Home Blog Page 1565

കെപിസിസി അദ്ധ്യക്ഷൻ ഉടനില്ല; ഒത്തുതീർപ്പിനായി താരിഖിനെ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം.

0
Spread the love

ന്യൂഡൽഹി :സംസ്ഥാന നേതാക്കളുമായി വിശദ ചർച്ച നടത്തിയ ശേഷം മാത്രമേ പുതിയ കെപിസിസി പ്രസിഡണ്ടിനെ തീരുമാനിക്കൂ എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.

KPCC president not present; Congress leadership to bring Tariq for compromise.

അതിനാൽ തീരുമാനം ഉടനെ ഉണ്ടാവില്ല എന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ കെപിസിസി അധ്യക്ഷൻ സ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അൻവറിനെ ഒത്തുതീർപ്പിനായി കൊണ്ടുവരാനാണ് കോൺഗ്രസ്‌ ഹൈക്കമാൻഡിന്റെ തീരുമാനം.വരവ് ലോക്ഡൗണിന് ശേഷമായിരിക്കുമെന്ന് താരിഖ് അൻവർ പറഞ്ഞു. കേരളത്തിലുടനീളം സഞ്ചരിക്കുന്ന താരിഖ്,സംസ്ഥാന നേതാക്കൾക്ക് പുറമേ പ്രാദേശിക നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനനേതൃത്വം ഒറ്റപ്പേര് മുന്നോട്ട് വെച്ചാൽ അതിനായിരിക്കും മുൻഗണന നൽകുക. പല പേരുകൾ ഉയർന്നു വന്നാൽ സമവായ വഴി തേടും.

എന്നാൽ സംസ്ഥാന നേതൃത്വത്തെ വെട്ടി ഹൈകമാൻഡിന്റെ നോമിനിയായി ഏതെങ്കിലും നേതാവിനെ അവരോധിക്കുകയില്ല.താഴെത്തട്ടിലുള്ള പ്രവർത്തകരുടെയും അഭിപ്രായം തേടും. താരിഖിന്റെ കേരളത്തിൽ നിന്നുള്ള മടക്ക ശേഷം നൽകുന്ന നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

പുതിയ നികുതി നിർദേശങ്ങളില്ല, പ്രവാസികൾക്ക് വായ്പ ;സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി.

0
Spread the love

തിരുവനന്തപുരം: പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങൾ ബജറ്റിൽ ഒഴിവാക്കിയിരിക്കുകയാണ് ധനമന്ത്രി കെ. എൻ.ബാലഗോപാലൻ.

No new tax proposals, loans to expatriates: Finance Minister presents state budget

നികുതി ഒറ്റത്തവണ തീർപ്പാക്കൽ നടപടി തുടരും. എന്നാൽ ചെലവ് ചുരുക്കാനും ഒപ്പം വരുമാനം കൂട്ടാനുള്ള പദ്ധതികൾ പ്രതിസന്ധിക്കു ശേഷമായിരിക്കും പ്രഖ്യാപിക്കുക.പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1,000 കോടി രൂപ വായ്പയായി നൽകും.പലിശ ഇളവ് നൽകുന്നതിനായി 25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ച് വർഷം കൊണ്ട് 10,000 കോടി ആയി ഉയർത്തും. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പയും കെഎഫ്സി അനുവദിക്കും. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കും. ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും.വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ടാക്കും.വിനോദ സഞ്ചാരമേഖല മാർക്കറ്റിങ്ങിനായി 50 കോടി രൂപയും,ടൂറിസം പുനരുജീവന പാക്കേജിലേക്ക് 30 കോടി വീതവും അനുവദിച്ചു.

ധനമന്ത്രി കെ.എൻ.ബാലഗോപാലന്റെ ബജറ്റ് പ്രസംഗം ഒരു മണിക്കൂറും ഒരു മിനിറ്റും വരെ നീണ്ടു.കെഎസ്ആർടിസി, സിഎൻജി ബസ്സുകൾക്കായി 100 കോടി വകയിരുത്തി.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഠനത്തിന് അഞ്ചുകോടി. കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങൾ ഇല്ല. ചരക്കു സേവന നികുതി നിയമത്തിൽ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്ത ഭേദഗതികൾ 2021 ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സിജിഎസ്ടി നികുതി നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. സമാന ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തുമെന്നും കെ. എൻ.ബാലഗോപാലൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

മലയാളത്തിൻ്റെ മഹാകവി ജി ശങ്കരകുറുപ്പിൻ്റെ നൂറ്റീഇരുപതാം ജന്മദിനം.

0
Spread the love

മലയാളത്തിൻ്റെ മഹാകവി ജി ശങ്കര കുറുപ്പ് നൂറ്റീഇരുപതാം ജന്മദിനം.1901 ജൂൺ 3-ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി വാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ ജനനം. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചത്. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ ആണ് അദ്ധ്യാപകജോലിയിൽ നിന്നും അദ്ദേഹം വിരമിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.

1923-ലാണ്‌ ജി. ശങ്കരക്കുറുപ്പിന്റെ ആദ്യ കാവ്യ സമാഹാരമായ ‘സാഹിത്യ കൗതുകം’ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇതില്‍ 1917 മുതല്‍ 1922 വരെയുള്ള കവിതകളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഇതിന്റെ രണ്ടാം ഭാഗം 1925-ലും മൂന്നാംഭാഗം 1927-ലും നാലാം ഭാഗം 1930-ലും പുറത്തിറങ്ങി. കൈനിക്കര കുമാരപിള്ളയുടെ അവതാരികയോടെ 1946-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘സൂര്യകാന്തി’ ശ്രദ്ധേയമായ ഒരു കൃതിയാണ്‌. പൂജാപുഷ്‌പം, നിമിഷം, നവാതിഥി, ഇതളുകള്‍, പഥികന്റെ പാട്ട്‌, മുത്തുകള്‍, അന്തര്‍ദ്ദാഹം, ചെങ്കതിരുകള്‍, ഓടക്കുഴല്‍, വിശ്വദര്‍ശനം, മധുരം സൗമ്യം ദീപ്‌തം, സന്ധ്യാരാഗം തുടങ്ങിയവ ജിയുടെ പ്രധാന കൃതികളാണ്‌. ഇതില്‍ ‘ഓടക്കുഴല്‍’ 1965-ല്‍ ജ്ഞാനപീഠ പുരസ്‌കാരത്തിനര്‍ഹമായി.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഓടക്കുഴല്‍ ‘ബാംസുരി’ എന്ന പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി ജിയുടെ പ്രധാനപ്പെട്ട ചില കവിതകള്‍ ‘തെരഞ്ഞെടുക്കപ്പെട്ട കാവ്യങ്ങള്‍’ (Selected Poems) എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രകാശനം ചെയ്‌തിട്ടുണ്ട്‌. ജിയുടെ നിരവധി കവിതകള്‍ റഷ്യന്‍ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ജി. രചിച്ച ‘മേഘച്ഛായ’ കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനമാണ്‌. ‘വിലാസലഹരി’ പേര്‍ഷ്യന്‍ കാവ്യമായ റുബായിയത്തിന്റെ വിവര്‍ത്തനവും. ടാഗോറിന്റെ ‘ഗീതാഞ്‌ജലി’ ബംഗാളിയില്‍ നിന്ന്‌ കവി നേരിട്ടു വിവര്‍ത്തനം ചെയ്‌തതാണ്‌.

ഗദ്യോപഹാരം, ലേഖനമാല, രാക്കുയിലുകള്‍ എന്നിവ ജി.യുടെ ലേഖന സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. ബാലസാഹിത്യ മേഖലയിലും കവിഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. സാഹിത്യ പരിഷത്തിന്റെ ത്രൈമാസികത്തിന്റെ പത്രാധിപത്യച്ചുമതലയും കുറേക്കാലം ജി. വഹിച്ചിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ തിലകം എന്ന പേരില്‍ ഒരു ആനുകാലികം ജി. തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1977 ജൂണ്‍ 22-ലെ മനോരാജ്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ‘അന്തിവെണ്‍മുകിലാ’ണ്‌ ജി. എഴുതിയ അവസാനത്തെ കവിത. മലയാള ഭാഷയെയും സാഹിത്യത്തെയും അതിധന്യമാക്കിത്തീര്‍ത്ത ആ മഹല്‍ ജീവിതം 1978 ഫെബ്രുവരി 2ന്‌ അവസാനിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2390, കൊല്ലം 2260, പാലക്കാട് 1393, തിരുവനന്തപുരം 2022, എറണാകുളം 1979, തൃശൂര്‍ 1747, ആലപ്പുഴ 1318, കോഴിക്കോട് 1175, കണ്ണൂര്‍ 757, കോട്ടയം 669, പത്തനംതിട്ട 568, കാസര്‍ഗോഡ് 547, ഇടുക്കി 483, വയനാട് 213 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, എറണാകുളം 12, കൊല്ലം 10, തൃശൂര്‍ 7, തിരുവനന്തപുരം, വയനാട് 6 വീതം, പത്തംനംതിട്ട, കാസര്‍ഗോഡ് 5 വീതം, കോട്ടയം, പാലക്കാട് 3 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂര്‍ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂര്‍ 1654, കാസര്‍ഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,83,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 871 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വാടക നിയമത്തിന് അംഗീകാരം; മുൻകൂറായി വാങ്ങാവുന്നത് 2 മാസ വാടക മാത്രം; മാറ്റം ഇങ്ങനെ:

0
Spread the love

മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വിപണിയധിഷ്ഠിതമായി വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് നിയമത്തിലുള്ളത്. റജിസ്ട്രേഷന്‍ നടപടികള്‍ക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളില്‍ രൂപീകരിക്കണമെന്ന് നിയമം ശുപാര്‍ശ ചെയ്യുന്നു. തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതികള്‍ വേണം.

താമസ ആവശ്യത്തിനാണെങ്കില്‍ 2 മാസത്തെ വാടകയേ മുന്‍കൂര്‍ ഡെപ്പോസിറ്റായി വാങ്ങാവൂ. താമസ ആവശ്യത്തിനല്ലെങ്കില്‍ 6 മാസത്തെ വാടക മുന്‍കൂറായി വാങ്ങാം. കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ. അല്ലെങ്കില്‍ മൂന്ന് മാസം മുന്‍പ് രേഖമൂലം അറിയിക്കണം. സംസ്ഥാനങ്ങള്‍ക്ക് മാതൃക വാടക നിയമം അതേപടി അംഗീകരിക്കുകയോ, നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയോ ചെയ്യാം.

കർണാടകയുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

0
Spread the love

തിരുവനന്തപുരം: “കെ എസ് ആർ ടി സി” എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

ഇരു സംസ്ഥാനങ്ങളും പൊതു ​ഗതാ​ഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോ​ഗിച്ച് വന്നത്. എന്നാൽ ഇത്  കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോ​ഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക  നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ  ഓഫ് ട്രേഡ്മാർക്കിന്  കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്, ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

” ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ, കെ എസ്‌ ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക്‌ രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.ഇത് കെഎസ്ആർടിസിക്ക് ലഭിച്ച നേട്ടമാണ് ” ​: ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. ‘ആനവണ്ടി’ എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.

പാറമടയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; അമ്മക്കെതിരെ കേസ്

0
Spread the love

എറണാകുളം: സംസ്ഥാനത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ . എറണാകുളം കോലഞ്ചേരിയിലാണ് സംഭവം നടന്നത് . അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

നാല് കുട്ടികളുടെ അമ്മയാണ് യുവതി. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പ്രതിയായ യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തു.അതെസമയം യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് പ്രേരിപ്പിച്ച വ്യക്തമായ കാരണം പുറത്തുവന്നിട്ടില്ല.

കോവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടിക പുതുക്കി,11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി

0
Spread the love

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തി.

ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും. പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പട്ടികയിലുണ്ട്. 18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

വിദേശ അംഗീകാരമുള്ള വാക്സീനുകൾ ക്ക് ട്രയൽ പൂർണമായും ഒഴിവാക്കി ഇന്ത്യ.

0
Spread the love

ന്യൂഡൽഹി : വിദേശത്തു നിലവിൽ അംഗീകാരമുള്ള വാക്സിനുകക്ക്‌ ട്രയൽ റൺ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ.

India waives trial of foreign-approved vaccines

ഇതോടെ ഫൈസൽ,മഡോണ വാക്സിനുകൾ രാജ്യത്ത് വേഗത്തിൽ ലഭ്യമാകും. മുൻകൂർ ട്രയൽ നേരത്തെ ഒഴിവാക്കിയിരുന്നുവെങ്കിലും,അനുമതി കിട്ടിയ ശേഷം പ്രാദേശികമായി മൂന്നാംഘട്ട ട്രയർ എന്ന ഉപാധി കൂടിയാണ് ഇപ്പോൾ ഒഴിവാക്കിയിരുന്നത്.
നിലവിൽ,ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത് കോവാക്‌സീൻ, കോവീഷിൽഡ് മുതലായ വാക്‌സീനുകളാണ്. ഇവ കൊണ്ട് മാത്രം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെയാണ് കേന്ദ്രത്തിന് പുതിയ നടപടി.

ഡിസംബറോടെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സീൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും നിലനിൽക്കുകയാണ്.പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ അനുമതിക്കായി കാത്തിരുന്ന വിവിധ വിദേശ വാക്സിനുകൾ കുറഞ്ഞ നടപടിക്രമങ്ങളിലൂടെ രാജ്യത്ത് ലഭ്യമാകും.എന്നാൽ,നഷ്ട പരിഹാര ബാധ്യത പാടില്ലെന്ന വാക്‌സീൻ കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് സൂചന.

പ്രതിദിന കോവിഡ് രോഗബാധ വീണ്ടും 2000 കടന്ന് യുഎഇ.

0
Spread the love

അബുദാബി :യുഎഇയിൽ വീണ്ടും രണ്ടായിരത്തിലേറെ പ്രതിദിന കോവിഡ് ബാധിതർ.2,154പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

The daily Covid epidemic has crossed 2,000 again in the UAE.

എന്നാൽ 2,110 രോഗമുക്തരാകുകയും ചെയ്തതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,686 ആയിരിക്കുകയാണ്. എന്നാൽ രാജ്യത്ത് ഇതുവരെ രോഗം സ്ഥിതീകരിച്ചത് 5,74,958 പേർക്കാണ്.5,54,589 പേർ രോഗ മുക്തി നേടുകയും ചെയ്തു. 18,683 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും,ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.എന്നാൽ യുഎഇയിൽ 2,18,977 പേർക്ക് കൂടി പുതുതായി കോവിഡ് പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമായി നടത്തിവരികയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts