Home Blog Page 20

പുതിയ സിനിമ കൂട്ടായ്മയില്‍ ആശയക്കുഴപ്പമില്ല, ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ: ആഷിഖ് അബു

0
Spread the love

തൊഴിലാളികളുടെ ശാക്തീകരണവും പുത്തൻ സിനിമ സംസ്കാരവും ലക്ഷ്യമിട്ട് മലയാള സിനിമയില്‍ രൂപം കൊണ്ട പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ നിലവിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് സംവിധായകൻ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചർച്ചയായതിനു പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ ഇത്തര സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിഖിന്റെ വിശദീകരണം.

അതേസമയം പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. ശേഷം സംശയങ്ങള്‍ എല്ലാം തീര്‍ക്കുമെന്നാണ് ആഷിഖ് അബു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല ആഷിഖും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കും.

സിനിമാക്കാർക്ക് എസ്ഐടിയിലുള്ളവരുമായി സൗഹൃദം, അന്വേഷണത്തിൽ ആശങ്കയെന്ന് സാന്ദ്രാ തോമസ്

0
Spread the love

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സിനിമാ മേഖലിലുള്ള ചിലരുടെ അടുത്ത സുഹൃത്തുക്കളുമുണ്ടെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. സിനിമാ മേഖലയിൽ തിരുത്തലുകളാണ് ആവശ്യം. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് സൌഹൃദമാണെന്ന് പറയുമ്പോൾ ഭയം തോന്നിയിട്ടുണ്ടെന്നും സാന്ദ്ര റിപ്പോർട്ടറിനോട് പറഞ്ഞു.

‘ഹേമകമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ നടികൾ എങ്ങനെയൊക്കെ ആക്രമിക്കപ്പെട്ടു, പ്രതികൾക്ക് എന്തൊക്കെ ശിക്ഷ ലഭിക്കും എന്നതൊന്നുമല്ല പ്രധാനം. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എന്ത് തിരുത്തലുകൾ കൊണ്ടുവന്നു എന്നതാണ്. എസ്ഐടി വരുമ്പോഴും പലരും ഭയന്നാണ് ഇരിക്കുന്നത്. എന്റെ മുന്നിൽവെച്ച് തന്നെ സംഘടനയിലുള്ള ചിലർ പറഞ്ഞിട്ടുണ്ട് ‘എസ്ഐടിയിലുള്ള വ്യക്തി അടുത്ത സുഹൃത്താണ്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാൽ മതി’ എന്ന്. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ എങ്ങനെ ഇവരുടെ മുന്നിൽ പോയി നേരിട്ട ദുരനുഭവം പറയുമെന്നാലോചിച്ച് ഭയം തോന്നിയിട്ടുണ്ട്’, സാന്ദ്രാ തോമസ് പറഞ്ഞു.

സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനെ കുറിച്ചും സാന്ദ്ര തോമസ് പരാമർശിച്ചു. നിലവിലെ സംഘടനകളിൽ നിന്ന് നീതി ലഭിക്കാതാവുമ്പോഴാണ് പുതിയ സംഘടനകൾ രൂപീകരിക്കപ്പെടുന്നത്. പുതിയ സംഘടന തിരുത്തൽ ശക്തിയാകട്ടെയെന്നാണ് പ്രതീക്ഷ. ഇത്തരം സംഘടനകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വർഷങ്ങളായി സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് ഇപ്പോഴും തുടരുന്നത്. കാലങ്ങളായി തലപ്പത്തിരിക്കുന്നവർക്കെതിരെ പലർക്കും സംസാരിക്കാൻ പേടിയാണ്. ഈ രീതിക്ക് മാറ്റം വരാൻ തീർച്ചയായും ബദൽ സം​ഘടനകൾ രൂപവത്കരിക്കപ്പെടേണ്ടതുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.

സംവിധായകരുടെ സംഘടനയിലെ ഭാ​ഗമാണ് ഞാൻ. ഒന്നര ലക്ഷം രൂപ കൊടുത്താണ് സംഘടനയിൽ ചേർന്നത്. ഇവിടെ തിരുത്തലുകൾ സംഭവിക്കട്ടെയെന്ന് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. ഫെഫ്കയ്ക്ക് മാത്രമുള്ള ബദൽ സംഘടനയല്ല. ഫിലിം മേക്കേഴ്സ് എന്നതാണ് പുതിയ സംഘടന മുന്നോട്ടുവെക്കുന്ന ആശയം. അതിൽ സംവിധായകരോ നിർമാതാക്കളോ മാത്രമല്ല, എഡിറ്റർമാരും ക്യാമറമാൻമാരുമുൾപ്പെടെ എല്ലാവരും വരുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

ആദ്യദിനം പത്തുപേർ പോലും ഇല്ലാതെ ഷോ മുടങ്ങി; ഇപ്പോൾ ടിക്കറ്റ് കിട്ടാത്ത അവസ്ഥ, മൗത്ത് പബ്ലിസിറ്റിയിൽ കത്തിക്കയറി കിഷ്‍കിന്ധാ കാണ്ഡം

0
Spread the love

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഗംഭീര തുടക്കത്തിന്റെ വർഷമായിരുന്നു. ദേശീയതലത്തിലേക്ക് മാത്രമല്ല അന്തർദേശീയ തലത്തിലേക്കും മലയാള സിനിമയുടെ പേരും പെരുമയും ഉയർത്തി കാട്ടുന്ന ചിത്രങ്ങൾ ആയിരുന്നു മിക്കവയും. ഇത്തരത്തിൽ ഓണം റിലീസ് ആയി എത്തിയ ചിത്രങ്ങളും വലിയ ചർച്ചയാകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

പതിവ് ഓണ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളാണ് ഈ ഉത്സവ കാലത്ത് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കിഷ്‍കിന്ധാ കാണ്ഡം, കൊണ്ടൽ, അജയന്റെ രണ്ടാം മോഷണം എന്നിവയായിരുന്നു ശ്രദ്ധേയമായ ഓണ ചിത്രങ്ങൾ. ഇതിൽ തന്നെ കിഷ്‍കിന്ധാ കാണ്ഡന്റെ വിജയം എടുത്തു പറയേണ്ടതാണ്. ആദ്യ ദിവസങ്ങളിൽ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ലക്ഷങ്ങളുടെ മാത്രം കലക്ഷൻ നേടാൻ സാധിച്ചിരുന്ന ചിത്രം പോകെ പോകെ പ്രമോഷനുകൾക്കപ്പുറം പ്രേക്ഷക പ്രശംസയിലൂടെ പിന്നീടങ്ങോട്ട് കത്തി കയറുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പത്തുപേർ പോലും ഇല്ലാത്തതിനാൽ പല തീയേറ്ററുകളിലും ഷോ മുടങ്ങിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ കണക്കുകൾ പുറത്തു വരുമ്പോൾ ചിത്രം വൈകാതെ പത്തു കോടി കടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ആയിട്ട് ഇന്ന് ആറാം ദിവസമാണ്.

ഓണം റിലീസായി സെപ്റ്റംബർ 12ന് ആണ് കിഷ്‍കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. ദിൻജിത്ത് അയ്യത്താൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ സിനിമയിൽ ആസിഫ് അലിയ്ക്ക് ഒപ്പം വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം, അജയന്റെ രണ്ടാം മോഷണം ആ​ഗോളതലത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ നേട്ടം.

അങ്ങനെയെങ്കിൽ ഔദ്യോഗികമായി അറിയിക്കും, അതുവരെ പ്രചരിക്കുന്ന ഒന്നും എന്‍റെ അറിവോടെയല്ല: ലിജോ ജോസ് പെല്ലിശ്ശേരി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചർച്ചയായതിനു പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. തൊഴിലാളികളുടെ ശാക്തീകരണവും പുത്തൻ സിനിമ സംസ്കാരവും ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലായിരുന്നു സംഘടനയുടെ രുപീകരണം. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ.

നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.

“മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല”, എന്നായിരുന്നു ലിജോ ജോസിന്‍റെ വാക്കുകള്‍.

കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; പേരിന്റെ സ്ഥാനത്ത് ‘ഒന്ന്’

0
Spread the love

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു.@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ് വേർഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ ഈ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ സുധാകരന്‍ എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എകസ് എന്ന സമൂഹമാധ്യമത്തിലെ തന്റെ പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പഴയപേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്

മുംബൈയില്‍ 30 കോടിയുടെ ഫ്ലാറ്റ് വാങ്ങി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

0
Spread the love

മുംബൈയില്‍ 30 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്ന ഫ്ലാറ്റ്. ഇതൊരു ഡ്യൂപ്ലെക്സ് അപ്പാര്‍‌ട്ട്മെന്‍റ് (രണ്ട് വീടുകള്‍ ചേര്‍ന്നത്) ആണെന്നും പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ പേരിലാണ് വാങ്ങലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

30.6 കോടിയാണ് പ്രസ്തുത ഫ്ലാറ്റിന്‍റെ വിലയെന്ന് സ്ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ സ്ഥാപകന്‍ വരുണ്‍ സിംഗ് പറയുന്നു. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റിന് നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവുമുണ്ട്. സെപ്റ്റംബര്‍ 12 നാണ് ഇത് സംബന്ധിച്ച കരാര്‍ ആയത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 1.84 കോടിയും രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ 30000 രൂപയുമാണ് അടച്ചിരിക്കുന്നത്. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പൃഥ്വിരാജിന്‍റെ തീരുമാനത്തിന്‍റെ ഭാഗമാണോ ഇത് എന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളിലെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍.

2012 ല്‍ അയ്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു പൃഥ്വിരാജിന്‍റെ ബോളിവുഡ് അരങ്ങേറ്റം. സച്ചിന്‍ കുണ്‍ഡാല്‍ക്കര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷമായിരുന്നു പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രതിനായകനായിരുന്നു പൃഥ്വിരാജ്. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം എത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സലാറും പൃഥ്വിരാജിന് വലിയ മൈലേജ് നേടിക്കൊടുത്ത ചിത്രമാണ്. പ്രഭാസിനൊപ്പം ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്

ഹരിയാന റജിസ്ട്രേഷൻ വാഹനമായതിനാൽ വിട്ടുപോയാൽ പിടികൂടുക പ്രയാസം; യാത്രികനെ ഇടിച്ചിട്ട ലോറി സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടിച്ച് നടി നവ്യ

0
Spread the love

പകടം നടന്നത് അറിയാതിരുന്നിട്ടാണോ എന്തോ ട്രെയിലർ മുന്നോട്ടു പോകുന്നതും കണ്ടു. ആ ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു. ഞങ്ങൾ കാറിനു വേഗം കൂട്ടി. ഹോണടിച്ച് ട്രെയിലറിനെ ഓവർടേക്ക് ചെയ്തു മുൻപിൽ കാർ നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. ട്രെയിലർ ഡ്രൈവറോട് അപകടവിവരം പറഞ്ഞു. നവ്യ ഇതിനിടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട്‌ എഎസ്‌ഐയും സ്ഥലത്തെത്തി. സൈക്കിൾ യാത്രക്കാരനെ പൊലീസ് ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങൾ യാത്ര തുടർന്നു. നവ്യയുടെ അച്ഛൻ പറഞ്ഞതിങ്ങനെ..

‘‘എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. കൺമുന്നിൽ അപകടം നടന്നിട്ടും കണ്ടില്ലെന്നു നടിച്ചു പോയാൽ ആ സൈക്കിൾ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ഞങ്ങൾ ചിന്തിച്ചു. തുടർന്നാണു ട്രെയിലറിനെ പിന്തുടർന്നു നിർത്തിച്ചത്. ഹരിയാന റജിസ്ട്രേഷൻ വാഹനമായതിനാൽ ഇവിടെനിന്നു വിട്ടുപോയാൽ കണ്ടുകിട്ടുക പ്രയാസമാണ്. ഞങ്ങൾ ട്രെയിലർ തടഞ്ഞപ്പോഴേക്കും പൊലീസെത്തി, ആളുകളും കൂടി. നവ്യയുടെ പിതാവ് പറഞ്ഞു.

അതൊരു പാവം മനുഷ്യൻ, അറിവില്ലായ്മ കൊണ്ടാണ്; തന്റെ ചിത്രത്തിനെതിരായ ആറാട്ടണ്ണന്റെ റിവ്യുവിൽ പ്രതികരിച്ച് ശീലു ഏബ്രഹാം

0
Spread the love

ഒമർ ലുലു സംവിധാനം ചെയ്ത ഓണം റിലീസ് ചിത്രമായ ബാഡ് ബോയ്സിനെതിരെ ആറാട്ട് അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിയുടെ റിവ്യൂവിൽ പ്രതികരിച്ച് നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം. ആറാട്ടണ്ണൻ ഒരു കഥയില്ലാത്ത മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് സിനിമയ്ക്കെതിരെ പറഞ്ഞതെന്നുമായിരുന്നു ശീലുവിന്റെ പ്രതികരണം.

‘‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ.’’– എന്നിങ്ങനെയായിരുന്നു ശീലു ഏബ്രഹാമിന്റെ വാക്കുകൾ.

അതേസമയം ചിത്രത്തിനെതിരെയുള്ള ആറാട്ടണ്ണന്റെ നെഗറ്റീവ് റിവ്യൂ സംവിധായകൻ ഒമർ ലുലുവിന്റെ തന്നെ മാർക്കറ്റ് തന്ത്രമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.ആറാട്ടണ്ണന്റെ നെഗറ്റീവ് റിവ്യൂ വൈറൽ ആയതോടെ ഇത് യൂട്യൂബ് പേജിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു

താനും പുതിയ സിനിമ സംഘടനയ്‌ക്കൊപ്പം! പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനും

0
Spread the love

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച മലയാള സിനിമയിലെ പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനും. താനും സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട് എന്നും നിഷ്പക്ഷവും പുരോഗമനപരവുമായ ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണെന്നും സംവിധായകൻ വ്യക്തമാക്കി.

സ്വന്തം കാര്യസാധ്യത്തിനായി സംഘടനകളെ ഹൈജാക്ക് ചെയ്ത് നേതാക്കൾ ഉപയോഗിക്കുന്ന അവസ്ഥ മാറണം. ജൂനിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതാകണം സംഘടന. വൈകാതെ അംഗത്വം സ്വീകരിക്കുമെന്നും വിനയൻ വ്യക്തമാക്കി.

അതേസമയം തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിഖ് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണിത്: വ്യാജ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു

0
Spread the love

ടോവിനോ തോമസ് നായകനായി ഓണം റിലീസായി എത്തിയ അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായവും കളക്ഷനും സൃഷ്ടിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചത്.

ഇത്തരത്തിൽ പരസ്യമായി ട്രെയിനിലിരുന്ന് വ്യാജ പതിപ്പ് കാണുന്ന യാത്രക്കാരന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത പരസ്യ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. സമാന പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വീട്ടിലിരുന്ന് ഒരാൾ അജയ്ന്റെ രണ്ടാം മോഷണം കാണുന്ന വീഡിയോയാണ് ലിസ്റ്റിൻ സ്റ്റീഫൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഒരു നിർമ്മാതാവിന്റെയും സംവിധായകന്റെയും നൂറിലധികം വരുന്ന ഒരു ടീമിന്റെയും സ്വപ്നങ്ങളും അധ്വാനങ്ങളും ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത് എന്നാണ് വീഡിയോക്കൊപ്പം ലിസ്റ്റീൻ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🏻
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു 🙏🏻🙏🏻
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ…
ഈ നേരവും കടന്നു പോവും 🙏🏻
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts