Home Blog Page 19

ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട

0
Spread the love

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.

സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 2018 ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം.വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ

ഇനി നിങ്ങളുടെ ഫോണിന് വിശ്രമമുണ്ടാകില്ല! തെലുങ്ക് ചിത്രത്തിലെ അഭിനയം കണ്ട് അനശ്വര രാജനെ പ്രശംസിച്ച് രാം ചരൺ

0
Spread the love

വരാനിരിക്കുന്നത് വലിയ അവസരങ്ങൾ. ഇനി നിങ്ങളുടെ ഫോണിന് വിശ്രമമുണ്ടാകില്ല; അനശ്വര രാജനെ പ്രശംസിച്ച് രാം ചരണും നാ​ഗ് അശ്വിനും.

മലയാളത്തിന്റെ പ്രിയനടി അനശ്വര രാജനെ പ്രശംസകൊണ്ട് മൂടുകയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ. അനശ്വരയുടെ ആദ്യ തെലുങ്ക് ചിത്രമായ ചാമ്പ്യന്റെ ട്രെയിലർ ലോഞ്ചിൽ വേളയിലാണ് അതിഥിയായി എത്തിയ രാം ചരൺ അനശ്വരയെ പ്രകീർത്തിച്ച് സംസാരിച്ചത്.

“അനശ്വരയോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്നമത്തേത് നിങ്ങൾക്ക് ഇവിടുത്തെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നും മികച്ച സംവിധായകരിൽ നിന്നും നിരവധി കോളുകൾ വരാൻ പോവുകയാണ്. അതിന് തയ്യാറായി ഇരിക്കുക. കാരണം ചാമ്പ്യൻ എന്ന സിനിമയിലെ നിങ്ങളുടെ പ്രകടനം അത്രമേൽ മനോഹരമാണ്. ഇന്ത്യൻ സിനിമയിൽ നിങ്ങൾക്ക് വലിയൊരു ഭാവി കാണുന്നുണ്ട് ഞാൻ. രണ്ടാമതായി അനശ്വരയുടെ മാതൃഭാഷ മലയാളമായിരിന്നിട്ട് കൂടി തെലുങ്ക് പഠിച്ച് സ്വന്തമായി ഡബ്ബ് ചെയ്യാൻ വേണ്ടി എടുത്ത തീരുമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു. ഇക്കാലത്ത് മറ്റുള്ളവർ ഇതൊന്നും ചെയ്യാറില്ല, താങ്കളുടെ പാഷനേയും ഡെഡിക്കേഷനേയും ഞാൻ അഭിനന്ദിക്കുന്നു.” രാം ചരൺ വേദിയിൽ സംസാരിക്കവെ പറഞ്ഞു.

മഹാനടിയുടേയും കൽക്കിയുടേയും സംവിധായകനായ നാ​ഗ് അശ്വിനും അനശ്വരയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. “അനശ്വര, ഞാൻ നിങ്ങളുടെ ഫാൻ ആണ്. ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പലരുടേയും പ്രിയപ്പെട്ടവളായി മാറും. ഇതുപോലെയുള്ള സിനിമകളുമായി മുന്നോട്ട് പോകുക”,നാ​ഗ് അശ്വിൻ പറഞ്ഞു.

Link:: https://www.instagram.com/reel/DSajIfxE8VZ/?igsh=MTl5Nnp5bWxpZGc5bg%3D%3D

പ്രദീപ് അദ്വൈതം എഴുതി സംവിധാനം ചെയ്യുന്ന ചാമ്പ്യൻ എന്ന ചിത്രത്തിൽ റോഷൻ മേകയാണ് നായകൻ. ചിത്രം ക്രിസ്മസ് ദിനത്തിലാണ് റിലീസാവുന്നത്. തെലുങ്കിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ വൈജയന്തി മൂവിസും സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്,ആനന്ദി ആർട്ട് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേന്ദ്രം 4 വിഖ്യാത സംവിധായകര്‍ക്ക് വിസ നിഷേധിച്ചു; ഇക്കാരണത്താൽ ഇവരുടെ സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനായില്ല: റസൂൽ പൂക്കുട്ടി

0
Spread the love

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയില് പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂൽ പൂക്കുട്ടി മേളക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം അറിയിപ്പ് നല്‍കിയത്. വിദേശകാര്യമന്ത്രാലയത്തിന്‍റെ എതിര്‍പ്പായിരുന്നു പ്രശ്നം. പിന്നീട് താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

ദുബൈയില് ആയിരുന്ന താന്‍ ഇതിനായി ദില്ലിയില് എത്തി. കോൺഗ്രസ് എംപി ശശി തരൂരൂം പ്രശ്നത്തില് ഇടപെട്ട് സഹായം നല്‍കി. വിസ ചട്ടങ്ങളില് കേന്ദ്രം വരുത്തിയ മാറ്റം നടപടിക്രമങ്ങൾ വൈകാൻ കാരണമായി. വിദേശ നയം മുന്‍നിർത്തി സിനിമക്ക് അനുമതി നിഷേധിച്ചാൽ അത് പാലിക്കാന്‍ അക്കാദമി ബാധ്യസ്ഥമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാരീന്‍റെ രാഷ്ട്രീയ തീരുമാനത്തിനല്ല പ്രസക്തി. അത് കൊണ്ടാണ് ആറ് സിനിമകളുടെ അനുമതി നിഷേധിച്ചത് അംഗീകരിച്ചതെന്നും പൂക്കുട്ടി പറഞ്ഞു. തന്‍റെ അസാനിധ്യം മേളയെ ബാധിച്ചിട്ടില്ലെന്നും വീഡിയോ കോൺഫറൻസിലൂടെ താൻ എപ്പോഴും സംഘാടനത്തിൽ ഉണ്ടായിരുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. സമാപന പരിപാടി വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും. റസൂൽ പൂക്കുട്ടിയും പങ്കെടുക്കും.

‘അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്

0
Spread the love

തന്റെ എഐ ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ് രം​ഗക്ക്. എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് നടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നിവേദ സമൂഹ മാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ താൻ ഷെയർ ചെയ്ത ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവത്തതുമാണ്. ഈ എഐ ചിത്രങ്ങൾ എന്നെ അസ്വസ്ഥതപ്പെടുത്തുന്നു. 

ഈ ചിത്രങ്ങൾ എന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റവും ഡിജിറ്റൽ ആൾമാറാട്ടവുമാണ്. ഇത് നിർമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങൾ ഒഴിവാക്കണമെന്നും അവർ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറഞ്ഞു. ചിത്രം നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കി നിയമ നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നൽകി.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ നിവേദ, മലയാളത്തിലും ഇതര ഭാഷകളിലുമായി ഏകദേശം 17 ചിത്രങ്ങളില്‍ വേഷമിട്ടു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.

അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാർട്ടിൻ ആന്റണിയുടെ വീഡിയോ; പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും

0
Spread the love

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിക്ക്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം.

മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വീഡിയോയാണ് കേസിലെ വിധിക്കുശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിലുള്ളത്. ഇതിന് പുറമേ, അതിജീവിതയുടെ പേരടക്കം വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. പിന്നാലെ, കേസിന്റെ വിചാരണസമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. അതിജീവിതയുടെ പേരടക്കം പരാമര്‍ശിച്ച് മറ്റൊരു ഗൂഢാലോചനാവാദമാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ മുന്നോട്ടുവെക്കുന്നത്.

മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിന് വിധിച്ചിരുന്നു. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. പല പ്രമുഖരടക്കം വീഡിയോ പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കടക്കാന്‍ സാധ്യതയുണ്ട്.

500 രൂപയ്ക്ക് വരെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിയിരുന്നു! ഇപ്പോൾ ദുബൈയിലൊക്കെ ഉദ്ഘാടനങ്ങൾ, ഇനി ലക്ഷ്യം വീടെന്ന് രേണു സുധി

0
Spread the love

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലി റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ സീസൺ 7 ആയിരുന്നു മലയാളത്തിൽ കഴിഞ്ഞത്. ഷോയിലൂടെ പലരും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ജീവിതം മാറി മറിഞ്ഞത് രേണു സുധിക്കാണ്. പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ രേണു ഷോയിൽ കാണുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഒടുവിൽ ഷോയിൽ എത്തിയ രേണുവിന് മികച്ച ജനപിന്തുണയും ലഭിച്ചു. എന്നാൽ അധികനാൾ നിൽക്കാനാകാതെ സ്വയം ഷോയിൽ നിന്നും രേണുവിന് പുറത്ത് പോകേണ്ടി വന്നിരുന്നു. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോയ രേണു ഇപ്പോൾ വിദേശ യാത്രകളിലാണ്. ഉദ്ഘാടനങ്ങൾക്കായാണ് പോകുന്നത്. ഒരുപക്ഷേ ഈ സീസണിൽ ഏറ്റവും കൂടുതൽ മെച്ചമുണ്ടായത് രേണു സുധിക്കാണെന്ന് പറയേണ്ടിയിരിക്കുന്നു.

ബി​ഗ് ബോസ് ഷോ കൊണ്ട് നല്ലത് മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് രേണു സുധി ഇപ്പോൾ. ബി​ഗ് ബോസ് വേദിയിൽ മോഹൻലാലിനൊപ്പം നിൽക്കാൻ കഴിഞ്ഞെന്നും തന്നെ ആ വീട്ടിൽ നിന്നും കൈപിടിച്ച് കൊണ്ടുപോയതും അദ്ദേഹമാണെന്നും രേണു ഓർത്തെടുത്തു. അതൊക്കെ ഒരിക്കലും മറക്കാനാകാത്ത കാര്യമാണെന്നും അവർ പറയുന്നു.

“35 ദിവസം വരെ ബിഗ് ബോസിൽ ഞാൻ നിൽക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ഇറങ്ങി വന്നതില്‍ നിരാശയുമില്ല. കൃത്യ സമയത്താണ് ഞാന്‍ പുറത്തിറങ്ങിയത്. ഇനിയും നിന്നിരുന്നെങ്കില്‍ മാനസികമായി പ്രശ്നമായേനേ. എനിക്ക് മക്കളെ കാണാതിരിക്കാന്‍ കഴിയില്ല. ബിഗ് ബോസ് കൊണ്ട് നേട്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ദുബൈ കാണാന്‍ കഴിയുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ ദുബൈ, ബഹ്റിനിലൊക്കെ പ്രൊമോഷനുകൾക്കും ഉദ്ഘാടനങ്ങൾക്കും പോയിട്ടുണ്ട്. ഇതെല്ലാം ബി​ഗ് ബോസ് താരമെന്ന നിലയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുകാലത്ത് 500 രൂപയ്ക്ക് വരെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിയിരുന്നു ഞാൻ. ആ സാഹചര്യം നിലവിലില്ല. ഒരു വീട് വയ്ക്കണമെന്നതാണ് ലക്ഷ്യം. അതാണ് സ്വപ്നവും”, എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി ഭാവന; ചിത്രം പങ്കുവെച്ച് മന്ത്രി

0
Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചു.

മതനേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ അദ്ദേഹം പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. 22-നാണ് ലോക്ഭവനിലെ വിരുന്ന്.

നേരത്തെ, 26-ാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നടി പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് നടി അസ്മരി ഹഖ്, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്.

ചലച്ചിത്രമേള വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും

0
Spread the love

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.

കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് ‍അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്‍റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.

ദീലിപിന്‍റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്. 6 പ്രതികളും ഇയൊരൊറ്റ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. തുടരന്വേഷണം വേണമെന്ന് ആദ്യഘട്ട കുറ്റപത്രത്തിൽ ശുപാർശയുണ്ടെങ്കിലും ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും കണ്ടെത്താനെന്നാണ് വിശദീകരണം. പൾസർ സുനിയുടെയും കൂട്ടുപ്രതികളുടെയും കൃത്യത്തിനുമപ്പുറത്ത് മറ്റൊരു ഗൂഢാലോചനയുണ്ടെന്ന് എന്നതിന്‍റെ സൂചനകളൊന്നും ആദ്യഘട്ട റിപ്പോർട്ടിലില്ല. അതിനുശേഷമാണ് ഗൂഢാലോചനാവാദം നിരത്തി ദിലീപിലേക്ക് അന്വേഷണമെത്തുന്നത്. ജയിലിൽക്കിടന്ന് പൾസർ സുനി അയച്ച കത്തിനെ ആസ്പദമാക്കി മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നുണ്ട്.

ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് ആക്രമികക്കപ്പെട്ട നടി മൊഴി നൽകിയത്. എന്നാൽ സംഭവം നടന്ന് രണ്ടുമാസത്തിനുശേഷവും നടിയക്ക് ദിലീപിനെക്കുറിച്ച് സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് ഇക്കാര്യം ഉയർന്നുവരുന്നത്. ദിലീപിനെ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് നടി ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഉന്നത ഐപി എസ് ഉദ്യോഗസ്ഥരടക്കം അന്വേഷണത്തിന്‍റെ ഭാഗമാണെന്നിരിക്കെ ഇക്കാര്യം അറിയിക്കാനുളള അവസരം നടിയ്ക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിവിധ വശങ്ങൾ പരിഗണിക്കുമ്പോൾ  ഗൂഢാലോചനാവാദം ഉയർത്തി ദിലീപിലേക്കത്താൻ പൊലീസ് ആശ്രയിച്ച തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ല എന്നുതന്നെയാണ് വിചാരണക്കോടതിയുടെ കണ്ടെത്തൽ.

”ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ’; അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു, രൂക്ഷവിമർശനവുമായി മല്ലിക സുകുമാരൻ

0
Spread the love

ടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം ‘അമ്മ’ ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചതാണ് മല്ലിക സുകുമാരനെ ചൊടിപ്പിച്ചത്. സഹപ്രവര്‍ത്തകയുടെ കണ്ണീരിന് ഒരുവിലയുമില്ലേയെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ഇതേ വിമര്‍ശനം അവര്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ഉന്നയിച്ചിരുന്നു.

മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സത്യമാണ്, നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടുവര്‍ഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരില്‍ ഒരു മനോവിഷമം തുറന്നെഴുതി.

ഞങ്ങള്‍ ഞങ്ങളുടെ Collegue-ന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഇവര്‍ക്ക് ഒരു വിലയുമില്ലേ….?

‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സിന് പാര്‍ട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റുവരെ അംഗീകരിച്ചു എന്നാണ് വാര്‍ത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ?

അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള്‍ പറയുന്നവരെ അകറ്റി നിര്‍ത്തി, ഉള്ള വില കളയാതെ നോക്കുക.

കാലം മാറി, കഥ മാറി. ഒരു കൊച്ചു മിടുക്കനെ ചേര്‍ത്ത് നിര്‍ത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നല്‍കിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു.

വീണ്ടും പറയുന്നു, ‘ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’

എങ്കിൽ പൾസർ സുനിയെ ദിലീപ് അവിടെ നിന്ന് മാറ്റില്ലായിരുന്നോ? നടിയെ ആക്രമിച്ച കേസിൽ മരണപ്പെട്ട ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ല!?

0
Spread the love

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ ഒരുമിച്ച് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി വാഹനത്തിൽ തങ്ങൾക്കൊപ്പം വന്നെന്നും മൊഴിയിലുണ്ട്. എന്നാൽ ദിലീപ്, പൾസർ സുനി ബന്ധം തികച്ചും രഹസ്യാത്മകമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതെന്നും വിധിന്യായത്തിൽ പറയുന്നു.

കൃത്യത്തിനുശേഷവും പരസ്പരം കാണാതിരിക്കാൻ ഇരു പ്രതികളും ശ്രമിച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. പരസ്പരമുളള ഫോൺ കോൾ പോലും ഇരുവരും ഒഴിവാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയും പ്രോസിക്യൂഷന്‍റെ വാദവും ചേർന്നുപോകുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി രഹസ്യ ബന്ധമായിരുന്നെങ്കിൽ ബാലചന്ദ്രകുമാർ എത്തിയപ്പോൾ പൾസർ സുനിയെ ദിലീപ് അവിടെ നിന്ന് മാറ്റില്ലായിരുന്നോ എന്നും വിധി ന്യായത്തിൽ പറയുന്നു.

കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തിൽ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തത്. ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തിലുണ്ട്. ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ദിലീപിനെ ഭയന്നാണ് നടി ആദ്യഘട്ടത്തിൽ ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. ഉന്നത പൊലീസുദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ടതായിരുന്നു എസ്ഐടി. ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി വെളിപ്പെടുത്തുന്നതിന് നടിയ്ക്ക് ഭയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആദ്യം കുറ്റപത്രം സമർപ്പിച്ചതിനുശേഷമാണ് ദിലീപ് ചിത്രത്തിലേക്ക് വരുന്നതെന്നും വിധിന്യായത്തിൽ പറയുന്നു.

കേസില്‍ 6 പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വിപി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അതേസമയം, പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്നുള്ള വിമർശനം ഉയർന്നിട്ടുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉൾപ്പെടെ വലിയ വിമർശനമാണ് നടത്തിയത്. പരിപൂർണ നീതി കിട്ടിയില്ലെന്ന് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാര്‍ പറഞ്ഞു. നിരാശതോന്നുന്ന വിധിയാണ് വന്നതെന്നും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചതെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിധിയിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. എന്നാൽ അതിജീവിത പ്രതികരിച്ചിട്ടില്ല.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts