Home Blog Page 1582

നിയന്ത്രണങ്ങൾ കടുപ്പിച് തമിഴ്നാട്. അവശ്യ കടകൾ വരെ അടച്ചിടാൻ ഉത്തരവ്

0
Spread the love

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി . മെയ് 24 മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ നീട്ടിയത്. മുൻപ് പ്രഖ്യാപിച്ച ലോക്ഡൗൺ 24 ന് തീരാൻ ഇരിക്കെയാണ് മുഖ്യമന്ത്രി സ്റ്റാലിൻ പുതിയ തീരുമാനം അറിയിച്ചത്. അവശ്യ സാധനം ലഭിക്കുന്ന കടകൾ വരെ അടച്ചിടാനാണ് ഉത്തരവ്. സാധനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വീട്ടിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ല കടന്നുള്ള യാത്രകൾക്ക് ഇ പാസ്സ് നിർബന്ധമാക്കി.നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഹോട്ടലുകളിൽ പാർസൽ അനുവദിക്കും.നാളെ രാത്രി വരെ ആവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ അനുമതിയുണ്ട്. പലചരക്ക്, പച്ചകറികടകൾ വരെ അടച്ചിടാൻ ആണ് ഉത്തരവ്.

താരപുത്രിയുടെ വീഡിയോ വൈറലാകുന്നു. അമ്പരന്ന് ആരാധകർ

0
Spread the love

അമ്മയേക്കാൾ മിടുക്കി മകൾ. താരപുത്രിയുടെ വീഡിയോ വൈറലാകുന്നു.
സോഷ്യൽമീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച ദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജുവാര്യരും.

അമ്മയേക്കാൾ മിടുക്കി മകൾ. താരപുത്രിയുടെ വീഡിയോ വൈറലാകുന്നു.
സോഷ്യൽമീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച ദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജുവാര്യരും.

അവരുടെ വിവാഹവും വിവാഹമോചനവും അതിനുശേഷമുള്ള മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവും, ദിലീപ് കാവ്യ വിവാഹവും എല്ലാം ഏറെ ചർച്ചയായിരുന്നു.എന്നാൽ അവരെ പോലെ മകൾ മീനാക്ഷിയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകാറുണ്ട്.

നാദ്രിഷയുടെ മകളുടെ കല്യാണത്തിന് നമിതാ പ്രമോദും മീനാക്ഷിയും ചേർന്നുള്ള ഡാൻസും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ മീനാക്ഷി തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഡാൻസ് വീഡിയോ ആണ് വൈറൽ ആവുന്നത്.അമ്മ മഞ്ജുവാര്യർ അഭിനേത്രി എന്നത് കൂടാതെ നർത്തകി കൂടെ ആണ് ആ കഴിവ് മീനാക്ഷിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ആരാധകർ

ബാർജ് ദുരന്തം മൂന്ന് മലയാളികൾ കൂടി മരിച്ചു ;ആകെ മരണം 51.

0
Spread the love

മുംബൈ :പുറങ്കടലിലെ ബാർജ് ദുരന്തത്തിൽ 3 മലയാളികളുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.വയനാട് മൂപൈനാട് വടുവൻചാൽമേലേ വെള്ളേരി സുമേഷ്( 31), തൃശ്ശൂർ പുതുരുത്തി മുനാപ്പി വീട്ടിൽ അർജുൻ( 38),കൊല്ലം ശക്തികുളങ്ങര സ്വദേശി ആൻറണി( 27) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതോടെ 5 മലയാളികളടക്കം മരണം 51 ആയി.

Barge tragedy kills three more Keralites; Total death toll 51

ബാർജിൽ ജോലി ചെയ്തിരുന്ന 3 മലയാളികൾ അടക്കം 24 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിത മാണ്. കാണാതായവരിൽ ചെബേരി വലിയപറമ്പിലെ താണിക്കൽ വീട്ടിൽ ജോസഫിൻറെ മകൻ സനീഷും ഉൾപ്പെടുന്നു. മരിച്ച സുമേഷ് ഡൽഹി ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. റിഗ്ഗിൽ ജീവനക്കാരനായിരുന്ന അർജുന്റെ മൃതദേഹവും ഇന്ന് നാട്ടിലെത്തിക്കും. വയനാട് സ്വദേശി അനീഷ് ജോസഫിൻറെ മൃതദേഹം ഇന്നലെ ഏച്ഛം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് മുങ്ങിയ ബാർജിൻറെ ക്യാപ്റ്റൻ ബൽവീന്ദർ സിങ്ങിനെതിരെ കേസെടുത്തു. ബാർജിലെ ചീഫ് എൻജിനീയർ ആയിരുന്ന റഹ്മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റഹ്മാൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പി- 305 ബാർജിന്റെ ചുമതലക്കാരനായ അഫ്കോൺസ് 35 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിക്കുകയോ, കാണാതാവുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ വീതവും, രക്ഷപ്പെട്ട 186 പേർക്ക് ഒരു ലക്ഷം രൂപ വീതവും ഒഎൻജിസി സഹായം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് 30 വരെ നീട്ടി ലോക്ഡൗൺ ;3 ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു.

0
Spread the love

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ മാസം 30 വരെ നീട്ടി ലോക്ഡൗൺ.എന്നാൽ എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിലനിന്നിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് രാവിലെ മുതൽ ഒഴിവാക്കും.

Lockdown extended to 30 in the state; triple lockdowns withdrawn in 3 districts.

മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ തുടരും.മലപ്പുറം മലപ്പുറം ഒഴികെയുള്ള മറ്റ് മൂന്ന് ജില്ലകളിൽ കോവിഡ് രോഗ സ്ഥിതികരണ നിരക്ക് 25 ശതമാനത്തിന് താഴെ ആകുകയും, സജീവ കേസുകൾ കുറയുകയും ചെയ്തു സാഹചര്യം പരിഗണിച്ചാണ് സാധാരണ ലോക്ഡൗണിലേക്ക് നീങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ക്വാറന്റീനിൽ ലംഘനം തടയാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെങ്കിലും കണ്ടെയ്ൻമെന്റ്സോണുങ്ങളിൽ നിർമാണപ്രവർത്തനം നടത്തുന്നത് തടസമില്ല.നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകക്കും പ്രവർത്തനാനുമതി ഉണ്ട്.കൃഷിക്കാർക്കു വിത്തിറക്കാനുഉള്ള ക്രമീകരണങ്ങൾക്കായി പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും, കൃഷിപ്പണിയും പോകുന്നവർക്ക് പാസ് വേണ്ട,എന്നാൽ സ്വയം സാക്ഷ്യപ്പെടുത്തി

വിത്തിറക്കാനും,കൃഷിപ്പണിക്കും പോകുന്നവർക്ക് പാസ് വേണ്ട,എന്നാൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കരുതണം.കോവിഡ് വാക്സിനുകൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള സംവിധാനം സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണ് സർക്കാരെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് 3650 കോടിയുടെ സഹായവുമായി യുസ്.

0
Spread the love

വാഷിംങ്‌ടൻ :ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടുന്നതിനായി ഇന്ത്യക്ക് 50 കോടി ഡോളർ( 3650 കോടിയോളം രൂപ) വിലവരുന്ന സാമഗ്രികൾ സഹായമായി നൽകിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു.

US provides Rs 3,650 crore to India for Kovid defense

ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുമുൻപും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഓക്സിജനും മറ്റ് അനുബന്ധ വസ്തുക്കളും ഇന്ത്യക്ക് സംഭാവനയായി യുഎസ് നൽകിയിരുന്നു.


കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർധനവും, ഉയർന്ന മരണനിരക്കും, ഓക്സിജൻ ക്ഷാമവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് യുഎസിലെ ഈ സഹായം. യുഎസ് കമ്പനികൾ, സംഘടനകൾ, സ്വകാര്യ വ്യക്തികൾ എന്നിവർ നൽകിയ സഹായവും ഇതിൽ ഉൾപ്പെടും.

കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ ആദരിക്കാനൊരുങ്ങി ദുബായ്.

0
Spread the love

ദുബായ് :കോവിഡ് പ്രതിരോധ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച സ്വദേശികളെയും, വിദേശികളെയും ആദരിക്കാൻ ഒരുങ്ങി ദുബായ്. ‘അറിയപ്പെടാത്ത ധീരൻ’മാരുടെ പട്ടിക തയ്യാറാക്കി സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകാൻ ഒരുങ്ങുകയാണ് അധികൃതർ.

Those in the KCovid defense
Dubai ready to honor.

ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെയും ക്ലീനിക്കുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങി പ്രതിരോധ രംഗത്ത് മുന്നണിപ്പോരാളികൾ ആയി സേവനമനുഷ്ഠിക്കുന്ന 500 പേരുടെ പട്ടിക ഇതിനോടകംതന്നെ തയ്യാറാക്കിയിട്ടുണ്ട്. ആംബുലൻസ് ജീവനക്കാർ, ഡ്രൈവർമാർ, പാറാവുകാർ, ശുചീകരണ തൊഴിലാളികൾ മുതലായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പകർച്ചവ്യാധിയെ തടുക്കാനും,രോഗികളെ നിരന്തരം സ്നേഹത്തോടെ പരിചരിക്കുകയും ചെയ്ത ഇവർക്ക് ഈ അംഗീകാരം അർഹതപ്പെട്ടതാണ് എന്ന് സമിതി വിലയിരുത്തി. ഇവരിൽ നിന്നും 20 പേരെ അടുത്ത ബുധനാഴ്ച ദുബായിൽ നടത്തുന്ന ചടങ്ങിൽ ആദരിക്കും എന്ന് സംഘാടകസമിതി പ്രതിനിധി ഡോക്ടർ അയ്ഹം റഫ് അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്.


കോവിഡ് രോഗംരോഗം സങ്കീർണ്ണമായി സമയത്ത് സ്വയം മറന്ന് ചികിത്സിച്ച ഡോക്ടർമാരുടെ സംഘം മുതൽ അണുവിമുക്തമാക്കാൻ തെരുവുകളിൽ തൊഴിലെടുത്തവരുടെ സേവനം വരെ അവിസ്മരണീയമാണ്. രോഗം പകരുമെന്ന ഭയം വെടിഞ്ഞ് മഹാമാരിയുടെ മദ്ധ്യത്തിൽ നിലയുറപ്പിച്ച് പ്രവർത്തിച്ച തദ്ദേശീയരായ വനിതാ ഡോക്ടർമാർ എല്ലാവരും ആദരവ് അർഹിക്കുന്നു. ആദരിക്കപ്പെടുന്ന വർക്ക് 30000 ഡോളർ പാരിതോഷികമാണ് സംഘാടനത്തിന് നേതൃത്വം വഹിക്കുന്ന ആക്യoഡ് കമ്പനി നൽകുക.

നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ബഹ്റൈൻ.

0
Spread the love

മനാമ :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ബഹ്റൈൻ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്,നേപ്പാൾ എന്നിവിടങ്ങളിൽ ബഹ്റൈൻ റസിഡൻറ് വീസ ഉള്ളവർക്ക് മാത്രമേ ജൂൺ 3 വരെ പ്രവേശനാനുമതി ഉണ്ടാവുകയുള്ളൂ.

Bahrain to implement new sanctions from tomorrow.

എന്നാൽ സ്വദേശികളെയും, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസം ക്വാറന്റീനിൽ കഴിയുകയും, ബഹ്റൈനിൽ ഇറങ്ങുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയ പരിധിയിൽ നടത്തിയ പിസിആർ പരിശോധന റിപ്പോർട്ടും (ക്യൂആർ കോഡ് സഹിതമുള്ളത് )ഹാജരാക്കണം.

ഇറങ്ങിയ ഉടനെയും, എത്തിയശേഷം അഞ്ചാം ദിവസവും, പത്താം ദിവസവും പിസിആർ പരിശോധന നടത്തണമെന്നും ദേശീയ പാസ്പോർട്ട് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ എന്നും അധികൃതർ അറിയിച്ചു.

45 ലക്ഷം യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ.

0
Spread the love

ന്യൂഡൽഹി :സൈബർ ആക്രമണത്തെ തുടർന്ന് 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ ചോർന്നതായി എയർഇന്ത്യ.ഡേറ്റാ പ്രോസസ്സിന് നേരെ ഉണ്ടായ ആക്രമണത്തിൽ ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട്,ഫോൺ നമ്പറുകൾ, എന്നിവയുൾപ്പെടെയുള്ള യാത്രക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചേർന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2011 ഓഗസ്റ്റ് 26 നും 2021 ഫെബ്രുവരി 3 നും ഇടയിൽ രജിസ്റ്റർ ചെയ്ത 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങളാണ് ചേർന്നത്.

45 ലക്ഷം യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ.

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ സംഭരിക്കുന്നതിനും, പ്രോസസ്സ് ചെയ്യുന്നതിനുമുള്ള പാസഞ്ചർ സർവീസ് സിസ്റ്റത്തിൽ ഡേറ്റ
പ്രൊസസറായ സിറ്റ പിസ്എസി ന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഏകദേശം 45 ലക്ഷത്തോളം പേരുടെ പേര്,ജനന തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ,ടിക്കറ്റ് വിവരങ്ങൾ,ക്രെഡിറ്റ് കാർഡ് ഡേറ്റ എന്നിവയും ചേർന്നു. എന്നാൽ പാസ്സ്‌വേർഡ്‌ ഡാറ്റയെ ആക്രമണം ബാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകും. ഇത് സംബന്ധിച്ച അറിയിപ്പ് ഹൈക്കമാൻ്റിൽ നിന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു.

0
Spread the love

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകും. ഇത് സംബന്ധിച്ച അറിയിപ്പ് ഹൈക്കമാൻ്റിൽ നിന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. നേതൃമാറ്റം വേണം എന്ന യുവ എംഎൽഎ മാരുടെയും ലീഗിൻ്റെയും ആവശ്യത്തെ തുടർന്നാണ് ഹൈക്കമാൻ്റിൻ്റെ നടപടി. എറണാകുളം ജില്ലയിൽ നിന്നുമുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. എംഎൽഎ മാരുടെ പിന്തുണ വി ഡി സതീശന് ആയിരുന്നെങ്കിലും , ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളുടെ ആവശ്യം രമേശ് ചെന്നിത്തല തന്നെ തുടരണമെന്നായിരുന്നു.

1986-1987 കാലഘട്ടത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർമാനായിരുന്നു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ 2001 ൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കെ‌എം ദിനകരനെതിരെ പറവൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2011 ലെ അടുത്ത കേരള നിയമസഭയിൽ 11349 വോട്ടുകൾക്ക് സിപിഐയുടെ പന്ന്യൻ രവീന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2016 ൽ 20,634 വോട്ടുകൾക്ക് സി.പി.ഐയുടെ ശാരദ മോഹനെ പരാജയപ്പെടുത്തി പറവൂർ നിയോജകമണ്ഡലത്തിൽ നിന്ന് എം.എൽ.എയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.2021 ൽ സി‌പി‌ഐയുടെ എം. ടി. നിക്സണെ 21,301 വോട്ടുകൾക്ക് പരാജയപ്പെടുത്തി പരവൂർ നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു വി.ഡി.സതീശൻ. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് പറവൂരിൽനിന്ന് എംഎൽഎ ആയി വിജയിക്കുന്നത്.

യാസ് ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏഴ് ട്രെയിനുകൾ റദ്ദാക്കി.

0
Spread the love

യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി.
യാസ് ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏഴ് ട്രെയിനുകൾ റദ്ദാക്കി.

__________________റദ്ദാക്കിയ ട്രെയിനുകൾ_______________________________.

  • മെയ് 23 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ- ഷാലിമാർ വീക്ക്ലി ട്രെയിൻ സ്‌പെഷ്യല്‍ (നമ്പർ02759)
  • മെയ് 24നു ഹൗറയില്‍ നിന്ന് പുറപ്പെടുന്ന ഹൗറാ ജംഗ്ഷന്‍-കന്യാകുമാരി വീക്ക്ലി സ്‌പെഷ്യല്‍(ട്രെയിന്‍ നം. 02665)
  • മെയ് 25നു ഷാലിമാറില്‍ നിന്ന് പുറപ്പെടുന്ന ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02642)
  • മെയ് 25നു തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചര്‍ വീക്ക്ലി (ആരോണൈ) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02507)
  • മെയ് 26നു ഷാലിമാറില്‍ നിന്ന് പുറപ്പെടുന്ന ഷാലിമാര്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02660)
  • മെയ് 24നും 25നും എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പാറ്റ്‌ന ജംഗ്ഷന്‍ ബൈവീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02643)
  • മെയ് 27നും 28നും പാറ്റ്‌നയില്‍ നിന്ന് പുറപ്പെടുന്ന പാറ്റ്‌ന ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ബൈവീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02644)

എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts