കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്.ജയിലിലെ പത്താം ബ്ലോക്കിൽ നിന്നുമാണ് ഫോണുകൽ പിടികൂടിയത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇതരത്തിൽ ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു.
ആ ദിലീപ് ചിത്രത്തിനു പിന്നിൽ ഇങ്ങനെയും ഒരു കഥയോ? പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്ന് അന്നേ ഭർത്താവിനോട് പറഞ്ഞിരുന്നു പക്ഷെ; വെളിപ്പെടുത്തി നടി
ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ചിറ്റ സംവിധായകൻ ജിത്തു ജോസഫ് ചെയ്ത പടം ആയിരുന്നു ദിലീപ് നായകനായെത്തിയ ലൈഫ് ഓഫ് ജോസൂട്ടി. ദിലീപിന്റെ നായികമാരായി രചന നാരയണന് കുട്ടിയും ജ്യോതി കൃഷ്ണയുമാണ് ചിത്രത്തിൽ അഭിനയിച്ചത്. സൂരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, വിജയ് കുമാരി, ഹരീഷ് പേരടി, നോബി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.
ചിത്രം തിയേറ്ററിൽ വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും കുടുംബ പ്രേക്ഷകർക്ക് ഇന്നും ഇഷ്ട സിനിമയാണ്. ഇപ്പോഴിതാ ലൈഫ് ഓഫ് ജോസുകുട്ടിക്ക് പിന്നിലെ ആർക്കും അറിയാത്ത കഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരമായ പ്രജുഷ. ഒരു കാലത്ത് സീരിയൽ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന പ്രജുഷയെ മലയാളികൾ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭർത്താവിന് സിനിമാരംഗത്ത് നിന്നുണ്ടായ മോശം അനുഭവം എന്ന് പ്രതിപാദിച്ച് ഡിലീറ്റ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് നടി പരാമർശിച്ചത്.
തന്റെ ഭർത്താവ് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരനാണ്.ദിലീപ് നായകനായി എത്തിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. ആ സിനിമയുടെ സ്ക്രിപ്റ്റിന് ‘ജോസൂട്ടി എഴുതിയ സുവിശേഷം’ എന്നാണ് ഭർത്താവ് പേരിട്ടിരുന്നത്. അത് മാറ്റി.ആ സിനിമ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രമുണ്ടായിരുന്നു.സിനിമ നിർമിക്കാമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഉറപ്പ് നൽകി. താരങ്ങളെയും കാസ്റ്റ് ചെയ്തു. ശ്രീലങ്കയിൽ ഷൂട്ടിംഗിനായി പോയി. ശ്രീലങ്കയിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നിർമാതാവിന് ഒരുപാട് നഷ്ടം വന്നു. ഒടുവിൽ ഭർത്താവിനോട് നിർമാതാവ്, സംവിധായകൻ ജിത്തു ജോസഫിന്റെ ഡേറ്റ് കിട്ടിയെന്ന് പറഞ്ഞു. അങ്ങനെ ഭർത്താവ് സിനിമയുടെ തിരക്കഥ മുഴുവനും നിർമാതാവിന് എഴുതി കൊടുത്തു. ആ സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്. ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല. ഞാൻ പ്രതികരിച്ചു. ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അത് ഭർത്താവ് സമ്മതിച്ചില്ല’- പ്രജുഷ പറഞ്ഞു
ഇടയ്ക്കിടയ്ക്ക് എടിഎം ഇടപാടുകൾ നടത്തുന്നവരാണോ? ഇന്ന് മുതൽ പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്, ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാകും!
എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഒരു കരുതലുണ്ടാകുന്നത് നല്ലതാണ്. ഇന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതൽ 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിലെ 21 രൂപയിൽനിന്നു 2 രൂപയാണു വർധന. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളിൽ 5 ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു സ്ഥലങ്ങളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകൾക്കാണു നിരക്കു കൂടുന്നത്.
എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങൾ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർത്ഥന മാനിച്ചാണ് ആർബിഐ നിരക്ക് വർദ്ധനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.പുതിയ പരിഷ്കാരം എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നവർക്ക് ചിലവ് വർദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും വേണം. എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കൃത്യമായ ആസൂത്രണമില്ലെങ്കിൽ 500 രൂപ പിൻവലിച്ചതിന് 23 രൂപ ബാങ്കിന് നൽകേണ്ടി വരും.
‘തുടരും’ തുടരുന്നതിനിടെ അടുത്ത പടം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ഒന്നിക്കുന്നത് ഫഹദും നസ്ലെനും അർജുൻ ദാസും
സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി ചിത്രം ‘തുടരും’ ഹിറ്റടിക്കുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം വലിയ പ്രേക്ഷക ഏറ്റെടുപ്പ് നേടിയതോടെ സംവിധായകൻ തരുൺ മൂർത്തിയിലേക്കും അഭിനന്ദന പ്രവാഹങ്ങൾ ഒഴുകിയിരുന്നു. ഇതിനിടയിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.
ഫഹദ് ഫാസിൽ, നസ് ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്
ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു.
മകളുടെ മരണത്തിനുശേഷം തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്; തിരിച്ചുവന്നത് അവർക്കുവേണ്ടി: ചിത്ര
ഒരു അമ്മയാകണം എന്ന വർഷങ്ങളുടെ തന്റെ കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ചിത്ര ഗർഭം ധരിച്ചതും കുഞ്ഞു പിറന്നതുമെല്ലാം മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും പിറന്ന കുഞ്ഞ് ഒരു ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും അത്രയും പരിചരണം കൊടുത്തായിരുന്നു തങ്ങളുടെ പൊന്നോമനയെ ഇരുവരും വളർത്തിയത്. നന്ദന എന്നായിരുന്നു ചിത്ര തന്റെ അരുമകൾക്ക് വച്ച പേര്.
അത്രയെറെ പരിചരണ കൊടുത്ത് മകളെ വളർത്തിഎടുക്കുന്നതിനിടയിൽ വിധി ചിത്രയുടെ ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു.2011 ഏപ്രിൽ 14ന് ദുബായിലെ ഫ്ലാറ്റിന്റെ നീന്തൽക്കുളത്തിൽ വീണ് ചിത്രയുടെ മകൾ നന്ദന മരണപ്പെട്ടു. പിന്നീട് ദുഃഖ കടലിലാഴ്ന്ന ഭാവഗായിക വർഷങ്ങൾ നീണ്ട തന്റെ പ്രയത്നത്തിലൂടെ തന്റെ മനക്കട്ടി വീണ്ടെടുക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തെക്കുറിച്ചും അതിൽ നിന്നും കരകയറാനും സാഹചര്യങ്ങൾ അക്സെപ്റ്റ് ചെയ്തു വീണ്ടും സംഗീതത്തിൽ സജീവമാകാൻ ഇടയാക്കിയ കാരണത്തെക്കുറിച്ചും മുൻപിരിക്കൽ ചിത്ര തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ മകളുടെ മരണത്തിനു മുൻപ് ഒരുപാട് പ്രാർത്ഥിക്കുന്ന ആളായിരുന്നു താനെന്നും എന്തെങ്കിലും ആവശ്യം പറഞ്ഞായിരുന്നു ഇത്തരം പ്രാർത്ഥനകൾ. എന്നാൽ അതിനു ശേഷം താനൊരു കാര്യം മനസ്സിലാക്കി. ഒരാൾക്ക് എന്തൊക്കെ സംഭവിക്കണം എന്നുള്ളത് എഴുതിവെച്ചാണ് നമ്മളെ ഇങ്ങോട്ട് വിടുന്നത് അത് ആർക്കും മാറ്റിവയ്ക്കാൻ സാധിക്കില്ല.പറ്റുന്ന ഒരു കാര്യം എന്നത് അത് ഉൾക്കൊള്ളുവാനുള്ള ഒരു ധൈര്യം നമുക്ക് ലഭിക്കണം എന്നത് മാത്രമാണ്. അതിനുവേണ്ടിയാണ് ഒരുപാട് കാലം പ്രാർത്ഥിച്ചത് എന്നും ചിത്ര പറയുന്നു
ദുഃഖങ്ങൾ മാറ്റിവെച്ച് വീണ്ടും സംഗീതത്തിൽ സജീവമായതിന് പിന്നിലെ കാരണവും ചിത്ര വ്യക്തമാക്കുന്നുണ്ട്. മകളുടെ വിയോഗത്തെ ഓർത്ത് ഒരുപാട് കാലം താൻ വിഷമിച്ചിരുന്നു. എന്നാൽ താൻ വിഷമിച്ചിരിക്കും തോറും അത് ചുറ്റുമുള്ള മറ്റു പലരെയും ബാധിക്കുന്നുണ്ടെന്ന തോന്നൽ തനിക്കുണ്ടായി. ഏറ്റവും കൂടുതൽ അത് ബാധിക്കുന്നത് തന്റെ ഭർത്താവിനെ ആയിരുന്നു. തന്റെ കരിയറിനു വേണ്ടി പല കാര്യങ്ങളും മാറ്റിവെച്ച ഒരു മനുഷ്യനാണ് അദ്ദേഹം നിന്നും ചിത്ര ഓർത്തു. കൂടാതെ തനിക്ക് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നുവെന്നും അതിൽ വർക്ക് ചെയ്യുന്ന ആളുകളുടെ കാര്യം അവതാളത്തിൽ ആകുമെന്ന തോന്നലുമാണ് തന്നെ തിരിച്ചുവരാൻ പ്രേരിപ്പിച്ചതെന്നും ചിത്ര പറയുന്നു.
താൻ ദുഃഖത്തിൽ ആഴ്ന്നു കിടന്നാൽ ചുറ്റും ചില ആളുകളുണ്ട്, അവരുടെ ജീവിതങ്ങളെയും അത് ബാധിക്കും. എന്നാൽ താൻ ഉണർന്നു വന്നാൽ ഇവരെല്ലാവരും ഒരുമിച്ച് എഴുന്നേൽക്കും അതുകൊണ്ട് ഞാൻ തിരിച്ചു വരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചിത്ര പറയുന്നു.
മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണം: വനം മന്ത്രി
റാപ്പർ വേടനെതിരായ നടപടിയിൽ പ്രതികരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സൂക്ഷ്മത കുറവ് ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണമെന്നും മന്ത്രി അറിയിച്ചു.
അതേസമയം വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വേടനിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ് വനം വകുപ്പ്. ഒപ്പം പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമവും വനം വകുപ്പ് നടത്തുന്നുണ്ട്. ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം പോകാമെന്നും ഇന്നലെ വേടന് കോടതിയില്‍ പറഞ്ഞിരുന്നു.
കോടതിയിൽ നിന്നും ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനം വകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി.
ഒടുവിൽ ബ്രോമാൻസ് എത്തി; ഒടിടി റിലീസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുന്നേ
യുവതാര നിരയെ അണിനിരത്തി ഒരുക്കിയ ബ്രോമാൻസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുമ്പേ ഒടിടിയില്‍ എത്തി. അര്ജുന് അശോകന്, മാത്യു തോമസ്, പ്രേമലു ഫെയിം സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിങ്ങനെ വലിയ താരനിര അഭിനയിക്കുന്ന ചിത്രം അരുൺ ഡി. ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 8 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. 14 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 14.75 കോടി നേടിയതായി കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടയാണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. മെയ് 1 ന് പ്രദര്‍ശനം ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഏപ്രില്‍ 30ന് തന്നെ ചിത്രം എത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗോവിന്ദ് വസന്തയുടേതാണ് ചിത്രത്തിന്റെ സംഗീതം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാരെ വെല്ലുവിളിച്ച് ‘ചെകുത്താൻ’; വീണ്ടും പോലീസിൽ പരാതി
ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാർക്കെതിരെ പ്രകോപനപരമായ വീഡിയോയുമായി ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. സന്തോഷ് വര്‍ക്കിക്കെതിരെ 20 ഓളം നടിമാരാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കും ഡിജിപിയ്ക്കും ഉൾപ്പെടെ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ ഇപ്പോൾ റിമാന്‍ഡിലാണ്. ഇതിനുപിന്നാലെയാണ് ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാർക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി ചെകുത്താന്റെ പോസ്റ്റ്.ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടിട്ടുണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയതെന്നും എല്ലാവരും തീര്‍ന്നുപോകുമെന്നാണ് ചെകുത്താൻ വീഡിയോയിലൂടെ വെല്ലുവിളിക്കുന്നത്.
അതേസമയം ചെകുത്താനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. പരാതി നൽകിയ നടിമാരെ അവഹേളിക്കുന്ന തരത്തിലാണ് ചെകുത്താന്റെ വീഡിയോയെന്നാണ് പരാതി. ചെകുത്താനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നടി ഉഷ ആലപ്പുഴ ഡിവൈഎസ്പിയ്ക്ക് ആണ് പരാതി നൽകിയത്. പരാതിയും വീഡിയോയിലെ പരാമർശങ്ങളും വിശദമായി പരിശോധിച്ചശേഷം തുടർനടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
നാല് വച്ച് പതിനാറ് കിട്ടാൻ നിങ്ങൾ വല്ല മുച്ചീട്ടുകളിയ്ക്കോ ചൂതാട്ടങ്ങൾക്കോ പോകണം; നിർമ്മാതാക്കളെ വിമർശിച്ചുള്ള പോസ്റ്റിന് പിന്തുണയുമായി ബാബുരാജ്
ഓരോ മാസത്തെയും ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്ന നിർമ്മാതാക്കളുടെ സംഘടനയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസമാണ് നിർമ്മാതാവ് സന്തോഷ്ടി കുരുവിള രംഗത്തെത്തിയത്. സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്തുവിടുന്നത് എങ്കിൽ മനസ്സിലാക്കാം എന്നും എന്നാൽ നിർമ്മാതാക്കളുടെ സംഘടനയുടെ ഈ പ്രവർത്തി ഒറ്റവാക്കിൽ ഒന്നാന്തരം ‘ഏഭ്യത്തരം’ എന്നാണ് സന്തോഷ കുരുവിള വിമർശിച്ചത്. ഈ രംഗത്തേയ്ക്കു എത്തുന്ന പുതിയ ചിന്താഗതികളുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റ ഏക ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ സന്തോഷ് ടി കുരുവിളയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാബുരാജും.’സന്തോഷ് ടി കുരുവിളയെ ഞാൻ പിന്തുണയ്ക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ്ടി കുരുവിളയുടെ പോസ്റ്റ് നടൻ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
” വെയ് രാജാ വെയ് “ഒന്നു വെച്ചാൽ രണ്ട് രണ്ട് വെച്ചാൽ നാല് നാല് വെച്ചാൽ പതിനാറ്”
ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിയ്ക്കോ മറ്റ് വല്ല ചൂതാട്ടങ്ങൾക്കോ പോവണം, സിനിമാ നിർമ്മാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകൾക്കും ഇറങ്ങി തിരിയ്ക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാൻ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്!
മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല
ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം”ഏഭ്യത്തരം”
സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് എങ്കിൽ അത് മനസ്സിലാക്കാം, ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായ് ബന്ധപ്പെട്ടവർ അവസാനിപ്പിയ്ക്കണം എന്നാണ് എനിയ്ക്ക് അഭ്യർത്ഥിയ്ക്കാനുള്ളത്.
പൊതുജനങ്ങളോടായ് പറയുവാനുള്ളത് ഇത്രയുമേ ഉള്ളു, സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെയും അവധാനതയോടെയും ചെയ്യേണ്ട ഒന്നാണ്, കേവലമായ ” ഹൈ റിട്ടേൺസ് ” ഓൺ ഇൻവെസ്റ്റ്മെന്റ് “മാത്രമല്ല സിനിമാ നിർമ്മാണത്തിന്റെ ആത്യന്തിക ലക്ഷ്യം, ഞാൻ തന്നെ ഈ കാലഘട്ടങ്ങളിൽ നിർമ്മിച്ചുള്ള ചില ചിത്രങ്ങൾ വൻ വിജയങ്ങൾ തന്നിട്ടുണ്ട്, ശരാശരി വിജയം, ബ്രേക്ക് ഈവൻ മാത്രമായവ, സാമ്പത്തിക നേട്ടം ഒട്ടും തരാത്തത്, നഷ്ടം ഉണ്ടാക്കിയത് അങ്ങിനെ മിക്സ്ഡ് ആണ് ഈ രംഗത്തെ പ്രോഫിറ്റ് പൊട്ടൻഷ്യൽ!
വീണ്ടും പറയട്ടെ വിനോദ വ്യവസായത്തിൽ ഇറക്കുന്ന നിക്ഷേപങ്ങൾ ” ഷോർട്ട് ടേം ഗോളോട് കൂടിയ ഒന്നല്ല അതിന് വളരെ വലിയ ” ലോങ്ങ് ടേം ഗോളുകൾ ഉണ്ട്, ഈ എന്റർടെയിൻമെൻസ് ഇൻഡസ്ട്രി മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാവും, വരുന്ന പ്രൊഡക്ടുകൾക്കും കണ്ടന്റുകൾക്കും സ്വഭാവത്തിൽ വ്യത്യാസം ഉണ്ടാവും. പക്ഷെ അത് തുടരുക തന്നെ ചെയ്യും, നിങ്ങൾക്ക് ഈ രംഗത്ത് ഒരു ബ്രാൻഡ് ബിൽഡ് ചെയ്യണോ? ഈ വ്യവസായത്തെ ഗൗരവതരമായ് സമീപിയ്ക്കുക, മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് മാത്രമാണ്, ചുറ്റും കണ്ണോടിച്ചാൽ അല്ലെങ്കിൽ ഒരോരുത്തരും ആസ്വദിയ്ക്കുന്ന ഷോപ്പിംഗ് അനുഭവങ്ങൾ അല്ലെങ്കിൽ കണ്ടന്റുകളുടെ ഒരു സാഗരം നമ്മുടെ മുൻപിലുണ്ടായത് പുതിയ നിക്ഷേപം കൊണ്ടും ആശയങ്ങൾ കൊണ്ടുമാണ്.
അവിടെയാണ് ” മാമനും മരുമോനും ” കൂടി ഈരിഴ തോർത്തിൽ പരൽമീനെ പിടിയ്ക്കുന്ന കളികളുമായ് നടക്കുന്നത്, അല്ലെങ്കിൽ അതാണ് ഇന്നത്തെ ” കളി ” എന്ന് പറയുന്നത് . അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി”.
ഇത് പണിയാണ്, ഞാനും അപ്പനും ചേർന്നുള്ള ” ട്രസ്റ്റ് ” മാത്രം ഇവിടെ മതി എന്നുള്ള റിഗ്രസ്സീവായ ഒരു തോട്ടാണ് ഇത്, ഈ രംഗത്തേയ്ക്ക് എത്തുന്ന വിഷനുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം, പരിണിത ഫലമോ ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവജനതയെ, തൊഴിലാളികളെ മുച്ചൂടും നശിപ്പിയ്ക്കുക എന്നത് തന്നെയാണ്
ഈ കണക്കു വിടൽ കലാപരിപാടികൾക്കെതിരെ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ്. പിന്നീട് തൊഴിലാളി സംഘടനകൾ, സർക്കാർ ഒക്കെയാണ്, വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിലയ്ക്കുക തന്നെ ചെയ്യും.
ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും, സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്, എല്ലാവർക്കും അത് സാധ്യവുമല്ല, കേവലമായ ലാഭത്തിന്റെ ഭാഷ മാത്രമല്ല അത്, അതൊരു പാഷനാണ്, മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും, ചിലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും, അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ” വിഷൻ ” അനുസരിച്ചാവും.
ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട്, അത് അറിയാതെ പോവരുത്. പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും, പാമ്പാട്ടികൾ കരയേണ്ടതില്ല. മാറ്റമില്ലാത്തത് എന്തിനാണ്? സിനിമകൾ മാറട്ടെ, നിക്ഷേപ സാധ്യതകളും മാറട്ടെ, ഈ രംഗം മാനം മുട്ടെ വളരട്ടെ!
‘കല്യാണം കഴിച്ച് കുട്ടിയേയും ഉണ്ടാക്കി ഒരു പെണ്ണിന്റെ ജീവിതവും തുലച്ച് ട്രാന്‍സ് ആണെന്ന് പറഞ്ഞ് സാരി ചുറ്റി കോപ്രായം കാണിക്കുന്നവരോട് പുച്ഛം’ ; സീമ വിനീത്
മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.
ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മരച്ചുവെച്ച വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സീമ വിനീത്.
സീമ വിനീതിന്റെ വാക്കുകള്‍:
”ഒരു പെണ്ണിന്റെ ജീവിതം തുലച്ചു, കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു സാരീ ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രം. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ്. അത്തരം ആളുകളോട് തീർത്തും വിയോജിപ്പ്. സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ വരുന്ന ഇത്തരം ആളുകളോട് omkv”, സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം താരം ആരെ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടത് എന്ന് വ്യക്തമല്ല. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചാണോ എന്ന പോസ്റ്റിനു താഴെ വന്ന കമന്റിന് ഒരു വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല എന്നാണ് സീമ മറുപടി നൽകിയിരിക്കുന്നത്.