Home Blog Page 1564

ഇദ്ദേഹത്തെ അറിയുമോ?

0
Spread the love

ഇദ്ദേഹത്തെ അറിയുമോ ഈ ഫോട്ടോയിൽ കാണുന്നത് നമ്മളെല്ലാം മൂളി നടക്കുന്ന നിരവധി പാട്ടുകൾ എഴുതിയ ഒരു ഗാനരചയിതാവ് ആണ് മലയാളികൾ മൂളി നടക്കുന്ന അയ്യപ്പഭക്തി ഗാനങ്ങൾ മിക്കതിൻ്റെയും സ്യഷ്ടാവാണ് ഇദ്ദേഹം .നമ്മളിൽ എത്ര പേർ ടി കെ.ആർ ഭദ്രൻ എന്ന് കേട്ടിട്ടുണ്ടാവും ? ടി .കെ .ആർ ഭദ്രൻ്റെ ചിത്രം കണ്ട് തിരിച്ചറിയാത്തവർ അദ്ദേഹത്തിൻ്റെ പാട്ടുകളെ തിരിച്ചറിഞ്ഞേക്കും.

1) ഒരേ ഒരു ലക്ഷ്യം ശബരി മാമല

2)മനസിനുള്ളിൽ ദൈവം ഇരുന്നാൽ മനുഷ്യനും ദൈവവും ഒന്ന്

3) ഗംഗയാറ് പിറക്കുന്നു ഹിമവൻ മലയിൽ

4) നീലനീല മലയുടെ മുകളിൽ

5) പമ്പയാറിൻ പൊൻ പുളിനത്തിൽ,

6) ശങ്കരനചലം കൈലാസം പങ്കജാക്ഷന് തിരുപ്പതി

7 ) ആനകേറാമല ആളുകേറാ മല

8 ) അഭിരാമശൈലമേ മലയാചലത്തിലെ

9 ) മകരവിളക്കേ മകരവിളക്കേ

ഈ പാട്ടുകൾ എല്ലാം വയലാർ എഴുതിയതാവും എന്നായിരുന്നു എല്ലാവരുടെയും ചിന്ത. വയലാറിന്റെ തൊട്ടടുത്ത ഗ്രാമമായ പുന്നപ്ര സ്വദേശിയായ ടി കെ ആർ ഭദ്രനനാണ് ഈ ഗാനങ്ങൾ എല്ലാം എഴുതിയതെന്ന് രവി മേനോൻ്റെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു. ഇത്ര മനോഹരമായ ഭക്തി ഗാനങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹം ആണെന്ന് അറിഞ്ഞപ്പോൾ .പുതിയ തലമുറ അറിയേണ്ടതല്ലേ കാലം അതിൻ്റെ കുഴിമാടത്തിൽ അടക്കിയ ഇത്തരം ഗാന രചയിതാക്കളെ

”വനതലം വിറയ്ക്കും വലിയ ശബ്ദധാര
സുരപഥം നടുങ്ങും ശരണ ശബ്ദ ധാര
അടവികൾ കടന്നു ,മലകളും കടന്നു
പരമ പാവനം പൂങ്കാവനം കടന്നു
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ ”

ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണ് അവിടുത്തെ രംഗങ്ങൾ പാട്ടിൽ വരച്ചിടാൻ കഴിഞ്ഞത് ? ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഉറപ്പായും ചോദിക്കാമായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 8, തൃശൂര്‍, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍ഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,93,284 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,57,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,605 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2934 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 872 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ്: അറസ്റ്റിലായത് ‘സീതാകല്യാണം’ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും

0
Spread the love

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.

സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ സംസ്ഥാനത്ത് സിനിമ-സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്. നിയമങ്ങള്‍ പാലിക്കാതെ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇന്ന് SPB യുടെ 75-ാം പിറന്നാൾ.

0
Spread the love

ദേശീയ അവാര്‍ഡുകളും പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും ഗിന്നസ് റെക്കോഡും നേടിയ മഹാപ്രതിഭയുടെ അസാന്നിധ്യത്തിലെ ആദ്യ ജന്മദിനമാണിന്ന്. 2020 സെപ്‌തംബര്‍ 25ന് ആണ് മരണമില്ലാത്ത മധുരനാദം കാലയവനിക ക്കുള്ളില്‍ മറഞ്ഞത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് വീണ്ടും ആറ് പതിറ്റാണ്ട് നിറഞ്ഞുനിന്ന ആ സംഗീത സപര്യയിലേക്ക് ആസ്വാദനലോകം മടങ്ങുകയാണ്.

പതിനാറ് ഭാഷകളിലായി 40000ത്തില്‍ അധികം ഗാനങ്ങള്‍ ആലപിച്ച്‌ ഗിന്നസ് ബുക്കില്‍ പേര് ചേര്‍ത്ത എസ്പിബി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി പ്രതിവര്‍ഷം ശരാശരി 930 പാട്ടുകളാണ് പാടിയത്.അതായത് ഒരു ദിവസം ഏകദേശം മൂന്ന് ഗാനങ്ങളുടെ പിന്നണി ഗായകനായിരുന്നു ആദ്ദേഹം. കന്നഡ സംഗീത സംവിധായകന്‍ ഉപേന്ദ്ര കുമാറിനായി 12 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങള്‍ ആലപിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

തമിഴില്‍ ഒരു ദിവസം കൊണ്ട് 19 ഗാനങ്ങളും ഹിന്ദി ഭാഷയില്‍ 16 ഗാനങ്ങളും പാടിയ റെക്കോഡും എസ്.പി. ബാലസുബ്രഹ്മണ്യത്തിന് മാത്രം സ്വന്തം. ഭാഷകളുടെ അതിര്‍ വരമ്പുകൾ ഭേദിച്ച സംഗീതമാന്ത്രികന്റെ 75-ാം പിറന്നാള്‍ നിറവില്‍ അദ്ദേഹത്തിന്‍റെ അസാന്നിധ്യം വലിയ വിടവ്

20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

0
Spread the love

കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.

?ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

⭕18 വയസിനു മുകളിൽ എല്ലാവർക്കും സൗജന്യ വാക്സിൻ

⭕കേരളത്തിൻ്റെ സ്വന്തം വാക്സിനേഷൻ ഗവേഷണം തുടങ്ങും

⭕8000 കോടി നേരിട്ട് ജനങ്ങളിൽ എത്തിക്കും

⭕കാർഷിക മേഖലക്ക് 1600 കോടി വായ്പ: 5 ലക്ഷം രൂപ വരെ 4%. പലിശ

⭕കുടുംബശ്രീക്ക് 1000 കോടി വായ്പ

⭕പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4 % നിരക്കിൽ 2000 കോടി വായ്പ

⭕കടൽഭിത്തി നിർമാണം കി ഫ്ബി 2300കോടി നൽകും

⭕പാൽ ഉത്പന്നങ്ങളുടെ ഫാക്ടറിക്ക് 10 കോടി

⭕റബർ സബ്സിഡി കുടിശിഖക്ക് 50 കോടി

⭕പഴം, പച്ചക്കറി, മാംസ, സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും

⭕ബാങ്കുകളെ ഉള്‍പ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കും

⭕പുതിയ ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങും

അന്നമനടക്കാര്‍ക്ക് സേവനമൊരുക്കി പുതിയ മൊബൈല്‍ ആപ്പ്.

0
Spread the love

അപേക്ഷയുമെഴുതി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാത്തു നില്‍ക്കുന്ന സമ്പ്രദായത്തോട് ഇനി മുതല്‍ അന്നമനടക്കാര്‍ക്ക് ഗുഡ്‌ബൈ പറയാം. പഞ്ചായത്ത് സേവനങ്ങളെയെല്ലാം മൊബൈല്‍ ആപ്പിലാക്കി പുതിയ മാറ്റത്തിന് തുടക്കമിടുകയാണ് അന്നമനട പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ സ്വന്തം ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കിയാണ് സേവനത്തിനായുള്ള പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഏത് സേവനങ്ങളും എപ്പോള്‍ വേണമെങ്കിലും നമുക്ക് നടത്താവുന്നതാണ്.

ലോക്ഡൗണ്‍ സമയത്ത് ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ പൊതു ജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ വരാതെ ആവശ്യമായ സേവനങ്ങള്‍ എങ്ങനെ നല്‍കാം എന്ന ചിന്തയില്‍ നിന്നാണ് മൊബൈല്‍ ആപ്പ് എന്ന ആശയം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് പറയുന്നു.
അധികം വൈകാതെ ആപ്പിന്റെ സേവനം അന്നമനടക്കാര്‍ക്ക് ലഭ്യമാക്കും.

പഞ്ചായത്ത്
ആപ്പ്
എങ്ങനെ?

സ്മാര്‍ട്ട് ഫോണ്‍ ഉള്ള ഏതൊരാള്‍ക്കും പ്ലേസ്റ്റോറില്‍ നിന്നും അന്നമനട പഞ്ചായത്ത് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ലളിതമായ വാക്കുകളിലാണ് ഓരോ കാര്യങ്ങളും ആപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് ആവശ്യമാണോ നമുക്കുള്ളത് അതുമായി ബന്ധപ്പെട്ട ബോക്‌സില്‍ ടച്ച് ചെയ്ത് വേണ്ട വിവരങ്ങള്‍ നല്‍കി നമുക്ക് ഉടന്‍ സേവനം ഉറപ്പാക്കാം. കൂടുതല്‍ സംശയ നിവാരണങ്ങള്‍ക്ക് പഞ്ചായത്തിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിലുണ്ട്. ഒരു പ്രാവശ്യം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട എല്ലാ നോട്ടിഫിക്കേഷനും മെസ്സേജായി
ലഭിക്കും.

ആപ്പിനെ പരിചയപ്പെടാം

കൂടുതല്‍ സൗകര്യത്തിനായി മലയാളത്തിലാണ് ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സേവനങ്ങളും രേഖകളും, മെമ്പര്‍മാരുടെ വിവരങ്ങള്‍, ആരോഗ്യ രംഗത്തെ അവശ്യ സര്‍വീസിനായി ബ്ലഡ് ബാങ്ക് വിവരങ്ങള്‍, മറ്റു പ്രധാന നമ്പറുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട നാല് ഐക്കണുകള്‍. ഇതില്‍ സേവനങ്ങള്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ ലഭ്യമായ എല്ലാ വിവരങ്ങളുടേയും നീണ്ട പട്ടിക നമുക്ക് ലഭിക്കും.

വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍, വിവാഹ രജിസ്‌ട്രേഷന്‍ തിരുത്തലുകള്‍, ജനന മരണ രജിസ്‌ട്രേഷന്‍, കെട്ടിട നിര്‍മ്മാണ എന്‍ ഒ സി, കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള പെര്‍മിറ്റ് എന്നിങ്ങനെ നാല്‍പതോളം സേവനങ്ങളുടെ പട്ടികയില്‍ നിന്നും ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
പ്രസിഡന്റ് നല്‍കുന്ന സേവനങ്ങളുടെ വിവരങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. ലൈഫ് സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ രഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍, വ്യക്തിഗത തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

കുറഞ്ഞസമയം
കൂടുതല്‍
സേവനങ്ങള്‍

പഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫോണ്‍ നമ്പറും ആപ്പിലുണ്ട്. കൃഷി,ഇറിഗേഷന്‍, വില്ലേജ് ഓഫീസ്, ആശുപത്രി, വിദ്യാഭ്യാസം, ബാങ്കിംഗ്, വൈദ്യുതി തുടങ്ങിയവയുടെ നമ്പറുകളാണ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ സമീപ പഞ്ചായത്തുകളിലെയും കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ ഓഫീസ് നമ്പറുകളും നല്‍കിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി ആംബുലന്‍സ്, ടാക്‌സി
നമ്പറുകളും നല്‍കിയിട്ടുണ്ട്.

വിവരവകാശ അപേക്ഷകളും മറ്റും നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ആപ്പില്‍ കാണാം. പൊതുജനങ്ങള്‍ക്കുള്ള പരാതികളും മറ്റും നല്‍കുന്നതിനായി ബന്ധപ്പെടേണ്ട തദ്ദേശ സ്വയംഭരണ ഓമ്പുഡ്‌സ്മാന്റെയും ട്രൈബ്യൂണലിന്റെയും വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു നികുതി, ഉടമസ്താവകാശം എന്നി മുന്‍ഗണന വിഭാഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി ഹോം പേജില്‍ തന്നെ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അന്നമനടയിലെ അനശ്വര നിധി ലിമിറ്റഡിന്റെ ധന സഹായത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്.

നീതി ആയോഗ് സുസ്ഥിര വികസന പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി കേരളം.

0
Spread the love

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിരവികസനം സൂചിക പട്ടികയിൽ 75 പോയിന്റോടു കൂടി കേരളം ഒന്നാം സ്ഥാനത്ത്.

Kerala retains number one position in Justice Commission Sustainable Development List

തുടർച്ചയായ മൂന്നാം വർഷമാണിത് കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 74പോയിന്റോടുകൂടി ഹിമാചൽപ്രദേശ് ആണ് രണ്ടാം സ്ഥാനത്ത്. 72 പോയിൻറ് നേടി ആന്ധ്രപ്രദേശ്, കർണാടക,ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മൂന്നാം സ്ഥാനത്തെത്തി.ബിഹാറാണ് ഏറ്റവും പിന്നിൽ (52 ).

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡിഗഡ് ഒന്നാമതെത്തി.78 പോയിൻറ് ലഭിച്ച് ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ രണ്ടാമതെത്തി.2018 -19 മുതലാണ് പട്ടിക ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പ്രകാരം ആണ് സൂചിത തയ്യാറാക്കുന്നത്. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ് പട്ടിക പുറത്തുവിട്ടത്.

ഇസ്രായേൽ പ്രസിഡന്റായി യിസാക് ഹെർസോഗ്.

0
Spread the love

ജറുസലം :ഇസ്രയേലിന്റെ പതിനൊന്നാം പ്രസിഡൻറായി യിസാക് ഹെർസോഗിനെ തെരഞ്ഞെടുത്ത് പാർലമെൻറ്.

Isaac Herzog becomes President of Israel.

അടുത്തമാസം ഒമ്പതിന് ചുമതലയേൽക്കും.1999 കാബിനറ്റ് സെക്രട്ടറി ആയായിരുന്നു രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.2003 മുതൽ 2018 വരെ പാർലമെൻറ് അംഗവുമായിരുന്നു. 1983 മുതൽ 1993 വരെ പ്രസിഡണ്ടായിരുന്ന കായിം ഹെർസോഗിന്റെ മകനാണ് യിസാക് ഹെർസോഗ്. ഇതോടെ,ഇസ്രായേലിൽ ഭൂരിപക്ഷം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം.

യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കുകയും, പ്രതിപക്ഷനേതാവ് യയ്ർ ലപീദ് സർക്കാർ രൂപീകരണ അവകാശം ഇസ്രായേൽ പ്രസിഡൻറ് അറിയിക്കുകയും ചെയ്തു. പുതിയ സർക്കാർ രൂപീകരിക്കാൻ ആകുമെന്ന് പ്രസിഡന്റിനെ അറിയിക്കാനുള്ള സമയം ഇന്നലെ രാത്രി 11 :59 ന് കഴിയാനിരിക്കെയാണ് വിവിധ പാർട്ടികളുമായി ധാരണ ആയത്. ഇതോടെ വർഷങ്ങൾ നീണ്ടുനിന്ന നെതന്യാഹു യുഗം അവസാനിക്കുകയാണ്.

വ്യവസായ മേഖലയിൽ മികച്ച അവസരമൊരുക്കി യുഎഇ.

0
Spread the love

ദുബായ് :മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സംരംഭകർക്ക് സഹായമായി യുഎഇയിൽ 100% ഉടമസ്ഥതയിൽ വ്യവസായ സ്ഥാപനം തുടങ്ങാനുള്ള നിയമം പ്രാബല്യത്തിൽ.

The UAE has created a great opportunity in the industrial sector.

ഫ്രീ സോൺ മേഖലയ്ക്ക് പുറത്തുള്ള കമ്പനികളിൽ സ്വദേശിക്കാകണം 51 ശതമാനം ഓഹരി എന്ന ചട്ടമാണ് പിൻവലിച്ചത്. അപേക്ഷ നൽകി അഞ്ചുദിവസത്തിനുള്ളിൽ അനുമതിയും ലഭിക്കും.നിലവിലുള്ള കമ്പനികളും 100% സ്വന്തം ഉടമസ്ഥതയിലേക്ക് മാറ്റാം.ഇതിലൂടെ മികച്ച അവസരമാണ് മലയാളി പ്രവാസികൾക്ക് കൈവന്നിരിക്കുന്നത്. 2018 പ്രഖ്യാപിച്ച നിയമം, വിവിധ കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ നടപ്പിലാക്കിയത്. 122 മേഖലകളിൽ കമ്പനി തുടങ്ങാം. സേവന മേഖല-52,വ്യവസായം -51 കാർഷികം -19 എന്നിവയാണവ.

കോടി രൂപ മുതൽ 199 കോടി വരെ ഓരോ മേഖലയ്ക്കും നിക്ഷേപ പരിധിയുണ്ട്. യുഎഇ സ്വദേശികൾക്ക് തൊഴിൽ നൽകണം എന്നല്ലാതെ ഇതിന്റെ ശതമാനവും നിഷ്കർഷിക്കുന്നില്ല. എന്നാൽ എണ്ണ,പ്രകൃതിവാതകം, ഗതാഗതം, വൈദ്യുതി,ശുദ്ധജലം, പോലീസ്, പ്രതിരോധം മുതലായ ഇരുപതോളം മേഖലകളിൽ പൂർണ്ണ വിദേശ നിക്ഷേപത്തിന് അനുമതി ഇല്ല.

വിമാനയാത്രക്കാർക്ക് റാൻഡം പരിശോധനയും, സൗജന്യ ആർടിപിസിആർ ടെസ്റ്റുമായി ഖത്തർ.

0
Spread the love

ദോഹ: ഖത്തറിലെത്തുന്ന വിമാന യാത്രക്കാരിൽ റാൻഡം പരിശോധന നടത്താനൊരുങ്ങി ആരോഗ്യമന്ത്രാലയം. ‌

Qatar offers random check-in and free RT PCR test for passengers.

നിരീക്ഷണത്തിൽ കണ്ടെത്തുന്ന ഇവരെ സൗജന്യ ആർടിപിസിആർ ടെസ്റ്റിനും വിധേയമാക്കും. നിമിഷങ്ങൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കാം. പിസിആർ റിപ്പോർട്ട് വരും വരെ ഇഹ്തെറസ് ആപ് സ്റ്റാറ്റസ് പച്ച ആയിരിക്കും.എസ്എംഎസിലൂടെ 24 മണിക്കൂറിനകം ഫലം അറിയാം. പോസിറ്റീവായാൽ തുടർ നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും നൽകുന്നതാണ്. യാത്രയ്ക്ക് മുൻപ് നടത്തിയ പിസിആർ പരിശോധനയ്ക്ക് പുറമേയാണ് ഈ റാൻഡം ടെസ്റ്റ് നടത്തുക.യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്,ഡിസ്കവർ ഖത്തർ മുഖേനെ ബുക്ക് ചെയ്ത ഹോട്ടൽ ക്വാറന്റീൻ രേഖ, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷനൽ എൻട്രി പെർമിറ്റ്, വിമാനത്തിൽ നിന്നും ലഭിക്കുന്ന അണ്ടർടോക്കിങ്,ഹെൽത്ത് അസിസ്റ്റൻറ് ഫോറം തുടങ്ങിയവയും യാത്രയിൽ കരുതണം.

നടപടിക്രമങ്ങൾ

• സ്മാർട്ട്‌ ഫോണിൽ ഇഹ്തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. വീസ അല്ലെ
• സ്മാർട്ട്‌ ഫോണിൽ ഇഹ്തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. വീസ അല്ലെങ്കിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.ഇതിന് ഖത്തർ സിം കാർഡ് നിർബന്ധമാണ്.
• ക്വാറന്റീനിൽ പ്രവേശിക്കുന്നത് മുതൽ ഇഫ്തെറാസ് സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും.
• തുടർന്ന് ക്വാറന്റീൻ, ഹോട്ടലിൽ 10 ദിവസവും മറ്റു കേന്ദ്രങ്ങളിൽ 14 ദിവസവും ആയിരിക്കും ക്വാറന്റീൻ.
• ക്വാറന്റീൻ സമയത്ത് ആരോഗ്യ ജീവനക്കാർ എത്തി സൗജന്യ കോവിഡ് പരിശോധന നടത്തും.അഞ്ച്,ഒമ്പത് ദിവസങ്ങളിൽ വീണ്ടും പരിശോധന.ഫലം നെഗറ്റീവ് ആയാൽ വീട്ടിലേക്കു മടങ്ങാം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts