Home Blog Page 1587

കൃഷിവകുപ്പ് വി പ്രസാദിന്

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ കൃഷിവകുപ്പ് പ്രസാദിന്. ചേർത്തലയിൽ നിന്നും വിജയിച്ച അദ്ദേഹം ആലപ്പുഴ നൂറനാട് സ്വദേശിയാണ്. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുൻ ചെയർമാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ആണ്.

ടൗട്ടേയ്ക്ക് പിന്നാലെ ‘യാസ് ‘;സംസ്ഥാനത്ത് മഴയ്ക്കും, കടൽക്ഷോഭത്തിനും സാധ്യത.

0
Spread the love

കോഴിക്കോട് : ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷകർ. കേരളത്തിൽ കടൽക്ഷോപത്തിനും മഴയ്ക്കും സാധ്യത ഉണ്ട് അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തിയെങ്കിലും തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ സ്വാധിനത്താൽ ശക്തമായ മഴക്കും, കടൽക്ഷോഭത്തിനും സാധ്യതയുള്ളതായാണ് വിദഗ്ധരുടെ അഭിപ്രായം.

‘Yas’ after Toute; Risk of rain and sea squalls in kerala

ടൗട്ടേയ്ക്ക് പിന്നാലെ 23 ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളാൻ സാധ്യത ഉള്ളതായും, ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദ്ദം ആവുകയും, ചുഴലിക്കാറ്റായി മാറിയാൽ ‘യാസ് ‘എന്ന പേരിലാവും അറിയപ്പെടുക എന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്.യാസ് ചുഴലിക്കറ്റ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും, കർണാടകത്തിലേക്ക് വ്യാപിക്കാം.

ചുഴലിക്കറ്റിന്റെ ശക്തമായ സ്വാധീനം കടൽക്ഷോഭം
രൂക്ഷമാകാൻ സാധ്യതയുള്ളതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. മത്സ്യതൊഴിലാളികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്.

ചിഞ്ചു റാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസന വകുപ്പും

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ മൃഗസംരക്ഷണ വകുപ്പ് ക്ഷീരവികസന വകുപ്പും ചിഞ്ചു റാണിക്ക്. ചടയമംഗലത്ത് നിന്നും വിജയിച്ച ചിഞ്ചു റാണി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കൊല്ലം തൃക്കടവൂർ സ്വദേശിയാണ്.

വി ശിവൻകുട്ടിക്ക് വിദ്യാഭ്യാസം , തൊഴിൽ വകുപ്പുകൾ

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ വിദ്യാഭ്യാസ , തൊഴിൽ വകുപ്പുകൾ വി ശിവൻകുട്ടിക്ക്. തിരുവനന്തപുരം സ്വദേശിയായ ശിവൻകുട്ടി നേമം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. തിരുവനന്തപുരം മുൻ മേയറും നിയമസഭയിൽ മൂന്നാംതവണയും ആണ്. എൽഎൽബി ബിരുദധാരിയാണ് അദ്ദേഹം

വി എൻ വാസവന് സഹകരണം, രജിസ്ട്രേഷൻ വകുപ്പുകൾ

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ സഹകരണം, രജിസ്ട്രേഷൻ വകുപ്പുകൾ വി എൻ വാസവന്. കോട്ടയം പാമ്പാടി സ്വദേശിയാണ്. നിലവിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആണ്. നിയമസഭയിൽ രണ്ടാം തവണയാണ്.

അഹമ്മദ് ദേവർകോവിലിന് തുറമുഖം, മ്യൂസ്സിയം വകുപ്പുകൾ

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ തുറമുഖം, മ്യൂസ്സിയം വകുപ്പുകൾ അഹമ്മദ് ദേവർകോവിലിന്. ഐഎൻഎൽ സംസ്ഥാന സെക്രട്ടറി ആണ്. കോഴിക്കോട് സൗത്ത് നിന്നും ആണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ദേവർകോവിൽ സ്വദേശിയാണ് .

കെ. കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പ്

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് കെ. കൃഷ്ണൻകുട്ടിക്ക്. അഞ്ചുതവണ നിയമസഭയിൽ എത്തിയിട്ടുള്ള അദ്ദേഹം മുൻ മന്ത്രി കൂടിയാണ് . ജനതാദൾ സംസ്ഥാന പ്രസിഡണ്ട് ആണ്. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് അദ്ദേഹം

മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും

0
Spread the love

പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പും , ടൂറിസം വകുപ്പും മുഹമ്മദ് റിയാസിന്. ബേപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം കോഴിക്കോട് കൊട്ടൂളി സ്വദേശിയുമാണ്. എൽഎൽബി ബിരുദധാരിയായ അദ്ധേഹം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആണ്.

സജി ചെറിയാന് ഫിഷറീസ് വകുപ്പും, സാംസ്കാരികവകുപ്പും

0
Spread the love

സജി ചെറിയാന് ഫിഷറീസ് വകുപ്പും, സാംസ്കാരികവകുപ്പും രണ്ടാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ് വകുപ്പും, സാംസ്കാരികവകുപ്പും സജി ചെറിയാന്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയാണ് രണ്ടാം തവണയാണ് നിയമസഭയിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. എൽഎൽബി ബിരുദധാരിയാണ്.

കെ. രാധാകൃഷ്ണന് പിന്നോക്കക്ഷേമം, ദേവസ്വം എന്നീ വകുപ്പുകൾ

0
Spread the love

കെ. രാധാകൃഷ്ണന് പിന്നോക്കക്ഷേമം, ദേവസ്വം എന്നീ വകുപ്പുകൾ
രണ്ടാം പിണറായി മന്ത്രിസഭയിലെ പിന്നോക്കക്ഷേമം, ദേവസ്വം എന്നീ വകുപ്പുകൾ കെ. രാധാകൃഷ്ണന്. തൃശൂർ ചേലക്കര സ്വദേശിയാണ്. മുൻ സ്പീക്കറും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. നിയമസഭയിൽ അഞ്ചാം തവണയാണ് എത്തുന്നത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts