Home Blog Page 1590

പരമശിവന്റെ ഊർധ്വ താണ്ഡവം

0
Spread the love

പരമശിവന്റെ ഊർധ്വ താണ്ഡവം.

ഒരിക്കൽ , പരമശിവനും പാർ‌വതിയും തമ്മിൽ നൃത്തംചെയ്യാനുള്ള താന്താങ്ങളുടെ മികവിനെച്ചൊല്ലി തർക്കമായി. ശിവൻ ‘നടരാജൻ’ എന്ന പേരിൽ അറിയപ്പെടുന്നതിനെ പാർവതി ചോദ്യം ചെയ്തു. ശിവനെക്കാൾ നന്നായി നൃത്തം ചെയ്യുന്നത് താനാണെന്നും താൻ സ്ത്രീയായതുകൊണ്ട് അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോകുന്നുവെന്നും പാർവതി വാദിച്ചു. ഇത് ശിവനെ ചൊടിപ്പിച്ചു. നടരാജൻ എന്ന പേരിന് താൻ എന്തുകൊണ്ടും അർഹനാണെന്നും നൃത്തം ചെയ്യാനുള്ള കഴിവിൽ താനാണ് മുൻപിൽ എന്നും ശിവനും വാദിച്ചു. തർക്കം വർദ്ധിച്ചു. മത്സരിച്ച് തീരുമാനിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു.മത്സരം കണ്ട് വിധിനിർണയിക്കുന്നതിനായി ബ്രഹ്മാവ്, വിഷ്ണു, മറ്റ് ദേവീദേവന്മാർ എല്ലാവരും എത്തിച്ചേർന്നു. മത്സരം ആരംഭിച്ചു. ശിവൻ ചെയ്യുന്നതെല്ലാം കൂടുതൽ മികച്ചതെന്ന് തോന്നും വിധം പാർവതിയും ചെയ്തുകൊണ്ടിരുന്നു. പലപ്പോഴും പാർ‌വതിയുടെ നർത്തനം ശിവനെ അതിശയിക്കുമാറായിരുന്നു. എത്ര കഠിനമായ നൃത്തച്ചുവടുകൾ സ്വീകരിച്ചിട്ടും പാർവതിയോടുള്ള മത്സരത്തിൽ ശിവന് ജയം നേടാനായില്ല.പാർ‌വതിയുടെ പല നൃത്തചലനങ്ങളും പുനരാവിഷ്കരിക്കുന്നതിന് ശിവൻ നന്നേ പ്രയാസപ്പെട്ടു. വളരെനേരം നൃത്തം ചെയ്തിട്ടും പാർവതി ക്ഷീണിച്ചതുമില്ല. ഒടുവിൽ പാർവതിയെ പരാജയപ്പെടുത്താൻ ഒരു മാർഗവും കാണാതെ അസ്വസ്ഥനായ ശിവൻ തന്റെ വലതുകാൽ മുകളിലേക്കുയർത്തി കാല്പാദം ആകാശത്തേക്ക് ലക്ഷ്യം വെയ്ക്കുന്ന വിധത്തിൽ ശിരസിനോട് ചേർത്തുവച്ചുകൊണ്ട് ഇടംകാൽ മാത്രം നിലത്തു ചവിട്ടി നൃത്തം ചെയ്യാനാരംഭിച്ചു. പാർവതീദേവിയ്ക്കാകട്ടെ, സ്ത്രീയായതുമൂലം മറ്റുദേവീദേവന്മാരുടെ മുന്നിൽവച്ച് അത്തരത്തിൽ കാലുയർത്തി നടനം ചെയ്യാൻ നാണമായി. ലജ്ജയും ദേഷ്യവും മൂലം ദേവി മത്സരവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പാർ‌വതിയെ തോല്പിക്കാൻ വേണ്ടി ശിവൻ സ്വീകരിച്ച ഈ നൃത്തരീതിയാണ് ഊർധ്വതാണ്ഡവം എന്നറിയപ്പെടുന്നത്.

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു…

0
Spread the love

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍.പോർബന്തറിന് സമീപത്തുകൂടിയാണ് കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 180 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ ആണ് കാറ്റും കടൽക്ഷോഭവും മഴയും ഉണ്ടാകും. ഗുജറാത്ത് തീരങ്ങളിൽ റെഡ് അലർട്ടും, ഗുജറാത്ത്, പാകിസ്താൻ, മഹാരാഷ്ട്ര തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കപ്പൽ ഗതാഗതവും മത്സ്യബന്ധനവും നിർത്തിവെച്ചു. തീരജില്ലകളിൽ റോഡ് ഗതാഗതവും റയൽ ഗതാഗതവും നിർത്തിവെച്ചു.കേരളത്തിൽ മഴയും കാറ്റും കുറഞ്ഞെങ്കിലും കടലാക്രമണവും കടൽ കയറ്റവും കൂടുതൽ ആണ്. മത്സ്യബന്ധനത്തിന് പോകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.ടൗട്ടെ ചുഴലിക്കാറ്റിൽ കോടികണക്കിന് രൂപയുടെ നഷ്ടമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.

3,600 ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ ഇന്ത്യയിലെത്തിച്ച് ചൈന.

0
Spread the love

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനവും, ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേട്റ്ററുൾ ഡൽഹിയിൽ എത്തി. ഏകദേശം 100 ടൺ ഭാരമുള്ള 3,600 ഓക്‌സിജൻ കോൺസെൻട്രേറ്റ് കളുടെ ലോഡ് ഞായറാഴ്ച ഉച്ചയോടെയാണ് ചൈനയിലെ ഹാങ്‌ഷു വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747400വിമാനത്തിൽ ഡൽഹിയിലെത്തിയത്.

ചൈനയിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേട്റ്ററുൾ ഡൽഹിയിൽ എത്തി.


രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് ഒപ്പം, ഓക്സിജൻ ക്ഷാമവും രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തുകയായിരുന്നു ചൈന.ചൈനയിൽനിന്നുള്ള ഈ ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ ഡൽഹിയിലും കോവിഡ് വ്യാപനം കൂടുതലുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലെയും ആവശ്യത്തിനായി നിറവേറ്റാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

വരും ആഴ്ചകളിലും ഇത്തരം ലോഡുകൾ രാജ്യത്ത് എത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.18 നാണ് ജംബോ ചാർട്ടർ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത് എന്നും അധികൃതർ വ്യക്തമാക്കി.

അറസ്റ്റ് വിവാദം ആയുധമാക്കി കോൺഗ്രസ്.

0
Spread the love

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചതിന്റെ പേരിലുള്ള അറസ്റ്റ് നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. അറസ്റ്റ് വിവാഹത്തിനെതിരെ പ്രതിപക്ഷ പ്രമുഖരും രംഗത്തെത്തിയിരുന്നു. തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി ‘വിവാദ പോസ്റ്റർ’ട്വിറ്റ് ചെയ്യുകയും, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ട്വിറ്ററിൽ തൻറെ മുഖചിത്രത്തിന് പകരം വിവാദ പോസ്റ്റർ ചേർക്കുകയും ചെയ്തു.

അറസ്റ്റ് വിവാദം ആയുധമാക്കി കോൺഗ്രസ്

രാജ്യസഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് രമേശിന്റെ പ്രതിഷേധം, ഡൽഹി ഗാർഡന് എതിർവശത്തുള്ള തൻറെ ഔദ്യോഗിക വസതിയിലെ മതിലിൽ പോസ്റ്റർ ഒട്ടിച്ചായിരുന്നു. ‘ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ മോദിജി എന്തിനാണ് വിദേശത്ത് കൊടുത്തത്’ എന്ന ചോദ്യമായിരുന്നു പോസ്റ്ററുകളിൽ.

ഇത് പലയിടത്തായി ഒട്ടിച്ചെന്ന കേസിൽ 24 പേരെ പൊതുമുതൽ
വൃത്തികേടാക്കുത് തടയുന്ന നിയമം, ഡൽഹി ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

വെടിവെയ്പ്പ് നിർത്തിയെന്ന് ഇസ്രയേലും,ഹമാസും ;ഫലം കാണാതെ സമാധാനചർച്ചകൾ.

0
Spread the love

ഗാസാ: ആക്രമണം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തേയും നിരസിച്ചുകൊണ്ട് പാലസ്തീനിൽ മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ സമയമെടുക്കുമെന്നും, എന്നാൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Israel, Hamas say ceasefire;
Peace talks without results.

അദ്ദേഹം സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇസ്രയേലി യുദ്ധവിമാനങ്ങൾ വീണ്ടും ഗാസയിൽ വ്യെമാക്രമണം ശക്തമാക്കി. ആക്രമണത്തെ നേതാ
നെനന്യഹു ന്യായീകരിക്കുകയും ചെയ്തു. തിങ്ങിനിറഞ്ഞ ജനവാസ മേഖലയായ ഗാസയിൽ മൂന്നു കെട്ടിടസമുച്ചയങ്ങൾ ആണ് ഇതിനോടകം അക്രമത്തിൽ തകർന്നത്. ഗാസ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ
10 കുട്ടികളും,14 സ്ത്രീകളും ഉൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു.

80 തവണ യുദ്ധവിമാനങ്ങൾ ഗാസയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹമാസ് ചീഫ് സെക്രട്ടറിയുടെ വീടും, ഗാസയിലെ വൈദ്യുത വിതരണ ശൃംഖലയും ആക്രമണത്തിൽ തകർന്നു.ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 58 കുട്ടികളടക്കം 197 പേരാണ് കൊല്ലപ്പെട്ടത്.

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരിൽ 10 ലക്ഷം നിക്ഷേപിക്കും

0
Spread the love

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരിൽ 10 ലക്ഷം നിക്ഷേപിക്കും എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി.
കോവിഡ് ബാധിച്ച അച്ഛനമ്മമാർ മരിച്ച് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ വഹിക്കും എന്നുപറഞ്ഞ് ഒട്ടേറെ സംസ്ഥാനങ്ങൾ മാതൃകയായിരുന്നു ഇപ്പോൾ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി ഇരിക്കുന്നത്. കോവിഡ്മൂലം അനാഥരായ കുട്ടികൾക്ക് പത്തു ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിക്കും എന്നും മുഖ്യമന്ത്രി Y S ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.കുട്ടികൾക്ക് 25 വയസ്സുവരെ ബാങ്കിൽ കിടക്കുന്ന പൈസയുടെ പലിശകൊണ്ട് പഠനച്ചിലവുകളും മറ്റും നടത്താം. അഞ്ചുമുതൽ ആറുവരെ ശതമാനം പലിശ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഓക്സിജൻ കിട്ടാതെ തമിഴ്നാട്ടിൽ വീണ്ടും മരണം

0
Spread the love

ഓക്സിജൻ കിട്ടാതെ തമിഴ്നാട്ടിൽ വീണ്ടും മരണം.ഗർഭിണി അടക്കം ആറുപർ മരിച്ചു. മധുര രാജാജി ഹോസ്പിറ്റലിൽ ആണ് ഗർഭിണി അടക്കം ആറുപർ മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.ആയിരത്തിൽ അധികം കോവിഡ് രോഗികൾ ഉള്ള ആശുപത്രിയിൽ ആണ് ഓക്സിജൻ തീർന്ന്പോയത് . ഉടൻതന്നെ ഓക്സിജൻ എത്തിച്ചു എങ്കിലും വെൻ്റിലേറ്ററിൽ ഉള്ള 6 പേർ മരിച്ചു. ഒരാഴ്ച മുൻപ് ഓക്സിജൻ കിട്ടാതെ ചെങ്കൾപെട്ട് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ പതിമൂന്ന് പേർ മരിച്ചിരുന്നു. മരണകാരണം ഓക്സിജൻ കിട്ടാതെ ആണ് എന്ന് വ്യക്തമായതോടെ ആളുകൾ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു .

കോവിഡ് ദുരിതാശ്വാസത്തിന് 50 ലക്ഷം നൽകി രജനികാന്ത്.

0
Spread the love

കോവിഡ് ദുരിതാശ്വാസത്തിന് 50 ലക്ഷം രൂപ നൽകി രജനികാന്ത്.
കോവിഡ് പ്രതിസന്ധി വളരെ രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഒട്ടനവധി താരങ്ങൾ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം സൂര്യയും കാർത്തികും ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. കൂടാതെ അജിത്ത് 25 ലക്ഷം രൂപയും രജനികാന്തിൻ്റെ മകൾ സൗന്ദര്യയും ഭർത്താവും ഒരു കോടി രൂപയും നൽകിയിരുന്നു. ജനങ്ങൾക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങൾ എടുക്കുന്ന മുഖ്യമന്ത്രി സ്റ്റാലിൻ വലിയ ജനപിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത്. അതിനുദാഹരണമാണ് താരങ്ങളുടെ സാമ്പത്തിക സഹായങ്ങൾ.

തമിഴ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് അന്തരിച്ചു..

0
Spread the love




പുതുപേട്ടായി’, ‘വെന്നില കബഡി കുഴു’ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ തമിഴ് നടൻ നിതീഷ് വീര, കോവിഡ് ബാധിച്ച് അന്തരിച്ചു. രജനീകാന്തിന്റെ ‘കാല’, ധനുഷിന്റെ ‘അസുരൻ’ എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊറോണ വൈറസ് അണുബാധയെത്തുടർന്ന് തമിഴ് ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന മറ്റൊരു മരണമാണ് നിതീഷ് വീരയുടെത്. കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം വളരെയധികം ആളുകളെ ബാധിക്കുന്നുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴ് ചലച്ചിത്രമേഖലയിൽ നിരവധി മരണങ്ങൾക്ക് കോവിഡ് കാരണമായി. നിതീഷ് വീര കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിലായിരുന്നു, പക്ഷേ ഡോക്ടർമാർക്ക് അവനെ രക്ഷിക്കാനായില്ല. നിതീഷ് വീര മധുര സ്വദേശിയാണ്, എട്ട്, 7 വയസ് പ്രായമുള്ള രണ്ട് പെൺമക്കളുണ്ട്. . തമിഴ് ചലച്ചിത്ര താരങ്ങൾ സോഷ്യൽ മീഡിയയിൽകൂടിയും അല്ലാതെയും അനുശോചനം അറിയിച്ചു.

നിബന്ധനകളോടെ അതിർത്തികൾ തുറന്ന് സൗദി അറേബ്യ.

0
Spread the love

റിയാദ്: ഒരുവർഷത്തിലേറെയായി തുടർന്നിരുന്ന നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു,കടൽ അതിർത്തികൾ ഇന്നു തുറക്കും. ആറുമാസത്തിനുള്ളിൽ കോവിഡ് മുക്തരായവർ,കോവിഡ് വാസ്ക്സിന്റെ രണ്ട് ഡോസും എടുത്തവർ,യാത്രയ്ക്ക് ഒരാഴ്ച മുമ്പെങ്കിലും ഒരു ഡോസ് വാക്സിൻ എടുത്തവർ എന്നിവർക്ക്‌ രാജ്യത്തേക്ക് പ്രവേശിക്കാം.

നിബന്ധനകളോടെ അതിർത്തികൾ തുറന്ന് സൗദി അറേബ്യ

ആരോഗ്യ ഇൻഷുറൻസ് ഉള്ള 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും യാത്ര അനുമതിയുണ്ട്. ടൂറിസ്റ്റ് വിസയുള്ള ഇതര പൗരൻമാർക്ക് യാത്രാനുമതി
നൽകിയിട്ടില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ നെഗറ്റീവ് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല എന്ന് അധികൃതർ വ്യക്തമാക്കി.

2020 മാർച്ച് മാർച്ചിൽ മഹാമാരിയുടെ ആരംഭം മുതൽ രാജ്യത്തിലേക്കും, പുറത്തേക്കുമുള്ള യാത്രകൾ നിയന്ത്രിച്ചിരുന്നു. നയതന്ത്രഞർ ഉൾപ്പടെയുള്ള ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നിരോധനത്തിനത്തിൽ നിന്ന് ഒഴിവ് നൽകിയിരുന്നത്. ഫൈർ /ബയോടെക്,അസ്ട്രസെനക,മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് നിലവിൽ അംഗീകരിച്ച വാക്‌സീനുകൾ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts