Home Blog Page 1666

റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്ററുകളിലേക്ക്

0
Spread the love

ഒരുകാലത്ത് തെന്നിന്ത്യയുടെ മാദകറാണി ആയിരുന്ന ഷക്കീലയുടെ ജീവിതം പറയുന്ന ‘ഷക്കീല’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി ചിത്രത്തില്‍ എത്തുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഈ വര്‍ഷം ക്രിസ്തുമസ് ചൂടുള്ളതാവും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

16-ാം വയസിലാണ് ഷക്കീല അഭിനയം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ഓളം ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തില്‍ എത്തുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

മലബാർ എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ; മാവേലി പത്തിന്

0
Spread the love

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കകത്തും പുറത്തുമായി കൂടുതൽ തീവണ്ടിസർവീസുകൾ അനുവദിക്കാൻ തീരുമാനം.കൂടാതെ മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെയുള്ള 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാനും റെയിൽവേ ബോർഡ് അനുമതി നൽകി.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്,മധുര-പുനലൂർ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും
ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും സർവീസുകൾ നടത്തും.ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.

നാടന്‍ തനിമയില്‍ ദാവണി ചുറ്റി ഹണി റോസ്

0
Spread the love

മലയാള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഹണി റോസ്. മലയാളത്തില്‍ നിന്ന് തമിഴ്, തെലുങ്ക്,കന്നഡ സിനിമ മേഖലയിലേക്ക് ചുവടുവെച്ച ഹണി റോസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.നാടന്‍ തനിമയില്‍ ദാവണി ധരിച്ചുള്ള ഹണി റോസിന്റെ ചിത്രം ആരാധകര്‍ ഇതിനോട് അകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.


വിനയന്‍ ചിത്രം ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറാണ് ഹണിയുടെ ഏറ്റവും ഒടുവില്‍ റിലിസായ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്‌ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

കോവിഡ് വാക്‌സിൻ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിർബന്ധം; ഐസിഎംആര്‍ മേധാവി

0
Spread the love

ന്യൂഡല്‍ഹി:കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരുമെന്നാണ് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവയുടെ വിലയിരുത്തുൽ.
“വാക്‌സിനുകള്‍ കൊണ്ട് മാത്രം കൊറോണ മഹാമാരിയെ പൂര്‍ണ്ണമായി മറികടക്കാനാകില്ല. അതുകൊണ്ട് വാക്‌സിന്‍ വിപണിയിലെത്തിയാലും മുന്‍കരുതലിനായി മാസ്‌ക് ധരിക്കണം. മാസ്‌കുകള്‍ മറ്റൊരു വാക്‌സിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. മാസ്‌കുകളുടെ ഉപയോഗമാണ് രോഗവ്യാപനത്തില്‍ നിന്നും ലോകത്തെ പിടിച്ചു നിര്‍ത്തിയതെന്ന കാര്യം ഒരിക്കലും മറക്കരുത്. വാക്‌സിന്‍ ചെറിയ രീതിയില്‍ സംരക്ഷണം തന്നേക്കാം. എന്നാല്‍ മാസ്‌കുകള്‍ പ്രതിരോധ കവചമാണ്.” –ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ സജീവമാണെന്നും അഞ്ച് നിര്‍മ്മാണ കമ്പനികള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിക്കാണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈയോടെ അവസാന ഘട്ട പരീക്ഷണത്തില്‍ നില്‍ക്കുന്ന വാകസിനുകള്‍ 30 കോടി ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടിലിരുന്ന് 150 കുടുംബങ്ങള്‍ വിവാഹത്തിലും വിരുന്നിലും പങ്കെടുത്തു; കോവിഡ് കാലത്തെ ഈ വിവാഹം വ്യത്യസ്തമാണ്

0
Spread the love

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തോടെ ഒരുപാട് മാറ്റങ്ങളാണ് വിവാഹചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും വന്നിരിക്കുന്നത്. ആളുകൾ ആഡംബരവുമായി നടത്തിയിരുന്ന പല ചടങ്ങുകളും ചുരുങ്ങിയ ചിലവിൽ നടത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.എന്നാൽ തൃശൂര്‍ മൂഴിക്കുളത്താണ് ഒരു വ്യത്യസ്തമായ രീതിയിൽ വിവാഹം നടന്നത്.കോവിഡ് പ്രോട്ടോക്കോള്‍ അപ്പാടെ പാലിച്ചു കൊണ്ട് എന്നാല്‍ നാട്ടിലെ 150 ഓളം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ വിവാഹമാണ് ശ്രദ്ധേയമാകുന്നത്. മൂഴിക്കുളം സ്വദേശി വിവേകും കോയമ്പത്തൂര്‍ സ്വദേശി നിഷയും തമ്മിലുള്ള വിവാഹമാണ് 40-ല്‍ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയത്. എന്നാല്‍ അയല്‍പക്കത്തെ 150 കുടുംബങ്ങള്‍ക്ക് വിവാഹം വീട്ടില്‍ തന്നെ ഇരുന്ന് കാണാനുള്ള സൗകര്യം വിവേകിന്റെ അച്ഛന്‍ പ്രേംകുമാര്‍ ഒരുക്കുകയായിരുന്നു.കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണത്തിന്റെ പ്രചാരകനായ പ്രേംകുമാര്‍ അയല്‍പക്കത്തെ വീടുകളിലേക്ക് വ്യത്യസ്തമായ വൈവിധ്യമാര്‍ന്ന ഭക്ഷണയിനങ്ങളോടു കൂടിയ സത്കാര പൊതികളും എത്തിച്ചു.ഓറഞ്ച്, പേരയ്ക്ക, ആപ്പിള്‍, കദളിപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, പച്ചക്കറിവിത്ത്, റാഗി ഉണ്ട, കാര്‍ബണ്‍ ന്യൂട്രല്‍ അടുക്കള കൈപ്പുസ്തകം, പാളകൊണ്ട് നിര്‍മിച്ച ലില്ലിപ്പൂവ് എന്നിവയായിരുന്നു പൊതിയിൽ ഉണ്ടായിരുന്നത്. ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ പേപ്പര്‍ ബോക്‌സില്‍ നവദമ്പതിമാരുടെ ചിത്രവും ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിവാഹച്ചടങ്ങ് കാണാനാഗ്രഹമുള്ളവര്‍ക്ക് ചടങ്ങുകള്‍ കാണാനാകുന്ന സംവിധാനവുമാണ് ഇദ്ദേഹം ഒരുക്കിയിരുന്നത്.

പ്രത്യേക തപാൽ വോട്ട്: ആദ്യ പട്ടിക ആയില്ല

0
Spread the love

തിരുവനന്തപുരം: ക്വാറന്റീനിൽ കഴിയുന്നതും കോവിഡ് പോസിറ്റീവായവരുമായ വോട്ടർമാരുടെ തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നതിനുള്ള ആദ്യ പട്ടിക ഇന്നലെ പ്രസിദ്ധീകരിക്കാനായില്ല. ഡിസംബർ 8നു വോട്ടെടുപ്പ് നടക്കേണ്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ലിസ്റ്റാണ് ഇന്നലെ അതതു ജില്ലാ കലക്ടർമാർ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഇടുക്കിയിലും കൊല്ലത്തും പട്ടികയിൽ ഉൾപ്പെടുത്താവുന്നവരുടെ എണ്ണം മാത്രം പുറത്തുവിട്ടു. കൊല്ലത്തു 7867 പേരും
ഇടുക്കിയിൽ 4853 പേരും അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഇന്നലെ ഞായറാഴ്ചയായതിനാലാണ് ബാക്കി ജില്ലകളിലെ കണക്കും മറ്റു വിവരങ്ങളും ലഭിക്കാത്തതെന്നും അത് ഇന്നേ തയാറാകുകയുള്ളൂവെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

നടിയെ അത്താഴ വിരുന്നിനു ക്ഷണിച്ചു, മന്ത്രിയുടെ ക്ഷണം നിരസിച്ചു; ചിത്രീകരണം തടഞ്ഞ് വനംവകുപ്പ്

0
Spread the love

മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. നടി വിദ്യാ ബാലനാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ യോടൊപ്പം അത്താഴ വിരുന്നിനു ക്ഷണം ലഭിച്ചത്. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്.തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയായിരുന്നു.രണ്ടിലധികം വാഹനങ്ങള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു വനംവകുപ്പിന്റെ വാദം.അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മന്ത്രി നിരസിച്ചു. താനാണ് ക്ഷണം നിഷേധിച്ചതെന്നും മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ

0
Spread the love

കണ്ണൂർ: പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് സംഘം പിടികൂടിയത്. 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.
മയക്കുമരുന്ന് ബാംഗ്ലൂർ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും എത്തിച്ച് ചെറുകിട മയക്കുമരുന്ന് വിൽപനക്കാർ വഴി തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതി. പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയും എക്‌സൈസ് വാഹനത്തെയും തന്റെ കാർ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് പ്രതി ജംഷിദ് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപിന്റെയും നേതൃത്വത്തിൽ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വഡിലെ അംഗങ്ങളായ തളിപറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്, സിവിൽ എക്‌സൈസ് ഓഫീസർ രജിരാഗ് എന്നിവരുടെ വളരെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇവ കണ്ടെത്താനായത്.

കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്

0
Spread the love

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പൃഥ്വിരാജ് തന്നെയാണ് ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ’ എന്ന തലക്കെട്ടോടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനനാണ് ചിത്രമൊരുക്കുന്നത്. ഡിസംബര്‍ 9 നാണ് കുരുതിയുടെ ചിത്രീകരണം ആരംഭിക്കുക. പൃഥ്വിരാജിന് പുറമെ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങി ഒരു വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ. റഫീഖ് അഹമദിന്‍റെ വരികള്‍ക്ക് ജോക്സ് ബിജോയ് ഈണമൊരുക്കുന്നു.

മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥ സമർപ്പിച്ച്‌ അലി അക്ബർ

0
Spread the love

മലബാര്‍ കലാപവും വാരികുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും പ്രമേയമാക്കി സംവിധായകൻ അലി അക്ബര്‍ നിർമ്മിക്കുന്ന ചിത്രമാണ് ‘1921′. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിങ് വഴിസാമ്പത്തിക ശേഖരണം നടത്തിവരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലുടെ പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബികയിൽ പൂജയ്ക്കായി സമർപ്പിച്ചതായിയും സംവിധായകൻ ഫേസ് ബുക്കിൽ കുറിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts