പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട. 126 ഗ്രാം ഹെറോയിനുമായി നാല് അതിഥി തൊഴിലാളികളെ പിടികൂടി.അസം സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന് (32), സദ്ദാം ഹുസൈന് (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ട പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്
സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവന; ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.
ഏപ്രിൽ 30 ന് എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരം തേടി അപകീർത്തി കേസ് നൽകാനും തീരുമാനമായി.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്റെ വിമർശനത്തിന് പിന്നാലെയാണ് കെസിഎ മുൻതാരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പിന്നാലെ ശ്രീശാന്തിനെതിരെ കടുത്ത വിമർശനം കെസിഎ ഉന്നയിച്ചിരുന്നു. വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല, എന്നിട്ടും രഞ്ജി ട്രോഫിയിൽ അവസരം നൽകി, സഞ്ജുവിന് ശേഷം കേരളത്തിൽ നിന്ന് ആര് ഇന്ത്യൻ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട, കെസിഎക്കെതിരെ ആര് അപകീർത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
തന്നെ പറ്റി അങ്ങനെ പറഞ്ഞവരുടെ സിനിമകളിൽ അടുത്തിടെ അഭിനയിച്ചു; ദേഷ്യമൊന്നുമില്ലെന്ന് നടൻ സൈജു കുറിപ്പ്
മുതിർന്ന സംവിധായകൻ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിൽ മംതയുടെ നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സൈജു കുറിപ്പ്. കാലം 2025ലെത്തിയപ്പോൾ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത നടന്മാരിൽ ഒരാളായി താരം ഇടംപിടിച്ചു. താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള ഹാസ്യ ടച്ചാണ് പ്രേക്ഷകർക്ക് സൈജുവിനെ ഏറെ ഇഷ്ടപ്പെടാൻ കാരണം. ഷൈജു കുറുപ്പിന്റെ അറക്കൽ അബു എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള കോമൺ എലമെന്റ് ആയ കഷ്ടപ്പാടും പ്രാരാബ്ധവും ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലെ പിള്ളേർ ഈയടുത്ത് താരത്തെ പ്രാരാബ്ദം സ്റ്റാർ എന്ന് വിളിച്ച് വൈറലാക്കിയിരുന്നു. ഇതിൽ പ്രതികരിച്ച് സൈജു നൽകിയ രസകരമായ മറുപടിയാണ് വൈറലാകുന്നത്. ജീവിതത്തിൽ രണ്ട് വ്യക്തികളിൽ നിന്ന് വാങ്ങിയ പണം ഞാൻ ഇതുവരെയായിട്ടും തിരികെ കൊടുത്തിട്ടില്ല. എന്റെ അച്ഛന്റെയും ഭാര്യയുടെ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിയ പണം ഇതുവരെ തിരികെ കൊടുത്തിട്ടില്ല. അല്ലാതെ ആരിൽ നിന്നും കടം വാങ്ങിയിട്ടില്ല. ആ തന്നെ എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് ഇപ്പോഴും മനസിലാകാത്ത കാര്യമാണ് എന്നാണ് സൈജു പ്രതികരിച്ചത്.
തന്റെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സൈജു വ്യക്തമാക്കുന്നുണ്ട്.ഒരു സമയത്ത് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പലരും സിനിമയിൽ നിന്ന് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്. അന്ന് ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞവരുടെ സിനിമകളിൽ അടുത്തിടെ ഞാൻ അഭിനയിക്കുകയും ചെയ്തു. അവരോട് എനിക്ക് ദേഷ്യമൊന്നുമില്ല. അങ്ങനെ ദേഷ്യമൊന്നും തോന്നിയിട്ടില്ല സൈജു പറഞ്ഞവസാനിപ്പിച്ചു.
പകൽ സാരി ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ പുരുഷൻ ആവുകയും ചെയ്യുന്നവരല്ല എല്ലാ ട്രാൻസ് മനുഷ്യരും; കുറിപ്പുമായി സീമാ വിനീത്
മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.
ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ച് വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് നേരത്തെ സീമ രംഗത്ത് വന്നിരിരുന്നു. ഇപ്പോഴിതാ ഇതിന്റെ തുടർച്ചയെന്നോണം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം
സീമാ വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചില വ്യക്തികൾ നാട്ടുകാരെ തുണി പൊക്കികാണിക്കുന്നതും ഒരു പ്രൈവറ്റ് ഗ്രൂപ്പ് ഉണ്ടാക്കി അവിടെ അവരാതം പറയുന്നതും ഒക്കെ നിങ്ങൾക്ക് വലിയ കാര്യം ആയിരിക്കും. നിങ്ങൾ എന്റെ പ്രസ്താവനയെയും എന്റെ അഭിപ്രായത്തെയും നിയമപരമായി നേരിട്ടാലും ഇല്ലേലും മറുപടി പറയേണ്ട ഇടങ്ങളിൽ മറുപടി പറയുക തന്നെ ചെയ്യും. കേട്ടില്ലേൽ ഒന്നുകൂടി വ്യക്തമായി കേട്ടോളൂ. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം.
പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി. ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. നിങ്ങൾക്ക് അടിയിൽ എന്താണ്.? പെണ്ണിന്റെയോ, ആണിന്റെയോ? നെഞ്ചത്ത് ചിരട്ട ആണോ? കിലുങ്ങുന്നുണ്ടോ.? നിങ്ങൾക്കും കുട്ടിയെ ഉണ്ടാക്കാൻ കഴിവുണ്ടോ.? നിങ്ങൾ വേഷം കെട്ടിയതു ആണോ?ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നു വരാൻ കാരണം ഇത്തരത്തിൽ ഉള്ള വ്യക്തികൾ ചീപ്പ് പപ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന വികലമായ പ്രസ്താവനകളാണ്. പൊതുസമൂഹത്തിൽ ഇറങ്ങി ജോലി ചെയ്തു ജീവിക്കുന്നവർക്ക് അവരുടെ ഇടങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണ്. പൊതുമാധ്യമങ്ങളിൽ വന്നു ഇത്തരം പ്രസ്താവനകൾ നടത്തി അവർക്ക് വീടിനുള്ളിൽ ഇരിക്കാം സമൂഹത്തിനെ നേരിടുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്.
പിന്നെ എല്ലാ മനുഷ്യരും അങ്ങനെ അല്ല. പകൽ സാരി ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ അവർ പുരുഷൻ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാൻസ് മനുഷ്യരും. ഒരുപാട് കഷ്ടതകളും യാതനകളും വേദനകളും അനുഭവിച്ച് ഇന്ന് ഈ നിമിഷവും ഞാൻ ഇവിടെ നിൽക്കുന്നുണ്ട്. പേടിപ്പിച്ചു കളയാം, കുറേ വായിൽ തോന്നിയ തെറി വിളിക്കാം, കൂട്ടം കൂടി ചർച്ച നടത്തി കുറെ കഥകൾ മെനയാം, അപഖ്യാതികൾ പറഞ്ഞു പരത്താം ഇതൊക്കെ അല്ലെ നിങ്ങളുടെ അജണ്ടകൾ. പിന്നെ ഒരാളുടെ പ്രസൻസ് ഇല്ലാതെ ആ വ്യക്തിയെ അപഹസിക്കുന്നതും തെറി വിളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിയമപരമായി കുറ്റകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നതും നല്ലതാണ്.
മുള്ളന്‍പന്നിയേയും ഉടുമ്പിനേയും കഴിച്ചെന്ന് ഇന്റർവ്യൂവിൽ വെളിപ്പെടുത്തൽ; പുലിവാല് പിടിച്ച് നടി
കിരൺ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള് വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുരുക്കില്‍ പെട്ടിരിക്കുകയാണ് നടി. അടുത്തിടെ അഭിമുഖത്തിൽ താൻ മുള്ളൻ പന്നി, ഉടുമ്പ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇതിപ്പോൾ വിവാദമായിരികുക്കയാണ്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നടിക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ ഒരു റേഡിയോ ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മുംബൈ ആസ്ഥാനമായുള്ള എൻജിഒയായ പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിനും പരാതി നൽകിയിരിക്കുന്നത്.
സംരക്ഷിത വന്യജീവി ഇനത്തിൽപ്പെടുന്നവയാണ് മുള്ളന്‍പന്നി, ഉടുമ്പ് എന്നീ ജീവികൾ. പരാതിയുടെ അടിസ്ഥാനത്തിൽ ഛായയെ ഉടൻ തന്നെ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് അറിയിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി വിദേശത്തതാണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്ന്നടി അറിയിച്ചിട്ടുണ്ടെന്നും, വന്നാൽ ഉടന്‍ നടിയോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഷൻ റാത്തോഡ് പറഞ്ഞു.
സംഭവത്തില്‍ വേട്ടക്കാരുടെയും മറ്റും പങ്ക് അന്വേഷിക്കുന്നുണ്ട് എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. നടി പറഞ്ഞത് ശരിയാണെങ്കില്‍ അത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും അവര്‍ക്കും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
തനിക്ക് സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്ന സിനിമയിൽ ഉണ്ടായ ദുരനുഭവം; തുറന്നുപറഞ്ഞ് മനോജ് ഗിന്നസ്
തനിക്ക് സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം ചോക്ലേറ്റ് എന്ന സിനിമയും അതിൽ താൻ അവതരിപ്പിച്ച ചാക്യാർ കൂത്തുകാരന്റെ കഥാപാത്രവുമാണെന്ന് തുറന്നുപറഞ്ഞ് മിമിക്രി കലാകാരൻ മനോജ് ഗിന്നസ്. പൃഥ്വിരാജ് നായക വേഷത്തിലെത്തിയ ആ ചിത്രത്തിലെ കൂത്തു കലാകാരന്റെ കഥാപാത്രത്തിനായി തനിക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഫുൾ കോസ്റ്റ്യൂമില്‍ നിൽക്കേണ്ട ദുരവസ്ഥ വന്നു. ഒരു ചെറിയ കഥാപാത്രത്തിനായി ഒരായുഷ്കാലത്തെ കഷ്ടപ്പാടാണ് താൻ അനുഭവിച്ചതെന്നും മനോജ് കൂട്ടിച്ചേർത്തു.
സോഹൻ സീനു ലാൽ ആയിരുന്നു ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ. അദ്ദേഹം തന്നോട് ഒരു പൃഥ്വിരാജ് സിനിമയിൽ ചാക്യാർകൂത്ത് ചെയ്യുമോ എന്ന് ചോദിച്ചു. ചാക്യാർകൂത്ത് ചെയ്യില്ല പകരം ഓട്ടൻതുള്ളൽ ചെയ്യുമെന്ന് താൻ മറുപടി നൽകിയെങ്കിലും ‘ നീ ചെയ്യും അതൊക്കെ മതി ഒരു മേക്കപ്പ് മാനേ കൂട്ടിവാ’ എന്നദ്ദേഹം പറഞ്ഞു. ഇതോടെ താൻ നാട്ടിലെ ഒരു ചാക്യാർകൂത്ത്കാരനെയും കൂട്ടി എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.
രാവിലെ ആറ് മണിക്ക് ചാക്യാർ കൂത്ത് മേക്കപ്പ് ഇട്ടു. ഈ കോസ്റ്റ്യൂമിൽ ബാക്കിൽ കെട്ടുന്ന ഞൊറികൾ ഉള്ളത് കയർ ഇട്ട് കെട്ടണം. ചാര് കസേരയിൽ ആ കോസ്റ്റ്യൂമില്‍ നമുക്ക് ഇരിക്കാൻ പറ്റില്ല. ബാത്റൂമിൽ പോകാൻ പറ്റില്ല. പിന്നീട് കോളേജ് പിള്ളേരും ജൂനിയർ ആർട്ടിസ്റ്റുകളും എല്ലാമുള്ള ഫസ്റ്റ് ഷോട്ട് എടുത്തു. ഫസ്റ്റ് ഷോട്ട് കഴിഞ്ഞ് പിന്നീട് ക്ലോസപ്പ് എടുക്കാം എന്ന് പറഞ്ഞെങ്കിലും പിന്നെ ആരെയും താൻ കണ്ടില്ലെന്ന് മനോജ് പറയുന്നു. പൃഥ്വിരാജിന് തിരക്കുള്ളതു കാരണം തന്റെ ഭാഗങ്ങൾ വൈകുന്നേരത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ തന്നോട് ഇതാരും പറഞ്ഞില്ലെന്നും രാവിലെ 7 മണിക്ക് കോസ്റ്റ്യൂമിൽ കയറിയ താൻ 12 മണി വരെ ഇതറിയാതെ നിന്നുവെന്നും മനോജ് വേദനയോടെ ഓർക്കുന്നു.
എല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ വിളമ്പുന്നയാൾ ജൂനിയർ ആർട്ടിസ്റ്റുകളും കോളേജ് പിള്ളേരും കഴിക്കുന്നിടത്ത് പോയി വാങ്ങിക്കോളാൻ പറഞ്ഞു. അവിടെ തിരക്കാണെന്ന് പറഞ്ഞു താൻ പ്ലേറ്റ് താഴെയിട്ടു പോന്നു. പിന്നീട് മേക്കപ്പ് മാൻ അയാളെ ശകാരിച്ച് തന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും തിരികെ പോയില്ലെന്നും മനോജ് പറഞ്ഞു. ഒടുക്കം താൻ വേഷം അഴിച്ച് തിരിച്ച് റൂമിലേക്ക് പോയി. രാത്രി സോഹൻ വീണ്ടും തന്നെ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. ഷൂട്ട് തുടങ്ങാം വരാൻ പറഞ്ഞപ്പോൾ ഇനി അങ്ങോട്ട് വരില്ലെന്ന് പറഞ്ഞു.
എന്നാൽ തന്നെ വച്ച് ഒരു ഷോട്ട് അവർ എടുത്തതല്ലേ എന്നു എല്ലാവരും സൂചിപ്പിച്ചപ്പോൾ ബാക്കി ഷൂട്ട് ചെയ്യാൻ സമ്മതിച്ച് താൻ സെറ്റിലേക്ക് പോയെന്നും ഈ സമയം ലൈറ്റ് അടക്കം സെറ്റ് ചെയ്ത് എല്ലാവരും തനിക്കായി വെയിറ്റ് ചെയ്യുകയായിരുന്നു എന്നും ഗിന്നസ് മനോജ് പറയുന്നു. എന്നാൽ അതിനകം മേക്കപ്പ് ചെയ്യുന്നയാൾ പോയി കഴിഞ്ഞിരുന്നു. ഒടുക്കം താൻ തന്നെ സ്വയം മേക്കപ്പ് ചെയ്തു ബാക്കിയുള്ള രംഗങ്ങൾ ഓഡിയൻസ് ഇല്ലാതെ അഭിനയിച്ചു തീർക്കുകയായിരുന്നുവെന്നും ഗിന്നസ് മനോജ് പറയുന്നു. ഇത്തരം നിരവധി ദുരനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു
കുട്ടികളെ പലരും തിരിച്ചറിയാൻ തുടങ്ങി; നല്ലവരായി നില്ക്കുക എന്ന ആ സമ്മര്‍ദ്ദം അവർക്ക് വേണ്ട, യൂട്യൂബ് ചാനൽ പൂട്ടിയതിനു പിന്നിലെ കാരണമിത്; സാന്ദ്ര തോമസ്
ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന സ്ത്രീ നിർമ്മാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് എന്നതിലുപരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമൊക്കെയാണ് താരം. മുഖ്യധാരാ നിർമ്മാതാക്കളുമായുള്ള പരസ്യ തർക്കവും വിവാദങ്ങളുമൊക്കെയായി താരം ലൈം ലൈറ്റിൽ സജീവമാണെങ്കിലും ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ തുടങ്ങിയ ചിത്രങ്ങളുടെ പേരിലാണ് സാന്ദ്ര തോമസ് എന്ന നിർമ്മാതാവ് ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്.
നേരത്തെ സാന്ദ്രയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. തങ്കം, കുൽസു എന്നു പേരുള്ള രണ്ട് ഇരട്ട പെൺകുട്ടികളാണ് സാന്ദ്രയ്ക്ക് മക്കളായിട്ടുള്ളത്. ഇവരുടെ വിശേഷങ്ങൾ സ്ഥിരമായി താരം സൂപ്പർ നാച്ചുറൽ ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തു വിടാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് നിർത്തി. ഇതിനുപിന്നിലുള്ള കാരണം സാന്ദ്ര പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ആ ചാനലിന് രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ടായിരുന്നു. സീരിയൽ കാണുന്നത് പോലെ ഇത് സ്ഥിരമായി ഫോളോ ചെയ്യുന്ന ഒരു കൂട്ടവും ഉണ്ടായിരുന്നു. ഇതുകാരണം പുറത്തു പോകുമ്പോഴൊക്കെ കുട്ടികളെ പലരും തിരിച്ചറിയാനും എടുത്ത് കൊഞ്ചിക്കാനും തുടങ്ങി.അവരെ പേരെടുത്ത് പറഞ്ഞ് കൊഞ്ചിക്കാനും മറ്റും ആള്ക്കാര് എത്തിയതോടെ അവരുടെ പ്രൈവസി നഷ്ടമായി. മാത്രമല്ല, ചെറുപ്പത്തിലേ അവര്ക്കൊര് സെലിബ്രിറ്റി സ്റ്റാറ്റസ് വരുന്നത് ശരിയല്ല എന്ന തോന്നലും തനിക്കുണ്ടായി എന്നും ഇങ്ങനെയാണ് സൂപ്പർ നാച്ചുറൽ ഫാമിലി എന്ന ചാനൽ പൂട്ടിക്കെട്ടിയതെന്നും സാന്ദ്ര തോമസ് പറയുന്നു.
കാരണം പബ്ലിക് ഫിഗറായി കഴിഞ്ഞാല്‍ അത് നല്കുന്ന ഒരു സമ്മര്‍ദ്ദമുണ്ട്. നല്ലവരായി നില്ക്കുക എന്നതാണ് ആ സമ്മര്‍ദ്ദം. അതായത്, മറ്റുള്ളവര്‍ നമ്മളെ തിരിച്ചറിയും. അതുകൊണ്ട് നമ്മള് എപ്പോഴും നല്ലത് ചെയ്യുക, നല്ലത് മാത്രം ചിന്തിക്കുക. അങ്ങനെ പലവിധ ബാദ്ധ്യതകള്‍ വന്നുചേരും.ഞാന്‍ പറയുന്നത് ജീവിതത്തില്‍ നല്ലത് മാത്രമല്ല തെറ്റുകളും ചെയ്യണം. എന്നാലല്ലേ ലൈഫില്‍ ഒരു ത്രില്‍ ഉണ്ടാകൂ. കൊച്ചുകൊച്ചു തെറ്റുകളും കുസൃതികളുമൊക്കെ ചെയ്ത് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സ്വയം തിരുത്തി മുന്നോട്ടുപോകുമ്പോഴല്ലേ നമുക്ക് കരുത്താര്‍ജ്ജിക്കാന്‍ സാധിക്കൂ,’ സാന്ദ്ര തോമസ് പറയുന്നു.
കിളിച്ചുണ്ടൻ മാമ്പഴത്തിനു ശേഷം നടി സൗന്ദര്യയെ കുറിച്ച് കൊച്ചിൻ ഹനീഫ ഇക്കാര്യം എന്നോട് പറഞ്ഞു; പല പ്രണയ കുരുക്കുകളിലും അവർ അകപ്പെട്ടിരുന്നു, വെളിപ്പെടുത്തി സംവിധായകൻ
വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാളം നടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത പ്രേക്ഷകർ താരത്തിന് നൽകിയിരുന്നു. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. 2004ൽ സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരണപെടുകയായിരുന്നു. എന്നാൽ ഇതൊരു അപകടമരണം അല്ലെന്നും തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവു താരത്തെ സ്വത്തു തർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ ഈയിടയ്ക്ക് ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫും.
കിളിച്ചുണ്ടൻ മാമ്പഴം എന്ന പ്രിയദർശൻ ചിത്രത്തിൽ കൊച്ചിൻ ഹനീഫയും ഭാഗമായിരുന്നു. ചിത്രത്തെക്കുറിച്ച് നല്ലതും ചീത്തയുമായ നിരവധി അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു എങ്കിലും നായിക കഥാപാത്രം കൈകാര്യം ചെയ്ത സൗന്ദര്യയെ കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആ സിനിമയിൽ ആരും താരത്തെക്കുറിച്ച് ഒരു എതിരഭിപ്രായവും പറഞ്ഞിട്ടില്ലെന്നും ചിത്രത്തിനുശേഷം കൊച്ചിൻ ഹനീഫ നടിയെ കുറിച്ച് പറഞ്ഞതും ആലപ്പി അഷ്റഫ് പരാമർശിക്കുന്നുണ്ട്.
‘ സൗന്ദര്യയുടെ സൗന്ദര്യം മുഖത്തും ശരീരത്തിലും മാത്രമല്ല. അവരുടെ മനസ്സിലും പ്രവർത്തിയിലും നിറഞ്ഞു തുളുമ്പുകയാണ്’ എന്നായിരുന്നു കൊച്ചിൻ ഹനീഫ താരത്തെക്കുറിച്ച് പറഞ്ഞത് എന്ന് ആലപ്പി അഷ്റഫ് ഓർത്തെടുക്കുന്നു.
സൗന്ദര്യ തന്റെ വ്യക്തിജീവിതത്തിലെ പല കാര്യങ്ങളിലും അഭിപ്രായം തിരക്കിയിരുന്നത് സംവിധായകൻ ആർ വി ഉദയകുമാറിനോടായിരുന്നു എന്നു പറഞ്ഞ് ആലപ്പി അഷ്റഫ് സൗന്ദര്യ ആന്ധ്രയിലും കർണാടകയിലും വച്ച് പല പ്രണയകുരുക്കുകളിലും അകപ്പെട്ടിട്ടുണ്ടെന്ന് ഉദയകുമാർ പറഞ്ഞിട്ടുണ്ട് എന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്നും ആർവി ഉദയകുമാറും കുടുംബവുമായി സംസാരിച്ചിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
അതേസമയം സൗന്ദര്യയുടെ രാഷ്ട്രീയ പരിപാടികളുമായുള്ള ബന്ധത്തെക്കുറിച്ചും സഹോദരനെ കുറിച്ചും ആലപ്പി അഷ്റഫ് വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. സൗന്ദര്യ രാഷ്ട്രീയത്തിൽ ഭാഗമാകാൻ കാരണം സഹോദരൻ അമർനാഥാണ്. പാർട്ടി പരിപാടികളിൽ തടിച്ചുകൂടുന്ന ജനങ്ങൾക്ക് ആവേശം പകരുന്നതിനാണ് അമർനാഥ് മിക്കപ്പോഴും സൗന്ദര്യയെ കൂട്ടിക്കൊണ്ട് പോയിരുന്നത് എന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ ഒരു പാർട്ടി പരിപാടിക്കായി 150 അടി മുകളിലേക്ക് പറന്നുയർന്ന വിമാനം നിയന്ത്രണം വിട്ട് നിലത്തേക്ക് പതിച്ച് കത്തി നശിക്കുകയായിരുന്നു.മരിച്ചവരെ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു. ഒടുവിൽ ഡിഎൻഎ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്.
അതേസമയം വർഷങ്ങൾക്കിപ്പുറം സൗന്ദര്യയുടെ മരണത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നതിൽ അന്വേഷണം നടക്കുകയാണെന്നും എന്നാൽ സൗന്ദര്യ യാത്ര ചെയ്ത വിമാനം പരിശീലനത്തിന് വേണ്ടി മാത്രമുളളതായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു . അതിന്റെ ഇൻഷുറൻസ് കമ്പനി പുതുക്കിയിരുന്നില്ല അതുകൊണ്ടുതന്നെ നഷ്ടമുണ്ടായത് മലയാളി പൈലറ്റായ ജോയി ഫിലിപ്പിന്റെ കുടുംബത്തിനായിരുന്നു’- എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
‘തുടരും’ ഒടിടി റൈറ്റ്സ് ജിയോ ഹോട്ട്സ്റ്റാറിന്
മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ജിയോ ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ചിത്രം ആഗോള കലക്ഷനിൽ 100 കോടി പിന്നിട്ടെന്ന വിവരം കഴിഞ്ഞദിവസം നിർമാതാക്കൾ പങ്കുവെച്ചിരുന്നു.
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാനും’ ഹോട്ട്സ്റ്റാറായിരുന്നു സ്ട്രീമിങ് ചെയ്തിരുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എമ്പുരാൻ’ വൻ തുകക്കാണ് ജിയോ ഹോട്ട്സ്റ്റാർ ഒടിടി റൈറ്റ്സ് നേടിയത്. ‘തുടരും’ വിറ്റുപോയത് വന്‍ തുകക്കാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏപ്രിൽ 25 നാണ് ‘തുടരും’ തിയേറ്ററുകളിൽ എത്തിയത്. മോഹൻലാലിലും ശോഭനക്കും പുറമെ ബിനു പപ്പു, പ്രകാശ് വർമ്മ, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, സംഗീത് കെ പ്രതാപ് , ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്കുമാർ, ജെയ്സ് മോൻ, ഷോബിതിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന്
ധ്യാന്‍ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ധ്യാൻ, കോട്ടയം നസീർ ഉൾപ്പടെ ഉള്ളവരെ പോസ്റ്ററിൽ കാണാം. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ.
ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്സന്, കോട്ടയം നസീർ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന് നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.
വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചവരാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാകര്‍. ഇവര്‍ ഭാര്യാ ഭര്ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.