തമിഴ് ഹാസ്യ നടൻ പാണ്ഡു കോവിഡ് ബാധിച്ച് അന്തരിച്ചു 74 വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നു നടന്‍. കൊവിഡ് ബാധിച്ച് മരിച്ചതിനാല്‍ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കില്ല.കരയെല്ലാം സെമ്പകപ്പൂ എന്ന ചിത്രത്തിലൂടെയാണ് പാണ്ഡു സിനിമാ ലോകത്ത് അരങ്ങേറിയത്. അജിത്ത് നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിലൂടെയാണ് പാണ്ഡു ശ്രദ്ധിയ്ക്കപ്പെട്ടത്. വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധേയമായിരുന്നു.അശ്വിന്‍ കുമാറും രാം കുമാറും നിവേദിത സതീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ പാണ്ഡു അഭിനയിച്ചത് . സിനിമയ്ക്ക് പുറമെ കാപിറ്റല്‍ ലെറ്റേഴ്‌സ് എന്ന കമ്പനിയും അദ്ദേഹം നടത്തിയിരുന്നു.ബെസന്റ് നഗറിലുള്ള ശ്മാശാനത്തില്‍ വച്ചായിരിയ്ക്കും സംസ്‌കാര ചടങ്ങുകള്‍.പാണ്ഡുവിന്റെ ഭാര്യ കുമുദവും കൊവിഡ് ചികിത്സയിലാണ്.ഇവര്‍ ഇപ്പോഴും ഐ സി യുയില്‍ തുടരുകയാണ് .
42-ാം വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, ആശംസകളുമായി ആരാധകർ
മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യക്കും ഇന്ന് നാൽപ്പത്തിരണ്ടാം വിവാഹവാർഷികം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നത്. നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായിൽ എന്ന മമ്മൂട്ടി രണ്ട് വർഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുൽഫത്തിന്റെ പൂർണപിന്തുണയോടെ സിനിമയിലെക്കിയത് .1971ലായിരുന്നു ആ അരങ്ങേറ്റം.
കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി.മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും സിനമാ നടനായതിനാൽ കുടുംബത്തിനും ആരാധകർ നിരവധിയാണ്. അവരുടെ കുടുംബവിശേഷങ്ങളറിയാൻ ആരാധകർക്കും താൽപ്പര്യമാണ്. 1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്.രണ്ട് മക്കളാണുള്ളത് സുറുമിയും ദുൽഖറും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു. നടനാകാനുള്ള തന്റെ ശ്രമത്തിന് സുൽഫത്ത് നൽകിയ പിന്തുണ എന്ന് മമ്മൂട്ടി എടുത്തു പറയാറുമുണ്ട്.
സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകൾ.സുറുമിയേക്കാൾ നാലുവയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ.കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ദുൽഖറിനും ഭാര്യ അമാലിനും ഒരു പെൺകുട്ടിയാണ്.
സംസ്ഥാനത്തു അതി തീവ്ര വ്യാപനം :എറണാകുളം, കോഴിക്കോട് ജില്ലങ്ങളിൽ രൂക്ഷം.
ന്യൂഡൽഹി : കേരളത്തിൽ കോവിഡിന്റെ അതി തീവ്ര വ്യാപനം എന്ന് ആരോഗ്യ മന്ത്രാലയം.തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, എറണാകുളം ജില്ലങ്ങളിൽ കോവിഡ് വ്യാപനം അതി രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം.

എറണാകുളം, കോഴിക്കോട് ജില്ലങ്ങളിൽ വളരെ വേഗത്തിലാണ് വ്യാപനം ഉണ്ടാകുനതെന്നു ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഗർവാൾ അറിയിച്ചു.പാലക്കാട്, കൊല്ലം ജില്ലങ്ങളിലെ നിലവിലെ സ്ഥിതി വളരെ ഗുരുതരമാണനും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കർണാടക, ആഡ്രപ്രദേശ്,കേരളം, രാജസ്ഥാൻ, ബംഗാൾ, തമിഴ്നാട്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുങ്ങളിൽ വൻ വർധനവാണ് ഉണ്ടാകുന്നത്.
രാജ്യത്ത് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് എത്രത്തോളം അപകടകാരമാണെന്നു വ്യക്തമല്ല എന്നും ആരോഗ്യ മന്ത്രാലയം വ്അറിയിച്ചു. കേരളം, ഉത്തർപ്രേദേശ്,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിലവിൽ ഒന്നര ലക്ഷത്തിൽപരം രോഗബാധിതർ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2024 ൽ മോദിക്കെതിരെ പട നയിക്കാൻ മമത ബാനർജി
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത വിജയിച്ചതോടെ മോദിക്കെതിരെ വിജയത്തിലേക് നയിച്ചിരിക്കുകയാണ് തൃണമൂർ കോൺഗ്രസിനെ. മമതയയുടെ മോദിക്കെതിരെയുള്ള ഈ പോരാട്ടത്തെ പ്രേതീക്ഷയോടെ ആണ് പ്രതിപക്ഷം നോക്കികാണുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രേതീഷിച്ചിരുന്നത് പോലെ തന്നെ ആയിരുന്നു, എന്നാൽ ഏറ്റവും കൂടുതൽ ആകാംഷയോടെ നോക്കിയിരുന്നത് പശ്ചിമ ബoഗാളിലെ ഫലമായിരുന്നു.അവിടെ തൃണമൂർ കോൺഗ്രസ് 20 ൽ അധികം സീറ്റുകൾ നേടി ഭരണം നിലനിർത്തി.
മോദിക്കെതിരായുള്ള ഈ വിജയം മമതയിൽ ആവേശം നിറച്ചിരിക്കുകയാണ്.തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ തുടർന്നും മോദിക്കെതിരെ ശക്തമായി പടവെട്ടാൻ ഒരുങ്ങുകയാണ് മമത.നന്ദിഗ്രാമിൽ മമതക്കു തോൽവി നേരിട്ടെങ്കിലും ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മമത.
കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾ പരസ്പരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. അറിയേണ്ടതെല്ലാം..
COVID-19 വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇതിനകം ഇന്ത്യയിൽ ആരംഭിച്ചു, കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾ പരസ്പരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പലർക്കും ഇപ്പോഴും അറിയില്ല.നിലവിൽ, ഏത് വാക്സിൻ വേണമെന്ന് തീരുമാനിക്കാൻ സർക്കാർ ആളുകളെ അനുവദിച്ചിട്ടില്ല, എന്നാൽ ആദ്യ ഘട്ടത്തിന്റെ ഫലം ഇന്ത്യയിൽ കുത്തിവയ്പ് നടത്തുന്ന രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് വ്യക്തമാക്കുന്നു.
കോവാക്സിൻ:
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്.നിർജീവമായ കൊറോണ വൈറസിൽ നിന്നാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. രണ്ട് ഡോസുകൾ ആയിട്ടാണ് വാക്സിൻ നൽകുന്നത്.രണ്ടാമത്തെ ഡോസ് 4 മുതൽ 6 ആഴ്ചകൾക്കുളളിൽ സ്വീകരിക്കേണ്ടതാണ്. കൊവാക്‌സിൻ കൊറോണ വൈറസുകളിൽ നിന്ന് മികച്ച പ്രതിരോധം നൽകുന്നു.
കോവിഷീൽഡ്:കോവീഷീൽഡ് വികസിപ്പിച്ചെടുത്തത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ്. ഇത് നിർമിക്കുന്നത്
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ആണ്.ചിമ്പാൻസികളിൽ ഉണ്ടാകുന്ന അഡിനോ വൈറസുകളിൽ നിന്നാണ് കോവീഷീൽഡ് വികസിപ്പിച്ചെടുത്തത്. രണ്ട് ഡോസുകൾ ആയിട്ടാണ് കോവിഷീൽഡും നൽകുന്നത്. ആദ്യ ഡോസ് എടുത്ത് 8 ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. കോവീഷീൽഡ് കൊറോണ വൈറസുകളിൽനിന്ന് മികച്ച പ്രതിരോധം ഉറപ്പ് നൽകുന്നു.
അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കി സൗദി.
റിയാദ് : വിമാന സർവീസുകൾ പൂർണ്ണമായും ആരംഭിക്കാൻ ഒരുങ്ങുകയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി. മെയ് 17 ന് പുലർച്ചെ ഒരുമണി മുതലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15 ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്ര വിലക്ക് മെയ് 17 ന് കഴിയുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു. മെയ് 17 ന് പുലർച്ചെ ഒരുമണിക്കാണ് യാത്ര പുനരാരംഭിക്കൻ തീരുമാനിച്ചിരിക്കുന്നത്.
വാക്‌സിൻ ഡോസ് മുഴുവൻ എടുത്തവർക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കും,കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് 6 മാസം കഴിഞ്ഞവർക്കുമാണ് യാത്ര അനുമതി നല്കുന്നത്.തവക്കനാ അപ്ലിക്കേഷനിലൂടെ ആയിരിക്കും തിയതി പരിശോധിക്കുന്നത്.
യാത്രക്കാർ പാലിക്കേണ്ട കോവിഡ് നിബന്ധനകൾ ക്രിത്യമായി പാലിക്കണം എന്ന് അതോറിറ്റി വ്യക്തമാക്കി.യാത്രക്കാരുടെ സുരക്ഷയും, ആരോഗ്യകരമായ യാത്രക്ക് പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം എന്നും അതിക്രിതർ വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി മുരളീധരനു നേരെ ബംഗാളിൽ ടി എം സി പ്രവർത്തകരുടെ ആക്രമണം..
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ആക്രമണം നടത്തിയത്. വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ചുടി പ്രദേശത്താണ് സംഭവം.
എന്നാൽ കേന്ദ്രമന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാറിന്റെ ഡ്രൈവർക്കും മറ്റ് നിരവധി പേർക്കും ഗുരുതര പരിക്കേറ്റു.
“വെസ്റ്റ് മിഡ്‌നാപൂരിലെ എന്റെ കോൺവോയിയെ ടിഎംസി ഗുണ്ടകൾ ആക്രമിച്ചു, ജനാലകൾ തകർത്തു, വ്യക്തിഗത ഉദ്യോഗസ്ഥരെ ആക്രമിച്ചു. എന്റെ യാത്ര ചുരുക്കി, ” മന്ത്രി ട്വീറ്റ് ചെയ്തു.”
ടിഎംസി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ . പോലീസിന്റെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു, മമത ബാനർജി സർക്കാർ കണ്ണടച്ചിരിക്കുകയാണ്.
ആക്രമണത്തിൽ ടിഎംസി ഗുണ്ടകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഞങ്ങൾ പോലീസ് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ടിഎംസി അഴിച്ചുവിട്ട വ്യാപകമായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദർശിക്കാൻ പോവുകയായിരുന്നു.
ടിഎംസി പിന്തുണയുള്ള ഗുണ്ടകൾ നിരവധി തൊഴിലാളികളെ കൊന്നിട്ടുണ്ട്, വനിതാ അംഗങ്ങളെ ആക്രമിച്ചു, വീടുകൾ നശിപ്പിച്ചു, അംഗങ്ങളുടെ കടകൾ കൊള്ളയടിച്ചു, ഓഫീസുകൾ കൊള്ളയടിച്ചുവെന്ന് കുങ്കുമ പാർട്ടി ആരോപിച്ചു. പശ്ചിമ ബംഗാളിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി ബിജെപി 77 സീറ്റുകൾ നേടുകയുണ്ടായി.
അതേസമയം, ബിജെപി മുതിർന്ന നേതാവ് രാഹുൽ സിൻഹയുടെ കാറും തൃണമൂൽ കോൺഗ്രസ് ആക്രമിച്ചു.
പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാലംഗ വസ്തുതാന്വേഷണ സംഘത്തെ രൂപീകരിച്ചു. മന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ കൊൽക്കത്തയിലെത്തി. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഇത്തരം സംഭവങ്ങൾ “സമയനഷ്ടം കൂടാതെ” തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ബുധനാഴ്ച എംഎച്ച്എ പശ്ചിമ ബംഗാൾ സർക്കാരിന് കടുത്ത ഓർമ്മപ്പെടുത്തൽ അയച്ചിരുന്നു. സംസ്ഥാനം പരാജയപ്പെട്ടാൽ ഇക്കാര്യം ഗൗരവമായി കാണുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
ലോക്ക്ഡൗൺ :വിസ വിതരണം നിർത്തി ഒമാൻ.
മസ്കറ്റ് : ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി താല്ക്കാലികമായി വിസ വിതരണം നിർത്തിവെച്ചതായി റോയൽ ഒമാൻ പോലീസ്. മെയ് 8 മുതൽ 15 വരെ വൈകുന്നേരം 7 മുതൽ പുലർച്ചെ 4 വരെ ആണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് തടയുന്നതിന്റെ ഭാഗമായി ജോലി സ്ഥലങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുള്ള നടപടിയും ഇതിനോടകം ഒമാൻ സ്വീകരിച്ചു കഴിഞ്ഞു.
ഒമാനി പാസ്പോർട്ട്, വിസ, ട്രാഫിക് ആൻഡ് സിവിൽ സ്റ്റാറസ് സർവീസ് എന്നിവ ആർഒപിയുടെ കീഴിലാണ്.
ഒമാനി പൗരന്മാർക്കു പാസ്പോർട്ട് നല്കുന്നത് ആർഒപിയുടെ കീഴിലുള്ള ജനറൽ ഡയറക്ടർ ഓഫ് പാസ്പോർട്ട് ആൻഡ് റെസിഡൻസിന്റെ ഉത്തരവാദിത്തമാണ്. പലചരക്ക്, ഗ്യാസ്, ആരോഗ്യ സ്ഥാപനങ്ങൾ ഫർമസികൾ, ഡെലിവറി സേവനങ്ങൾ എന്നിവ ഒഴികെ ഉള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്.
മെയ് 9 മുതൽ 11 വരെ ഗതാഗതം, പാസ്പോർട്ട്, റെസിഡൻസി, സിവിൽ സ്റ്റാസ് മുതലായ സേവനങ്ങൾ നിർത്തിവയ്ക്കുമെന്നു ഒമാൻ പോലീസ് അറിയിച്ചു. രാത്രി 9 മുതൽ 4 വരെയുള്ള സമയത്ത് പോലീസിന്റെ നിരീക്ഷണം ശക്‌തമായിരിക്കും
മിനി ലോക്‌ഡൗൺ ഗുണം ചെയ്യുന്നില്ലന്നു പോലീസ് :സംസ്ഥാനം സമ്പൂർണ ലോക്‌ഡൗണിലേക്ക്.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായതിനാൽ സമ്പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ആലോചന.ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്‌ഡൗൺ വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ലോക്‌ഡൗൺ എന്ന തീരുമാനത്തിൽ എത്തിയത്.
പോലീസിന്റെ പരിശോധന പലയിടത്തും പരുതി ലംഘക്കുന്നു എന്നും ഗതാഗത കുരുക്ക് വർധിപ്പിക്കുകയും ചെയുന്നു എന്നും പരാതി ഉയർന്നിട്ടുണ്ട്.

ഓഫീസുകളിലും, ഹോസ്റ്റളുകളിലും പോകൻ ഇറങ്ങിയവർ പോലീസ് പരിശോധനയിൽ ബുദ്ധിമുട്ട് നേരിട്ടു.എന്നാൽ 80% ആളുകളും അനാവശ്യമായി യാത്ര ചെയുന്നവരാണെന്നും ഡി ജി പി ക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രാജ്യത്ത് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് എത്രത്തോളം അപകടകാരമാണെന്നു വ്യക്തമല്ല എന്നും ആരോഗ്യ മന്ത്രാലയം വ്അറിയിച്ചു. കേരളം, ഉത്തർപ്രേദേശ്,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിലവിൽ ഒന്നര ലക്ഷത്തിൽപരം രോഗബാധിതർ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ…ഇപ്പോൾ അടച്ചിച്ചിട്ട് ഇനിയെന്താക്കാനാണ്? ഇത് കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ? ഡോക്ടർ ഷിംന അസീസിൻ്റെ പോസ്റ്റ് വൈറൽ ആവുന്നു..
കേരളത്തിൽ covid 19രണ്ടാം വരവിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗണിൻ്റെ ആവശയകതയെ പറ്റി പറയുകയാണ് ഡോ. ഷിംന അസീസ്
പോസ്റ്റ് വായിക്കാം:
ലോക്ക് ഡൗണാണ് കേരളത്തിൽ.
മെയ് 8-16 വരെ.
ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ…ഇപ്പോൾ അടച്ചിച്ചിട്ട് ഇനിയെന്താക്കാനാണ്? ഇത് കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?
ഉണ്ട്. ആ കാര്യങ്ങൾ രോഗപ്പകർച്ച കുറക്കുക എന്നത് മാത്രമല്ല. വേറെ പലതുമാണ്.
നമ്മുടെ കേരളത്തിലും വാതിൽക്കൽ വന്ന് നിൽക്കുന്ന ആ ദുരന്തമുണ്ട്- ആശുപത്രി കിടക്കകൾ നിറയുന്നു, ഓക്‌സിജൻ ദൗർലഭ്യമുണ്ട്. എന്നിട്ടും രണ്ടറ്റം കൂട്ടി മുട്ടിച്ച് പോകുന്നത് നമുക്ക് അത്ര നല്ലൊരു സിസ്‌റ്റമുള്ളത് കൊണ്ട് മാത്രമാണ്. പക്ഷേ, ഇപ്പോൾ ഈ നിമിഷം ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് ചികിത്സ കിട്ടാതെയും ശ്വാസം മുട്ടിയും ഇല്ലാതാകുന്നവരിൽ ഞാനോ നിങ്ങളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉണ്ടാകും.
ഭയപ്പെടുത്തലായിട്ട് തോന്നുന്നുണ്ടോ? വെറും പറച്ചിലോ ഭീഷണിയോ ആയി തോന്നുന്നുണ്ടോ? രാഷ്‌ട്രീയം പറഞ്ഞ് ആക്ഷേപിക്കാൻ തോന്നുന്നുണ്ടോ? അത് സ്വന്തം വീടിനകത്തുള്ളവർക്ക് രോഗം വരുന്നത് വരെ മാത്രമുള്ള നെഗളിപ്പാണ്. അത്തരക്കാരോട് കൂടിയാണിത് പറയുന്നത്.
തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് ഇവിടെ കാട്ടിക്കൂട്ടിയതെല്ലാം രോഗം പടരാൻ കാരണമായിരുന്നിരിക്കണം. അന്നത്തെ ആൾക്കൂട്ടങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല. അതോടൊപ്പം നമ്മൾ കാണിച്ച് പോന്ന “കോവിഡൊക്കെ കഴിഞ്ഞു, ഇനി തോന്നിയ പടി നടക്കാം” എന്ന ചിന്തയും മനോഭാവവും ചെയ്‌ത ദ്രോഹവും ചെറുതല്ല. അപ്പോൾ ഇനിയെന്ത്?
കുറച്ച് ദിവസം വീടിനകത്തിരുന്ന് ജനങ്ങൾ സഹകരിക്കണം. അനാവശ്യ കാരണങ്ങൾ കണ്ടെത്തി പുറത്തിറങ്ങരുത്. അഥവാ പുറത്തിറങ്ങുന്നുവെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇതെല്ലാം കാറ്റിൽ പറത്തി വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ അതൊരു ക്രൈം ആണെന്നും ചതിക്കുന്നത് അവനവനെ തന്നെയുമാണെന്നോർക്കണം. പോലീസോ മുൻനിരപ്പോരാളികളിൽ ആരും തന്നെയോ അവരുടെ ജോലി ചെയ്യുന്നതിന് അസ്വസ്‌ഥരാവേണ്ട. അവർ പറയുന്നത് നമുക്ക് വേണ്ടിയാണ്, അവരെ രക്ഷിക്കാൻ മാത്രമല്ല.
ഇത് വഴിയെല്ലാം തടയാനാവുന്ന കോവിഡ് രോഗപ്പകർച്ച കൊണ്ട് ആശുപത്രികളിലേക്ക് വരുന്ന രോഗികളുടെ എണ്ണം കുറയും. അങ്ങനെ ആരോഗ്യമേഖലക്ക് രോഗികൾക്ക് വേണ്ടി കുറച്ച് കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ശ്രദ്ധയും കൊടുക്കാനാകും. ഇത്തവണത്തെ കോവിഡ് ആഞ്ഞ് വീശി വരുത്തുന്ന നഷ്‌ടങ്ങൾ സാധിക്കുന്നത്ര കുറയ്‌ക്കാനാകും. ഇപ്പോൾ നമ്മുടേതായവർ പൊഴിയുന്നത് ഒഴിവാക്കാനാണ് ഈ അടച്ചിടൽ.
ഇപ്പോൾ ചെയ്‌തില്ലെങ്കിൽ ഇനിയൊരിക്കലും ബാക്കിയില്ലാത്ത വിധം നമ്മളെ നശിപ്പിച്ചേക്കാവുന്ന ആസന്നദുരന്തം മുറ്റത്ത് വന്ന് നിൽപ്പുണ്ട്. അകത്ത് കയറ്റിയിരുത്തണോ കല്ലെടുത്തെറിഞ്ഞോടിക്കണോ എന്ന് തീരുമാനിക്കേണ്ട നേരമാണ്.
ലോക്ക്‌ഡൗൺ വേണം.
അപ്പോ തൊഴിൽ, ജീവിതം?
അതിനെല്ലാം വഴിയുണ്ടാകും, ഇത് കേരളമാണ്.
അല്ലാത്ത പക്ഷം ചിലപ്പോൾ നമ്മളുണ്ടാവില്ല. ചിത്രമെഴുതാൻ ചുമരില്ലാത്തിടത്തോളം ചായത്തിന് പ്രസക്‌തിയില്ലല്ലോ…
Dr. Shimna Azeez









