Home Blog Page 1578

കേന്ദ്ര സർക്കാരിന്റെ പുതിയ ഐ. ടി നിയമങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാണെന്ന് ഫേസ്ബുക്ക്.

0
Spread the love
The new I.T rules of the central government. Facebook is ready to make changes to the rules.

സുരേഷ് ഭായ് പട്ടേലിന് 1.75 നഷ്ടപരിഹാരം.

0
Spread the love

ജനുവരി യിൽ ആണ് സുരേഷ് ഭായ് പട്ടേൽ അമേരിക്കയിൽ എത്തിയത്. മകൻ്റെ കുഞ്ഞിനെ കാണാനായിരുന്നു സുരേഷ് ഭായ് അമേരിക്കയിലെത്തിയത്. അമേരിക്കയിൽ എത്തി പതിനൊന്നാമത്തെ ദിവസം വെറുതെ പുറത്തേക് നടക്കാൻ ഇറങ്ങിയതായിരുന്നു സുരേഷ്. സുരേഷിനെ പോലീസ് കാണുകയും പോലീസ് എന്തിനാണ് പുറത്തിറങ്ങിയത് എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും മകൻറെ വീട് ഇവിടെ അടുത്താണെന്നും ആംഗ്യ ഭാഷയിൽ സുരേഷ് പറയുകയുണ്ടായി.

തുടർന്ന് സുരേഷ് പാൻ്റിൻ്റെ പോക്കറ്റിൽ കയ്യിട്ടു എന്ന് പറഞ്ഞ് പോലീസുകാർ സുരേഷിനെ നിലത്ത് അടിക്കുകയായിരുന്നു. ആ വീഴ്ചയിൽ സുരേഷിൻ്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു ഇൻഷൂറൻസ് ഇല്ലാത്തതിനാൽ ധാരാളം തുക ചിലവഴിക്കേണ്ടി വന്നുവെന്ന് മകൻ ചിരാഗ് പട്ടേൽ പറഞ്ഞു.വീഴ്ചയിൽ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ പട്ടേലിനു ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.

മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ ധാരാളം പണം ചികിത്സയ്ക്കുവേണ്ടി എന്നും തന്റെ അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാൻ കഴിയുകയില്ലെന്നും മകൻ ചൂണ്ടിക്കാട്ടി മാഡിസൻ സിറ്റിക്കും, രണ്ടു പൊലീസ് ഓഫിസർമാർക്കും എതിരെ 2015 ഫെബ്രുവരി 15 ന് സ്വകാര്യം അന്യായം ഫയൽ ചെയ്തു.

മേയിൽ കേസ് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ടിലേക്ക് കേസ്സ് റഫർ ചെയ്തു. 139 പൗണ്ടു തൂക്കവും 57 വയസും ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നു എന്നു മനസ്സിലാക്കാൻ പോലും പൊലിസിനു കഴിഞ്ഞില്ല. ഇതിനെ തുടർന്നാണു സിറ്റി അറ്റോർണിയുമായി ധാരണക്ക് തയാറായത്.ഇപ്പൊൾ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി.

ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ…

0
Spread the love

നടനും രാജൻ പി ദേവിൻ്റെ മകനുമായ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണിയുടെ ശാരീകവും മാനസികവും ആയ പീഡനം കാരണമാണ് അനിയത്തി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.

ഉണ്ണി മർദ്ദിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും കാണിച്ച് പ്രിയങ്ക നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.അതിൻ്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ഉമേഷിൻ്റെ നേതൃത്വത്തിൽ ഉണ്ണിയെ ഇപ്പൊൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ മാസം പത്തിന് രാത്രി പ്രിയങ്കയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തുകയും ചെയ്തിരുന്നു. തുടർന്ന് സഹോദരനൊപ്പം തിരുവനന്തപുരം വെമ്പായത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെവച്ച് പന്ത്രണ്ടാം തീയതി പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നു. അങ്കമാലിയിൽ നിന്നും ആണ് ഉണ്ണിയേ അറസ്റ്റ് ചെയ്തത്.വീട്ടിലെ തെളിവെടുപ്പിനുശേഷം ഉണ്ണിയെ കൂടുതൽ ചോദ്യം ചെയ്യും.

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല.

0
Spread the love

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസംഇന്നാണ്.നയം മാറ്റിയില്ലെങ്കിൽ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ഇനിമുതൽ ലഭ്യമാവില്ല.

2021 ഫെബ്രുവരിയിലാണ് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ നിർദേശം നൽകിയത്. ഇതിന് മൂന്ന് മാസം കാലാവധിയും നൽകിയിരുന്നു. എന്നാൽ ഈ കാലാവധി ഇന്ന് അവസാനിക്കും. കേന്ദ്ര ഐ.ടി മന്ത്രാലയതിൻ്റെ പുതിയ ഐടി നിയമം നടപ്പിലാക്കിയത് ട്വിറ്ററിൻ്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ്

കേന്ദ്രസർക്കാരിൻ്റെ പുതിയ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിൽ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും നിയമിക്കണമെന്നുണ്ട്.

ലോക്ഡൗൺ മറികടന്ന് ആകാശവിവാഹം; വിവാദത്തിൽ കുടുങ്ങി നവദമ്പതികൾ.

0
Spread the love

മധുര :ലോക്ഡൗൺ നിയമങ്ങൾ മറികടന്ന് വിമാനത്തിൽ വെച്ച് കല്യാണം നടത്തി. ആപ്പിലായിരിക്കുകയാണ് മധുരയിലെ നവദമ്പതികൾ. ഞായറാഴ്ചയായിരുന്നു സംഭവം.

ലോക്ഡൗൺ മറികടന്ന് ആകാശവിവാഹം; വിവാദത്തിൽ കുടുങ്ങി നവദമ്പതികൾ.

മധുരയിൽ നിന്ന് തൂത്തുക്കുടി യിലേക്ക് ചാർട്ടർ ചെയ്ത വിമാനത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസും വിമാനക്കമ്പനിക്കെതിരേ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷണം തുടങ്ങി. പൈലറ്റിനെയും മറ്റു ജീവനക്കാരെയും താൽക്കാലികമായി നീക്കുകയും ചെയ്തു.

ലോക്ഡൗണും, കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള ആകാശ വിമാനത്തിൻറെ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ സംഭവം വിവാദമാകുകയായിരുന്നു.വിവാഹ ചടങ്ങുകളിൽ 10 പേർക്ക് പങ്കെടുക്കാനാണ് തമിഴ്നാട് സർക്കാരിൻറെ അനുമതി. എന്നാൽ ഈ നിയമം മറികടന്ന് ആകാശത്ത് വിമാനം നടത്താമെന്ന ബുദ്ധിയിൽ സ്പേസ് ജെറ്റ് വിമാനം ചാർജ് ചെയ്ത 167 ബന്ധുക്കളെയും വധുവിനെയും കൂട്ടി വിമാനത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. പിന്നാലെയാണ് സംഭവം വൈറൽ ആകുകയും വിവാദമാവുകയും ചെയ്തത്.

വിവാഹം കഴിഞ്ഞ് ഭൂമിയിലെത്തിയ ദാമ്പതികൾക്കും, ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റിനിലേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്. വ്യോമാനയ രംഗത്തെ നിയമങ്ങൾ ലംഘിച്ചതിനെക്കുറിച്ച്
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ,സ്പേസ് ജെറ്റിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

ബ്ലാക്കിനും വൈറ്റിനും പിന്നാലെ അപകടകാരിയായ യെല്ലോ ഫംഗസും.

0
Spread the love

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ യെല്ലോ ഫംഗസ് ബാധയും ഇന്ത്യ സ്ഥിതീകരിച്ചു.

Dangerous yellow fungus behind black and white.

ഉത്തർപ്രദേശിലെ ഗാസിയാബദിൽ കോവിഡ് രോഗിക്കാണ് രോഗിക്കാണ് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ചികിത്സിക്കുന്ന
ഇഎൻടി ഡോ.ബി.പി.ത്യാഗി വെളിപ്പെടുത്തിയത്. ഇതേ രോഗിയിൽ ബ്ലാക്ക്,വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങൾ ഉള്ളതായും ഡോക്ടർ ചൂണ്ടിക്കാട്ടി. രാജ്യത്ത് മറ്റെവിടെയും യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗി കോവിഡ് മുക്തനാകുന്നതിനിടയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മുഖത്തിന്റെ ഒരു വശത്ത് നീർക്കെട്ട് ഉണ്ടായി. കണ്ണു പാതിയടഞ്ഞ നിലയിലായിരുന്നു. മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ,യെല്ലോ ഫംഗസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എൻ. കെ. ഗുപ്ത പറഞ്ഞു.

യെല്ലോ ഫംഗസ് മറ്റു ഫംഗസുകളെക്കാൾ കൂടുതൽ അപകടകാരിയാണ് ഡോക്ടർ ബി.പി.ത്യാഗി പറഞ്ഞു.മന്ദത, വിശപ്പില്ലായ്മ, ശരീരഭാരം നഷ്ടപ്പെടുക തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പുറകെ മുറിവുണങ്ങാതിരിക്കുക, അവയവങ്ങൾ ശെരിയായി പ്രവർത്തിക്കാതിരിക്കുക തുടങ്ങിയവയ്ക്കും കാരണമാവാം. ശുചിത്വക്കുറവ്, വൃത്തിയില്ലാത്ത ഭക്ഷണം തുടങ്ങിയവയാണ് രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യക്ക് അമേരിക്കൻ ഹിന്ദു ചാരിറ്റി സംഘടനയുടെ കോവിഡ് സഹായം.

0
Spread the love

ഹൂസ്റ്റൺ : ടെക്സസ്സിലെ ഓസ്റ്റിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോൺ റിലിജിയസ്, നോൺ പൊളിറ്റിക്കൽ, നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഹിന്ദു ചാരിറ്റീസ് ഫോർ അമേരിക്കയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി.

Covid assistance of American Hindu Charity to India.

ഇന്ത്യയിൽ കോവിഡ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമേരിക്കയിൽ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ കോൺസട്രോറ്ററുകൾ, 30,000 എൻ 95 മാസ്ക് എന്നിവയാണ് ഇന്ത്യയിലെത്തിച്ചത്. അമേരിക്കയിൽ നിർമ്മിച്ച ഓക്സിജൻ കോൺസുലേറ്ററുകൾ 50 % സബ്സിഡി യിലാണ് സംഘടനയ്ക്ക് ലഭിച്ചത്.മെമ്മോറിയൽ സെന്റർ ആൻഡ് നാഷണൽ കാൻസർഗ്രിഡ്നെറ്റ് നവ്യാ കെയറുമായി സഹകരിച്ച് ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇവ എത്തിക്കുക.

നവ്യ ഹിന്ദു ചാരിറ്റീസ് ഫോർ ഓക്‌സിജൻ ഓക്സിജൻ എന്നാണ് ക്യാംപെയ്ന് പേരിട്ടിരിക്കുന്നത്. നവ്യ കെയറുമായി സഹകരിച്ച് കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 5 മില്യൻ ഡോളർ ആമസോൺ സംഭാവനയായി നൽകിയിരുന്നു. ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങൾ എത്തിക്കുന്നതിന് സൗജന്യവിമാന സൗകര്യം ഒരുക്കിയതും ആമസോണാണ്.ഇന്ത്യയിലെ കോവിഡ് പോരാട്ടത്തിന് യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ഗ്ലോബൽ ടാക്സ് ഫോഴ്സും പിന്തുണ അറിയിച്ചിട്ടുണ്ട്.

പാലസ്തീനിൽ കാരുണ്യ പ്രവർത്തനങ്ങളുമായി ക്യുആർസിഎസ്.

0
Spread the love

ദോഹ :ഇസ്രയേൽ- പാലസ്തീൻ വ്യോമാക്രമണത്തിൽ ഏറെ നാശനഷ്ടം നേരിട്ട പാലസ്തീൻ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്).

QRCS with charity work in Palestine.

ക്യാമ്പുകളിൽ ഭക്ഷണവും മരുന്ന് എത്തിച്ചു നൽകി. ഇസ്രായേൽ ഷെല്ലാക്രമണത്തിൽ ഗാസയിലെ ക്യുആർസിഎസ് ആസ്ഥാനമന്ദിരം തകർന്നതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ആക്രമണത്തിൽ 2 പാലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ഖത്തർ സഹായത്തോടെ പ്രവർത്തിക്കുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.പാലസ്തീനിൽ സംഘർഷത്തിന്റെ ഭാഗമായി തകർന്ന വീടുകളും, ജനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങളുമായി എത്തിയിരിക്കുകയാണ് ഒട്ടേറെ രാജ്യങ്ങൾക്ക് സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ക്രസൻറ് സൊസൈറ്റി.തകർന്ന വീടുകൾ പുനർ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വീടുകൾ നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിനോടകം ഒട്ടേറെ സഹായങ്ങളാണ് ഖത്തറിൽ നിന്ന് സംഘടനയുടെ ഭാഗമായി പാലസ്തീന് ലഭിച്ചത്.

കുട്ടികൾക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി ദുബായ്.

0
Spread the love

ദുബായ് :ദുബായിൽ കുട്ടികൾക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി.12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ എടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രക്ഷിതാക്കൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി ആപ്പ് (ഡിഎച്ച്എ) വഴി ബുക്ക് ചെയ്യാം.

Dubai begins vaccine registration for children

ലാത്തിഫ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ,ഹത്ത ഹോസ്പിറ്റൽ, ബർഷ, അൽ മിസ്ഹർ, സബീൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവ കുട്ടികൾക്കായുള്ള വാക്സിംഗ് കേന്ദ്രങ്ങൾ ആയിരിക്കും. വയോധികരും, ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്‌സീൻ സ്വീകരിക്കാൻ കഴിയാത്തവരുമുഉള്ള വീടുകളിലെ കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ഡിഎച്ച്എ ചീഫ് എക്സിക്യൂട്ടീവ്(ക്ലിനിക്കൽ സപ്പോർട്ട് സർവീസ് )ഡോ. ഫരീദ അൽ ഖാജ അറിയിച്ചു.

കന്നി പ്രവേശനത്തിൽ നിയമസഭാ സ്പീക്കറായി എം.ബി. രാജേഷ്.

0
Spread the love

തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽ നിന്നുള്ള സിപിഎം അംഗം എം ബി രാജേഷിനെ( 50) തെരഞ്ഞെടുത്തു.

MB Rajesh becomes Assembly Speaker .

കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കറായതും ശ്രദ്ധേയമാണ്. ആകെ 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 96 വോട്ടുകൾ രാജേഷിന് ലഭിച്ചു. അറിവും, അനുഭവവും സമന്വയിപ്പിച്ച വ്യക്തിത്തതിന് ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സഭയ്ക്ക് അഭിമാനകരമായ കാര്യമാണെന്നും തന്റെ എല്ലാ അഭിനന്ദനങ്ങളും രാജേഷിന് അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.ആരോഗ്യ കാരണങ്ങളാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത മൂന്നു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്നലെ 53 പുതുമുഖങ്ങൾ അടക്കം 136 പേർ പ്രോട്ടം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെ സഭാംഗങ്ങൾ ആയി സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യകാരണങ്ങളാൽ മന്ത്രി അബ്ദുറാഹിമാൻ (താനൂർ ),കെ. ബാബു (നെമ്മാറ), എം. വിൻസെന്റ്(കോവളം) എന്നിവർക്ക്‌ എത്താനായില്ല.


ഇവർ വരുംദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യും. കേരള നിയമസഭയിൽ കന്നി പ്രവേശനത്തിലൂടെ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എം.ബി രാജേഷ്. 10 വർഷം ലോകസഭാംഗം ആയിരുന്നുവെങ്കിലും കേരള നിയമസഭയിൽ ഇതാദ്യമാണ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കർ ആകുന്നതും ഇതാദ്യം. നിയമസഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട്. ടി.എസ് ജോൺ, എ.സി ജോസ്.കേരള നിയമസഭയിലെ ഇരുപത്തൊന്നാമത്തെ സ്പീക്കർ ആയിട്ടാണ് എം.ബി.രാജേഷ്
തെരഞ്ഞെടുക്കപ്പെട്ടത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts