Home Blog Page 1589

ഉപഭോക്താക്കൾക്ക് സൗജന്യ ഓഫറുമായി എയർടെൽ.

0
Spread the love

ലോക്ഡൗൺ സമയത്ത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗം നിലനിർത്താനായി സൗജന്യം പ്രഖ്യാപിച്ച് എയർടെൽ.നേരത്തെ ജിയോയും ഉപഭോക്താക്കൾക്കായി സൗജന്യ റീച്ചാർജ് പ്രഖ്യാപിച്ചിരുന്നു.

Airtel with free offer for customers.

അതിന് പിന്നാലെയാണ് സൗജന്യ പ്രഖ്യാപനവുമായി എയർടെലും രംഗത്തെത്തിയത്. ഇതിലൂടെ എയർടെൽ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശക്തികരിക്കുകയാണ് ലക്ഷ്യമിടുന്നത്. അവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്. ഫോൺ റീചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും, ബന്ധം നിലനിർത്തുന്നതിനും, ആവശ്യമുള്ളപ്പോൾ നിർണായക വിവരങ്ങൾ നൽകുന്നതിനുമായാണ് എയർടെല്ലിന്റെ ഈ സൗജന്യ പ്രഖ്യാപനം.

ഇന്ത്യയിലെ 55 ലക്ഷം ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയർടെൽ സൗജന്യമായി നൽകുന്നത്. ഇതുപ്രകാരം ഉപഭോക്താക്കൾക്ക് 100എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റി ഉള്ള ടോക്ക് ടൈമും ലഭിക്കും.ഇതിനു പുറമേ മറ്റൊരു സൗജന്യ പ്ലാൻ കൂടി എയർടെൽ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇരട്ടി ആനുകൂല്യങ്ങളോടെ 79 റീചാർജ് കൂപ്പണുകളും അവതരിപ്പിക്കുന്നുണ്ട്.

ആഫ്രിക്കൻ വിപണിയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്റേഴ്സ് ആണ് എയർടെൽ. ദക്ഷിണേന്ത്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളിലായി 45.8കോടി ഉപഭോക്താക്കളും, പ്രവർത്തനങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് എയർടെൽ.

മകന് തൻ്റെ കഥാപാത്രതിൻ്റെ പേരിട്ട് പ്രതീപ് ചന്ദ്രൻ

0
Spread the love

മകന് തൻ്റെ കഥാപാത്രതിൻ്റെ പേരിട്ട് പ്രതീപ് ചന്ദ്രൻ.മലയാളീ പ്രേക്ഷകർക്ക് ഏറെ സൂപരിച്ചിതനാണ് കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രശസ്തയായ പ്രദീപ് കുമാർ. മലയാളം ബിഗ്ബോസ്സ് സീസൺ 2 ലും ഒരു മത്സരാർത്ഥി ആയി പ്രദീപ് ഉണ്ടായിരുന്നു. കഴിഞ്ഞവർഷം ലോക്‌ഡൗൺ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ കല്യാണം. ഏപ്രിൽ 17 ന് പ്രദീപിന് ഒരു മകൻ പിറന്നിരുന്നു. കഴിഞ്ഞ ദിവസമാണ് മകൻ്റെ പേരിടൽ ചടങ്ങ് കഴിഞ്ഞത്. അദ്ദേഹം അഭിനയിച്ച കറുത്തമുത്ത് സീരിയലിലെ കഥാപാത്രത്തിൻ്റെ പേരാണ് മകന് നൽകിയിരിക്കുന്നത്. മകൻ്റെ ചിത്രവും ഒരു കുറിപ്പും പ്രദീപ് ആരാധകർക്കായി പങ്കുവച്ചിരുന്നു .

കുറിപ്പ് വായിക്കാം..

ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു.. ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി .. “അഭിറാം .. അഭിറാം.. അഭിറാം.. ” അതെ .. എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് .. “കറുത്തമുത്ത്” എന്ന ഏഷ്യാനെറ്റ് സീരിയലിലെ “അഭിറാം IPS” എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു .. ഇനി അവൻ ABHIRAAM A P.. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം ??? ലോക്ക്ഡൗൺ ആയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും കൂടി ഭാര്യാഗൃഹത്തിൽ വച്ചായിരുന്നു ചടങ്ങു നടത്തിയത് ?

ഉയർന്ന തിരമാലകൾക്ക്സാധ്യത ;ജാഗ്രതയിൽ സംസ്ഥാനം.

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തീരമാലകൾക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തീരമാലകൾക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദ്ദേശവുമുണ്ട്. അതേസമയം ടൗട്ടേ കേരളാ തീരം വിട്ടതിനാൽ സംസ്ഥാനത്ത് കനത്ത മഴക്ക്‌ ശമനമുണ്ട്.കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.

ടൗട്ടേ കേരള തീരം വിട്ടതോടെ ഇനി മൺസൂൺ തുടങ്ങുന്നതുവരെ സംസ്ഥാനത്ത് അന്തരീക്ഷം ശാന്തമായിരിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ടൗട്ടേ ഏറ്റവുമധികം നാശം വിതച്ച വടക്കൻ ജില്ലങ്ങളിൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിൽ തന്നെ തുടരുകയാണ്. കോഴിക്കോട് അരീക്കൽ പഞ്ചായത്തിൽ കടൽ ഭിത്തിയും, റോഡും കുടിവെള്ള പൈപ്പുകളും തകർന്നിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ടൗട്ടേ ദുർബലമാകുന്നു ;ആശ ങ്കയൊഴിഞ്ഞ് ഗുജറാത്ത് തീരം. വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും.

0
Spread the love

ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട അതിശക്തമായ ന്യൂനമർധത്തിന്റെ
ഫലമായി ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഗുജറാത്തിന്റെ കരയിലേക്ക് വീശിയടിച്ച ചുഴലിക്കറ്റ് ദുർബലമായെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നലെ രാത്രി 9 മണിയോടെ കാറ്റ് കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയിൽ നിന്ന് തീവ്ര ചുഴലിയായി മാറിയത്.

ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. എന്നാലും സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്.
മഹാരാഷ്ട്രയിൽ 6 മരണം സ്ഥിതീകരിച്ചു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Gujarat weakens; It will continue to rain in North Kerala even today.


കേരളത്തിൽ ടൗട്ടേ ചുഴലിക്കറ്റിന്റെ ഭീതി ഇല്ലാതായെങ്കിലും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടൽക്ഷോഭത്തിനും, നാല് മീറ്റർ വരെ ഉയരത്തിലുള്ള തീരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന നിരോധനം തുടരും.

അതേസമയം ടൗട്ടേ കേരള തീരം വിട്ടതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ നേരത്തെതന്നെ പിൻവലിച്ചിരുന്നു.

ചൈനീസ് വാക്‌സിൻ വിതരണത്തിന് ഒരുങ്ങി ഒമാൻ.

0
Spread the love

മസ്കറ്റ്: ചൈനയിൽ നിന്നുള്ള കോവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തെ സ്വദേശികളും, പ്രവാസികൾക്ക് വിതകരണം ചെയ്യാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയ വൃത്തം.

Oman ready to distribute Chinese vaccine

ചൈനീസ് നിർമ്മിത ‘സിനോവക്’ വാക്സിന്റെ ഒരു ലക്ഷം ഡോസാണ് ഒമാന് ലഭിച്ചത്. ഈ വർഷം മാർച്ചിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഒമാൻ സന്ദർശനത്തിന് പിന്നാലെയാണ് ചൈന ഒമാന് വാക്സിൻ നൽകിയത്.

ഒമാന് വാക്‌സിൻ നൽകാനും, രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും വാക്‌സിൻ ലഭ്യമാക്കാൻ തങ്ങൾ സന്നദ്ധരാണെന്നും അന്ന് ചൈന അറിയിച്ചിരുന്നു.ഓമാനും,ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഈ രാജ്യങ്ങളും, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും അടയാളമായാണ് ചൈന ഒമാന് വാക്‌സിൻ നൽകിയത്.

രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാരെ തീരുമാനിച്ചു

0
Spread the love

രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാരെ തീരുമാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങൾ.ആരോഗ്യമന്ത്രി ആയി കഴിവ് തെളിയിച്ച കെ കെ ശൈലജ ഇപ്രാവശ്യം മന്ത്രിസഭയിൽ ഇല്ല. ഒരാൾക്കുമാത്രമായി ഇളവ് നൽകാൻ ആവില്ലെന്ന കാരണത്താൽ ആണ് ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ലാഞ്ഞത്. എം ബി രാജേഷ് സ്പീക്കറും ശൈലജ ടീച്ചർ പാർട്ടി വിപ്പും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും നിയമിച്ചു.

സിപിഎംമന്ത്രിമാര്‍: കെ.രാധാകൃഷ്ണന്‍, എംവി.ഗോവിന്ദന്‍,പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍,വീണാ ജോര്‍ജ്, ആര്‍.ബിന്ദു, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാന്‍.

സിപിഐമന്ത്രിമാർ : പി.പ്രസാദ്,കെ.രാജൻ,ജെ.ചിഞ്ചുറാണി,ജി.ആർ. അനിൽ , റോഷി അഗസ്റ്റിൻ

കേരളാ കോൺഗ്രസ് എം: കെ.കൃഷ്ണൻകുട്ടി (ജെഡിഎഫ്), അഹമ്മദ് ദേവർകോവിൽ

ഐഎൻഎൽ: ആൻ്റണി രാജു,(ജനധിപത്യ കേരള കോൺഗ്രസ്)കോൺഗ്രസ്: എ.കെ. ശശീന്ദ്രൻ(എൻസിപി)

കെ കെ ശൈലജ രണ്ടാം പിണറായി മന്ത്രി സഭയിൽ ഇല്ല…

0
Spread the love

കെ കെ ശൈലജ രണ്ടാം പിണറായി മന്ത്രി സഭയിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുതുന്നില്ല തീരുമാനത്തെത്തുടർന്നാണ് കെ.കെ. ശൈലജയേ ഒഴിവാക്കിയത്. ഗൗരി അമ്മയ്ക്കും സുശീല ഗോപാലനും ശേഷം കേരളത്തിലെ മികച്ച വനിതാ സിപിഎം നേതാവായാണ് കെ കെ ശൈലജ അറിയപ്പെടുന്നത്.ആരോഗ്യമന്ത്രിയായി ശൈലജ വീണ്ടും വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല് അപ്പോളാണ് ഇങ്ങനെയൊരു വാർത്ത പുറത്തുവന്നത്.കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്നാണ് കെ കെ ശൈലജയെ പലരും വിശേഷിപ്പിച്ചത്. 60000 മുകളിൽ ഭൂരിപക്ഷം ലഭിച്ചാണ് ശൈലജ ടീച്ചർ നിയമസഭ ഇലക്ഷനിൽ വിജയിച്ചത്.

38.8 ശതമാനമായി കുറഞ്ഞ് ഒമാനിലെ പ്രവാസി ജനസംഖ്യ.

0
Spread the love

മസ്കത്ത് :ഒമാനിലെ പ്രവാസി ജനസംഖ്യയിൽ കുറവ് സംഭവിച്ചതായി കണക്കുകൾ.38.8 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെയ്‌ 15 വരെയുള്ള കണക്കുകളിൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്.

38.8 ശതമാനമായി കുറഞ്ഞ് ഒമാനിലെ പ്രവാസി ജനസംഖ്യ

നിലവിൽ ഒമാനിലെ ജനസംഖ്യയിൽ 61.3 ശതമാനം സ്വദേശികളും, 38.6 ശതമാനം പ്രവാസികളും ആണ്. 45,07,468 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരിൽ 27, 57,983 പേർ സ്വദേശികളും,17,49,485 പേർ പ്രവാസികളുമാണ്. മാർച്ച് അവസാനം 38.9 ശതമാനമായിരുന്നു പ്രവാസി ജനസംഖ്യയിലാണ് ഒന്നര മാസം കൊണ്ട് 0.1% ന്റെ കുറവുണ്ടായത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്തെ സ്വദേശി ജനസംഖ്യയിൽ 2.67 ശതമാനത്തിന്റെ കുറവ് വന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഏറ്റവുമധികം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് മസ്കത്തിൽ ആണ്. ദോഫാർ, അൽ ദാഹിയ എന്നിവയാണ്
പിന്നീടുള്ള സംസ്ഥാനങ്ങൾ. രാജ്യം വിട്ട പ്രവാസികളിൽ 17.4 ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടുപിന്നിൽ ബംഗ്ലാദേശികളും, പാകിസ്ഥാനികളും, ഫിലിപൈനികളുമാണ്.

പ്രവാസികൾ വ്യാജ പോസ്റ്റുകളിൽ ജാഗ്രത പുലർത്തണം; എംബസി.

0
Spread the love

മസ്കത്ത് :വിദ്വേഷ പ്രചരണം ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീണു പോകരുതെന്ന് പ്രവാസികൾക്ക് ഒമാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.

Expatriates should be wary of fake posts; Embassy

ഒമാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്നവരും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ആഴപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരും ആണെന്ന് എംബസി വ്യക്തമാക്കി.


ഒമാനിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ യാതൊരു സ്ഥിരീകരണവും ഇല്ലാത്ത നിരവധി പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടു എന്നും, ഇത്തരം വ്യാജ പോസ്റ്റുകളിൽ വീണുപോകരുത് എന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്റുകൾ അവഗണിച്ച്, കോവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐക്യത്തോടെ മുന്നേറണമെന്നും എംബസി അഭ്യർത്ഥിച്ചു.

കേന്ദ്ര ഭക്ഷ്യ സിവിൽ സർവീസ് മന്ത്രാലയത്തിൻ്റെ സെക്രട്ടറി ആയിരുന്ന ഇ.കെ.മാജി കോവിഡ് ബാധിച്ചു മരിച്ചു

0
Spread the love

കേന്ദ്ര ഭക്ഷ്യ സിവിൽ സർവീസ് മന്ത്രാലയത്തിൻ്റെ സെക്രട്ടറി ആയിരുന്ന ഇ.കെ.മാജി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇ.കെ.മാജി. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കലക്ടർ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അസം സ്വദേശിയാണ്.കേന്ദ്ര ഭക്ഷ്യ, സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി ആയിരുന്നു.1989 ബാച്ച് ഉദ്യോഗസ്ഥനായ ഇ.കെ.മാജി, 2015ല്‍ സംസ്ഥാനത്ത് ചീഫ് ഇലക്ട്രല്‍ ഓഫിസറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts