Home Blog Page 194

എനിക്ക് മാറാരോഗമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല; അധികമാർക്കും വരാത്ത അസുഖം എന്ന് ചിലർ, സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി ആലീസ്

0
Spread the love

മിനി സ്ക്രീൻ സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളായും മരുമകളായുമൊക്കെ വേഷമിട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി വർഷങ്ങൾക്കു മുൻപേ നടി മാറിയിട്ടുണ്ട്. തന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന ആളാണ് ആലീസ്. ഇപ്പോഴിതാ തന്നെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി.

തനിക്ക് ചെറിയ ഒരു അലർജി പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത് എന്നും എന്നാൽ ഓൺലൈനിൽ പ്രചരിക്കുന്ന വിവിധ വാർത്തകളും ചിലർ വിളിച്ചു ചോദിക്കുന്നതും കേട്ടാൽ തനിക്ക് എന്തോ മാറാരോഗം ഉള്ളതു പോലെയാണ് തോന്നുക എന്നും ഇക്കാരണത്താലാണ് പ്രതികരിച്ച രംഗത്ത് എത്തിയതെന്നും ആലിസ് പറഞ്ഞു.

‘പൊടി അലര്‍ജിയുണ്ടായിരുന്നു എനിക്ക്, സേറയുമായുള്ള (പെറ്റ് ഡോഗ്) ഇടപെടലും കൂടിയായപ്പോള്‍ അലര്‍ജി കൂടി. അതുകൊണ്ട് ഇത്തവണ പോയപ്പോള്‍ അവനെ കൊഞ്ചിക്കാനായിരുന്നില്ലെന്ന കാര്യം ഞാൻ ഒരു റീലിൽ പറഞ്ഞിരുന്നു. പെറ്റ്സ് ഉണ്ടെങ്കില്‍ ഒന്ന് മാറി നില്‍ക്കുന്നത് നന്നായിരിക്കുമെന്നും അലര്‍ജി മാറിയ ശേഷം കൊഞ്ചിക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടിൽ വന്നപ്പോള്‍ സേറ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ സേറയുടെ അടുത്തേക്ക് എനിക്ക് പോകാൻ സാധിച്ചില്ല. അതല്ലാതെ എനിക്ക് മാറാരോഗമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ചെറിയൊരു അലര്‍ജിയും തുമ്മലും വന്നതാണ് ഇങ്ങനെയാക്കിയത്. നിനക്ക് എന്തോ മാറാരോഗം ആണെന്ന് കേട്ടല്ലോ എന്നൊക്കെ ചോദിച്ച് എനിക്ക് ചില കോളുകൾ വന്നിരുന്നു. അധികമാര്‍ക്കും വരാത്ത അസുഖമാണെന്നൊക്കെയാണ് പറയുന്നത്. ഇവരിതെന്തൊക്കെയാണ് പറയുന്നതെന്നാണ് വീഡിയോ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ഇല്ലാത്ത രോഗത്തെക്കുറിച്ച് പറഞ്ഞ് പബ്ലിസിറ്റി നേടുന്നത് എനിക്ക് താല്‍പര്യമുള്ള കാര്യമല്ല”, ആലീസ് ക്രിസ്റ്റി വ്ളോഗിൽ പറഞ്ഞു.

കൂടെ നിന്ന് ചതിച്ച ആ ഗായകന്റെ നമ്പർ പോലും റിമി ടോമി ബ്ലോക്ക് ചെയ്തു; തുറന്നു പറഞ്ഞ് സംവിധായകൻ

0
Spread the love

മനോഹരമായ പാട്ടുകളിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഗായികയാണ് റിമി ടോമി. കഠിനാദ്ധ്വാനം കൊണ്ട് സിനിമാ സംഗീത ലോകത്തേക്ക് കടന്നു വന്ന റിമിയുടെ ജീവിതത്തിൽ സംഭവിച്ച അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

മറ്റാരുടെയും സഹായമില്ലാതെ, സ്വയം തയ്യാറാക്കിയ അപേക്ഷകളയച്ച് ഓഡീഷനുകളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചാണ് റിമി ടോമി അവസരങ്ങൾ നേടിയത്. ഒരു കാലത്ത് സ്‌റ്റേജ് ഷോകളുടെ വിജയത്തിന് റിമി ടോമിയുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. റിമിയുടെ കടന്നുവരവിന് മുമ്പ് ഗായികമാർ മൈക്കിന് മുമ്പിൽ നോട്ടുപുസ്തകവുമായി നിന്ന് പാടുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. ഈ രീതിയെ മൊത്തം പൊളിച്ചടുക്കിയത് റിമിയുടെ കടന്നുവരവാണ്. ഡാൻസും പാട്ടുമൊക്കെയായി ആകെയൊരു ഇളക്കിമറിക്കൽ. റിമി കൊണ്ടുവന്ന ഈ മാറ്റം ഇന്ന് ഗാനമേളകളിൽ സർവ സാധാരണം. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം അവരുടെ ആഘോഷങ്ങളിൽ റിമിയെക്കൂടി ഉൾപ്പെടുത്താൻ അവർ മത്സരിച്ചു

റിമിക്ക് കലാരംഗത്ത് ശത്രുക്കൾ കുറവാണ്. അഥവാ ശത്രുക്കളുണ്ടെങ്കിൽ അവർ പറയുന്നത്, ഒരു സ്‌ക്രൂവിന്റെ പിരി അൽപം മുറുക്കാനുണ്ടെന്ന് മാത്രമാണ്. ചെറിയ പ്രശ്നത്തിൽ പോലും പെട്ടെന്ന് ഇമോഷണലാകുന്നയാളാണ് റിമി. ഒരിക്കൽ എന്റെ ഒരു ചിത്രത്തിൽ പാടാനായി മദ്രാസിൽ വന്നു. രഘുകുമാർ ആയിരുന്നു അതിന്റെ സംഗീത സംവിധായകൻ. രഘു നിർദേശിച്ച ഗായികയെ മാറ്റിയിട്ടാണ് ഞാൻ റിമിക്കായി അവസരമൊരുക്കിയത്.

പാട്ടുകഴിഞ്ഞ് റിമി വെളിയിൽ ഇറങ്ങുമ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. കണ്ണീരൊഴുക്കുന്ന റിമിയേയാണ് ഞാൻ കണ്ടത്. എത്ര ചോദിച്ചിട്ടും കാര്യം പറഞ്ഞില്ല. ഫ്‌ളൈറ്റിന്റെ സമയമായതിനാൽ പെട്ടെന്ന് എന്നോട് യാത്ര പറഞ്ഞിറങ്ങി. ഞാൻ അകത്തുപോയി കാര്യം തിരക്കിയപ്പോൾ അറിഞ്ഞു, മ്യൂസിക് ഡയറക്ടർ ഒരു കാര്യവുമില്ലാതെ അവരോട് ദേഷ്യപ്പെട്ടെന്ന്. അപ്പോഴെനിക്ക് കാര്യം മനസിലായി. അദ്ദേഹം പറഞ്ഞ ഗായികയെക്കൊണ്ട് പാടിക്കാത്തതിന്റെ ദേഷ്യം റിമിയോട് തീർത്തതാണ്.

ഇതുപോലെ റിയാലിറ്റി ഷോയിലെ ജഡ്ജായ റിമിക്ക് കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. സീനിയർ ജഡ്ജിനൊപ്പം ജൂനിയർ ജഡ്ജ് ഇരുന്ന് നല്ല കമന്റ് പറയുകയും മാർക്ക് ഇടുകയും ചെയ്തപ്പോൾ സീനിയർ ജഡ്ജിന് ഹേർട്ടായി. അദ്ദേഹം റിമിയെ കളിയാക്കി ആക്ഷേപിച്ചു. റിമി അവിടെ നിന്നും സങ്കടപ്പെട്ട് ഇറങ്ങിപ്പോയ സംഭവം എല്ലാവർക്കും അറിയാവുന്നതാണ്. പിന്നീട് ഒരു ഗായകൻ അവരെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ അവർക്കിനി പാടാൻ കഴിയില്ലെന്ന് വിധിയെഴുതി അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളുമായി റിമി വർഷങ്ങളോളം സഹകരിക്കാതിരുന്നു. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി ബ്ലോക്ക് ചെയ്തു.’- ആലപ്പി അഷ്റഫ് പറഞ്ഞു.

മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടി ഉർവശിയും

0
Spread the love

ഇന്നത്തെ കാലത്ത് സിനിമകള്‍ എടുക്കുന്ന സമയം പല കാര്യങ്ങളും ശ്രദ്ധിച്ച് എടുക്കേണ്ടി വരുന്നില്ലേ എന്ന ചോദ്യത്തിന് ശ്രദ്ധേയ മറുപടിയുമായി നടി ഉര്‍വശി. എംപുരാന്‍ സിനിമ ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്. നിങ്ങള് ഇങ്ങനെ എടുക്കണം, അങ്ങനെ എടുക്കണം എന്ന് പറയാന്‍ എന്ന് ഉര്‍വശി ചോദിച്ചു. എന്റെ സിനിമ എന്റെ സിനിമയാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറയുക എന്നും ഉര്‍വശി പറഞ്ഞു.

ഇങ്ങനെയുളള കാര്യങ്ങളില്‍ ഇപ്പോ എനിക്ക് കുറച്ചുകൂടി ആശ്വാസമുണ്ടെന്നും നടി പറയുന്നു. പണ്ടത്തെ പോലെയല്ല, നമ്മുടെ വീടിനടുത്ത് ഒരു 30 വീടുണ്ടെങ്കില്‍ അതില്‍ കുറഞ്ഞത് ഒരു 10 വീട്ടില്‍ എങ്കിലും വിഷ്വല്‍ മീഡിയയുമായി ബന്ധപ്പെട്ട ആളുകള്‍ ഉണ്ടാവും. ഇതിന്റെ ഗൗരവം അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാവും. അതുകൊണ്ടാണ് പണ്ടത്തെ പോലെ നെഗറ്റീവ് കമന്റ്‌സ് ഇപ്പോള്‍ അധികം വരാത്തത്. കാരണം അവര്‍ക്കറിയാം സിനിമാക്കാര്‍ എന്ത് പ്രയാസപ്പെട്ടാണ് ഒരു ചിത്രം എടുക്കുന്നതെന്ന്.

സൂര്യന് കീഴിലുള്ളതെല്ലാം അഖിൽ മാരാർക്കറിയാമല്ലോ; സിനിമ മേഖലയിലെ ലഹരിയെ കുറിച്ച് എന്തുകൊണ്ട് തുറന്നു പറയുന്നില്ലെന്ന് സായ് കൃഷ്‍ണ

0
Spread the love

ഷൈൻ ടോം ചാക്കോ വിഷയം ചൂണ്ടിക്കാണിച്ച് സംവിധായകനും ബിഗ്‌ബോസ് സീസൺ 5 മത്സരാർത്ഥിയുമായ അഖിൽ മാരാരെ കടന്നാക്രമിച്ച് സീസൺ 6 മത്സരാർത്ഥിയും യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണ. വിൻസി ഷൈൻ ടോം വിഷയം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് ആരാണ് ലഹരി കൊടുക്കുന്നത്, എവിടുന്നാണ് വരുന്നത് ഇതൊക്കെ അറിഞ്ഞ് അതൊക്കെ വേരോടെ പിഴുതെറിയുകയാണ് വേണ്ടതെന്നും അല്ലാതെ അയാൾക്ക് പിന്നാലെ പോയിട്ട് കാര്യമില്ല എന്നും വിഷയത്തിൽ പ്രതികരിച്ച് ഇക്കഴിഞ്ഞ ദിവസം അഖിൽമാരാർ പറഞ്ഞിരുന്നു. ഇതിൽ പ്രതികരിച്ചാണ് സായി കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ കൃത്യമായി പ്രതികരിക്കേണ്ടതും തുറന്നു പറയേണ്ടത് അഖില്‍മാരാരെ പോലുള്ള സിനിമയുടെ ഭാഗമായ ആളുകൾ ആണെന്നും എന്നാൽ സൂര്യനു കീഴിലെ സകലതിനെക്കുറിച്ചും സംസാരിക്കുന്ന അഖിൽ ഇക്കാര്യത്തിൽ ഒന്നും തുറന്നു പറയാത്തത് എന്താണെന്ന് അറിയില്ലെന്നും ചിലപ്പോൾ തുടർന്നും സിനിമ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ലേ എന്ന പേടി മൂലമായിരിക്കാം എന്നും സായി പറയുന്നു.

‘അഖിൽ മാരാർക്ക് സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാമല്ലോ. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. സിനിമാ സെറ്റുകളിൽ ആരൊക്കെ ലഹരി കൊണ്ടുവരുന്നു, ആർക്കൊക്കെ കൊടുക്കുന്നു എന്നൊക്കെ കൃത്യമായി അഖിൽ മാരാർക്ക് അറിയാം. എന്തുകൊണ്ട് ഇതൊന്നും തുറന്നു പറയാൻ അഖിൽ മാരാർ തയ്യാറാകുന്നില്ല? പിന്നെ എങ്ങനെയാണ് മറ്റുള്ളവർ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നു പറയുന്നത്?

അറിയാവുന്ന കാര്യങ്ങൾ പറയാൻ പലരും തയ്യാറാകുന്നില്ല. കാരണം തുറന്നു പറഞ്ഞാൽ ഈ മേഖലയിൽ തുടർന്ന് ജോലി കിട്ടില്ല. അതിന്റെ പേടിയാണ്”, ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിനു മറുപടിയായി സായ് കൃഷ്‍ണ പറഞ്ഞു.

ലാലേട്ടന്റെ അടുത്ത ഹിറ്റ് ഓൺ ദി വേ! ‘തുടരും’ ബുക്കിങ് എപ്പോൾ എന്നറിയാം..

0
Spread the love

മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ശോഭന ജോഡികളായെത്തുന്ന ചിത്രമായതിനാൽ തന്നെ ആരാധകരിൽ ഒരുപാട് പ്രതീക്ഷയാണ് തുടരുമിലുള്ളത്. ഏപ്രിൽ 25ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ബുക്കിങ് എപ്പോഴാണ് തുടങ്ങുക എന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിക്കുമെന്ന് സംവിധായകൻ തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്ററിൽ പറയുന്നു. എമ്പുരാന് ശേഷമെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറും മറ്റ് അപ്ഡേഷനുകളു സിനിമപ്രേമികളുടെ ഇടയിൽ ഏറെ ചർച്ചയായിട്ടുണ്ട്. എമ്പുരാൻ പോലെ തുടരുമിനും വമ്പൻ പ്രീ ബുക്കിങ് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഏപ്രിൽ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മോഹൻലാലിന്റെ്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 21 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിനു പപ്പു,മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

വട്ട മുഖവും ചുരുണ്ട മുടിയുമൊക്കെയുള്ള കാവ്യ എങ്ങനെ ഇത്ര മാറി, ചുളിവ് വീഴാതെ മുഖം മിനുക്കാൻ താരം ചെലവഴിച്ചത് ലക്ഷങ്ങൾ, ട്രീറ്റ്മെന്റുകൾ ഇവയൊക്കെ..

0
Spread the love

ഇപ്പോഴത്തെ നടിമാരൊക്കെ എന്ത് കോലമാണ് എന്ന് കാവ്യയേയും സംയുക്തയെയും സംവൃതയെയുമൊക്കെ ഇക്കാലത്തെ നടിമാരുമായി താരതമ്യം ചെയ്ത് പറയാത്ത ഒന്നോ രണ്ടോ ആന്റിമാരോ അങ്കിളുമാരോ നമ്മുടെ ഇട്ടാവട്ടത്തിൽ ഉണ്ടാകും. വട്ടമുഖവും വിടർന്ന കണ്ണുകളും മുല്ലപ്പൂ പല്ലുകളുമൊക്കെയാണ് അവരുടെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ.

ഒരുകാലത്ത് കാവിയായിരുന്നു മലയാളികൾക്ക് എല്ലാം. തൊട്ടതെല്ലാം പൊതുവേ പൊന്നാക്കാറുള്ള ഹിറ്റ് നടി. ലുക്കിൽ മാത്രമല്ല അഭിനയത്തിലും മാറ്റുരയ്ക്കുന്തോറും തിളങ്ങുന്ന തനി തങ്കമായിരുന്നു കാവ്യ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പാടെ മാറിനിൽക്കുന്ന കാവ്യ ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. പ്രസവത്തിനുശേഷം ഒരുപാട് മാറ്റങ്ങൾ കാവ്യയ്ക്ക് ഉണ്ടായിട്ടുണ്ട്.

വട്ട മുഖവും തുടുത്ത കവികളും എല്ലാം മാറി. തനി നാടൻ പെൺകുട്ടിയുടെ വേറിട്ട ഭംഗിയിൽ നിന്നും സ്ഥിരം കണ്ടു പരിചയമുള്ള നടിമാരുടെ വേറിട്ട ലുക്കിലേക്ക് കാവ്യയും എത്തി. ഇടതൂർന്ന് പനംകുല പോലെ വളർന്നുനിന്നിരുന്ന ചുരുണ്ട മുടിയെല്ലാം താരം വെട്ടി മുറിച്ച് സ്‌ട്രെയിറ്റ് ചെയ്തു. വട്ടമുഖം മാറി കവിളുകൾ ഒട്ടി ഓവൽ ഷെയ്പ്പിലാണിപ്പോൾ നടിയുടെ മുഖം.

അതേസമയം താനേ ഉണ്ടായ മാറ്റമല്ല കാവ്യ യുടെത് എന്നാണ് റിപ്പോർട്ടുകൾ. പഴയ വട്ടമുഖം മാറ്റാൻ ഫിറ്റ്നസ് നിലനിർത്തുക മാത്രമല്ല ലക്ഷങ്ങൾ പൊടിച്ച് ചില ട്രീറ്റ്മെന്റുകളും താരം ചെയ്തിട്ടുണ്ട്. ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾക്ക് നടി വിധേയയായിട്ടുണ്ടെന്നും ചില ഓൺലൈൻ മീഡിയകൾ റിപ്പോർട് ചെയ്യുന്നു.

കവിൾ, താടിയെല്ല് ഭാഗങ്ങളിലെ കൊഴുപ്പ് ലയിപ്പിക്കുന്ന കുത്തിവെയ്പ്പുകളാണ് ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതോടെ മുഖത്തെ വണ്ണം കുറഞ്ഞ് മെലിഞ്ഞതാകുകയും മുഖത്തിന്റെ പ്രൊഫൈൽ മാറുകയും ചെയ്യും. ഈ കുത്തിവയ്പ്പുകൾ ചർമ്മ ഫില്ലറുകളുമായി സംയോജിച്ച് മുഖം റീ മോഡൽ ചെയ്യാനും ഉപയോഗിക്കാം.

മുഖത്തിന്റെ വോള്യം പുനസ്ഥാപിക്കാനും ചുളിവുകൾ മിനുസപ്പെടുത്താനും ആകൃതി വരുത്താനും ഉപയോഗിക്കാവുന്ന ചികിത്സ രീതിയാണ് ഡെർമൽ ഫില്ലറുകൾ. കവിളിലെ വോള്യം നഷ്ടപ്പെടൽ, കണ്ണുകൾക്ക് താഴെയുള്ള പൊള്ളയായ ഭാഗങ്ങൾ അല്ലെങ്കിൽ വായയ്ക്ക് ചുറ്റുമുള്ള ചുളിവുകൾ എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന സൗന്ദര്യവർധക പ്രക്രിയയാണിത്. സിനിമാ താരങ്ങളിൽ ഭൂരിഭാ​ഗം പേരും ഡെർമൽ ഫില്ലറുകൾ ഉപയോ​ഗിച്ചിട്ടുണ്ട്.

അതേസമയം നടിയുടെ പുതിയ ലുക്ക് മലയാളികൾക്ക് പലർക്കും അത്ര പിടിച്ചിട്ടില്ല. പഴയ മുടിയും മുഖവും പ്രശംസിച്ച് ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ വരുന്നതായി കാണാം.

കല്യാണം കഴിച്ച് ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ആളല്ലേ! പൊതു മധ്യത്തിൽ നടി അപ്സരയോട് മാധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശനം

0
Spread the love

നിരവധി കോമഡി ഷോകളിലും സീരിയലുകളിലും സജീവമായിരുന്നു എങ്കിലും അപ്സര എന്ന നടിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന പരിപാടിയും ഏഷ്യാനെറ്റ് പരമ്പര സ്വാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രവുമാണ്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് അപ്സര. സീരിയൽ സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസ് ആണ് താരത്തിന്റെ ഭർത്താവ്. ഇക്കഴിഞ്ഞ കുറച്ചു നാളായി ഇരുവരും വേർപിരിഞ്ഞു എന്നും അടുപ്പത്തിൽ അല്ല എന്നുമുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും നടി കാര്യമായൊന്നും പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ബിഗ്‌ബോസിലെ തന്റെ സഹ മത്സരാർത്ഥിയായ റസ്മിന്റെ സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ അപ്സരയോട് ഒരു ഓൺലൈൻ മീഡിയ ചോദിച്ച മോശം ചോദ്യവും അതിന് താരം നൽകിയ ഡീസന്റ് മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

‘കല്യാണം കഴിച്ച് ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ഒരാള്‍ എന്ന നിലയില്‍ കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക’ എന്നായിരുന്നു ടിയാന്റെ ചോദ്യം. ചോദ്യം അസൗകര്യ പെടുത്തുന്നതായിരുന്നുവെങ്കിലും പക്വതയോടെയുള്ള ഉത്തരമായിരുന്നു താരം തിരിച്ചു നൽകിയത്. ‘കല്യാണം കഴിച്ച് ഇത്ര എക്‌സ്പീരിയന്‍സ് എന്ന് പറയാന്‍ ഞാന്‍ ഒരുപാടൊന്നും കെട്ടിയിട്ടില്ല.’ എന്നാണ് അപ്‌സര നല്‍കിയ മറുപടി.

നീലക്കുയില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ പ്രതികരണവുമായി സോഷ്യൽ മീഡിയ യൂസേഴ്സും രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു കലാകാല കലാകാരിയോട് പൊതുയിടത്തിൽ ഇങ്ങനെയാണോ മീഡിയ പെരുമാറേണ്ടത് എന്ന് ചിലർ ചോദിക്കുന്നു. അവർ ഒരു പാവം ആയതുകൊണ്ട് മറുപടി തന്നു, ഒരു വ്യക്തിയുടെ സ്വകാര്യതയും മാനിക്കാതെയുള്ള ചോദ്യങ്ങൾ വളരെയധികം മോശമാണ്, അവർ ക്ഷണം ലഭിച്ചതിനുശേഷം ആണ് കല്യാണത്തിന് പോയത് മീഡിയയോ? തുടങ്ങി നിരവധി പേരാണ് അപ്സരയുടെ വീഡിയോയുടെ താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

21 ദിവസത്തിൽ കുറച്ചത് 7 കിലോ ഭാരം, ന്യൂട്രീഷ്യനിസ്റ്റ് പങ്കുവെച്ച ബെഡ് ടൈം ഡ്രിങ്ക് ട്രെൻഡിംഗ്

0
Spread the love

അച്ചടക്കം, സ്ഥിരത.. ഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് ഇത്. കൃത്യമായ ഡയറ്റും വ്യായാമവും കൂടിയുണ്ടെങ്കില്‍ പിന്നെ ഭാരം എപ്പോള്‍ കുറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. ഇപ്പോഴിതാ ഒരു ബെഡ്‌ടൈം ഡ്രിങ്ക് കുടിച്ചതുവഴി 21 ദിവസങ്ങള്‍ക്കുള്ളില്‍ 7 കിലോഗ്രാം ഭാരം കുറച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് റിച്ച.

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വളരെ സുലഭമായ അഞ്ചുചേരുകള്‍ വച്ചാണ് റിച്ച ഡ്രിങ്ക് തയ്യാറാക്കിയത്. ഭാരം കുറയ്ക്കുന്നതിനൊപ്പം ആര്‍ത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഇത് പ്രതിവിധിയാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്. ഏലം, പെരുഞ്ചീരകം, കുക്കുമ്പര്‍, ഇഞ്ചിനീര്, നാരങ്ങ കഷ്ണങ്ങള്‍,വെള്ളത്തില്‍ കുതിര്‍ത്ത ചിയ സീഡ് എന്നിവയാണ് ഡ്രിങ്ക് തയ്യാറാക്കാനായി വേണ്ടത്.

ഏലവും പെരുഞ്ചീരകവും കായവും ചേര്‍ത്ത് 10 മിനിറ്റ് ചെറുചൂടില്‍ ചെറുതായി വറുത്തെടുക്കുക. ഇത് നന്നായി പൊടിച്ചെടുക്കുക. ഒരു കുപ്പിയില്‍ ഇതും നാരാങ്ങ കഷ്ണങ്ങളും അരിഞ്ഞ കുക്കുമ്പറും ഇഞ്ചിനീരും നേരത്തേ വെള്ളത്തിലിട്ട് കുതിര്‍ത്തിയ ചിയ സീഡും വെള്ളവും ചേര്‍ക്കുക. ശേഷം നന്നായി കുലുക്കിയെടുക്കാം. രാത്രി കിടക്കുന്നതിന് മുന്‍പായി ഇത് കുടിക്കാം. റിച്ച തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലം. ഗ്യാസ്, ദഹനക്കേട്, വയറുവീര്‍ക്കല്‍ എന്നിവയ്ക്ക് ഏലം ഒരു പ്രതിവിധിയാണ്. പെരുഞ്ചീരകത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ഫൈബറും അടങ്ങിയിട്ടുണ്ട്. അത് വിശപ്പടക്കും. വയറുവീര്‍ക്കല്‍ തടയും ദഹനം മെച്ചപ്പെടുത്തും. കായവും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. അക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കാലറി വളരെ കുറവായ കുക്കുമ്പര്‍ ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതാണ്. ഇതും ദഹനം മെച്ചപ്പെടുത്തും. ചിയ സീഡ്‌സ് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചിനീരും ദഹനത്തിന് സഹായിക്കുന്നതാണ്.

ചിലത് കാണുമ്പോൾ ദേഷ്യം വരും; എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്, വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

0
Spread the love

നടി താരാ കല്യാണിലെ മകൾ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയായ ആളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക് കാലമുതൽ മലയാളികളുടെ സോഷ്യൽ മീഡിയ സ്ക്രീനുകളിൽ സൗഭാഗ്യ നിറഞ്ഞുനിൽപ്പുണ്ട്. ഇപ്പോഴാകട്ടെ ഭർത്താവും നടനുമായ അർജുൻ സോമശേഖരനും മകളുമടങ്ങുന്ന കുടുംബത്തിന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങളടക്കം സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തങ്ങളുടെ വീഡിയോക്ക് താഴെ വരുന്ന ശരീരത്തെക്കുറിച്ചും മറ്റുമുള്ള മോശം കമന്റുകൾ കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും എന്നാൽ ഇത് സോഷ്യൽ മീഡിയ ആണെന്നും ഇവിടെ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറയുകയാണ് സൗഭാഗ്യ. അതേസമയം തന്റെ ഭാര്യയെപ്പറ്റി മോശം കമന്റിടുന്നവരോട് അതേ രീതിയിൽ തിരിച്ചും മറുപടി പറയുന്ന ആളല്ല താനെന്നും എന്നാൽ നേരിട്ട് കണ്ടാൽ ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നും അർജുൻ പറയുന്നു.

‘ശരീത്തെ മോശമായി വർണിച്ചുള്ള കമന്റുകളും മറ്റും കാണുമ്പോൾ ചില സമയത്ത് ദേഷ്യം വരും. പക്ഷെ ഇത് സോഷ്യൽ മീഡിയയാണ്. നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല. എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്. കേസ് കൊടുത്താലും കാര്യമില്ല. പല വീഡിയോകളുടെയും ഔട്ട് എങ്ങനെയാണ് വരികയെന്ന് നമുക്ക് അറിയില്ല. ചിലത് വൾഗറായി കാണിച്ചാണ് പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ മീഡിയയെ കാണുമ്പോൾ അറിയാതെ കോൺഷ്യസാകും. എങ്കിലും ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് ഇന്നത്തെ കാലത്ത് ചിലരെങ്കിലും മനസിലാക്കു‌ന്നതിൽ സന്തോഷമുണ്ട്’ സൗഭാഗ്യ പറയുന്നു.

തന്റെ ഭാര്യയെപ്പറ്റി ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നവനോട് അതേ ഭാഷയിൽ തിരിച്ച് പ്രതികരിക്കാനുള്ള മനസ് തനിക്കില്ലെന്നും അത്തരക്കാരെ നേരിട്ട് കണ്ടാൽ മുഖം നോക്കി അടിക്കുകയായിരിക്കും ആദ്യം ചെയ്യുന്നത് എന്നുമായിരുന്നു അർജുന്റെ പ്രതികരണം.

ഫോറൻസിക് പരിശോധന ഫലം നെഗറ്റീവ്; ആവശ്യത്തിന് തെളിവുകളുമില്ല, ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ് പൊലീസിന് തിരിച്ചടിയായേക്കും

0
Spread the love

ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ പൊലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകൾ സമാഹരിക്കാൻ ഇനിയും പൊലീസിനായിട്ടില്ല. ഫോറൻസിക് പരിശോധന ഫലം നെഗറ്റീവ് ആയാൽ പൊലീസിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയാണ്. മതിയായ തെളിവുകൾ ഇല്ലാതെ തിടുക്കത്തിൽ എടുത്ത കേസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിൽ അന്വേഷണസംഘം. ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. പൊലീസിൽ പരാതി നൽകാൻ ഇല്ല എന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഇതോടെ, ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആലോചന.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts