Home Blog Page 1579

കൊറോണ വയറസ് രണ്ടാം തരംഗം കേരളത്തിൽ ആഞ്ഞടിക്കുമ്പോൾ വില്ലനായി ബ്ലാക്ക്‌ ഫങ്കസും.

0
Spread the love

കൊറോണ വൈറസ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും, ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസിന്റെ രൂപത്തിൽ ഇന്ത്യ മറ്റൊരു വെല്ലുവിളി നേരിടുന്നു. തലച്ചോറിനും ശ്വാസകോശത്തിനും അപകടസാധ്യതയുണ്ടാക്കുന്ന രോഗത്തിന്റെ വർദ്ധനവ് സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപത് പേർ മരിച്ചു. മൂന്ന് ഇതര സംസ്ഥാനക്കാർ ഉൾപെടെ മുപ്പത്തിയഞ്ച് പേർ ചികിത്സയിലാണ്.ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ദില്ലി, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, കേരളം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോവിഡ് -19 രോഗികളിൽ ആണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായും കാണുന്നത്.ദില്ലിയിലെ ആശുപത്രികളിൽ ഒരു ദിവസം 36 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് രോഗികളിൽ അടുത്തിടെ മ്യൂക്കോമൈക്കോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, COVID-19 രോഗമില്ലാത്ത ആളുകൾക്ക് പോലും ഈ ഫംഗസ് അണുബാധയുണ്ടാകുന്നുണ്ടെന്നെ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര കൂടുതലുള്ളവർ മ്യൂക്കോമൈക്കോസിസിനെ സൂക്ഷിക്കണം എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 4556 പേർ കൊവിഡ് സ്ഥിരീകരിച്ചവരാണ്. 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു.

കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമീണർ നദിയിൽ ചാടി.

0
Spread the love

കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമീണർ നദിയിൽ ചാടി.
ഉത്തർപ്രദേശിലെ ബാരബങ്കി ഗ്രാമത്തിൽ നിന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തയാണ് ഏറെ വിചിത്രമായിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കാൻ വന്നപ്പോൾ വാക്സിനെ ഭയന്ന് ഗ്രാമീണർ സരയൂ നദിയിലേക്ക് എടുത്തുചാടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടിൽ പറയുന്നത്.

വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിന് കാരണം എന്നും പറയുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അടക്കം സ്ഥലത്തെത്തി ഗ്രാമീണരെ ബോധവത്ക്കരിച്ചു. എന്നിരുന്നാലും പതിനാല് പേർ മാത്രമാണ് അപ്പോഴും വാക്സിൻ എടുക്കാൻ തയ്യാറായത്.

പതിനെട്ട് വയസിന് താഴെയുള്ള ആളുകളിൽ കോവാക്സിന്റെ രണ്ടും ,മൂന്നുംഘട്ട പരീക്ഷണങ്ങൾ ജൂണ് മുതൽ ആരംഭിക്കും.

0
Spread the love

പതിനെട്ടു വയസ്സിനു താഴെ ഉള്ളവരിൽ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും.
രണ്ടു മുതല്‍ 18 വയസ്സുളളവരില്‍ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും.ഐ സി എം ആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവാക്സിന്‍ ഇന്ത്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ വാക്സിനാണ് കുത്തിവെക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ 18 മുകളില്‍ പ്രായമുളളവര്‍ക്ക് കൊവാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത് ബയോടെക്കിന് അനുവാദം ലഭിച്ചിരുന്നു.
പരീക്ഷണം ജൂണില്‍ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ജൂണില്‍ ആരംഭിക്കുന്ന പരീക്ഷണം ജൂലൈ പകുതിയോടെയാണ് അവസാനിക്കുക. ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളവരില്‍ ഏറ്റവും പ്രായം കുറവ് രണ്ടുവയസ്സുളള കുട്ടിയാണ്.
525 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നല്‍കി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്.
മെയ് 13-നാണ് കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

കോവിഡ് വാക്സീൻ സ്വീകരിച്ചാൽ 5 മില്യൺ ഡോളർ സമ്മാനം.

0
Spread the love

ന്യൂയോർക്ക്‌ : കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാന വാഗ്ദാനവുമായി ന്യൂയോർക്ക് ഗവർണർ.

$ 5 million reward for receiving Covid vaccine

മെയ്‌ 24 മുതൽ ന്യൂയോർക്ക് സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാനം ലഭിക്കുമെന്ന് പ്രസ്താവനക്ക് ന്യൂയോർക്ക്‌ ഗവർണർ ആൻഡ്രൂ കോമ ഉറപ്പുനൽകി. വാക്സിൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ വരെ സമ്മാനത്തുക ലഭിക്കാവുന്ന സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകളാണ് നൽകുക. ഭാഗ്യശാലികൾക്ക് ഈ തുക സമ്മാനമായി ലഭിക്കുമെന്നും ഗവർണർ പറഞ്ഞു.

20 ഡോളർ വിലയുള്ള സ്ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് നൽകുക. ന്യൂയോർക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മൾട്ടി പ്ലയർ ടിക്കറ്റുകളാണിവ.
ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പ്രോത്സാഹനമായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഗവർണർ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഹെൽത്ത് ഡേറ്റ അനുസരിച്ച് കഴിഞ്ഞ ആഴ്ചകളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവായിരുന്നു. ഏപ്രിലിനു ശേഷം 43% കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. കോവിഡിനെ വാക്‌സിനിലൂടെ ശക്തമായി പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് ന്യൂയോർക്ക്‌.

കോവിഡ് വാക്സീൻ സ്വീകരിച്ചാൽ 5 മില്യൺ ഡോളർ സമ്മാനം.

0
Spread the love

ന്യൂയോർക്ക്‌ : കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാന വാഗ്ദാനവുമായി ന്യൂയോർക്ക് ഗവർണർ.

$ 5 million reward for receiving Kovid vaccine

മെയ്‌ 24 മുതൽ ന്യൂയോർക്ക് സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാനം ലഭിക്കുമെന്ന് പ്രസ്താവനക്ക് ന്യൂയോർക്ക്‌ ഗവർണർ ആൻഡ്രൂ കോമ ഉറപ്പുനൽകി. വാക്സിൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ വരെ സമ്മാനത്തുക ലഭിക്കാവുന്ന സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകളാണ് നൽകുക. ഭാഗ്യശാലികൾക്ക് ഈ തുക സമ്മാനമായി ലഭിക്കുമെന്നും ഗവർണർ പറഞ്ഞു.

20 ഡോളർ വിലയുള്ള സ്ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് നൽകുക. ന്യൂയോർക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മൾട്ടി പ്ലയർ ടിക്കറ്റുകളാണിവ.
ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പ്രോത്സാഹനമായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഗവർണർ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഹെൽത്ത് ഡേറ്റ അനുസരിച്ച് കഴിഞ്ഞ ആഴ്ചകളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവായിരുന്നു. ഏപ്രിലിനു ശേഷം 43% കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. കോവിഡിനെ വാക്‌സിനിലൂടെ ശക്തമായി പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് ന്യൂയോർക്ക്‌.

ലോക്ഡൗൺ ഫലപ്രദം; സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു.

0
Spread the love

തിരുവനന്തപുരം:കോവിഡ് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ ഫലം കാണുന്നുവെന്ന് അധികൃതർ.

Lockdown effective; Kovid cases are declining in the state

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ പ്രയോജനപ്പെടുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കേരളത്തിൽ 10,000 പേരിൽ 128.7 പേർക്കു വരെ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 89 ആയി കുറഞ്ഞിരിക്കുകയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ )30% ഇപ്പോൾ 22% ആയി. പ്രതിദിന കേസുകളുടെ എണ്ണം ശരാശരി 10,000 ആയി കുറഞ്ഞിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന എറണാകുളം, കോഴിക്കോട്,മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെയും പോസിറ്റീവ് കേസുകൾ കുറഞ്ഞുതുടങ്ങി. എന്നാൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 188 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 7,358 ആയി. കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത് കുറയാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തും ;തീയതി ഉടൻ

0
Spread the love

ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുമെന്ന് കേന്ദ്രം.

CBSE to conduct Class XII examination;
Date coming soon

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ റദ്ദാക്കില്ല, പരീക്ഷ ജൂലൈ പകുതി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടത്തിയേക്കും. തീയതി ജൂൺ ഒന്നിന് പുറത്തിറക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. എന്നാൽ പ്രധാന വിഷയങ്ങൾക്ക് മാത്രമേ പരീക്ഷ നടത്താവൂ എന്ന് വിവിധ സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു. വിവിധ സ്ട്രീമുകളിലായി 19 പ്രധാന വിഷയങ്ങളിൽ പരീക്ഷകൾ നടത്തുന്നനോട് സംസ്ഥാനങ്ങളും, കേന്ദ്രവും യോജിപ്പ് രേഖപ്പെടുത്തി.അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാം.

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇന്റെർണൽ അസ്സസ്മെന്റിന്റെയും, ഇതുവരെയുള്ള പ്രകടനത്തിലും അടിസ്ഥാനത്തിൽ മാർക്ക് നിർണായിക്കാമെന്നായിരുന്നു വാദം.എന്നാൽ കേന്ദ്ര തീരുമാനം അനുസരിച്ച് കേരളത്തിൽ പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെകേരളത്തിൽ പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കണക്കുകളനുസരിച്ച് 14,30,247 വിദ്യാർഥിയാണ് പരീക്ഷ എഴുതുന്നത്. ഇന്നലെ നടന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരും കേന്ദ്രമന്ത്രിയായ രമേശ് പൊക്രിയാൽ, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ എന്നിവരും പങ്കെടുത്തു.

രാജ്യത്ത് 88.71% ആയി ഉയർന്ന് കോവിഡ് മുക്തനിരക്ക്.

0
Spread the love

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് മുക്തനിരക്ക് 88.71 % ആയതായി
കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Covid free rate rises to 88.71% in the country. india


ആകെ 2.67 കോടി ജനങ്ങൾക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്.ഇതിൽ 2.37 കോടി പേർ രോഗവിമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 27.03 ലക്ഷം പേരാണ്. ഇതിൽ 66.38 ശതമാനം ആളുകളും കേരളമുൾപ്പെടെയുള്ള 7 സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്ത് കോവിഡ് സ്ഥിരീകരണ നിരക്ക്= ടെസ്റ്റ് പോസിറ്റീവ് റേറ്റ്) 11.34% ആയി കുറഞ്ഞിരിക്കുകയാണ്.

അതേസമയം, രാജ്യത്ത് ഇന്നലെ 2.69 ലക്ഷം പേർക്കാണ് പുതുതായി പോസിറ്റീവായത്.ഇതുവരെ 19.50 കോടി വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു. സംസ്ഥാനങ്ങൾക്ക് 21.80 കോടി ഡോസുകൾ കൂടി നൽകി.അതേസമയം, രാജ്യത്ത് മരണം വൻതോതിൽ ഉയർന്നു വരികയാണ്. ഇന്നലെയും നാലായിരത്തിൽ മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 4,050 മരണങ്ങൾ കൂടി സ്ഥിതീകരിച്ചതോടെ ആകെ മരണം 3,03,355 ആയി ഉയർന്നിരിക്കുകയാണ്.

ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ അനിശ്ചിതത്വത്തിൽ; ബുദ്ധിമുട്ടിലായി പ്രവാസി വിദ്യാർത്ഥികൾ.

0
Spread the love

അബുദാബി :ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ നീട്ടിയതും, ഫലം വൈകുന്നതും പ്രവാസി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.ജൂൺ 21 മുതൽ ജൂലൈ 7 വരെയാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇത് കോവിഡ് സാഹചര്യത്തിൽ നീട്ടുകയായിരുന്നു. മക്കളുടെ പരീക്ഷ കഴിഞ്ഞ് നാട്ടിൽ പോകാൻ തയ്യാറെടുത്തിരുന്ന പല കുടുംബങ്ങളും ഇതിലൂടെ ദുരിതത്തിലായിരിക്കുകയാണ്.

Higher Secondary Practical examination in uncertainty; Expatriate students in distress.

ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലും, വിദേശത്തും പോകാനിരുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ നീളുന്നത് വിനയായത്. പ്രാക്ടിക്കൽ കഴിഞ്ഞു ഫലം വരുമ്പോഴേക്കുംജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ ആകും. പിന്നീട് സേ പരീക്ഷ, അതിന്റെ ഫലം ഇവയെല്ലാം ആകുമ്പോഴേക്കും വീണ്ടും സമയം നീളും.ഇത് ഭാവി പദ്ധതികളെ തന്നെ അവതാളത്തിലാകുമെന്ന് വിദ്യാർഥികൾ പറയുന്നു.

അതേസമയം, ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർഥികൾക്ക് പ്രാദേശിക സ്കൂളുകളിൽ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് പരീക്ഷാ ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎയിലെ പരീക്ഷ കോഡിനേറ്റർ നിതിൻ സുരേഷ്. ഇതിന് അനുമതി ലഭിച്ചാൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തന്നെ പരീക്ഷ എഴുതാം. അതേസമയം, എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ റദ്ദാക്കിയതിനെ വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതം ചെയ്തിരുന്നു.

മറ്റു രാജ്യങ്ങളിലേക്കും വാക്സിൻ നൽകും; യുഎഇ.

0
Spread the love

അബുദാബി:കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സിൻ അയക്കാൻ ഒരുങ്ങുകയാണ് യുഎഇ.

കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സിൻ അയക്കാൻ ഒരുങ്ങുകയാണ് യുഎഇ.

എമിറേറ്റ്സ് റെഡ് ക്രൂസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായി ചേർന്നാണ് രാജ്യത്തിന് അകത്തും, പുറത്തുമുള്ള വാക്സിൻ വിതരണത്തിന് മുൻകൈയെടുക്കുന്നത്. വിതരണം സുഗമമാക്കാൻ ഹോപ് കൺസോർഷ്യം വ്യത്യസ്ത വാക്സിനുകൾ യുഎഇയിൽ എത്തിച്ച്, സംഭരിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് 5 അഞ്ചുമണിക്കൂറിനകം ആവശ്യനുസരണം എത്തിക്കുമെന്ന് യുഎഇ.

ഹയാത്ത് വാക്സിൻ എന്ന പേരിൽ സിനോഫാo വാക്സിൻ പ്രാദേശികമായി ഉത്പാദിപ്പിച്ച തുടങ്ങിയിരിക്കുകയാണ് യുഎഇ. ഇതിനായി 800 കോടി വാക്സീൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ച് ശേഖരിച്ചു വെക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തും. പ്രത്യേക വാഹനങ്ങളും, പാർക്കിംഗ് സംവിധാനങ്ങളും, യാത്രാ സൗകര്യങ്ങളും സജ്ജമാണ്. ഈ സേവനത്തിനായി കോവിഡ് മൂലം നിർത്തിയിട്ട വാഹനങ്ങളും ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി പ്രയോജനപ്പെടുത്തും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts