പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ: ജൂണ്‍ ഒന്‍പത് മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ സമയത്ത് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല. ജൂൺ 9ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം.
എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാര്‍ഡ് കയ്യില്‍ കരുതണമെന്ന് നിർദേശമുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും.
ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും. ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. ഇതുവരെ കളര്‍ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകള്‍ നിരോധന കാലത്ത് കളര്‍കോഡ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നൽകി..
മലയോരഹൈവേയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കും. മലയോരഹൈവേയുടെ എല്ലാ റീച്ചുകളും അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കും. 3 വര്‍ഷത്തിനകം 65 പാലങ്ങള്‍ പൂര്‍ത്തീകരിക്കും. കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മന്ത്രി റഞ്ഞു. മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത് എൽഡിഎഫ് നയമാണ്. പിഡബ്ല്യുഡി പദ്ധതികളുടെ തുടര്‍ച്ചയെക്കുറിച്ച് ജി.സുധാകരനുമായി നേരിട്ട് ചര്‍ച്ച നടത്തുെമന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
2025നകം 20 ലക്ഷം വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാണ് മുഖ്യലക്ഷ്യമെന്ന് ടൂറിസം മന്ത്രി. 2025ല്‍ ലക്ഷ്യമിടുന്ന തദ്ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 3.62 കോടിയാണ്. 5 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമാക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മഴക്കെടുതികളില്‍ പൊതുമരാമത്ത് വകുപ്പിന് 18 കോടി രൂപയുടെ നഷ്ടുണ്ടായെന്ന് മന്ത്രി അറിയിച്ചു. പൊഴിയൂരില്‍ തീരദേശ റോഡ് പുനര്‍നിര്‍മിക്കാന്‍ 4 കോടി രൂപ വേണ്ടിവരും. ശംഖുമുഖത്തുണ്ടായ നഷ്ടം 2 കോടി, പീരുമേട്ടില്‍ 3 കോടിയുടെ നഷ്ടം.
ന്യൂഡൽഹി: വളർത്തുനായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറപ്പിച്ച ഡൽഹിയിലെ യൂട്യൂബർക്കും അമ്മക്കുമെതിരെ കേസ്.ഗൗരവ്സോൺ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഗൗരവ് ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വളർത്തുനായയെ ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി പറപ്പിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെ പ്രകാരം വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഗൗരവിനെതിരേ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഡൽഹി മാൽവിയനഗർ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
യൂട്യൂബിൽ 40 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഗൗരവ് സോൺ. സംഭവത്തിൽ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വീഡിയോയും പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. റേഷന്‍ കടകളിലാണ് വിവരം അറിയിക്കേണ്ടത് ഇത്തരക്കാര്‍ക്ക് പിന്‍മാറാന്‍ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4057, തിരുവനന്തപുരം 3054, എറണാകുളം 2700, പാലക്കാട് 1259, കൊല്ലം 2096, തൃശൂര്‍ 1920, ആലപ്പുഴ 1580, കോഴിക്കോട് 1505, കണ്ണൂര്‍ 959, കോട്ടയം 862, പത്തനംതിട്ട 776, കാസര്‍ഗോഡ് 568, ഇടുക്കി 549, വയനാട് 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട് 11, തിരുവനന്തപുരം, കൊല്ലം 10 വീതം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, കോട്ടയം 3, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3247, കൊല്ലം 2034, പത്തനംതിട്ട 1187, ആലപ്പുഴ 2794, കോട്ടയം 1344, ഇടുക്കി 946, എറണാകുളം 4280, തൃശൂര്‍ 1531, പാലക്കാട് 3144, മലപ്പുറം 4505, കോഴിക്കോട് 2316, വയനാട് 378, കണ്ണൂര്‍ 2255, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,41,966 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,98,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,76,584 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,36,420 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,164 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4001 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വരുന്ന അധ്യയനവര്‍ഷത്തെ പഠനം, മൂല്യനിര്‍ണയം എന്നിവയില്‍ നിര്‍ണായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ നടത്തണോ വേണ്ടയോ എന്നത് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്ലസ്ടു,VHSE പരീക്ഷാ മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 19 വരെയും SSLC മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 വരെയും നടത്തും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെയാകും, നടക്കുക പത്താംക്ലാസിലെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയെന്നും അദ്ദേഹം അറിയിച്ചു.
The Minister of Education said that the school entrance ceremony will be held virtually.
ജൂൺ ഒന്നിന് രാവിലെ ഒന്‍പതിന് വിക്‌ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന്.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ അന്നേ ദിവസം 11 മണിക്ക് നടക്കും. ക്ലാസുകള്‍ വിക്ടേഴ്സില്‍ തുടങ്ങി ജൂലൈയോടെ ഓണ്‍ ലൈനായി മാറ്റും.
പ്രവേശനോല്‍സവത്തില്‍ കുട്ടികളുെട കലാപരിപാടികള്‍ ഉണ്ടാവും. മമ്മൂട്ടി,മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. 27 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റും ഒന്‍പതുലക്ഷം പേര്‍ക്ക് യൂണിഫോമും നല്‌കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
തുടക്കത്തില്‍ ഡിജിറ്റല്‍ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്‌ജ് ക്ലാസ്സുകളും റിവിഷനുമുണ്ടാകും. അധ്യാപകരും വിദ്യാര്‍ത്ഥികളുമായുളള സംവാദന ക്ലാസുകൾ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു
മലപ്പുറം: ജില്ലയിൽ കോവിഡ് തീവ്രവ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
Minister Veena George pays special attention to Kovid intensification Malappuram
ഓൺലൈനായി ആയിരുന്നു യോഗം ചേർന്നത്.പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാൻ ഊർജിത ടെസ്റ്റിങ് പ്ലാൻ നടപ്പാക്കും. ഇതനുസരിച്ച് പ്രതിദിനം 20,000 മുതൽ 25,000 വരെ ടെസ്റ്റുകൾ നടത്തും. ഇതോടൊപ്പം സർവയലൻസ് സാമ്പിളുകളും പരിശോധിക്കും.
രോഗം സ്ഥിരീകരിക്കുന്നവർക്ക് ഡിസിസി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി. ഹോം ഐസോലേഷനിലുള്ളവർ നിർബന്ധമായും ഐസൊലേഷൻ മാനദണ്ഡങ്ങൾ പാലിക്കണം. മുഴുവൻ രോഗികൾക്കും, പ്രത്യേകിച്ച് വയോജനങ്ങളുടേയും മറ്റസുഖമുള്ളവരുടേയും വിവരങ്ങൾ ദിവസവും അന്വേഷിച്ച് ചികിത്സ ഉറപ്പുവരുത്തണം. സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവിടങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. സിഎഫ്എൽടിസികളിൽ ഓക്‌സിജൻ കോൺസണ്‍ട്രേറ്റർ വച്ച് രോഗികളെ സംരക്ഷിക്കാവുന്നതാണെന്നും മന്ത്രി നിർദേശിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്, ദയ കോവിഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ലിക്വിഡ് ഓക്‌സിജൻ ടാങ്ക് സ്ഥാപിക്കുന്നതിനും മഞ്ചേരി മെഡിക്കൽ കോളേജിൽ ബാക്കി വരുന്ന ചെറിയ ല്വിക്വിഡ് ഓക്‌സിജൻ ടാങ്കുകൾ ജില്ലയിലെതന്നെ മറ്റ് ആശുപത്രികളിൽ മാറ്റി സ്ഥാപിക്കാനും നിർദേശം നൽകി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ രമേഷ്, ഡിഎംഒ ഡോ. കെ സക്കീന, ഡിപിഎം ഡോ. ഷിബുലാൽ, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ആശുപ്രതി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം: 2021-ലെ കേരള എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ.
Kim announces entrance exam date
ജൂലൈ 24-ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.
പരീക്ഷാത്തീയതിക്ക് പുറമേ എൻജിനീയറിങ്/ ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.