Home Blog Page 1609

ഇനി മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവുമില്ല. ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും ഇഷ്ട്ടം ഉണ്ണിയുടെ ഭാര്യയും ഒന്നിക്കാൻ ഞാൻ കാരണമായി എന്നുപറയുന്നതാണ്

0
Spread the love

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇപ്പോളിതാ വിവാഹ ബന്ധം വേർപിരിഞ്ഞെന്ന് തുറന്നുപറയുകയാണ് താരം

എൻ്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേർപിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു

അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതിനാലും ആണ് ഞാൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു.

കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിൻ്റെ വിഷമം. ഇനി ഇന്ന് മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതിൽ ഞാൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ ഞാൻ ഒരു കാരണം ആയിഎന്ന് പറയാനും കേൾക്കാനും ആണ് എനിക്കിഷ്ട്ടം. ഞാൻ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോൾ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴിൽ അഭിപ്രായങ്ങൾ പറഞ്ഞെത്തിയത്.

തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ വാല്മീകനാഥൻ എന്ന ശിവൻ..

0
Spread the love

തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ വാല്മീകനാഥൻ എന്ന ശിവൻ.. തമിഴ് നാട്ടിൽ തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട നിന്ന് അമ്പതു കിലോമീറ്റർ അകലെയാണ് 18 ഭാവങ്ങളിൽ ശിവഭഗവാൻ കുടികൊള്ളുന്ന ശങ്കരൻകോവിൽ. ഉദ്ദേശം പതിനൊന്നാം നൂറ്റാണ്ടിൽ ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. അന്ന് പുന്നമരങ്ങൾ നിറഞ്ഞ കാടായിരുന്നു. ഒരിക്കൽ പുന്നയ്ക്ക പെറുക്കാൻ പോയ മണിക്കിരുവർ എന്ന ഒരു ശിവഭക്തൻ ഈ കാടിനുള്ളിൽ ഒരു ചിതൽപ്പുറ്റ് കാണുകയും ആ ചിതൽപ്പുറ്റിൽ ശിവനെ ദർശിക്കുകയും ചെയ്തു. വിവരം ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ അരികിലെത്തി. ഉഗ്രപാണ്ഡ്യ മഹാരാജാവ് പരിവാരങ്ങളുമായി ചെന്ന് ആ ചിതൽപ്പുറ്റ് പൊട്ടിച്ചു.അപ്പോൾ അതിനകത്ത് ശിവലിംഗം കണ്ടു. ആ ശിവലിംഗ പ്രതിഷ്ഠയാണ് ഇപ്പോഴും ശങ്കരൻകോവിലിൽ ഉള്ളത്. ഇന്നും പുന്നമരങ്ങൾ ക്ഷേത്രപരിസരങ്ങളിലുണ്ട്. ക്ഷേത്രത്തിലെ പുണ്യവൃക്ഷവും പുന്നമരമാണ്. മധുര മീനാക്ഷി ദേവീ ഭക്തനായിരുന്നു പാണ്ഡ്യ രാജാവ്.അദ്ദേഹത്തിന്റെ സ്ഥിരം മീനാക്ഷി ക്ഷേത്ര തീർത്ഥാടനം ഒരുപാടു ദിവസം നീണ്ടുനിൽക്കുന്നതും ദുർഘടമായ കാട്ട് വഴികളിലൂടെയുള്ളതും ആയിരുന്നു. പ്രായാധിക്യത്താൽ തീർത്ഥാടനം ഒഴിവാക്കാനും കൂടിയാണ് രാജാവ് ശങ്കരൻകോവിൽ നിർമിച്ചതെന്നും കരുതുന്നു.ഇതിന് പരിഹാരമായാണ് ഉമാപതിശിവം എന്ന ഉപദേശകന്റെ നിർദ്ദേശ പ്രകാരം ക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയത്. വാല്മീക നാഥൻ ചിതൽപ്പുറ്റിൽ നിന്നു ലഭിച്ച വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം പണിതപ്പോൾ സംഭവിച്ച മറ്റൊരു അദ്ഭുതമാണ്. ശിവലിംഗത്തിന്റെ ആകൃതിയിൽ വീണ്ടും വീണ്ടും പുറ്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത്. ഇങ്ങനെ പൊടിഞ്ഞു വീഴുന്ന ചിതൽപ്പുറ്റായിരുന്നു ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി കൊടുത്തിരുന്നത്. പിന്നീട് ചിതൽപ്പുറ്റിന്റെ തന്നെ ആകൃതിയിൽ മണ്ണു കൊണ്ട് ശിവലിംഗമുണ്ടായി. അങ്ങനെ മൺപുറ്റിന്റെ ആകൃതിയിൽ തന്നെയുള്ള വിശേഷപ്പെട്ട ഒരു ശിവലിംഗവും ശങ്കരൻകോവിലിൽ ഇപ്പോഴുണ്ട്. ചിതൽപ്പുറ്റിൽ നിന്നു പിറവിയെടുത്ത ഇവിടെയുള്ള ശിവന് ഒരു പേരുണ്ട് വാല്മീക നാഥൻ. ശങ്കരനാരായണ പ്രതിഷ്ഠയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഒരേ വിഗ്രഹത്തിന്റെ പകുതി ശിവനും പകുതി വിഷ്ണുവുമാണ്. വിഗ്രഹങ്ങൾക്ക് രണ്ടുതരം ചാർ‌ത്തും അലങ്കാരവുമാണ്.ശൈവ – വൈഷ്ണവ മന്ത്രങ്ങൾ മുറപോലെ ഉൾപ്പെടുത്തിയാണ് ഇവിടെ പൂജ നടത്തുന്നത്. ക്ഷേത്രത്തിൽ ഒരു സ്വർണ്ണ കൊടിമരമുണ്ട്. പഞ്ചലോഹങ്ങളിലുള്ള കൊടിമരങ്ങൾ വേറെയുമുണ്ട്.ഓരോ വിശേഷദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം കൊടിയേറ്റുമുണ്ട്. രാജഗോപുരത്തിന്റെ തൊട്ടടുത്ത് ഒരു കൂവളമരമുണ്ട്. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാകും ആ കൂവളത്തിന് ഇവിടുത്തെ ശിവപൂജയ്ക്ക് ഈ മരത്തിലെ കൂവളത്തില നിർബന്ധമാണ്.

ഭാര്യ ഐശ്വര്യക്കായി അച്ഛന്റെ ഗാനം പാടി ധനുഷ് : വീഡിയോ ഏറ്റെടുത്ത് ആരാധകർ.

0
Spread the love


ഭാര്യ ഐശ്വര്യക്കായി അച്ഛൻ രജനികാന്തന്റെ ഗാനം ആലപിച്ച് നടൻ ധനുഷ്. ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. മികച്ച നടൻ എന്നതിലുപരി ഒരു മികച്ച സംഗീത സംവിധായകനും ഗായകനും ആണു ധനുഷ്. കാർത്തിക് സുബ്ബരാജിന്റെ സംവീധാനത്തിൽ പേട്ട എന്ന ചിത്രത്തിലെ ” ഇളമൈ തിരുബുതേ…. ” എന്ന ഗാനമാണ് ഭാര്യ ഐശ്വര്യക്കായി ധനുഷ് പാടിയത്.

Dhanush sings his father’s song for his wife Aishwarya: Fans took over the video.

പാടുത്തതോടൊപ്പം ഇരുവരും ഒന്നിച്ച് സ്റ്റെപ് വെക്കുന്നതും വീഡിയോയിൽ കാണാം. ഐശ്വര്യ നാണിച്ചു മുഖം തിരിക്കുകയാണോ എന്നു ആരാധകർ ചോദിക്കുന്നു.


ധനുഷ് മുമ്പു പല സിനിമങ്ങൾക്കായും സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ടെങ്കിലും ഭാര്യക്കുവേണ്ടി ഉള്ള ഈ ഗാനം വേറിട്ടതും ക്യൂട്ടും ആണ് എന്നാണ് ആരാധകർ പറയുന്നത്. മിനിറ്റുകൾ മാത്രം ഉള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈയറലായത്.

ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം 2004 – ൽ ആയിരുന്നു. മക്കൾ യാത്ര, ലിങ്ക എന്നിവരാണ്. കർണൻ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിനു ശേഷം ദ ഗ്രേ മാൻ എന്ന തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ് ഇപ്പോൾ

സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

0
Spread the love

കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മറ്റന്നാൾ(മെയ് എട്ട് ) രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.
എല്ലാം മരവിപ്പിക്കാതെ സ്തംഭിപ്പിക്കാതെ സെൽഫ് ലോക്‌ഡോൺ ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ സാധിക്കാത്തതു കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. മെയ് 15 വരേ കോവിഡ് വ്യാപനം രൂക്ഷമാകും എന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി കേരളത്തിൽ കുറച്ച് നാളുകളായി ശനി ഞായർ ദിവസങ്ങളിൽ നിയന്ത്രണങ്ങളും പിന്നീട് കർശന നിയന്ത്രണങ്ങളിലേക്കും എത്തിയിരുന്നു. എന്നാൽ അത് ഫലം കാണാത്ത സാഹചര്യത്തിൽ ആണ് സമ്പൂർണ്ണ നിയ്ത്രണം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്

ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു…..പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു…..മകന് പിറന്നാളാശംസകൾ നേർന്ന് കിഷോർ സത്യ..

0
Spread the love

മകന് പിറന്നാളാശംസകൾ നേർന്ന് കിഷോർ സത്യ. മകന് കേക്ക് മുറിക്കുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് സെൽഫ് ക്വാറന്റൈൻ ആയതിനാൽ പിറന്നാളിന് പങ്കെടുക്കാൻ പറ്റാത്ത വിഷമവും താരം പങ്കുവെക്കുന്നുണ്ട്.

കുറിപ്പ് വായിക്കാം:

ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു…..
പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു…..
കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്….
ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ.
യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും…. അങ്ങനെ അങ്ങനെ….
ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം…..
മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു….. ദൂരെ മാറിനിന്ന്….
മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ…..
ഈ birthday ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്….
ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്…..
അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും…

കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു: ഇത്തവണയും ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല: ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

0
Spread the love

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.

2021-2022 അധ്യന വര്‍ഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്കുളുകള്‍ക്ക് മടങ്ങാനാവില്ല. ജൂണ്‍ ഒന്നിന് സ്കൂളുകള്‍തുറക്കില്ലെന്ന് അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹച്യത്തില്‍ ട്യൂഷന്‍സെന്‍ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്.

കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഓണ്‍ലൈന്‍ ക്ളാസുകളുമായി അധ്യന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയസര്‍ക്കാര്‍ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

സാമൂഹിക മാധ്യമത്തിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച ലിജോ ജോസ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ

0
Spread the love

ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിക്കുകയും പെൺകുട്ടിയുടെ ലൈവിൽ അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി ചടയമംഗലം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാല് ലിജോ ഒളിവിൽ പോവുകയായിരുന്നു. വൈകാതെ ഹോസ്സൂരിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേരള പോലീസിൻ്റേ ഫേസ്ബുക്ക് പേജിലൂടെയാണ് ലിജോയുടെ അറസ്റ്റ് ജനങ്ങൾ അറിയുന്നത്. “ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..” എന്ന തലക്കെട്ടോടെയാണ് കേരള പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞു മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ…

0
Spread the love


മമ്മൂട്ടിയുടെ കൊച്ചുമക്കളും ദുൽഖർ സൽമാൻ്റേ മകളുമായ മറിയം അമീറ സൽമാൻ എന്ന മറിയത്തിൻ്റെ നാലാം പിറന്നാളാണ് ഇന്ന്. താരപുത്രിക്ക് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇസഹാക്കിനൊപ്പമുള്ള ചിത്രത്തോടൊപ്പം മനോഹരമായ ഒരു അടികുറുപ്പോടുകൂടിയാണ് താരം കുഞ്ഞു മറിയത്തിനു ആശംസകൾ നേർന്നത്.

കുറിപ്പ് വായിക്കാം:

പ്രിയ മറിയം, ഇന്ന് നിനക്ക് നാല് വയസ്സ് തികയുകയാണ്. ഞങ്ങൾക്കെല്ലാവർകും നീ ഏറെ വിലപ്പെട്ടതാണ്. ഞങളുടെയെല്ലാം ജീവിതത്തെ നീ സ്പർശിച്ചു. അടുത്ത പിറന്നാളിന് നിൻ്റെ മുറി നിറയെ കളിപ്പാട്ടങ്ങളും ചീസ് കേക്കുകളും നിൻ്റെ സുഹൃത്തുക്കളെയും കൊണ്ട് നിറയ്ക്കുമെന്നാണ് നിൻ്റെ കുസൃതികാരനായ കസിൽ ഇസു പറഞ്ഞിരിക്കുന്നത്. ഞങളുടെ കുഞ്ഞു രാജകുമാരി ഏറെ സ്നേഹവും പ്രത്യാശയും നിറഞ്ഞ പിറന്നാള് ആശംസിക്കുന്നു.

ഗ്ലാമർ വേഷമണിഞ്ഞാൽ അഴിഞ്ഞാട്ടക്കാരി, വിമർശകർക്ക് മറുപടിയുമായി സാനിയ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകിയുമാണ് താരം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞാൽ ‘മേനിപ്രദർശനക്കാരി’ എന്ന് വിളിക്കുന്ന സൈബർ ആങ്ങളമാർക്കും വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് സാനിയ.

ഐശ്വര്യ റായിയും തബുവും ചേർന്നുള്ള ഒരു രംഗത്തിലൂടെയാണ് സാനിയ ആ മറുപടി നൽകുന്നത്. ഒരു സ്ത്രീ ശരീരം പുറത്തുകാണുന്ന വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്ബോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലെ ഒരു ചിത്രമാണ് സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്.

എങ്കിൽ അവളെ ‘ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി’ എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി വരുന്നത്. ആ വിളി ഉള്ളിന്റെയുള്ളിലെ സ്ത്രീവിരുദ്ധതയിൽ നിന്നും പുറത്തുവരുന്നതാണെന്നും, മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യം എന്നുമാണ് സാനിയ ചിത്രം പങ്കുവെച്ചുകൊണ്ട് സമൂഹത്തോട് പറയുന്നു.

25 കാരിയായ സ്ത്രീ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

0
Spread the love

മാലിയിലാണ് 25കാരിയായ ഹലീമ സിസ്സെ എന്ന സ്ത്രീ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളും.സിസേറിയനിലൂടെയായിരുന്നു അവർ ജനിച്ചത്, അവർ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് മാലിയുടെ ആരോഗ്യമന്ത്രി പറഞ്ഞു.
ഒമ്പത് കുഞ്ഞുങ്ങൾക്ക് ജനിക്കുന്നത് വളരെ അപൂർവമാണ് – മാത്രമല്ല ജനന സമയത്തും ശേഷവുമുള്ള സങ്കീർണതകൾ‌ മൂലം ചില കുഞ്ഞുങ്ങൾ‌ ജീവനോടെയിരികാറില്ല. മാലിയുടെ ആരോഗ്യമന്ത്രി ഫാന്റ സിബി ഇരു രാജ്യങ്ങളിലെയും മെഡിക്കൽ ടീമുകളെയും അഭിനന്ദിക്കുകയുണ്ടായി.
സിസ്സെയുടെ ഗർഭധാരണം മാലിയിൽ കൗതുകമുണർത്തി – അവൾ ഏഴ് കുഞ്ഞുങ്ങളേ മാത്രമാണ് കരുതിയിരുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമാഫ്രിക്കൻ രാജ്യത്തെ ഡോക്ടർമാർ അവളുടെ ക്ഷേമത്തിലും കുഞ്ഞുങ്ങളുടെ നിലനിൽപ്പിനുള്ള സാധ്യതയിലും ശ്രദ്ധാലുവായിരുന്നു .മാലിയുടെ തലസ്ഥാനമായ ബമാകോയിലെ ഒരു ആശുപത്രിയിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം മാർച്ച് 30 ന് സിസ്സെയെ മൊറോക്കോയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഡോ. സിബി പറഞ്ഞു.
മൊറോക്കൻ ക്ലിനിക്കിൽ അഞ്ച് ആഴ്ചകൾക്കുശേഷം ചൊവ്വാഴ്ച അവർ പ്രസവിച്ചുവെന്ന് മന്ത്രി പറഞ്ഞു.
അമ്മയും പുതിയ കുഞ്ഞുങ്ങളും ആഴ്ചകൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts