Home Blog Page 17

‘തുടരും’ ഒടിടി റൈറ്റ്‌സ് ജിയോ ഹോട്ട്‌സ്റ്റാറിന്

0
Spread the love

മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ജിയോ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി. ചിത്രം ആഗോള കലക്ഷനിൽ 100 കോടി പിന്നിട്ടെന്ന വിവരം കഴിഞ്ഞദിവസം നിർമാതാക്കൾ പങ്കുവെച്ചിരുന്നു.

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാനും’ ഹോട്ട്‌സ്റ്റാറായിരുന്നു സ്ട്രീമിങ് ചെയ്തിരുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എമ്പുരാൻ’ വൻ തുകക്കാണ് ജിയോ ഹോട്ട്‌സ്റ്റാർ ഒടിടി റൈറ്റ്‌സ് നേടിയത്. ‘തുടരും’ വിറ്റുപോയത് വന്‍ തുകക്കാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏപ്രിൽ 25 നാണ് ‘തുടരും’ തിയേറ്ററുകളിൽ എത്തിയത്. മോഹൻലാലിലും ശോഭനക്കും പുറമെ ബിനു പപ്പു, പ്രകാശ് വർമ്മ, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, സംഗീത് കെ പ്രതാപ് , ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബിതിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന്

0
Spread the love

ധ്യാന്‍ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ധ്യാൻ, കോട്ടയം നസീർ ഉൾപ്പടെ ഉള്ളവരെ പോസ്റ്ററിൽ കാണാം. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ.

ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.

വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചവരാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

‘ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു’; ഭർത്താവുമായി വേർപിരിയുകയാണെന്നറിയിച്ച് നടി ലക്ഷ്മിപ്രിയ

0
Spread the love

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നറിയിച്ച് നടിയും ബിഗ്ബോസ് താരവുമായ ലക്ഷ്മിപ്രിയ. ഇക്കാര്യം വ്യക്തമാക്കി താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെങ്കിലും അധികം വൈകാതെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കിൽ നിന്നും പോസ്റ്റ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

”ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്. ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു”.

പ്രശസ്ത സിനിമ-സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു

0
Spread the love

കരൾ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്ത സീരിയൽ-സിനിമാതാരം വിഷ്ണുപ്രസാദ് അന്തരിച്ചു. മരുന്നു കൊണ്ട് ഭേദമാകാത്ത അവസ്ഥയില്‍ വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധർ ശുപാർശ ചെയ്തിരുന്നു. 30 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചെലവ് വരുമെന്ന ധാരണയിൽ സുഹൃത്തുക്കൾ പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരിന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയും സഹായവുമായി രംഗത്തെത്തിയിരുന്നു.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോള്‍ സീരിയല്‍ രംഗത്തും സജീവമാണ് താരം.

കൊല്ലത്തുള്ള ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും; ചിലത് തുറന്നു പറയാനുണ്ടെന്ന് കൊല്ലം സുധിയുടെ മകൻ

0
Spread the love

നടനും മിമിക്രി ആർട്ടിസ്റ്റും ആയ കൊല്ലം സുധി വിട പറഞ്ഞിട്ട് രണ്ടുവർഷമായി. സുധിയുടെ മരണശേഷം സ്വന്തമായി വീടില്ലാത്ത സുധിയുടെ ഭാര്യ രേണുവിനും കുട്ടികൾക്കുമായി സുമനസ്സുകളുടെ കാരുണ്യത്തിൽ ഒരു വീട് വച്ചു നൽകുകയായിരുന്നു. സുധിയുടെ മൂത്തമകൻ കിച്ചൻ ആദ്യ വിവാഹത്തിലെ മകനാണ്. കൊല്ലത്തൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ് രാഹുൽ ഇപ്പോൾ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കിച്ചു പങ്കുവെച്ച ഒരു കുറിപ്പും ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ കമന്റുകളും ചർച്ചകളും ആണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ രാഹുല്‍ പറയുന്നത്. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.

രാഹുലിന്റെ കുറിപ്പ്

“പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ..എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???”, എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.

ജേക്സേട്ടാ കോപ്പി സുന്ദറിന് പഠിക്കുകയാണോ? ‘തുടരു’മിലെ കൺമണി പൂവേ എന്നു തുടങ്ങുന്ന ഗാനം കോപ്പിയടിയെന്ന് സോഷ്യൽ മീഡിയ

0
Spread the love

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ മോഹൻലാൽ ചിത്രം ‘തുടരും’ തിയേറ്ററുകളും ജനഹൃദയവും കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിനും മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിന്റെ പ്രകടനത്തിനും സംഗീതത്തിനും ഇവയെല്ലാം തതുല്യം സ്ക്രീനിൽ സമന്വയിപ്പിച്ച സംവിധായകനും മലയാളികൾ കയ്യടിക്കുകയാണ്.

അളവറ്റ പ്രശംസാ പ്രവാഹങ്ങൾ ചിത്രത്തെ തേടിയെത്തുമ്പോഴും ഗൗരവമായി എടുക്കേണ്ട ചില വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയരുന്നുണ്ട്. ജേക്ക്സ് ബിജോയുടെ സംഗീതത്തെ സംബന്ധിക്കുന്നതാണ് ഇതിൽ ഈ ആരോപണം. ചിത്രത്തിലെ ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം രണ്ടായിരത്തിന് മുൻപ് ഇറങ്ങിയ സിദ്ധിഖ് ചിത്രം ഫ്രണ്ട്സിലെ ‘പഞ്ചമി തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനവുമായി സാമ്യം ഉണ്ടെന്ന് ആരോപിച്ചാണ് വിമർശനം ശക്തമാകുന്നത്. ഇളയരാജയായിരുന്നു പഞ്ചമി തിങ്കളിന്റെ സംഗീതം നിർവഹിച്ചത്. പഞ്ചമി തിങ്കളും കൺമണി പൂവും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്.

കാര്യം ചർച്ചയായതോടെ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പാതയിൽ കോപ്പിയടി പരിപാടിയുമായി ജനപ്രിയ സംവിധായകൻ ജേക്സ് ബിജോയിയും മാറുകയാണോ എന്നാണ് ആരാധകരുടെ സംശയം. ‘ എന്താ ചേട്ടാ കോപ്പി സുന്ദറിന് പഠിക്കുകയാണോ?’, ‘എന്നാലും നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല’, ‘ അങ്ങനെ രാംദാസ് എന്ന വൻമരവും വീണു’ തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ ആണ് ഇത്തരം പോസ്റ്റുകൾക്ക് താഴെ വരുന്നത്.

നര മാറ്റാം എന്നവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പലതും മണ്ടത്തരങ്ങൾ, യാഥാർത്ഥ്യം അറിയാം..

0
Spread the love

നര മാറ്റാന്‍ പറ്റുമോ? ഡോക്ടര്‍മാരോട് ഇക്കാര്യം ചോദിച്ച് ചെല്ലുന്നവര്‍ നിരവധിയാണ്. പണ്ടുകാലത്ത് പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു നരയെങ്കില്‍ ഇന്നത്തെ കാലത്ത് ടെന്‍ഷന്റെയും സ്‌ട്രെസിന്റെയും ലക്ഷണമാണ്. നര ഒളിപ്പിക്കാന്‍ നിരവധി സൂത്രപ്പണികളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇതെല്ലാം ചെലവേറിയതും മിനക്കേടുള്ളതും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതുമാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. എന്നാല്‍ നര മാറ്റാം എന്നവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഉല്പന്നങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ഒരു കുറവുമില്ല. എന്താണ് യാഥാര്‍ഥ്യം?

മുടിക്ക് കറുത്ത നിറം പ്രദാനം ചെയ്യുന്ന മെലാനിന്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങളാണ് മെലനോസൈറ്റുകള്‍. ഈ കോശങ്ങള്‍ക്ക് തകരാറ് സംഭവിച്ചുതുടങ്ങുമ്പോഴാണ് മുടി നരയ്ക്കാന്‍ തുടങ്ങുന്നത്. പ്രായമാകല്‍, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. സ്വാഭാവിക പരിതസ്ഥിതിയില്‍ ഈ സാഹചര്യം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നര വീഴുന്നത് ചിലപ്പോള്‍ കുറയ്ക്കാന്‍ സാധിക്കും.പോഷകങ്ങളുടെ കുറവ് മൂലമോ, സമ്മര്‍ദം കാരണമോ, അസുഖം മൂലമോ ആണ് മുടി നരയ്ക്കുന്നതെങ്കില്‍ ഒരു പരിധിവരെ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കും.

ഈ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്

ഉള്ളിനീര് തലയില്‍ തേച്ചാല്‍ നര കുറയ്ക്കുമെന്നത് മിഥ്യാധാരണയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഉള്ളിനീരിന് മെലാനിന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുപോലെ തേങ്ങാവെള്ളം, നാരങ്ങാനീര് ഇവയ്ക്കും നര ഇല്ലാതാക്കാനുള്ള കഴിവുകള്‍ ഇല്ല. കൊളാജന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് മുടിയുടെ സ്ട്രക്ചറിനെ സഹായിക്കുമെങ്കിലും മെലാനിന്‍ ഉല്പാദനം ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കില്ല. കൊളാജന്‍ സപ്ലിമെന്റ്‌സ് കഴിച്ച് നര ഇല്ലാതാക്കാം എന്നുള്ളത് തെറ്റായ അവകാശവാദം മാത്രമാണ്.

ഷാമ്പൂ ഉപയോഗിക്കാതിരുന്നാല്‍ നര വരില്ല. ഷാമ്പൂവില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഉപയോഗത്തിന് മുന്‍പ് ശ്രദ്ധിക്കണമെങ്കിലും അവയ്ക്ക് മെലനോസൈറ്റ്‌സിനെ നേരിട്ട് ബാധിക്കാന്‍ കഴിയില്ല. സ്വാഭാവികമായ ജീവിതരീതികളെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നടത്തുന്ന വ്യാജപ്രചരണം മാത്രമാണ് ഇത്

ഡയറ്റില്‍ മാറ്റം വരുത്തുകയോ, എന്തെങ്കിലും ആയുര്‍വേദ മരുന്നുകള്‍ കഴിക്കുകയോ, സപ്ലിമെന്റ് എടുക്കുകയോ ചെയ്താല്‍ മാറ്റമുണ്ടാകും എന്നതിനോ ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡയറ്റില്‍ മാറ്റം വരുത്തുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെങ്കിലും നര ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയില്ല. നര വ്യാപിക്കുന്നത് തടയുന്നതിനായി അതേസമയം വിറ്റമിന്‍ ബി12, കോപ്പര്‍, ആന്റിഓക്‌സിഡന്റ്‌സ്, അയേണ്‍, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

എന്ത് ആറാം തമ്പുരാനിൽ നടി ഉർവശിയുമുണ്ടെന്നോ?! അതും ഹരിമുരളീരവം പാട്ടിൽ…

0
Spread the love

മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടന്റെയും ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ആറാം തമ്പുരാൻ. എത്രയെത്ര പുതിയ പടങ്ങൾ വന്നു പോയാലും ഇന്നും മിനി സ്‌ക്രീനിൽ സംരക്ഷണം ചെയ്യുമ്പോൾ ആദ്യത്തെ പ്രാവശ്യം കാണുന്നത്ര തന്നെ കൗതുകത്തോടെയും ആവേശത്തോടെയും മലയാളികൾ ആറാം തമ്പുരാനാൻ കണ്ടിരിക്കും. ചിത്രത്തിൽ മഞ്ജു വാര്യർ പ്രിയ രാമനും ശ്രീദേവിയും ഒടുവിൽ ഉണ്ണികൃഷ്ണനും മണിയൻപിള്ള രാജുവും, കീരിക്കാടൻ ജോസും കൊച്ചിൻ ഹനീഫയും, കുതിരവട്ടം പപ്പുവും കലാഭവൻ മണിയും സായ് കുമാറും നരേന്ദ്രപ്രസാദുല്ലാമുണ്ട്. നരേന്ദ്ര പ്രസാദിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായിരുന്നു കൊളപ്പുള്ളി അപ്പൻ.

എന്നാൽ മലയാളികളുടെ പ്രിയങ്കരിയായ നടി ഉർവശിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും? എന്നാൽ സത്യം അതാണ്. താരം ഹരിമുരളീരവം എന്ന ചിത്രത്തിലെ ഹിറ്റ് സോങ്ങിന്റെ സീനുകളിൽ ഒന്നിൽ വരുന്നുണ്ടെന്ന് ഒരുപക്ഷേ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് മാത്രം അറിയാവുന്ന സത്യമാണ്. ആറാംതമ്പുരാൻ പാട്ടിന്റെ സീനിൽ ഭാഗമായിരുന്നു എന്ന് ഈയടുത്ത് ഒരു അഭിമുഖത്തിൽ അവതാരകൻ ഉർവശിയോട് ചോദിച്ചപ്പോൾ താരം തുറന്നു സമ്മതിക്കുന്നുമുണ്ട്. തിയറ്ററിലും പിന്നീട് ടെലിവിഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴുമെല്ലാം ഉര്‍വശി അഭിനയിച്ച ഷോട്ട് ചിത്രത്തില്‍ ഉണ്ട്.

ഗാനത്തിന്റെ ഒരു സ്വീക്വന്‍സിലാണ് ഉര്‍വശി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ മുഖം മറച്ച് കണ്ണുകള്‍ മാത്രം കാണുന്ന രീതിയില്‍ ആയിരുന്നതിനാല്‍ ആരും അത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സീന്‍ ആറാം തമ്പുരാന് വേണ്ടി ഷൂട്ട് ചെയ്തതായിരുന്നില്ലെന്നും മറ്റഒരു ചിത്രത്തില്‍ നിന്നുള്ള തന്റെ ഭാഗം ഗാനരംഗത്തില്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

‘കേരളത്തിന്റെ ബോബ് മാര്‍ലി’; വേടനെ കാണണം, ലഹരി സ്വാധീനത്തിൽ നിന്നും വെളിയിൽ വരാൻകഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം, പിന്തുണയുമായിഗീവര്‍ഗീസ് കൂറിലോസ്

0
Spread the love

റാപ്പര്‍ വേടനെ പിന്തുണച്ച് ഗീവര്‍ഗീസ് കൂറിലോസ്. തനിക്ക് വേടനെ കാണണമെന്നും ആലിംഗനം ചെയ്യണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ലഹരിയുടെ സ്വാധീനം അല്‍പ്പമെങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍നിന്ന് പുറത്തുവരാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കാനാണ് ആഗ്രഹമെന്നും കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യൂതം തുടരണമെന്നും അദ്ദേഹം പറഞ്ഞു. വേടനെയും വേടന്റെ പാട്ടുകളെയും അവയുടെ രാഷ്ട്രീയത്തെയും അത്രമേല്‍ തനിക്ക് ഇഷ്ടമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങള്‍ വേടനെ ഭയക്കുന്നു. കാരണം വേടന്‍ പാടുന്നതും പറയുന്നതും ഇവരെല്ലാം ഉപേക്ഷിച്ച അടിത്തട്ട് വിപ്ലവമാണ്. സവർണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്. “പല്ല് ” മാത്രമല്ല “നഖവും ” ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടൻ ഇനിയും പാടുക, പറയുക. ഒപ്പമുണ്ട്’- ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവർഗീസ് കൂറിലോസിന്റെ കുറിപ്പ്

എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യുതം തുടരണം. അത്രമേൽ ഇഷ്ടമാണ് വേടനെ, വേടന്റെ പാട്ടുകളെ, അവയുടെ രാഷ്ട്രീയത്തെ.

എത്ര നല്ല സന്ദേശം ആണ് വേടൻ ഇന്ന് സമൂഹത്തിനു നൽകിയത്! “തനിക്കു തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാൻ തിരുത്തും ” എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. ജാമ്യം കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു

മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ലഹരി പൂർണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ, അനിയന്റെ ചടുല സംഗീതത്തേക്കാൾ വലിയ ലഹരി വേറെ എന്തുണ്ട്? സീസർ കാഷിയസിനെ കുറിച്ച് പറയുന്നുണ്ട് : “അയാളിൽ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും ”

എന്നാൽ നമ്മുടെ മേലാളന്മാർ ചിന്തിക്കുന്നത് തിരിച്ചാണ് :“വേടനിൽ സംഗീതം ഉണ്ട്. അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണം”നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാസാംസ്‌കാരിക ശക്തികേന്ദ്രങ്ങൾ ഇന്ന് വേടനെ ഭയക്കുന്നു, കാരണം വേടൻ പാടുന്നതും പറയുന്നതും ഇവർ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണ്, സവർണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്…“പല്ല് ” മാത്രമല്ല “നഖവും ” ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടൻ ഇനിയും പാടുക, പറയുക… ഒപ്പം ഉണ്ട്…അധികം വൈകാതെ നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ, ജയ് ഭീം

സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം..

0
Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്

ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പൻ സ്വർണവ്യാപാരം നടന്നതായാണ് റിപ്പോർട്ട്. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായാണ് സൂചന. 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts