Home Blog Page 16

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം നടത്തി

0
Spread the love

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു വിജയാഘോഷം നടന്നത്.

ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂനയിൽ ചിത്രീകരണം നടന്നുവരുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം എന്ന സിനിമയിൽ അഭിനയിച്ചുവരികയായിരുന്നു. മോഹൻലാൽ തുടരും കാണുന്നതും പൂനയിൽവച്ചാണ്. പൂനയിലെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയേഴിനു പൂർത്തിയായി. കൊച്ചിയിൽ വീണ്ടും ആരംഭിച്ചു. മെയ് രണ്ടിനാണ് ഹൃദയപൂർവ്വം വീണ്ടും കൊച്ചിയിൽ ആരംഭിച്ചത്. തൻ്റെ വിവാഹ വാർഷികം ചെന്നൈയിലും, മുംബൈയിൽ ഇൻഡ്യയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന പ്രധാനമന്ത്രിയുടെ ഒരു ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോഹൻലാൽ മെയ് രണ്ടിന് കൊച്ചിയിൽ എത്തിയത്

ചിത്രം ഇത്രയും ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ ഒരു സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ വിവരം അവർ മോഹൻലാലിനെ അറിയിക്കുകയും ചെയ്തു.

സിനിമയുടെ വിജയത്തിനു ശേഷം മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ഒരു ചടങ്ങ് അതായിരുന്നു സംഘാടകരുടെ ആഗ്രഹം. മെയ് രണ്ടിന് ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതമായ ഒരുചടങ്ങ് സംഘടിപ്പിച്ചു. നിർമ്മാതാവ് എം. രഞ്ജിത്ത് ഇതേ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഫാൻസ് ഭാരവാഹികൾ രഞ്ജിത്തിനെകണ്ട് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നുണ്ടെന്ന കാര്യം അറിയിച്ചു “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. സംവിധായകനില്ലാതെ എന്താഘോഷം എന്നാണ് രഞ്ജിത്ത് സംഘാടകരോടു ചോദിച്ചത്.

രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഇരുവരും എത്തിച്ചേർന്നു. ഉച്ചക്ക് രണ്ടു മണിയോടെ ബാങ്കറ്റ് ഹാളിൽ എല്ലാവരും ഒത്തുചേർന്നു. ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടും. മോഹൻലാൽ, തരുൺ മൂർത്തി ചിപ്പി രഞ്ജിത്ത്, എം.രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആൻ്റെണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഇവിടെ ഈ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു

‘തുടരും പല സംവിധായകരും പിൻമാറിയ കഥ’; തരുൺ മൂർത്തിയിലേക്ക് എത്തിയത് ഇങ്ങനെ..

0
Spread the love

മോഹൻലാല്‍ നായകനായി എത്തിയ തുടരും കളക്ഷനില്‍ റെക്കോര്‍ഡുകള്‍‌ തീര്‍ക്കുകയാണ്. സംവിധാനം നിര്‍വഹിച്ചത് തരുണ്‍ മൂര്‍ത്തിയാണ്. എന്നാല്‍ പല സംവിധായകരും ആ കഥയിലൂടെ കടന്നുപോയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്. കെ ആര്‍ സുനിലിന്റെ സുഹൃത്തായ ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ മോഹൻലാലെന്ന നടനെവെച്ച് ഈ സിനിമ ചെയ്യാൻ ധൈര്യമില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു.

മലയാളത്തിലെ പ്രശസ്‍തരായ പല സംവിധായകരും, ഹിറ്റ് മേക്കേഴ്‍സ് വന്നു പോയി. അവരില്‍ പലര്‍ക്കും പല കാര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. കഥയിലെ ചില മാറ്റങ്ങള്‍ നമുക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. ചില ഇമോഷൻ എന്റെ മനസില്‍ ആദ്യം കയറിക്കൂടിയതാണ്. അത് ഒഴിവാക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നീടാണ് തരുണിനെ ഞങ്ങള്‍ സമീപിക്കുന്നത്. ചേട്ടാ ഇതിനകത്ത് ഒരു കഥയുണ്ട്, ഇത് നമുക്ക് ഒക്കെയാണ് എന്ന് തരുണ്‍ പറഞ്ഞു. പിന്നീട് തരുണും കെ ആര്‍ സുനിലും ചര്‍ച്ച ചെയ്‍താണ് ഇന്ന് കാണുന്ന തുടരും എന്ന സിനിമ ഉണ്ടായതെന്നും പറയുന്നു രജപുത്ര രഞ്‍ജിത്ത്

കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്

തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.

അതേസമയം വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖനടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്; പേര് പറയാതെ നടന് മുന്നറിയിപ്പുമായി ലിസ്റ്റിൻ സ്റ്റീഫൻ

0
Spread the love

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് നിർമാതാവിൻ്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു സിനിമാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയാണ് നടൻ്റെ മുന്നറിയിപ്പ്. ചലച്ചിത്ര ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് നിർമ്മാതാവിൻ്റെ പ്രതികരണം.

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ സിനിമ ബേബി ഗേളിലെ താരത്തിനെതിരെയാണ് ഇദ്ദേഹത്തിൻ്റെ മുന്നറിയിപ്പെന്നാണ് കരുതുന്നത്. ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമയിൽ പ്രമുഖ താരമായ നടൻ, ബേബി ഗേളിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഈ സിനിമയുടെ ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്നാണ് വിവരം.

വിദേശത്തും ‘തുടരും’ ഹിറ്റടിക്കുന്നു, കളക്ഷനിൽ കുതിപ്പ്..

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി ചിത്രം ‘തുടരും’ ഹിറ്റടിക്കുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ആഗോളതലത്തില്‍ ആകെ 100 കോടിയിലധികം ചിത്രം നേടിയെന്നും വിദേശ ബോക്സ് ഓഫീസില്‍ ഒരാഴ്‍ച കൊണ്ട് 54 കോടി നേടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍

കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട; പിടികൂടിയത് 126 ഗ്രാം ഹെറോയിൻ, നാല് പേർ അറസ്റ്റിൽ

0
Spread the love

പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട. 126 ഗ്രാം ഹെറോയിനുമായി നാല് അതിഥി തൊഴിലാളികളെ പിടികൂടി.അസം സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ട പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്

സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവന; ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

0
Spread the love

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസൺ വിവാദത്തിലെ പ്ര‌സ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.

ഏപ്രിൽ 30 ന് എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരം തേടി അപകീർത്തി കേസ് നൽകാനും തീരുമാനമായി.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്‍റെ വിമർശനത്തിന് പിന്നാലെയാണ് കെസിഎ മുൻതാരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പിന്നാലെ ശ്രീശാന്തിനെതിരെ കടുത്ത വിമർശനം കെസിഎ ഉന്നയിച്ചിരുന്നു. വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല, എന്നിട്ടും രഞ്ജി ട്രോഫിയിൽ അവസരം നൽകി, സഞ്ജുവിന് ശേഷം കേരളത്തിൽ നിന്ന് ആര് ഇന്ത്യൻ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട, കെസിഎക്കെതിരെ ആര് അപകീർത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

തന്നെ പറ്റി അങ്ങനെ പറഞ്ഞവരുടെ സിനിമകളിൽ അടുത്തിടെ അഭിനയിച്ചു; ദേഷ്യമൊന്നുമില്ലെന്ന് നടൻ സൈജു കുറിപ്പ്

0
Spread the love

മുതിർന്ന സംവിധായകൻ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിൽ മംതയുടെ നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സൈജു കുറിപ്പ്. കാലം 2025ലെത്തിയപ്പോൾ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത നടന്മാരിൽ ഒരാളായി താരം ഇടംപിടിച്ചു. താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള ഹാസ്യ ടച്ചാണ് പ്രേക്ഷകർക്ക് സൈജുവിനെ ഏറെ ഇഷ്ടപ്പെടാൻ കാരണം. ഷൈജു കുറുപ്പിന്റെ അറക്കൽ അബു എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള കോമൺ എലമെന്റ് ആയ കഷ്ടപ്പാടും പ്രാരാബ്ധവും ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലെ പിള്ളേർ ഈയടുത്ത് താരത്തെ പ്രാരാബ്ദം സ്റ്റാർ എന്ന് വിളിച്ച് വൈറലാക്കിയിരുന്നു. ഇതിൽ പ്രതികരിച്ച് സൈജു നൽകിയ രസകരമായ മറുപടിയാണ് വൈറലാകുന്നത്. ജീവിതത്തിൽ രണ്ട് വ്യക്തികളിൽ നിന്ന് വാങ്ങിയ പണം ഞാൻ ഇതുവരെയായിട്ടും തിരികെ കൊടുത്തിട്ടില്ല. എന്റെ അച്ഛന്റെയും ഭാര്യയുടെ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിയ പണം ഇതുവരെ തിരികെ കൊടുത്തിട്ടില്ല. അല്ലാതെ ആരിൽ നിന്നും കടം വാങ്ങിയിട്ടില്ല. ആ തന്നെ എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് ഇപ്പോഴും മനസിലാകാത്ത കാര്യമാണ് എന്നാണ് സൈജു പ്രതികരിച്ചത്.

തന്റെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സൈജു വ്യക്തമാക്കുന്നുണ്ട്.ഒരു സമയത്ത് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പലരും സിനിമയിൽ നിന്ന് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്. അന്ന് ഒ​റ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞവരുടെ സിനിമകളിൽ അടുത്തിടെ ഞാൻ അഭിനയിക്കുകയും ചെയ്തു. അവരോട് എനിക്ക് ദേഷ്യമൊന്നുമില്ല. അങ്ങനെ ദേഷ്യമൊന്നും തോന്നിയിട്ടില്ല സൈജു പറഞ്ഞവസാനിപ്പിച്ചു.

പകൽ സാരി ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ പുരുഷൻ ആവുകയും ചെയ്യുന്നവരല്ല എല്ലാ ട്രാൻസ് മനുഷ്യരും; കുറിപ്പുമായി സീമാ വിനീത്

0
Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.

ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ച് വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് നേരത്തെ സീമ രംഗത്ത് വന്നിരിരുന്നു. ഇപ്പോഴിതാ ഇതിന്റെ തുടർച്ചയെന്നോണം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം

സീമാ വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചില വ്യക്തികൾ നാട്ടുകാരെ തുണി പൊക്കികാണിക്കുന്നതും ഒരു പ്രൈവറ്റ് ഗ്രൂപ്പ് ഉണ്ടാക്കി അവിടെ അവരാതം പറയുന്നതും ഒക്കെ നിങ്ങൾക്ക് വലിയ കാര്യം ആയിരിക്കും. നിങ്ങൾ എന്റെ പ്രസ്താവനയെയും എന്റെ അഭിപ്രായത്തെയും നിയമപരമായി നേരിട്ടാലും ഇല്ലേലും മറുപടി പറയേണ്ട ഇടങ്ങളിൽ മറുപടി പറയുക തന്നെ ചെയ്യും. കേട്ടില്ലേൽ ഒന്നുകൂടി വ്യക്തമായി കേട്ടോളൂ. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം.

പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി. ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. നിങ്ങൾക്ക് അടിയിൽ എന്താണ്.? പെണ്ണിന്റെയോ, ആണിന്റെയോ? നെഞ്ചത്ത് ചിരട്ട ആണോ? കിലുങ്ങുന്നുണ്ടോ.? നിങ്ങൾക്കും കുട്ടിയെ ഉണ്ടാക്കാൻ കഴിവുണ്ടോ.? നിങ്ങൾ വേഷം കെട്ടിയതു ആണോ?ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നു വരാൻ കാരണം ഇത്തരത്തിൽ ഉള്ള വ്യക്തികൾ ചീപ്പ് പപ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന വികലമായ പ്രസ്താവനകളാണ്. പൊതുസമൂഹത്തിൽ ഇറങ്ങി ജോലി ചെയ്തു ജീവിക്കുന്നവർക്ക് അവരുടെ ഇടങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണ്. പൊതുമാധ്യമങ്ങളിൽ വന്നു ഇത്തരം പ്രസ്താവനകൾ നടത്തി അവർക്ക് വീടിനുള്ളിൽ ഇരിക്കാം സമൂഹത്തിനെ നേരിടുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്.

പിന്നെ എല്ലാ മനുഷ്യരും അങ്ങനെ അല്ല. പകൽ സാരി ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ അവർ പുരുഷൻ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാൻസ് മനുഷ്യരും. ഒരുപാട് കഷ്ടതകളും യാതനകളും വേദനകളും അനുഭവിച്ച് ഇന്ന് ഈ നിമിഷവും ഞാൻ ഇവിടെ നിൽക്കുന്നുണ്ട്. പേടിപ്പിച്ചു കളയാം, കുറേ വായിൽ തോന്നിയ തെറി വിളിക്കാം, കൂട്ടം കൂടി ചർച്ച നടത്തി കുറെ കഥകൾ മെനയാം, അപഖ്യാതികൾ പറഞ്ഞു പരത്താം ഇതൊക്കെ അല്ലെ നിങ്ങളുടെ അജണ്ടകൾ. പിന്നെ ഒരാളുടെ പ്രസൻസ് ഇല്ലാതെ ആ വ്യക്തിയെ അപഹസിക്കുന്നതും തെറി വിളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിയമപരമായി കുറ്റകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നതും നല്ലതാണ്.

മുള്ളന്‍പന്നിയേയും ഉടുമ്പിനേയും കഴിച്ചെന്ന് ഇന്റർവ്യൂവിൽ വെളിപ്പെടുത്തൽ; പുലിവാല് പിടിച്ച് നടി

0
Spread the love

കിരൺ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുരുക്കില്‍ പെട്ടിരിക്കുകയാണ് നടി. അടുത്തിടെ അഭിമുഖത്തിൽ താൻ മുള്ളൻ പന്നി, ഉടുമ്പ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇതിപ്പോൾ വിവാദമായിരികുക്കയാണ്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നടിക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ ഒരു റേഡിയോ ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മുംബൈ ആസ്ഥാനമായുള്ള എൻ‌ജി‌ഒയായ പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിനും പരാതി നൽകിയിരിക്കുന്നത്.

സംരക്ഷിത വന്യജീവി ഇനത്തിൽപ്പെടുന്നവയാണ് മുള്ളന്‍പന്നി, ഉടുമ്പ് എന്നീ ജീവികൾ. പരാതിയുടെ അടിസ്ഥാനത്തിൽ ഛായയെ ഉടൻ തന്നെ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് അറിയിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി വിദേശത്തതാണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്ന്നടി അറിയിച്ചിട്ടുണ്ടെന്നും, വന്നാൽ ഉടന്‍ നടിയോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഷൻ റാത്തോഡ് പറഞ്ഞു.

സംഭവത്തില്‍ വേട്ടക്കാരുടെയും മറ്റും പങ്ക് അന്വേഷിക്കുന്നുണ്ട് എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. നടി പറഞ്ഞത് ശരിയാണെങ്കില്‍ അത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും അവര്‍ക്കും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

തനിക്ക് സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്ന സിനിമയിൽ ഉണ്ടായ ദുരനുഭവം; തുറന്നുപറഞ്ഞ് മനോജ് ഗിന്നസ്

0
Spread the love

തനിക്ക് സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം ചോക്ലേറ്റ് എന്ന സിനിമയും അതിൽ താൻ അവതരിപ്പിച്ച ചാക്യാർ കൂത്തുകാരന്റെ കഥാപാത്രവുമാണെന്ന് തുറന്നുപറഞ്ഞ് മിമിക്രി കലാകാരൻ മനോജ് ഗിന്നസ്. പൃഥ്വിരാജ് നായക വേഷത്തിലെത്തിയ ആ ചിത്രത്തിലെ കൂത്തു കലാകാരന്റെ കഥാപാത്രത്തിനായി തനിക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഫുൾ കോസ്റ്റ്യൂമില്‍ നിൽക്കേണ്ട ദുരവസ്ഥ വന്നു. ഒരു ചെറിയ കഥാപാത്രത്തിനായി ഒരായുഷ്കാലത്തെ കഷ്ടപ്പാടാണ് താൻ അനുഭവിച്ചതെന്നും മനോജ് കൂട്ടിച്ചേർത്തു.

സോഹൻ സീനു ലാൽ ആയിരുന്നു ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ. അദ്ദേഹം തന്നോട് ഒരു പൃഥ്വിരാജ് സിനിമയിൽ ചാക്യാർകൂത്ത് ചെയ്യുമോ എന്ന് ചോദിച്ചു. ചാക്യാർകൂത്ത് ചെയ്യില്ല പകരം ഓട്ടൻതുള്ളൽ ചെയ്യുമെന്ന് താൻ മറുപടി നൽകിയെങ്കിലും ‘ നീ ചെയ്യും അതൊക്കെ മതി ഒരു മേക്കപ്പ് മാനേ കൂട്ടിവാ’ എന്നദ്ദേഹം പറഞ്ഞു. ഇതോടെ താൻ നാട്ടിലെ ഒരു ചാക്യാർകൂത്ത്കാരനെയും കൂട്ടി എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.

രാവിലെ ആറ് മണിക്ക് ചാക്യാർ കൂത്ത് മേക്കപ്പ് ഇട്ടു. ഈ കോസ്റ്റ്യൂമിൽ ബാക്കിൽ കെട്ടുന്ന ഞൊറികൾ ഉള്ളത് കയർ ഇട്ട് കെട്ടണം. ചാര് കസേരയിൽ ആ കോസ്റ്റ്യൂമില്‍ നമുക്ക് ഇരിക്കാൻ പറ്റില്ല. ബാത്‌റൂമിൽ പോകാൻ പറ്റില്ല. പിന്നീട് കോളേജ് പിള്ളേരും ജൂനിയർ ആർട്ടിസ്റ്റുകളും എല്ലാമുള്ള ഫസ്റ്റ് ഷോട്ട് എടുത്തു. ഫസ്റ്റ് ഷോട്ട് കഴിഞ്ഞ് പിന്നീട് ക്ലോസപ്പ് എടുക്കാം എന്ന് പറഞ്ഞെങ്കിലും പിന്നെ ആരെയും താൻ കണ്ടില്ലെന്ന് മനോജ് പറയുന്നു. പൃഥ്വിരാജിന് തിരക്കുള്ളതു കാരണം തന്റെ ഭാഗങ്ങൾ വൈകുന്നേരത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ തന്നോട് ഇതാരും പറഞ്ഞില്ലെന്നും രാവിലെ 7 മണിക്ക് കോസ്റ്റ്യൂമിൽ കയറിയ താൻ 12 മണി വരെ ഇതറിയാതെ നിന്നുവെന്നും മനോജ് വേദനയോടെ ഓർക്കുന്നു.

എല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ വിളമ്പുന്നയാൾ ജൂനിയർ ആർട്ടിസ്റ്റുകളും കോളേജ് പിള്ളേരും കഴിക്കുന്നിടത്ത് പോയി വാങ്ങിക്കോളാൻ പറഞ്ഞു. അവിടെ തിരക്കാണെന്ന് പറഞ്ഞു താൻ പ്ലേറ്റ് താഴെയിട്ടു പോന്നു. പിന്നീട് മേക്കപ്പ് മാൻ അയാളെ ശകാരിച്ച് തന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും തിരികെ പോയില്ലെന്നും മനോജ് പറഞ്ഞു. ഒടുക്കം താൻ വേഷം അഴിച്ച് തിരിച്ച് റൂമിലേക്ക് പോയി. രാത്രി സോഹൻ വീണ്ടും തന്നെ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. ഷൂട്ട് തുടങ്ങാം വരാൻ പറഞ്ഞപ്പോൾ ഇനി അങ്ങോട്ട് വരില്ലെന്ന് പറഞ്ഞു.

എന്നാൽ തന്നെ വച്ച് ഒരു ഷോട്ട് അവർ എടുത്തതല്ലേ എന്നു എല്ലാവരും സൂചിപ്പിച്ചപ്പോൾ ബാക്കി ഷൂട്ട് ചെയ്യാൻ സമ്മതിച്ച് താൻ സെറ്റിലേക്ക് പോയെന്നും ഈ സമയം ലൈറ്റ് അടക്കം സെറ്റ് ചെയ്ത് എല്ലാവരും തനിക്കായി വെയിറ്റ് ചെയ്യുകയായിരുന്നു എന്നും ഗിന്നസ് മനോജ് പറയുന്നു. എന്നാൽ അതിനകം മേക്കപ്പ് ചെയ്യുന്നയാൾ പോയി കഴിഞ്ഞിരുന്നു. ഒടുക്കം താൻ തന്നെ സ്വയം മേക്കപ്പ് ചെയ്തു ബാക്കിയുള്ള രംഗങ്ങൾ ഓഡിയൻസ് ഇല്ലാതെ അഭിനയിച്ചു തീർക്കുകയായിരുന്നുവെന്നും ഗിന്നസ് മനോജ് പറയുന്നു. ഇത്തരം നിരവധി ദുരനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts