Home Blog Page 2

വിജയം തുടർന്ന് തുടരും! എമ്പുരാനെയും വീഴ്‍ത്തി, ഇനി മുന്നിൽ ഒരേയൊരു പടം മാത്രം

0
Spread the love

തുടരും മലയാള സിനിമ കണ്ട എക്കാലത്തെയും വിജയമായി മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി രൂപയിലധികം നേടിയിട്ടുണ്ട് തുടരും. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലുമെത്തി. 40 ലക്ഷം ടിക്കറ്റുകളിലധികം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ച് എമ്പുരാനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് തുടരും

ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍..

1. മഞ്ഞുമ്മല്‍‌ ബോയ്സ്- 4.32M

2. തുടരും- 4.02M

3. എമ്പുരാൻ- 3.78M

4. ആവേശം- 3.02M

5. ആടുജീവിതം- 2.92M

6. പ്രേമലു- 2.44

7. എആര്‍എം- 1.89M

8.മാര്‍ക്കോ- 1.8M

9. ഗുരുവായൂര്‍ അമ്പലനടയില്‍- 1.7M

10. നേര്- 1.6M

വിനോദ നികുതിയടക്കം ഒഴിവാക്കണം; വീണ്ടും സർക്കാരിനെ സമീപിച്ച് നിർമ്മാതാക്കളുടെ സംഘടന

0
Spread the love

സിനിമ മേഖലയിലെ പ്രതിസന്ധിയിൽ വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിലേക്ക് എന്ന നിലപാടുമായി നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു.

വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം. ഇതിൽ സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. ഇടപെടൽ ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന സർക്കാരിന് കത്ത് നൽകി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് കത്ത് നൽകിയത്. വിനോദ നികുതിയടക്കം ഒഴിവാക്കണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഒരു പവന്റെ ഇന്നത്തെ വിലയറിയാം…

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 70,440 ആയി കുറഞ്ഞു. ഇന്നലെ 70, 840 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 8,805 രൂപയുമായിട്ടുണ്ട്.

ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില റിപ്പോര്‍ട്ട് ചെയ്തത്. 70,000 രൂപയായിരുന്നു പന്ത്രണ്ടാം തീയതി ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. അതേസമയം രണ്ട്, മൂന്ന്, നാല് തീയതികളില്‍ അടുപ്പിച്ച് മൂന്ന് ദിവസം സ്വര്‍ണവില 70,040 രൂപയായി തുടര്‍ന്നിരുന്നു

പാകിസ്ഥാന്‍റെ ഉറക്കംകെടുത്തുന്ന ഇന്ത്യയുടെ വജ്രായുധം; ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ രംഗത്ത്

0
Spread the love

പാകിസ്ഥാന്‍റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ലോക രാജ്യങ്ങളുടെ നീണ്ടനിര. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ഡ്രോണ്‍- മിസൈല്‍ ആക്രമണവുമായി പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചു. എന്നാല്‍ കൃത്യതയിലും പ്രഹരശേഷിയിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പേടിച്ച് പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ നിന്ന് പിന്‍മാറി വെടിനിര്‍ത്തലിന് തയ്യാറായി. ഇന്ത്യയുടെ മിസൈല്‍ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് വാങ്ങിക്കൂട്ടാന്‍ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ 17 രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീന്‍സായിരുന്നു. ഫിലിപ്പീന്‍സിന് ഇന്ത്യ 375 മില്യണ്‍ ഡോളര്‍ കരാറിന്‍റെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോള്‍ ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്‍റീന, വെനസ്വേല, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് മിസൈല്‍ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്‌ഡേറ്റുകള്‍ ഈ മിസൈല്‍ സാങ്കേതികവിദ്യയില്‍ വരുത്തി. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ), റഷ്യൻ ഫെഡറേഷന്‍റെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.

സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്‌മോസിന് മാക് 3 വേഗത്തില്‍ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. അതായത് പല പാക് നഗരങ്ങളെയും ചുട്ടെരിക്കാന്‍ ബ്രഹ്മോസ് മതിയെന്ന് സാരം. വേഗതയ്ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പില്‍ നിന്ന് വെറും 10 മീറ്റര്‍ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളില്‍ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. മാക് 2.8-നും മാക് 3.5-നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് മേൽ പതിക്കും

ലിസ്റ്റിൻ പറഞ്ഞ ആ ‘പ്രമുഖ നടൻ’ ഞാൻ; എല്ലാം മാർക്കറ്റിങ് തന്ത്രമെന്ന് ധ്യാൻ ശ്രീനിവാസൻ

0
Spread the love

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവനയിലെ ‘പ്രമുഖ നടന്‍’ താനാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു അതെന്നും ധ്യാൻ പറഞ്ഞു. പുതിയ സിനിമയുടെ ഭാഗമായുള്ള പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരുത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റെ പ്രതികരണം.

‘ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്’ എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.

ഈ അടുത്തായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ വിവാദ പരാമർശം നടത്തിയത്. ‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,’ എന്നായിരുന്നു ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പരാമർശം.

അതേസമയം, ലിസ്റ്റിന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുകയാണ്. നിവിന്‍ പോളി ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ പങ്കുവച്ചിരുന്നു. ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.

‘ന്യൂക്ളിയർ ബ്ളാക്മെയിലിൻ്റെ കാറ്റഴിച്ചുവിട്ടു, ഇന്ത്യയുടെ മിസൈലുകളെ ഓർത്താൽ പാകിസ്താൻ ഇനി ഉറക്കമുണ്ടാവില്ല’: മോദി

0
SYDNEY, AUSTRALIA - MAY 24: Indian Prime Minister Narendra Modi speaks at a joint news conference with Australian Prime Minister Anthony Albanese (R) at Admiralty House on May 24, 2023 in Sydney, Australia. Modi is visiting Australia on the heels of his and Albanese's participation in the G7 summit in Japan. (Photo by Saeed Khan-Pool/Getty Images)
Spread the love

ഇന്ത്യന്‍സേന പാകിസ്താൻ്റെ ന്യൂക്ളിയര്‍ ബ്ളാക്മെയിലിന്റെ കാറ്റഴിച്ചുവിട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സാധാരണ സൈനിക നടപടിയായിരുന്നില്ലായെന്നും ഭാരതത്തിൻ്റെ അന്തസ്സിന് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികൻ്റെയും പ്രതിജ്ഞയാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദംപൂർ വ്യോമതാവളത്തിലെ സൈനികരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

നമ്മുടെ സഹോദരിമാരുടെയും പെണ്‍കുട്ടികളുടെയും സിന്ദൂരം മായ്ക്കാന്‍ ശ്രമം ഉണ്ടായപ്പോള്‍ ഭീകരുടെ വീട്ടില്‍ പോയി തിരിച്ചടി നല്‍കി. ഭീകരവാദത്തെ അതിന്റെ കേന്ദ്രത്തില്‍ ചെന്ന് തകര്‍ത്തു. പാകിസ്താൻ ആര്‍മിയും ഇന്ത്യയുടെ കരുത്തറിഞ്ഞു. പാകിസ്താനിലെ ഒരു ഭീകരകേന്ദ്രവും സുരക്ഷിതമല്ല. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയും ബാക്കിവെക്കില്ല. ഇന്ത്യൻ സേനയെ അവർ വെല്ലുവിളിച്ചു പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം വര‍്ദ്ധിപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി ഓപ്പറേഷന്‍ സിന്ദൂര്‍ മാറി. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷനിലൂടെ തകർത്തത്. സൈന്യം ഒന്നായി നിന്ന് പോരാടിയതിൻ്റെ ഫലമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം നടത്തിയ പോരാട്ടം ദശകങ്ങളോളവും അതിന് ശേഷവും ഓര്‍മ്മിപ്പിക്കപ്പെടുമെന്നും പുതിയ തലമുറക്ക് പ്രേരണയും ആവേശവുമാണ് സൈന്യമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. ‘ഇന്ത്യന്‍ സേന പുതിയ ഇതിഹാസം രചിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന വാക്യത്തിൻ്റെ ശക്തി ലോകം കണ്ടു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ പ്രാര്‍ത്ഥന ഇന്ത്യന്‍ സേനക്കൊപ്പം ഉണ്ടായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സാധാരണ സൈനിക നടപടിയല്ല. ഇന്ത്യ ബുദ്ധന്റെയും ഗുരു ഗോവിന്ദിന്‍റെയും മണ്ണാണ്. ഒരു ആണവ ഭീഷണിയും ഇന്ത്യയിൽ വിലപ്പോവില്ല. ഇന്ത്യന്‍ സേനകളെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നേട്ടമാണിത്. കര-നാവിക-വ്യോമ സേനകളും ബിഎസ്എഫും മികച്ച പ്രകടനം കാഴ്ചവെച്ചു.ഭീകരതയെ പിന്തുണയ്ക്കുന്ന സർക്കാരിനെയും സൂത്രധാരന്മാരെയും വെറുതെ വിടില്ല. ഇന്ത്യയുടെ പുതിയ രൂപമാണ് ലോകം ഇപ്പോൾ കാണുന്നത്. ശക്തമായ സുരക്ഷാ കവചം ഇന്ത്യയുടെ പുതിയ പെരുമയായി. ലോകത്തെ മികച്ച സൈനിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ധൈര്യത്തിൻ്റെ അടയാളമാണ്. ഇതാണ് പുതിയ ഭാരതം’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ എയർഫോഴ്സിനെയും പ്രധാനമന്ത്രി പ്രസംഗത്തിനിടയിൽ പ്രകീർത്തിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന് മുന്നിൽ പാക് സേന ഭയന്നുവിറച്ചു പാക്കിസ്താനിലെ ഭീകര ക്യാമ്പുകൾ തകര്‍ത്തുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പാക്കിസ്താന്‍ സിവിലി‍യന്‍ വിമാനങ്ങളെ കവചമാക്കി ഇന്ത്യയെ ആക്രമിച്ചു. സൈന്യത്തിന്‍റെ കൃത്യതയും വേഗതയും ശത്രുവിനെ അതിശയിപ്പിച്ചു. കരുതലോടെ വ്യോമസേന പ്രത്യാക്രമണം നടത്തി. ഇന്ത്യയുടെ ഡ്രോണുകളെയും മിസൈലുകളെയും കുറിച്ച് ചിന്തിച്ചാൽ പാകിസ്താന് ഇനി ഉറക്കം കിട്ടില്ല. സിവിലിയന്‍ വിമാനങ്ങളെ സംരക്ഷിച്ച് കൃത്യതയോടെ പാക്കിസ്താനെ പാഠം പഠിപ്പിച്ചു. ഭീകരതക്ക് കനത്ത മറുപടി നല്‍കും. ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യൻ സേന വേഗത്തിലും കൃത്യതയോടെയും തിരിച്ചടിച്ചു. ഭീകരവാദത്തിന് എതിരായ രാജ്യത്തിന്റെ ലക്ഷ്മണ രേഖ ഇപ്പോള്‍ വ്യക്തമായി. ഇനിയൊരു ഭീകര ആക്രമണം ഉണ്ടായാല്‍ ഇന്ത്യയുടെ പ്രതികരണം കനത്തതായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എല്ലാം തുറന്നു പറയണം! രേണുവിന് പിന്നാലെ യൂട്യൂബ് ചാനലുമായി കൊല്ലം സുധിയുടെ മകനും

0
Spread the love

യൂട്യൂബിൽ സജീവമായി അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽ ദാസ്. കിച്ചു ആർ ഡി എന്നാണ് രാഹുലിന്റെ യൂട്യൂബ് ചാനലിന്റെ പേര്. കൊല്ലം സുധിയുടെ ഭാര്യ രേണുവും കഴിഞ്ഞ ദിവസം വ്ളോഗിങ്ങ് ആരംഭിച്ചിരുന്നു. രേണു സുധി എന്നു തന്നെയാണ് ചാനലിന്റെ പേര്.

അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പലരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു.

“പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്. ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ.. എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ?”, എന്നാണ് രാഹുൽ കുറിച്ചത്.

സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പമുള്ള വീഡിയോകളും ഇളയ സഹോദരൻ റിതുവിനെ സർപ്രൈസായി കാണാൻ പോകുന്ന വീഡിയോയും ജിം വ്ളോഗുമൊക്കെയാണ് രാഹുൽ ദാസ് ഇതുവരെ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രാഹുൽ സുധിയുടെ കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ വീട്ടിൽ രേണുവും മകൻ റിതുലുമാണ് താമസിക്കുന്നത്.

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്; വൈകാരിക കുറിപ്പുമായി നടി ആലിയ ഭട്ട്

0
Spread the love

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ ഭീകരതയിൽ കണ്ണീരു പൊടിയാത്ത ഒരു മനുഷ്യഹൃദയങ്ങളും ഉണ്ടാവില്ല. അത്രമാത്രം ഭയാനകമാണ് യുദ്ധത്തിന്റെ ഓരോ ദൃശ്യങ്ങളും. ഇപ്പോഴിതാ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട് എന്നും വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണരൂപം:

അമ്മമാരുടേത് വലിയ ത്യാഗമാണ്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്. തന്റെ കുട്ടി നേരിടുന്നത് താരാട്ടുപാട്ടുകളുടേതല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ രാത്രിയാണെന്ന് അറിയുന്ന അമ്മ… ഞായറാഴ്ച നാം മാതൃദിനം ആഘോഷിച്ചു. പൂക്കള്‍ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍, വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

അതുകൊണ്ട് ഇന്ന് രാത്രിയിലും ഇനി വരുന്ന എല്ലാ രാത്രികളിലും, സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കുറയുകയും സമാധാനത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കൂടുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന, കണ്ണീരടക്കിപ്പിടിക്കുന്ന ഓരോ രക്ഷിതാക്കള്‍ക്കും സ്‌നേഹം അയക്കുന്നു. കാരണം നിങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ സംരക്ഷകര്‍ക്കായി. ഇന്ത്യക്കായി. ജയ് ഹിന്ദ്…

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; ആദംപൂരിൽ നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനം

0
Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചു. അവിടെ വെച്ച് ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും സൈനികരുമായി ആശയവിനിമയം നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപൂർ വ്യോമതാവളം.

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി സായുധ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്.

“ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” -പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

‘അച്ഛനും അമ്മയും ക്ഷമിക്കണം’, മുറിക്കുള്ളിൽ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി യുവതി

0
Spread the love

പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ​ഗോ​പിക ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് ‘അച്ഛനും അമ്മയും ക്ഷമിക്കണം’ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. ​പോസ്റ്റുമോർട്ടം നടപടികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts