Home Blog Page 1588

പ്രൊ ആർ. ബിന്ദു ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രിയാകും

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ ബിന്ദു. കേരളവർമ്മ കോളേജിലെ മുൻ പ്രിൻസിപ്പൽ , മുൻ തൃശ്ശൂർ മേയർ എന്നിവരായിരുന്നു. ഇരിഞ്ഞാലക്കുട സ്വദേശിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ്റെ ഭാര്യയാണ്.

പി.രാജീവ് വ്യവസായ വകുപ്പ് മന്ത്രിയാകും

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ വ്യവസായ വകുപ്പ് പി. രാജീവിന്. തൃശ്ശൂർ മേലാടൂർ സ്വദേശിയായ പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. രാജ്യസഭാംഗം സിപിഎം സെക്രട്ടറിയേറ്റ് അംഗം എന്നിവയാണ്. എൽഎൽബി ബിരുദധാരി ആണ്.

കെ. എൻ. ബാലഗോപാലിന് ധനകാര്യ വകുപ്പ്

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് കെ. എൻ. ബാലഗോപാലിന്. തോമസ് ഐസക് കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഇത്.പത്തനംതിട്ട കളത്തൂർ സദേശിയായ അദ്ധേഹം കൊട്ടാരക്കര മണ്ഡലത്തിൽ നിന്നുമാണ് മത്സരിച്ചത് . സിപിഎം സെക്രട്ടറിയേറ്റ് അംഗം, മുൻ രാജസഭ അംഗം എന്നിവയാണ്.

വീണ ജോർജ് ആരോഗ്യംവകുപ്പ് മന്ത്രി

0
Spread the love

വീണ ജോർജ് ആരോഗ്യംവകുപ്പ് മന്ത്രി
രണ്ടാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായി വീണ ജോർജിനെ തിരഞ്ഞെടുത്തു. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തനിക്ക് ലഭിച്ചിട്ടില്ല എന്ന് വീണ ജോർജ് പ്രതികരിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ K.K. ശൈലജ ടീച്ചർ ആയിരുന്നു ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ രണ്ടാം തവണ ഒരു പ്രാവശ്യം മന്ത്രിയായവരെ പരിഗണിക്കാതത്തുകൊണ്ടാണ് ശൈലജ ടീച്ചർക്ക് അവസരം ലഭിക്കാതെ ഇരുന്നത്

മലപ്പുറത്തും ബ്ലാക്ക് ഫംഗസ്

0
Spread the love

മലപ്പുറത്തും ബ്ലാക്ക് ഫംഗസ്.

തിരൂർ സ്വദേശിക്ക് ആണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. .മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കുമ്പോൾ തന്നെ കടുത്ത തലവേദന അനുഭവ പെട്ടിരുന്നു എന്നാല് അത് കോവിഡിൻ്റെ തുടർച്ചയാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല് ദിവസങ്ങൾ കഴിയും തോറും കാഴ്ച നഷ്ടപ്പെട്ടു വരികയാണ് ഉണ്ടായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഉറുമ്പുകൾക്ക് ഒരു ക്ഷേത്രം…

0
Spread the love

ഉറുമ്പുകൾക്ക് ഒരു ക്ഷേത്രം…

ഉറുമ്പുകളെ ആരാധിക്കുന്ന അമ്പലം. അതും വിളക്ക് കത്തിച്ച് സാധാരണ ദൈവങ്ങളെ ആരാധിക്കും പോലെ. ഇത് ഒരു കഥയോ, കള്ളമോ അല്ല. സത്യത്തില്‍ ഇവിടെ ആരാധിക്കുന്നത് ഉറുമ്പുകളെയാണ്. ‘ശ്രീ ഉറുമ്പച്ചന്‍ കോട്ടം’ എന്ന് വിളിക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. തറിയുടേയും, തിറയുടെയും നാടായ നമ്മുടെ സ്വന്തം കണ്ണൂരില്‍. ഉറുമ്പച്ചന്‍ കോട്ടം എന്ന പേര് എല്ലാവരേയും വിസ്മയിപ്പിക്കുമ്പോഴും, ഇവിടുത്തെ ആരാധനയെ പറ്റി അറിയുമ്പോള്‍ പലരും അത്ഭുതപ്പെടുകയാണ്.
ഉറുമ്പച്ചന്‍ കോട്ടം സ്ഥിതിചെയ്യുന്നത് കണ്ണൂരുകാര്‍ക്ക് സുപരിചിതമായ തോട്ടടയാണ്. പക്ഷെ പലര്‍ക്കും ഈ ക്ഷേത്രത്തെ പറ്റി അറിയില്ല എന്നതാണ് സത്യം. കണ്ണൂർ തീവണ്ടി നിലയത്തിൽ നിന്ന് കണ്ണൂർ – തലശ്ശേരി ഹൈവേയിലൂടെ 8 കി. മീ. സഞ്ചരിച്ചാൽ തോട്ടടയിലെത്തിച്ചേരാം.
അവിടുന്ന് കിഴുന്നപാറ റോഡിലൂടെ കുറച്ച് നടന്നാല്‍ കുറ്റിക്കം എന്ന ഗ്രാമത്തിലെത്താം. ഇവിടെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂട സ്ഥാനമാണ് ഈ ക്ഷേത്രം.

ക്ഷേത്രം എന്നുപറയുമ്പോള്‍ വലിയ നാലുകെട്ടിനുള്ളില്‍, ശ്രീകോവിലും, വിളക്കുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ അതില്‍ നിന്നും വ്യത്യാസമാണ്. ക്ഷേത്രം എന്നു പറഞ്ഞാല്‍ വൃത്താകൃതിയിലുള്ള ഒരു തറ, അതുമാത്രമാണ് ഉറുമ്പച്ചന്‍ കോട്ടത്തിന് സ്വന്തമായി ഉള്ളത്. എന്നാലും ദിവസവും ഇവിടെ വിളക്ക് വെയ്ക്കാറുണ്ട്. വീട്ടില്‍ ഉറുമ്പ് ശല്യം നേരിടുന്നവര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കും. ഫലം കാണുമെന്നാണ് വിശ്വാസം.

നൂറ്റാണ്ടുകൾക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാൻ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോൾ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിൻ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. കുറ്റി കണ്ടെത്തിയ പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് തറ അൽപ്പം ഉയർത്തിക്കെട്ടി ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു. ഉയർത്തിക്കെട്ടിയ ഈ തറയാണ് ഉറുമ്പച്ചൻ കോട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.

ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും ആദ്യം നിവേദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവ്വിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രഹ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്. വിശ്വാസികൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഇങ്ങനെ ചെയ്താൽ ഉറുമ്പിൻ ശല്യം ഉണ്ടാകില്ല എന്നാണ് വിശ്വാസം.

വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു.

മകൻ്റെ പിറന്നാള് ആഘോഷമാക്കി സെന്തിൽ കൃഷ്ണ

0
Spread the love

മകൻ്റെ പിറന്നാള് ആഘോഷമാക്കി സെന്തിൽ കൃഷ്ണ.ചാലക്കുടികാരൻ ചങ്ങാതി എന്ന കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ സിനിമയിൽ മണിയുടെ വേഷം ചെയ്ത എല്ലാവർക്കും സുപരിചിതനാണ് സെന്തിൽ കൃഷ്ണ. കൂടാതെ നിരവധ സീരിയലിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ചാലക്കുടികാരൻ ചങ്ങാതിയിലൂടെ ആണ് സെന്തിലിനെ കൂടുതൽ ആളുകൾക്ക് സുപരിചിതനായത് . കൂടാതെ മിമിക്രി, തുടങ്ങിയ കോമഡി ഷോകളും സെന്തിൽ ചെയ്യാറുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണിൽ ആയിരുന്നു സെന്തിലിൻ്റെ വിവാഹം കോഴിക്കോട് സ്വദേശി അഖിലയെ ആണ് സെന്തിൽ വിവാഹം ചെയ്തത്. അവർക്ക് ഒരു മകനും ഉണ്ട് മകൻ്റെ ഒന്നാം പിറന്നാള് ആഘോഷത്തിൻ്റെ ചിത്രങ്ങൾ ആണ് ഇപ്പൊൾ ശ്രേധ നേടി കൊണ്ടിരിക്കുനത്. ഞങളുടെ കാശിക്കുട്ടനു ഒന്നാം പിറന്നാള് എന്നാണ് താരം ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

റേഷന്‍ കടകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

0
Spread the love

റേഷന്‍ കടകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ചില ക്രമീകരണങ്ങൾ ആവശ്യമാണ്. അതിനുള്ള മാർഗനിർദേശം ആയിട്ടുണ്ട്.

സാധനങ്ങള്‍ നേരിട്ടു വാങ്ങുന്നതിന് കാര്‍ഡുകളുടെ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

1,2,3 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങാം. 4,5,6 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും 7,8,9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും സാധനങ്ങള്‍ നേരിട്ട് വാങ്ങാവുന്നതാണ്. എന്നാല്‍ ഒരേ സമയം മൂന്നിലധികം ആളുകള്‍ നില്‍ക്കാന്‍ പാടുള്ളതല്ല.

65 വയസ് കഴിഞ്ഞവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പു രോഗികള്‍, മറ്റ് പല കാരണങ്ങളാല്‍ നേരിട്ടെത്താന്‍ നിര്‍വ്വാഹമില്ലാത്തവര്‍ എന്നിവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ആര്‍.ആര്‍.ടി മുഖേന എത്തിച്ചു നല്‍കാനുമാണ് തീരുമാനം.

കാറ് വാങ്ങാൻ പണമില്ല കുഞ്ഞിനെ വിറ്റ് അച്ഛനമ്മമാർ

0
Spread the love

കാറ് വാങ്ങാൻ പണമില്ല കുഞ്ഞിനെ വിറ്റ് അച്ഛനമ്മമാർ.ഉത്തർപ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം.കുഞ്ഞിൻറെ മുത്തച്ഛനും മുത്തശ്ശിയും നൽകിയ പരാതിയിൽ ആണ് കുഞ്ഞിനെ കാണാൻ ഇല്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കാർ വാങ്ങാൻ ആണ് ഒരു വ്യാപാരിക്ക് കുഞ്ഞിനെ വിറ്റതെന്ന് മനസ്സിലായത്.ഒന്നര ലക്ഷം രൂപക്ക് ആണ് കുഞ്ഞിനെ വിറ്റത്ത്. മൂന്ന് മാസം മുൻപാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ഇപ്പോഴും വ്യാപാരിയുടെ കയ്യിൽ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ കുഞ്ഞുങ്ങളേ വിൽകുന്നത് ആദ്യമായല്ല . ഇതിനുമുന്പും ഇത്തരത്തിൽ ഉള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫോട്ടോക്ക് വന്ന അശ്ലീല കമൻ്റിന് മറുപടി നല്കി താരം

0
Spread the love

ഫോട്ടോക്ക് വന്ന അശ്ലീല കമൻ്റിന് മറുപടി നല്കി താരം.സോഷ്യൽമീഡയയിൽ വളരെ സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്. തൻ്റെ വിശേഷങ്ങളും കുടുംബതിലെ വിശേഷങ്ങളും അശ്വതി പങ്കുവേക്കാറുണ്ട്.ഇപ്പൊൾ അശ്വതി പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്ന കമൻ്റും അശ്വതി നൽകിയ മറുപടിയും ആണ് ചർച്ചയാകുന്നത്. ചിത്രത്തിന് കമൻ്റ് ആയി നഹാബ് എന്ന വ്യക്തി നല്ല മുല എന്നാണ് കമൻ്റ് ചെയ്തത് അതിന് അശ്വതി നൽകിയ മറുപടിയാണ് ശ്രേദ്ധയാകർഷിക്കുന്നത്. സൂപ്പർ ആവണമല്ലോ ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലുട്ടാൻ ഉള്ളതാണ്.ജീവൻ ഊറ്റി കൊടുക്കുന്നതുകൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉൾപെടെ ഞങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. സോഷ്യൽ മീഡിയ വളരെയേറെ ബോഡി ഷേമ്മിങ് നടക്കുന്നിടമാണ്. ഒട്ടുമിക്ക താരങ്ങളും അതിന് പ്രതികരിക്കാറും ഉണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts