Home Blog Page 1616

ചതുർമുഖം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചു; ചിത്രം തിരിച്ചുകൊണ്ടുവരുമെന്ന് മഞ്ജു വാര്യർ

0
Spread the love

മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നടപടി. മഞ്ജു വാര്യരാണ് സോഷ്യൽ മീഡിയയിലൂടെ വിവരം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും താരം കുറിച്ചു.

മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ,ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച്‌ വിഷമത്തോടെയാണെങ്കിലും ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യർ.

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് കോവിഡ് ബാധിച്ച് മരിച്ചു

0
Spread the love

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരിയാണ് മരണത്തിന് കീഴടങ്ങിയത്. 33 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗുഡ്ഗാവിലെ വേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ. ഇതിനിടെ സ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത് വരികയായിരുന്നു ആശിഷ്. ഗുഡ്ഗാവില്‍ ആയിരുന്നു താമസിച്ച് വന്നത്. ആശിഷിന് കോവിഡ് സ്ഥിരീകരിച്ചതോടെ സീതാറാം യെച്ചൂരി ക്വാറന്റീനില്‍ കഴിഞ്ഞ് വരികയായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ യെച്ചൂരി ഒഴിവാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യെച്ചൂരിയെ ആശിഷ് കാണുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് പലപ്പോഴും ആശിഷ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടാനാണ് തനിക്ക് താത്പര്യം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുബീറ ഫര്‍ഹത്തിന്റെ കൊലപാതകം : കൊലപ്പെടുത്തിയത് മൂന്നര പവന്‍ സ്വര്‍ണത്തിന് വേണ്ടി ; പ്രതി കുറ്റസമ്മതം നടത്തി

0
Spread the love

മലപ്പുറം : ഇരുപത്തിയൊന്നുകാരിയായ സുബീറയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത് മൂന്നര പവന്‍ സ്വര്‍ണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. വളാഞ്ചേരിയില്‍ നിന്നും കാണാതായ സുബീറ ഫര്‍ഹത്ത് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള പറമ്ബില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമീപവാസി അന്‍വറാണ് കുറ്റസമ്മതം നടത്തിയത്. സുബീറയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊല നടത്തിയത് എന്നാണ് പ്രതി മൊഴി നല്‍കിയത്.

മാര്‍ച്ച്‌ 10 നാണ് കിഴക്കപറമ്ബാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിനെ കാണാതായത്. ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന സൂബീറ ക്ലിനിക്കില്‍ എത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുത്ത് പരിശോധന ആരംഭിച്ചപ്പോഴാണ് വീടിന് സമീപത്തെ സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. കാണാതായി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

അന്വേഷണത്തിനായി പോലീസിനോടൊപ്പം കൂടെ നിന്ന് സഹായിച്ച അന്‍വറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. അന്വേഷണം വഴിതിരിച്ച്‌ വിടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതാണ് പോലീസിനെ സംശയത്തിലേയ്ക്ക് നയിച്ചത്.

അന്‍വര്‍ വിവാഹം കഴിച്ചിരുന്ന യുവതിയ്ക്ക് ബന്ധം വേര്‍പ്പെട്ടതിന്റെ നഷ്ടപരിഹാരം നല്‍കാനാണ് ഇയാള്‍ സുബീറയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. രാവിലെ ജോലിയ്ക്ക് പോയ സുബീറയെ വീടിന് 50 മീറ്റര്‍ അടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച്‌ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച്‌ മൃതദേഹം തൊട്ടടുത്തുള്ള പറമ്ബില്‍ സൂക്ഷിച്ച്‌ വെച്ചു.

മൃതദേഹം ചാക്കില്‍ കെട്ടി ഇയാളുടെ ചുമതലയിലുള്ള സമീപത്തെ പറമ്ബിലേയ്ക്ക് കൊണ്ടുപോയി കുഴിച്ച്‌ മൂടുകയും ചെയ്തു. ആ പറമ്ബിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ഇയാളായിരുന്നു. പിന്നീട് കൃഷി ആവശ്യത്തിന് എന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണമാന്തി യന്ത്രം വിളിച്ച്‌ അവിടെ മണ്ണിട്ട് മൂടി. കടബാദ്ധ്യതകള്‍ ഏറെയുണ്ടായിരുന്ന പ്രതി അത് തീര്‍ക്കാനാണ് സുബീറയെ കൊലപ്പെടുത്തിയത് എന്ന് പറയുന്നു.

അമ്പിളി ദേവിക്ക് ഒരേസമയം രണ്ട് പേരായിരുന്നു, തെളിവുകളുമായി ആദിത്യൻ

0
Spread the love

അമ്പിളി ദേവിക്കെതിരെ ആഞ്ഞടിച്ച് ആദിത്യൻ. ആദിത്യൻ ജയനും നടി അമ്പിളി ദേവിയും വേർപിരിയലിന്റെ വക്കിലെത്തിയിരിക്കുകയാണ്. പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. സീത എന്ന പരമ്പരയിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ച് വരവെയായിരുന്നു ഇരുവരും വിവാഹിതർ ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേർച്ചയിലല്ലെന്ന് അറിയാനിടയായത് അമ്പിളി ദേവി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴാണ്.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്പിളി ദേവി ആയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ആദിത്യൻ ജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് ആദിത്യൻ. രണ്ട് ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോയത് അമ്പിളി ആണെന്ന് പറയുകയാണ് ആദിത്യൻ. കല്യാണദിവസം തന്നെ അമ്പിളിക്ക് വന്ന ഫോൺ കോൾ ആണ് എല്ലാത്തിന്റെയും തുടക്കമെന്ന് ആദിത്യൻ പറയുന്നു

വാക്കുകൾ,

‘കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിക്ക് ഫോൺ വരുന്നു. ആരാണെന്ന് ഞാൻ ചോദിച്ചില്ല. ഒരു നെറ്റ് നമ്പർ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മൾ നോക്കാറില്ല. ഇടയ്ക്കിടയ്ക്ക് ഫോൺ വരുമായിരുന്നു. നമ്പർ കാണുമ്പോൾ അവരെല്ലാം ടെൻഷനിലാകും. മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ലാൻഡ് ഫോണിലേക്ക് വിളിക്കും. ചോദിച്ചാൽ ആരാധകനാണെന്നാണ് ഏവരും പറയുക’.

ഒരുദിവസം ഒരുമിച്ച്‌ കാറിൽ പോകുമ്പോഴും കോൾ വന്നു. എടുത്തത് ഞാനാണ്. ചോദിച്ചപ്പോൾ ഷിജു ആണെന്നും അമ്പിളിയോട് സംസാരിക്കണമെന്നും പറഞ്ഞു. തിരക്കാണെന്ന് അമ്ബിളി ആംഗ്യഭാഷയിൽ പറഞ്ഞു. ഞാനത് അയാളോട് പറയുകയും ചെയ്തു. ആരാധകൻ ആണെന്നായിരുന്നു അമ്പിളിയുടെ വിശദീകരണം. പിറ്റേന്ന് അയാൾ എന്റെ മെസെഞ്ചറിലേക്ക് മെസേജ് അയച്ചു. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ വരെ അയച്ച്‌ തന്നു. ഇതിനെ കുറിച്ച്‌ ആദ്യം അമ്പിളിയോട് ചോദിച്ചപ്പോൾ വിവാഹം ആലോചിച്ചിരുന്ന ആളായിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചതാണെന്നുമായിരുന്നു മറുപടി.

‘അയാൾ കൂടുതൽ തെളിവുകൾ അയച്ചു തന്നു. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച്‌ കൊണ്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗർഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകർത്ത് കളയായിരുന്നു ഞാൻ ചെയ്തില്ല. അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.

സംസ്ഥാനത്ത് രണ്ടാഴ്ച കര്‍ശന നിയന്ത്രണം; ശനി, ഞായര്‍ ദിവസങ്ങളില്‍ അനുമതി അവശ്യ സേവനങ്ങള്‍ക്ക് മത്രം

0
Spread the love

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. അടുത്ത രണ്ടാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വേനല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം.

ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ട്യൂഷന്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളില്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.

കൊവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു. ബീച്ചുകളിലും പാര്‍ക്കുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പൊലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകം വാക്സിനേഷന്‍ ക്യാമ്പ് നടത്തും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്താനും തീരുമാനമായി.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: സ്ഥലം നടത്തിപ്പുകാരന്‍ അറസ്റ്റില്‍

0
Spread the love

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം നടത്തിപ്പുകാരന്‍ അറസ്റ്റില്‍. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ നടത്തിപ്പുകാരന്‍ അന്‍വറാണ് അറസ്റ്റിലായത്. അതേസമയം, യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.

മാര്‍ച്ച്‌ പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരനായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയില്‍ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്പ്പോഴാണ് സംഭവത്തില്‍ കൂടുതല്‍ സംശയം ബലപ്പെട്ടത്. അതിനെ തുടര്‍ന്ന് പ്രദേശത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

ഉടന്‍ തന്നെ ഞാന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും; ബാലതാരമായ നയന്‍‌താര ചക്രവര്‍ത്തി ഇനി നായിക ആവാന്‍ ഒരുങ്ങുന്നു

0
Spread the love

ബാലതാരമായി നിരവധി സിനിമകളില്‍ വന്ന നടിയാണ് നയന്‍താര ചക്രവര്‍ത്തി. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ബേബി നയന്താര എന്നറിയപ്പെടുന്ന നയന്ത ചക്രവര്‍ത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയന്‍താര.

ഇപ്പോള്‍ ഈ ബാലതാരം നായിക ആകാന്‍ പോവുകയാണ് എന്നാണ് പറയുന്നത്. പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയന്‍താരയായിട്ടല്ല, നയന്‍താരാ ചക്രവര്‍ത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു. ഏപ്രില്‍ 20 ന് തന്‍്റെ പത്തൊമ്ബതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.

സിനിമയില്‍ ബേബി നയന്‍താര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയന്‍താര ചക്രവര്‍ത്തിയായാണ്. രജിനിയുടെ ‘ കുസേലന്‍ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാന്‍്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം.

ആ സ്ത്രീയുമായുള്ളത് സൗഹൃദബന്ധം മാത്രം, അമ്പിളി ദേവിയെ കൊല്ലുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; വിശദീകരണവുമായി ആദിത്യന്‍ രംഗത്ത്

0
Spread the love

ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഞങ്ങള്‍ക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യന്റെ വാക്കുകളാണ്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി ഇന്ന് രംഗത്തുവന്നിരുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യത്യനെതിരെ അമ്പിളി തുറന്നടിച്ചത്.

‘ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാന്‍ െകാല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങളുടെ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ഞാന്‍ വ്യക്തമാക്കും.’ ആദിത്യന്‍ പറയുന്നു.

തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. ‘ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?’ അമ്പിളി ദേവി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയ തന്നെ നിര്‍ബന്ധിച്ച്‌ ത്വക്ക് ചികിത്സ നടത്തി; നീര് വച്ച മുഖവുമായി നടി

0
Spread the love

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയ തന്നെ നിര്‍ബന്ധിച്ച്‌ ത്വക്ക് ചികിത്സ നടത്തിഎന്നും, അതിലെ പിഴവ് മൂലം മുഖം നീരുവച്ചു എന്ന ആരോപണവുമായി തമിഴ് നടി റെയ്‌സ വില്‍സണ്‍. ചികിത്സിച്ച ക്ലിനിക്കിന്റെയും, ഡോക്ടറുടെയും പേരും അടക്കം വെളിപ്പെടുത്തിയാണ് നടി രംഗത്ത് എത്തിയത്. ഇടത് കണ്ണിന് താഴെയായി നീലനിറത്തില്‍ തടിച്ചിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്, എന്നെ നിര്‍ബന്ധിച്ച്‌ ഒരു ചികിത്സയക്ക് വിധേയയാക്കി.

അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്-നടി സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നു.തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ത്ഥിയായാണ് റെയ്‌സ. ആലീസ്, കാതലിക്കയാരുമില്ല, എന്നീ ചിത്രങ്ങളില്‍ റെയ്‌സ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമൊരു സെല്‍ഫി.സണ്ണി ലിയോണ്‍ കേരളത്തില്‍

0
Spread the love

ആരാധകരെ ആവേശത്തിരയിലാഴ്ത്തി സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതിന് തൊടിടു പിന്നാലെ കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ സെൽഫിയാണിപ്പോൾ വൈറലാകുന്നത്. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സെൽഫി പങ്കുവെച്ചത്.

കേരളത്തിന്റെ സൗന്ദര്യവും ശുദ്ധ വായുവും എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. സൈക്കോളജിക്കൽ ത്രില്ലർ ച്തിരമായ ഷീറോയുടെ ചിത്രീകരണത്തിനാണ് താരം കേരളത്തിലെത്തിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയൻ നിർവഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷീറോയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പങ്കുവെക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts