു ‘ആപ്പ്’ കൂടി.

അക്ഷരകൈരളിയുടെ ഉപഗ്രൂപ്പായ ‘സുമേധ’ പദ്ധതിയിലൂടെയാണ് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തയ്യാറാക്കിയത്. സുമേധ എന്ന് തന്നെ പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ കൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുമേധ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

ആപ്പ് മുഖേന മണ്ഡലത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഓൺലൈനായി പരിശീലനം നേടാനാകും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്ലാസുകൾ, മുൻകാല ചോദ്യപേപ്പറുകൾ, പഠിക്കാൻ ആവശ്യമായ നോട്ടുകൾ, പൊതുവിജ്ഞാനം, ടെസ്റ്റ് സീരീസുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. യു പി തലം മുതൽ ഹയർസെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ ക്വിസ് മത്സരങ്ങൾക്കും എൽ എസ് എസ്, യു എസ് എസ്, നാഷണൽ റിസർച്ച് എന്നീ പരീക്ഷകൾക്ക് പ്രയോജനപ്പെടുന്ന രീതിയിലും പി എ സി മുതൽ സിവിൽ സർവീസ് വരെയുള്ള മത്സരപരീക്ഷകൾക്ക് പരിശീലിക്കുന്നവർക്ക് ആ രീതിയിലും പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

കയ്പമംഗലം മണ്ഡലത്തിൽ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഉന്നത വിദ്യാഭ്യാസ പദ്ധതിയാണ് സുമേധ. എൽ പി തലം മുതൽ ബിരുദാനന്തര തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയും പി എസ് സി, യു പി എസ് സി, കെ എ എസ്, തുടങ്ങി സിവിൽ സർവീസ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുമാണ് 2018ൽ സുമേധ സിവിൽ സർവീസ് അക്കാദമി ആരംഭിച്ചത്. മണ്ഡലത്തിലെ പെരിഞ്ഞനം കേന്ദ്രീകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതി കോവിഡ് കാലത്ത് ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസയജ്ഞം കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയ അക്ഷരകൈരളി വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ വിദ്യാഭ്യാസ വികസനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2016-17 ൽ ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വിദ്യാഭ്യാസ പദ്ധതിയായാണ് നിലനിൽക്കുന്നത്. അക്ഷരകൈരളി പദ്ധതിയുടെ ഭാഗമായി 11 ഉപഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ പദ്ധതികൾ അതിലൂടെ നടപ്പാക്കുകയാണ് ആദ്യം ചെയ്തത്. സുമേധയെ കൂടാതെ വായനാവസന്തം, സയൻഷ്യ, കലാമുറ്റം, സ്വരക്ഷ, ഐ.ടി, ചാരുത, സോഷ്യൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, തളിർ എന്നീ 11 ഗ്രൂപ്പുകളും വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എംഎൽഎ ചെയർമാനായി, പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന, വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യം നേടിയവരും പ്രഗത്ഭരുമായ ആളുകൾ കൺവീനർമാരായ സമിതിയാണ് ഗ്രൂപ്പിനെ നയിക്കുന്നത്.

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും

0
Spread the love
  • തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
  • ഡോ. എസ്. ചിത്ര ഐ.എ. എസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും.
  • ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.
  • പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.
  • അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കും.
  • സ്റ്റേറ്റ് അറ്റോര്‍ണിയായി അഡ്വ. എന്‍. മനോജ് കുമാറിനെ നിയമിക്കും.
  • ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
  • അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി അഡ്വ. അശോക് എം. ചെറിയാന്‍, അഡ്വ. കെ.പി. ജയചന്ദ്രന്‍ എന്നിവരെ നിയമിക്കും.
  • കാസര്‍കോഡ്, കിനാനൂര്‍ കരിന്തളം സര്‍ക്കാര്‍ കോളേജിന്‍റെ കെട്ടിടനിര്‍മ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
  • റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചു. ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയില്‍ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നല്‍കി.
  • ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് (OKIHL) കമ്പനിയെ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റുവാന്‍ തീരുമാനിച്ചു.
  • സംസ്ഥാനത്തെ 27 താല്‍ക്കാലിക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മിജിസ്ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാന്‍ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകള്‍ അനുവദിക്കും.
  • തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കി.
  • സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

മനോജിൻ്റയും നിമിഷയുടെയും ഒറ്റമുറി ഷെഡിലെത്തി കലക്ടർപുതിയ അന്ത്യോദയ റേഷൻ കാർഡ് കൈമാറി.

0
Spread the love

മരോട്ടിച്ചാൽ കള്ളായി പ്ലാവീടൻ മനോജ്, നിമിഷ ദമ്പതികളുടെ ഒറ്റമുറി ഷെഡ് കലക്ടർ എസ് ഷാനവാസ് സന്ദർശിച്ചു.

നിമിഷയ്ക്ക് പുതിയ അന്ത്യോദയ റേഷൻ കാർഡ് കൈമാറിയ കലക്ടർ കുട്ടികൾക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും നൽകി. പട്ടയം, വഴി പ്രശ്നം എന്നിവ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠന സാഹചര്യത്തെക്കുറിച്ചും പുതിയ വീട് നിർമാണത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞ കലക്ടർ ഇവർക്ക് എല്ലാവിധ സഹായവും ഉറപ്പുനൽകി.

മനോജിൻ്റെയും കുടുംബത്തിൻ്റെയും ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട
റവന്യൂ മന്ത്രി കെ രാജൻ്റെ നിർദ്ദേശപ്രകാരമായായിരുന്നു അടിയന്തരമായി ഇവരുടെ എപിഎൽ റേഷൻ കാർഡ് അന്ത്യോദയ കാർഡാക്കി മാറ്റി നൽകിയത്. ഇവരുടെ ഒറ്റമുറി ഷെഡും നാലു മക്കൾക്കും മതിയായ ഓൺലൈൻ പഠന സാഹചര്യമില്ലാത്തതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധി പേരാണ് ഇവർക്ക് സഹായവുമായി എത്തിയിരുന്നത്.

സമാനമായി പ്രദേശത്ത് നിരവധി പാവപ്പെട്ടവർക്ക് എ പി എൽ കാർഡ് മാറ്റാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് മനസിലാക്കിയ കലക്ടർ ഇക്കാര്യം പ്രത്യേകം പരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി.

പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, വില്ലേജ് ഓഫീസർ സി ജെ വിൽസൺ, അസി. കലക്ടർ സുസിയാൻ മുഹമ്മദ്, ജനപ്രതിനിധികൾ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

യുവാവ് കാമുകിയെ സ്വന്തം വീട്ടിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ചത് 10 വര്‍ഷം..!

0
Spread the love

നെന്മാറ/പാലക്കാട്: കാമുകിയെ ആരും കാണാതെ യുവാവ് സ്വന്തം വീട്ടില്‍ സംരക്ഷിച്ചത് പത്തുവര്‍ഷം. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്‌മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ ഇത്രയും കാലം ഒളിപ്പിച്ചത്.


സംഭവങ്ങളുടെ തുടക്കം 2010 ഫെബ്രുവരിയാണ്. 24കാരനായ റഹ്‌മാന്‍ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഇരുവര്‍ക്കും ഉറപ്പായിരുന്നു. തുടര്‍ന്ന് സജിത ആരോടും പറയാതെ വീടുവിട്ടിറങ്ങി റഹ്‌മാന്റെയടുത്തെത്തി

റഹ്‌മാന്‍ ആരുമറിയാതെ സജിതയെ വീട്ടില്‍ കയറ്റി. ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലാണ് റഹ്‌മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റഹ്‌മാനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല.

ഇലക്ട്രീഷ്യനായ റഹ്‌മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്‌മാനെ കണ്ടു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്‌മാനെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ഇയാളോടൊപ്പം സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു. സംഭവം കേട്ട് ഇരുവരുടെയും കുടുംബക്കാരും നാട്ടുകാരും അവിശ്വസനീയമായ കഥ കേട്ട് അമ്പരന്നിരിക്കുകയാണ്.

തിയറ്റർ പ്രതീക്ഷയില്ല; മാലിക്കും കോൾഡ് കേസും ഓടിടി റിലീസിന്.

0
Spread the love

ഫഹദ് ഫാസിൽ നായകനായ മാലിക്കും പൃഥ്വിരാജ് നായകനായ കോൾഡ് കേസും ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന് സൂചന.


കൊവിഡ് വ്യാപനം മൂലം വലിയ സാന്പത്തിക പ്രതിസന്ധി
ഉണ്ടായെന്നും തിയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഓടിടി റിലീസ് ആലോചിക്കുകയാണെന്നും
രണ്ട് ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആന്റോ ജോസഫ്
എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്തയച്ചു.

തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നു. മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടൻ പ്രദർശനം
സാധ്യമാവുകയുമില്ല. അത് വലിയ നഷ്ടം ഉണ്ടാക്കുമെന്നതിനാൽ ഓടിടി റിലീസ് ആലോചിക്കേണ്ട അവസ്ഥയാണ്
ആന്റോ ജോസഫ് അയച്ച കത്തിൽ പറയുന്നു. രണ്ടു സിനിമകളും ആമസോൺ പ്രൈമിലൂടെ അടുത്ത മാസം പ്രേക്ഷകർക്ക്
മുന്നിലെത്തുമെന്നാണ് സൂചന. 22 കോടി രൂപയ്ക്കാണ് മാലിക് ആമസോൺ പ്രൈം എടുത്തതെന്നും സൂചനയുണ്ട്.

കഴിഞ്ഞ ഒന്നരവർഷമായി റിലീസ് കാത്തിരിക്കുകയാണ് മാലിക്ക്. ടേക്കോഫിന് ശേഷം മഹേഷ് നാരായണൻ
സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. സുലൈമാൻ എന്നയാളുടെയും അയാളുടെ തുറയിലെയും ജീവിതമാണ്
സിനിമ പറയുന്നത്. ഭാരം കുറച്ച് മേക്ക് ഓവർ നടത്തി ഫഹദ് ഫാസിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഫഹദിന്റെ കരിയറിലെ
ഏറ്റവും കൂടുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാലിക്ക്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ
തുടങ്ങി വലിയ ഒരു താരനിര ചിത്രത്തിലുണ്ട്. സാനു ജോൺ വർഗീസ് ആണ് ക്യാമറ.

പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് കോൾഡ് കേസ്. തനു ബാലക് ആണ് സംവിധാനം.
ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ആണ് ഛായാഗ്രഹണം.

സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ വിതരണ മാനദണ്ഡം വ്യക്തമാക്കി കേന്ദ്രം.

0
Spread the love

ന്യൂഡൽഹി :സംസ്ഥാനങ്ങൾക്കുള്ള വാക്‌സീൻ വിതരണം പ്രധാനമായും നാല് കാര്യങ്ങൾ പരിഗണിച്ചായിരിക്കമെന്ന് കേന്ദ്രം.

Center clarifies vaccine distribution criteria for states.

ജനസംഖ്യ,രോഗബാധയുടെ തോത്, കുത്തിവയ്പ്പിലെ പുരോഗതി, വാക്‌സീൻ ഉപയോഗത്തിലെ കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണം എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എന്നാൽ വാക്‌സീൻ നഷ്ടപ്പെട്ടവർക്ക്‌ കുറയുമെന്നും
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. സർക്കാർ-സ്വകാര്യ കുത്തിവയ്പ്പുകളിൽ രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടാകും. നേരത്തെ 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഈ സൗകര്യം. അതിനായുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണം.

ഏതു ജീവിത സാഹചര്യത്തിലുള്ള പൗരനും സൗജന്യ വാക്‌സീന് അർഹനാണ്. ഓരോ ഘട്ടത്തിലും സംസ്ഥാനങ്ങൾക്ക് എത്ര വീതം വാക്സീൻ നൽകുമെന്ന് മുൻകൂട്ടി അറിയിച്ചിരിക്കും. ഈ രീതിയിൽ തന്നെ ജില്ലകൾക്ക് കൈമാറുമ്പോൾ സംസ്ഥാനങ്ങൾ പാലിക്കണം. വാക്‌സീൻ രജിസ്ട്രേഷന് കൂടുതൽ സൗകര്യമൊരുക്കാൻ പൊതു സേവന കേന്ദ്രങ്ങളും,കോൾ സെൻററുകളും പ്രയോജനപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ.

0
Spread the love

ന്യൂഡൽഹി :ഗ്രൂപ്പ്‌ താല്പര്യങ്ങൾക്ക് അതീതമായി കരുത്തനായ നേതാവ് എന്ന പരിഗണനയിൽ കെ. സുധാകരനെ കെപിസിസി പ്രസിഡണ്ടായി തെരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്.

KPCC president elected Sudhakaran.

നിലവിൽ കമ്മിറ്റിയിലെ വർക്കിങ് പ്രസിഡന്റ് ആയിരുന്നു സുധാകരൻ.വർക്കിങ് പ്രസിഡന്റുമാരിൽ കൊടിക്കുന്നിൽ സുരേഷ് തുടരും. കെ. വി.തോമസിനെ നീക്കി പകരം പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരെ കൂടി വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ദേശീയ നേതൃത്വത്തിന്റെ തീരുമാനം രാഹുൽ ഗാന്ധിയാണ് സുധാകരനെ ഫോണിൽ വിളിച്ചറിയിച്ചത്.കേരളത്തിൽനിന്ന് ഏക അഭിപ്രായത്തോടെ സുധാകരൻ പേര് ഉയർന്നുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാരഥിയെ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡൻറ് സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചത് പിന്നാലെയായിരുന്നു തീരുമാനം.

കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ, എംപിമാർ,എംഎൽഎമാർ, 14 ജില്ല പ്രസിഡൻറുമാർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റിപ്പോർട്ട്. ആരെ നിയമിച്ചാലും പൂർണ്ണ പിന്തുണ നൽകുമെന്നും, തീരുമാനം വേഗത്തിൽ വേണമെന്നും നിലവിലെ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.യുഡിഎഫ് കൺവീനറെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വൈകാതെ ആരംഭിക്കാനാണ് നേതൃ തീരുമാനം.എന്നാൽ കെ. സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കാൻ വൈകും.കണ്ണൂരിലെ പാർട്ടിയുടെ രക്തസാക്ഷികളുടെയും, പഴയകാല പ്രവർത്തകരുടെയും വീട് സന്ദർശിച്ച ശേഷമാകും ചുമതലയേൽക്കുക.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts