Home Blog Page 1600

കേരളത്തിന് പുറത്തേക്കുള്ള ഓക്സിജൻ വിതരണം നിർത്തി കേരളം.

0
Spread the love

തിരുവനന്തപുരം : അതിരൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ ഇനി കേരളത്തിന് പുറത്തേക്ക് നല്കില്ല എന്ന് മുഖ്യമന്ത്രി. കോവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ 6 ലക്ഷത്തിലേക്ക് എത്തിയേക്കാം.അതിനാൽ
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഓക്സിജൻ പുറത്തേക്ക് നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ പറയുന്നു. കേന്ദ്ര ഓക്‌സിജൻ അലൊക്കേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്നലെ വരെ 40 ടൺ ഓക്സിജൻ തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ ഇത് ഇനി ഇത് സാധിക്കാത്ത സാഹചര്യമാണ് കേരളത്തിൽ. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും കേരളത്തിന് തന്നെ അനുവദിക്കണം.അധികം വേണ്ടിവരുന്നത് സ്റ്റീൽ പ്ലാൻറ് കളിൽ നിന്ന് ലഭ്യമാക്കേണ്ടതാണ്.

അതിരൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ ഇനി കേരളത്തിന് പുറത്തേക്ക് നല്കില്ല എന്ന് മുഖ്യമന്ത്രി.
           കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ  എണ്ണവും കൂടും. അപ്പോൾ 450 ടൺ ഓക്സിജൻ കേരളത്തിന് ആവശ്യമായിവരും. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ ചോർന്നു പോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പു വരുത്തിയുമാണ് ഉപയോഗം.കേരളത്തിലെ ഓക്സിജൻ കരുതൽശേഖരം 450 ടൺ ആയി ഉറപ്പുവരുത്തിയിരുന്നു.എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് നൽകുകയുണ്ടായി.  നിലവിൽ കേരളത്തിലെ കരുതൽ ശേഖരം 86 ടൺ മാത്രമാണ്.

          കേന്ദ്രസർക്കാർ രാജ്യത്തിന്റെ പൊതുസ്ഥിതി കണക്കിലെടുത്ത് ഉടനെ തന്നെ ക്രയോ ടാങ്കറുകൾ സംവരിക്കണം. അവയിൽ നിന്ന് ലിക്യുഡ് മെഡിക്കൽ ഓക്സിജൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കണം. ഇത് എത്തിക്കാനായി തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്,കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ അയയ്ക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കൂടി കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മകന് പിറന്നാൾ ആശംസകൾ നേർന്ന് സൗബിൻ ഷാഹിർ

0
Spread the love

മകന് പിറന്നാൾ ആശംസകൾ നേർന്ന് സൗബിൻ ഷാഹിർ.തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് സൗബിൻ. ഇപ്പോൽ മകൻ്റെ രണ്ടാം പിറന്നാൾ ആഘോഷതിൻ്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. 2017 ഇല് ആയിരുന്നു ഡിസംബറിൽ ആയിരുന്നു സൗബിൻ്റെയും ജാമിയ സഹീർ ൻ്റെയും വിവാഹം 2019 ൽ അവർക്ക് ഒരു മകന് പിറന്നത്.

സൗബിൻ പങ്കുവെച്ച കുറിപ്പ്: വർഷങ്ങൾ കടന്നുപോകുമ്പോൾ, നിങ്ങൾ പലതിലും മാറുന്നു, എന്നാൽ ഈ ദിവസങ്ങളിൽ എല്ലാം ഒരു കാര്യം സത്യമായി തുടരുന്നു.നി എല്ലായ്പോഴും എൻ്റെ ഹൃദയത്തില് കൊച്ചുകുട്ടിയായിരിക്കും. തുടക്കം മുതൽ തന്നെ നീ ചെയ്തതുപോലെ , സ്നേഹവും ചിരിയും നിറഞ്ഞ ജീവിതകാലം നിനക്ക് ആശംസിക്കുന്നു.ഓർഹാൻ ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നു.

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതുക

0
Hospital building, medical icon. Healthcare, hospital and medical diagnostics. Urgency and emergency services. Vector illustration in flat style
Spread the love

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല
മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക.ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം ‍കയ്യിൽകരുതിയാൽമതി.അവശ്യസാധനങ്ങൾവാങ്ങുന്നതിനുപുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും. ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക.ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം
അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു.

0
Spread the love

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി മലയാള എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്നു.എണ്‍പത്തിയൊന്ന് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. 1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. അദ്ദേഹത്തിന്റെ നോവലുകൾ, ചെറുകഥകൾ, തിരക്കഥകൾ എന്നിവ കേരള സമൂഹത്തെക്കുറിച്ച് കൂടുതൽ പറയുന്നു. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന മലയാള ചിത്രത്തിന് 2000 ൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. 2003 ൽ പി. വേണു സംവിധാനം ചെയ്ത പരിണാമം (ദി ചേഞ്ച്) എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അഷ്ദോഡ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി. 2014 ൽ അദ്ദേഹത്തിന് സഞ്ജയൻ അവാർഡ് ലഭിച്ചു. കൈരളി ടിവിയിലെ ഇ 4 എലിഫെന്റിന്റെ അവതാരകനായി പ്രശസ്തനായിരുന്നു അദ്ദേഹം.ഒന്‍പതു നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഹസീന, ജസീന. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകള്‍, മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍.

കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു.

0
Spread the love

കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു.1951മുതൽ 1957 വരെ തിരുവിതാംകൂർ- കൊച്ചി നിയമ സഭകയിലും 1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആര്‍ ഗൗരി ജനിച്ചു.എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു . കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ജനതാപതിയ സമൃദ്ധി സമിതിയുടെ (ജെഎസ്എസ്) തലവനായിരുന്നു അവർ. ജെ.എസ്.എസ് രൂപീകരിക്കുന്നതിന് മുമ്പ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു അവർ. ഈശവ സമുദായത്തിൽ നിന്ന് വരുന്ന ആദ്യത്തെ വനിതാ നിയമ വിദ്യാർത്ഥിനിയായിരുന്നു അവർ. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ എം‌എൽ‌എ ഗൗരിയമ്മയാണ്.

തിരക്കഥാ കൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

0
Spread the love

തിരക്കഥാ കൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നിറക്കൂട്ട്, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, ആകാശദൂത്, വജ്രം, പത്താം നിലയിലെ തീവണ്ടി എന്നിവയാണ് അദ്ദേഹം തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങൾ. മനുവങ്കിൾ, അഥർവ്വം, തുടർക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജോസ് പ്രകാശിൻ്റെ മരുമകൻ ആണ്.

കാർട്ടൂണിസ്റ്റ് ടോംസ് എന്ന വി.റ്റി.തോമസ്…

0
Spread the love

കാർട്ടൂണിസ്റ്റ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് (1929 – 27 ഏപ്രിൽ 2016). ബോബനും മോളിയും എന്ന കാർട്ടൂണിലൂടെ യാണ് ഇദ്ദേഹം അറിയപ്പെടുന്നത്.1929 ജൂൺ 6നു ചങ്ങനാശ്ശേരിക്കടുത്ത്കുട്ടനാട്ടിൽ വെളിയനാട്ടിൽ വി.ടി.കുഞ്ഞിത്തൊമ്മന്റെയും(വാടയ്ക്കൽ കുഞ്ഞോമാച്ചൻ) സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു.ആദ്യം ബ്രിട്ടിഷ് സൈന്യത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു സൈന്യത്തിൽ ചേർന്നത്. ചേർന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിക്കുകയും ചെയ്തു. സൈന്യം വിട്ട് നാട്ടിൽ തിരികെ എത്തിയ അദ്ദേഹം, തന്റെ ജ്യേഷ്ഠനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു. 30ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവർ അയല്പക്കത്തെ കുട്ടികളായിരുന്നു. അവരെ മാതൃകയാക്കിയാണ് അദ്ദേഹം കാർട്ടൂൺ രചിച്ചത്. തെരീസാക്കുട്ടി ആണു സഹധർമ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. കോട്ടയത്തെ ദീപികയിൽ വരച്ചുകൊണ്ടാണ് ടോംസ് തുടങ്ങിയത്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയിൽ 1961-ൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987-ൽ വിരമിക്കുന്നതുവരെ മനോരമയിൽ തുടർന്നു.ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ്‌ ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്‌ഛൻ പോത്തൻ, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവർ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വിഹരിക്കുന്നു.തന്റെ അയൽപക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ്‌ ഇവർക്കു നൽകിയതു്. ഈ കുട്ടികൾ അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികൾക്കും അദ്ദേഹം ഇതേ പേരിട്ടു. അയൽപക്കത്തെ കുട്ടികൾ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളിൽ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ ടോംസിനെ സഹായിച്ചു. ടോംസിന്റെ മകൻ ബോബനും മകൾ മോളിക്കും മക്കളുടെ മക്കൾ ആയിക്കഴിഞ്ഞെങ്കിലും കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. ടോംസിന്റെ തന്നെ അഭിപ്രായത്തിൽ പ്രായം ചെന്ന രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളുടെ വികൃതികൾ ആരും ആസ്വദിക്കയില്ല, അതുകൊണ്ട് ബോബനും മോളിക്കും പ്രായം കൂടുകയുമില്ല.മലയാളികളുടെ അവസാന പേജിൽതുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാർട്ടൂൺ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു ബോബനും മോളിയും പണ്ട് സിനിമയും ആയി.

ലോങ് മാർച്ച് 5ബി റോക്കറ്റ്;ചൈനക്കെതിരെ വിമർശനവുമായി നാസ.

0
Spread the love

വാഷിങ്ടൻ : ലോങ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് നാസ.
ലോകത്തോട് ഉത്തരവാദിത്വം പുലർത്തുന്ന രീതിയിലുള്ള നിലവാരം പുലർത്തേണ്ടതായിരുന്നു ചൈന.അതിൽ ചൈന പരാജയപ്പെട്ടു എന്നും നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശ സഞ്ചാരിയുമയാ ബിൽസൺ ആരോപിച്ചു.

ലോങ് മാർച്ച് 5 ബി റോക്കറ്റ്

1974 ലെ സ്കൈലാബ് സംഭവത്തിനുശേഷം മിക്ക ബഹിരാകാശ ഏജൻസികളും റീ-എൻട്രി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ ഉറപ്പു വരുത്താറുണ്ട്.എന്നാൽ
ഈ കാര്യത്തിൽ ചൈന പരാജയപ്പെട്ടു എന്ന് പ്രശസ്ത ഹാർവർഡ് ശാസ്ത്രജ്ഞനായ ജെനാഥൻ മക്ഡവൽ അഭിപ്രായപ്പെട്ടു. ചൈനയുടെ ഈ അശ്രദ്ധ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ശാസ്ത്ര ലോകത്ത്.

      റോക്കറ്റിന്റെ യാത്ര സൂഷ്മമായി നിരീക്ഷിച്ചിരുന്ന  യു എസ് സൈന്യത്തിന്റെ സ്പേസ്  ട്രാക്ക് 

റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ ആയിരിക്കും പതിക്കുക എന്ന പ്രവചനം നടത്തിയിരുന്നു. എന്നാൽ ഇത് ജനനിബിഡമായ ഇടങ്ങളിൽ പതിച്ചിരുന്നുവെങ്കിൽ ഒരു വലിയ ദുരന്തത്തിന് ഇത് കാരണം ആയേനെ. ഭാഗ്യം കൊണ്ടാണ് പേടകം കടലിൽ വീണത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് തവണയായി ചൈനീസ് ബഹിരാകാശ സംവിധാനങ്ങൾ ലോകത്തിന് ഭീഷണിയുയർത്തിയത്. 2018 ഏപ്രിൽ രണ്ടിന് ചൈനയുടെ ടിയോൻഗോങ് 1 ബഹിരകാശാ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മെയിൽ മറ്റൊരു ലോങ്ങ് മാർച്ച് 5 ബി ആഫ്രിക്കയിലെ ഐവറി കോസ്റ്റിന് സമീപം തകർന്നു വീഴുകയുണ്ടായി. ചൈനയുടെ തുടർന്നുള്ള പത്തോളം വിക്ഷേപണ പദ്ധതികൾ ഇനിയും നടക്കാനിരിക്കുന്ന രൂപകല്പന പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

അയൽ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക്; കേരളത്തിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു.

0
Spread the love

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ കേരളത്തിലേക്കുള്ള റോഡ് യാത്ര തടസപ്പെട്ടുതുടങ്ങി. കേരളത്തിനു പുറമേ കർണാടകം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അർധരാത്രിയോടെ സമ്പൂർണ്ണ അടച്ചിടാൻ നിലവിൽ വന്നത്. അടിയന്തരാവശ്യങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ സംസ്ഥാന അതിർത്തി തുറന്നു നല്കുന്നുള്ളു.കർണാടകവും തമിഴ്നാടും പുതുച്ചേരിയിലും സമ്പൂർണ ടൗണിലേക്ക് നീങ്ങിയതോടെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും നിശ്ചലമായി.

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ കേരളത്തിലേക്കുള്ള റോഡ് യാത്ര തടസപ്പെട്ടുതുടങ്ങി.

വൈകാതെ ആന്ധ്രപ്രദേശും തെലങ്കനയും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയും ശക്തമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കർണാടകയിൽ ആണ്, അതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും അവിടെത്തന്നെ.അതീവ ഗുരുതര രോഗമുള്ളവർ, ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവർ തുടങ്ങിയവരെ മാത്രമേ കർണാടക അതിർത്തിയിലൂടെ കടത്തിവിടുന്നുള്ളൂ.

ട്രെയിൻ, വിമാനയാത്രകൾക്ക് വിലക്കില്ല. ഹോട്ടലുകൾ അടച്ചിടും. പാഴ്സൽ സർവീസുകൾ നടത്താം. ആവശ്യസാധനങ്ങൾ വാങ്ങാനായി രാവിലെ ആറു മുതൽ 10 വരെ പലചരക്ക് കടകൾ തുറക്കാം.പച്ചക്കറി കടകൾക്ക് വൈകിട്ട് ആറുവരെ പ്രവർത്തിക്കാം.എന്നാൽ ഭക്ഷണം വാങ്ങാൻ വാഹനങ്ങളിൽ പുറത്ത് പോകാൻ അനുമതിയില്ല.

   അർദ്ധ രാത്രിയോടെ തമിഴ്നാട്ടിലും  സമ്പൂർണ്ണ അടച്ചിടൽ തുടങ്ങി.അതിർത്തികളും അടച്ചിട്ടു.ആവശ്യ സർവീസുകൾ മാത്രമേ ഇനി പതിനാല് ദിവസത്തേക്ക് പ്രവർത്തിക്കൂ.പലചരക്ക്,പച്ചക്കറി കടകൾ ഉച്ചവരെ തുറക്കാൻ അനുവാദമുണ്ട്. ഹോട്ടലുകളിൽ പാഴ്സൽ സർവീസുകൾ ആവാം. സമാന നിയന്ത്രണങ്ങൾ ആണ് പുതുച്ചേരിയിലും. സംസ്ഥാന അതിർത്തികൾ അടച്ചുകഴിഞ്ഞു. മാഹിയിലും നിയന്ത്രണങ്ങൾ ശക്തമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളും പൂട്ടി.

അയൽ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക്; കേരളത്തിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു.

0
Spread the love

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ കേരളത്തിലേക്കുള്ള റോഡ് യാത്ര തടസപ്പെട്ടുതുടങ്ങി. കേരളത്തിനു പുറമേ കർണാടകം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അർധരാത്രിയോടെ സമ്പൂർണ്ണ അടച്ചിടാൻ നിലവിൽ വന്നത്. അടിയന്തരാവശ്യങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ സംസ്ഥാന അതിർത്തി തുറന്നു നല്കുന്നുള്ളു.കർണാടകവും തമിഴ്നാടും പുതുച്ചേരിയിലും സമ്പൂർണ ടൗണിലേക്ക് നീങ്ങിയതോടെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും നിശ്ചലമായി.

വൈകാതെ ആന്ധ്രപ്രദേശും തെലങ്കനയും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയും ശക്തമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കർണാടകയിൽ ആണ്, അതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും അവിടെത്തന്നെ.അതീവ ഗുരുതര രോഗമുള്ളവർ, ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവർ തുടങ്ങിയവരെ മാത്രമേ കർണാടക അതിർത്തിയിലൂടെ കടത്തിവിടുന്നുള്ളൂ.

ട്രെയിൻ, വിമാനയാത്രകൾക്ക് വിലക്കില്ല. ഹോട്ടലുകൾ അടച്ചിടും. പാഴ്സൽ സർവീസുകൾ നടത്താം. ആവശ്യസാധനങ്ങൾ വാങ്ങാനായി രാവിലെ ആറു മുതൽ 10 വരെ പലചരക്ക് കടകൾ തുറക്കാം.പച്ചക്കറി കടകൾക്ക് വൈകിട്ട് ആറുവരെ പ്രവർത്തിക്കാം.എന്നാൽ ഭക്ഷണം വാങ്ങാൻ വാഹനങ്ങളിൽ പുറത്ത് പോകാൻ അനുമതിയില്ല.

   അർദ്ധ രാത്രിയോടെ തമിഴ്നാട്ടിലും  സമ്പൂർണ്ണ അടച്ചിടൽ തുടങ്ങി.അതിർത്തികളും അടച്ചിട്ടു.ആവശ്യ സർവീസുകൾ മാത്രമേ ഇനി പതിനാല് ദിവസത്തേക്ക് പ്രവർത്തിക്കൂ.പലചരക്ക്,പച്ചക്കറി കടകൾ ഉച്ചവരെ തുറക്കാൻ അനുവാദമുണ്ട്. ഹോട്ടലുകളിൽ പാഴ്സൽ സർവീസുകൾ ആവാം. സമാന നിയന്ത്രണങ്ങൾ ആണ് പുതുച്ചേരിയിലും. സംസ്ഥാന അതിർത്തികൾ അടച്ചുകഴിഞ്ഞു. മാഹിയിലും നിയന്ത്രണങ്ങൾ ശക്തമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളും പൂട്ടി.
118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts