Home Blog Page 1592

ബേപ്പൂർ തീരത്തുനിന്ന് മത്സ്യബന്ധനതിന് പോയി കാണാതായ ബോട്ട് കണ്ടെത്തി

0
Spread the love

ബേപ്പൂർ തീരത്തുനിന്ന് 15 ആൾകാരുമായി മത്സ്യബന്ധനതിന് പോയി കാണാതായ ബോട്ട് കണ്ടെത്തി. ന്യൂ മംഗളൂരിൽ നങ്കുരമിട്ട നിലയിൽ ആണ് കണ്ടെത്തിയത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കരക്കെത്തികാൻ സാധിച്ചിട്ടില്ല.അനുകൂലമായാൽ കരക്കടുപ്പിക്കും. രണ്ടു ദിവസമായി ബോട്ടിൽ ഉണ്ടായിരുന്നവരെപറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. നാല് ദിവസം മുൻപ് മറ്റൊരു സംഘം ഇവരെ ഉൾക്കടലിൽ കണ്ടിരുന്നു.കഴിഞ്ഞ മാസം അഞ്ചിന് യാത്ര തിരിച്ച അവർ ഒരു മാസത്തിന് ശേഷം തിരിച്ചെത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.അവരുടെ കൂടെ കടലിൽ പോയ മറ്റു ബോട്ടുകൾ മറ്റു തീരങ്ങളിൽ ബോട്ട് അടുപ്പിച്ചു എങ്കിലും ഇവർ ഒരിടത്തും ബോട്ട് അടുപ്പിച്ചില്ല. ബോട്ടിൽ ഉള്ളവരുമായി ബന്ധപ്പെടാനും സാധിച്ചില്ല. കോസ്റ്റ് ഗാർഡ് ബോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു.കോസ്റ്റ് ഗാർഡിൻ്റെ 6 ബോട്ടുകൾ ആണ് ബോട്ടിനായി തിരച്ചിൽ നടത്തിയത്.

സംസ്ഥാനത്ത് നാല് ജില്ലകൾ ട്രിപ്പിൾ ടൗണിലേക്ക്; അതിർത്തി അടച്ചിടും.

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ തിരുവനന്തപുരം,
എറണാകുളം,തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ഡോക്ടർ നിലവിൽവരുന്നതോടെ ജില്ലകളുടെ അതിർത്തി അടച്ചിടും. ആവശ്യക്കാർക്ക് തിരിച്ചറിയൽ കർഡുമായി യാത്രാ അനുമതി ലഭിക്കും.
അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാനുള്ള ഒരു റോഡ് ഒഴികെ കണ്ടെയ്ൻമെൻറ് സോണുകൾ മുഴുവനായി അടച്ചിടും. എന്നാൽ മറ്റു ജില്ലകളിൽ
ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്ത് നാല് ജില്ലകൾ ട്രിപ്പിൾ ടൗണിലേക്ക് അതിർത്തി അടച്ചിടും
 ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങുക,കൂട്ടം കൂടുക, ധരിക്കാതിരിക്കുക, മറ്റു കോവിഡ്  നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. ആൾക്കൂട്ടം, ക്വാറന്റീൻ ലംഘനം എന്നിവ കണ്ടെത്താൻ ഡ്രോൺ, ജിയോ ഫെൻസിങ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. പതിനായിരം പോലീസുകാരെ ആണ് ട്രിപ്പിൾ ലോണിന്റെ ഭാഗമായി ചില ജില്ലകളിൽ വിന്യസിച്ചിരിക്കുന്നത്.

ട്രിപ്പിൾ ലോക്ഡൗണിലെ അധിക നിയന്ത്രണങ്ങൾ

• കടകൾ ഒന്നിടവിട്ട ദിവസം, ബാങ്ക് ആഴ്ചകളിൽ രണ്ട് ദിവസം മാത്രം.

• പലവ്യഞ്ജന കടകൾ, ബേക്കറികൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.

• ഭക്ഷണം സമൂഹ അടുക്കളകളിലൂടെയും, ജനകീയ ഹോട്ടലുകളിലൂടെയും എത്തിക്കാൻ വാർഡ് സമിതികൾ നേതൃത്വം നൽകും.

• വീട്ടുജോലിക്കാർ, ഹോം നഴ്സുമാർ ഇവർക്ക് ഓൺലൈൻ പാസുമായി യാത്ര ചെയാം.പ്ലാമ്പർ, ഇലക്ട്രീഷന്മാർക്ക് അത്യാവശ്യഘട്ടങ്ങളിൽ പാസുമായി യാത്രാനുമതി ഉണ്ട്.

•വിമാന ട്രെയിൻ യാത്രകൾക്ക് തടസ്സമില്ല.

•മരുന്നു കടകളും, പെട്രോൾ പമ്പുകളും തുറക്കും.

കോവിഡ് കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടി ;വിമർശനവുമായി മോഹൻ ഭഗവത്

0
Spread the love

ന്യൂഡൽഹി :കോവിഡ് ഒന്നാംതരംഗത്തിനു ശേഷം ഏവരും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു.എന്നാൽ ഭരണകൂടം അടക്കം എല്ലാവരും അലംഭാവം കാട്ടി എന്ന വിമർശനവുമായി ആർഎസ്എസ് സംഘം
ചാലക് മോഹൻ ഭഗവത്.

Mohan Bhagwat criticizes govt over Covid case

എന്നാൽ നിലവിലെ സാഹചര്യത്തിൽ സമൂഹം ഒന്നിച്ചുനിന്ന് കോവിഡിനെ നേരിടണം നേരിടണമെന്ന് ആർഎസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ അവസാന ദിവസം അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യ കോവിഡ് തരംഗത്തിന് ശേഷം ജനങ്ങളും, സർക്കാരും, ഭരണസംവിധാനങ്ങളും തികച്ചും അലംഭാവം കാട്ടി.ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ് പോലും അവഗണിച്ചു.

മൂന്നാം തരംഗം അധികം ദൂരെയല്ല എന്നും കേൾക്കുന്നു. എന്നാൽ പ്രതിസന്ധികളിൽ പകച്ചു നിൽക്കുകയും പരസ്പരം പഴി ചാരുകയും അല്ല വേണ്ടത്, മറിച്ച് ഒരുമിച്ച് ഒറ്റക്കെട്ടായി അതിനെ നേരിടുകയാണ് വേണ്ടത്.അതിനായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം. ഇപ്പോൾ പാളിച്ചകൾ ചർച്ചചെയ്യാൻ ശ്രമിക്കാതെ അതിജീവനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ സാമൂഹിക സേവന ഗ്രൂപ്പുകൾ ചേർന്ന് ആർഎസ്എസിന്റെ കോവിഡ് റസ്പോൺസ് ടീം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്ക് കരുതൽ കരവുമായി കുവൈറ്റ്.

0
Spread the love

കുവൈറ്റ് സിറ്റി: കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യൻ ജനതയ്ക്കായി ഓക്സിജൻ നൽകാൻ രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ്. പ്രാണവായു തേടുന്ന ഇന്ത്യൻ ജനതയ്ക്കായി ഓക്സിജൻ തേടിയുള്ള ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുവൈറ്റിൽ പറന്നിറങ്ങിയിരുന്നു. കാലി ടാങ്കറുകളായിരുന്നു അവയിൽ. എന്നാൽ കുവൈറ്റ് ഇന്ത്യക്കു നേരെ കരുതൽ കരം നീട്ടി.ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ കടൽ മാർഗം കുവൈറ്റ് ഇന്ത്യയിൽ എത്തിക്കും.

His Highness Sheikh Mishal Al-Ahmad Al-Jaber Al-Sabah


എത്തിക്കും.യുദ്ധക്കപ്പലിൽ ടാങ്കറുകളിലും, സിലിണ്ടറുകളിലുമായി 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ചു കഴിഞ്ഞു.ഇന്ത്യ ഓക്സിജൻ ക്ഷാമം നേരിടുന്ന വാർത്തകൾ പുറത്തുവന്നതോടെ ഒട്ടേറെ രാജ്യങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തിയെങ്കിലും അതിൽ പ്രഥമ സ്ഥാനത്ത് നിന്നിരുന്നത് കുവൈറ്റ് തന്നെയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ കുവൈറ്റിൽ നിന്ന് വിമാനമാർഗം ഓക്സിജനും മറ്റു ചികിത്സാ ഉപകരണങ്ങളും ഡൽഹിയിൽ എത്തുകയും ചെയ്തു. ഇന്ത്യ അയച്ച യുദ്ധക്കപ്പലുകളിൽ ഓക്സിജൻ സിലിണ്ടറുകളും,
കൺസൻട്രേറ്ററുകളും മറ്റും ബംഗളൂരുവിലും എത്തിച്ചു.

തുടർന്നും വലിയതോതിൽ ഓക്സിജൻ നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് കുവൈറ്റ്.ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദത്തിന് ആക്കം കൂട്ടുകയാണ് ഈ ഓക്സിജൻ വിതരണം. ഇതിനിടെ 75 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും,ആയിരം ഓക്സിജൻ സിലിണ്ടറുകളും കുവൈറ്റിൽ നിന്ന് കപ്പൽ മാർഗം മുംബൈയിലേക്ക് എത്തി.കുവൈറ്റിന്റെ ഈ സഹായത്തിന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബർ അൽ സബാഹി നും, കുവൈറ്റ് സർക്കാരിനും വിദേശ മന്ത്രാലയം വക്താവ്
അരിധം ബക്ഷി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു

കോവിഡ് കുറഞ്ഞ മേഖലകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണം;ആവശ്യവുമായി സഹോദയ സിബിഎസ്ഇ ഗൾഫ് കൗൺസിൽ

0
Spread the love

അബുദാബി: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന നിർദേശവുമായി സിബിഎസ്ഇ ഗൾഫ് കൗൺസിൽ. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഗൾഫ് കൗൺസിൽ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

കോവിഡ് കുറഞ്ഞ മേഖലകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണം

ഇന്ത്യക്ക് പുറത്ത് 22 രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷകൾ നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് വ്യത്യസ്ത ചോദ്യപേപ്പർ ആയതിനാൽ ഇവിടങ്ങളിൽ പരീക്ഷ നടത്തുന്നതിന് തടസ്സമുണ്ടാകില്ലാ എന്ന സിബിഎസ്ഇ ഗൾഫ് കൗൺസിൽ ചെയർമാൻ സജീവ് ജോളി ബോർഡിന് അയച്ച കത്തിൽചൂണ്ടിക്കാട്ടി.

പരീക്ഷ വൈകുന്നത് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവരെയും,നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകൾ എഴുതുന്ന വരെയും പ്രതികൂലമായി ബാധിക്കും.അതിനാൽ ഗൾഫ് സമയബന്ധിതമായി പരീക്ഷകൾ നടത്തണമെന്നാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.പല പ്രവേശന പരീക്ഷകൾക്കും പ്ലസ് ടു മാർക്ക് കൂടി പരിഗണിക്കുന്നതിനാൽ ഇതും വിദ്യാർഥികളെ വലയ്ക്കും. കോളേജ് അഡ്മിഷനും തടസ്സം നേരിടും.
റദ്ദാക്കുകയാണെങ്കിലും നീട്ടുകയാണെങ്കിലും തീരുമാനം കൂടാൻ ഉണ്ടാകണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

തമിഴ്നാട്ടിൽ യുവാക്കളെ പിടികൂടി കോവിഡ് രണ്ടാം തരംഗം.

0
Spread the love

ചെന്നൈ:കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമായി തുടരുന്ന രാജ്യത്ത്,
തമിഴ്നാട്ടിൽ യുവാക്കൾക്കിടയിൽ മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാത്ത 40 വയസ്സിൽ താഴെയുള്ളവരുടെ മരണനിരക്ക് നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം.കഴിഞ്ഞ ജനുവരി വരെ സംസ്ഥാനത്ത് കോവിഡ് മരണങ്ങളിൽ 2084 പേർ 40 വയസ്സിനു താഴെ ഉള്ളവർ ആയിരുന്നു.
അതായത് ആകെ മരണത്തിൻറെ 18%. എന്നാൽ മെയ് മാസത്തോടെ ഇത് 6063 ആവുകയും മരിച്ചവരിൽ 39 ശതമാനവും 40 ന് താഴെ പ്രായമുള്ളവർ പ്രായമുള്ളവരുമായിരുന്നു.

Covid second wave captures youth in Tamil Nadu.

കോശങ്ങളിൽ ഓക്സിജൻ കൃത്യമായി എത്താതിരുന്ന ഗുരുതരാവസ്ഥയിലേക്ക് രോഗികൾ പെട്ടെന്ന് പോവുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ ഇതിന് കാരണം വ്യക്തമല്ല.ഈ പ്രായത്തിലുള്ളവരിൽ വൈറസ് ബാധ ഗുരുതരമാകുന്നതാണ് തമിഴ്നാട്ടിലെ ഓക്‌സിജൻ ബെഡുകളും, വെൻറിലേറ്ററുകളും അതിവേഗം നിറയാനുള്ള പ്രധാന കാരണം.അതിനിടെ രോഗികൾക്കുള്ള റെംഡിസിവിർ മരുന്നും, ഓക്സിജൻ സിലിണ്ടറുകളും കരിഞ്ചന്തയിൽ വിൽക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉത്തരവിട്ടു.

ഷിമിൽ യാത്രയായി . ആറേഴു വ്യാഴവട്ടക്കാലം സാധാരണക്കാർക്ക് മടിശ്ശീല കീറാതെ അന്നം കഴിക്കാനുള്ള കൂര ഒരുക്കിയ സന്മനസ്സുള്ള മൂന്ന് തലമുറയില് ഒരുവൻ

0
Spread the love

നിങ്ങൾ വിശ്വസിച്ചാലും, ഇല്ലെങ്കിലും .എറണാകുളം കലൂർ ആസാദ് റോസിൽ പത്ത് പൈസയുടെ ചായയും കടിയും സ്നേഹത്തോടെ വിളമ്പിയിരുന്ന ഒരു കടയുണ്ടായിരുന്നു.വിജയൻ ചേട്ടന്റെ ചായക്കടചെറു ബീഡിക്ക് തിരികൊളുത്തി പത്രപാരായണത്തോടെപ്പം വിജയൻചേട്ടന്റെ ചൂടു ചായ ഊതി ഊതിക്കൂടിച് രാഷ്ട്രീയ കൂടി തിരിതെളിക്കുന്ന കാലം “ഇവിടെ രാഷ്ട്രീയം പറയരുത് ” എന്ന ബോർഡില്ലചച്ചകൾക്ക് രാഷ്ട്രീയച്ചൂട് പിടിമുറുക്കുമ്പോൾ കുടിക്കുന്ന ചായയുടെ എണ്ണവും കൂടും അഞ്ചുമാറും ചായ ഒറ്റയിരിപ്പിൽ അകക്കാക്കുന്നവരുമുണ്ട്.അന്നത്തെപ്രമുഖ രാഷ്ട്രീയ നേതാക്കൾ മുതൽ വൈലോപ്പിള്ളി ശ്രീധരമേനോൻ വരെ ചായക്കടയിലെ നിത്യ സന്ദർശകരായിരുന്നു.വീടുകളിൽ TV ഇല്ലാത്ത കാലം ലോകകപ്പ് ഫുഡ്ബോൾ മത്സരം TV യിൽ ലൈവായി സംപ്രേഷണം ചെയ്തപ്പോൾ ഹോട്ടലിന് അടുത്തുള്ള ഗ്യാലക്സി ക്ലബ്ബിൽഫുഡ്ബോൾ മത്സരം കാണാനെത്തിയവർ പാതിരാത്രി ചായ കുടിക്കാൻ നിർബന്ധിച്ചു ഈ ഹോട്ടൽ തുറപ്പിച്ചിട്ടുണ്ട്.1959 ൽ അച്ചൻ രാമൻ തുടങ്ങിയ പലചരക്കു കട അച്ചന്റെ കാലശേഷം ജയൻചേട്ടൻഏറ്റെടുത്തു അൻപതാം വയസ്സു വരെ നടത്തി പിന്നീട് മകൻ ഷിമിൽ ഏറ്റെടുത്തു. ഹോട്ടലിനു ഷിമിൽ എന്നു പേരിട്ടു. പിന്നീട് 25 വർഷം ഷിമിൽ ഹോട്ടൽ ഭംഗിയായി നടത്തി ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പല വ്യഞ്ജനങ്ങളുടെ വിലനിലവാരം കുത്തനെ ഉയർന്നപ്പോൾ അതുനുസരിച്ച് വില കൂട്ടാൻ മനസ്സില്ലാതെ ഷിമിൽ 2019 ജൂലായ് മാസം ഹോട്ടൽ എന്നന്നേക്കുമായി പൂട്ടി,അന്ന് എല്ലാവർക്കും കടയിൽ സൗജന്യ ഭക്ഷണമായിരുന്നു. 250 പേരോളം അന്ന് ഭക്ഷണം കഴിക്കാനെത്തിയിരുന്നത്.വളരെ സങ്കടത്തോടെയായിരിക്കണം അന്ന് എല്ലാവരും ഭക്ഷണം കഴിച്ചു മടങ്ങിയത്.ഇതുപോലെ തുശ്ചചമായ വിലയിൽ ലാദേച്ചയില്ലാതെ വിളമ്പുന്നവർ വളരെ ചുരുക്കം.അവസാനവിളമ്പൽ അതൊരു കടപ്പാടായിരുന്നിരിക്കണം.കടയിൽ ദിവസേന വന്നിരുന്നവർക്ക് വയറു നിറച്ച് ആഹാരം വിളമ്പി എന്നെന്നേക്കുമായി കടയടക്കുന്ന ആദ്യത്തെ ഹോട്ടൽ.ദിനപ്പത്രങ്ങളെല്ലാം ആ കടയടപ്പ് വാർത്തയാക്കി. ഈ കോവിഡ് കാലത്ത് ഷിമിൽ യാത്രയായി . ആറേഴു വ്യാഴവട്ടക്കാലം സാദാരണക്കാർക്ക് മടിശ്ശീല കീറാതെ അന്നം കഴിക്കാനുള്ള കൂര ഒരുക്കിയ സന്മനസ്സുള്ള മൂന്ന് തലമുറയില് ഒരുവൻ

അതിജീവനത്തിന്റെ രാജകുമാരൻ നന്ദുവിന് കണ്ണീർ പ്രണാമവുയി സന്തോഷ് പണ്ഡിറ്റ്.

0
Spread the love

അർബുദത്തിനെതിരെ യുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്.നാല് വർഷത്തിലധികമായി കാൻസർ രോഗബാധിതനായി ബാധിതനായി ചികിത്സയിലായിരുന്നു നന്ദു. 27 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെൻററിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം.

അതിജീവനത്തിന്റെ രാജകുമാരൻ നന്ദുവിന് കണ്ണീർ പ്രണാമവുയി സന്തോഷ് പണ്ഡിറ്റ്


“പ്രത്യാശയുടെ, അതിജീവനത്തിന്റെ രാജകുമാരന് കണ്ണീർ പ്രണാമം.അദ്ദേഹം ലോകത്തിലെ ഏത് ക്യാൻസർ രോഗിയുടെ
മുന്നിലും കാണിക്കാൻ പറ്റുന്ന അതിജീവനത്തിന്റെ ഏറ്റവും നല്ല പോരാളിയായിരുന്നു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത്, ജ്വലിക്കണം എന്നായിരുന്നു നന്ദുവിനെ ചിന്ത.

സഹോദരാ, പ്രണാമം”. നന്ദുവിന് പ്രണാമം അർപ്പിച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ച് വാക്കുകളാണിവ. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും, ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദബാധിതർക്ക്‌ പ്രതീക്ഷ പകരുന്ന ‘അതിജീവനം

ക്യാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്. ഒട്ടേറെ പ്രമുഖർ നന്ദുവിനെ മരണത്തിൽ
അനുശോചനവുമായി രംഗത്തെത്തിയിരുന്നു.

ബേപ്പൂർ തീരത്തുനിന്ന് 15 തൊഴിലാളികളുമായി പോയ ബോട്ട്കാണാതായി

0
Spread the love

ബേപ്പൂർ തീരത്തുനിന്ന് 15 തൊഴിലാളികളുമായി പോയ ബോട്ട്കാണാതായി.മറ്റൊരുബോട്ടും കടലിൽ കുടുങ്ങിയിട്ടുണ്ട്. തിരച്ചിലിന് കോസ്റ്റ് ഗാർഡിൻ്റെ സഹായം തേടി.കഴിഞ്ഞ മാസം അഞ്ചാം തിയ്യതി ആയിരുന്നു ബോട്ട് തീരത്തുനിന്ന് പുറപെട്ടത് ഒരു മാസത്തിന് ശേഷം മടങ്ങിവരാൻ ആയിരുന്നു ഉദ്ദേശം. അവരുടെ കൂടെ കടലിൽ പോയ മറ്റു ബോട്ടുകൾ മറ്റു തീരങ്ങളിൽ ബോട്ട് അടുപ്പിച്ചു എങ്കിലും ഇവർ ഒരിടത്തും ബോട് അടുപ്പിച്ചില്ല. ബോട്ടിൽ ഉള്ളവരുമായി ബന്ധപ്പെടാനും സാധിച്ചില്ല. കോസ്റ്റ് ഗാർഡ് ബോട്ടിനായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും മത്സ്യബന്ധനതിന് പോയ ബോട്ട് ലക്ഷ്യദീപിന് സമീപം അപകടത്തിൽ പെട്ട് ഒൻപത് തൊഴിലാളികളെ കാണാതായിരുന്നു. ആണ്ടവർ തുണൈ എന്ന ബോട്ട് ആയിരുന്നു അപകടത്തിൽ പെട്ടത്.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും: ജാഗ്രതാ നിര്‍ദ്ദേശം

0
Spread the love

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും:
ജാഗ്രതാ നിര്‍ദ്ദേശം

മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കി. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാലാണ് സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.

പുഴയില്‍ മത്സ്യബന്ധനം, അനുബന്ധ ജോലികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 418.05 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കാന്‍ ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നിര്‍ദ്ദേശം നല്‍കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts