Home Blog Page 19

ഇനി ഒരു മുടി പോലും കൊഴിഞ്ഞ് വീഴില്ല; ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റം കാണാൻ പൊടിക്കൈകൾ ഇതാ..

0
Spread the love

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. സ്വിച്ചിട്ടതുപോലെ മുടി കൊഴിച്ചൽ നിൽക്കുകയും കൂടുതൽ ആരോഗ്യത്തോടെ മുടി വീണ്ടും വളരുകയും ചെയ്യും. ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റം കാണാം.

സള്‍ഫേറ്റ് ഫ്രീ ഷാമ്പൂ

സോഡിയം ലോറില്‍ സള്‍ഫേറ്റ് ഷാമ്പൂവില്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഒരു ഘടകമാണ്. ഇത് മുടി കേടുവരുത്തുമെന്ന് മാത്രമല്ല തലയോട്ടിയിലെ സ്വാഭാവികമായുണ്ടാകുന്ന എണ്ണ ഇല്ലാതാക്കുകയും മുടി പൊട്ടിപ്പോകുന്നതിന് കാരണമാകുകയും ചെയ്യും. സള്‍ഫേറ്റ് മുക്തമായ ഷാമ്പൂവാണ് ഉപയോഗിക്കുന്നതെങ്കില്‍ ഹെയര്‍ ഫോളിക്കിളുകള്‍ കേടുവരുത്താതെ തന്നെ അത് നിങ്ങളുടെ തല വൃത്തിയാക്കും.

വിറ്റമിന്‍ ബി12 കുറവ് പരിഹരിക്കുക

വിറ്റമിന്‍ ബി12 കുറവുണ്ടെങ്കില്‍ മുടികൊഴിച്ചില്‍ സാധാരണമാണ്. മുട്ട, മത്സ്യം, മാംസം, പാലുല്പന്നങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നത് വിറ്റമിന്‍ ബി12 പ്രദാനം ചെയ്യും. ഇത് മുടികൊഴിച്ചില്‍ തടയുകയും ഹെയര്‍ ഫോളിക്കിളിന് ഓക്‌സിജന്‍ നല്‍കുകയും ചെയ്യും.സ്‌ട്രെസ് കുറയ്ക്കൂസ്‌ട്രെസ് പലവിധ രോഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്. കോര്‍ട്ടിസോളിന്റെ ഉല്പാദനത്തിന് സ്‌ട്രെസ് കാരണമാകും. ഇത് മുടികൊഴിച്ചിലിന് കാരണമാകുന്ന ഒന്നാണ്. യോഗ, മെഡിറ്റേഷന്‍, ഡീപ് ബ്രീത്തിങ് വ്യായാമങ്ങള്‍ എന്നിവ മനസ്സിനെ ശാന്തമാക്കും.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം

ശരീരത്തില്‍ ആവശ്യത്തിന് ജലം ലഭ്യമാക്കണം. നന്നായി ഉറങ്ങുന്നതും ജലാംശം നിലനിര്‍ത്തുന്നതും ശരീരത്തിന് ആവശ്യമാണ്. ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അത് മുടി പൊട്ടിപ്പോകുന്നതിന് കാരണമാകും. നിത്യവും എട്ടുഗ്ലാസ് വെള്ളം കുടിക്കുകയും എട്ടുമണിക്കൂര്‍ ഉറങ്ങുകയും ചെയ്യുക. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

വിവാഹത്തിന് വധുവിന് ലഭിക്കുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്ത്: ഹൈക്കോടതി

0
Spread the love

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് മറ്റാരെക്കാൾ നന്നായിട്ടറിയാമെങ്കിലും സാക്ഷരത കേരളം ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും ആത്മഹത്യകളിലും ഒട്ടും പിന്നിലല്ല. സ്ത്രീധന പീഡനങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളും വിഷയം എടുത്തു കാട്ടി സ്ത്രീകളെ ഗാർഹിക പീഡനത്തിനിരയാക്കുന്ന പുരുഷന്മാരും ബന്ധുക്കളുമൊക്കെ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായും കഴിഞ്ഞു. അത്രയ്ക്കധികം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി.

വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു കളമശേരി സ്വദേശി രശ്മി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രശ്മി ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ട് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ആദ്യം അത് നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്

രശ്മി 2010ലാണ് വിവാഹിതയാവുന്നത്. കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു രണ്ട് പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി ആറു പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ ബന്ധം വഷളായി. കേസ് ഹൈക്കോടതിയില്‍ എത്തിയതോടെ ഹര്‍ജിക്കാരിക്ക് സ്ത്രീധനമായി കിട്ടിയ 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.

ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി.സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിവാഹത്തിന് വധുവിനു കിട്ടിയ സാധനങ്ങള്‍ക്ക് ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു

വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു. ഈ കേസില്‍ മാതാപിതാക്കള്‍ സ്ഥിരനിക്ഷേപമിട്ടിരുന്ന തുകയ്ക്കു വാങ്ങിയ സ്വര്‍ണമാണെന്നു തെളിവുനല്‍കി. സാധ്യതയുടെ മുന്‍തൂക്കം ഹര്‍ജിക്കാരിക്കാണെന്നു കോടതി വിധിച്ചു. അതേസമയം, വീട്ടുസാമഗ്രികള്‍ വിട്ടുനല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

കുംഭമേളയിലെ ആ പഴയ മാല വില്പനക്കാരിയല്ല! ആളാകെ മാറിപ്പോയി, ട്രെൻഡിങ് ആയി മോണാലിസയുടെ പുതിയ ചിത്രങ്ങൾ

0
Spread the love

മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ 16 വയസ്സ് മാത്രമുള്ള അതി സുന്ദരിയായ മാല വിൽപ്പനക്കാരിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. സോഷ്യൽ മീഡിയയും മാധ്യമങ്ങളും പിന്നാലെ കൂടിയതോടെ വെള്ളാരം കണ്ണുള്ള മോണാലിസക്ക് കച്ചവടം വരെ നിർത്തി സ്വന്തം ദേശത്തേക്ക് മടങ്ങേണ്ടി വന്നിരുന്നു. എന്നാൽ പിന്നെ കണ്ടത് ആ പെൺകുട്ടിയുടെ ഭാഗ്യത്തിന്റെ കഥയാണ്. സോഷ്യൽ മീഡിയ പ്രശസ്തയാക്കിയ പെൺകുട്ടി മോഡലിങ്ങിലേക്കും സിനിമാഭിനയത്തിലേക്കും തിരിഞ്ഞു.

കേരളത്തിലെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് താരത്തെ കേരളത്തിൽ എത്തിച്ചത് 15 ലക്ഷം നൽകിയാണ്. ഇപ്പോഴിതാ മോണാലിസയുടെ കിടിലം മേക്കോവറാണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പഴയ ആൾ തന്നെയാണോ ഫോട്ടോയിലുള്ളത് എന്ന സംശയത്തിലാണ് സൈബർ നിവാസികൾ.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൊഹ്‌സിന അന്‍സാരിയാണ് മേക്കോവര്‍ ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഒരു മണവാട്ടിയുടെ ലുക്കിലാണ് മോനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മറ്റൊരു വീഡിയോയില്‍ ഇവരെ മോഡേണായി അണിയിച്ചൊരുക്കുന്നത് കാണാം. ബ്ലാക്ക് ഗൗണില്‍ അതീവ സുന്ദരിയായാണ് അവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ഒഴിവാക്കിയാൽ അവനവനു കൊള്ളാം’; അത്രേ പറയാനുള്ളൂ!! ലഹരി കേസിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ്

0
Spread the love

ലഹരി മരുന്ന് കേസിൽ ഇക്കഴിഞ്ഞ ദിവസമാണ് യുവജന പ്രിയങ്കരനായ റാപ്പർ വേടൻ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ വേദന അനുകൂലിച്ചും വിമർശിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. നിരോധിത ലഹരി ഉപയോഗം തെറ്റാണെങ്കിലും താരം പറഞ്ഞു വെക്കുന്ന രാഷ്ട്രീയത്തോടും സാഹചര്യത്തോടുമുള്ള വിദ്വേഷമായി ഇത് മാറ്റരുതെന്നായിരുന്നു പിന്തുണയ്ക്കുന്നവരുടെ അഭ്യർത്ഥന. വേദന കൂടാതെ കുറച്ചു ദിവസങ്ങളിലായി നടൻ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ തുടങ്ങിയവരും കേസിൽ അകപ്പെട്ടിരുന്നു. ഇഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണിയും.

“ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ”, എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

0
Spread the love

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ എക്‌സൈസ്; അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷ

0
Spread the love

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടിക്രമങ്ങള്‍ക്കായി ശ്രീനാഥിനെ വീണ്ടും വിളിച്ചുവരുത്തും. നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.

നേരത്തെ, നടന്മാരെ 12 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കേസിലെ പ്രതിയായ തസ്ലീമ ശ്രീനാഥ് ഭാസിയോട് ലഹരിവേണോയെന്ന് ചോദിച്ചിരുന്നു. ഇതിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ ചാറ്റ് എക്‌സൈസ് ശേഖരിച്ചിരുന്നു.

രണ്ടുകോടിയിലധികം രൂപയുടെ കഞ്ചാവാണ് ആലപ്പുഴയിലേക്ക് തസ്ലീമ കൊണ്ടുവന്നത്. എറണാകുളത്ത് ഒരു ഡീല്‍ ഉറപ്പിച്ചെങ്കിലും കഞ്ചാവ് കൊണ്ടുവരാന്‍ വൈകിയതോടെ വാങ്ങാനെത്തിയവര്‍ പിന്മാറി. ഇതോടെയാണ് എങ്ങനെയെങ്കിലും വില്‍ക്കുക എന്ന ലക്ഷ്യത്തോടെ കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തിച്ചത്

കോഡ് വാക്കുകളിലൂടെ കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ പലര്‍ക്കും സന്ദേശം അയച്ചിരുന്നു. ഇതിലൊരാളാണ് ശ്രീനാഥ് ഭാസി എന്നാണ് കരുതുന്നത്. തസ്ലീമയെ അറിയാമെങ്കിലും ലഹരി ഇടപാട് നടത്തിയിട്ടില്ലെന്ന ശ്രീനാഥ് ഭാസിയുടെ മൊഴി എക്‌സൈസ് സംഘം വിശ്വാസത്തിലെടുത്തിട്ടുണ്ട്.

നടന്മാരെ പ്രതിചേര്‍ക്കില്ലെങ്കിലും നിരീക്ഷണം തുടരാന്‍ എക്‌സൈസ് തീരുമാനിച്ചിരുന്നു. ഇവരില്‍നിന്ന് എക്‌സൈസിനെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡല്‍ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമാ അണിയറ പ്രവര്‍ത്തകന്‍ ജോഷി എന്നിവരെ എക്‌സൈസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റ്; ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍, അജു വര്‍ഗീസ്

0
Spread the love

സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് അറിയില്ലെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തിൽ ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് റാപ്പർ വേടനും ഒപ്പമുണ്ടായിരുന്ന 9 പേരും അറസ്റ്റിലായിരുന്നു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഇവരിൽ നിന്നും കണ്ടെത്തിയത്. ഈ കേസുകളിൽ ഇവർക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ഖാലിദ് റഹ്മാനെ പിന്തുണച്ചുകൊണ്ട് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും ഇതിന് പിന്തുണയുമായി വിവിധ സിനിമാതാരങ്ങള്‍ രംഗത്തുവന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

അപ്പോൾ സുരേഷ്ഗോപിയുടെ കഴുത്തിലെ പുലിപ്പല്ലോ? വേടനെ പിടിക്കാൻ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹൻ ലാലിന്റെ ആനകൊമ്പ് കേസിൽ ഇഴഞ്ഞല്ലോയെന്ന് സോഷ്യൽ മീഡിയ

0
Spread the love

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കെഎസ്യു നേതാവ് മുഹമ്മദ് ഹാഷിം പറഞ്ഞു. സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണം.1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണിത്. ഇന്നലെയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയൊന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു

പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തിലാണ്.

വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തില്ല. നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫിസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്. തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനിടയില്‍ ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു

പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്‍റെ സ്വാധീനത്തിലാണ് ലാലിന് ഈ ഉടമസ്ഥാവകാശം കിട്ടിയതെന്ന ആരോപണം അന്നും ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്‍കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനം വകുപ്പ് ലാലിനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് ലാല്‍.

അഭിനയ ജീവിതവും വീണ്ടുമൊരു വിവാഹം കഴിക്കണോ വേണ്ടയോ എന്നതുമൊക്കെ രേണുവിന്റെ ഇഷ്ടം; നിലപാട് വ്യക്തമാക്കി സുധിയുടെ മകൻ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രേണു ഇപ്പോൾ നാടക അഭിനയവും മോഡലിങ്ങും മ്യൂസിക് വീഡിയോ ഷൂട്ടുമൊക്കെയായി തിരക്കിലാണ് രേണു. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനും തന്റെ കുട്ടികളുടെയും കാര്യങ്ങൾ നടത്താനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

സുധിയുടെ മരണശേഷം ചിലർ ചേർന്ന് രേണുവിനും കുട്ടികൾക്കും വേണ്ടി വീട് വച്ച് നൽകിയിരുന്നു. പതിയെ സാധാരണ ജീവിതത്തിലേക്ക് വന്ന രേണു അഭിമുഖങ്ങളിൽ വിധവ ഭാവത്തിൽ മാത്രം ആളുകൾ തന്നെ പ്രതീക്ഷിക്കുന്നതിനെതിരെയും താൻ സന്തോഷിച്ച് ഇരിക്കുന്നതിനെതിരെ ആളുകൾ സംസാരിക്കുന്നതും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആളുകൾ ചേർന്ന് നിർമിച്ചു നൽകിയ വീട്ടിൽ നിന്നും രേണു സുധിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ അടിച്ചിറക്കി എന്നും ഇപ്പോൾ മേക്ക് അപ്പ് ഒക്കെ ഇട്ടു ആളാകെ മാറിപ്പോയി എന്നും തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് രേണു നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നത്. രേണുവിന്റെ ഇപ്പോഴത്തെ ഫോട്ടോഷൂട്ടും മോഡലിംഗ് പരിപാടിയുമൊക്കെ കണ്ടാൽ മൂത്ത കുട്ടി കിച്ചു ഇതെങ്ങനെ സഹിക്കും എന്നും പലരും ചോദിക്കുമായിരുന്നു. ഇപ്പോഴിതാ അമ്മ രേണുവിനെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെയും പ്രചരിക്കുന്ന അഭ്യൂഹങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകൻ കിച്ചു.

തന്റെ കാര്യങ്ങളെല്ലാം അമ്മ നന്നായി നോക്കാറുണ്ടെന്നും പഠനാവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾ‌ക്കുമെല്ലാമുള്ള പണം അമ്മ തന്നെയാണ് തരുന്നതെന്നും കിച്ചു പറയുന്നു. ഇപ്പോഴും താൻ വീട്ടിലെത്തിയാൽ നല്ല ഭക്ഷണം ഉണ്ടാക്കിത്തരാറുള്ള ആൾ തന്നെയാണ് രേണുവെന്നും കിച്ചു അഭിമുഖത്തിൽ വ്യക്തമാക്കി. ”റിതുക്കുട്ടൻ ഇടക്ക് വീഡിയോ കോൾ ചെയ്യും. ചേട്ടൻ‌ വീട്ടിലേക്കു വാ എന്നൊക്കെ പറയും. അവനെ കാണണം എന്നു തോന്നുമ്പോൾ ഞാൻ വീട്ടിലേക്കു പോകും. എനിക്കവിടെ സ്വന്തമായി ഒരു മുറിയുണ്ട്. വീട്ടിലെത്തിയാൽ കൂടുതൽ സമയവും ആ മുറിക്കകത്തു തന്നെയായിരിക്കും”, എന്ന് കിച്ചു കൂട്ടിച്ചേർത്തു.

അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതിൽ പ്രശ്നമൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയിൽ വരുന്ന നെഗറ്റീവ് കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും കിച്ചു പറഞ്ഞു. വീണ്ടുമൊരു വിവാഹം കഴിക്കണോ എന്നതും അമ്മയുടെ ഇഷ്ടമാണെന്നും അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതിൽ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ലെന്നും കിച്ചു കൂട്ടിച്ചേർത്തു. രേണു വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ കിച്ചുവിന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ മെെൻഡ് സെറ്റ് എന്താണോ അത് പോലെ ചെയ്യും എന്നായിരുന്നു മറുപടി. മെയ്ൻ സ്ട്രീം ഒൺ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കിച്ചുവിന്റെ പ്രതികരണം.

ആ ലാലേട്ടൻ പടം കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും; ലാലേട്ടന്റെ ഭാര്യയാകേണ്ടിയിരുന്നത് താനെന്ന് നടി അനുശ്രീ

0
Spread the love

സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ ഏറ്റവും വലിയ തിയറ്റര്‍ ഹിറ്റുകളിലൊന്നാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം കൂടിയായിരുന്നു പുലിമുരുകൻ. ഹിറ്റ് മേക്കർ വൈശാഖിന്റെ സംവിധാനത്തിൽ ലാലേട്ടൻ കാടിനെ വിറപ്പിച്ച പുലിമുരുകനായി അവതരിക്കുകയായിരുന്നു. കമാലിനി മുഖര്‍ജിയായിരുന്നു ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യ ഭംഗിയായി എത്തിയത്. ഇപ്പോഴിതാ നടി അനുശ്രീ താനായിരുന്നു കമാലിനിക്ക് പകരം ലാലേട്ടന്റെ ഭാര്യ കഥാപാത്രത്തിൽ എത്തേണ്ടിയിരുന്നതെന്നും എന്നാൽ അനാരോഗ്യം മൂലം തനിക്കത് ചെയ്യാൻ കഴിയാതെ പോവുകയായിരുന്നു എന്നും പറഞ്ഞതാണ് ഓൺലൈൻ മീഡിയകളിൽ ചർച്ചയാകുന്നത്.

പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും. അന്ന് തനിക്ക് കൈക്ക് ഒരു സര്‍ജറി നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു. സിനിമയില്‍ അന്ന് ഒരുപാട് അവസരങ്ങള്‍ വരുമായിരുന്നു. അപ്പോഴാണ് പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരവും തന്നെ തേടി എത്തിയത്. പക്ഷേ താൻ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നുവെന്നും അതുകൊണ്ട്ആ റോള്‍ വേണ്ടെന്നുവയ്‍ക്കേണ്ടി വന്നുവെന്നും താരം പറയുന്നു. പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും എന്നും സൂചിപ്പിക്കുന്നു അനുശ്രീ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts