Home Blog Page 1610

സ്വന്തമായി ഒരാന ഉള്ളത് അഭിമാനം തന്നെയാ കൂടെ അതിനെ നോക്കാൻ കഴിവുള്ള ഒരു പാപ്പാനും ഉണ്ട് എന്തേ?? പരിഹാസങ്ങൾക്ക് മറുപടിയുമായി സൂര്യ ഇഷാൻ

0
Spread the love

പലപ്പോഴും ശരീര വണ്ണം കുറഞ്ഞതിന്റെയും കൂടിയതിന്റെയും പേരിൽ പലരും അനുഭവിക്കേണ്ടി വരുന്ന പരിഹാസമാണ് ബോഡി ഷെയ്മിങ്. ഇത്തരത്തിൽ ബോഡിഷെയ്മിങ് നടത്തി പരിഹസിക്കുന്നവർക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും കലാകാരിയുമായ സൂര്യ. എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലോ തൊലിയുടെ നിറമോ അല്ല. പരിഹസിക്കുന്നവരുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് തന്റെ ശരീരത്തെ സ്‌നേഹിക്കുന്നുവെന്നും സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവ് ഇഷാനുമൊത്തുള്ള ചിത്രത്തിനൊപ്പമാണ് സൂര്യയുടെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

തടിച്ചി ,ആന, പർവ്വതം, ഭൂതം, അയ്യോ തടി കുറയ്ക്കു അപ്പോഴ സുന്ദരി മെലിയുന്നതാ സൗന്ദര്യം ഇനിയും മാറത്ത ലോകം മെലിഞ്ഞവർ സുന്ദരി ആണ് എന്നുള്ള കാഴ്ചപാട് നിങ്ങളുടെ തിമിരം ബാധിച്ച കണ്ണിലാണ് ആന എന്താ ഒരു മോശം മൃഗമാണോ?? ഞങ്ങളുടെ കുടുബത്തിൽ സ്വന്താമായി ഒരാന ഉള്ളത് [ ഞാൻ ] അഭിമാനം തന്നെയാ കൂടെ അതിനെ നോക്കാൻ കഴിവുള്ള ഒരു പാപ്പാനും ഉണ്ട് എന്തേ?

ഞാൻ എന്റെ ശരീരത്തെ എന്റെ വണ്ണത്തെ ഇഷ്ടപ്പെടുന്നു …I Love My body പിന്നെ നിങ്ങൾക്ക് എന്ത് കുഴപ്പം??? നിറത്തിന്റെയും ശരീരത്തിന്റെയും ജെൻഡർ ജാതി മത വർണ്ണവിവേചനം നിർത്താറായില്ലെ എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലത്തിലോ തൊലിയുടെ നിറമോ അല്ല വീണ്ടും പറയുന്നു നിങ്ങളുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് ഞാൻ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു ഇനി എനിക്ക് തടി കൂടിയാൽ കുറക്കാനും അല്ല കുട്ടണമെങ്കിൽ കൂടാനും അറിയാം അത് എന്റെ ഇഷ്ട്ടം Plz stop body shaming

ദൈവത്തെപോലും ചിരിപ്പിക്കുന്ന മലയാളികളുടെ വലിയ ഇടയൻ : അനുസ്മരിച്ചു ചെന്നിത്തല.

0
Spread the love

തുരുവനന്തപുരം : മലങ്കര സഭയുടെ ആത്മീചര്യൻ ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോം മെത്രാപോലീത്തായുടെവിയോഗത്തിൽ അനുശോധിച്ചു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ദൈവത്തെ പോലും ചിരിപ്പിക്കുന്ന ഇടയൻ മലയാളികളുടെ വരദാനമായിരുന്നു എന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ജാതി, മത ചിന്തകൾകപ്പുറത്തു ദാരിദ്രരുടെയും മറ്റും പ്രശ്നങ്ങളിൽ ഇടപെടുകയും അതു പരിഹരിക്കാൻ തന്നാലാകുന്നത് ചെയ്യുകയും ചെയ്ത മാഹാ വ്യക്തി ആയിരുന്നു അദ്ദേഹം എന്നും രമേശ്‌ ചെന്നിത്തല തന്റെ കുറിപ്പിൽ പറയുന്നു. നർമത്തിലൂടെ മലയാളി മനസുകളെ ചിന്തകളിലേക്ക് കൊണ്ടെത്തിച്ച തുരുമേനിക്ക് വിട.കാലം ചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോം വലിയ മെത്രാപോളിലിത്താക്ക് ആദരാഞ്ജലികൾ.

വലിയ ജീവിത പ്രേശ്നങ്ങളെ പോലും നർമ്മപരമായ ചിന്തകളിലൂടെ അലിയിച്ചു കളഞ്ഞ ഇടയാൻ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ലാളിത്യത്തിന്റെയും ഒരു ഉദാഹരണം ആയിരുന്നു. ജാതി, മത അതിർവരമ്പുകൾകപ്പുറത്തു മനുഷരുടെ ദുഃഖത്തിൽ പങ്കുചേർന്ന oru വ്യക്തിത്വമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പവും തന്നെ എന്നും സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തിരുന്നു ആ ഇടയൻ. ഇടയന്റെ നർമത്തിൽ ചാലിച്ച നുറുങ്ങുകളും, കഥകളും സങ്കടങ്ങളെ മറികടക്കാൻ വരും തലമുറയ്ക്ക് സഹായകമായിരിക്കും.

പുതുക്കിയ മാർഗ്ഗനിർദേശങ്ങളുമായി ഐ സി എം ആർ.

0
Spread the love

ന്യൂഡൽഹി : ആർ ടി പി സി ആർ പരിശോധനങ്ങൾ കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഐ സി എം ആർ.എന്നാൽ ഇത് 70% എങ്കിലും ഉയർത്തണം എന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.കോവിഡ് വ്യാപനത്തെ തുടർന്നു ലബോറട്ടറിങ്ങളിലെ ജോലി ഭാരം കൂടിയതാണ് ഇതിനു കാരണം.

പത്തു ദിവസത്തെ ഹോം ഐസൊലേഷൻ പൂർത്തിയാക്കിയവരും അതേ സമയം പുതിയ ലക്ഷണങ്ങൾ ഇല്ലാത്തവരും ആർ ടി പി സി ആർ ചെയേണ്ടതില്ല എന്നാണ് പുതിയ മാർഗനിർദ്ദേശം.കോവിഡ് വ്യാപനം മൂലം ആർ ടി പി സി ആർ പരിശോധനയിൽ ഉണ്ടായ വർധനവും ജീവനക്കാരിൽ പലർക്കും കോവിഡ് പോസിറ്റീവ് ആയതും ആണ് സ്ഥിതി വഷളാക്കിയതു.ആർ ടി പി സി ആർ പരിശോധന നടപടികൾ പൂർത്തുയക്കുന്നതിനു 72 മണിക്കൂർ ആവശ്യമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

എന്റേ അച്ഛാച്ചൻ്റെ പേര് കറുപ്പനെന്നാണ്.കൂട്ടുകാർ അച്ഛാച്ചൻ്റെ പേര് ചോദിക്കുമ്പോൾ കളിയാക്കലുകളേ പേടിച്ച് ആരുടേയൊക്കേയോ പാടത്തോ പറമ്പിലോ പണിയെടുത്തോണ്ടിരിക്കുന്ന പുള്ളിക്കാരൻ മരിച്ചുപോയെന്നു വരെ പറഞ്ഞിട്ടുണ്ട്… അക്ഷയ് ദാസൻ ദളിതൻ്റെ കുറിപ്പ് പങ്കുവെച്ച് ജിയോ ബേബി

0
Spread the love

എഴുത്ത് Akshay Dasan Dalithan ?

“ആദ്യമായിട്ടാണ് ഈ ഗ്രൂപ്പിൽ ഒരു പോസ്റ്റിടുന്നത്. ഒരുപാട് വിഷമത്തോടെയാണ് ഇതെഴുതുന്നത്.

മൂഞ്ചിത്തെറ്റിയ ജീവിതത്തിനിടയിൽ ഇടയ്ക്കിത്തിരി സന്തോഷം കണ്ടെത്തുന്നതിൽ ഈ ഗ്രൂപ്പിലേ കമന്റ്സും ,ഇവിടുത്തെ വെറൈറ്റി ജീവിതപ്രശനങ്ങളും ,അറിവുകളും , ചർച്ചകളും വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങേയറ്റം വിഷമമാണ് ഈ ട്രോൾ സമ്മാനിച്ചത്.ഇതൊരു സർക്കാസം പോസ്റ്റാണേൽ പോലും ആസ്വദിക്കാനാകുന്നില്ല.സിംപതി പിടിച്ചു പറ്റാൻ പറയുന്നതല്ല,കണ്ണ് നിറഞ്ഞിട്ടാണ് എഴുതുന്നത്.

വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റേ പോരായ്മകളും പൊരുത്തക്കേടുകളും കൊള്ളരുതായ്മകളേയും വായുവിലിട്ടു ഊക്കുമ്പോൾ യാതൊരു വിഷമങ്ങളുമില്ലാതേ ഇരുകയ്യുമടിച്ച് പാസാക്കീണ്ട്.തികച്ചും വാസ്തവവിരുദ്ധമായ ഈ പോസ്റ്റിനേ ട്രോൾ സെൻസിലിടുക്കാൻ മനസ്സുമൈരൻ അനുവദിക്കുന്നില്ല.

ഞാനെന്നെ പരിചയപ്പെടുത്താം.എന്റെ പേര് അക്ഷയ് ദാസൻ.തൃശൂർ കൊടകരയാണ് വീട്.നാലു നേരം തിന്ന് കാലുമ്മേ കാലും കേറ്റിവച്ച് നാലുംകൂട്ടി മുറുക്കീട്ട് നീട്ടിയൊരു വളിവിട്ടിട്ട് ,ഈ ലോകത്ത് പട്ടിണിയേയില്ലെന്ന് പറയുന്നതിനു തുല്യമാണ് ഇവിടേ ജാതീയതയോ ജാതീയ വേർതിരിവോ ഇല്ലെന്ന് പറയുന്നത്.ഏറ്റവും വിഷമമനുഭവിച്ചത് അത്രമേൽ കൂടപ്പിറപ്പുകളായ കൂട്ടുകാരുടെ, നിറത്തെച്ചൊല്ലിയുള്ള ക്രൂരമായ തമാശകളിലൂടുള്ള പോസ്റ്റുമാർട്ടങ്ങളിലൂടെ കടന്നുപോയപ്പോഴാണ്.

ഓണപ്പരിപാടിക്ക് കറുത്ത ഷർട്ടിട്ടു ചെന്നപ്പോൾ, “നിൻ്റെ കളറിളകി ഷർട്ട് കറുത്തതാണോ?” എന്ന ചങ്ക് കൂട്ടുകാരൻ്റെ കമന്റിൽ ക്ലാസ് നിർത്താതെ പൊട്ടിച്ചിരിച്ചപ്പോൾ മുൻപന്തിയിലുണ്ടാരുന്നത് ക്ലാസ് ടീച്ചറായിരുന്നൂ. കരി ചേർത്ത് നാലഞ്ചു ഇരട്ടപ്പേര് ഓർമ്മവച്ച കാലംതൊട്ടെയുണ്ട്.

SC/ST പിള്ളേർക്കായി സർക്കാരിൽ നിന്നും എനിക്കും ഒരു കിട്ടി ഒരു മഞ്ഞ സൈക്കിൾ .അതോടിച്ചു വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾത്തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ.

“കൊള്ളാം നല്ല അസ്സൽ പെല കളർ സൈക്കിൾ”

പണ്ടൊക്കെ സ്കൂളീപ്പോവുമ്പോ എല്ലാവരും സൈക്കിൾ പരസ്പരം കൈമാറി ചവിട്ടുമ്പോൾ ൻ്റെ സൈക്കിളൊരുത്തനും വേണ്ട.എന്താ വേണ്ടാത്തേയെന്നു ചോദിച്ചപ്പോളവൻ പറഞ്ഞ മറുപടിയാണേറ്റോം വേദനിപ്പിച്ചത്.”നിൻ്റെ സൈക്കിൾ ചവിട്ടിയാ ഞാനും മറ്റേ ആൾക്കാരാന്ന് മറ്റൊള്ളോര് വിചാരിക്കില്ലേ”ന്ന്.

പാടവക്കത്താണ് വീട് ,കഴിഞ്ഞ രണ്ടു തവണത്തെ പ്രളയത്തിലും വീട് മുങ്ങിയിരുന്നു.വീട്ടിലേക്ക് റോഡ് വന്നപ്പോ തന്നെ അയൽക്കാരുടേ സ്നേഹം മനസ്സിലായി. അവരുടെ വീട്ടിലേക്കാണ് ഞാൻ കുഞ്ഞിലേ ടീ വി കാണാനും കളിക്കാനും പോയിരുന്നേ.പതിവുപോലേ പത്രം വായിക്കാൻ ചെന്ന എന്റെ മുഖത്ത് നോക്കി ആ വീട്ടിലേ ചേച്ചി പറഞ്ഞു .”അങ്ങനെ ഞങ്ങടേ പറമ്പീകോടേ ഒരു പെലയന്റേം കാറുപോണ്ടാ”ന്ന്.ഇത്രേം നാൾ സ്നേഹിച്ച് കഴിഞ്ഞോരാ .അന്ന് കരഞ്ഞോണ്ട് വീട്ടീക്കൊറ്റ ഓട്ടാർന്ന്…

ഞങ്ങടേ കുടുംബത്തീന്ന് ആദ്യമായിട്ട് പത്ത് പാസ്സായത് ഞാനാണ്.2015 വരേ കാത്തിരിക്കേണ്ടി വന്നു .ഇത് പലർക്കും നിസ്സാരമായിരിക്കാം ,എന്റെ കാർന്നമ്മാർക്കന്നത് ഒരു യുദ്ധജയസമാനായിരുന്നൂ.അന്നച്ഛൻ കൊണ്ടുവന്ന മിഠായിയും ജിലേബിയും അയൽപക്കങ്ങളിൽ കൊണ്ടുകൊട്ത്തപ്പോ തിരിച്ചു തന്ന പുഞ്ചിരികളിൽ ഏറിയ പങ്കിലും പുച്ഛം തലയെടുപ്പോടെ മുഴച്ചുനിന്നിരുന്നൂ.

എന്റേ അച്ഛാച്ചൻ്റെ പേര് കറുപ്പനെന്നാണ്.കൂട്ടുകാർ അച്ഛാച്ചൻ്റെ പേര് ചോദിക്കുമ്പോൾ കളിയാക്കലുകളേ പേടിച്ച് ആരുടേയൊക്കേയോ പാടത്തോ പറമ്പിലോ പണിയെടുത്തോണ്ടിരിക്കുന്ന പുള്ളിക്കാരൻ മരിച്ചുപോയെന്നു വരെ പറഞ്ഞിട്ടുണ്ട്. എന്റച്ഛന് ദാസൻ എന്ന പേര് നിർദ്ദേശിച്ചത് എന്റാച്ഛാച്ചൻ സ്ഥിരം പണിയുള്ളിടത്തേ വീട്ടുകാരാണെന്ന് പുള്ളിക്കാരൻ പറഞ്ഞിട്ടുണ്ട്.

9 ല് പഠിപ്പ് നിറുത്തി കപ്പലണ്ടി വിൽക്കാനിറങ്ങിയനാണെന്റച്ഛൻ.അമ്മ പത്തിൽ തോറ്റുപോയതാണ്.പത്ത് ജയിച്ച ശേഷം പന്ത്രണ്ടും ഡിഗ്രിയും(ഡിസ്കണ്ടിന്യൂ ) ഇപ്പോ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റേഡിയോളജി ഡിപ്ലോമ പഠിക്കുന്നതും ഈ സംവരണത്താലാണ്. ഇപ്പോഴും പാർടൈം ഒരു തുണിക്കടയിൽ നിന്നിട്ടാണ് കാര്യങ്ങൾ നടന്നുപോവുന്നത്.എന്റെ അനിയത്തിയും ,പാപ്പൻമാരുടെ മക്കളും സർക്കാർ സ്കൂളിൽ പഠിക്കുന്നത് ഇതേ സംവരണമനുഭവിച്ചാണ്.അതിനാൽ സംവരണത്തിന്റെ അകമ്പടിയോടെ കിട്ടിയ സീറ്റുകളിലൂടെ തന്നാണ് ഞാനിത്രേം വരേ പഠിച്ചെത്തിനിൽക്കുന്നതെന്ന് പറയാൻ ഒരു നാണക്കേടുമില്ല.

ഇത്രേം പറഞ്ഞിട്ടും സമൂഹതുല്യതക്കല്ല സാമ്പത്തികസംവരണത്തിനാണ് പ്രധാന്യം കൊടുക്കേണ്ടതെന്ന് പറയുന്നവർക്കായി..

എന്റെ അമ്മയുടെ ചേട്ടൻ പോലീസിലാണ്.സംവരണം ളള്ളതുകൊണ്ടാണ് പുള്ളിക്ക് ജോലി കിട്ടിയത്. അത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം സർവീസിൽ കേറിയത്.സ്കൂൾ പൂട്ടിന് അമ്മേടെ വീട്ടിൽ നിൽക്കാൻ പോവുമ്പോൾ തന്നേ എന്റെ മാമനെ പെലയൻ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നത് കണ്ടിട്ടുമുണ്ട്.ആ ചെറുപ്രായത്തിൽ എനിക്കതൊന്നും മനസ്സിലാവുമായിരുന്നില്ല.വീട്ടിൽ നിലം ടൈൽസിട്ടപ്പോൾ മുൻവിധിയോടേ ഉമ്മറത്തുമാത്രേ ഉള്ളോലേയെന്ന് ചോദിച്ചപ്പോഴും ,അച്ഛൻ നാൽപ്പത്തഞ്ചാം വയസ്സിൽ ലൈസൻസെടുത്ത് അടവിനു ബൈക്ക് വാങ്ങിയപ്പോൾ “ലോട്ടറിയടിച്ചാ നിനക്ക് ,അല്ലാതെവടന്നാ കാശെ”ന്നും, “സെക്കന്റ് ഹാന്റാവൂലേ”ന്നു ചോദിച്ചപ്പോഴും അല്ല മൊത്തം ടൈലാണെന്നും പുതിയ വണ്ടിയാന്നും പറഞ്ഞപ്പോൾ കണ്ട അതേ അസഹിഷ്ണുത വലിയൊരു വിഭാഗത്തിന് ഇന്നും നിലനിൽക്കുന്നുണ്ട് .അതിനൊരു അറുതിവരണമെങ്കിൽ സാമൂഹികതുല്യനീതി ഉറപ്പു വരുത്തണം.അതിനാൽ സംവരണം അനിവാര്യമാണ്. പിന്നേ എന്റേ പേരിനുപിന്നിലുള്ള വാല്.അമ്മ മുതൽ കാമുകി വരേ അത് മാറ്റണമെന്ന് പറഞ്ഞിട്ട് ചെവിക്കൊണ്ടിട്ടില്ല. ജാതീം മതവും മൈരുമൊന്നില്ലെന്നും പറഞ്ഞു കൊറേ നാൾ നടന്നിരുന്നു. ബസ്സിൽ അടുത്തിരുന്ന യാത്രക്കാരൻ മുതൽ തോളിൽ കയ്യിട്ടുനടന്ന പുരോഗമന തലതൊട്ടപ്പൻമാരായ കൂട്ടുകാരിൽ നിന്നുവരെവന്ന പെരുമാറ്റങ്ങളിൽ നിന്നുകിട്ടിയ അനുഭവങ്ങളിലെ തിരിച്ചറിവ് സമ്മാനിച്ചതാണീ വാല്.നിങ്ങൾക്കിത് പത്രാസോ,കാട്ടിക്കൂട്ടലോ,അഹങ്കാരമോ ആയി തോന്നാമെങ്കിലും എനിക്കിതെൻ്റെ പ്രതിഷേധവും ചെറുത്തുനിൽപ്പുമാണ്.കുറഞ്ഞ പക്ഷം വിവാഹതമ്പോള പത്രത്താളുകളിൽ ‘ SC/ST ഒഴികെ’ എന്ന് കാണുന്നിടത്തോളം ഈ വാലും കൂടേക്കാണും.

സിനിമാമോഹിയാണ്.ഒരു ചിത്രമെങ്കിലും സംവിധാനം ചെയ്യണമെന്നുണ്ട്.സിനിമയെ പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കാനാഗ്രഹിക്കുന്നില്ല,ഗുണപാഠ കഥകളിൽ താൽപര്യമില്ല.സിനിമയെ എന്നും കലാപരമായി ചെയ്യാനാണിഷ്ടം .

അനുഭവിച്ചു വളർന്ന അവഗണനകൾ പറഞ്ഞാൽ തീരില്ല, അത്രമേലുണ്ട്.എന്തായാലും എന്റെ മക്കളെ ജാതീം മതവും ഇല്ലാതെയേ വളർത്തൂ.ഞാനനുഭവിച്ചതൊന്നും എന്റെ മക്കൾ അനുഭവിക്കരുത്.

എന്നേലോമൊക്കേ സാമൂഹികതുല്യത വരുമായിരിക്കും.സംവരണവിഷയത്തിലേ നിങ്ങളുടെ നിലപാടുകളറിയിക്കാൻ ക്ഷണിക്കുന്നൂ.വരൂ നമുക്ക് ചർച്ച ചെയ്യാം.”
?

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചനം നേടി.

0
Spread the love

വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് സ്ഥാപകനും, ലോകത്തെ കോടീശ്വരന്മാരിൽ പ്രേമുഖനുമായ ബിൽഗേറ്റനും(65) ഭാര്യ മെലിൻഡയും(56) വിവാഹമോചനം നേടി.ഇരുവരുടെയും വേർപിരിയൽ നീണ്ട 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ്. ട്വിറ്ററിലൂടെയാണ് വേർപിരിയൽ തീരുമാനം അറിയിച്ചത്. എന്നിരുന്നാലും ഇരുവരുടെയും നേതൃത്വത്തിലുള്ള ബിൽ ആൻഡ് മെലിൻഡ് ഗേറ്റ്സ് ഫൗണ്ടേഷൻ തുടർന്നും തുടരുമെന്നും ഇവർ അറിയിച്ചു.

ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതിമാരിൽ ഒന്നായ ഇവരുടെ ആകെ സമ്പാദ്യം 130 ബില്യൺ ഡോളർ ആണ്. ഇവരുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇവർ പങ്കിടുന്നുണ്ട്. തുടർന്നു ഒരുമിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്നും അതിനാലാണ് ഈ വേർപിരിയൽ എന്നും ഇവർ അറിയിച്ചു. അതേസമയം ചാരിറ്റി ഫൗണ്ടേഷനിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്നും, പുതിയൊരു ജീവിതത്തിനു തുടക്കമായെന്നും ഇരുവരും അറിയിച്ചു.

ഇന്ത്യയിൽ പകുതിയിലേറെ ജില്ലകളിലും കോവിഡ് വാക്സിൻ വിതരണം 10ശതമാനത്തിൽ താഴെ.

0
Spread the love

ന്യൂ ഡൽഹി:കോവിഡ് അതിവേഗവ്യാപനം രൂക്ഷമാകുകയും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ മാത്രമാണ് രാജ്യത്തിന്റെ പ്രതീക്ഷ. രാജ്യത്ത് ഇതുവാരെ 15,89,32,921 പേർക്കാണ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.

എന്നാൽ രാജ്യത്തെ ജനസംഖ്യായുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ വാക്സിനേഷനിൽ നാം മറ്റ് രാജ്യങ്ങളെക്കാൾ ഏറെ പിന്നിലാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ 726ജില്ലകളിൽ പകുതിയിലേറെയും 10ശതമാനം പേർക്ക് പോലും വാക്സിൻ നൽകിയിട്ടില്ല.58ശതമാനം ജില്ലകളിലും വാക്സിൻ വിതരണം 10ശതമാനത്തിൽ താഴെയാണ്.37ശതമാനം ജില്ലകളിൽ 10ശതമാനം മുതൽ 20ശതമാനം വരെ ആളുകൾക്ക് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ട്.37ജില്ലകളിൽ മാത്രമാണ് 20ശതമാനത്തിലധികം ആളുകൾക്ക് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകിയിരിക്കുന്നത്

ബെവ്‌കോ ഹോംടെലിവറി അടുത്ത ആഴ്ചമുതൽ.ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കും

0
Spread the love

തിരുവനന്തപുരം:ആവശ്യക്കാർക്ക് ഇനിമുതൽ മദ്യം വീട്ടിലെത്തും. ബെവ്‌കോയുടെ ഹോംടെലിവറിക്ക് അടുത്ത അഴ്ച മുതൽ തുടങ്ങും.കോവിഡ് രണ്ടാം വരവ്‌ കടുത്തതോടെയാണ് ബെവ്‌കോ ഹോംടെലിവറിയെ കുറിച്ച് ആലോചിച്ചത്.ഇതിന്റെ വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിന് കൈമാറും.കഴിഞ്ഞ ലോക്ക്ഡൗണ് സമയത്ത്‌ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മദ്യം ഹോംടെലിവറി ചെയ്യാൻ പ്ലാൻ ഉണ്ടാരുന്നു.എന്നാൽ എതിർപ്പുകൾ വന്നതോടെ ഈ ആലോചന ഉപേക്ഷിക്കുക ആയിരുന്നു.

എറണാകുളത്തും തിരുവനന്തപുരത്തും ആണ് ആദ്യഘട്ടം ആരംഭിക്കുന്നത്.പ്രീമിയം ബ്രാൻഡുകൾ ആവും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്.ഹോംടെലിവറിക്ക് പ്രത്യേക ഡെലിവറി ചാർജ് ഉണ്ടാവും.ഡെലിവറി ബെവ്‌കോ തന്നെ നേരിട്ട് നടത്തണോ അതോ ഏതെങ്കിലും സ്വകാര്യ കമ്പനികളെ ഏല്പിക്കണോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.ഹോംടെലിവറി വന്നാൽ ബെവ്‌കോ ആപ്പിന് സമാനമായ മറ്റൊരു ആപ് കൊണ്ടുവന്നേക്കും.

ഹോംടെലിവറിയുടെ സാധ്യതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിട്ടുണ്ട്.അതിനു ശേഷം സർക്കാരിന് ശുപാർശ നല്കും.എന്നാൽ ഹോംടെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സർക്കാരിന്റെ നിലപാട് കൂടി അനുസരിച്ചായിരിക്കുമെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

0
Spread the love

മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.
ആത്മീയ ജീവിതത്തിൻ്റെ ആഴവും പരപ്പും തലമുറകളെ നർമം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു മാർ ക്രസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത. 1918 ഏപ്രിൽ 27 ആയിരുന്നു അദ്ദേഹത്തിൻ്റെ ജനനം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെടുന്നു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി.ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി.

സിനിമ-സീരിയല്‍ നടന്‍ ശരണ്‍ വേണു അന്തരിച്ചു

0
Spread the love

സിനിമ-സീരിയല്‍ നടന്‍ ശരണ്‍ വേണു അന്തരിച്ചു.49 വയസ്സായിരുന്നു. കൊല്ലം കടയ്ക്കലില്‍ വച്ചായിരുന്നു അന്ത്യം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്‍റെ കഥാപാത്രത്തിനെ തട്ടിപ്പിന് സഹായിക്കുന്ന സുഹൃത്ത് ആയിട്ടാണ് ചിത്രത്തിലെത്തുന്നത്.ചിത്രം കൂടാതെ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.

71-ാം വയസിൽ സുധർമ ജന്മം നൽകിയ കുഞ്ഞിന് 45-ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി അന്ത്യം

0
Spread the love

കൃത്രിമ ഗർഭധാരണത്തിലൂടെ എഴുപത്തൊന്നുകരി പ്രസവിച്ച പെൺകുഞ്ഞിന് 45 ദിവസം മാത്രമേ അയുസ് ഉണ്ടായിരുന്നൊള്ളൂ. വളരെ കുറച്ച് ദിവസങ്ങളിലെ സ്‌നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു ആ പിഞ്ചോമൽ. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപികയായ സുധർമയായിരുന്നു കഴിഞ്ഞ മാർച്ച് 18ന് പെൺകുഞ്ഞിന് കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പ്രസവം.

എന്നാൽ സുധർമയുടെയും ഭർത്താവ് സുരേന്ദ്രന്റെയും സന്തോഷങ്ങൾക്ക് അൽപായുസ് മാത്രമാണ് ഉണ്ടായിരുന്നു. കളിയും ചിരിയും കൊഞ്ചലും കൊണ്ട് നിറഞ്ഞ വീട്ടിൽ ഇന്ന് സങ്കടം മാത്രമാണ്. ഇപ്പോഴും ആ കുരുന്ന് വിടവാങ്ങിയെന്ന് സുധർമയ്ക്കും സുരേന്ദ്രനും വിശ്വസിക്കാനായിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായിരുന്നു. അതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെയായിരുന്നു പരിചരിച്ച് പോന്നത്. കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് വിധി കുഞ്ഞിനെ തട്ടിയകത്തിയത്.

ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്. കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി ഡോക്ടർമാരെ ഇവർ സമീപിച്ചെങ്കിലും ആദ്യം അവർ എതിർത്തു. ഈ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർമാർ ആവർത്തിച്ചു. എന്നാൽ സുധർമ തന്റെ നിലപാടിൽ ഉറച്ച് നിന്നു. ഒടുവിൽ ആ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഡോക്ടർമാർക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts