Home Blog Page 1573

ചൊവ്വാ ദൗത്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് പങ്കാളിത്തം നൽകാനൊരുങ്ങി യുഎഇ.

0
Spread the love

ദുബായ് :ചൊവ്വാദൗത്യം ഉൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങൾക്ക് പങ്കാളിത്തം നൽകാനൊരുങ്ങി യുഎഇ.ബഹിരാകാശ സഞ്ചാരികളാകാൻ കൂടുതൽ സ്വദേശി വനിതകൾക്കും അവസരം ഒരുക്കുമെന്നും യുഎഇ.

UAE’s ‘Hope’ probe to be first in the trio of Mars missions

നിലവിൽ യുഎയുടെ ചൊവ്വ പദ്ധതിയിൽ യുഎസും, ദക്ഷിണകൊറിയയും സഹകരിക്കുന്നുണ്ട്. ബഹിരാകാശരംഗത്ത് സ്വദേശി ശാസ്ത്ര സംഘത്തെ പൂർണ സജ്ജമാക്കുകയാണ് ലക്ഷ്യം. 2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും, ചെറു നഗരം യാഥാർഥ്യമാക്കാനുള്ള പദ്ധതിയുടെ ആസൂത്രണമാണ് നടക്കുന്നത്. അൽ അമൽ ചൊവ്വധ്വത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണ് ലഭിക്കുന്നതെന്ന് യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസീബഅറിയിച്ചു.

അൽ അമൽ പദ്ധതിക്ക് രണ്ടായിരം സ്വദേശി യുവ ശാസ്ത്രജ്ഞർ ആറു വർഷത്തിലേറെ പ്രവർത്തിച്ചു. രൂപകല്പനയും മറ്റും പൂർണമായും ഇവർ തന്നെയാണ് നടത്തിയത്. അടുത്ത ബഹിരകാശാധ്വത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സ്വദേശി വനിത നൂറ അൽ മത്റൂഷി പരിശീലനത്തിലാണ്. ബഹിരകാശാ വിവരങ്ങൾ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും, പദ്ധതികളിൽ സഹകരിക്കാൻ അവർക്ക്.

ബഹ്റൈനിൽ കുടുങ്ങിയവർക്ക് താങ്ങായി ഇന്ത്യൻ എംബസി

0
Spread the love

മനാമ:സൗദിയിലേക്കു ള്ള യാത്രാമധ്യേ ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ ഇന്ത്യൻ എംബസി ശക്തമായ ഇടപെടൽ നടത്തുന്നതായി സ്ഥാനപതി പീയൂഷ് ശ്രീവാസ്തവ.

Indian Embassy in Bahrain

ബഹ്‌റൈൻ വഴി സൗദിയിൽ പ്രവേശിക്കുന്നതിനായി എത്തിയ ആയിരത്തോളം ഇന്ത്യക്കാരാണ് സൗദി സർക്കാരിൻറെ തീരുമാനത്തെ തുടർന്ന് യാത്ര മുടങ്ങി ബഹ്റൈനിൽ കുടുങ്ങിയത്. ഈ വിഷയത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സംഘടനകളുടെ സഹായവും എംബസി തേടിയിട്ടുണ്ട്. ബഹ്‌റൈൻ അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. സൗദിയിലെ ഇന്ത്യൻ എംബസി,സൗദി അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്നവരെ സൗദിയിലെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളുടെ സാധ്യത സംബന്ധിച്ച അന്വഷണവും സംഘടന നടത്തുന്നുണ്ട്. ഇതിനായി എംബസി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കാണിക്കുന്ന ഇന്ത്യൻ സമൂഹത്തെ സ്ഥാനപതി പ്രശംസിക്കുകയും, കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കേണ്ട നടപടികൾ എംബസി വെബ്സൈറ്റിലൂടെ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 30 വരെ നീട്ടി രാജ്യാന്തര വിമാന സർവീസുകൾ.

0
Spread the love

ന്യൂഡൽഹി :കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യന്തര വിമാനസർവീസുകൾ ക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂൺ 30 വരെ നീട്ടി.

International flights extended until June 30.

എന്നാൽ ഡിജിസിഎ അംഗീകരിക്കുന്ന പ്രത്യേക സർവീസുകൾക്കും, കാർഗോ സർവീസുകൾക്കും വിലക്ക് ബാധകമായിരിക്കില്ല. രാജ്യത്തെ വർധിച്ച കോവിഡ് സാഹചര്യം പരിഗണിച്ച് 2020 മാർച്ച് 23 മുതലായിരുന്നു രാജ്യാന്തര വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ പ്രത്യേക അനുമതി ഉള്ള സർവീസുകൾ ആയ വന്ദേ ഭാരത് മിഷനും,ചില രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ‘എയർ ബബ്ളി ‘ലും രാജ്യന്തര സർവീസുകൾ നടക്കുന്നുണ്ട്.യുഎസ്, യുകെ,യുഎഇ അടക്കം 27 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബാബ്ളുകളുണ്ട്. വർദ്ധിച്ച കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ആയിരം രൂപയിലധികമുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഇനി ഓൺലൈൻ മാത്രം

0
Spread the love

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചു. ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കുമെങ്കിലും തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്വേറിൽ മാറ്റംവരുത്തും.

പുതിയ തീരുമാനത്തിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും. കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കാനും ബോർഡ് നിർദേശിച്ചു. രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കും.

വൈദ്യുതിബോർഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേർ ഈ മാസം വിരമിക്കുന്നുണ്ട്. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യർമാർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

കലക്ടറുടെ കോലം കത്തിച്ചു: 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദ്വീപില്‍ അറസ്റ്റില്‍.

0
Spread the love

കവരത്തി: അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കലക്ടടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ലക്ഷദ്വീപില്‍ 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചതിന് കില്‍ത്താന്‍ ദ്വീപിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അറസ്റ്റ്.
ഇന്നലെ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയായിരുന്നു കലക്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കലക്ടര്‍ പറഞ്ഞത്.

വാര്‍ത്താസമ്മേളനത്തിന് എത്തിയ കലക്ടര്‍ക്കെതിരെ ഇടത് യുവജനസഘടനകള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രതിഷേധം ദ്വീപിന് പുറമെ കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. ലക്ഷദ്വീപ് ജനതൊക്കം കേരളം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കേരളം പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്.

കലക്ടറുടെ കോലം കത്തിച്ചു: 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദ്വീപില്‍ അറസ്റ്റില്‍_*

കവരത്തി: അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കലക്ടടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ലക്ഷദ്വീപില്‍ 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചതിന് കില്‍ത്താന്‍ ദ്വീപിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അറസ്റ്റ്.
ഇന്നലെ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയായിരുന്നു കലക്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കലക്ടര്‍ പറഞ്ഞത്.

വാര്‍ത്താസമ്മേളനത്തിന് എത്തിയ കലക്ടര്‍ക്കെതിരെ ഇടത് യുവജനസഘടനകള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രതിഷേധം ദ്വീപിന് പുറമെ കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. ലക്ഷദ്വീപ് ജനതൊക്കം കേരളം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കേരളം പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്.

പൊതുമരാമത്ത് പരാതികള്‍ തത്സമയം പരിഹരിച്ച് മന്ത്രിയുടെ ഫോണ്‍ ഇന്‍ പരിപാടി.

0
Spread the love

തിരുവനന്തപുരം | പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തത്സമയം പരിഹാരം നിര്‍ദേശിച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടി. നിരവധി പേരാണ് പരിപാടിയില്‍ വിളിച്ച് പരാതികള്‍ അറിയിച്ചത്. ഉടന്‍ പരിഹരിക്കാന്‍ സാധിക്കുന്ന പരാതികളില്‍ അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

തല്‍സമയം തീര്‍പ്പാക്കാന്‍ കഴിയാത്ത ബാക്കി പരാതികളിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. വകുപ്പ് സെക്രട്ടറിയും, എല്ലാ വിഭാഗം ചീഫ് എന്‍ജിനീയര്‍ മാരും പരിപാടിയില്‍ പങ്കെടുത്തതായി മന്ത്രി പറഞ്ഞു.

റോഡ് തകര്‍ച്ച ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാന്‍ ആപ്പ് പുറത്തിറക്കി മന്ത്രി നേരത്തെ ശ്രദ്ധ നേടിയിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത പ്രയത്‌നത്തിലാണ് യുവജന പ്രക്ഷോഭങ്ങളിലൂടെ കടന്നുവന്ന മന്ത്രി മുഹമ്മദ് റിയാസ്

ഒ. എൻ. വി പുരസ്കാരം വൈരമുത്തുവിന് നല്കിയത് പുനഃപരിശോധിക്കും.

0
Spread the love

വൈരമുത്തുവിനെതിരെ മീറ്റൂ അടക്കമുള്ള വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ,ആലങ്കോട് ലീലാകൃഷ്ണൻ, പ്രഭാവർമ ഉൾപ്പെടുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത് .

K R മീര ഉൾപ്പെടെ വൈരമുത്തുവിന് പുരസ്കാരം കൊടുക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.K R മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘‘ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന പ്രതികരണത്തോടു‍ ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.

‘‘അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.’’ എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.

ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല.

പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല.

മനുഷ്യത്വമില്ലായ്മയാണ്.

കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷ‍.

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിതീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3807, തിരുവനന്തപുരം 2333, കൊല്ലം 2360, എറണാകുളം 2156, പാലക്കാട് 1346, തൃശൂര്‍ 1710, കോഴിക്കോട് 1658, ആലപ്പുഴ 1630, കോട്ടയം 1051, കണ്ണൂര്‍ 885, പത്തനംതിട്ട 699, കാസര്‍ഗോഡ് 522, ഇടുക്കി 483, വയനാട് 245 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, പത്തനംതിട്ട 16, പാലക്കാട് 10, എറണാകുളം 9, തൃശൂര്‍, കാസര്‍ഗോഡ് 8, തിരുവനന്തപുരം 7, കൊല്ലം, വയനാട് 6, കോഴിക്കോട് 3, കോട്ടയം, മലപ്പുറം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,270 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3276, കൊല്ലം 2056, പത്തനംതിട്ട 781, ആലപ്പുഴ 1830, കോട്ടയം 652, ഇടുക്കി 954, എറണാകുളം 2303, തൃശൂര്‍ 2073, പാലക്കാട് 2543, മലപ്പുറം 3260, കോഴിക്കോട് 1493, വയനാട് 2444, കണ്ണൂര്‍ 2020, കാസര്‍ഗോഡ് 585 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,24,405 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,18,117 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,110 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വിദേശത്തേക്ക് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ 4-6 ആഴ്ചയ്ക്കുള്ളില്‍; പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും, നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

0
Spread the love

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക.

അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാന്‍ ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും.

ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇങ്ങനെ പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കുവാനും കഴിയും. പോര്‍ട്ടലില്‍ ഇത് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ ജില്ലകള്‍ ഇത് പ്രത്യേകമായി രേഖപ്പെടുത്തുന്നതാണ്. ഇങ്ങനെ നല്‍കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്‌സിന്‍ സ്‌റ്റോക്കില്‍ നിന്നും നല്‍കുന്നതാണ്.

ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച് വേണം വാക്‌സിന്‍ നല്‍കുവാന്‍. ഇങ്ങനെ വാക്‌സിന്‍ നല്‍കുമ്പോള്‍ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പോളിസി കൂടി പരിശോധിച്ച് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

ലക്ഷദ്വീപിലെ ശിവക്ഷേത്രം

0
Spread the love

99 ശതമാനം മുസ്ലിം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. അതിനു നടുവിൽ ശാന്തസുന്ദരമായൊരു ശിവക്ഷേത്രം. ക്ഷേത്രവളപ്പിന് അവിടെക്കണ്ട മുസ്ലിം പള്ളികളേക്കാളും സ്ഥലമുണ്ടെന്നുതോന്നി. എന്നിട്ടും ഇത്രനാളും 99 ശതമാനത്തിന്റെ ഭൂരിപക്ഷത്തിന് ഇതിടിച്ചുപൊളിക്കാനോ കൈയേറാനോ തോന്നിയില്ല. അതാണ് ദ്വീപിന്റെ സാഹോദര്യം. ബാക്കിയുള്ള ഒരുശതമാനത്തെ ഹൃദയത്തോടുചേർത്തുനിർത്തുന്ന ദ്വീപിന്റെ വലിയമനസ്സ്.’- ആദർശ് വിശ്വനാഥെന്ന ഗ്രേഡ് വൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു.

ആദ്യ ലോക്ഡൗണിനു രണ്ടുമാസം മുൻപ് 2020 ജനുവരിയിലാണ് ആദർശടക്കമുള്ള സംഘം ലക്ഷദ്വീപിലെത്തിയത്. ശുചിത്വം, മാലിന്യസംസ്കരണം എന്നീ വിഷയങ്ങളിൽ കേരള മോഡൽ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തലസ്ഥാനമായ കവരത്തിയിലെ ട്രെയിനിങ് സെന്ററിലെ ഇടവേളകളിലാണ് ലക്ഷദ്വീപിന്റെ സംസ്കാരവും കാഴ്ചകളും തേടിയിറങ്ങിയത്. ഈ യാത്രയ്ക്കിടെ ഒരുദിവസം വൈകീട്ട് കവരത്തി നേവൽ ബേസിന് സമീപമുള്ള ശിവക്ഷേത്രത്തിലെത്തി.

ലക്ഷദ്വീപുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ദ്വീപിനെ മനസ്സിലാക്കിയ തന്നെപ്പോലുള്ളവരെ അസ്വസ്ഥരാക്കുന്നതായി അദ്ദേഹം പറയുന്നു. താഴുകൾകൊണ്ടു പൂട്ടിയ ഗേറ്റുകളോ ശ്രീകോവിലുകളോ ദ്വീപിലെ ക്ഷേത്രത്തിനുണ്ടായിരുന്നില്ല. പ്രദേശവാസികളായ മുസ്ലിം സഹോദരങ്ങളുടെ സംരക്ഷണവലയത്തിൽത്തന്നെയായിരുന്നു ക്ഷേത്രം. ദ്വീപിലെ മറ്റുകാഴ്ചകളിൽനിന്ന് വ്യത്യസ്തമായത് ക്ഷേത്രത്തിലെ പടുകൂറ്റൻ ആൽമരമായിരുന്നു. തികച്ചും തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ മാതൃക.

കേരളത്തിൽനിന്നെത്തുന്നവർ ദ്വീപുനിവാസികൾക്ക് കരക്കാരാണ്. ‘നിങ്ങൾ കരയിൽനിന്നാണോ, നിങ്ങൾ കഴിച്ചോ’ ഈ ചോദ്യങ്ങളാണ് ഏറെയും കേൾക്കുക. ദ്വീപുനിവാസിയും സഹപ്രവർത്തകനുമായ മുഹമ്മദ് റഷീദ് ഖാൻ, ഷിബു മേമുറി എന്നിവർക്കൊപ്പമായിരുന്നു ആദർശിന്റെ യാത്ര. ലക്ഷദ്വീപ് യാത്രയെപ്പറ്റിയുള്ള അനുഭവങ്ങൾ ചൊവ്വാഴ്ചരാത്രിയാണ് പങ്കുവെച്ചത്. 19 മണിക്കൂറിനിടെ 22,000 ഷെയറും 17,000 ലൈക്കുകളുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ നിലമേൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ആദർശ് ജോലിചെയ്യുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts