Home Blog Page 2

ഇതെന്തുപറ്റി ഈ പിള്ളേര്‍ക്കെല്ലാം? പൊതുവേദിയിലെ ചില നടിമാരുടെ വേഷവിധാനത്തെ കുറിച്ച് മല്ലിക സുകുമാരൻ

0
Spread the love

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള സെലബ്രിറ്റി നടിമാരുടെ വേഷവിധാനം സമീപകാലത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ബോബി ചെമ്മണ്ണൂര്‍-ഹണി റോസ് വിവാദത്തോടെയാണ് ഇത്തരം ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് മാറുന്നത്. പലരും ബോധപൂര്‍വം തന്നെ ഗ്ലാമറസ് വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന വിമര്‍ശനങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇപ്പോഴിതാ പാശ്ചാത്യ സംസ്‌കാരത്തിന്റെ മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള പുതുതലമുറയുടെ പ്രവണതകളെക്കുറിച്ചും കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുമെല്ലാം തന്റെ നിലപാട് തുറന്നുപറയുകയാണ് നടി മല്ലികാ സുകുമാരന്‍.

സ്ത്രീ ശാക്തീകരണം എവിടെനിന്ന് തുടങ്ങണം. അതാണ് ആദ്യം ചര്‍ച്ചചെയ്യേണ്ട ഒരു കാര്യം. ഇത് സ്ത്രീകളില്‍ നിന്നുതന്നെ തുടങ്ങണം. സ്വന്തം മക്കളെ തന്റെ കൈക്കുള്ളില്‍ ഒതുക്കിനിര്‍ത്തി നല്ല കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാനും വേണ്ടാത്തതിനെ തിരസ്‌കരിക്കാനുമൊക്കെ ഉപദേശം കൊടുത്ത് അമ്മയുടെ സ്ഥാനത്ത് നില്‍ക്കാന്‍ അമ്മമാര്‍ ഭയപ്പെടുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കഷ്ടമാണത്. എങ്ങോട്ടാണ് കേരളം പോകുന്നതെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.

‘പാശ്ചാത്യരാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റിനിര്‍ത്തി മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള ഒരു വാസന സ്ത്രീകളിലും പുരുഷന്‍മാരിലും വലിയതോതില്‍ ഇന്നുണ്ട്. ഒരുവിഭാഗം ആള്‍ക്കാര്‍ ഈ പാശ്ചാത്യ സംസ്‌കാരത്തില്‍നിന്ന് പ്രധാനമായും അടര്‍ത്തിയെടുക്കുന്നത് വേഷവിധാനമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനിത് എന്റെ വീട്ടിലടക്കം എല്ലായിടത്തും പറയുന്നതാണ്. ഞാനടക്കമുള്ള സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍, അടുക്കളയില്‍ ജോലിചെയ്യുമ്പോഴൊക്കെ നൈറ്റി ധരിക്കാറുണ്ട്. നമുക്ക് അതാണ് സൗകര്യവും. പക്ഷേ, ഒരു മാന്യമായ സദസിനു മുന്നില്‍ പോകുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ വേഷവിധാനം ചെയ്യണം. എനിക്ക് വളരെ അടുത്തറിയാവുന്ന, ഞാന്‍ എന്റെ മക്കളെ പോലെ സ്‌നേഹിച്ചിരുന്ന ഒരുപിടി നായികമാരുണ്ട്. അത് സിനിമയാകട്ടെ സീരിയലാകട്ടെ, ഹാഫ് സാരിയൊക്കെ ഉടുത്ത് നല്ല പട്ടുപാവാടയും ബ്ലൗസുമൊക്കെയിട്ട് നടന്ന പിള്ളേരൊക്കെ ഇപ്പോള്‍ പൊതുവേദികളില്‍ വരുമ്പോള്‍ അവരുടെ വേഷവിധാനം കാണുമ്പോള്‍ ഒരുനിമിഷം ഞാന്‍ പോലും നോക്കാറുണ്ട്. ഇതെന്തുപറ്റി ഈ പിള്ളേര്‍ക്കെല്ലാം എന്ന് തോന്നാറുണ്ട്’, അവര്‍ പറഞ്ഞു.

ഫാൻസ് ഷോ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ കാലി! എമ്പുരാൻ ബുക്കിങ് കുതിക്കുന്നു, ബുക്ക് മൈ ഷോ സെർവർ പോലും പണിമുടക്കി

0
Spread the love

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചു. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു.

ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നനത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ

മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

കണ്ണൂരിൽ മധ്യവയസ്‌കനെ വെടിവച്ച് കൊലപ്പെടുത്തി; കാരണം കൊല്ലപ്പെട്ടയാളുടെ ഭാര്യുമായുള്ള സൗഹൃദം പഴയപോലെ തുടരാനാകാത്തത്

0
Spread the love

കണ്ണൂർ: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ്‌ അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് ഇന്ന് തിരച്ചിൽ നടത്തും.

രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മദ്യലഹരിയിലായിരുന്ന പ്രതിയെ സ്വബോധത്തിൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്.

വെളുക്കാൻ വിലകൂടിയ ക്രീമുകൾ തന്നെ തേക്കണമെന്നില്ല; അതിലും ഗുണം തരും ഈ പൊടി കൈകൾ..

0
Spread the love

പൊതുവേ, സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എല്ലാവരും മറ്റുള്ളവര്‍ക്കൊപ്പം സുന്ദരിയായി തോന്നിക്കാന്‍ വേണ്ടി പലതരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നു. സമ്പന്നർ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ, മധ്യവർഗം വീട്ടിൽ തന്നെയുള്ള കടലപ്പൊടി, ഗോതമ്പ് മാവ് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് സ്വയം സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ആ രീതിയിൽ, വീട്ടിൽ തന്നെ നിങ്ങളുടെ മുഖം എളുപ്പത്തിൽ തിളക്കമുള്ളതാക്കാൻ ഈ നുറുങ്ങുകൾ ഉപയോഗിക്കാം. ഇതിന് വളരെ കുറച്ച് ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ.

അരിപ്പൊടി – ഒരു ടീസ്പൂൺ തേൻ – ഒരു ടീസ്പൂൺ പഞ്ചസാര – അര ടീസ്പൂൺ തക്കാളി –

ഒരു പാത്രമെടുത്ത് അതിൽ അരിപ്പൊടി ചേർത്ത് തേൻ ചേർത്ത് ഇളക്കുക. അടുത്തതായി, പഞ്ചസാരയും തക്കാളി പേസ്റ്റും ചേർത്ത് ഇത് മുഖത്ത് പുരട്ടുക. പെട്ടെന്ന് തന്നെ മാറ്റം കാണാൻ സാധിക്കും. ഇത് സ്വയം പരീക്ഷിച്ചു നോക്കൂ.

ഒരു പാത്രമെടുത്ത് അതിൽ അരിപ്പൊടി ചേർത്ത് തേൻ ചേർത്ത് ഇളക്കുക. അടുത്തതായി, പഞ്ചസാരയും തക്കാളി പേസ്റ്റും ചേർത്ത് ഇത് മുഖത്ത് പുരട്ടുക. പെട്ടെന്ന് തന്നെ മാറ്റം കാണാൻ സാധിക്കും. ഇത് സ്വയം പരീക്ഷിച്ചു നോക്കൂ.

യുവാവിനെ മർദ്ധിച്ച്, ദൃശ്യങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസും വച്ചു; കൊടും ക്രൂരത ‘പണി’ സിനിമയെ അനുകരിച്ചെന്ന് പ്രതിയുടെ മൊഴി

0
Spread the love

പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി. പണി സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നതിന് സമാനമായിട്ടായിരുന്നു ശ്രീരാജ്, യുവാവിനോട് ക്രൂരത കാട്ടിയത്.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണം. പിന്നീട് ഭീഷണിപ്പെടുത്തി വീടിന് പുറത്തുകൊണ്ടുപോയി കാല് തല്ലിയൊടിക്കുകയടക്കം ചെയ്തു. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ട ആളുടെ വാട്സാപ്പിൽ സ്റ്റാറ്റസും ആക്കി. ഇതിന് പിന്നാലെ ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണി സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണ് എന്ന് ശ്രീരാജ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഗൗതമിക്ക് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞതോടെ കമൽഹാസൻ ഉപേക്ഷിക്കുകയായിരുന്നോ? സോഷ്യൽ മീഡിയയിൽ ചർച്ച!

0
Spread the love

തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഗൗതമി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലുമെല്ലാം മുന്‍നിര നായികയായി അവര്‍ വളര്‍ന്നു. ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് ഗൗതമി. സിനിമയെ വെല്ലുന്നതാണ് ഗൗതമിയുടെ ജീവിതം. ക്യാന്‍സര്‍ എന്ന മാഹാമാരിയെ പൊരുതി തോല്‍പ്പിച്ച് പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട് ഗൗതമി.

ഇപ്പോഴിതാ ഗൗതമിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലപ്പി അഷ്‌റഫ് ഗൗതമിയെക്കുറിച്ച് സംസാരിക്കുന്നത്. ഗൗതമിയുടെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ചും കമല്‍ ഹാസനുമൊപ്പമുള്ള ജീവിതത്തെക്കുറിച്ചും ക്യാന്‍സര്‍ രോഗകാലത്തെക്കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗോപികാ വസന്തം എന്ന ഗാനം കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനൊപ്പം മനസിലേക്ക് ഓടിയെത്തുന്ന നായികയുടെ മുഖമാണ് ഗൗതമി.അഞ്ച് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച അതിപ്രശസ്ത. ശരിക്കും ഗൗതമിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. സിനിമാക്കാര്‍ മാത്രമല്ല എല്ലാവരും പഠിച്ചിരിക്കേണ്ട പാഠങ്ങള്‍ അവരുടെ ജീവിതത്തിലുണ്ട്.

ആന്ധ്ര സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ മകളായിരുന്നു ഗൗതമി. ബന്ധുക്കള്‍ നിര്‍മ്മിച്ച ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സിനിമയിലേക്കുള്ള ശരിക്കുമുള്ള എന്‍ട്രി രജനീകാന്ത് ചിത്രം ഗുരുശിഷ്യനാണ്. സിനിമയേക്കുറിച്ച് ഒന്നും അറിയാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. സിനിമയൊന്നും കാണാത്ത പെണ്‍കുട്ടി. വര്‍ഷത്തില്‍ ഒരു സിനിമ കണ്ടാലായി, അത്രമാത്രം എന്നാണ് ഗൗതമി തന്നെ പറയുന്നത്. ഗുരുശിഷ്യനില്‍ അഭിനയിക്കാന്‍ ധൈര്യം പകര്‍ന്നത് രജനീകാന്താണെന്ന് അവര്‍ ഓര്‍ക്കുന്നുണ്ട്.

ഗുരുശിഷ്യന്‍ വന്‍ഹിറ്റായി. അതോടുകൂടി ഗൗതമി ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വന്ന സിനിമകളും വിജയിച്ചു. അതോടെ ഗൗതമി ഒന്നാം നിര നായികമാരില്‍ ഒരാളായി മാറി. തമിഴില്‍ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പത്തോളം സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹിസ് ഹൈസ് അബ്ദുള്ള, മമ്മൂട്ടിയുടെ ധ്രുവവും സുകൃതവും, സുരേഷ് ഗോപി നായകനായ സാക്ഷ്യവും ചുക്കാനും ജയറാം നായകനായ അയലത്തെ അദ്ദേഹവുമെല്ലാം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ഗൗതമി ഗസ്റ്റ് റോളില്‍ വന്ന് അഭിനയിച്ച് തരംഗമായ പാട്ടാണ് ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ. അതേപ്പറ്റി ഗൗതമി പറയുന്നത് സ്‌നേഹ ബന്ധങ്ങള്‍ മറക്കാന്‍ പാടില്ലല്ലോ അതിനാല്‍ മാത്രമാണ് ആ ഗസ്റ്റ് റോള്‍ ചെയ്തത് എന്നാണ്. ആ ചിത്രത്തിലെ ഡാന്‍സ് മാസ്റ്ററും പ്രഭുദേവയുടെ പിതാവുമായ സുന്ദര്‍ മാസ്റ്റര്‍ നേരിട്ട് വന്ന് കണ്ട് അഭ്യാര്‍ത്ഥിച്ചിരുന്നു. കൂടാതെ അന്ന് പുതുമുഖമായിരുന്ന സംവിധായകന്‍ ശങ്കര്‍ വീട്ടില്‍ വന്ന് പാട്ട് കേള്‍ക്കിപ്പിക്കുകയും ചെയ്തു. ആ പാട്ട് തരംഗമായപ്പോള്‍ നിരവധി നിര്‍മ്മാതാക്കള്‍ അത്തരം റോളുകളുമായി അവരെ സമീപിച്ചുവെങ്കിലും അവര്‍ അതൊന്നും സ്വീകരിച്ചില്ല.

1998 ല്‍ സന്ദീപ് ഭാട്ടിയെ എന്ന ബിസിനസുകാരനെ അവര്‍ വിവാഹം കഴിച്ചു. എന്നാല്‍ 1999 ല്‍ തന്നെ വേര്‍ പിരിഞ്ഞു. അതില്‍ ജനിച്ച കുട്ടിയാണ് സുബ്ബലക്ഷ്മി. പിന്നീട് കമല്‍ ഹാസനൊപ്പം 2005 മുതല്‍ 2016 വരെ വിവാഹമെന്ന കരാറില്‍ ഏര്‍പ്പെടാതെ പരസ്പര ധാരണയോടെ ഒരുമിച്ച് ജീവിച്ചു. ആ ജീവിതത്തിന് ഇടയിലാണ് ക്യാന്‍സര്‍ പിടിപെടുന്നത്. വേര്‍പിരിയലിന്റെ കാരണം ഗൗതമി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കി.

ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരന്‍, അയാള്‍ക്ക് എന്ത് ധാര്‍മ്മികത എന്ന് എതിര്‍കക്ഷികള്‍ പ്രചരണം നടത്തി. അതോടെ കമല്‍ഹാസന്റെ പാര്‍ട്ടി ഒരു സീറ്റ് പോലും നേടാതെ ദയനീയമായി ഒലിച്ചു പോയി. ഗൗതമി ക്യാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തുന്നത് അവര്‍ തന്നെയാണ്. ഗൗതമിയ്ക്ക് സ്തനാര്‍ബുദമായിരുന്നു. സ്വയം പരിശോധനയില്‍ മുഴ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഡോക്ടറെ സമീപിച്ചപ്പോള്‍ മാമോഗ്രാം വഴി അത് സ്ഥിരീകരിക്കുകയും ചെയ്തു.

തനിക്ക് വേദനയും ഡിസ്ചാര്‍ജും പനിയും തുടങ്ങി യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ഗൗതമി പറയുന്നത്. നമ്മുടെ എത്ര ഇഷ്ടതാരങ്ങളുടെ ജീവന്‍ ഈ മഹാമാരി അപഹരിച്ചിരിക്കുന്നു. എന്നാല്‍ സര്‍വൈവസ് ചെയ്തവരുമുണ്ട്. തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ബേധപ്പെടുന്ന അസുഖമാണെന്ന സന്ദേശം ഗൗതമിയുടെ ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷനിലൂടെ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.രോഗത്തിന്റെ ചികിത്സയ്ക്കിടെ 15 കോടിയോളം വില വരുന്ന വസ്തു വില്‍ക്കാന്‍ വിശ്വസ്തനായ മാനേജരുടെ പേരില്‍ പവര്‍ ഓഫ് അറ്റോണി കൊടുത്തു. അത് അയാള്‍ തന്റെ ഭാര്യയുടേയും മറ്റ് പലരുടേയും പേരിലേക്ക് മാറ്റി തിരിമറി നടത്തി. ഒരുപക്ഷെ അയാള്‍ വിചാരിച്ചിരുന്നത് ഗൗതമി രോഗവിമുക്തയായി ഒരിക്കലും തിരിച്ചുവരില്ലെന്നാകും. ആ വസ്തു തിരിച്ചു പിടിക്കാന്‍ അവര്‍ ഒരുപാട് ഇടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് കയറി ഇറങ്ങി. കോടതിയെ സമീപിച്ചപ്പോള്‍ നീതിപൂര്‍വ്വമായ പരിഹാരം ഉണ്ടാക്കിക്കൊടുത്തു. ഈ കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും ജയിലിലടയ്ക്കുകയും ചെയ്തു. ഇതില്‍ ഒരു കുന്ദംകുളം സ്വദേശിയും ഉണ്ട്.

എമ്പുരാനിലെ ആ സർപ്രൈസ് വില്ലൻ ഫഹദ് ഫാസിലോ അതോ കൊറിയൻ താരമോ? ത്രില്ലടിപ്പിച്ച് ഡ്രാഗൺ ചിത്രം

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 51 ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. അതേസമയം അബ്രാം ഖുറേഷിയായി മോഹൻലാലും സയീദ് മസൂദായി പൃഥ്വിരാജും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു പുറംതിരിഞ്ഞ് നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖം ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രെയിലറിലും അണിയറ പ്രവർത്തകർ സർപ്രൈസ് ആയി നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഇത്രയധികം ഹൈപ്പ് കൊടുത്ത് സർപ്രൈസ് ആക്കി നിർത്തുന്ന വ്യക്തി ആരായിരിക്കും എന്ന ഭയങ്കര ചർച്ചയിലാണ് ആരാധകരും സിനിമ പ്രേമികളും.

സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഈ കലക്കൻ സർപ്രൈസ് താരം ആരാണെന്നത് 27ന് തിയേറ്ററിൽ അറിയാം.

മമ്മൂക്കയുടെ വീട്ടിൽ ഇനി ആരാധകർക്കും താമസിക്കാം; ആഡംബര വസതി തുറന്നു കൊടുക്കുന്നതിന്റെ പിന്നിലെ കാരണമിത്

0
Spread the love

വൻ കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി അഭിനയത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തിരിക്കുകയാണെന്നാണ് റിപ്പോ‌ർട്ട്. ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ കഴിഞ്ഞദിവസം അറിയിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതിന്റെ വാർത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുമായി ബന്ധപ്പെട്ട മറ്റൊരു വിവരമാണ് പുറത്തുവരുന്നത്.

തന്റെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടിയും കുടുംബവും എന്നാണ് റിപ്പോർട്ടുകൾ. കൊച്ചി പനമ്പിള്ളി നഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്നുകൊടുക്കുകയാണെന്നാണ് വിവരം. അത്യാഡംബര സൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്. നാല് വർഷം മുൻപുവരെ സകുടുംബം മമ്മൂട്ടി ഇവിടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പുതിയ വീട് പണിതതോടെ കുടുംബം അങ്ങോട്ടേയ്ക്ക് താമസം മാറി. പനമ്പിള്ളിയിലെ വീട് റിസോർട്ടാക്കി മാറ്റിയിരിക്കുകാണ് താരം. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

‘പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്’; ആറ്റുകാൽ പൊങ്കാല ദിവസത്തെ അനുഭവം പറഞ്ഞ് നടി മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ‘ഞാൻ ക്രിസ്റ്റ്യാനിറ്റിയിൽ വളർന്ന ഒരാളാണ്. പക്ഷേ എന്നെ കണ്ടാൽ ആരും ക്രിസ്ത്യാനി ആണെന്ന് പറയില്ല. എനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേൾക്കാൻ വലിയ ഇഷ്ടമാണ്. അമ്പലത്തിലൊക്കെ പോകുമായിരുന്നു. കഴിഞ്ഞവർഷം ഞാൻ ഒറ്റയ്ക്ക് ആണ് പൊങ്കാലയിടാൻ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും ഞാൻ പൊങ്കാല ഇട്ടില്ല എന്ന തോന്നൽ ഉള്ളിൽ തോന്നി. അങ്ങനെയാണ് ആദ്യമായി പൊങ്കാലയിടാൻ പോയത്. അന്ന് ഇത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എന്താണ് മേടിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. ഫ്ളാറ്റിലെ ചേട്ടനാണ് സാധനങ്ങൾ മേടിച്ചു തന്നത്. അടുത്തുണ്ടായിരുന്ന ചേച്ചിമാർ പറഞ്ഞു തന്നതു കേട്ട് ഞാൻ ഇട്ടു. അന്ന് എനിക്ക് കിട്ടിയ സംതൃപ്‍തിയും സന്തോഷവും സുഖവും ജീവിതത്തിൽ മറ്റൊരിക്കലും കിട്ടിയിട്ടില്ല. ആറ്റുകാൽ അമ്മ എന്റെ അടുത്ത് വന്നു ഇരുന്ന ഫീൽ ആയിരുന്നു. പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്. ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു”, എന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.

നിങ്ങളുടെ മുഖത്തെ ചുളിവുകളും വരകളും ഇക്കാരണങ്ങൾ കൊണ്ടാവാം; മാറാന്‍ പരീക്ഷിക്കേണ്ട വഴികള്‍..

0
Spread the love

പ്രായമാകുമ്പോൾ, ചർമ്മത്തിന് കൊളാജൻ, ദൃഢത എന്നിവ നഷ്ടപ്പെടുകയും മുഖത്ത് ചുളിവുകളും വരകളും ഉണ്ടാവുകയും ചെയ്യും. പ്രായം കൂടാതെ, നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവയും ചുളിവുകൾക്ക് കാരണമാകും. മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ

കറ്റാർവാഴ ജെല്‍ പുരട്ടുന്നത് ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തില്‍ ജലാംശം നൽകുകയും ചെയ്യും. ഇത് ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും.

തൈര്

മുഖത്ത് തൈര് ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൈരിലെ ലാക്റ്റിക് ആസിഡിന്‍റെ ഉള്ളടക്കം മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകൾ, പിഗ്മെന്‍റേഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

ബനാന മാസ്ക്

വാഴപ്പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. മോയ്സ്ചറൈസിംഗ് ഗുണങ്ങളും ഇവയ്ക്കുണ്ട്

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കാനും നേർത്ത വരകളെ കുറയ്ക്കാനുമുള്ള കഴിവുണ്ട്. അതിനാല്‍ മുഖത്ത് മുട്ടയുടെ വെള്ള പുരട്ടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പം നിലനിർത്താന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യാം.

വിറ്റാമിൻ സി

വിറ്റാമിൻ സി കൊളാജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാല്‍ വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നേർത്ത വരകളും ചുളിവുകളും മാറ്റാന്‍ ഗുണം ചെയ്യും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts