Home Blog Page 1580

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്.

0
Spread the love


പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയെന്ന ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന്. സഭ ആരംഭിക്കുബോൾ പുതിയ പ്രതിപക്ഷ നേതാവയി എത്തിയ വി.ഡി.സതീശനും സഭയില്‍ ഉണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഒറ്റ സീറ്റ് കയ്യടക്കിയ ബിജെപി ഇത്തവണ പ്രതിപക്ഷ സ്ഥാനത്ത് ഇല്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്.സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തിലാണ് നടക്കുക.

അംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ.റഹിമിൻ്റെ മുൻപാകെ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ,നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ 137 അംഗങ്ങളും പ്രോടേം സ്‌പീക്കർക്ക് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിപക്ഷം ഇത്തവണ വളരേ ദുരബലമാണ്. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്.

സെക്രട്ടറി അക്ഷരമാലാ ക്രമത്തിൽ പേര്‌ വിളിക്കുമ്പോൾ ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്ത്‌ രേഖയിൽ ഒപ്പ്‌ വയ്‌ക്കും. ആദ്യം വള്ളിക്കുന്ന്‌ എംഎൽഎ പി അബ്‌ദുൾ ഹമീദും അവസാനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്യുക. അംഗങ്ങൾക്ക്‌ രാഷ്‌ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.

28 ന് ഗവർണരുടെ നയപ്രഖ്യാപനവും ജൂൺ നാലിന് പുതുക്കിയ ബജറ്റും സഭയിലവതരിപ്പിക്കും. ജൂൺ 14 വരെ സഭാ സമ്മേളനം.എം.ബി.രാജേഷ് പുതിയ സ്പീക്കറാകും. നാളെയാണു സ്പീക്കർ തിരഞ്ഞെടുപ്പ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും നിയമസഭയിൽ ആദ്യമായെത്തുകയാണ് എം.ബി.രാജേഷ്.

ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പ്

0
Spread the love


അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പ്. ഗ്രീൻ പട്ടികയിൽ ഉള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൻ്റെ ആവശ്യം ഇല്ല. അവർ എയർപോർട്ടിൽ വെച്ച് ആർടിപിസിആർ പരിശോധന നടത്തിയാൽ മതി. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഇപോഴും കർശന നിയന്ത്രണങ്ങൾ ഉണ്ട്.

  ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഓസ്‍ട്രേലിയ, അസര്‍ബൈജന്‍ ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ജര്‍മനി, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‍ലന്റ്, ഇസ്രയേല്‍, ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്‌, മൊള്‍ഡോവ,  മൊറോക്കോ, ന്യൂസീലന്റ്, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‍പെയിന്‍, സ്വിറ്റ്‍സര്‍ലന്റ്, തായ്‍വാന്‍, താജികിസ്ഥാന്‍, യു.കെ, അമേരിക്ക, ഉസ്‍ബെകിസ്ഥാന്‍ എന്നിവയാണ്.

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

മൃതദേഹങ്ങളിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്…

0
Spread the love


ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചവരുടെ മൃതദേഹത്തിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. ആലപ്പുഴ പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ നാലാരപവനും , ആലപ്പുഴ അവലൂകുന്ന് സ്വദേശി ആനി ജോസഫിൻ്റെ അഞ്ച് പവനും പള്ളിപ്പാട് സ്വദേശിനി വത്സലയുടെ ആറര പവനും ആണ് നഷ്ടമായത് കൂടാതെ. ഇതിനുപുറമെ പള്ളിപ്പാട് സ്വദേശിനി ലിജോ ബിജുവിന്റെ പണമടങ്ങിയ പഴ്സും കന്യാകുമാരിക്കാരനായ വിന്‍സന്റിന്റെ പണവും തിരിച്ചറിയൽ രേഖകളും നഷ്ടമായിട്ടുണ്ട്.

കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ടും വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

എറണാകുളം,കോട്ടയം ജില്ലകളിലെ വിവിധ ഹോസ്പിറ്റലുകളിലായി 4 ബ്ലാക്ക്ഫങ്കസ് രോഗബാധിതർ മരണമടഞ്ഞു.

0
Spread the love

മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം ജില്ലയില്‍ ഉള്ളവരാണ്.
മരണമടഞ്ഞ മറ്റു രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്. ഇവരില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി രോഗം ഗുരുതരമായി മരണമടഞ്ഞു.

ആറ് മ്യൂക്കര്‍മൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളായ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്

സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന “ലക്ഷദ്വീപ് ക്യാമ്പയിൻ” എന്താണ്?

0
Spread the love

സോഷ്യൽ മീഡിയയിൽ ഇപ്പൊൾ ചർച്ചയാവുന്ന വിഷയങ്ങളിൽ ഒന്നാണ് സേവ് ലക്ഷദ്വീപ്പ് ക്യാംപയിൻ. നിരവധി താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇതിൽ ഇടപെട്ടിരുന്നു. അവിടത്തെ കേന്ദ്രഭരണ പ്രദേശത്തിന്റെ അധികാരിയായ അഡ്മിനിസ്ട്രേറ്റർ ദിനേശ് ശർമയുടെ മരണ ശേഷം നരേന്ദ്രമോദി മന്ത്രിസഭയിലുണ്ടായിരുന്ന പ്രഫുൽ പട്ടേലിനെ നിയമിച്ചു എന്നും കോവിഡ് കേസുകൾ ഒന്നും തന്നെ ഇല്ലാത്ത ലക്ഷദ്വീപിൽ അദ്ദേഹത്തിന്റെ പിഴവ് കൊണ്ട് കേസുകൾ ഉയർന്നെന്നും. കൃത്യമായ ക്വറേണ്ടെയ്ൻ സംവിധാനം അദ്ദേഹം നടപ്പിലാക്കാത്തതാണ് കാരണമെന്നും അവർ പറയുന്നു. പിന്നീട് കോവിഡ് മരണങ്ങളും കൂടി. ഇപ്പൊൾ, ലക്ഷ്ദ്വീപ് കാരനായ ഫിറോസ് നെടിയേടുത്ത് എഴുതിയ കുറുപ്പ് ഏറെ ശ്രദ്ധേയമാകുന്നത്.

കുറുപ്പ് വായിക്കാം:

ഞാൻ ഫിറോസ് നെടിയത്ത്‌. ലക്ഷദ്വീപിലെ കൽപേനി ദ്വീപാണ് എന്റെ നാട്. അവിടെയാണ് ഞാൻ ജനിച്ചു വളർന്നത്. വളരെ ലളിതമായ ജീവിത സാഹചര്യത്തിൽ, കേരളത്തെ ആശ്രയിച്ചു തന്നെയാണ് ലക്ഷദ്വീപ് അന്നും ഇന്നും തുടരുന്നത്. ഇന്ന് നിങ്ങൾ കേട്ട് തുടങ്ങിയ ലക്ഷദ്വീപ് പ്രശ്നങ്ങളെക്കുറിച്ച് ലക്ഷദ്വീപുകാരൻ ആയ എന്റെ കാഴ്ച്ചപ്പാടുകൾ കൂടി പറയട്ടെ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോൾ ഞങ്ങൾ അത് അറിയാനായി നാല് മാസത്തോളം എടുത്തിട്ടുണ്ട് എന്നാണ് കേട്ടറിവ്. അന്ന് ലക്ഷദ്വീപിൽ നിന്നും സ്വാതന്ത്യ സമരത്തെ പിന്തുണച്ചു പോയവരിൽ ചിലർ തിരികെ ഓടത്തിൽ (പായ്കപ്പൽ) വന്നതോടെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അറിയുന്നതും (ദ്വീപീന്നു പോയ ഒരു പായക്കപ്പൽ തിരികെ എത്തിയാൽ മാത്രമേ അന്ന് കേരളത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നുള്ളു.. ഇല്ലെങ്കിൽ അവരുടെ പായ്ക്കപ്പൽ മുങ്ങിപ്പോയിക്കാണും എന്നാണ് വിശ്വസിച്ചിരുന്നത്) ആനന്ദത്തിൽ പങ്കാളികളാവുന്നതും. അത് ലക്ഷദ്വീപിനേ സംബന്ധിച്ചെടുത്തോളം ഒരു വലിയ നേട്ടമാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതകൾക്ക് ബലിയാടുകൾ ആവേണ്ടി വന്ന ചെറുതുരുത്തുകൾ ആയിരുന്നു നമ്മൾ. ഇന്ന് അതേ അവസ്ഥയോട് സാമ്യം നിൽക്കുന്ന തരത്തിൽ സ്വന്തം രാജ്യത്തിൽ നിന്നും അനുഭവിക്കുക എന്നത് അതിനേക്കാൾ വേദനാജനകമെന്നു വേണം പറയാൻ. ഈ സാഹചര്യങ്ങൾക്കെല്ലാം തുടക്കം ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ മരണത്തോട് കൂടിയാണ്. പകരക്കാരനായി വന്ന പ്രഫുൽ ഗൗഡ പട്ടേൽ എന്ന് ലക്ഷദ്വീപിൽ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്നങ്ങൾ. പൊതുവെ IAS /IPS ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് BJP leader ആണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന് കിട്ടിയത്.
ഒരു വർഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപിൽ ഒരു കേസ് പോലും റിപ്പോർട്ട്‌ ചെയ്തിരുന്നില്ല.കാരണം,ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈൻ നിർബന്ധം ആക്കിയിരുന്നു. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈൻ രീതികൾ നീക്കം ചെയ്തോ അതിന്റെ പിന്നാലെ തന്നെ കൊറോണ കപ്പൽ പിടിച്ചു എത്തി. ഒരു തരത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പ്രഫുൽ ഗൗഡയുടെ വരവ്. അതിനെ ചോദ്യം ചെയ്തതിൽ പിന്നെയാണ് അയാൾ ആ പ്രോട്ടോകാൾ എടുത്തുകളയുന്നത്.

  100 % മുസ്ലീങ്ങൾ മാത്രമുള്ള ഒരു പ്രദേശം എന്ത് കൊണ്ടും NRC, CCA എതിർക്കുമല്ലോ, പ്രൊട്ടെസ്റ്റ് നടത്തിയ ബോർഡുകൾ കണ്ടത് അയാളെ കൂടുതൽ ചൊടുപ്പിപ്പിക്കുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

   ലക്ഷദ്വീപ് മാസ്സ് കേരളത്തിലെ ലക്ഷദ്വീപ് സൗഹൃദങ്ങൾ ഉള്ളവർക്ക് പരിചമായ ഒന്നാണ്. 50 % ഓളം വരുന്ന ലക്ഷദ്വീപിലെ മൽസ്യതൊഴിലാളികൾ വർഷങ്ങളായി  അവരുടെ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകൾ മാറ്റുന്നതിനും ചൂര മാസ്സാക്കുന്നതിനും തീരപ്രദേശത്തെ തന്നെയാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ, ഇത്രയും  ദിവസം കൊണ്ട് തന്നെ അത് സ്വമേധയാ പൊളിച്ചു നീക്കം ചെയ്യണം എന്നും അല്ലെങ്കിൽ  അവിടത്തെ ഷെഡ്ഡുകൾ  അവർ പൊളിക്കുമെന്നും ഉത്തരവിറക്കി. എന്നാൽ കവരത്തി ദ്വീപിലെ സാന്റി ബീച്ച്, കലാ സോഷ്യൽ മേഖലകളിലും സ്കൂബ ഡൈവിങ്ങിനും പേര് കേട്ട മൊത്തം ദ്വീപുകാർക്കും പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളിൽ ഒരു ചായക്കൊപ്പം സൗഹൃദം പങ്കുവെക്കുന്ന ഇടത്തെയാണ് ഒരു മുന്നറിയിപ്പും  ഇല്ലാതെ JCB  ഉപയോഗിച്ച് പൊളിക്കുന്നത് നോക്കി നിൽക്കാനേ ദ്വീപ് ജനങ്ങൾക്ക് കഴിഞ്ഞുള്ളൂ. 

 പിന്നെ റോഡ് വികസനം,  എന്റെ വീട് റോഡിൻറെ അടുത്ത് തന്നെയാണ്,  ഇനി അതിനെ വീതി കൂട്ടുകയാണെങ്കിൽ എന്റെ വീട്ടിൽക്കൂടിയായിരിക്കും വാഹനങ്ങൾ പോകുന്നത്. ദ്വീപിൽ അപകട നിരക്ക് വളരെ കുറവാണ്. 7 മീറ്റർ വീതിയുള്ള റോഡ് ഈ കുഞ്ഞു സഥലത്ത് ഉണ്ടാക്കീട്ട് ഞങ്ങളെ റോഡിൽ കിടത്താനാണോ ഇവരുടെ ഉദ്ദേശം? 

 ലക്ഷദ്വീപ് മദ്യനിയന്ത്രണങ്ങൾ ഉള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരിൽ മദ്യം  എത്തിക്കാനുള്ള പ്ലാനും നീങ്ങുന്നുണ്ട് എന്നാണ് കേട്ടത്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയിൽ നിന്ന് മാറ്റുകയും അഡ്മിനിസ്ട്രേറ്റർ മാത്രം ചുമതല വരുത്തുകയും ചെയ്തതോടു കൂടി പഞ്ചായത്തിന്റെ, അതായത് ദ്വീപ് ജനതയുടെ വായയും അവർ അടച്ചു. ഇനി അവരുടെ ഉത്തരവുകൾക്ക് വഴങ്ങികൊടുക്കേണ്ടവർ ആയി ജീവിക്കണം എന്നത് ആണ് ലക്ഷ്യം. 

   മറൈൻ വാച്ചേഴ്സ് ആയി ഓരോ ദ്വീപിൽ നിന്നും  15 പിള്ളേരെ എടുത്തിട്ടുണ്ടായിരുന്നു. അവരുടെ സേവനം ലക്ഷദ്വീപ് കണ്ടതാണ്. ലക്ഷദ്വീപിന്റെ നിലനിൽപിന് വേണ്ടി മണൽ വാരലും സീ കുംകുബർ എടുക്കൽ തടയലും അവർ 24 മണിക്കൂറും സജീവമായി ചെയ്തിരുന്നു. ഇപ്പോൾ ആ ജോലി തുടരുന്നതിന്  അഡ്മിനിസ്റ്റർ ഒപ്പുവെക്കുന്നില്ല. അവരുടെ ജോലി ഇനി ഉണ്ടോ എന്ന് തന്നെ ആശങ്കയാണ്. ട്രൈനിങ്ങിലൂടെയും മറ്റും എടുത്ത പിള്ളേരാണ് എന്ന് കൂടി നിങ്ങൾ ഓർക്കണം. കൂടാതെ ടൂറിസത്തിലെ ജീവനക്കാരെയും സ്കൂളിലെ അധ്യാപകരെയും ആയമാരെയും പിരിച്ചു വിട്ടതായി അറിയാൻ കഴിഞ്ഞു. 

  എന്ത് തന്നെയായാലും വളരെ  സമാധാനത്തോടും ആതിഥേയ മര്യാദയോടും കൂടി ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയിലേക്ക് ആണ് അവർ വിഷം കുത്തി നിറക്കുന്നത്,  അവരുടെ നിസ്സഹായതയെ  ചൂഷണം ചെയ്യുന്നത്. നാളെ  ഒരു പലസ്തീൻ അല്ലെങ്കിൽ മറ്റൊരു കശ്മീർ അറബിക്കടലിൽ ഉണ്ടാവാതിരിക്കാൻ,  ഇന്ത്യ മുഴുവൻ കൊറോണ പോലെ പടരുന്ന ഒരു വലിയ ശക്തിയോടാണ് നാം പോരാടുന്നത്. കേവലം 80,000 പേര് മാത്രം കൂട്ടിയാൽ കൂടുന്നതല്ലല്ലോ അത്. വയ്യായ്മ വന്നാൽ ഞങ്ങൾ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്. ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങൾക്ക് ഊർജമാണ്. എന്റെ എല്ലാ സൗഹൃദങ്ങൾക്കും ലക്ഷദ്വീപിൽ വരാൻ ആഗ്രഹമുള്ളവരാണ്. നാളെ അവിടെ അങ്ങനെ ഒരിടം ഉണ്ടെങ്കിലേ നമുക്കാ അറബിക്കടലിലെ പവിഴതുരുത്തുകൾ കാണാനൊക്കൂ. ഇവിടെ ദ്വീപ് ജനത നിസ്സഹായാരാണ് എല്ലാവരും.. കൂടെ കാണും എന്ന പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരൻ...❣️

Firoz Nediyath

save_lakshadweep #save_lakshadweep_from_bjp

we_need_peace_than_development

We_want_justice

കോവിഡ് നെഗറ്റീവ് ആയാലും കോവിഡിന്റെ ലക്ഷണങ്ങൾ വിട്ടുമാറാത്തത് എന്താണ്?

0
Spread the love

കോവിഡ് രോഗം പിടിപെടുന്നവരിൽ പത്തു ദിവസം കഴിഞ്ഞാൽ കോവിഡ് നെഗറ്റീവ് ആകും. പക്ഷെ അവർക്ക് കോവിഡിന് ശേഷമുള്ള ചുമ, മൂക്കടപ്പ്, തൊണ്ടയിൽ ഇറിറ്റേഷൻ, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട്, തലവേദന, തലകറക്കം, ഉറക്കമില്ലായ്മ, അമിത ക്ഷീണം, ശരീരം വേദന, ദഹനക്കേട്, ഗ്യാസ് ശല്യം, നെഞ്ചിൽ ഭാരം തുടങ്ങിയ അനേകം ബുദ്ധിമുട്ടുകൾ കണ്ടുവെന്ന് വരാം..

കോവിഡ് രോഗം കഴിഞ്ഞു എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നമ്മൾ ഉടൻ ചെയ്യുന്നത് ഈ ബുദ്ധിമുട്ടുകൾക്ക് തുടർച്ചയായി മരുന്നുകൾ കഴിക്കുകയോ അല്ലെങ്കിൽ പരസ്യത്തിൽ കാണുന്ന മരുന്നുകളും ഒറ്റമൂലികളും സുഹൃത്തുക്കൾ പറയുന്ന വിലകൂടിയ ദിവ്യ ഔഷധങ്ങളുടെ പുറകെ പോകുകയോ ചെയ്യും. എന്നാൽ നിങ്ങൾക്ക് ക്ഷീണവും മറ്റു ബുദ്ധിമുട്ടുകളും മാറുകയും ഇല്ല.. ഇത് കോവിഡ് രോഗം വന്നു മാറിയ ഒരുപാടുപേർക്ക് വളരെ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്.

എന്നാൽ മനസ്സിലാക്കുക.. കോവിഡ് രോഗം എന്നത് ശരീരത്തെ ബാധിക്കുന്ന ഒരു കടുത്ത വൈറൽ ഇൻഫെക്ഷനാണ്.. ഈ രോഗം ശരീരത്തിന് പ്രത്യേകിച്ച് നമ്മുടെ ആന്തരികാവയവങ്ങൾക്ക് ഏൽപ്പിക്കുന്ന ആഘാതത്തിൽ നിന്നും ശരീരത്തിന് കരകയറാൻ ഏറ്റവും പ്രധാനമായും വേണ്ടത് ” സമയമാണ്” . കോവിഡിന്റെ ആഘാതങ്ങൾ മാറാൻ നെഗറ്റീവ് ആയ ശേഷം മുപ്പത് ദിവസം മുതൽ 60 ദിവസം വരെ സമയമെടുത്തു എന്ന് വരാം. ഇത് മനസ്സിലാക്കി മനസ്സിനെ ശാന്തമാക്കി ശരീരത്തിന് വിശ്രമവും വേണ്ട പോഷകാഹാരങ്ങളും ആവശ്യത്തിന് ഉറക്കവും ലഭിച്ചാൽ നമ്മൾ ക്രമേണ നോർമലാകും.

ശരീരത്തിന് എന്തെങ്കിലും കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടായാൽ മാത്രം അതിന് നിങ്ങളുടെ വിശ്വസ്‌തനായ ഡോക്ടറുടെ നിർദ്ദേശം തേടുകയും മരുന്നുകൾ കഴിക്കുകയും ചെയ്യുക..

ജീവിതം കഥകളിയിലർപ്പിച്ച ഗോപി ആശാൻ…

0
Spread the love

പട്ടാമ്പിക്കടുത്ത് കോതച്ചിറ വെങ്ങാറ്റുരിൽ വടക്കത്തു ഗോപാലൻ നായരുടെയും ഉണ്യാതി നങ്ങേമ്മയുടെയും മകനായി 1937 ൽ ഇടവമാസത്തിലെ അത്തം നാളിൽ ജനനം.

Padma Shri Kalamandalam Gopi Asan

കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ്‌ ഗോപി ആശാനെ വാഴ്‌ത്തപ്പെടുന്നത്‌.കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപി ആശാൻ തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ്‌ കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്‌.
കലാമണ്ഡലം ഗോപി കടൽ പോലെയാണ് എന്നാണ് വിശേഷണം. ഓരോ അരങ്ങിലും ഗോപി ആശാൻ കടന്നുവരുമ്പോൾ കാണികളുടെ ആവേശം ആർജ്ജിച്ചിരുന്നു. 84വയസ്സ് തികയുമ്പോഴും കാഴ്ച്ചക്കാർക്ക് ഗോപിയശാനെ കണ്ടു മതിവരുന്നില്ല.


നാറേരി മനയ്ക്കൽ ആണ് തുള്ളൽ പഠിച്ചുതുടങ്ങിയത്. പിന്നീട് തെക്കിൻ കാട്ടിൽ രാവുണ്ണി നായരുടെ അടുത്ത് കഥകളി പഠിച്ചു. പട്ടാളത്തിൽ ചേരാൻ ഒളിച്ചോടിയപ്പോൾ ചായക്കടക്കാരൻ മാപ്പിള പിടികൂടി തിരിച്ചു മനയ്ക്കൽ എത്തിക്കുകയായിരുന്നു. ചായക്കടകാരൻ അങ്ങനെ ചെയ്തില്ലഎങ്കിൽ ഒരിക്കലും കലാമണ്ഡലം ഗോപി ഉണ്ടാകുമായിരുന്നില്ല.

ആരാധകന്റെ മനസ്സിൽ പ്രണയത്തിന്റെ രാജഹംസങ്ങളെ പറത്തിവിട്ട നളനായിരുന്നു ഗോപി ആശാൻ. മദ്യത്തിന്റെ അടിമത്തത്തിൽ ജീവിതം നശിച്ചിരുന്നു. തന്റെ ഭാര്യയുമായി വഴക്കിട്ടതിന് ശേഷം കയ്യിൽ ഉണ്ടായിരുന്ന വേദനസംഹാരി ഗുളിക മുഴുവൻ കഴിച് അബോധഅവസ്ഥയിലേക്ക് പോയിരുന്നു അദ്ദേഹം. മരണം അടുത്തെത്തിയിട്ടും അതിനു വണങ്ങി കൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ചു വന്നു ആശാൻ.

കലാമണ്ഡലം ഗോപി ആശാനെ എന്നും കൈപിടിച്ച് ഉയർത്തിയത് ഗുരുസ്മരണയാണ്. മരണത്തിൽ നിന്നുപോലും രക്ഷനൽകിയതും പത്മനാഭനാശൻ ആയിരുന്നു. ഏതു ഉറക്കത്തിലും ലഹരിയിലും ഗുരുക്കൻമാരുടെ ശബ്‌ദം തിരിച്ചറിഞ്ഞിരുന്നു. അതിനു മുന്നിൽ ഒരു ചുവടും മുദ്രയും പിഴച്ചിരുന്നില്ല. ഭാര്യക്കും കുട്ടികൾക്കും സദസ്സിനു മുന്നിലെല്ലാം ഒരിക്കൽ തോൽക്കേണ്ടി വന്നൊരു മനുഷ്യൻ സ്വന്തം ഉള്ളിലെ കനൽ ഊതിയൂതി കത്തിച്ചു സ്വയം വിളക്കായി മാറിയയതാണ് ഗോപിയാശാന്റെ 84വർഷത്തെ ജീവിതം.

മധ്യാപാനികൾക്കു ഒരു തിരിച്ചടിയായി ബെവ്‌കോ.

0
Spread the love

മദ്യം തൽകാലം വീടുകളിലേക്ക് എത്തിച്ച് നൽകേണ്ട എന്ന തീരുമാനവുമായി ബേവ്ക്യൂ.

Bevco as a setback for alcoholics.

മദ്യത്തിൻ്റെ ഹോം ഡെലിവെറിക്ക് നയപരമായ തീരുമാനം വേണം എന്ന മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മദ്യം വിൽപന തുടങ്ങുമ്പോൾ തിരക്ക് കുറയ്ക്കുന്നതിനുള്ളള കാര്യങ്ങളും പരിഗണനയിൽ. നേരത്തെ തന്നെ നിലവിൽ ഉള്ള bevq ആപ്പ് വേണോ എന്നും പകരം വേറെ സംവിധാനം നടപ്പിലാക്കാണോ എന്ന കാര്യവും പരിഗണനയിൽ.ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടനാൽ ബേവ്ക്യൂ വലിയ പ്രതിസന്ധിയിലേക്ക് പോകും

കോവിഡ് രണ്ടാംതരംഗം കേരളത്തിൽ ആഞ്ഞടിക്കുമ്പോൾ ഒരു കൈത്താങ്ങായി ശബരി ചാരിറ്റബിൾ ട്രസ്റ്റും.

0
Spread the love

കൊച്ചി.കോവിഡ് രണ്ടാം തരംഗം കേരളത്തിൽ മഹാമാരി യായി പെയ്തു കൊണ്ടിരിക്കുമ്പോൾ ശബരി ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങായി മാറി.

Sabari Charitable Trust as a helping hand when the second wave of Covid hit Kerala.

ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മണ്ണാർക്കാട് ശബരി പള്ളിക്കുറുപ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ 4 ബസ്സുകൾ എറണാകുളം ജില്ലാ കളക്ടറുടെയും റീജിണൽ ട്രാൻസ്‌പോർട് ഓഫീസറുടെയും അനുമതി പ്രകാരം ആൾട്രേഷൻ വരുത്തി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിന് കൈമാറി. ശബരി ട്രസ്റ്റ്‌ ചെയർമാൻ പി. ശശികുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കുറുപ്പ് സ്കൂൾ അദ്ധ്യാപകരും സ്കൂൾ പി.ടി.എ. യുമാണ് വേണ്ട സംവിധാനങ്ങൾ ഒരുക്കിയത്.

ഇതിന് ആവശ്യമായ മുഴുവൻ ചിലവുകളും ശബരി ചാരിറ്റബിൾ ട്രസ്റ്റ് ആണ് നൽകിയതെന്നും ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും, ചെർപ്പുളശ്ശേരി എജ്യുക്കേഷൻ ട്രസ്റ്റിൻ്റേയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും 35ൽ അധികം വരുന്ന എല്ലാ ബസ്സുകളും കോവിഡ് വ്യാപനം കൂടുന്ന സാഹാചര്യം വരികയാണെങ്കിൽ ആൾട്രേഷൻ ചെയ്ത് നൽകുവാൻ തയ്യാറാണെന്നും ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശികുമാർ അറിയിച്ചു.ദക്ഷിണ ഇന്ത്യയിൽ അറിയപ്പെടുന്ന വ്യവസായ ഗ്രൂപ്പ്‌ ആണ് ശബരി . ശശികുമാർ, സുനിൽകുമാർ, ശ്രീകുമാർ, ശോഭന എന്നിവരാണ് ശബരി ഗ്രൂപ്പിന്റെ അമരക്കാർ.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ;നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

0
Spread the love

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം നടത്തത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.

Heavy rains expected in four parts of the state

പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും, മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും.ഇതോടെ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ മേഖലയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സാധ്യത പരിഗണിച്ച് ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts