Home Blog Page 1581

കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തേടി ഇന്ത്യ.

0
Spread the love

ദില്ലി:ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ പട്ടികയയിൽ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കൊവാക്‌സിനേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ.

India seeks covid vaccine World Health Organization approval

ഇതിനുള്ള അനുമതിക്കായി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചിരിക്കുകയാണ്. കൊവാക്സീൻ, കൊവീഷീൽഡ് എന്നീ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനുകളാണ് നിലവിൽ ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിൽ കൊവീഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കൊവാക്‌സിനും അംഗീകാരം നൽകണമെന്ന ആവശ്യവുമായാണ് ഇന്ത്യ രംഗത്തെത്തിയത്.

നിലവിൽ മിക്ക രാജ്യങ്ങളിലും വാക്സീൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുക.ഈ സാഹചര്യത്തിൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പല രാജ്യങ്ങളും പ്രവേശന അനുമതി നിഷേധിച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഇന്ത്യയുടെ ഈ നടപടിക്കു പിന്നിൽ. അതേസമയം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര വാക്സിൻ പാസ്പോർട്ട് നൽകുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് വാക്‌സിൻ മന്ദഗതിയിലാണ് നടക്കുന്നത്.ദില്ലിയിൽ 18 -48 വരെയുള്ളവരുടെ വാക്സീൻ നിർത്തിവെച്ചിരുന്നു. സ്റ്റോക്ക് അവസാനിച്ചതാണ് കാരണമെന്നും വാക്സീൻ ഉടൻ ലഭ്യമാക്കണമെണെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും കെജരിവാൾ അറിയിച്ചു.

ആദരസൂചകമായി സൗമ്യയ്ക്ക് പൗരത്വം നൽകി ഇസ്രായേൽ.

0
Spread the love

ചെറുതോണി: ഇസ്രായേൽ- പാലസ്തീൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യപ്രവർത്തകക്സൗമ്യ സന്തോഷിന് ഓണററി പൗരത്വo
നൽകി ഇസ്രായേൽ.

Israel grants citizenship to Soumya as a mark of respect.


കൂടാതെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദിദി കുടുംബത്തെ അറിയിച്ചു. സൗമ്യയോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ഇസ്രായേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നും ഇസ്രയേൽ ജനത വിശ്വസിക്കുന്നു.

ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഇസ്രയേലിലുള്ള ഷെർലി പറഞ്ഞു. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കും. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും എംബസി അധികൃതർ അറിയിച്ചു.

തീരദേശത്തെ ആദ്യ വനിതാ പൈലറ്റ് ;ജെനി സ്വന്തം നാട്ടിൽ പറന്നിറങ്ങും.

0
Spread the love

ഷാർജ :തീരദേശത്തിന് ഇത് അഭിമാന നിമിഷം.തിരുവനന്തപരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോം ഇന്ന് രാത്രി 10:25 ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യ വിമാനം പറത്താൻ ഒരുങ്ങുകയാണ്. തീരദേശത്തെ ആദ്യ വനിതാ പൈലറ്റ് ആയ ജെയുടെ നേട്ടം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.23കാരിയായ ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹമാണ് ഇതിലൂടെ പൂവണിയുന്നത്. കേരളത്തിലെ ആദ്യ വനിത കൊമേഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി ജെനിയെ തേടിയെത്തിയിരിക്കുകയാണ്.

Jenny, the first woman pilot on the coast, will fly home.


എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ആഗ്രഹം പിതാവിനോട് പറയുകയും പിതാവ് ജെറോം തന്റെ ആഗ്രഹത്തിന് തുണയാവുകയും ആയിരുന്നു എന്ന് ജെനി പറയുന്നു.പ്ലസ്ടുവിന് ശേഷം ഷാർജയിലെ ആൽഫ ഏവിയഷൻ അക്കാദമിയിൽ പ്രവേശനം നേടി ജെനി തന്റെ സ്വപ്നത്തിന് ചിറക് വിരിക്കുകയായിരുന്നു.ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. സോഷ്യൽ മീഡിയായിൽ മുഴുവൻ ജെനിക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം പറക്കുന്ന തോടെ കേരളത്തിലെ തീരദേശ മേഖലക്ക് പുതിയൊരു ചരിത്ര നേട്ടം സൃഷ്ടിക്കുകയാണ് ജെനി ജെറോം.

സൈനിക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഇന്ത്യയും,ഒമാനും.

0
Spread the love

മസ്കത്ത് :സൈനിക മേഖലയിലും,സമുദ്ര സുരക്ഷയിലും ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ.മുഹമ്മദ് നാസർ അൽ സാബിയും, ഇന്ത്യൻ സ്ഥാനപതി മുനു മഹാവറും ഒപ്പിച്ചു. ഇതോടെ സൈനിക മേഖലയിലും, സമുദ്ര സുരക്ഷാപരമായ തന്ത്ര പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും കൂടുതൽ സഹകരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും ഒമാനും.

India and Oman ready to strengthen military ties


നാവിക മേഖലയുടെ സഹകരണം ശക്തമാക്കാനുള്ള ധാരണാ പത്രത്തിൽ റോയൽ നേവി ഓഫ് ഒമാൻ ഗിയർ അഡ്മിറൻ സയിഫ് നാസർ അൽ നഹ്ബിയും ഒപ്പുവെച്ചു. ചടങ്ങിൽ പ്രതിരോധ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു. ഈ കരാറിനു മുമ്പ് 2016 മെയിൽ ഇന്ത്യയും ഒമാനും തമ്മിൽ കടൽകൊള്ളക്കാരെ തന്ത്രപ്രധാന സഹകരണത്തിനുള്ള ധാരണ പത്രത്തിലും ഒപ്പുവച്ചിരുന്നു.

സമരം കൂടുതൽ ശക്തിപ്പെടുത്താ നൊരുങ്ങി കർഷകർ ;26ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കും.

0
Spread the love

ന്യൂഡൽഹി :വിവാദ കർഷക നിയമങ്ങൾ സംബന്ധിച്ച ചർച്ച പുനരാരംഭിക്കണം എന്നും ഇതിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് കത്തയച്ചു. 25 നുള്ളിൽ അനുകൂല മറുപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം എന്നും കർഷകർ അറിയിച്ചു. ഈ മാസം 26ന് ആറുമാസം പിന്നിടുകയാണ് കർഷകസമരം.അന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

The farmers are ready to intensify their agitation. The 26th will be observed as the National Protest Day.

എന്നാൽ കർഷകരുടെ ഈ പ്രതിഷേധ സമരത്തോട് കേന്ദ്രസർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കർഷക സമരത്തിന് പരിഹാരം കാണാനോ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ കോവിഡ് കാലഘട്ടത്തിലും സമരം പിൻവലിക്കില്ല എന്ന് മാത്രമല്ല, സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. 9 കർഷക സംഘടന നേതാക്കൾ ഒപ്പുവച്ച കത്തിന്റെ പകർപ്പ് കൃഷിമന്ത്രി, വാണിജ്യ മന്ത്രി തുടങ്ങിയവർക്ക് നൽകി.

നേതൃമാറ്റവുമായി കോൺഗ്രസ്സും ; പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ.

0
Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഇനി വി.ഡി. സതീശൻ. വി. ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുപ്പ് കോൺഗ്രസ്നേ തൃത്വം.ഇതെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിന് അറിയിപ്പു ലഭിച്ചു.കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഈ കാര്യം സ്ഥിതീകരിച്ചു.

വി.ഡി.സതീശൻ

മുസ്ലിം ലീഗ് ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലി കാർജുൻ ഖാർഗെയും, വി വൈദ്യലിംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണമെന്നതിൽ അഭിപ്രായം തേടിയിരുന്നു.രമേശ് ചെന്നിത്തല തന്നെ തുടരണം എന്ന സമ്മർദം ഉണ്ടായിരുന്നുവെങ്കിലും ഏതാനും യുവ എംഎൽഎമാരും, എംപിമാരുടെയും സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഒടുവിൽ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.


എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷൻ,നിയമസഭ പിസി,എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷൻ എന്നീ നിലകളിലും വി.ഡി. സതീശൻ പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ചാം തവണയാണ് പറവൂരിൽ നിന്ന് എംഎൽഎയായി ജയിച്ചത്.ഈ നേതൃമാറ്റം സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ അടിമുടി മാറ്റുമെന്ന പ്രതീക്ഷയിലാണ് അണികളും നേതൃത്വവും.

തലമുറമാറ്റം ആവശ്യപ്പെട്ട് കെ എസ് യുവും.

0
Spread the love

കെ പി സി സി യിലും യൂ ഡി എഫ് കൺവീണർ പദവിയിലും മാറ്റം അനിവാര്യമാണ് എന്ന് അറിയിച്ചു കൊണ്ട് കെ എസ് യു സംസ്ഥാന നേതൃത്വം കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് നിവേദനം നൽകി… നേതൃമാറ്റം ഇനിയും നടന്നില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പാർട്ടിയെ വലിയതോതിൽ ബാധിക്കുമെന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്…രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരും മറ്റു സംസ്ഥാന ഭാരവാഹികളും ആണ് കത്ത് സമർപ്പിച്ചിട്ടുള്ളത്…

കത്തിലെ ഉള്ളടക്കം;

അടുത്തിടെ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയുടെ ചരിത്രപരമായ തോൽവിയിൽ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങളുടെ പാർട്ടി തയ്യാറായില്ലെങ്കിൽ ഞങ്ങൾ കൂടുതൽ അന്ധകാരത്തിലാകും. കേരള സ്റ്റുഡന്റ്സ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയുടെ ഭാരവാഹികൾ എന്ന നിലയിൽ, നിലവിലെ സാഹചര്യം നിങ്ങളെ അറിയിക്കേണ്ടതും ഞങ്ങളുടെ പാർട്ടിയുടെ ഭാവിക്കായി തിരുത്തൽ നടപടികൾ നിർദ്ദേശിക്കുന്നതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്.പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, കേരളത്തിലെ യുഡിഎഫ് കൺവീനർ എന്നിവരുടെ മാറ്റം സംബന്ധിച്ച് പാർട്ടിയിലെ ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം പരിഗണിക്കാൻ ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം സമീപകാലത്തെ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചതുപോലെ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് പാർട്ടി പ്രവർത്തകർ ഭാവിയിൽ പാർട്ടിയെ വിശ്വസിക്കില്ല. അതിനാൽ മാറ്റം അനിവാര്യമാണ്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോമേർഷ്യൽ പൈലറ്റ് എന്ന പുതു ചരിത്രം കുറിച്ച് ജെനി ജെറോം

0
Spread the love

ജെനി ജെറോം ഒരു പുതുചരിത്രം കുറിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആണ് ജെനി. കോവളം കരുംങ്കുളം സ്വദേശിനി ബിയാട്രസിൻ്റെയും, ജറോമിന്റെയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് ജെനി യാത്ര തിരിച്ചു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് പൈലറ്റായി മാറണം എന്ന ആഗ്രഹം ജനിക്കുന്നത്. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്‌.

പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി പൊതുമരാമത്ത് വകുപ്പ്.

0
Spread the love

റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും.

പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഒരുക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലാനം സാധ്യമാക്കുന്ന രീതിയാണിതെന്നും ഇതുവഴി മൈന്റനസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും, 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

SSLC ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കും; ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍

0
Spread the love

എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെയും നടത്തും. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ 1 മുതൽ 19 വരേയും ,എസ്എസ്എൽസി മൂല്യനിർണം ജൂൺ 7 മുതൽ 25 വരേയും നടത്തും. മൂല്യ നിർണയത്തിന് പോകുന്ന എല്ലാ അധ്യാപകർക്കും വാക്സിൻ നൽകുമെന്നും മൂല്യനിർണയത്തിന് മുമ്പ് ഇത് പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts