Home Blog Page 1598

കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർ മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

0
Spread the love

കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർ മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർ മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് എം. കെ. സ്റ്റാലിൻ. 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. കൂടാതെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ പിജി വിദ്യാർത്ഥികൾക്കും ട്രെയിനി ഡോക്ടർ മാർക്കും ഏപ്രിൽ മേയ് ജൂൺ മാസങ്ങളിൽ ഇൻസെൻ്റീവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യഗിക ഉത്തരവ് പ്രകാരം ഡോക്ടർമാർക് 30000 രൂപയും, നഴ്സ്മാർക്ക് 20000 രൂപയും, മറ്റ് ആരോഗ്യ പ്രവർത്തകർക്ക് 15000 രൂപയും,മെഡിക്കൽ പിജി വിദ്യാർത്ഥികൾക്കും ട്രെയിനി ഡോക്ടർ മാർക്കും 20000 രൂപ വീതവും ഈ മൂന്ന് മാസങ്ങളിൽ അതികമായി നല്കും.

നടി ഷക്കീലയുടെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്..

0
Spread the love

നടി ഷക്കീലയുടെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് . മദേർസ് ഡേ യോട് അനുബന്ധിച്ച് നടി ഷക്കീലയും വളർത്തുമകൾ മില്ലയും ചേർന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്. മഹാഭാരത കഥാപാത്രങ്ങൾ ആയ മേനകയുടെയും ശകുന്തളയുടെയും പോലെ അണിഞ്ഞൊരുങ്ങിയാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ബാർബി ഡോൾ പോലെ അണിഞ്ഞൊരുങ്ങിയും രണ്ടുപേരും ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട്. 1990 കളോടെയാണ് ഷക്കീല സിനിമ രംഗത്തേക്ക് എത്തുന്നത്. ഷക്കീല തൻ്റെ പതിനെട്ടാം വയസിൽ ആണ് ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. ഇളമനസ്സെ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിലൂടെ ആണ് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.മലയാളത്തിൽ വേഷമിട്ട കിന്നാരതുമ്പികൾ ഏറെ വിജയമായിരുന്നു കൂടാതെ നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പൂർണ്ണനാമം സി.ഷക്കീല ബീഗം എന്നാണ്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

ഇന്ന് ലോക നഴ്സസ് ദിനം

0
Spread the love

മെയ് 12 നഴ്സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാരതാണ്ഡവം രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ 2021ലെ നഴ്സസ് ദിനത്തിന് ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്നിരുന്നാലും നഴ്സിഗ് പ്രൊഫഷൻ ചിത്രത്തിലെ തന്നെ ലോകമെമ്പാടുമുള്ള നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.

happy nurses day to our angels in the world

ആതുരസേവനരംഗത്തെ മാലാഖമാർ എന്നൊക്കെ നാം അവരെ പറയാറുണ്ടെങ്കിലും ഇത്തരം പ്രശംസകൾക്കപ്പുറം നഴ്സുമാരുടെയും നഴ്സിങ് ജോലിയുടെയും മഹത്വത്തെയും നാം മനസ്സിലാക്കിയത് അടുത്തനാളുകളിലായി ആണ്.എന്നാൽ ഈ നൂറ്റാണ്ടിലെ മഹാമാരിയായി കോവിഡ് 19 കടന്നു വന്നതോടെയാണ് ആളുകൾ ശരിക്കും ആശുപത്രിയും ആതുര സേവനവും എന്താണെന്നും, സ്വന്തക്കാർ ഭീതിയോടെ കൈവിടുന്ന കാലത്തും തങ്ങളെ ചേർത്തുനിർത്തുന്ന നഴ്സുമാരുടെ കരങ്ങളുടെ ശക്തിയും ഹൃദയത്തിൻറെ നൈർമല്യവും തിരിച്ചറിഞ്ഞത്.

   ആധുനിക നഴ്സിഗിന്റെ ശില്പി എന്നറിയപ്പെടുന്ന ഫ്ലോറൻസ്  നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ്‌ പന്ത്രണ്ടാം 

അന്താരാഷ്ട്ര നഴ്സിഗ് ദിനമായി ആഘോഷിക്കുന്നത്. 1974 മുതലാണ് ഇൻറർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്. 2021ലെ നഴ്സിംഗ് ദിനത്തിൻറെ മുദ്രാവാക്യമായി ഇൻറർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ഇറക്കിയത് ഇറക്കിയത് ‘നഴ്സസ്-എ വോയിസ് ടു ലീഡ് -എ വിഷൻ ഫോർ ഫ്യൂച്ചർ ഹെൽത്ത് കെയർ’ എന്നതാണ്. ഇത്തവണത്തെ നഴ്സിഗ് ദിനത്തോടനുബന്ധിച്ച് ചർച്ച ചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട നഴ്സുമാരുടെയും, മറ്റ് ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യത്തിനും, ജീവനും ഉള്ള ഭീഷണിയും തന്നെയാണ്.

സംഘർഷം രൂക്ഷം; ലോഡിൽ അടിയന്തരാവസ്ഥ.

0
Spread the love

ഗാസ സിറ്റി : ഇസ്രയേൽ -പലസ്തീൻ സംഘർഷം
രൂക്ഷമായതിനെ തുടർന്ന് ലോഡ് പട്ടണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘർഷത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് ജൂത പള്ളികളും, നിരവധി കടകളും,കാറുകളും കലാപത്തിൽ കത്തിനശിച്ചു.സുരക്ഷാ ഉദ്യോഗസ്ഥരും നിയമം ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇസ്രയേൽ -പലസ്തീൻ സംഘർഷം
       ഹമാസുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയേക്കാം എന്ന് അറിയിപ്പിന് പിന്നാലെ തെക്കൻ മേഖലയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.500 സൈനികരെ കൂടി വിന്യസിപ്പിക്കാൻ പ്രതിരോധമന്ത്രി ബെന്നി ഗന്റ്സ് ഉത്തരവിട്ടു.

ഗാസയിൽ ഇസ്രയേൽ സൈന്യവും നടത്തിയ വ്യോമാക്രമണത്തിൽ 9 കുട്ടികളടക്കം 25 പലസ്തീനികൾ ആണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. തെക്കൻ ഇസ്രയലിലേക്കു പാലസ്തീൻ സായുധ വിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ടു ഇസ്രയേലികൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഹമാസ്പ്രവർത്തകരുടെത് എന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ എഴുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് ഹമാസ് ഇസ്രയേലിനു നേരെ റോക്കറ്റ് തൊടുത്തത്.


സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗം ജിദ്ദയിൽ ചേർന്നിട്ട്. അതിനിടെ പലസ്തീനികൾ ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് അറബ് വംശജർ പ്രതിഷേധം നടത്തി.

കുതിച്ചുയർന്ന് പെട്രോൾ, ഡീസൽ വിലകൾ

0
Spread the love

കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജനങ്ങൾ നട്ടംതിരിയുന്നതിനിടെ പെട്രോൾ,ഡീസൽ വിലകൾ കുതിച്ചുയരുകയാണ് സംസ്ഥാനത്ത്. കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ ദിനംപ്രതിയുള്ള വർദ്ധനവ് എണ്ണക്കമ്പനികൾ നിർത്തിവച്ചിരുന്നു. എന്നാൽ രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ധനവില വർധിച്ചുവരികയാണ്. പെട്രോളിന് ലിറ്ററിന് 75 പൈസയും ഡീസലിന് 26 പൈസയും ആണ് വർധിച്ചത്.

കുതിച്ചുയർന്ന് പെട്രോൾ, ഡീസൽ വിലകൾ
    തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10  രൂപയാണ് ഇന്നത്തെ വില.ഡീസലിന് 93.78 രൂപയും. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയും ഡോളർ വിനിമയ നിരക്കും കണക്കിലെടുത്താണ് ഓരോ ദിവസവും രാജ്യത്ത് എണ്ണവില പുതുക്കുന്നത്. 

ആഗോള വിപണിയിലെ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് ഇന്ധന വില ഉയരാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.സംസ്ഥാനങ്ങളുടെ ഖജനാവിലേക്ക് പെട്രോളിയം മേഖലയിൽ നിന്നും
കേന്ദ്ര, സംസ്ഥാന ഖജനാവിലേക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോർഡ് ഉയരത്തിലാണ്.

തമിഴ് ഹാസ്യ നടൻ മാരൻ കോവിഡ് ബാധിച്ച് അന്തരിച്ചു

0
Spread the love

മാരകമായ COVID 19 സെക്കൻഡ് തരംഗം തമിഴ്‌നാട്ടിലെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്നു. അടുത്തിടെ ഹാസ്യനടൻ പാണ്ഡു, ജോക്കർ തുളസി, നെല്ലായ് ശിവ എന്നിവർക്ക് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഇപ്പൊൾ പ്രശസ്ത ഹാസ്യനടൻ മാരൻ തന്റെ 48 ആം വയസ്സിൽ കോവിഡ് 19 അണുബാധയെത്തുടർന്ന് അന്തരിച്ചു. വിജയിയുടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ഗില്ലി’യിൽ ആദ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘ഡിഷൂം’, ‘വെട്ടൈകരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കെ.ജി.എഫ്: ചാപ്റ്റർ 1’ എന്ന സിനിമയിൽ അഭിനയിച്ചു.പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യയും കലിയരസനും അഭിനയിക്കുന്ന ‘സർപട്ട പരമ്പരായ്’ എന്ന ചിത്രത്തിലെ ആയിരുന്നു മാരന്റെ അവസാന ചലച്ചിത്ര വേഷം. ചിത്രത്തിൽ മഞ്ച മാരന്റെ വേഷത്തിൽ മാരൻ പ്രത്യക്ഷപ്പെടുമെന്ന് വെളിപ്പെടുത്തി ഒരു പ്രത്യേക കഥാപാത്ര പോസ്റ്റർ പുറത്തിറക്കിയിരുന്നു. കോവിഡ് -19 പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ചെന്നൈ ചെംഗൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാരൻ ഇന്ന് രാവിലെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ സംസ്‌കരിക്കും എന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് പരിശോധനയിൽ പുതിയ മാർഗ്ഗ നിർദ്ദേശവുമായി ഐസിഎംആർ.

0
Spread the love

ന്യൂഡൽഹി: കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആർ ടി പി സി ആർ പരിശോധനയ്ക്ക് കാത്തുനിൽക്കാതെ ആൻറിജൻ പരിശോധനയുമായി മുന്നോട്ടുപോകാൻ നിർദേശവുമായി ഐസിഎംആർ. വീട്ടിൽ ഐസലേഷനിൽ ഉള്ള പരിചരണം,കോവിഡ് പരിശോധന എന്നിവ കോവിഡ് വ്യാപനം തടയുന്നതിന് നിർണായകമാണ്.

കോവിഡ് പരിശോധനയിൽ പുതിയ മാർഗ്ഗ നിർദ്ദേശവുമായി ഐസിഎംആർ.

അതിനാൽ ആന്റിജൻ പരിശോധന നടത്തി സ്വയം പരീക്ഷണത്തിലേക്ക് നീങ്ങുന്നതാണ് നല്ലത്. ചുമ തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന,മണവും രുചിയും തിരിച്ചറിയാൻ സാധിക്കാതിരിക്കുക സാധിക്കാതിരിക്കുക, തളർച്ച,വയറിളക്കം, പനി ഇതിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തണമെന്ന് ഐസിഎംആറിന്റെ പുതിയ നിർദ്ദേശത്തിൽ പറയുന്നു.

        സംസ്ഥാനങ്ങൾ നടത്തുന്ന 70%പരിശോധനകളും  ആർടിപിസിആർ  പരിശോധനകൾ ആയിരിക്കണം എന്നായിരുന്നു നേരത്തത്തെ നിർദേശം. എന്നാൽ ഇപ്പോൾ ഒരിക്കൽ പോസിറ്റീവ് ആയ ആൾആർടിപിസിആർ,ആന്റിജൻ പരിശോധനകൾ വീണ്ടും നടത്തേണ്ടതില്ല.

       

പ്രത്യേക അക്രഡിറ്റേഷൻ ആവശ്യമില്ലാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആൻറിജൻ പരിശോധന സൗകര്യം ഒരുക്കാം. സ്കൂളുകളിലും, ബൂത്തുകളിലും, പൊതു ഹാളുകളിലും ആന്റിജൻ പരിശോധന ബൂത്തുകൾ ഒരുക്കാനും സംസ്ഥാന സർക്കാരുകളോട് ഐസിഎംആർ നിർദ്ദേശിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.3 കോടി കവിഞ്ഞു.വീട്ടിൽ സ്വയം പരിശോധനയ്ക്കുള്ള സാധ്യതയും തേടി വരികയാണെന്നും ഐസിഎംആർ അറിയിച്ചു.

ഇന്ന് ഇൻ്റർനാഷണൽ നഴ്സ് ദിനം.

0
Spread the love

ഇന്ന് ഇൻ്റർനാഷണൽ നഴ്സ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകനായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജനനത്തിന്റെ വാർഷികമായതിനാൽ 1974 ജനുവരിയിൽ ഈ ദിനം ആഘോഷിക്കാൻ ആയി മെയ് 12 തിരഞ്ഞെടുത്തു. ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ഐസി‌എൻ) 1965 മുതൽ ഈ ദിനം ആഘോഷികുന്നു. . ഓരോ വർഷവും ഐ‌സി‌എൻ അന്താരാഷ്ട്ര നഴ്‌സുമാരുടെ ദിന കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നു. എല്ലായിടത്തും നഴ്‌സുമാരുടെ ഉപയോഗത്തിനായി വിദ്യാഭ്യാസ, പൊതു വിവര സാമഗ്രികൾ കിറ്റിൽ അടങ്ങിയിരിക്കുന്നു. 1998 ലെ കണക്കനുസരിച്ച് മെയ് 8 വാർഷിക ദേശീയ വിദ്യാർത്ഥി നഴ്‌സു ദിനമായി പ്രഖ്യാപിച്ചു. ഭൂമിയിലെ മാലഖമാർ എന്ന് വിളികുന്നവരിൽ പലർക്കും അവർ അനുഭവിക്കുന്ന ജോലിഭാരത്തെ പറ്റിയോ ജോലിസ്ഥലത്ത് അനുഭവിക്കുന്ന പീഡനങ്ങളെ പറ്റിയോ അറിവുണ്ടാവുകയില്ല. ആരോഗ്യരംഗത്ത് ഇത്രയേറെ പുരോഗതി വന്നിട്ടുണ്ടെങ്കിൽ അതിൽ ഏറിയ പങ്കും നഴ്സുമാരുടെതാണ്.ഇന്ന്‌ കേരളം വേസ്‌റ്റേജ്‌ ഒരു തരിയില്ലാതെ കോവിഡ്‌ വാക്‌സിനേഷൻ നടത്തുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന്‌ അവരുടെ കൂടി കഠിനാധ്വാനമാണ്‌. കേരളത്തിൽ വാക്‌സിൻ പ്രതിരോധ്യരോഗങ്ങൾ കുത്തനെ കുറവ്‌ വന്നതിൽ അവർ വഹിക്കുന്ന പങ്ക്‌ അത്രമേലാണ്‌.

വിപ്ലവനായിക കെ.ആർ ഗൗരിയമ്മയ്ക്ക് ആദരവോടെ വിടചൊല്ലി കേരളം.

0
Spread the love

തിരുവനന്തപുരം : വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ (101)അന്തരിച്ചു.കേരളത്തിൻറെ വിപ്ലവനായിക
ഇനി ഓർമ്മകളിലെ അഗ്നിനക്ഷത്രം. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ. നൂറ്റാണ്ടുകൾ പിന്നിട്ട കമ്മ്യൂണിസ്റ്റ്ഇതിഹാസമാണ് ഓർമയായത്. ത്യാഗനിർഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം.

വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ (101)അന്തരിച്ചു.


തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഗൗരിയമ്മയുടെ ഭൗതികശരീരം തിരൂരിലേക്ക് കൊണ്ടുപോയി. ഒട്ടേറെ പേരാണ് ഗൗരിയമ്മക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.എ വിജയരാഘവനും എം. എ ബേബിയും ചേർന്ന് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചു.

            രാഷ്ട്രീയ കേരളത്തിൻറെ ചരിത്രത്തിൽ ഏറ്റവും നിർണായക സംഭാവനകൾ ചെയ്ത ഗൗരിയമ്മ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു.ആദ്യ മന്ത്രിസഭയിൽ റവന്യൂ മന്ത്രി ആയിരുന്ന ഗൗരിയമ്മ. കേരളത്തിൻറെ ഭാവി ഗതിയെ നിർണയിച്ച  ഭൂപരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മ ആയിരുന്നു. ചേർത്തലയിൽ നിന്ന് ജയിച്ചു തുടങ്ങിയ ഗൗരിയമ്മ അഞ്ചു തവണ മന്ത്രിയായി. ഐതിഹാസികമായ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച് ജന്മിത്വത്തിന്റെ 

വേരറുത്ത വിപ്ലവ നായികയായി. 1952 -53, 1954 -56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിലും 1 മുതൽ 11 വരെ എല്ലാ നിയമസഭകളിലും അംഗമായിരുന്നു.

കളത്തിപ്പറമ്പിൽ  കെ.എം രാമന്റെയും പാർവ്വതിയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആർ ഗൗരിയമ്മ ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിദൂരവും   തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബിദൂരാനന്തര ബിദൂരവും പൂർത്തിയാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഇഎംഎസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം,പൊതുവിതരണം,വാണിജ്യ നികുതി, സാമൂഹിക സുരക്ഷ, നിയമം എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചു. ആത്മകഥ (കെ.ആർ ഗൗരിയമ്മ )എന്ന പേരിൽ പ്രസിദ്ധീകരിച്ച 

ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് RTPCR ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

0
Spread the love


മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് RTPCR ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.72 മണിക്കൂറിന് ഉള്ളിൽ നെഗറ്റീവ് ആയിരിക്കണം. ചീഫ് സെക്രട്ടറി കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കി.ഈ ശനിയാഴ്ച ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകുന്നതായും ഉത്തരവിൽ പറയുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts