Home Blog Page 207

ചക്ക പഴത്തിലെ സുമ! റാഫിയും ഭാര്യയും വേർപിരിഞ്ഞോ? അഡ്ജസ്റ്റ് ചെയുന്ന വ്യക്തിയല്ല താനെന്ന് ഭാര്യ

0
Spread the love

ചക്കപ്പഴം എന്ന ഒറ്റ കോമിക് സീരിയലിലൂടെ തലവര മാറിയ നടനാണ് റാഫി. ഫ്ലവേഴ്സ് ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും എന്ന സീരിയലിന് പ്രേക്ഷകർ നൽകിയ അതേ പിന്തുണ തന്നെ പിന്നാലെ വന്ന ചക്കപ്പഴത്തിനും പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. സീരിയലിലെ റാഫിയുടെ അനിയൻ കഥാപാത്രമായ സുമേഷിനെ വളരെ അടുപ്പത്തോടെയാണ് പ്രേക്ഷകർ എന്നും കണ്ടിട്ടുള്ളത്. ചക്കപ്പഴത്തിന് പിന്നാലെ റാഫിക്ക് കൂടുതൽ സീരിയലുകളിലും സിനിമകളിലും അവസരവും ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയ ഇൻഷുറൻസ് ആയ മഹീനയാണ് റാഫിയുടെ ഭാര്യ. റാഫിയെ മിനിസ്ക്രീനിൽ കണ്ടു ഇഷ്ടപ്പെട്ടു തന്നെയാണ് വിവാഹത്തിലേക്ക് എത്തുന്നത് എന്നും ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം വ്ലോഗുകൾ വഴി പ്രേക്ഷകരുമായി പങ്കുവെക്കുന്ന മഹിനാ ഈ ഇടയ്ക്ക് ദുബായിലേക്ക് തനിച്ച് പോയതും കുറച്ചുകാലമായി റാഫിയെ വീഡിയോകളിൽ കാണാത്തതും താരത്തിന്റെ ആരാധകർ ചൂണ്ടി കാണിച്ചിരുന്നു. ഇപ്പോഴിതാ വ്യക്തമാക്കിയില്ലെങ്കിലും ഇരുവരും അകൽച്ചയിൽ ആണെന്ന അനുമാനത്തിലെത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

ഇരുവരും വേർപിരിഞ്ഞോ എന്ന് തരത്തിൽ താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ തന്നെ കമന്റുകൾ വന്നതോടെ ഉത്തരമായി മഹീനയുടെ പുതിയ വ്ളോഗ് എത്തിയിരിക്കുകയാണ്. നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ.

വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല എന്നു പറഞ്ഞുകൊണ്ടാണ് മഹീന വീഡിയോ തുടങ്ങുന്നത്. ലവ് മാര്യേജ് നല്ലതാണോ എന്ന ചോദ്യത്തിന് അതൊക്കെ നമുക്കു കിട്ടുന്ന പാർട്ണറെപ്പോലെ ഇരിക്കും എന്നാണ് മഹീന മറുപടി നൽകുന്നത്. ”നമ്മുടെ ജീവിതം എന്താകുമെന്ന് പ്രവചിക്കാൻ ആകില്ല. എന്റെ കാര്യം അങ്ങനെയാണ്. അഡ്ജസ്റ്റ് ചെയ്യുക എന്ന വാക്ക് കേൾക്കുന്നതേ എനിക്ക് ഒട്ടും ഇഷ്ടമല്ല. അഡ്ജസ്റ്റ് ചെയുന്ന വ്യക്തി അല്ല ഞാൻ”, മഹീന പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്കിപ്പോൾ പറയാൻ താത്പര്യമില്ലെന്നും മഹീന പറയുന്നു. ”അത്തരം കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാം. ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ആഗ്രഹം. എപ്പോഴും ഹാപ്പി ആയിരിക്കാനാണ് ശ്രമിക്കുന്നത്” മഹീന കൂട്ടിച്ചേർത്തു.

ആഡംബരക്കാറിന് ഇഷ്ട നമ്പർ വേണം! പണം ഇറക്കി കുഞ്ചാക്കോ ബോബൻ, തോറ്റു പിന്മാറി നിവിൻ പോളി

0
Spread the love

ആഡംബര കാറുകള്‍ക്ക് ഇഷ്ട നമ്പറുകള്‍ ലഭിക്കാനായി എറണാകുളം ആര്‍ടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. ഡിജി സീരിസില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനുമാണ് കഴിഞ്ഞ ദിവസം കാക്കനാട് ആര്‍ടി ഓഫീസല്‍ എത്തിയത്.കെഎല്‍ 07 ഡിജി 0459 നമ്പറിനായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. കെഎല്‍ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു. 0459 നമ്പര്‍ ഫാന്‍സി നമ്പര്‍ അല്ലാത്തതിനാല്‍ മറ്റ് ആവശ്യക്കാര്‍ ഉണ്ടാകില്ല എന്നാണ് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകര്‍ എത്തിയതോടെ നമ്പര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു.ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ നമ്പര്‍ സ്വന്തമാക്കി. നിവിന്‍ പോളിയുടേത് ഫാന്‍സി നമ്പര്‍ ആയതിനാല്‍ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കി. നിവിന്‍ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം കെഎല്‍ 07 ഡിജി 0007, 46.24 ലക്ഷം രൂപയ്ക്കും കെഎല്‍ 07 ഡിജി 0001, 25.52 ലക്ഷം രൂപയ്ക്കും ലേലത്തില്‍ പോയിരുന്നു. അതേസമയം, സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരെല്ലാം വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയവരാണ്.

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ? കാണേണ്ടത് എപ്പോള്‍? അറിയാം..

0
Spread the love

ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അന്നേ ദിവസത്തെ ആദ്യ കാഴ്ചയ്ക്കുമുണ്ട് പ്രത്യേകത. വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷയില്‍, വിഷുക്കണിയായി സമ്പല്‍സമൃദ്ധമായ കാഴ്ചകളാണ് ഓട്ടുരുളിയിലൊരുക്കുന്നത്. കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ നിറഞ്ഞ പ്രകൃതിവിഭവങ്ങളും നാളികേര മുറിയില്‍ എണ്ണ ഒഴിച്ച് തെളിയിച്ച് തിരിയുമായി വിഷുക്കണി കണ്ടാണ് അന്നേ ദിവസം തുടങ്ങുന്നത്. ഐശ്വര്യസമ്പൂര്‍ണമായ, പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുകയെന്നാണ് വിശ്വാസം.

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?

വിളവെടുപ്പിന്റെ ഉത്സവം കൂടിയായ വിഷുവിന് കാര്‍ഷിക വിളകള്‍ക്ക് തന്നെയാണ് കണിയില്‍ പ്രാധാന്യം. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറക്കണം. ധാന്യസമൃദ്ധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും ഇതിന് മുകളില്‍ വെക്കാം. പ്രകൃതിയുടെ പ്രതിഫലനത്തിനൊപ്പം നമ്മുടെ തന്നെ ജീവാത്മാവാണ് വാല്‍ക്കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നത്. കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയ്‌ക്കൊപ്പം ചക്ക, മാങ്ങ തുടങ്ങി എല്ലാ പഴങ്ങളും ഓട്ടുരുളിയില്‍ മനോഹരമായി വെക്കാം. ഇതിനൊപ്പം കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും വെള്ളം നിറച്ച കിണ്ടിയും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹമോ ചിത്രമോ വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.

കണി കാണേണ്ടത് എപ്പോള്‍?

ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ വിഷുക്കണി കാണണമെന്നാണ് വിശ്വാസം. രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണിത്. അതായത് സൂര്യോദയം ആറ് മണിക്കാണെങ്കില്‍, പുലര്‍ച്ചെ 4.24ന് ബ്രഹ്‌മമുഹൂര്‍ത്തം തുടങ്ങും. 5.12ഓടെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ബ്രഹ്‌മമുഹൂര്‍ത്തം എപ്പോഴാണെന്ന കാര്യത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്.

ഈ സമയത്ത് കണി കാണാന്‍ സാധിക്കാത്തവര്‍ക്ക് സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളില്‍ കണി കാണുന്നത് ഉത്തമമാണെന്നും പറയുന്നു. കണി കാണുമ്പോള്‍ കണിയൊരുക്കിയിരിക്കുന്ന മുഴുവന്‍ വസ്തുക്കളിലേക്കും കണ്ണെത്തണം എന്നാണ് വിശ്വാസം.

കലാഭവൻ മണിയുടെ ആഗ്രഹം സഫലീകരിക്കാൻ മകൾ; പുതിയ വീഡിയോ വൈറൽ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുകയാണ്.

മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ കലാഭവൻമണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും താരത്തിന്റെ കയ്യിലുണ്ടല്ലോ!ഇപ്പോഴിതാ ഇപ്പോഴിതാ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിയുടെയും കൂട്ടുകാരുടെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വീട്ടിലെത്തിയ കൂട്ടുകാർക്ക് അച്ഛന്റെ ഓർമ കുടീരവും പാടിയുമൊക്കെ കാണിച്ചുകൊടുക്കുന്ന ശ്രീലക്ഷ്മിയാണ് വീഡിയോയിലുള്ളത്.

അച്ഛന്റെ വലിയൊരു സ്വപ്‌നം സഫലമാക്കാനുള്ള ഓട്ടത്തിലായിരുന്നു ശ്രീലക്ഷ്മി. പൂർണ പിന്തുണ നൽകി അമ്മ നിമ്മിയും കൂടെ നിന്നു. ഇപ്പോൾ എറണാകുളത്തെ ശ്രീനാരായണ കോളേജ് ഒഫ് മെഡിക്കൽ സയൻസിൽ എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥിനിയാണ്. നിമ്മിയേയും ശ്രീലക്ഷ്മിയേയും കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

വൈറൽ പോസ്റ്റ്

അച്ഛൻ പോയെങ്കിലും അച്ഛന്റെ സ്വപ്നങ്ങൾക്കു പിന്നാലെയായിരുന്നു കലാഭവൻ മണിയുടെ ഭാര്യയും മകളും. മകളെ ഒരു ഡോക്ടറാക്കണം, അവൾ പഠിച്ചിറങ്ങുമ്പോഴേക്കും സ്വന്തമായി ഒരാശുപത്രി തുടങ്ങണം, ചാലക്കുടിയിലെ പാവപ്പെട്ടവർക്ക് അവിടെ ചികിത്സ നൽകണം എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

തുടർന്നാണ് എറണാകുളത്തെ ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശനം നേടിയത്. ഇപ്പോൾ എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൊന്നും സജീവമല്ല. അതുകൊണ്ടു തന്നെ, ശ്രീലക്ഷ്മിയുടെ വിശേഷങ്ങളൊന്നും തന്നെ ആരും അറിയാറുമില്ല. എന്നാലിപ്പോഴിതാ, ശ്രീലക്ഷ്മിയുടെ കൂട്ടുകാരികൾ വീട്ടിലെത്തിയപ്പോൾ പകർത്തിയ വീഡിയോയാണ് വൈറലായി മാറുന്നത്.

ഈ വീഡിയോയിലും വലിയ മാറ്റങ്ങളൊന്നും തന്നെ ശ്രീലക്ഷ്മിയ്ക്ക് സംഭവിച്ചിട്ടില്ല എങ്കിലും, പഴയ ചമ്മൽ അങ്ങനെ തന്നെ ഉണ്ട്. അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീലക്ഷ്മിയും. അച്ഛന് പിറന്നാൾ സമ്മാനം കിട്ടിയ ആന, താൻ വരച്ച ചിത്രങ്ങൾ, അച്ഛന്റെ ഓർമ്മ കുടീരം, പാടി അങ്ങനെ അങ്ങനെ എല്ലാ ഓർമ്മകളും കൂട്ടുകാർക്കായി ശ്രീ വീഡിയോയിൽ കാണിച്ചു നൽകുന്നുണ്ട്. കൂട്ടുകാരി ശിൽപയോട് ആണ് ശ്രീ വിശേഷങ്ങൾ പങ്കിടുന്നത്. 2016ലാണ് കലാഭവൻ മണി മരിക്കുന്നത്. അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീലക്ഷ്മി.

പഠിക്കാൻ മിടുക്കിയായിരുന്നു. അച്ഛന്റെ മരണം നൽകിയ വേദനയിലാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടിയത്. തുടർന്ന് പ്ലസ് ടുവിനും മികച്ച മാർക്ക് വാങ്ങി. കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാണ് രണ്ടു വർഷത്തോളം കാത്തിരുന്ന് എൻട്രൻസ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. തുടർന്ന് മകൾക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളേജിന് തൊട്ടടുത്ത് ഒരു ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിക്കുകയാണ് നിമ്മിയും

മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണിക്കൂടാരം വീട്ടിൽ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. നിമ്മിയും ശ്രീലക്ഷ്മിയും എറണാകുളത്തേക്ക് മാറിയതോടെ മാതാപിതാക്കൾ നിമ്മിയുടെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. വല്ലപ്പോഴും അവധിയ്ക്ക് മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തുന്നത്. അല്ലെങ്കിൽ ബന്ധുക്കളാരെങ്കിലും എത്തി വീടും പരിസരവും വൃത്തിയാക്കിയിടും.

അല്ലാത്തപക്ഷം, പൂർണമായും ആ വീട് പൂട്ടിക്കിടക്കുകയാണ് ഇപ്പോൾ. കലാഭവൻ മണി ജീവിച്ചിരുന്ന കാലത്ത് രാവിലെ മുതൽ ആ വീട്ടിലേക്ക് സന്ദർശകരുടെ ബഹളമായിരുന്നു, സഹായം ചോദിച്ച് എത്തുന്നവരും ഒന്നു കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെയായി നൂറുകണക്കിന് പേരായിരുന്നു ഓരോ ദിവസവും ഈ മണികൂടാരത്തിലേക്ക് എത്തിയിരുന്നത്.

എന്നാൽ മണിയുടെ മരണ ശേഷം അതിനൊക്കെ അവസാനമാകുമെന്ന് കരുതിയവർക്ക് തെറ്റി. മരണ ശേഷവും മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അൽപ്പനേരമിരുന്ന് അദ്ദേഹത്തിന്റെ കാലടികൾ പതിഞ്ഞ മണ്ണിൽ അൽപ്പ നേരം ഇരുന്ന് ആണ് പലരും മടങ്ങിപ്പോവുക. അത്രത്തോളം സ്‌നേഹമാണ് ആരാധകർ ആ നടനോട് കാട്ടിയിരുന്നത്.

പിരിഞ്ഞതിനുശേഷം ഇക്കാലം വരെ ഒരു മോശം വാക്കുപോലും തന്നെ പറ്റി അദ്ദേഹം പറഞ്ഞിട്ടില്ല, പ്രഭുദേവ നല്ല അച്ഛൻ: ആദ്യ ഭാര്യ

0
Spread the love

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായുള്ള നടനാണ് പ്രഭുദേവ. ഇന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ അഭിനയത്തിന് പുറമേ സംവിധായകനായും നൃത്തസംവിധായകനായും സിനിമാമേഖലയില്‍ തിരക്കേറിയ കലാകാരനാണ്. പ്രഭുദേവയുടെ സിനിമകള്‍ പോലെതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. ആദ്യഭാര്യ റംലത്തുമായി വേർപിരിഞ്ഞതും പിന്നീട് നടി നയൻതാരയുമായുള്ള പ്രണയവുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രഭുദേവയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ റംലത്ത്.

വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ പ്രഭുദേവയുടെ പിന്തുണ വളരെവലുതായിരുന്നുവെന്ന് പറയുകയാണ് റംലത്ത്. പിരിഞ്ഞതിനുശേഷം തന്നേക്കുറിച്ച് മോശമായി ഒന്നും പ്രഭുദേവ പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് താനും മോശമായി പറയില്ലെന്നും റംലത്ത് പറഞ്ഞു.

‘പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കളെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കള്‍ക്ക് എന്താണ് ഇഷ്ടം അതുമാത്രമേ അദ്ദേഹം ചെയ്യൂ, അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല’, റംലത്ത് പറഞ്ഞു.

ജീവിതത്തില്‍ ഒരുഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ടഘട്ടം വന്നു. വിവാഹമോചിതയായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളേക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിനുശേഷമാണ് അവരോട് പറയുകയെന്നും അവര്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.’പിരിഞ്ഞതിനുശേഷം എന്നേക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലാണല്ലോ അദ്ദേഹത്തോട് ദേഷ്യം വരിക. എന്നേക്കുറിച്ച് ഒരുവാക്കുപോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളേക്കുറിച്ച് ഞാനും മോശമായി പറയില്ല’, റംലത്ത് വ്യക്തമാക്ക.

എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി! ബസൂക്കയിൽ നിന്ന് പിൻവാങ്ങാൻ ശ്രമിച്ചിരുന്നു: ആറാട്ടണ്ണൻ

0
Spread the love

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളികളുടെ വിഷു ആഘോഷം ബസുക്ക എടുത്തുവെന്നും ചിത്രത്തിന്റെ അവസാന 30 മിനിറ്റ് ഒരു രക്ഷയും ഇല്ലെന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയവെ അപ്രതീക്ഷിതമായി ചിത്രത്തിന് ട്രോളുകൾ വന്നു നിറഞ്ഞിരുന്നു.

ചിത്രത്തിലെ ഒരു കാമിയോ റോള്‍ കാരണമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വന്നു തുടങ്ങിയത്. ആറാട്ടണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആണ്ചിത്രത്തിന്റെ ഒരു പീക്ക് മുമെന്റിൽ കാമിയ റോളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ താൻ എത്തിപ്പെട്ടതിനെ കുറിച്ചും പിൻവാങ്ങാൻ പല തവണ ശ്രമം നടത്തി എന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് അണ്ണൻ.

‘‘ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ്.പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി. സന്തോഷ് വർക്കി പറയുന്നു.

ആ പടവും ഒടിടിയിലേക്ക്; എക്സ്ട്രാ ഡീസന്റ് എവിടെ കാണാം എന്നറിയാം..

0
Spread the love

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. ഡാർക്ക് ഹ്യൂമർ സ്വഭാവത്തിൽ ഒരു ഫാമിലി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തിയേറ്ററുകളിലെത്തി സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഡിസംബർ 20 നായിരുന്നു എക്സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെയ്ക്കുന്നത്.

സ്വർണവില സർവകാല റെക്കോർഡിൽ! ഇന്ന് കൂടിയത് 1480 രൂപ

0
Spread the love

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

‘തീയിൽ കുരുത്തവനാ വെയിലത്ത്‌ വാടില്ല’; എമ്പുരാനുമായി ബന്ധപ്പെട്ട കളിയാക്കലുകളിൽ പ്രതികരിച്ച് മണിക്കുട്ടൻ

0
Spread the love

മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നിട്ടു നിൽക്കുന്ന എമ്പുരാനിൽ വൻതാര നിര തന്നെയുണ്ട്. എന്നാൽ സ്ക്രീൻ ടൈം കുറവായതിൻ്റെ പേരിൽ ട്രോളുകളിലൂടെ ഏറെ കളിയാക്കലുകൾ നേരിടുകയാണ് മണിക്കുട്ടൻ. അത്തരത്തിലൊരു ട്രോൾ വീഡിയോ പങ്കുവച്ച് തന്നെ കളിയാക്കിയവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലുകളും മറികടന്ന് ഇവിടെ വരെ എത്താൻ സാധിക്കുമെങ്കിൽ ഇനിയും മുന്നോട്ട് പോകും എന്നാണ് മണിക്കുട്ടൻ കുറിച്ചിരിക്കുന്നത്.

മലയാളത്തിലെ അത്രയധികം കളക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്‍മസമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപ്പെടില്ല, എപ്പോഴും പറയുന്നതു പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.”

പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമാ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എൻ്റെ ഊർജം, എൻ്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഒരു ഓർമപ്പെടുത്തൽ ആണ്, തീയിൽ കുരുത്തവനാ വെയിലത്ത്‌ വാടില്ല ”എന്നാണ് മണിക്കുട്ടൻ കുറിപ്പിൽ പറയുന്നത്.

ട്രോൾ വരുന്നുണ്ടെങ്കിൽ അതിനർത്ഥം പടം മികച്ചതായി എന്നാണ്. ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതു കൊണ്ടാണ് ഇത്തരം പോസ്റ്റുകൾ വരുന്നത് തുടങ്ങി മണിക്കുട്ടനെ അനുകൂലിച്ചും ആരാധകർ കമൻ്റുകളുമായി എത്തുന്നുണ്ട്.

ഈ സിനിമയില്‍ ട്വിസ്റ്റ് ഇല്ല! ലാലേട്ടൻ ഉദ്ദേശിച്ചത് അതല്ല, ആ താരതമ്യം ദോഷം ചെയ്യുമെന്ന് സംവിധായകൻ

0
Spread the love

ലാലേട്ടൻ നായകനായി പൃഥ്വിരാജ് സംവിധാനത്തിലെത്തിയ എമ്പുരാന്റെ വൻ വിജയത്തിന് ശേഷം താരത്തിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ചിത്രത്തിന്റെതായ മിക്ക അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏപ്രില്‍ 25ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിലൂടെ 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

എമ്പുരാന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ ‘തുടരും’ ഏതുതരത്തിലുള്ള ചിത്രമാണെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് മോഹൻലാൽ ദൃശ്യവുമായി താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച ആരാധകർ തുടരും ദൃശ്യം പോലൊരു ചിത്രമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ താരതമ്യത്തില്‍ പ്രശ്നമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍.

“ഒരു കുടുംബം, ഒരു സാധാരണക്കാരന്‍, ആളുകള്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാസന്ദര്‍ഭങ്ങള്‍ ഒക്കെ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം ദൃശ്യത്തിന്‍റെ കാര്യം പറഞ്ഞത്. ദൃശ്യം പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായൊന്നും മത്സരിക്കാനോ താരതമ്യം ചെയ്യാനോ പറ്റില്ല. ദൃശ്യം പോലെ ഒരു സംഗതി എന്നാണ് അദ്ദേഹം പറഞ്ഞത്. കുടുംബം, മക്കള്‍ എന്നൊക്കെ പറയുമ്പോള്‍ത്തന്നെ സ്വാഭാവികമായും ഒരു ദൃശ്യം താരതമ്യം വരുമല്ലോ. പക്ഷേ ആ താരതമ്യം വന്നാല്‍ ഈ സിനിമയ്ക്ക് അത് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ആ സിനിമയില്‍ ലാലേട്ടന്‍റെ കഥാപാത്രത്തിന് കടന്നുപോകാവുന്ന മാനസികമായ സംഘര്‍ഷങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. വൈകാരികമായ കാര്യങ്ങളും. അത് വളരെ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. കൃത്യമായി അത് ക്യാപ്ചര്‍ ചെയ്യാനും പറ്റിയിട്ടുണ്ട്.

പക്ഷേ അതില്‍ ദൃശ്യം പോലെ ഒരു മിസ്റ്ററിയോ ഇന്‍വെസ്റ്റിഗേഷനോ ഒന്നുമില്ല. പക്ഷേ സിനിമയ്ക്ക് ടെന്‍ഷന്‍സ് ഉണ്ട്. ഹ്യൂമറും സംഘര്‍ഷവും നല്ല ക്യാരക്റ്റര്‍ ആര്‍ക്കുകളും ഒക്കെയുണ്ട്. അതൊക്കെവച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ വളരെ കോണ്‍ഫിഡന്‍റ് ആയിട്ടുള്ള സിനിമയാണ് തുടരും. ലാലേട്ടന്‍ സത്യസന്ധമായി പറഞ്ഞിരിക്കുന്നത് ആ സാധാരണക്കാരന്‍ സംഗതിയാണ്. പക്ഷേ അതില്‍ നിന്ന് ആളുകള്‍ എടുക്കുന്നത് ഇതൊരു മിസ്റ്ററി, ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരിക്കും എന്നതാണ്. ട്വിസ്റ്റോട് ട്വിസ്റ്റ് ആയിരിക്കും എന്നാണ്. ഒരിക്കലും ഈ സിനിമയില്‍ ട്വിസ്റ്റ് ഇല്ല”, തരുണ്‍ മൂര്‍ത്തി പറഞ്ഞവസാനിപ്പിക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts