ടൗട്ടെ ചുഴലിക്കാറ്റ് (Cyclonic Storm Tauktae ) പൊതുജാഗ്രത നിർദ്ദേശങ്ങൾ.? ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.? ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.? കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.? കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. ? കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.? കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.? വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക. ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം
കോവിഡിന് പിന്നാലെ കടൽക്ഷോഭവും ദുരിതം തീരാതെ ചെല്ലാനം നിവാസികൾ
കോവിഡിന് പിന്നാലെ കടൽക്ഷോഭവും ദുരിതം തീരാതെ ചെല്ലാനം നിവാസികൾ.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവിറ്റി നിരക് കൂടിയ തീരപ്രദേശ മേഖലയാണ് ചെല്ലാനം. അതിനു പിന്നാലെ ആണ് കടൽക്ഷോഭവും. ബസാർ, കമ്പനിപടി വേളാങ്കണ്ണി തുടങ്ങിയ വടക്കേ അതിർത്തിയായ മാനാശ്ശേരി, ഫിഷർമെൻ കോളനി ബീച് റോഡ് എന്നിവ കടലിൽ മുങ്ങി. പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കേറി. വീട്ടിൽ കയറിയ വെള്ളം വൃതിയാക്കുന്നതിനിടയില് അബദ്ധതിൽ വെള്ളത്തിൽ വീണു ഒരാൾ മരിച്ചു.
തൻറെ ഭാരം എത്രയാണ് എന്ന് വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്..
തൻറെ ഭാരം എത്രയാണ് എന്ന് വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്.. ഇൻസ്റ്റാഗ്രാമിൽ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് താരം ഭാരം എത്രയാണ് എന്ന് വെളിപ്പെടുത്തിയത്.ടിക്ക് ടോക്കിലൂടെ സൗഭാഗ്യ എല്ലാവർക്കും സുപരിചിതയായത്. എന്നാല് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതിലൂടെ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആവുകയും ഒരുപാട് ഫോളോവേഴ്സിനെ സമ്പാദിക്കുകയും ചെയ്തു.ഒരു ആരാധകൻ എഴുപത്തിയഞ്ച് കിലോയിൽ കൂടുതൽ ഭാരം ഇല്ലേ എന്ന ചോദ്യത്തിന് അതെ എന്ന് മാത്രമല്ല എൺപത്തിനാല് എന്നുകൂടി താരം പറയുന്നുണ്ട്. നടിയും നർത്തകിയുമായ താര കല്യാണിൻ്റെ മകളും നടനും നർത്തകനും ആയ അർജുൻ സോമശേഖരൻ്റെ ഭാര്യയുമാണ് സൗഭാഗ്യ.

ടൗട്ടെ ചുഴലിക്കാറ്റ് കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്നു.
ടൗട്ടെ ചുഴലിക്കാറ്റ് കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്നു.24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്,മലപ്പുറം,വയനാട്, ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. തീരദേശത്തും കടലോരത്തും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം.തീരദേശ മേഖലകളിൽ ഇന്നലെ രാവിലെ മുതൽ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം പൊഴിയൂരിൽ ഇന്നലെ 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റിൽ കേരളത്തിലെ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു.കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
ഒമാനിൽ മലയാളി ബാലൻ മരിച്ചു.
മസ്കറ്റ് :11 വയസുകാരനായ മലയാളി ബാലൻ ഒമാനിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി റിഷാദ് ഷാഹുൽ ഹമീദിന്റെയും കണ്ണൂർ സ്വദേശിനി റിഷാ നിഷാതിന്റെയും മകൻ മുഹമ്മദ് റിഹാൻ(11)ആണ് മരണപെട്ടത്.തലച്ചോറിന് അസുഖം ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഒമാനിൽ ബിസിനസ് നടത്തുന്ന റിഷാദും കുടുംബവും വർഷങ്ങളായി ഒമാനിലായിരുന്നു താമസം. മുഹമ്മദ് ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. രണ്ടു സഹോദരങ്ങളുണ്ട്.
കോവിഡ് ബാധിച്ച് ഒമാൻ സ്വദേശി നഴ്സ് മരിച്ചു.
മസ്കറ്റ് :ഒമാനിൽ കോവിഡ് ബാധിച്ച് സ്വദേശി നഴ്സ് മരിച്ചു. ഷാനുന അൽ നുമാനി ആണ് മരിച്ചത്.ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരിക്ക്കെയാണ് മരണം. സ്വദേശികളായ ആരോഗ്യപ്രവർത്തകരെ ആദ്യ മരണമാണ് ഷാനുനയുടെടേത് എന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹ്മദ് ബിൽ മുഹമ്മദ് അൽ സെദിയും,ഒമാനിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഷാനുന അൽ നുമാനിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഒമാനിൽ ഇതിനോടകം രണ്ട് വിദേശികളടക്കം മൂന്ന് ആരോഗ്യ പ്രവർത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
നന്ദു മഹാദേവ യാത്രയായി
നന്ദു മഹാദേവ യാത്രയായി..
ക്യാൻസറിനോട് പൊരുതി അനേകായിരം പേർക്ക് കരുത്ത് പകർന്ന നന്ദു മരണത്തിനുകീഴടങ്ങി. ജീവിതത്തിലെ ഒരു ഘട്ടത്തിലും തോട്ടുപോകരുതെന്ന് ഓരോ നിമിഷവും നമ്മോട് പറഞ്ഞിരുന്ന വ്യക്തിയായിരുന്നു നന്ദു. കോഴിക്കോട് എം വി ആർ ക്യാൻസർ സെൻ്ററിൽ ഇന്ന് പുലർച്ചേ 3.30 ന് ആയിരുന്നു നന്ദുവിൻ്റെ അന്ത്യം. തിരുവന്തപുരം സ്വദേശിയായ നന്ദു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ കൂടി ആയിരുന്നു നന്ദു. അവസാന കാലത്ത് നന്ദുവിൻ്റെ ശ്വാസകോശത്തെ ആയിരുന്നു ക്യാൻസർ പിടിമുറുക്കിയത്. നന്ദുവിൻ്റെ ജീവിതത്തിലെ ഓരോ ഘട്ടവും നന്ദു സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവേക്കാറുണ്ട്.തൻ്റെ ജീവിതത്തിലൂടെ ഒരുപാട് പേർക്ക് ആത്മവിശ്വാസവും കരുത്തും നന്ദു നൽകിയിരുന്നു. കൂടാതെ മറ്റുള്ളവരെ സഹായിക്കാനും നന്ദു മുന്നിട്ടിറങ്ങിയിരുന്നു.
കോവിഷീൽഡ് വാക്സിൻ രണ്ടാംഘട്ടം ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്ക് മാത്രം
COVID-19 വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇതിനകം ഇന്ത്യയിൽ ആരംഭിച്ചു,സംസ്ഥാനത്ത് നാളെമുതൽ കോവിഷീൽഡ് വാക്സിൻ രണ്ടാംഘട്ടം ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്ക് മാത്രം. ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതുകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ചാണ് ഇത്.കോവിഷീൽഡ് നിർമ്മിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ആണ്.ചിമ്പാൻസികളിൽ ഉണ്ടാകുന്ന അഡിനോ വൈറസുകളിൽ നിന്നാണ് കോവീഷീൽഡ് വികസിപ്പിച്ചെടുത്തത്. രണ്ട് ഡോസുകൾ ആയിട്ടാണ് കോവിഷീൽഡും നൽകുന്നത്. ആദ്യ ഘട്ടത്തിൽ ആദ്യഡോസ് എടുത്ത് 8 ആഴ്ചകൾക്കുള്ളിൽ രണ്ടാം സ്വീകരിക്കേണ്ടിയുരുന്നത് എന്നാല് 84 ദിവസം മുതൽ 112 ദിവസങ്ങളുടെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നു എന്ന് കണ്ടെത്തിയതിനാൽ ആണ് ഇപ്പൊൾ ഇടവേള കൂട്ടിയത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്ക്ക് വില നിശ്ചയിച്ചു
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്ക്ക് വില നിശ്ചയിച്ചു
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായിരിക്കുകയാണ്.
ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ.
കുഞ്ഞിൻറെ പേര് പങ്കുവെച്ച് മണികണ്ഠൻ ആചാരി…
മാർച്ച് 19 n ആയിരുന്നു മണികണ്ഠൻ ആചാരിക് ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചപ്പോൾ ബാലനാടാ എന്നായിരുന്നു മണികണ്ഠൻ കുഞ്ഞുജനിച്ച വിവരം അറിയിച്ചത്. ഇപ്പൊൾ കുഞ്ഞിൻ്റെ പേരിടൽ ചടങ്ങ് കഴിഞ്ഞ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇന്ന് ഞങ്ങളുടെ ഒരു പ്രധാനപെട്ട ദിവസമാണ്. ഞങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരുചൊല്ലി പരിചയപ്പെടാൻ അവനു ഞങ്ങള് ഒരു പേരിട്ടു. ചെറിയ പേരാണെങ്കിലും വലിയ അർത്ഥമുള്ള ഒരു പേര്… ഇസ്സൈ… ഇസ്സൈ മണികണ്ഠൻ. തമിഴിൽ ഇസൈ എന്നാല് സംഗീതം എന്നാണ് അർത്ഥം.കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു മണികണ്ഠൻ്റെ വിവാഹം. കോവിഡ് കാരണം ആഘോഷങ്ങളൊന്നും ഇല്ലാതെയായിരുന്നു മണികണ്ഠൻ്റെ വിവാഹം. കഴിഞ്ഞ ജനുവരിയിലാണ് മണികണ്ഠൻ തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്.












