Home Blog Page 193

എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം; വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകി നാദിറ മെഹറിൻ

0
Spread the love

ബിഗ് ബോസ് സീസൺ ഫൈവിലെ ശ്രദ്ധയായ മത്സരാർത്ഥിയായിരുന്നു ട്രാൻസ്ജെൻഡർ പേഴ്സൺ കൂടിയായ നാദിറ മെഹറിൻ. അഞ്ചാം സീസണിനെ ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മധുര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു. ബിഗ് ബോസ് പരിപാടിക്ക് ശേഷം മോഡലിങ്ങും അഭിനയവുമായൊക്കെ സൈബർ ഇടങ്ങളിൽ സജീവമായ നാദിറ ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ബേസിൽ ജോസഫ് നായകനായ ചിത്രം മരണമാസിന്റെയും ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ നാദിറയുടെ വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ‌താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്നായിരുന്നു നാദിറയുടെ വെളിപ്പെടുത്തൽ. തന്റെ പങ്കാളിക്ക് കൂടുതൽ സമയം വേണമെന്നും ഏതുസമയവും ഒരു കമ്മിറ്റ്മെന്റിൽ എത്താൻ സാധ്യത ഉണ്ടെന്നും ചിലപ്പോൾ ഇത് ഇല്ലാതാക്കാനും സാധ്യതയുണ്ട് എന്നും നാദിറ പറയുന്നു.

”ലിവിങ്ങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അത് ഒരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യമല്ല ഇപ്പോൾ. എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം എന്ന അവസ്ഥയാണ്”, എന്നും നാദിറ പറയുന്നു

അതേസമയം, രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നൽകിയിരുന്നു. ” പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്”, എന്നും അന്ന് നാദിറ പറഞ്ഞിരുന്നു.

ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്; ഒരുമിച്ച് ജോലി ചെയ്തപ്പോൾ ഷൈനിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല: പ്രിയങ്ക അനൂപ്

0
Spread the love

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ്. വിൻസിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നുവെങ്കിലും അത് നേരത്തേ തന്നെ ആകാമായിരുന്നു എന്നും പ്രിയങ്ക പറ‍ഞ്ഞു. ‘സ്‌പോട്ടില്‍ പറയുക എന്നതാണ് എന്റെ നിലപാട്.അതിനുള്ള ധൈര്യം കാണിക്കണം. അതല്ലാതെ കുറേ കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല’, എന്ന് പ്രിയങ്ക പറയുന്നു.

‘ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്. കാരണം പുരുഷന്മാരെ ഒരുപാട് വേട്ടയാടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയും. പീഡനക്കേസ് വരുമ്പോള്‍ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റി നിര്‍ത്തില്ലേ? എന്നെ ഒരാൾ തൊട്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. കുറേ നാൾ കഴിഞ്ഞല്ല പറയുക’, എന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.

ഷൈൻ ടോം ചാക്കോയ്ക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇതുവരെ ഷൈനിൽ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഷൂട്ടിംഗ് സമയത്ത് പെര്‍ഫെക്ടാണെന്നും പ്രിയങ്ക പറഞ്ഞു. ഡീ അ‍‍ഡിക്ഷൻ സെന്ററിൽ ചികിൽസ തേടിയിട്ടുണ്ടെന്ന കാര്യം ഷൈൻ തന്നെ പറ‍ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ പറ്റിയാല്‍ അതല്ലേ നല്ലതെന്നും പ്രിയങ്ക ചോദിച്ചു. വിൻസിയുടെ പരാതിയിലല്ല ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

വിൻസി പരാതിയായിട്ട് പറഞ്ഞതാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു വാണിങ്ങ് എന്ന രീതിയിൽ മുന്നോട്ട് നീങ്ങിയതാണെന്നും പ്രിയങ്ക പറ‍ഞ്ഞു. നാളെ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതിയാകാം ഇക്കാര്യം തുറന്നു പറഞ്ഞതെന്നും പ്രിയങ്ക പറ‍ഞ്ഞു. ”വിൻസി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തത്. സിനിമാ മേഖലയിൽ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതി പറ‍ഞ്ഞതാകാം. അതല്ലാതെ പരാതിയുമായി പോയിട്ടില്ല. അത് ആ കുട്ടിയുടെ നല്ല മനസു കൊണ്ട് ചെയ്തതാകാം”, പ്രിയങ്ക കൂട്ടിച്ചേർത്തു.

പഹൽഗാം അറ്റാക്കിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ

0
Spread the love

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ രംഗത്ത്.

ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്ഥാൻ്റെ വിശദീകരണം. പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകം; നിങ്ങൾ തനിച്ചല്ല, പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ

0
Spread the love

ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മോഹൻലാൽ. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

‘‌പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം’,

നാട്ടുകാർ അടക്കം ഒരു ലക്ഷം പേർക്ക് വിവാഹ സദ്യ; താലി കെട്ടുന്ന നേരത്ത് നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് നവ്യ, എന്നിട്ടും പിന്നെ എന്ത് പറ്റി?

0
Spread the love

എത്ര കണ്ട് മാറിയാലും വളർന്നാലും പക്വത വന്നാലും മലയാളികൾക്ക് നടി നവ്യാനായർ എന്നും നന്ദനത്തിലെ ബാലാമണിയാണ്. ബാലാമണി എന്ന നിഷ്കളങ്ക പെൺകുട്ടിയോട് അന്ന് പ്രേക്ഷകർക്ക് തോന്നിയ അടുപ്പം ഇന്നും മലയാളികൾ പിൻവലിച്ചിട്ടില്ല. വളരെയധികം വിനയത്തോടെയും ആരാധകരോട് ആണെങ്കിൽ പോലും ബഹുമാനത്തോടെയും പെരുമാറുന്ന താരത്തിന്റെ വീഡിയോ പലപ്പോഴും ട്രെൻഡിങ് ആവുകയും താരത്തെ പ്രശംസിച്ച് പലരും എടുത്തു പറയാറുമുണ്ട്.

മറ്റ് മലയാള നടിമാരേക്കാൾ എന്തുകൊണ്ടും പ്രേക്ഷകപ്രീതി ഒരുപാടധികം കിട്ടിയ ഒരുപറ്റം നടിമാരിൽ ഒരാൾ ആണെങ്കിലും ആ ഭാഗ്യം ദാമ്പത്യജീവിതത്തിൽ നവ്യക്ക്ലഭിച്ചിട്ടുണ്ടോ എന്ന സംശയമാണിപ്പോൾ പ്രേക്ഷകർ ചർച്ചയാകുന്നത്. 15 വർഷം മുമ്പായിരുന്നു നവ്യയും ബിസിനസുകാരനായ മുംബൈ മലയാളി സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം നടക്കുന്നത്. 15 വർഷത്തെ ദാമ്പത്യ ബന്ധം വൈകാതെ ഒരു വേർപിരിയലില്‍ കലാശിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

കുറച്ചധികം നാളുകളായി നവ്യയും സന്തോഷും വേർപിരിഞ്ഞ് കഴിയുകയാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ നവ്യ സന്തോഷ് ഉൾപ്പെടുന്ന വീഡിയോയോ ഫോട്ടോയോ ഈയടുത്ത് പങ്കുവയ്ക്കാത്തതും പൊതുവിടങ്ങളിൽ ഇരുവരെയും ഒരുമിച്ച് കാണാത്തതുമാണ് ഇരുവരും വേർപിരിയാൻ പോകുന്നു എന്ന സംശയത്തിലേക്ക് ആരാധകരെ എത്തിച്ചത്. ഇത് ഏറെക്കുറെ ശരിവെക്കുന്ന തരത്തിൽ ഇക്കഴിഞ്ഞ വിഷു താരം സ്വന്തം കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. വീഡിയോയ്ക്ക് താഴെ പലരും സന്തോഷ് മേനോന്റെ അഭാവത്തെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നവ്യ തന്റെ വിവാഹ ബന്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം നവ്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്ത ഓൺലൈൻ മീഡിയകളിൽ നിറയുന്നതിനിടെ താരത്തിന്റെ വിവാഹ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. പൊന്നിൽ കുളിച്ച് അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ ഇതാണ് യഥാർത്ഥ മലയാളി വധു, അല്ലാതെ ഇപ്പോഴത്തെ മേക്കപ്പ് പ്രതിമകൾ അല്ല’, ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു. ‘വലിയ കെങ്കേമം ആയി നടത്തിയ കല്യാണമാണെങ്കിൽ പോലും നവ്യയുടെ സ്വഭാവത്തിലെ അതെ എളിമ കല്യാണ പന്തലിലും എവിടെയൊക്കെയോ കാണാമെന്നും ചില കുറിക്കുന്നു’, ‘ ഇപ്പോഴത്തെ വധു മാരൊക്കെ താലി കെട്ടുമ്പോൾ ഫോട്ടോയ്ക്ക് നാടകീയമായി പോസ് ചെയ്യുകയാണെന്നും എന്നാൽ നവ്യയാകട്ടെ സന്തോഷ് താലി കെട്ടുമ്പോൾ നെഞ്ചുരുകി പ്രാർത്ഥിക്കുകയാണ് എന്നും ചിലർ’ നോട്ട് ചെയ്തു പറയുന്നുണ്ട് വീഡിയോയ്ക്ക് താഴെ.

അതേസമയം നവ്യയുടെ കല്യാണത്തെ കുറിച്ച് അറിവുള്ളവർ ചിലർ അന്നുണ്ടായിരുന്ന ചില കാര്യങ്ങൾ ഓർത്തെടുത്ത് കമന്റ് സെക്ഷനിൽ പറയുന്നുണ്ട്. ‘ഒരു പബ്ലിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു നവ്യയുടെ വിവാഹപ്പന്തല്‍ ഒരുങ്ങിയത്. പോരാത്തതിന് ബന്ധുക്കള്‍ക്ക് പുറമെ എല്ലാ നാട്ടുകാര്‍ക്കും വിവാഹത്തില്‍ പ്രവേശനമുണ്ടായിരുന്നു. 1 ലക്ഷം പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഗ്രാന്റ് ആയി തന്നെ ആഘോഷിച്ച ആളാണ് നവ്യയെന്നാണ്’ മറ്റൊരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നത്.

കൊച്ചി കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; പരിശോധന

0
Spread the love

കൊച്ചി കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. എക്സ്പ്ലോസീവ് ഓഫീസിനാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇ- മെയിൽ വഴിയാണ് ബോംബ് ഭീഷണി വന്നത്.

ഹൈക്കോടതിയിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച അതേ മെയിൽ ഐഡിയിൽ നിന്നുമാണ് സന്ദേശം വന്നിരിക്കുന്നത്. പൊലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ആ തിരിച്ചടി പാക് സൈന്യം ഇന്നും മറന്ന് കാണില്ല, പഹൽഗാമിന് ഇന്ത്യ പകരം ചോദിക്കുമോ? അതിർത്തിയിൽ സുരക്ഷ കൂട്ടി പാകിസ്ഥാൻ

0
Spread the love

29 നിരപരാധികളുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. പുൽവാമയിൽ 2019 ഫെബ്രുവരി 14ന് 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ജമ്മു കാശ്മീരിനെ ഞെട്ടിച്ച മറ്റൊരു കൂട്ടക്കൊലയാണ് പഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ ഇന്നലെ നടന്നത്. അന്ന് സൈനികരെയാണ് ലക്ഷ്യമിട്ടതെങ്കിൽ ഇന്ന് നിരപരാധികളായ വിനോദ സഞ്ചാരികളെ. ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളിൽ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം.

ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാവാം പാകിസ്ഥാൻ തങ്ങളുടെ അതിർത്തി സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കറാച്ചിയിലെ സതേൺ എയർ കമാൻഡിൽ നിന്ന് ലാഹോറിനും റാവൽപിണ്ടിക്കും സമീപമുള്ള വടക്കൻ മേഖലകളിലേക്ക് പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) വിമാനങ്ങൾ പുറപ്പെടുന്നതായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ 24ൽ നിന്നുള്ള സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്.

ഇന്ത്യയുടെ വടക്കൻ മേഖലയിലെ അതിർത്തികളോട് ഏറ്റവും അടുത്തുള്ള പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമതാവളങ്ങളാണിവ. പാകിസ്ഥാൻ വ്യോമസേനയുടെ അതിപ്രധാനമായ ഒരു വ്യോമതാവളം കൂടിയാണിത്. സി-130 ഇ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റും വിഐപി യാത്രകൾക്കും ഇന്റലിജൻസ് ഒപ്പറേഷനും വേണ്ടി ഉപയോഗിക്കുന്ന ചെറുവിമാനങ്ങളുമാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്ന് എത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

പുൽവാമയ്ക്ക് തിരിച്ചടിയായി 2019 ഫെബ്രുവരിയിൽ ഇന്ത്യ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബിട്ട് തകർത്ത് 325 ഭീകരരെ കൊന്നത് പാകിസ്ഥാന്റെ മനസിലുണ്ട്. അന്നത്തെ തിരിച്ചടി പാക് സൈന്യത്തിന് നാണക്കേടുണ്ടാക്കിയ ഒന്നാണ്. അതുപോലൊരു തിരിച്ചടി പഹൽഗാമിന് പകരമായി ഇന്ത്യ നടത്തുമോ എന്ന ഭയത്തെ തുടർന്നാവാം പാകിസ്ഥാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നത്.

40 സിആർപിഎഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്തതിന് പ്രതികാരമായി 12 ദിവസങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 26ന് ഇന്ത്യൻ പോർവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ ചുട്ടെരിക്കുകയായിരുന്നു. ജയ്‌ഷെ തലവൻ മസൂദ് അസറിന്റെ വലംകൈയും ഭാര്യാ സഹോദരനുമായ യൂസുഫ് അസറും ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റ് ചില കൊടും ഭീകരരും അടക്കം 325 പേർ കൊല്ലപ്പെട്ടു

പുലർച്ചെ 3.45 മുതൽ 4.06 വരെയുള്ള 21 മിനിട്ട് നീണ്ട ഓപ്പറേഷനിൽ പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ സൂക്ഷ്മ പ്രഹരശേഷിയുള്ള 1000 കിലോ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചു. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രമായ ബലാകോട്ട്, അധിനിവേശ കാശ്മീരിലെ മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് തകർത്തത്. മുസാഫറാബാദിലായിരുന്നു ആദ്യ ആക്രമണം

വെറും മൂന്ന് ദിവസം മുൻപ് ഞങ്ങൾ അവിടെ ഉണ്ടായിരുന്നു; കാശ്മീർ ഭീകരാക്രമണത്തിൽ പ്രതികരിച്ച് ജി. വേണു​ഗോപാലും

0
Spread the love

രാജ്യത്തെ ഞെട്ടിച്ച കാശ്മീർ ഭീകരാക്രമണത്തിൽ പ്രതികരിച്ച് ​ഗായകൻ ജി. വേണു​ഗോപാലും. ഭീകരാക്രമണത്തിന് മുൻപ് താൻ അടങ്ങുന്ന സംഘം പഹല്‍ഗാമിൽ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയതെന്നും വേണു​ഗോപാൽ പറയുന്നു. ഫേസ്ബുക്കിലായിരുന്നു വേണു​ഗോപാലിന്റെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റ്‌

‘ദൈവമേ ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, (ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ) വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.

സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും!’

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി, വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിലേക്ക്

0
Spread the love

ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ.

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും. ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പൊലീസും സംയുക്ത തെരച്ചിൽ തുടരുകയാണ്. പഹൽഗാം, ബൈസ രൺ, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

പാലിനൊപ്പം ഇവ ഒരു കാരണവശാലും അരുതേ! ഗുരുതര ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും!

0
Spread the love

അനേകം പോഷകഗുണങ്ങൾ അടങ്ങിയ പാനീയമാണ് പാൽ. പ്രോട്ടീൻ, കാൽഷ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച സ്രോതസാണിത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഭാരം നിയന്ത്രിക്കാനും പാൽ സഹായിക്കും. എന്നാൽ മികച്ച ആരോഗ്യം ഉറപ്പാക്കുമെങ്കിലും ചില ഭക്ഷണങ്ങൾക്കൊപ്പം പാൽ കഴിക്കാൻ പാടില്ല. പാലിനൊപ്പം കഴിച്ചുകൂടാത്ത ചില ഭക്ഷണങ്ങളുണ്ട്. ഇവ അറിയാതെ വരുമ്പോഴാണ് പാൽ വില്ലനാവുന്നത്. പാലിനൊപ്പം ഇവ കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിസാരം, വയറിളക്കം, ഛർദ്ദി എന്നിവയ്ക്കും കാരണമാകാറുണ്ട്.

റാഡിഷ്വാഴപ്പഴം, നാരങ്ങ,ഓറഞ്ച്, തണ്ണിമത്തൻ,മദ്യം,മത്സ്യവിഭവങ്ങൾ,പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ,തക്കാളി,പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ,ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts