ലോക്ക്ഡൗൺ 23 വരെ നീട്ടി സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ക്ഡൗൺ പെട്ടന്ന് പിൻവലിച്ചാൽ രോഗവ്യാപന സാധ്യത കൂടുതൽ ആവാൻ സാധ്യത ഉണ്ട് അതിനാൽ ആണ് . നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. സമ്പൂർണ്ണ ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായി എന്ന് വരും ദിവസങ്ങളിൽ അറിയാം. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ.
4 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസുമായി എയർടെൽ.
ഇന്ത്യൻ ടെലികോം കമ്പനിയായ എയർടെൽ പുതിയ മെഗാ ഓഫറുകളുമായി എത്തിയിരിക്കുകയാണ്. അടുത്തിടെ രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഫ്രീ കോളിങ്ങും, ഹൈ സ്പീഡ് 4 ജി ഇൻറർനെറ്റും, കൂടാതെ ഹെൽത്ത് ഇൻഷുറൻസ്( ലൈഫ് ഇൻഷുറൻസ്) ആനുകൂല്യങ്ങളും ലഭിക്കുന്നു.

4 ലക്ഷത്തിൻറെ ഇൻഷുറൻസ് 279 രൂപയ്ക്ക്
കമ്പനിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾ 279 രൂപയുടെ റീചാർജ് പ്ലാൻ ആക്ടീവ് ചെയ്താൽ അവർക്ക് എല്ലാദിവസവും 1.5 ജിബി ഹൈസ്പീഡ് 4 ജി ഡേറ്റയും കൂടാതെ ഏതു നെറ്റുവർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിംഗ്,ദിവസവും 100 എസ്എംഎസ് അയക്കാൻ ഉള്ള സൗകര്യവും ഇവയ്ക്കൊപ്പം നാല് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും ലഭിക്കുന്നു. ലൈഫ് ഇൻഷുറൻസിനായി ഒരുതരത്തിലുമുള്ള പേപ്പറുകളും ആവശ്യമില്ല.പ്ലാനിൽ airtel xstream സബ്സ്ക്രിപ്ഷൻ ഉം ഫ്രീ ആയി നൽകുന്നു.
എന്നാൽ ദൈനംദിന പരിധി കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗത കുറയും.
2 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ് 179 രൂപയ്ക്ക്
179 രൂപയുടെ റീചാർജ് പ്ലാനിൽ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. 2 ജി ബി ഹൈസ്പീഡ് ഫോർ ജി ഇൻറർനെറ്റ്, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 300 എസ്എംഎസ് ഇവയ്ക്കൊപ്പം എയർടെല്ലിന്റെ എയർടെൽ എക്സ്ട്രീം ഫ്രീ സ്ക്രിപ്ഷനും ലഭ്യമാണ്.
റൊമേനിയൻ യുവതിയുടെ ബാഗ് തട്ടിയെടുത്ത പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്.
ന്യൂഡൽഹി: ഡൽഹിയിൽ റൊമേനിയൻ യുവതിയുടെ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ട് പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി ഡൽഹി പോലീസ്.സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ലജ്പത്തിൽ വെച്ചായിരുന്നു സംഭവം.23കാരായ സേതു കുമാർ,ഹാർദിക് ആര്യ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇരുവർക്കും ലോക്ഡൗൺനിലിടായിലാണ് ജോലി നഷ്ടപ്പെട്ടത്. എന്നാൽ മോക്ഷണം വിചിത്രമായ കാര്യത്തിന് ആയിരുന്നു എന്ന് ഡൽഹി പോലീസ് പറഞ്ഞു.തങ്ങളുടെ കാമുകിമാർക്ക് സമ്മാനം വാങ്ങി നൽകുകയായിരുന്നു ലക്ഷ്യം.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലജ്പത് നഗറിലെ ബാങ്കിൽ പോയതിനു ശേഷം തിരികെ സൈക്കിൾ താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ തടഞ്ഞുനിർത്തി യുവതിയുടെ കൈയിലുണ്ടായിരുന്ന ബാങ്ക് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങളിൽനിന്ന് ബൈക്ക് ആരുടെ എന്ന് കണ്ടെത്തുകയും തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയുമായിരുന്നു എന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ആർ പി മീണ അറിയിച്ചു.യുവതിയുടെ ബാഗിനുള്ളിൽ നിന്ന് 4200 രൂപയും, യുവതിയുടെ പാസ്പോർട്ട്,ഐഡി കാർഡും കൂടാതെ മൂന്ന് മൊബൈൽ ഫോണും കൂടി പോലീസിന് ലഭിച്ചു.
ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യയുടെ മരണം; ദുരൂഹതാ ആരോപണവുമായി കുടുംബം.
തിരുവനന്തപുരം :നടൻ രാജൻ പി ദേവന്റെ മകനും നടനുമായ ഉണ്ണി പി ദേവന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് ഉണ്ണി രാജൻ പി ദേവിനെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരിക്കുന്നതിനുമുമ്പ് ഭാര്യ പ്രിയങ്ക ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് നടപടി അധികൃതർ സ്വീകരിച്ചില്ല എന്ന ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക അങ്കമാലിയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു. ഇതേതുടർന്നാണ് ഇന്നലെ വെമ്പയത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ത്രീദനത്തിന്റെ പേരിൽ നിരന്തരം കുറ്റപ്പെടുത്തുകയും, ശാരീരികമായും, മാനസികമായും പീഡിപ്പിക്കാറുൻണ്ടായിരുന്നു എന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനു തെളിവായി പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ തിൻറെ വീഡിയോയും കുടുംബം സമർപ്പിച്ചിട്ടുണ്ട്.2019 നവംബർലായിരുന്നു ഇരുവരുടെയും വിവാഹം.ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയായിരുന്നു ഉണ്ണിയുടെ ആദ്യചിത്രം. തുടർന്ന് രക്ഷാധികാരി ബൈജു,ആട് 2, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ഈ കേസിൽ രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയ്ക്ക് ഓക്സിജൻ സഹായവുമായി യുഎഇ ഹൈന്ദവ ക്ഷേത്ര സമിതി.
ദുബായ് : ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഇന്ത്യക്ക് സഹായഹസ്തവുമായി യുഎഇയിലെ ഹൈന്ദവ ക്ഷേത്ര അധികൃതർ. ഇന്ത്യക്ക് ആവശ്യമായ ഓക്സിജനും മറ്റ് അടിയന്തര വൈദ്യ സഹായവും എത്തിക്കാമെന്നാണ് ക്ഷേത്രം അധികൃതർ വാഗ്ദാനം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടമായി ഓക്‌സിജനും മറ്റ് വൈദ്യ സഹായങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.അബുദാബിയിലെ ബാപ്സ് ശ്രീ സ്വാമി നാരായൺ മന്ദിർ സമിതിയാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഓക്സിജൻ ഉൾപ്പെടെയുള്ള കോ വിഡ് പ്രതിരോധ സംവിധാനത്തിനങ്ങൾക്ക് പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് യുഎഇ ഹൈന്ദവ സമൂഹവും ക്ഷേത്രം അധികൃതരും സഹായവുമായി വന്നത്.ഈ സംരംഭത്തിന് പിന്തുണയുമായി ദുബായുടെ ഹീലിയം ഫാക്ടറിയും രംഗത്തെത്തി. കോവിഡ് പോരാട്ടത്തിൽ ഇന്ത്യയെ പരമാവധി സഹായിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി ഉടമകൾ വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് ഇന്ത്യക്കാർ ഉടമകളായ ഈ ഫാക്ടറിയിൽ ഹീലിയം ഉൽപാദനം നിർത്തിവെച്ച് ഇതിനോടകം ഓക്സിജൻ വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
യുഎഇയിലെ ഹൈന്ദവ സമൂഹം ജബൽ അലി തുറമുഖത്ത് ഒത്തുചേർന്ന് നൂറുകണക്കിന് ഓക്സിജൻ സിലിണ്ടറുകളുംകംപ്രസ്ഡ് ഓക്സിജൻ കണ്ടെയ്നറുകളും ഇതിനോടകം ഇന്ത്യയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലേക്കായിരിക്കും ആദ്യം എത്തിക്കുക.
വാക്സിനേഷൻ ഇല്ലാത്തപ്പോൾ വാക്സിനെടുക്കൽ എങ്ങനെ സാധ്യമാകും; വിമർശനവുമായി ഡൽഹി ഹൈക്കോടതി.
ന്യൂഡൽഹി:വാക്സിനേഷൻ ഇല്ലാത്ത സാഹചര്യത്തിലും വാക്സിൻ എടുക്കണം എന്ന നിർദേശത്തിന് എന്ത് പ്രസക്തിയാണുള്ളത് വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഫോണിൽ ഡയലർ ട്യൂൺ ആയി കോവിഡ് വാക്‌സിൻ എടുക്കണമെന്ന് നിർദ്ദേശം നൽകുന്നതിനെതിരെ യാണ് ഡൽഹി ഹൈക്കോടതി രംഗത്തെത്തിയത്.ഈ സാഹചര്യത്തിൽ വാക്സിൻ എടുക്കണം എന്ന് പറയുന്നത് എത്രകാലം തുടരും എന്നും കോടതി ചോദിച്ചു.

നിങ്ങൾ ജനങ്ങൾക്ക് വാക്സിൻ നൽകുന്നില്ല,എന്നിട്ടും അവരോട് വാക്സിൻ എടുക്കാൻ പറയുന്നു. വാക്‌സിൻ ഇല്ലാത്ത ഈ സാഹചര്യത്തെ ജനങ്ങൾ പിന്നെ എങ്ങനെ വാക്സിൻ സ്വീകരിക്കും. എന്താണ് ഈ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും ഹൈക്കോടതി കോടതി കൂട്ടിച്ചേർത്തു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ഒന്നിലധികം പ്രാവശ്യം കേൾപ്പിക്കുക അല്ല വേണ്ടത്,പകരം കൂടുതൽ സന്ദേശങ്ങൾ തയ്യാറാക്കുകയാണ് വേണ്ടതെന്നും
കോടതി നിർദ്ദേശിച്ചു. അതോടൊപ്പം വാക്സിനേഷൻ എല്ലാ ജനങ്ങൾക്കും സാധ്യമാക്കണം എന്ന് കോടതി കൂട്ടിച്ചേർത്തു.
അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം:ലക്ഷ്യ ദ്വീപിനടുത്ത് അറബി കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയ്ക്കും,കടൽഷോഭ ത്തിനും,ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.

ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകും.അതിതീവ്രമാകുന്ന ന്യൂനമർദ്ദം ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി രൂപംകൊള്ളും. നിലവിൽ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മത്സ്യതൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദ്ദേശവുമുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവർ എത്രയും വേഗം സുരക്ഷിതരായി തിരിച്ചെത്തണം. തെക്ക്-കിഴക്കൻ അറബികടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം മറ്റന്നാൾ അതിതീവ്രമായി മാറുകയും 16ന് വീണ്ടും ശക്തിപ്രാപിച്ചു ചുഴലികാറ്റായി മറുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തീരക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ആണ് കാറ്റിന് സാധ്യത. കേരളം,കർണാടക ഗോവ,ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുരുമുഖങ്ങൾക്കും നാവികസേന താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിനും ലക്ഷദ്വീപിലും സമീപത്തുകൂടിയുള്ള കപ്പൽ ഗതാഗതവും നിരോധിച്ചു.
ഉണ്ണി രാജൻ പി ദേവിൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ഉണ്ണി രാജൻ പി ദേവിൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. രണ്ടു ദിവസം മുൻപ് ആണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്കയേ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല് മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയുടെ വീട്ടുകാർ. മാനസിക ശാരീരിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്നും കുടുംബം ആരോപിച്ചു.ശരീരത്തിൽ മർദ്ദിച്ച പാടുകൾ ഉണ്ടെന്നും മുറിവിൽ കടിച്ച പാടുകളും നീരും അവൾ മാറി തന്നു എന്നും സഹോദരൻ പറഞ്ഞു. ഉണ്ണിയുടെ വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു എന്നും അന്നുതന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നും സഹോദരൻ പറയുന്നു. പൊലീസ് മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയില്‍ ശ്രദ്ധേയനായത്.
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന താരത്തിനോട് മതം മാറിയോ എന്ന് ചോദ്യം.! കിടിലൻ മറുപടിയുമായി അനു സിത്താര
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന താരത്തിനോട് മതം മാറിയോ എന്ന് ചോദ്യം.! കിടിലൻ മറുപടിയുമായി അനു സിതാര…ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന താരത്തിനോട് മതം മാറിയതെങ്ങോട്ട് എന്ന് ചോദിച്ചതിന്മനുഷ്യനിലേക്ക് എന്ന് മറുപടി നൽകി താരം.2013ൽ ആണ് അനു സിതാര ബാല താരമായി അഭിനയരംഗത്തേക്ക് എത്തിയത്. ഒമർ ലുലുവിൻ്റെ ഹാപ്പി വെഡ്ഡിംഗിൽകൂടെ ആണ് അനു നായിക സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് കുഞ്ചാകോ ബോബൻ്റെ കൂടെ അഭിനയിച്ച രാമൻ്റെ ഏദൻ തോട്ടം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുവിൻ്റെ അച്ഛൻ്റെയും അമ്മയടേയും ഇൻ്റർകാസ്റ്റ് മര്യേജ് ആയിരുന്നു.2015 ൽ താരത്തിൻ്റെ വിവാഹവും കഴിഞ്ഞു. വിവാഹ ശേഷം ആയിരുന്നുഅനു സിനിമയിൽ സജീവമായത്. അടുത്തിടെ അനുവിൻ്റെ തടി കുറച്ച ഫോട്ടോ വൈറൽ ആയിരുന്നു
സൂര്യയും കാർത്തിയും ഒരു കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
സൂര്യയും കാർത്തിയും ഒരു കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.മെയ് 12 ന് മുതിർന്ന തമിഴ് നടൻ ശിവകുമാറും മക്കളായ നടൻ സൂര്യയും , കാർത്തിയും ചേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ഒരു കോടി രൂപ നൽകി. കൊറോണ വൈറസ് പാൻഡെമിക്കിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസ്ഥാന ജനങ്ങളോട് അഭ്യർത്ഥിച്ചതിന്റെ ഫലമായിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശിവകുമാറും മക്കളും തുക തമിഴ്നാട് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയത്.”കോവിഡ് -19 ൽ നിന്ന് ആളുകളെ സംരക്ഷിക്കുകയെന്നതാണ് ഈ സമയത്തിന്റെ ആവശ്യം, ഞങ്ങളുടെ ഭാഗത്തു നിന്ന് ചെറിയ തുകകൾ ഞങ്ങൾ പല തവണകളായി സംഭാവന ചെയ്തിട്ടുണ്ട്. എല്ലാവരും സ്വന്തം നിലയിൽ ചെയ്യാൻ മുന്നോട്ട് വരണം താര കുംടുബം പറഞ്ഞു.ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായം ആവശ്യമാണ്. കോവിഡ് ആദ്യ തരംഗത്തിൽ സൂര്യയും കാർത്തിയും സിനിമയിൽ പ്രവർത്തിക്കുന്നവരെ സഹായിച്ചിരുന്നു.സംവിധായകൻ വെട്രിമാരനോടൊപ്പം വടിവാസൽ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പൊൾ പ്രവർത്തിക്കുന്നത്. ആമസോൺ പ്രിമിൽ ഇറങ്ങിയ സുരാരൈപോട്ട്രു ആണ് സൂര്യയുടെ അവസാനമായി ഇറങ്ങിയ ചിത്രം.കാർത്തി അടുത്തിടെ സുൽത്താനിൽ ആണ് അഭിനയിച്ചത്. മെഗാ ബജറ്റ് ചിത്രങ്ങളായ പൊന്നൈൻ സെൽവൻ, സർദാർ ഇപ്പോൾ ചെയ്യുന്നത്.







