Home Blog Page 208

വെളുത്ത് പാറില്ല! പക്ഷേ ഒരാഴ്ചയിൽ തന്നെ മുഖം വെളുക്കും തുടുക്കും, ഇത് ശീലമാക്കാം..

0
Spread the love

നല്ല നിറവും നല്ല ചര്‍മവുമെല്ലാം അടിസ്ഥാനപരമായി സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായി കാണുന്നു. ഇതെല്ലാം ഒരു പരിധി വരെ പാരമ്പര്യമായി ലഭിയ്ക്കുന്ന ഒന്നാണ്. അമ്മയുടെ വയറ്റില്‍ കുഞ്ഞു രൂപപ്പെടുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഏതാണ്ടു തീരുമാനിയ്ക്കപ്പെട്ടു കഴിയും. ഇതില്‍ വല്ലാതെ വലിയ തോതില്‍ വ്യത്യാസങ്ങള്‍ വരുത്താം എന്നല്ല, പറയുന്നത്. അതായത് കറുത്ത ആളെ നല്ല പാല്‍ക്കളറാക്കുക, വല്ലാതെ മോശം ചര്‍മമുള്ളയാളെ നല്ല സൂപ്പര്‍ ചര്‍മമാക്കി മാറ്റുക എന്നിവയൊന്നും തന്നെ സാധ്യമല്ല. എന്നാല്‍ അതേ സമയം ചില ചില്ലറ മാറ്റങ്ങള്‍ സാധ്യമാണ്.

പലപ്പോഴും നാം സൗന്ദര്യ സംരക്ഷണ വഴികളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പല ക്രീമുകളും മുഖത്തുപയോഗിയ്ക്കുക, ചില ബ്യൂട്ടി പാര്‍ലര്‍ വഴികള്‍ പരീക്ഷിയ്ക്കുക എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. എന്നാല്‍ നല്ല ചര്‍മവും നിറവുമെന്നത് ഉള്ളിലേയ്‌ക്കെത്തുന്ന പോഷകങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന കാര്യം ഓര്‍മിയ്ക്കുക. ചര്‍മത്തിനു പുറത്തേ മാത്രമല്ല, ഉള്ളിലേയ്ക്കുള്ളതു കൂടിയാണ് ചര്‍മത്തിന്റെ നിറവും തരവും നിര്‍ണയിക്കുന്നതെന്നു പ്രധാനം

ചര്‍മപ്പുറത്തെ സൗന്ദര്യ സംരക്ഷണ വഴികള്‍ക്കപ്പുറം ചില പ്രകൃതിദത്ത വഴികള്‍ പരരീക്ഷിയ്ക്കാം. ചില ഭക്ഷണങ്ങള്‍, ചില പ്രത്യേക പാനീയങ്ങള്‍ എന്നിവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതെക്കുറിച്ചറിയൂ.

ചില പ്രത്യേക ഭക്ഷണങ്ങൾ

ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് ചില പ്രത്യേക ഭക്ഷണങ്ങള്‍. പോംഗ്രനേറ്റ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണ് ഇതിനായി നല്ലത്. ഇവയെല്ലാം തന്നെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാലും വൈറ്റമിന്‍ സിയാലും സമ്പുഷ്ടമാണ്. ഇത്തരം ഘടകങഅങള്‍ ചര്‍മത്തിന് നിറം നല്‍കുന്നതില്‍ പ്രധാനമാണ്.

ദിവസവും ജ്യൂസ്

പോംഗ്രനേറ്റ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ചു ദിവസവും ജ്യൂസ് കുടിയ്ക്കാം. ഒരാള്‍ക്ക് അര മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ്, അര ക്യാരറ്റ്, കാല്‍ ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തുള്ള ജ്യൂസ് മതിയാകും. ഇതില്‍ കൂടുതല്‍ സുലഭമായ ഏതെങ്കിലും ഒന്ന് കൂടുതല്‍ ചേര്‍ക്കുകയുമാകാം. ഉദാഹരണത്തിന് പോംഗ്രനേറ്റ് സാധാരണ ഗതിയില്‍ വില കൂടുതലാണ്. ഈ സമയത്ത് ഇത് കാല്‍ ഭാഗം എടുക്കുക. വില കുറവിന് ലഭിയ്ക്കുമ്പോള്‍ അരയോ മുക്കാലോ ഉപയോഗിക്കാം.

ഇതു പെട്ടെന്നു തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കും എന്നല്ല, പറയുന്നത്. എന്നാല്‍ ഒരാഴ്ചയില്‍ തന്നെ ചെറുതല്ലാത്ത വ്യത്യാസം നിറത്തിലും ചര്‍മത്തിന്റെ തിളക്കത്തിലും മൃദുത്വത്തിലുമെല്ലാം വരുന്നതു നമുക്കു തിരിച്ചറിയാം. ആദ്യം ഒരു സെല്‍ഫി എടുത്തു വയ്ക്കുക. കുടിച്ച ശേഷം ഒരാഴ്ച കഴിഞ്ഞെടുത്ത സെല്‍ഫിയുമായി ഇതു താരതമ്യം ചെയ്തു നോക്കിയാല്‍ തന്നെ വ്യത്യാസം അറിയാം.

ചര്‍മത്തിന്റെ നിറവും സ്‌കിന്‍ ടോണുമെല്ലാം വ്യത്യാസപ്പെടുവാന്‍ ഏറ്റവും നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. ചര്‍മത്തിന് നല്ല ടോണ്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ്. എന്നാല്‍ ഇവ കഴിയ്ക്കുന്നതിലും ശ്രദ്ധ വേണം. ആവശ്യത്തിനു മാത്രം കഴിയ്ക്കുക.

നെല്ലിക്ക

ഒരാള്‍ക്ക് ദിവസം ഒന്നു മാത്രമേ ആവശ്യമുള്ളൂ. കൂടുതല്‍ ഗണം ലഭിയ്ക്കുമെന്നു കരുതി ഇത് കൂടുതല്‍ കഴിയ്‌ക്കേണ്ടതില്ലെന്നു ചുരുക്കം. നെല്ലിക്ക നീരായാലും ദിവസം ഒരു നെല്ലിക്കയുടെ നീര് മതിയാകും.

നട്ട്സ്

ഇതു പോലെ ചര്‍മത്തിനു നിറവും നല്ല ചര്‍മവുമെല്ലാം നല്‍കാന്‍ കഴിയുന്ന ഒന്നാണ് നട്‌സ്. ഇതും അധികം കഴിയ്‌ക്കേണ്ടതില്ല. ഒരു പിടി എന്നതാണ് കണക്ക്. ഇതു കപ്പലണ്ടി പോലുള്ളവയാണെങ്കില്‍ പോലും. അധികം കഴിച്ചാല്‍ മുഖക്കുരു പോലുളള പ്രശ്‌നങ്ങളുണ്ടാകാം. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍.

നോ പറയാം മധുരത്തിനോട്

മധുരം കുറയ്ക്കുക. ഇത് കോശങ്ങളെ കൊല്ലുന്നു. പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ഇതു പോലെ നോണ്‍ വെജ് കഴിവതും കുറയ്ക്കുക. ഇതും നല്ല സ്‌കിന്നിനു നല്ലതല്ല. ഇതെല്ലാം തന്നെ കഴിവതും പാലിയ്ക്കുന്നത് നല്ല ചര്‍മത്തിനും നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കുക, ശോധന നല്ലതാക്കുക തുടങ്ങിയ ഘടകങ്ങളും ചര്‍മാരോഗ്യത്തിനു സഹായിക്കുന്നു

ഇലക്കറികള്‍, ചീര, മുരിങ്ങയില തുടങ്ങിയ നാടന്‍ ഇലകള്‍ ഉപയോഗിയ്ക്കാം. ഇതെല്ലാം തന്നെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനു നല്ലതല്ല. ഇതു പോലെ നല്ല പോലെ വെള്ളം കുടിയ്ക്കുക. മിനിമം രണ്ടു ലിറ്റര്‍ വെള്ളം കുടിയ്ക്കാം. സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ളവ അകറ്റി നിര്‍ത്തുക.

അപ്പോൾ ഒരു കോമഡി പടമാണോ? മമ്മൂക്കയുടെ ബസൂക്കയിൽ ആറാട്ടണ്ണന് എന്തുകാര്യം? ട്രോളുകൾ

0
Spread the love

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളികളുടെ വിഷു ആഘോഷം ബസുക്ക എടുത്തുവെന്നും ചിത്രത്തിന്റെ അവസാന 30 മിനിറ്റ് ഒരു രക്ഷയും ഇല്ലെന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയവെ അപ്രതീക്ഷിതമായി എയറില്‍ ആയിരിക്കുകയാണ് ചിത്രം.

ചിത്രത്തിലെ ഒരു കാമിയോ റോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ആറാട്ടണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒരു പീക്ക് മുമെന്റിലാണ് സന്തോഷ് വര്‍ക്കി എത്തുന്നത് എന്നാണ് പ്രചരിക്കുന്ന വീഡിയോകളില്‍ നിന്നുള്ള സൂചന.

തിയേറ്ററില്‍ നിന്നുള്ള കൂക്കിവിളികളോടെയാണ് ഈ വീഡിയോ എക്‌സിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബസൂക്ക ഒരു കോമഡി പടമാണോ എന്ന ചോദ്യങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. അതേസമയം, ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് വരുന്നത്.

കോടികൾ പോക്കറ്റിലിട്ട് തന്നാലും അക്കാര്യം ചെയ്യില്ല; ഷാരൂഖാൻ പോലും അത് ചെയ്തപ്പോൾ നിലപാടിൽ ഉറച്ചു നിന്ന നടന്മാർ ഇവരാണ്!!

0
Spread the love

കച്ചവടം ജയിച്ച് കലാമൂല്യം തോറ്റുപോകുന്ന സിനിമ കാലഘട്ടമാണിത്. സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും മിക്ക താരങ്ങളും മിക്കപ്പോഴും ശ്രദ്ധിക്കുന്നത് അവരവരുടെ സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടിയാണ്. അതുകൊണ്ടാണ് ബോളിവുഡ് അടക്കമുള്ള മിക്ക ഫിലിം ഇൻഡസ്ട്രിക്കളും താരങ്ങളുടെ അമിത പ്രതിഫലം മൂലം ഇഴഞ്ഞു നീങ്ങുന്നത്.

സിനിമ അഭിനയത്തിനപ്പുറം ചെറുതും വലുതുമായ മിക്ക താരങ്ങളുടെയും സാമ്പത്തിക സ്രോതസ്സാണ് പരസ്യങ്ങൾ. വെറും 30 സെക്കൻഡ് പരസ്യത്തിന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര 10 കോടി വാങ്ങി എന്ന നമ്മളെ പലരെയും ഞെട്ടിച്ചതാണ്. ഇതിന്റെ പതിന്മടങ്ങ് അധിക തുകയാണ് ബോളിവുഡ് അടക്കമുള്ളവയിലെ വലിയ പുരുഷതാരങ്ങൾ വാങ്ങിക്കുന്നത്. എന്നാൽ പണത്തിനു വേണ്ടി നിലപാട് പണയം വയ്ക്കാത്ത നടന്മാരും ഇക്കൂട്ടത്തിലുണ്ട്.

പ്രമുഖ താരങ്ങള്‍ തന്നെ പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ഏറെ വിവാദം ഉണ്ടാക്കിയ കാര്യങ്ങളായിരുന്നു. നേരിട്ട് പാന്‍ മസാല എന്ന പേരില്‍ അല്ല പരസ്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇത്തരം പരസ്യങ്ങളുടെ പേരില്‍ താരങ്ങള്‍ വിവാദത്തിലാകാറുണ്ട്. ഇതിന് ഉദാഹരണമാണ് ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും, അജയ് ദേവഗണും ഒക്കെ പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിച്ചതും ഇതിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന കേസിൽ കുടുങ്ങിയതും.

എന്നാൽ എത്ര പണം തരാമെന്ന് പറഞ്ഞാലും തങ്ങളുടെ ആത്മാഭിമാനവും നിലപാടും അടിയറവ് വയ്ക്കാത്ത ചില താരങ്ങളും സിനിമാലോകത്തുണ്ട്.

സായി പല്ലവി

തന്നെ ഒരു ഫെയർനസ് ക്രീമിന്റെ പരസ്യത്തിലേക്ക് കോടികൾ വാഗ്ദാനം ചെയ്തു ക്ഷണിച്ചിരുന്നുവെന്നും എന്നാൽ നിറത്തെക്കുറിച്ച് ഇത്തരം തെറ്റായ ധാരണ പുലർത്തുന്ന പരസ്യങ്ങളിൽ താൻ അഭിനയിക്കാൻ തയ്യാറല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

അല്ലു അര്‍ജുന്‍

2023 ല്‍ ലഭിച്ച കോടികളുടെ പാന്‍ മസാല പരസ്യം തള്ളി. പുഷ്പ പോലുള്ള പടത്തില്‍ പാന്‍ ഉപയോഗിച്ച താരത്തിന്‍റെ അത്തരത്തിലുള്ള പ്രശസ്തി ഉപയോഗിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. താരം അത് തള്ളി.

യാഷ്

കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ താരമായ യാഷിന്. 10 കോടിക്ക് മുകളിലാണ് പാന്‍ മസാല പരസ്യത്തിന് ഓഫര്‍ വന്നത്. എന്നാല്‍ താരം ഈ പരസ്യം ചെയ്യില്ലെന്ന നിലപാടാണ് എടുത്തത്.

ജോണ്‍ എബ്രഹാം

ധൂം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായ നടനാണ് ജോൺ എബ്രഹാം. മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ല, എന്ന് മാത്രമല്ല അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും തുറന്നു പറഞ്ഞിട്ടുണ്ട് ജോണ്‍ എബ്രഹാം. എന്നും ജനങ്ങളോട് തന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് പറയുന്ന താന്‍ എന്തിനാണ് ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്.

അനില്‍ കപൂര്‍

ഒരു കാലത്ത് ബോളിവുഡിലെ മുന്‍ നിര നടനായ അനില്‍ കപൂര്‍ ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്. അനില്‍ കപൂര്‍ വന്‍താരമായി കത്തി നിന്ന കാലത്ത് വന്ന കോടികളുടെ ഓഫര്‍ താരം നിരസിച്ചിട്ടുണ്ട്.

സിനിമാക്കാർ തങ്ങിയ ഹോട്ടലിൽ മിന്നൽ പരിശോധന; സ്റ്റണ്ട് മാസ്റ്ററിൽ നിന്നും കഞ്ചാവ് പിടികൂടി, ഒളിപ്പിച്ചത് ഡിഷ്ണറി രൂപത്തിലുള്ള ബോക്സിൽ

0
Spread the love

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. ‘ബേബി ഗേൾ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്. ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്

ഫാറ്റി ലിവർ രണ്ടാഴ്ച കൊണ്ട് ശരിയാക്കാം, ഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തിയാൽ മാത്രം മതി!!

0
Spread the love

ജീവിതശൈലിയുടെ ഭാഗമായി ഫാറ്റി ലിവര്‍ പലരിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കൃത്യമായ ഡയറ്റിലൂടെയും ജീവിതശൈലികളിലൂടെയും ഇത് മാറ്റിയെടുക്കാന്‍ സാധിക്കും. നിത്യമുള്ള ഭക്ഷണത്തിനൊപ്പം ഈ പാനീയങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇഞ്ചിചായ

ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ മെറ്റബോളിസത്തെയും ദഹനത്തെയും സഹായിക്കുന്ന ഒന്നാണ്. ഇഞ്ചിച്ചായ നിത്യവും കുടിക്കുന്നത് കരളിലെ ഫാറ്റ് ഇല്ലാതാക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും.

ഗ്രീന്‍ ടീ

ആന്റിഓക്‌സിഡന്റ്‌സ് ധാരാളമടങ്ങിയിട്ടുള്ളതാണ് ഗ്രീന്‍ ടീ. കരളിന്റെ പ്രവര്‍ത്തനത്തെ ഇത് മെച്ചപ്പെടുത്തും. 2-3 കപ്പ് ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യും. ഒപ്പം സ്വാഭാവികമായ ഫാറ്റ് കുറയുന്നതിനും സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ്

നീര്‍ക്കെട്ട് കുറയ്ക്കാനും കരളിനെ സുഖപ്പെടുത്താനും കഴിവുള്ളതാണ് കറ്റാര്‍വാഴ. ഇതില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഫാറ്റ് കുറയ്ക്കാനും സാധിക്കും. ഇത് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയും.

കാപ്പി

കട്ടന്‍കാപ്പി കുടിക്കുന്നത് ലിവറിലെ എന്‍സൈം ലെവല്‍ കുറച്ച് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട വെല്ലുവിളി കുറയ്ക്കുന്നതിന് സഹായിക്കും

നെല്ലിക്ക ജ്യൂസ്

നേല്ലിക്കയില്‍ ധാരാളം വിറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. അത് ഒരു പരിധി വരെ കരളിനെ സംരക്ഷിക്കുന്നതാണ്. നിത്യവും രാവിലെ കുടിക്കുന്നത് കരളിന് സംരക്ഷണ കവചം പോലെ പ്രവര്‍ത്തിക്കും.മഞ്ഞള്‍ ചേര്‍ത്ത പാല്‍മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആക്ടീവ് കോംപൗണ്ടായ കുര്‍ക്യുമിന്‍ ആന്റിഓക്‌സിഡന്റ് ആണ്. മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കുടുക്കുന്നത് കരള്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കരളിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കും.

നാളെ മുതൽ ഒടിടിയിൽ ഈ മലയാള ചിത്രങ്ങൾ! വിഷു കളറാക്കാം..

0
Spread the love

സമീപകാലത്ത് തിയേറ്ററുകളിലെത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 4 ചിത്രങ്ങൾ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്. ഈ ചിത്രങ്ങൾ ഒടിടിയിൽ എവിടെയാണ് സ്ട്രീം ചെയ്യുന്നത് എന്നറിയേണ്ടേ?

പൈങ്കിളി

ഒടിടിഅനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തും. മനോരമ മാക്സിലാണ് റിലീസ് ആകുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയത്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

പ്രാവിന്‍കൂട് ഷാപ്പ്

ഒടിടിസൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തും. ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. സോണി ലിവിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ദാവീദ്

ഒടിടിആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തും. ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.ZEE5ൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ബ്രോമാൻസ്

അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസും വിഷു റിലീസായി ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീം ചെയ്യും.

വിനീത കേസ് പ്രതി കസ്റ്റംസ് ഓഫീസറെയും കുടുംബത്തെയും കൊന്ന കേസിലും പ്രതി; ചിരവകൊണ്ട് മുറിവുണ്ടാക്കി അഭിനയവും ഓണ്‍ലൈന്‍ ട്രേഡിങ്ങും

0
Spread the love

അന്നൊരു ഞായറാഴ്ചയായിരുന്നു. നഗരവും നാട്ടുകാരും അവധിദിവസത്തിന്റെ ആലസ്യത്തില്‍. എന്നാല്‍, ആ ദിവസം ഉച്ചയോടെ തിരുവനന്തപുരം നഗരം ഒരു കൊലപാതകവാര്‍ത്ത കേട്ട് നടുങ്ങി. പട്ടാപ്പകല്‍ നഗരമധ്യത്തിലെ അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയ്ക്കുള്ളില്‍ ജീവനക്കാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയെന്നതായിരുന്നു ആ വാര്‍ത്ത.

2022 ഫെബ്രുവരി ആറിന് ഉച്ചയോടെയാണ് തിരുവനന്തപുരം അമ്പലംമുക്കില്‍ അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന ‘ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക്’ എന്ന സ്ഥാപനത്തില്‍വെച്ച് ജീവനക്കാരിയായ വിനീത(38) കൊല്ലപ്പെട്ടത്. നെടുമങ്ങാട് കരിപ്പൂര് സ്വദേശിനിയായ വിനീത മാസങ്ങള്‍ക്ക് മുന്‍പാണ് ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഭര്‍ത്താവ് സെന്തില്‍കുമാര്‍ 2020-ല്‍ മരിച്ചതിന് പിന്നാലെ രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് താങ്ങാകാനും ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍നിന്ന് കരകയറാനുമാണ് വിനീത നഗരത്തിലെ അലങ്കാരച്ചെടിക്കടയില്‍ ജോലിക്കെത്തിയത്. നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് ഏറെദൂരെയാണെങ്കിലും സിറ്റിയില്‍ അല്ലേ പേടിക്കേണ്ടല്ലോ എന്നായിരുന്നു വിനീത അമ്മയോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നത്.

പക്ഷേ, ആ നഗരത്തില്‍തന്നെ കൊടുംകുറ്റവാളിയുടെ കൊലക്കത്തിക്കിരയാകുകയായിരുന്നു വിനീത.കന്യാകുമാരി തോവാള സ്വദേശിയായ രാജേന്ദ്രനാണ് വിനീതയെ പട്ടാപ്പകല്‍ കുത്തിക്കൊന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു അരുംകൊല. സംഭവം നടന്ന് അഞ്ചാംനാള്‍ രാജേന്ദ്രനെ പോലീസ് തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി. ഒടുവില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് കോടതിയും കണ്ടെത്തി.

നഗരം നടുങ്ങിയ പകല്‍…

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ലോക്ഡൗണും ഞായറാഴ്ചയുമായതിനാല്‍ 2022 ഫെബ്രുവരി ആറാം തീയതി അമ്പലംമുക്ക്-കുറുവാന്‍കോണം റോഡിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. സമീപത്തെ വീടുകളിൽ താമസക്കാരുണ്ടായിരുന്നു. എന്നാല്‍, തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം നടന്നത് ഇവരാരും അറിഞ്ഞില്ല. പോലീസ് പട സ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോഴാണ് നാട്ടുകാരില്‍ പലരും ഞെട്ടിക്കുന്ന കൊലപാതകവിവരമറിഞ്ഞത്.

ഞായറാഴ്ച കട അവധിയായിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാനുള്ളതിനാണ് വിനീത അന്ന് ജോലിക്കെത്തിയത്. ഉച്ചയോടെ കടയില്‍ ചെടി വാങ്ങാനെത്തിയ ചിലര്‍ ജീവനക്കാരെ ആരെയും കാണാത്തതിനാല്‍ കടയുടമയായ തോമസ് മാമനെ ഫോണില്‍ വിളിച്ച് തിരക്കി. ഇതോടെ ഇദ്ദേഹം വിനീതയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കടയിലെത്തിയെങ്കിലും വിനീതയെ കണ്ടില്ല. ഇതോടെ മറ്റൊരു ജീവനക്കാരിയായ സുനിതയെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും നടത്തിയ വിശദമായ തിരച്ചിലിലാണ് കടയുടെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ ഇദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വലയ്ക്കടിയില്‍ ആദ്യം കണ്ടത് കാലുകള്‍…

കടയുടെ പുറകുവശത്തെ ഷെഡ്ഡില്‍ വലയിട്ട് മൂടിയനിലയിലായിരുന്നു വിനീതയുടെ മൃതദേഹം. ഇവിടെ ചെടിച്ചട്ടികള്‍ മറിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കടയുടമയും ജീവനക്കാരിയും ഈ ഭാഗത്ത് വീണ്ടും തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ചെടികള്‍ക്കിടയില്‍ വലയ്ക്കുള്ളില്‍നിന്ന് പുറത്തേക്ക് കിടക്കുന്ന കാലുകള്‍ കണ്ടത്. വല നീക്കിയതോടെ ഇത് വിനീതയാണെന്ന് തിരിച്ചറിഞ്ഞു.

കൊലപാതകവിവരമറിഞ്ഞ് പോലീസും ഫൊറന്‍സിക് വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി. ഇതിനിടെ, വിനീതയുടെ മാതാപിതാക്കളും കടയിലെത്തി. ഇവര്‍ മൃതദേഹം കണ്ടപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ താലിമാല കാണാതായെന്ന് വ്യക്തമായത്. അതേസമയം, ചിട്ടി പിടിച്ച 25,000 രൂപ വിനീതയുടെ കൈയിലുണ്ടായിരുന്നെങ്കിലും ഇത് ബാഗില്‍ സുരക്ഷിതമായിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ സ്വര്‍ണമാല മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് വ്യക്തമായി. സ്ഥാപനത്തില്‍ സിസിടിവി ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തിരിച്ചടിയായി. എന്നാല്‍, പോലീസ് സംഘം പരിസരത്തെ മുഴുവന്‍ സിസിടിവികളും പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കൊലയാളിയായ കന്യാകുമാരി തോവാള സ്വദേശി രാജേന്ദ്രനിലേക്കുള്ള ആദ്യസൂചനകള്‍ കിട്ടിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടെത്തിയെങ്കിലും മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് രേഖാചിത്രം ഉള്‍പ്പെടെ പോലീസ് തയ്യാറാക്കി. ഇതിനിടെ, അമ്പലംമുക്കില്‍നിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറിപ്പോയതായി വിവരം ലഭിച്ചു. പേരൂര്‍ക്കട ആശുപത്രിക്ക് സമീപം ഇയാള്‍ ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിയതായി വ്യക്തമായതോടെ ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് അരിച്ചുപെറുക്കി.ഇതിനിടെ പേരൂര്‍ക്കടയിലെ ആശുപത്രിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് ഒരാള്‍ കൈക്ക് മുറിവുപറ്റി ചികിത്സതേടിയതായ വിവരം ലഭിച്ചത്. ഇയാള്‍ ആശുപത്രിയില്‍നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. എന്നാല്‍, ആശുപത്രിക്ക് സമീപത്തെ റോഡില്‍നിന്നുള്ള സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇതോടെ ഈ ചുറ്റുവട്ടത്ത് തന്നെ പ്രതിയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് പ്രദേശത്തെ കടകള്‍ മുഴുവന്‍ പരിശോധിച്ചു. ഈ അന്വേഷണത്തിലാണ് പേരൂര്‍ക്കടയിലെ കുമാര്‍ ടീസ്റ്റാളില്‍ ജോലിചെയ്തിരുന്ന തൊഴിലാളിയാണ് നേരത്തെ കൈയ്ക്ക് മുറിവേറ്റ് ചികിത്സതേടിയതെന്ന് വ്യക്തമായത്.പരിക്കേറ്റതിനാല്‍ ഇയാള്‍ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ ഇയാളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹോട്ടലുടമ പോലീസിന് കൈമാറി. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇത് പ്രതി രാജേന്ദ്രനാണെന്ന് ഉറപ്പിച്ചതോടെ പോലീസ് സംഘം തമിഴ്‌നാട്ടിലെ കാവല്‍ക്കിണറിലേക്ക് തിരിച്ചു. തുടര്‍ന്ന് കൊലപാതകം നടന്ന് അഞ്ചാംനാള്‍ തമിഴ്‌നാട്ടില്‍നിന്ന് രാജേന്ദ്രനെ പോലീസ് പിടികൂടുകയായിരുന്നു.

സ്വര്‍ണമാലയ്ക്കായി അരുംകൊല…

പേരൂര്‍ക്കടയിലെ ടീസ്റ്റാളില്‍ ജോലിചെയ്തിരുന്ന രാജേന്ദ്രന്‍ മോഷണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഞായറാഴ്ച താമസസ്ഥലത്തുനിന്ന് നഗരത്തിലേക്കിറങ്ങിയത്. അമ്പലംമുക്ക്-കുറുവാന്‍കോണം റോഡിലൂടെ നടന്നുപോയ ഇയാള്‍ റോഡിലൂടെ നടന്നുപോവുകയായിരുന്നു മറ്റൊരു യുവതിയുടെ മാല പൊട്ടിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. ഇതിനിടെ ചെടിക്കടയ്ക്ക് മുന്നില്‍ ചെടി നനയ്ക്കുകയായിരുന്ന വിനീതയെയും ഇവരുടെ കഴുത്തിലെ മാലയും ശ്രദ്ധിച്ചിരുന്നു. റോഡിലൂടെ നടന്ന് ഏതാനുംദൂരം പിന്നിട്ടതോടെ നേരത്തെ ലക്ഷ്യമിട്ട യുവതി രാജേന്ദ്രന്റെ കണ്‍മുന്നില്‍നിന്നും മറഞ്ഞു. ഇതോടെ പ്രതി തിരികെ വിനീതയുടെ ചെടിക്കടയിലെത്തി.ആദ്യം ചെടികളുടെ വില ചോദിച്ച പ്രതി തൊട്ടുപിന്നാലെ വിനീതയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ശ്രമിച്ചതോടെയാണ് രാജേന്ദ്രന്‍ വിനീതയെ അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. കഴുത്തില്‍ തുടരെതുടരെയുള്ള കുത്തേറ്റ് വിനീത പിടഞ്ഞുവീണു. മരണം ഉറപ്പിച്ചതോടെ പ്രതി മൃതദേഹം വലിച്ചിഴച്ച് ചെടികള്‍ക്കിടയിലിട്ടു. സമീപത്തുണ്ടായിരുന്ന വലകൊണ്ട് മൃതദേഹം മൂടിയിട്ടു. പിന്നാലെ കത്തിയും പിടിവലിക്കിടെ കൈയിലുണ്ടായ മുറിവും കഴുകി വൃത്തിയാക്കി സ്ഥലംവിടുകയുംചെയ്തു.

കൊലപാതകത്തിന് പിന്നാലെ പ്രതി കന്യാകുമാരിയിലേക്കാണ് പോയത്. പിറ്റേദിവസം കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെത്തി മാല പണയംവെച്ചു. പിന്നാലെ തിരിച്ച് പേരൂര്‍ക്കടയിലെത്തി. തൊട്ടടുത്തദിവസം രാവിലെ ടീസ്റ്റാളില്‍ ജോലിക്ക് കയറിയ പ്രതി ചിരവ കൊണ്ട് കൈയില്‍ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്‌ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്. തുടര്‍ന്ന് തേങ്ങ ചിരകുന്നതിനിടെ മുറിവേറ്റെന്ന് ഹോട്ടലുടമയോട് പറയുകയും ആശുപത്രിയില്‍ ചികിത്സതേടുകയുംചെയ്തു. ആശുപത്രിയില്‍നിന്ന് കൈ തുന്നിക്കെട്ടിയശേഷം തിരികെ എത്തിയ ഇയാള്‍ പോലീസ് അന്വേഷണം ശക്തമാണെന്ന് മനസിലായതോടെ നാട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

രാജേന്ദ്രന്‍ കൊടുംകുറ്റവാളി…

കന്യാകുമാരി തോവാള സ്വദേശിയായ രാജേന്ദ്രന്‍ കൊടുംകുറ്റവാളിയാണെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപത്തിനായി കൊലപാതകവും കവര്‍ച്ചയും നടത്തുന്നതായിരുന്നു ഇയാളുടെ രീതി. 2014-ല്‍ കന്യാകുമാരിയില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും ഇവരുടെ വളര്‍ത്തുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് രാജേന്ദ്രന്‍. കവര്‍ച്ച തന്നെയായിരുന്നു ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെയും ലക്ഷ്യം. ഈ കൊലക്കേസില്‍ ജാമ്യംനേടി പുറത്തിറങ്ങിയശേഷമാണ് രാജേന്ദ്രന്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെത്തി ചായക്കടയില്‍ ജോലിക്ക് കയറിയത്.

നടൻ സെയ്ഫിന്റെ നട്ടെല്ലിനടുത്ത് തറച്ചതും പോലീസ് കണ്ടെടുത്ത ലോഹഭാ​ഗവും ഒന്ന് തന്നെ, കുറ്റപത്രമിങ്ങനെ..

0
Spread the love

ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബംഗ്ലാദേശി പൗരൻ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെതിരേ തെളിവുകളടങ്ങിയിട്ടുള്ള കുറ്റപത്രമാണ് ബാന്ദ്ര പോലീസ് കോടതിയിൽ സമർപ്പിച്ചത്.

ജനുവരി 16-ന് ബാന്ദ്രയിലെ നടന്റെ അപ്പാർട്ട്‌മെന്റിൽ നുഴഞ്ഞുകയറിയ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനായ നടനെ അഞ്ചുദിവസത്തിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്.

ജനുവരി 19-ന് താനെയിൽനിന്നാണ് ഷരീഫുൾ ഇസ്ലാമിനെ (30) പോലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തിനിടെ നടന്റെ നട്ടെല്ലിന് സമീപം തറച്ച കത്തിയുടെ കഷണവും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തിയുടെ ഭാഗവും പ്രതിയിൽനിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.നടനെ ആക്രമിക്കാനുപയോഗിച്ച ആയുധത്തിന്റെ ഭാഗമായിരുന്നു മൂന്ന് കഷണങ്ങളുമെന്ന് പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് പറഞ്ഞു. കുറ്റകൃത്യം വളരെ ‘ഗൗരവ’സ്വഭാവമുള്ളതാണെന്നും പ്രതിക്കെതിരേ ശക്തമായ തെളിവുകൾ ലഭ്യമാണെന്നും പോലീസ് കൂട്ടിച്ചേർത്തു

ഗുരുവായൂരപ്പന് 36 പവന്റെ സ്വർണ കിരീടം, വഴിപാട് സമർപ്പിച്ചത് തമിഴ്നാട് സ്വദേശി

0
Spread the love

ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ്ണ കിരീടം സമർപ്പിച്ചത്. രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി.

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, ഇന്നത്തെ നിരക്കറിയാം..

0
Spread the love

ചരിത്രത്തിലെ ഏറ്റവും വലിയ വില വർദ്ധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിലയിൽ കണ്ണ് തള്ളിയിരിക്കുകയാണ് ഉപഭോക്താക്കൾ. കേരളത്തിൽ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരുപവന്റെ സ്വർണവില 68480 രൂപയായി. ഒരു പവൻ സ്വർണത്തിന് 2160 രൂപ വർദ്ധിച്ച് 68480 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts