Home Blog Page 1574

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട്. മമ്മുട്ടിയും മകൻ ദുൽഖർ സൽമാനും ഇടപെടത്തത്തിനെത്തിരെ പ്രതികരിക്കുകയാണ് മുഹമ്മദ് സ്വാദിഖ് എന്ന ചെറുപ്പക്കാരൻ.

0
Spread the love

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട്. മമ്മുട്ടിയും മകൻ ദുൽഖർ സൽമാനും ഇടപെടത്തത്തിനെത്തിരെ പ്രതികരിക്കുകയാണ് മുഹമ്മദ് സ്വാദിഖ് എന്ന ചെറുപ്പക്കാരൻ. മലയാളത്തിലെയും തമിഴ്നാട്ടിലെയും നിരവധി താരം ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാൽ മമ്മൂട്ടിയുടെ പ്രതികരണം ഒന്നും ഇതുവരെയും വന്നിട്ടില്ല.
കുറിപ്പ് വായിക്കാം…
മലയാളത്തിൻ്റെ മഹാനടന് ലക്ഷദ്വീപിൽ നിന്നൊരു തുറന്ന കത്ത്…

പ്രിയപ്പെട്ട മമ്മുക്ക, കേരളത്തിൻ്റെ അയൽ ദ്വീപ് സമുഹമായ, ഞങ്ങളുടെ നാടയ ലക്ഷദ്വീപ് വാർത്തകളിൽ നിറഞ് നിൽക്കുന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ട് കാണും എന്ന് പ്രതീഷിക്കുന്നു. കേരളക്കരമൊത്തം ഞങ്ങളെ ചേർത്ത് നിർത്തുമ്പോഴും ഇത് വരെ ആയി താങ്കളുടെയോ താങ്കളുടെ മകൻ്റെയോ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണമോ പിന്തുണയോ കണ്ടില്ല,

പ്രിയ മമ്മുക്ക, ഇന്ന് കേരളക്കര അറിയുന്ന രാജ്യമറിയുന്ന മഹാ നടനിലേക്കുള്ള താങ്കളുടെ പ്രയാണത്തിന് മുൻപ്, 1970 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ ചെമ്പ് എന്ന കൊച്ച് ഗ്രാമത്തിലെ സാധരണക്കാരനായ മുഹമ്മദ് കുട്ടി എന്ന വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു അനുഭവം, കുറച്ച് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ടൈംസ് എന്ന വാരികയിൽ താങ്കളുടെ ജീവചരിത്രം എഴുതുന്ന പംക്തിയിൽ, അങ്ങേക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് അങ്ങ് ഇങ്ങനെ എഴുതാനിടയായ്.

“അന്ന് ലക്ഷദ്വീപിൽ നിന്നുള്ള ദാരളം വിദ്യാർത്ഥികൾ മഹാരാജാസിൽ പഠിച്ചിരുന്നു, അവർക്കൊരു സംഘടനയുണ്ട് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ.
അതിൻ്റെ ആഭിമുഖ്യത്തിൽ കോളേജിൽ വെച്ചൊരു പരിപാടി നടന്നു, ദ്വീപിലെ ചില നാടൻ കലാരൂപങ്ങളാണ് അവതരിപ്പിച്ചത് അതിൻ്റെ അവതരണത്തോടനുബന്ധിച്ചുള്ള അനൗൺസ്മെൻറ് നടത്തിയത് ഞാനായിരുന്നു. പത്തു രൂപയും ബിരിയാണിയുമായിരുന്നു അതിന് പ്രതിഫലം.”

ഇപ്രകാരം പറഞ് അങ്ങ് വരികൾ അവസാനിപ്പിക്കുന്നു സോഷ്യൽ മീഡീയകളൊന്നും ഒട്ടും പ്രചാരമില്ലാത്ത കാലഘട്ടത്തിൽ എൻ്റെ നാട്ടിലെ വിദ്യാർത്ഥി സംഘടനയാണ്, എൻ്റെ നാട്ടുകാരാണ്,അങ്ങേക്ക് ആദ്യ പ്രതിഫലം നൽകിയതെന്ന വാർത്ത വളരെ ആവേശപൂർവം വായ്ക്കുകയും ആ പേജ് ഞാൻ വെട്ടി സുക്ഷിക്കുയും ചെയ്തു.

അന്ന് കേരളത്തിലെ എൻ്റെ കൂടുകാർക്കിടയിൽ വളരെ അഭിമാനത്തോടെ തമാശ രൂപേണ ഞാൻ ഇപ്രകാരം പറയുമായിരുന്നു “എടാ പത്ത് രൂപക്കും ബിരിയാണിക്കും മമ്മുട്ടിയെ വിലക്കെടുത്തവരാ ഞങ്ങളെന്ന് ”

പിന്നീട് വർഷങ്ങൾക്കിപ്പുറം അങ്ങേയ്ക്ക് ആദ്യ പ്രതിഫലം നൽകിയ ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സംഘടനയായ ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ അദ്യക്ഷസ്ഥാനം അലങ്കരിക്കാനുള്ള സൗഭാഗ്യവും എനിക്കുണ്ടായ്,
ഇന്ന് ആ സംഘടന 50 ആം വർഷികം ആഘോഷിക്കുകയാണെന്ന സന്തോഷവും ഇത്തരുണത്തിൽ ഞാൻ താങ്കളുമായ് പങ്കിടുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അന്നത്തെ പത്ത് രുപ പ്രതിഫലം വാങ്ങിയ മുഹമ്മദ് കുട്ടിയിൽ നിന്ന് 10 കോടി വാങ്ങുന്ന മമ്മുട്ടി എന്ന ലോകമറിയുന്ന മഹാനടനയായ് അങ്ങ് വളർന്നു,

ഈ മഹാപ്രയാണത്തിന് തുടക്കമിട്ട ആ പത്ത് രൂപയുടെയും ബിരിയാണിയുടെയും രുചിയും വിലയും അങ്ങ് ഇന്നും മറന്നിട്ടിലെങ്കിൽ,

കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നിൽക്കുന്ന ഈ അവസരത്തിൽ ഫൈസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ അങ്ങയുടെയും അങ്ങയുടെ മകൻ്റെയും ഒരു പിന്തുണ, ഒരു
കരുതൽ,അത്രമാത്രം അത് മാത്രം, ആഗ്രഹിക്കുന്നത് തെറ്റാണോ മമ്മുക്ക !

ഇന്നും അങ്ങയെ നെഞ്ചിലേറ്റുന്നവർ തന്നെയാണ് ലക്ഷദ്വീപ് ജനത. അങ്ങയുടെ സിനിമ കാണാനും തീയേറ്ററിലിരുന്ന് ആർപ്പ് വിളിക്കാനും ലക്ഷദ്വീപിന്ന് കൊച്ചിയിലേക്ക് കപ്പല് കേറുന്ന ദാരാളം യുവാക്കൾ ഇന്നും ദീപിലുണ്ട് മമ്മുക്ക..

ഈ കത്ത് എന്നെങ്കിലും അങ്ങ് കാണും വായിക്കും എന്ന ശുഭ പ്രതീക്ഷയോടെ….
– സ്നേഹപ്പൂർവം
മുഹമ്മദ് സ്വാദിക്ക് കവരത്തി… (ഒരു ലക്ഷദ്വീപ് നിവാസി)

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി.

0
Spread the love

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ വന്ദേഭാരത് മിഷന്റെ ഭാ​ഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിളിൽ ഏർപ്പെട്ടിട്ടുണ്ട്. അമേരിക്ക, യു.കെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള 27 രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യ വിമാന സർവീസ് നടത്തുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചില രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, ബം​ഗ്ലാദേശ്, ഇറാൻ, ഇറ്റലി, ഇന്തോനേഷ്യ, യുഎഇ, സിം​ഗപ്പൂർ, ജർമനി തുടങ്ങഇയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

വാക്പോര് മുറുക്കി ട്വിറ്ററും കേന്ദ്ര സർക്കാരും.

0
Spread the love

ന്യൂഡൽഹി :കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലുള്ള വാക്പോര് മുറുകിയിരിക്കുകയാണ്.

Twitter and the central government tightened the war of words.

ബിജെപി വക്താവ് സംവിത് പത്രയുടെയും മറ്റ് 5 പാർട്ടി നേതാക്കളുടെയും ട്വിറ്റുകൾ കൃത്രിമമെന്ന് ട്വിറ്റർ ഫ്ലാഗ് ചെയ്തതിന്റെ തുടർച്ചയായാണ് പുതിയ വിവാദം. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഡൽഹിയിലെയും, ഗുരുഗ്രാമിലെയും ഓഫീസുകളിൽ ഡൽഹി പോലീസ് പരിശോധന നടത്തിയിരുന്നു. കേന്ദ്ര സർക്കാരിൻറെ പോലീസുകാരെ ഉപയോഗിച്ചുള്ള ഈ നടപടി ഭീഷണിയാണെന്നും, ജീവനക്കാരുടെ സുരക്ഷിതത്വവും,അഭിപ്രായ സ്വാതന്ത്ര്യവും സംബന്ധിച്ച് ആശങ്കയുണ്ടെന്നും ട്വിറ്റർ പ്രതികരിച്ചു. എന്നാൽ ഏതു കമ്പനിയും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കേന്ദ്ര സർക്കാരും പ്രതികരിച്ചു.

അടുത്തകാലത്തായി ജനങ്ങളോട് നിരുത്തരവാദിത്തപരമായ സമീപനമാണ് ട്വിറ്റർ പുലർത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ‘ലഡാക്കിന്റെ ഭാഗമായ സ്ഥലങ്ങൾ ചൈനയുടെതാണെന്ന തരത്തിൽ പ്രചരിപ്പിച്ചു.ചെങ്കോട്ട അതിക്രമവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയവർക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കും, കോവിഡിന്റെ ഇന്ത്യൻ വകഭേദം സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല മുതലായവയാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തലുകൾ.എന്നാൽ,ഇന്ത്യ പ്രധാന വിപണി ആണെന്നും കേന്ദ്ര സർക്കാരിൻറെ പുതിയ ഐടി നിയമങ്ങളിൽ ചിലത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ട്വിറ്റർ പ്രതികരിച്ചു.

കളക്ടറുടെ പരാമർശത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം,അറസ്റ്റ്.

0
Spread the love

കൊച്ചി :ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു.

Protest and arrest in Lakshadweep against Collector’s remarks.

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളെ പൂർണ്ണമായും ന്യായീകരിച്ചുകൊണ്ടുള്ള കളക്ടർ എസ്. അസ്ഗർ അലിയുടെ മാധ്യമ സമ്മേളനത്തിൽ ദിലീപിന്റെ പേരെടുത്തു പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി കിൽത്താനിയിലെ ഇരുപതോളം യുത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറുടെ കോലം കത്തിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.

അസ്ഗർ അലി പത്രസമ്മേളനത്തിനിടെ കിൽത്താൻ ദ്വീപിലെ യുവാക്കൾ ലഹരികേസുകളിൽ പെടുന്നുവെന്ന് പരാമർശിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആദ്യമായാണ് സമരവുമായി സംഘടനകൾ നിരത്തിലിറങ്ങുന്നത്. ചില സ്വാർത്ഥ താല്പര്യക്കാർ ഭരണകൂടത്തിനെതിരെ നുണകഥകളും,തെറ്റിദ്ധാരണകളും പരത്തുവാണെന്നും കളക്ടർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ സംയുക്ത പോർമുഖം തുറക്കാനാണ് സർവകക്ഷി യോഗത്തിന്റെ തീരുമാനം. ലക്ഷദ്വീപിലെ നടപടികൾക്കെതിരെ കെപിസിസി സെക്രട്ടറി കെ. പി നൗഷാദ് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ.

0
Spread the love

തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ചുമതല ഏറ്റെടുത്ത് സർക്കാർ.

Govt will takes care of orphans during COVID

ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ നൽകും.18 വയസ്സ് വരെ പ്രതിമാസം 2,000 രൂപ വീതം നൽകും. ബിദുര തലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും.കോവിഡ് മാതാപിതാക്കളെ നഷ്ടമാക്കിയ കുട്ടികൾക്ക് സർക്കാർ മാനസികമായും, സാമ്പത്തികമായും ഉള്ളഎല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പുതിയ ഇളവുകൾ.

• കണ്ണ് പരിശോധന കേന്ദ്രങ്ങൾ, കണ്ണട കടകൾ,കേൾവി ഉപകരണങ്ങളും,
കൃത്രിമ അവയവങ്ങൾ വിൽക്കുകയും, നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പ്,മൊബൈൽ ഫോൺ,കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന കടകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ടുദിവസം തുറക്കാം.

• സ്ത്രീകൾക്കുള്ള ശുചിത്വ വസ്തുക്കൾ
ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് മരുന്നുകടകളിൽ എത്തിക്കാനും അനുമതി.

•കെട്ടിടനിർമ്മാണത്തിന് മെറ്റൽ കിട്ടാത്ത സാഹചര്യത്തിൽ ക്രഷറുകൾ കോവിഡ് മാനദണ്ഡo അനുസരിച്ചു തുറക്കാം.

ബംഗാളിലും ഒഡിഷയിലും വൻ നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്.

0
Spread the love

കൊൽക്കത്ത:കിഴക്കൻ ഇന്ത്യയുടെ തീരങ്ങളിൽ ആഞ്ഞടിച്ചു യാസ് ചുഴലിക്കാറ്റിൽ ബംഗാളിലും, ഒഡിഷയിലും വ്യാപക നാശനഷ്ടം.4 പേർ മരിച്ചു.ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. ബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾ തകർന്നതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.ഒഡിഷയിലും നിരവധി തീര ജില്ലകളാണ് കനത്ത മഴയിൽ മുങ്ങിയത്.

Hurricane Yas wreaks havoc in Bengal and Odisha

ബംഗാളിൽ സുന്ദർബെൻസ് മേഖലയിൽ മാത്രം 25,000 വീടുകളാണ് തകർന്നത്.ബംഗാൾ ഉൾക്കടലിൽ നിന്ന് ചുഴലി മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ ആണ് കര തോട്ടത്.ഇന്നലെ ന്യൂനമർദ്ദമായി മാറിയ യാസ് ചുഴലി തെക്കൻ ജാർഖണ്ഡലേക്ക് പ്രവേശിച്ചു.അയൽ രാജ്യമായ ബംഗ്ലാദേശിലും വൻനാശ നഷ്ടങ്ങളാണ് ഉണ്ടായത്.

ജാർഖണ്ഡിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളും,ഒഡീഷയും സന്ദർശിക്കും.

വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്കാരത്തിനൊങ്ങി സൗദി.

0
Spread the love

റിയാദ്: സ്കൂൾ വിദ്യാഭ്യാസത്തിന്റെ പാട്യപദ്ധതിയിലും, നടത്തിപ്പിലും ഈ അധ്യയന വർഷം മുതൽ ആരംഭിക്കാനിരിക്കുന്ന സമഗ്ര പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഹമദ് ബിൻ മുഹമ്മദ് അലു ഷെയ്ഖ്.

Saudi Arabia launches new reforms in education

വിദ്യാർഥികൾക്ക് ശരിയായ വിദ്യാഭ്യാസ അനുഭവങ്ങൾ സമ്മാനിക്കുന്നതിന് വ്യക്തി, വിദൂരം, ഈ-പഠനം ഉൾപ്പെടെ പഠന പ്രക്രിയയുടെ വിവിധ രീതികൾ പ്രയോജനപ്പെടുത്തും.അധ്യയനവർഷം മുതൽ നേരിട്ടുള്ള പഠനം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ‘മദ്റസത്തി’ ആപ്ലിക്കേഷനും, വിദൂരവിദ്യാഭ്യാസവും തുടരും.

രാജ്യാന്തര കരിക്കുലങ്ങളോട് കടപിടിക്കുന്ന തരത്തിലുള്ള പുതിയ വിഷയങ്ങൾ പാട്യപദ്ധതികളിൽ ഉൾപ്പെടുത്തും. മിഷൻ 2030 പ്രകാരമുള്ള പരിഷ്ക്കാരങ്ങൾ നടപ്പിലാക്കും. സ്കൂൾ അധ്യയനവർഷം രണ്ടു ടേമിന് പകരം മൂന്ന് ടേo ആക്കും.വർഷത്തിൽ 12 പൊതു അവധി ഉണ്ടായിരിക്കും. ശാരീരിക വിദ്യാഭ്യാസം, സ്വയം പ്രതിരോധം തുടങ്ങിയവയ്ക്ക് പ്രാഥമിക തലത്തിൽ പ്രാധാന്യം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ഇംഗ്ലീഷ് വിദ്യാഭ്യാസം ഗ്രേഡ് ഒന്നുമുതൽ മുതൽ നടപ്പിലാക്കും. ഗണിതം, ശാസ്ത്രം,കല, സാമൂഹിക പഠനം, ഇസ്ലാമികപഠനം എന്നിവയുൾപ്പെടെ സമഗ്രമായ മാറ്റങ്ങളോടെ ആയിരിക്കും പുതിയ പാഠ്യപദ്ധതി.

മുഹ്‌റം 21 (2021 ആഗസ്റ്റ് 29) മുതൽ ദുൽഹജ് 1( 2022 ജൂൺ 30 )വരെ ആയിരിക്കും അധ്യാന വർഷത്തിന്റെ കാലാവധി. എന്നാൽ വിദ്യാർഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും സ്കൂളിൽ എത്തുന്നതിനുമുൻപ് കോവിഡ് വാക്സിൻ പൂർത്തിയാക്കുക എന്നത് പ്രധാനമാന്നെന്നും മന്ത്രി വ്യക്തമാക്കി.

യുഎഇ ഡ്രൈവിംഗ് ലൈസൻസിന് യുകെയിൽ അംഗീകാരം.

0
Spread the love

അബുദാബി: യുഎഇ ഡ്രൈവിംഗ് ലൈസൻസിന് അംഗീകാരം നൽകി യുകെ.

UK driving license approved in the UK.

യുകെയിൽ ഇനി പ്രത്യേക ഹാജരാകാതെ തന്നെ ലൈസൻസ് മാറ്റിയെടുക്കാം. ആനുകൂല്യം യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന ഇന്ത്യക്കാർക്കും ലഭിക്കും. ഈ മാസം 20 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.പുതിയ നിയമമനുസരിച്ച് 43 പൗണ്ട് നൽകിയാൽ ലൈസൻസ് മാറ്റിയെടുക്കാം.

യുഎഇ,ഇന്ത്യ ലൈസൻസുകൾ ഉപയോഗിച്ച് യുകെയിൽ നേരത്തെ ഒരു വർഷം വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നെങ്കിലും, യുകെ ലൈസൻസ് എടുക്കുന്നതിനു മുൻപ് തിയറി,പ്രാക്ടിക്കൽ ടെസ്റ്റിന് ഹാജരാകേണ്ടതാ യുണ്ടായിരുന്നു. ഇതിന് ഏതാണ്ട് 1000 പൗണ്ട് (1400 ഡോളർ ) ചെലവ് വരുമായിരുന്നു. പുതിയ നിയമം അനുസരിച്ച് ഈ തുക ലാഭിക്കാം. എന്നാൽ യുകെ ഡ്രൈവിംഗ് ഉള്ളവർക്ക് യുഎഇയിലും ലൈസൻസ് മാറ്റിയെടുക്കാൻ സൗകര്യമുണ്ട്.യുകെയിലെത്തുന്ന സഞ്ചാരികൾക്കും, വിദ്യാർഥികൾക്കും ഗുണം ചെയ്യുന്നതാണ് പുതിയ നിയമം.

ലക്ഷ്വദ്വീപ് വിഷയത്തിൽ ചാനലുകളും , താരങ്ങളും തമ്മിൽ തല്ലുമ്പോൾ ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചും പരിഷ്‌കാരങ്ങളെ ന്യായീകരിച്ചും ലക്ഷ്വദ്വീപ് കളക്ടർ അസ്കർ അലി രംഗത്തെത്തിയിരിക്കുകയാണ്.

0
Spread the love

ലക്ഷ്വദ്വീപ് വിഷയത്തിൽ ചാനലുകളും , താരങ്ങളും തമ്മിൽ തല്ലുമ്പോൾ ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചും പരിഷ്‌കാരങ്ങളെ ന്യായീകരിച്ചും ലക്ഷ്വദ്വീപ് കളക്ടർ അസ്കർ അലി രംഗത്തെത്തിയിരിക്കുകയാണ്…

” 70000 പേരടങ്ങിയ ഞങ്ങൾ ലക്ഷദ്വീപുകാർ ഒരൊറ്റ കുടുംബമാണ്.എനിക്ക് ആശ്ചര്യം തോന്നുന്നു.ലക്ഷദ്വീപിനെ ചൊല്ലി, ലക്ഷദ്വീപിന് പുറത്ത് വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ചില സ്ഥാപിത താൽപര്യക്കാർ നടത്തുന്നു.പക്ഷേ ലക്ഷദ്വീപിൽ ഇപ്പോഴും ഒരു പ്രശ്നവുമില്ല, പ്രക്ഷോഭവുമില്ല.അവിടം സമാധന പൂർണ്ണമാണ്. ” – അസ്‌കർ അലി

എന്നാലും അസ്കർ അലി സാറേ വല്ലാത്ത ചെയ്ത്തായിപ്പോയി.ഇവിടെയുള്ള മാധ്യമങ്ങളും മതമൗലികവാദികളും സിനിമാക്കാരും ടൂൾക്കിറ്റ് ഗ്യാംഗും ഒക്കെ കൂടി കഴിഞ്ഞ നാല് ദിവസമായി ലക്ഷദ്വീപിനായി വെള്ളം കോരിക്കൊണ്ടിരുന്ന കുടം, ഒരൊറ്റ പത്രസമ്മേളനത്തിലൂടെ തകർത്ത് തരിപ്പണമാക്കി കളഞ്ഞല്ലോ

കളക്ടറിന്റെ വാക്കുകളിലേക്ക്..

പുതിയ പരിഷ്‌കാരങ്ങൾ ദ്വീപിന്റെ പുരോഗമനത്തിനാണ് .മദ്യ വിൽപന ലൈസൻസ് വിനോദസഞ്ചാര മേഖലക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു..

പരിഷ്കാരങ്ങളെ ലക്ഷദ്വീപ് കളക്ടർ ന്യായീകരിക്കുന്നു

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് മൂന്നു ലക്ഷം രൂപ ധനസഹായം; വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

0
Spread the love

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് മൂന്നു ലക്ഷം രൂപ ധനസഹായം; വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മുഖ്യമന്ത്രി
3 ലക്ഷം രൂപ ഒറ്റ തവണയായി നല്കും പതിനെട്ടുവയസ്സുരെ 2000 രൂപ മാസം നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts