ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. സിനിമാ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മൊഴി നൽകാനും പരാതി നൽകാനും ചലച്ചിത്ര പ്രവർത്തകർ വിസമ്മതിക്കുന്നുവെന്നാണ് വിവരം.
നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ, ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു.
തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണു കൂടുതലും ചെയ്തത്. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനു പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സംസ്കാരം നടത്തി.
ബേസിൽ ജോസഫ് നായകനായ പൊൻമാൻ അടുത്തിടെയാണ് ഒടിടിയില്‍ എത്തിയത്. ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നക്. ഒടിടി റിലീസിന് ശേഷം, ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപിന്‍റെ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ ശ്രദ്ധേയമാകുകയാണ്
“എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ളതിൽ വച്ച് ഏറ്റവും മികച്ച എവരിമാൻ ആക്ടറില്‍ ഒരാളാണ്. ഇഷ്ടപ്പെട്ടു” എന്നാണ് സംവിധായകൻ അനുരാഗ് കാശ്യപ് പൊന്‍മാന്‍ സംബന്ധിച്ച് എഴുതിയിരിക്കുന്നത്.
മാര്‍ച്ച് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും ചിത്രം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ കൗതുകം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. കന്നഡത്തില്‍ രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ് ചിത്രം. നടനെന്ന നിലയില്‍ ബേസിലിന് വലിയ ബ്രേക്ക് ആണ് ഈ ചിത്രം ഉണ്ടാക്കുക. ഇതര ഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താനും ഇത് കാരണമായേക്കാം
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്‍ലെൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ വിഷു റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവരാണ്.
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്‍റർടെയ്നർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്
നസ്‍ലെൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്
സുനിതാ വില്യംസ് ഭൂമിയിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 9 മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം സുനിതാ വില്യംസ് ഇന്ന് മടങ്ങും. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് സുനിതയും സംഘവും ഭൂമിയിലെത്തുക. സഞ്ചാരികൾ അകത്തു കയറിയ ശേഷം ഡ്രാഗൺ പേടകത്തിന്റെ കവാടം 9 മണിയോടെ അടയ്ക്കും. 10.35നാണ് ബഹിരാകാശ നിലയവുമായി പേടകം വേർപ്പെടുക. നാളെ പുലർച്ചെ 2.41ന് ഡ്രാഗൺ ക്യാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കും. ഫ്ലോറിഡയ്ക്ക് അടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകം സുരക്ഷിതമായി ഇറക്കുക.
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ധീര വീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 27നായിരിക്കും. മോഹൻലാലിന്റെ എമ്പുരാനും മാര്‍ച്ച് 27നാണ് തിയറ്ററുകളില്‍ എത്തുക. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതം നിര്‍വഹിക്കുന്ന വീര ധീര സൂരന്റെ ട്രെയിലര്‍, ഓഡിയോ ലോഞ്ച് മാര്‍ച്ച് 20ന് ചെന്നൈ വേല്‍ ടെക് യൂണിവേഴ്‍സിറ്റി സംഘടിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
എംജി ശ്രീകുമാറുമായുള്ള വിവാഹം കഴിഞ്ഞ് നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും, ഇരുവരുടെയും പ്രണയ ജീവിതത്തെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇനിയും അത്തരം കമന്റുകളോട് മൗനം പാലിക്കില്ല എന്ന് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി ലേഖ എംജി ശ്രീകുമാര്‍ വ്യക്തമാക്കി
മറ്റൊരുത്തനെ ചതിച്ച് ഇവനൊപ്പം വന്നവരല്ലേ എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. എന്താണ് നമ്മുടെ കല്യാണത്തിന് മാത്രം ഇത്രയും പ്രസക്തി എന്നെനിക്കറിയില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതൊന്നും അല്ല ഞങ്ങള്‍. അതിന് പറ്റിയ ചെറിയ പ്രായവും ആയിരുന്നില്ല. രണ്ട് പേരും അന്ന് വെല്‍ സെറ്റില്‍ഡ് ആയിരുന്നു. എനിക്ക് മനസ്സിലാവാത്തത് ദൈവത്തെ അല്ലാതെ ഇനി ആരെയാണ് നമ്മള്‍ ഭയപ്പെടേണ്ടത് എന്നാണ്. ഞങ്ങള്‍ക്ക് ഇത്രയും പ്രായമായി, എന്റെ മകളുടെ കല്യാണം കഴിഞ്ഞു, ജീവിതത്തില്‍ എല്ലാം സെറ്റില്‍ഡ് ആണ്, ഇനി ആരെയും ഭയപ്പെടേണ്ടതില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്ത് മുന്നോട്ടു പോകുക എന്ന് പറഞ്ഞുകൊണ്ടാണ് ലേഖ പറയുന്നു.
ഇനിയും കമന്റുകള്‍ എന്നെയും ശ്രീയേയും വേദനിപ്പിക്കാന്‍ കഴിയില്ല. നാല്‍പത് വര്‍ഷത്തോളമായി ഞങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു, ഇത്രയും കാലം എല്ലാം നേരിട്ടു. ഇനി അതിന്റെ ആവശ്യമില്ല. ഇനി മുതല്‍ ഞാന്‍ പ്രതികരിക്കും, മദ്രാസില്‍ നിന്നുള്ള ഒരു സ്ത്രീ ഞങ്ങള്‍ക്കെതിരെ വളരെ മോശമായി എഴുതിയിരുന്നു. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തു. അവര്‍ മാപ്പ് പറഞ്ഞു. ഇനിയാര് ഞങ്ങളെ കുറിച്ച് മോശമായിട്ട് എഴുതിയാലും അത് ചെയ്യും.
2025 ലെ എന്റെ തീരുമാനം അതാണ്. ഇത്രയും കാലം വളരെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. പക്ഷേ ഇനിയങ്ങനെയല്ല. കമന്റ്‌സ് നോക്കാറൊന്നും ഇല്ല. ചിലര്‍ ഓരോന്ന് എഴുതുകയും വീഡിയോ ചെയ്യുകയുമൊക്കെ ചെയ്യുന്നത് എനിക്ക് പലരും അയച്ചു തരും. തിരവനന്തപുരത്ത് നിന്നുള്ള ഒരു സ്ത്രീ വളരെ മോശമായിട്ടുള്ള കമന്റ്‌സ് ആണ് എനിക്ക് എപ്പോഴും ഇടാറുള്ളത്. പിന്നെ കൊല്ലത്ത് നിന്നുള്ള ഒരു സ്ത്രീയും. ഈ രണ്ട് വ്യക്തികളോടുമായി പറയുകയാണ്, ദയവായി എന്റെയോ എന്റെ ഭര്‍ത്താവിന്റെയോ ഫോട്ടോസ് കാണുകയോ ചെയ്ത് നല്ലതും പറയേണ്ട, ചീത്തയും പറയേണ്ട. ഇനി എന്നെ കുറിച്ച് മോശമായി പറഞ്ഞാല്‍ ഞാന്‍ നിയമപരമായി നേരിടും. ഇനിയും എനിക്ക് കേട്ടിരിക്കേണ്ട കാര്യമില്ല- താരം പറഞ്ഞു.
മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനമെന്ന് പോലീസ്. ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെങ്ങര സ്വദേശിയായ യുവാവ് വർഷങ്ങളോളം പീഡിപ്പിച്ചത്. 23കാരനായ അബ്ദുൾ ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.
”ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയം. സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിച്ചു. ആ ഫുഡിൽ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തി കൊടുത്തു. അങ്ങനെ കുട്ടിയോട് അടുപ്പം സ്ഥാപിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നൽകി ലൈംഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടർന്ന് മറ്റ് ചികിത്സകൾക്ക് ശേഷമാണ് കുട്ടി താൻ അകപ്പെട്ടിരിക്കുന്നത് കെണിയിലാണെന്ന് മനസിലാക്കുന്നതും പൊലീസിന്റെ സഹായം തേടുന്നതും.” പോലീസ് പറയുന്നു
2020 ൽ പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി അബ്ദുൾ ഗഫൂറുമായി പരിചയത്തിലാകുന്നത്. ഇയാൾ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. മറ്റ് വീടുകൾക്ക് മുന്നിൽ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. കൂടാതെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടിയുടെ ആഭരണങ്ങൾ വാങ്ങി വിൽക്കുകയും ചെയ്തിരുന്നു.
പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. കൗൺസിലിംഗ് കൊടുക്കുകയും ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താൻ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കുന്നത്. അബ്ദുൾ ഗഫൂർ പരപ്പനങ്ങാടിയിൽ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്സോ, കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ റിമാൻഡ് ചെയ്തു.
കോള്‍ മെര്‍ജിങ് തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഉപയോക്താക്കളില്‍ നിന്ന് ഒടിപികള്‍ തട്ടിയെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മെര്‍ജ് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍വ്യു എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും സുഹൃത്ത് ലൈനിലുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെടും. എന്നാല്‍ ഈ നമ്പര്‍ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി കോളാണ്.
കോള്‍ മെര്‍ജ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒടിപി തട്ടിപ്പുകാര്‍ കൈക്കലാക്കുകയും യുപിഐ -ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുകയും പണം തട്ടുകയും ചെയ്യുന്നു. പല ഉപയോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് മനസിലാകില്ല.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്‌സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്‌സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
ജീവിതത്തിൻറെ മധ്യകാലഘട്ടം അൽപം പ്രശ്നഭരിതമായ സമയമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. ശരിക്കും ശരീരം കിതച്ചു തുടങ്ങുന്ന സമയം. ഈ സമയത്ത് സ്വന്തം ശാരീരിക, മാനസിക, വൈകാരിക ക്ഷേമത്തിനായി കുറച്ചധികം ശ്രദ്ധ സ്ത്രീകൾ സ്വയം നൽകേണ്ടതുണ്ട്.
എന്നാൽ പല കാരണങ്ങളാലും ഇത്തരത്തിൽ സ്വന്തം ആരോഗ്യം നോക്കാൻ പലർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. കുടുംബം, കുട്ടികൾ, കരിയർ, സാമൂഹിക ജീവിതം, ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാമായി പലർക്കും ഇതിന് നേരം കിട്ടാറില്ല എന്നത് മറ്റൊരു കാരണം. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൻറെ മധ്യകാലഘട്ടത്തിൽ വരുത്തുന്ന അഞ്ച് തെറ്റുകൾ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ പുതു തലമുറയെ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം
സ്വയം പരിചരിക്കാൻ സമയമില്ലായ്മ
ചുറ്റുമുള്ളവരുടെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധയും പരിചരണവും നൽകുന്നവരാണ് പൊതുവേ സ്ത്രീകൾ. എന്നാൽ ഈ ശ്രദ്ധ സ്വന്തം കാര്യത്തിലും കാണിക്കണം. മറ്റാർക്കും വേണ്ടിയല്ലാതെ അവനവന് വേണ്ടി എല്ലാ ദിവസും കുറച്ച് സമയം ഒഴിച്ചിടണം. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ, ഇഷ്ടപ്പെട്ട ഹോബികൾ പിന്തുടരാനോ യാത്ര ചെയ്യാനോ സുഹൃത്തുക്കളോട് സംസാരിക്കാനോ ഒക്കെ ഈ സമയം വിനിയോഗിക്കാം. ശാരീരികമായും മാനസികമായും സ്വയം റീചാർജ് ചെയ്യാൻ ഇത്തരത്തിൽ ഒഴിച്ചിടുന്ന സമയം സ്ത്രീകളെ സഹായിക്കും.
ഹൃദയാരോഗ്യം അവഗണിക്കുന്നത്
ഓരു പ്രായം കഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം തങ്ങളുടെ ഹൃദയാരോഗ്യം ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. രക്തസമ്മർദം, ഗ്ലൂക്കോസ് തോത്, ബോഡി മാസ് ഇൻഡെക്സ്, കൊളസ്ട്രോൾ എന്നിവ ഇടയ്ക്ക് പരിശോധിക്കാനും മറക്കരുത്
ആവശ്യത്തിന് വൈറ്റമിൻ ബി-12 ഇല്ലാത്ത അവസ്ഥ
പ്രായമാകുന്തോറും വയറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ കുറയും. ഇത് ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ബി-12 ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ശരീരം ആരോഗ്യത്തോടെ ഇരിക്കാനും നന്നായി പ്രവർത്തിക്കാനും വൈറ്റമിൻ ബി-12 ആവശ്യമായ തോതിൽ വേണ്ടതാണ്. മുട്ട, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ബി12 അടങ്ങിയതാണ്
മുടിയെ ഓർത്തുള്ള ആധി
പ്രായമാകുമ്പോൾ മുടി കൊഴിയുന്നതും നരയ്ക്കുന്നതും ഉള്ള് കുറയുന്നതുമെല്ലാം സ്വാഭാവികമാണ്. ഇത് അംഗീകരിക്കാൻ തയാറാകണം. ഉള്ള മുടി നല്ല സ്റ്റൈലിലും നിറത്തിലും കൊണ്ടു നടക്കുന്നത് മുടിയെ ഓർത്തുള്ള അനാവശ്യമായ ഉത്കണ്ഠ അകറ്റി ആത്മവിശ്വാസം നൽകും.