Home Blog Page 1576

തെരുവ് നായ ശല്യം!പെരുന്തൽമണ്ണ നിവാസികൾ ഭീതിയിൽ.

0
Spread the love

പെരിന്തൽമണ്ണ കണക്കഞ്ചേരി, ഫയർസ്റ്റേഷൻ, മാർക്കറ്റ് പരിസരങ്ങളിലാണ് തെരുവ് നായ്കളുടെ ശല്യം.

Perunthalmanna residents in fear of street dog harassment

ജനങ്ങളുടെ സ്വൈരം കെടുത്തുകായാണ് തെരുവുനായ്ക്കൾ. കൂട്ടമായി അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളാണ് ആളുകളെ ആക്രമിക്കുന്നതും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതും.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഫയർസ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം രാത്രി നിർത്തിയിട്ടിരുന്ന കാറിന്റെ പലഭാഗങ്ങളും നായ്ക്കൾ കടിച്ചുനശിപ്പിച്ചു. മൂടിയിട്ടിരുന്ന കവറും ബോണറ്റിനുമുന്നിലെ പ്ലാസ്റ്റിക് നിർമിത ഗ്രില്ലുമാണ് കടിച്ചുപറിച്ചിട്ടത്. കഴിഞ്ഞദിവസം രാത്രി കണക്കഞ്ചേരിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട സ്കൂട്ടറിന്റെ സീറ്റും, ഇവിടെ പുറത്തിട്ടിരുന്ന ചെരിപ്പുകളും ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും കടിച്ചുനശിപ്പിച്ചിട്ടുണ്ട്. വസ്തുക്കൾ നശിപ്പിക്കുന്നതുകൂടാതെ എട്ടും പത്തും നായ്ക്കൾ ഒരുമിച്ചെത്തുന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. നായ്ക്കളെ ഭയന്ന് പ്രദേശത്തെ താമസക്കാർ ഇരുട്ടുംമുമ്പേ വീടെത്തുകയാണ്. കുട്ടികളെ വീട്ടുമുറ്റത്തുപോലും കളിക്കാൻ വിടാൻ രക്ഷിതാക്കൾക്കു പേടിയായിരിക്കുകയാണ്. കൊറോണയോടൊപ്പം തെരുവ് നായ ശല്യവും ജനങ്ങളെ പൊരുതിമുട്ടിക്കുകയാണ്

ഇന്ന് ഒഎൻവി യുടെ തൊണ്ണൂറാം ജന്മദിനം.

0
Spread the love

1931 മേയ് മാസം ഇരുപത്തിയേഴാം തിയ്യതിയാണ് അദ്ദേഹം ജനിച്ചത്.

Today is ONV’s 90th birthday.

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണു മുഴുവന് പേര്. മലയാളകാവ്യശാഖയുടെ വാക്കും പ്രഭയുമായിരുന്ന ഒ. എൻ. വി. ‘എവിടെയും എനിക്കൊരു വീടു ‘ണ്ടെ ന്നു വിശ്വസിക്കുകയും, മർത്യരാശിയെ മുഴുവൻ സ്നേഹിക്കുകയും ചെയ്ത വിശ്വകവിയാണ് അദ്ദേഹം.എങ്കിലും തികഞ്ഞ മാതൃഭാഷാഭിമാനിയുമായിരുന്നു.നാടകങ്ങൾ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാലമായിരുന്നു അത്.
സമകാലീനരായ ദേവരാജൻ മാഷിന്റെയും വയലാറിന്റെയും പോലെ നാടകങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടതോടെ ഒൻവിയുടെ വരികൾ ജനഹൃദയങ്ങളേറ്റുവാങ്ങിതുടങ്ങി.

1955ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിലൂടെ ദേവരാജൻമാഷിനൊപ്പം
ഒൻവിയും മലയാളചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു.വയലാറിനെയും ഭാസ്കരൻ മാഷിനെയും ശ്രീകുമാരൻതമ്പിയെയും പോലെയുള്ള പ്രതിഭകൾ തങ്ങളുടെ സർഗ്ഗസൃഷ്ടികൾകൊണ്ട് ആസ്വാദകമനസ്സുകൾ കീഴടക്കുന്ന കാലത്തിലായിരുന്നു ഒൻവിയുടെ ജൈത്രയാത്രയുടെ ആരംഭകാലമെന്നത് എടുത്തുപറയേണ്ടതാണ്.ആരെയും മത്സരബുദ്ധിയോടെ കാണാതെ നിർമ്മലമായ മനസ്സുമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.അഞ്ചുപതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രജീവിതത്തിൽ ആയിരത്തിമുന്നൂറിൽ പരം ഗാനങ്ങൾ ആ തൂലിക സൃഷ്ടിച്ചു. കവിതയുടെ ലാളിത്യവും സൗന്ദര്യവും ചാലിച്ചാണ് ഓരോ ഗാനങ്ങളും അദ്ദേഹം എഴുതിയത്. പ്രണയവും വിരഹവും ഗൃഹാതുരത്വത്തിന്റെ അങ്ങേയറ്റവുമൊക്കെ പടർന്ന അർത്ഥസമ്പുഷ്ടമായ വരികൾ. ഇന്നും നമ്മുടെയെല്ലാം ചുണ്ടിലും മനസ്സിലും ഭദ്രമായുള്ള അമൂല്യഗാനങ്ങൾ.

പെണ്ണിനെ അറിയാത്ത മുനികുമാരനെ വശീകരിക്കാൻ നിയോഗിക്കപ്പെടുന്ന സുന്ദരിയുടെ കഥ വൈശാലി എന്ന പേരിൽ ഭരതൻ ചലച്ചിത്രകാവ്യമാക്കിയപ്പോൾ ആ മനോഹരസൃഷ്ടിക്ക് തീർത്തും അനുയോജ്യമായ മധുരഗാനങ്ങളായിരുന്നു ഒൻവി എഴുതിയത്. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും വൈശാലിയിലൂടെ അദ്ദേഹത്തിന് ലഭിച്ചു.

അദ്ദേഹം നൽകിയ ഗാനങ്ങളെല്ലാം മലയാളം ഉള്ളിടത്തോളം നിലനിൽക്കും. ആസ്വാദകഹൃദയങ്ങളിൽ തന്റെ ഭാവദീപ്തമായ വരികൾകൊണ്ട് പ്രകാശം ചൊരിഞ്ഞ മലർദീപമായിരുന്നു ഒൻവി കുറുപ്പ് എന്ന മഹാപ്രതിഭ.നല്ല പാട്ടുകൾ കൊണ്ട് ആത്മാവിൽ മുട്ടിവിളിച്ച ഒരാൾ..
പ്രിയപ്പെട്ട ഒ. എൻ വി. കുറുപ്പിന് നവതി പ്രണാമം…………..

400 കേരള ബസ്സുകൾ ബംഗാളിലും, ആസാമിലും കുടുങ്ങി ;ഞെട്ടിച്ച് മരണ വാർത്തയും.

0
Spread the love

കൊച്ചി :40 ദിവസത്തോളമായി ആസാമിലും, ബംഗാളിലും കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരെ ആശങ്കയുണ്ടാക്കി ഒരു മരണവാർത്തയും.

400 Kerala buses stranded in Bengal and Assam;

ബംഗാൾ -അസം അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽ നിന്നു പോയ ഒരു ബസ് ജീവനക്കാരൻ ഇന്നലെ കുഴഞ്ഞുവീണു മരിച്ചിരുന്നു.ഇത് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.കേരളത്തിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായിപോയ 400 ബസ്സുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.സംസ്ഥാനങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ബസുകളുടെ മടക്കയാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതത്തിലായത്. ബസുകളും വെറുതെ കിടന്ന് നശിക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കുന്നതിനായി അഥിതി തൊഴിലാളികളുമായി ബംഗാളിലേക്കും അസമിലേക്കും കൊണ്ടുപോയി,വോട്ട് ചെയ്ത ശേഷം അവരുമായി തിരിച്ചുവരാനായിരുന്നു പരിപാടി.എന്നാൽ അതിനിടയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതും, കുടുങ്ങിയതും.
ഏജൻറ്മാർ മുഖേനയായിരുന്നു നടപടി. എന്നാൽ ലോക്ഡൗൺ വന്നതോടെ ഒരു ഭാഗത്തേക്ക് മാത്രമുള്ള പ്രതിഫലം നല്കി ഏജന്റുമാർ മുങ്ങി. ഇപ്പോൾ ഫോണിൽ മാത്രമാണ് ഇവരുമായുള്ള സമ്പർക്കം.

വായ്പാ തട്ടിപ്പ് :വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ.

0
Spread the love

ന്യൂഡൽഹി :വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടശേഷം കരീബിയൻ രാജ്യമായ ആൻറിഗ്വാ യിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ.

Loan fraud: Diamond trader Mehul Choksi arrested

അനന്തരവൻ നീരജ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി അറസ്റ്റിലായത്. കുറ്റവാളി ഇന്ത്യയുമായി കൈമാറ്റ കരാർ ഇല്ലാത്ത ആൻറിഗ്വായിലായിരുന്നു 2018 മുതൽ മെഹുൽ ചോക്സിയുടെ താമസം.

ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്ക് വേണ്ടി ഇൻറർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്നലെ
രാത്രിയോടെ അറസ്റ്റിലാകുകയായിരുന്നു.ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസും, പൗരത്വം സംബന്ധിച്ച മറ്റൊരു കേസിലും ആൻറിഗ്വായിൽ തന്നെ പ്രതിയാണിയാൾ.

ചോക്സിയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുടെയും മറ്റും സഹായത്തോടെ ശ്രമം തുടരുമെന്ന് ആന്റിഗ്വാ പ്രധാനമന്ത്രി ഗാസ്റ്റർ ബ്രൗൺ വ്യക്തമാക്കിയിരുന്നു. പ്രതിയെ ഡോമിനിക്കയിൽനിന്ന് ആൻറിഗ്വായ്ക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; വീണ്ടും കടുത്ത തീരുമാനങ്ങളുമായി പ്രഫുൽ പട്ടേൽ.

0
Spread the love

കവരത്തി :ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങൾ വാകവെക്കാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ.

Protests intensify in Lakshadweep; Praful Patel again with tough decisions.

കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനാണ് പുതിയ അറിയിപ്പ്. ദീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കു പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാകണമെന്നാണ് പുതിയ അറിയിപ്പ്. ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട്, ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉൾപ്പെടുത്താതെ, ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥർ മാത്രമുള്ള ഒരു സെലക്ഷൻ ബോർഡിന് നേരത്തെ തന്നെ രൂപം നൽകിയിരുന്നു.അതിന് പിന്നാലെയാണ് പുതിയ നടപടി.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമ അസുഖബാധിതനായി മരിച്ചതോടെയാണ് പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രറായി നിയമിച്ചത്. തുടർന്നുമുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.ആരോടും ചോദിക്കാതെ തീരുമാനങ്ങളെടുക്കുക, പഞ്ചായത്തിൻറെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കൽ, കരാർ ജോലിക്കാരെ പിരിച്ചുവിടൽ, കന്നുകാലിവളർത്തൽ നിയന്ത്രണം, എന്നിങ്ങനെ നിരവധി കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിന് പിന്നാലെയാണ് പുതിയ നടപടി.

പുതിയ നീക്കം ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ദ്വീപിൽ നടക്കുന്നത്.കൂടാതെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും നീക്കമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ വ്യാഴാഴ്‌ച ഓൺലൈനായി ലക്ഷദ്വീപിൽ സർവകക്ഷി യോഗം ചേരാനാണ് തീരുമാനം.

ട്രാക്കിൽ വീണയാളെ ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി ;താരമായി മലയാളി ടോബിൻ.

0
Spread the love

ന്യൂയോർക്ക്‌ :ട്രാക്കിൽ വീണയാളെ ട്രെയിൻ നിർത്തി രക്ഷിച്ച മലയാളി ടോബിൻ മഠത്തിലാണ് ന്യൂയോർക്കിൽ ഇപ്പോൾ ഹീറോ.

The train stopped and rescued the person who fell on the track; Malayalee Tobin as the star.

യുഎസ് വംശീയ വിദ്വേഷത്തിൻറെ പേരിൽ അക്രമി റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട ഏഷ്യക്കാരനെ സമയോചിതമായി ട്രെയിൻ നിർത്തി തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയിരിക്കുകയാണ് മലയാളിയായ ടോബിൻ. ന്യൂയോർക്ക്‌ സബ്വേയിലെ 21 സ്ട്രീറ്റ്-ക്യൂൻസ് ബെർഗ് സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. “പ്ലാറ്റ്ഫോമിൽ ആളുകൾ കൈവീശുന്നത് കണ്ടിരുന്നു.ഒരാൾ ട്രാക്കിൽ വീണ് കിടക്കുന്നതും.ഉടൻ എൻജിൻ എമർജൻസി മോഡിലേക്ക് മാറ്റി ബ്രേക്ക് ചെയ്തു. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് ട്രെയിൻ നിന്നത്.ഒരു ജീവൻ രക്ഷിക്കാനായി ഭാഗ്യം. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും സഹായത്തിനെതിയിരുന്നു.”-ടോബിൻ പറഞ്ഞു.

30 വർഷമായി യുഎസിലുള്ള ഫിലിപ്പ് ന്യൂയോർക്ക്‌ ക്വിൻസിലാണ് ടോബിന്റെ താമസം. രണ്ടുവർഷമായി ന്യൂയോർക്ക്‌ സബ് വേയിൽ ട്രെയിൻ ഓപ്പറേറ്ററായ ടോബിൻ (29)തിരുവല്ല മാന്നാർ കടപ്ര സ്വദേശി ഫിലിപ്പ് മഠത്തിൽ -അന്ന ദമ്പതികളുടെ മകനാണ്. അക്രമണത്തിന് ഇരയായായത് ചൈനീസ് വംശജനാണെന്നു സംശയമുണ്ട്. ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. പ്രതിക്കായുള്ള തിരച്ചിൽ നടത്തിവരുകയാണ്.

ചികിത്സാപിഴവ്; കാഴ്ച നഷ്ടപ്പെട്ട ആൾക്ക് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം.

0
Spread the love

അബുദാബി: സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവുമൂലം 45% കാഴ്ച നഷ്ടപ്പെട്ട വ്യക്തിക്ക് രണ്ടു ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ സ്വകാര്യ ആശുപത്രിയോട് ഉത്തരവിട്ടിരിക്കുകയാണ് അബുദാബി പ്രാഥമിക കോടതി.

സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവുമൂലം 45% കാഴ്ച നഷ്ടപ്പെട്ട വ്യക്തിക്ക് രണ്ടു ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ സ്വകാര്യ ആശുപത്രിയോട് ഉത്തരവിട്ടിരിക്കുകയാണ് അബുദാബി പ്രാഥമിക കോടതി.

കോടതി ചെലവുകളും നൽകണം. ശസ്ത്രക്രിയ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ നടപടികൾ പോലും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ കോടതി, സ്വകാര്യ ആശുപത്രിയുടെ ഈ നടപടിയെ വിമർശിക്കുകയും ചെയ്തു.ഡോക്ടറും, ആശുപത്രി അധികൃതരും ചേർന്നാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. രോഗി പത്തുലക്ഷം ദർഹമാണ് നഷ്ടപരിഹാരമായി തേടിയത്.എന്നാൽ ഇതുവരെ രോഗിയുടെയും, ആശുപത്രിയുടെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

50 ഡിഗ്രി ചൂടിൽ ഉരുകി ഗൾഫ് മേഖല; ജാഗ്രതാ നിർദേശം.

0
Spread the love

മസ്കത്ത് :ഗൾഫ് രാജ്യങ്ങൾ കൊടും ചൂടിലേക്ക് നീങ്ങുകയാണ്.

Melting Gulf region at 50 C; Caution.

ഒമാനിലെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാറിൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മറ്റു ചില മേഖലകളിൽ താപനില 49ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. അതേസമയം, ഷാർജാ വാദി അൽ ഹിലോ,ഫുജൈറ മലയോരങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ക്ലൗഡ് ഈ സീഡിങ്ങിലൂടെ ശക്തമായ മഴ ലഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഇവിടങ്ങളിൽ ചൂടിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതായാണ്.

തീരദേശ മേഖലകളിൽ പുലർച്ചെ മഞ്ഞിനു സാധ്യതയുണ്ട്. ഒമാനിലെ മരുഭൂമിയിലും, തുറന്ന പ്രദേശങ്ങളിലും പൊടിനിറഞ്ഞ അന്തരീക്ഷം ആയിരുന്നെങ്കിലും ഹജർ മലനിരകളിൽ ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമായി കാണപ്പെട്ടു. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ
കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിലും 49 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

സഞ്ചരിക്കുന്ന കടൽ വീടൊരുക്കി യുഎഇ.

0
Spread the love

റാസൽവൈമ (യുഎഇ): വിനോദസഞ്ചാര മേഖലയിൽ വൻ സാധ്യതകൾ ഒരുക്കി ലോകത്തിലെ ആദ്യ പ്രകൃതിസൗഹൃദ കടൽ വീടുകൾ ഒരുക്കുകയാണ് യുഎയിൽ.

UAE ready for moving sea house.

പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റ് ആണ് കപ്പലിന്റെ നിർമാതാക്കൾ. റാസൽഖൈമയിൽ നിന്ന് ദുബായിലെ ജമൈറയിലേക്ക് ‘വീട്ടിലിരുന്ന്’ ഉല്ലാസയാത്ര നടത്താനാകും വിധമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ മേൽത്തട്ടും അനുബന്ധ സൗകര്യങ്ങളുമായി സൗകര്യങ്ങളുടെ വിസ്മയതുരുത്താണ് ഒരുക്കിയിരിക്കുന്നത് എന്ന് കമ്പനി അഡ്മിനിസ്ട്രേറ്ററും, യുഎഇ വ്യവസായി വനിതയുമായ ആലിയ അസ്സുവൈദി പറഞ്ഞു.

900 ചതുരശ്ര മീറ്ററിൽ ജലോപരിതലത്തിൽ ചെറിയൊരു പറുദീസയാണ് ഒരുങ്ങുന്നത്. നീന്തൽ കുളവും,ബാൽക്കണയുള്ള ആഡംബര മുറികളും,ഇതിൻറെ പ്രത്യേകതകളാണ്. ഓരോ നിലയും 300 ചതുരശ്ര മീറ്റർ ആണ്. അടുക്കളയും,പൂമുഖവും,രണ്ട് കിടപ്പുമുറികളും എല്ലാമുള്ള ഇരുനില വീട് തന്നെ. ഹൈഡ്രോളിക് മോട്ടറുകൾ ഉപയോഗിച്ച് ഇവസ്വയം മുന്നോട്ടു നീങ്ങുന്നു. സൗരോർജത്തിലാണ് പ്രവർത്തനങ്ങളെല്ലാം. ദുബായിലെ ഇന്ത്യൻ വ്യവസായി ബിൽവീന്ദർ സഹാനിയാണ്

പാലസ്തീനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ യുഎസ്.

0
Spread the love

ജറുസലേം: പാലസ്തീനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎസ്.

US Secretary of State Antony Blinken (L) and Palestinian president Mahmud Abbas give a joint statement, on May 25, 2021, at the Palestinian Authority headquarters in the West Bank city of Ramallah. (Photo by Alex Brandon / POOL / AFP)

പാലസ്തീനിലെ കോൺസുലേറ്റ് ജനറൽ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അറിയിച്ചു. പാലസ്തീനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ജറുസലേമിലെ കോൺസുലേറ്റ് പ്രവർത്തനം നിർത്തിയത്.

ഇസ്രയെലിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയപ്പോൾ അവിടുത്തെ അംബാസഡർക്ക് ചുമതല ഏൽപ്പിച്ച് കോൺസുലേറ്റ്
പ്രവർത്തനം നിർത്തുകയായിരുന്നു. 11 ദിവസം നീണ്ടുനിന്ന ഹമാസും,ഗാസയും, ഇസ്രയേലും തമ്മിൽ നടന്ന സംഘർഷത്തിന് അറുതിവരുത്താനാണ് ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച അവിടെ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽ വരികയും ചെയ്തു. വെടിനിർത്താലിന് സമ്മതിച്ചതിനെതിരെ പ്രസിഡൻറ് നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാണ്. വെടിനിർത്തൽ നിലവിൽ വന്നതെങ്കിലും മേഖലയിൽ സംഘർഷാവസ്ഥ നിലനില്ക്കുകയാണ്. ഇന്നലെ റാമല്ലയിൽ ഒരു പാലസ്തീൻകാരൻ ഇസ്രായേൽ പട്ടാളത്തിന്റെ വെട്ടേറ്റു മരിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts