Home Blog Page 216

മമ്മൂക്കയുടെ കിടിലൻ ലുക്കിന്‌ ശ്രീനാഥ് ഭാസിയുടെ ശബ്ദം, ‘ബസൂക്ക’യിലെ ആദ്യ ഗാനം പുറത്ത്

0
Spread the love

സ്റ്റൈലൻ സ്വാഗിൽ ആരാധകരെ ഞെട്ടിക്കാൻ എത്തുകയാണ് ‘ബസൂക്ക’യിലൂടെ മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്ക് ആകാംക്ഷ നൽകുന്നതായിരുന്നു. മാസ് ലുക്കിലും സ്റ്റൈലൻ ഗെറ്റപ്പിലുമാണ് മമ്മൂക്ക ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടത്. ത്രില്ലർ വിഭാഗത്തിൽ ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോൻ ഉൾപ്പെടെയുള്ള താരനിരയും ചിത്രത്തിലുണ്ട്.ഇപ്പോഴിതാ ‘ബസൂക്ക’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നിരിക്കുന്നു. ‘ലോഡിങ് ബസൂക്ക’ എന്ന ഗാനം നടൻ ശ്രീനാഥ് ഭാസിയാണ് ആലപിച്ചിരിക്കുന്നത്. ഈ റാപ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സയീദ് അബ്ബാസാണ്. ബിൻസ് ആണ് വരികൾ രചിച്ചിരിക്കുന്നത്, നാസർ അഹമ്മദ് ഗാനത്തിന് വോക്കലും നൽകി.

സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു.വി.അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ കൈകാര്യം ചെയ്യുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏപ്രിൽ 10ന് ചിത്രം തിയേറ്ററിലെത്തും.

ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ട് ഇല്ലേ? ഇപ്പോൾ തീരുമാനങ്ങളെല്ലാം ഒറ്റയ്ക്കാണ് എടുക്കുന്നതെന്ന് സുധിയുടെ ഭാര്യ രേണു

0
Spread the love

സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം തന്റേതായ ജോലികളിലും മറ്റും മുന്നേറുന്ന രേണുവിന് എതിരെ ബോഡി ഷെയ്മിങ്ങും വലിയ തോതിൽ നടക്കുന്നുണ്ട്. ഇവരുമായി അടുത്ത സൗഹൃദം ഉള്ള ആളാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോ​ഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയത് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്മിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരും ഒന്നിച്ചെത്തിയിരുന്നില്ല. സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയുമായി രേണു തന്നെ എത്തിയിരിക്കുകയാണ് ഇപ്പോൾ.

ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ട് ഉണ്ടോന്ന ചോദ്യത്തിന് ‘ലക്ഷ്മി ഫ്രീയാകുമ്പോൾ മെസേജ് അയക്കും. തിരക്കല്ലേ. പിന്നെ ഞാനും അടുത്തിടെയായി കുറച്ച് തിരക്കാണ്’, എന്നാണ് രേണു സുധി പറഞ്ഞത്. ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു രേണുവിന്റെ മറുപടി.

താൻ ഒറ്റക്കാണ് ഇപ്പോൾ തീരുമാനങ്ങളെല്ലാം എടുക്കുന്നത്. വേറെ ആരും തീരുമാനിക്കാല്ല. മൂത്ത മകനെ എല്ലാം അറിയിക്കും. വർക്കൊക്കെ വരുമ്പോൾ അവനോട് പറയും. സുധി ചേട്ടന്റേയും എന്റേയും വീട്ടുകാരും സപ്പോർട്ട് ആണെന്നും ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോന്നും ചെയ്യുന്നില്ലല്ലോ എന്നും രേണു സുധി പറയുന്നു. സിനിമയിൽ വിളിച്ചാൽ അഭിനയിക്കുമെന്നും അവർ പറയുന്നുണ്ട്.

സുധിച്ചേട്ടൻ മരിച്ച സമയത്ത് സർക്കാർ ജോലി വാ​ഗ്ദാനം ചെയ്തിരുന്നു. അത് എംപ്ലോയ്മെന്റ് വഴിയെ നടക്കൂ. അതിന്റെ കാര്യങ്ങൾ നടക്കുകയാണ്. എന്ന് ശരിയാവുമെന്ന് അറിയില്ലെന്നും രേണു കൂട്ടിച്ചേർത്തു. അടുത്തിടെ ദാസേട്ടന്‍ എന്ന സോഷ്യല്‍ മീഡിയ താരവുമായുള്ള രേണുവിന്‍റെ ആല്‍ബം പുറത്തുവന്നിരുന്നു. ഇതിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണമെന്ന് നിർദ്ദേശം; പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

0
Spread the love

പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം.

‘പ്രമുഖ നടന് മോഡലിന്റെ ചിത്രമയച്ച് 25000 രൂപ ചോദിച്ചു’; ഹൈബ്രിഡ് കഞ്ചാവ് കേസിലെ തസ്‍ലീമയുടെ ഫോണിൽ നിര്‍ണായക വിവരങ്ങൾ, സിനിമാക്കാർപ്പെടുമോ?

0
Spread the love

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നൽകി. തസ്‍ലീമ 25,000 രൂപ നല്കണമെന്ന് ചാറ്റിലൂടെ ആവശ്യപ്പെടുന്ന തെളിവുകളും ലഭിച്ചു. ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകൾ ലഭിച്ചു.

പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിനു മുൻപും തസ്‍ലീമ പ്രവർത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകളുണ്ട്. അതേസമയം തസ്‍ലീമ സുൽത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയില്ല. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക.

കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‍ലീമയെ പിടികൂടുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്‍ലീമ ആലപ്പുഴയിൽ എത്തിയത്. തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സിനിമാതാരങ്ങൾക്കാണ് ലഹരി കൈമാറിയതെന്ന് തസ്‍ലീമ മൊഴി നൽകിയിരുന്നു. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്‍റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു

വാഷിംഗ് മെഷീനിൽ ആണോ അലക്ക്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

0
Spread the love

വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയെടുക്കുന്നത് കുറച്ചധികം പണിയുള്ള ജോലി തന്നെയാണ്. ജോലി തിരക്കൊക്കെ കഴിഞ്ഞ് അവധി ദിവസം നിൽക്കുമ്പോഴാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്തു തീർക്കുന്നത്. ഒട്ടുമിക്ക വീടുകളിലും ഇന്ന് വസ്ത്രങ്ങൾ കഴുകാൻ വാഷിംഗ് മെഷീൻ ഉണ്ട്. അധിക സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ വസ്ത്രങ്ങൾ കഴുകിയെടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ വാഷിങ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം ഇല്ലെങ്കിൽ നിങ്ങളുടെ വസ്ത്രങ്ങൾ കേടായിപ്പോകും.

വസ്ത്രങ്ങളിലെ പോക്കറ്റ്

വസ്ത്രങ്ങളിലെ പോക്കറ്റുകളിൽ പേന, കോയിനുകൾ, ടിഷ്യൂ പേപ്പർ തുടങ്ങി പലവിധ ചെറിയ സാധനങ്ങൾ ഉണ്ടാവും. പലപ്പോഴും പോക്കറ്റിൽ നിന്നും ഇത്തരം സാധനങ്ങൾ എടുത്ത് മാറ്റാൻ പലരും മറന്നുപോകാറുണ്ട്. ഇതോടെ വാഷിംഗ് മെഷീനിൽ ഇടുകയാണെങ്കിൽ ഈ വസ്തുക്കൾ മെഷീനിലെ ഫിൽറ്റർ, ഹോസ് ഭാഗങ്ങളിൽ തങ്ങി നിൽക്കുകയും മെഷീൻ കേടുവരാൻ കാരണമാവുകയും ചെയ്യുന്നു.

വസ്ത്രങ്ങളിലെ സിപ് ഇടാം

വസ്ത്രങ്ങൾ കഴുകാൻ എടുക്കുമ്പോൾ സിപ് അല്ലെങ്കിൽ ബട്ടണുകൾ ഉള്ളതാണെങ്കിൽ അത് ഇടാൻ ശ്രദ്ധിക്കണം. കാരണം സിപ് ഇടാതെ വസ്ത്രങ്ങൾ കഴുകാൻ ഇട്ടാൽ അത് മറ്റ് വസ്ത്രങ്ങളിൽ കുടുങ്ങാനും, കീറാനുമൊക്കെ സാധ്യതയുണ്ട്. കൂടാതെ സിപ്പിട്ട് വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് അവയുടെ ആകൃതി നിലനിർത്താനും സഹായിക്കുന്നു.

വസ്ത്രത്തിൽ കറയുണ്ടെങ്കിൽ

വാഷിംഗ് മെഷീനിൽ കഴുകാൻ ഇടുന്നതിന് മുമ്പ് വസ്ത്രത്തിൽ കറയുണ്ടോ എന്ന് നോക്കണം. കറയുള്ള വസ്ത്രങ്ങൾ പ്രത്യേകം കഴുകുന്നതാണ് നല്ലത്. എത്ര പെട്ടെന്ന് കാണുന്നുവോ അത്രയും എളുപ്പത്തിൽ കറ വൃത്തിയാക്കാൻ സാധിക്കും.

അധിക സോപ്പ് പൊടി വേണ്ട

അധികമായി സോപ്പ് പൊടിയിട്ട് വൃത്തിയാക്കിയാൽ വസ്ത്രങ്ങൾ വെട്ടിത്തിളങ്ങുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശരിക്കുമിത് വസ്ത്രങ്ങളെ കേടുവരുത്തുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങൾ കഴുകുമ്പോൾ കൃത്യമായ അളവിൽ മാത്രം സോപ്പ് പൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

ലാലേട്ടന്റെ ചങ്കാണെന്ന് വിളിച്ചു പറയുന്നത് എന്തർഥത്തിലാണ്? ഇത്തരം കോമാളിത്തരം ഒരു ചങ്കും കാണിക്കില്ല, മേജർ രവിക്ക് കണക്കിന് കൊടുത്ത് ഫാൻസ് അസോസിയേഷൻ

0
Spread the love

എമ്പുരാൻ വിവാദത്തിൽ അഭിപ്രായവുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കം ലാലേട്ടൻ കണ്ടിട്ടില്ല എന്നും അദ്ദേഹത്തിന് അങ്ങനെയൊരു ശീലമില്ല, ഇക്കാരണമായിരിക്കാം എമ്പുരാനിലെ വിവാദ രംഗങ്ങൾ അദ്ദേഹം അറിയാതെ പോയത് എന്നായിരുന്നു മേജർ രവിയുടെ വാദം. തനിക്കറിയാവുന്ന മോഹൻലാൽ തീർച്ചയായും വിഷയത്തിൽ സമൂഹത്തോട് മാപ്പ് പറയും എന്നും താരം സൂചിപ്പിച്ചിരുന്നു. ഇത് ഏറ്റെടുത്ത ചിലർ പൃഥ്വിരാജ് മോഹൻലാലിനെ തെറ്റിദ്ധരിപ്പിച്ച് അഭിനയിപ്പിച്ചു എന്ന തരത്തിൽ ചർച്ചകൾ മുന്നോട്ടു നീക്കിയിരുന്നു. പിന്നാലെ കഴിഞ്ഞദിവസം മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി അമ്മ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു.

എമ്പുരാൻ കണ്ട ശേഷം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ മേജർ രവി എങ്ങനെ പെട്ടെന്ന് മലക്കം മറഞ്ഞുവെന്നും ഇതിൽ നിന്നും എന്ത് ലാഭമാണ് മേജർ രവിക്ക് ലഭിക്കാനുള്ളത് എന്ന് അറിയില്ലെന്നും ആയിരുന്നു മല്ലിക സുകുമാരൻ വ്യക്തമാക്കിയത്. പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ മേജർ രവി എമ്പുരാൻ ഒരു മോശം സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പകരം ചില സത്യങ്ങൾ സിനിമ മറച്ചു പിടിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷനും മേജർ രവിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത് മറ്റാരോ എഴുതിയതാണെന്ന് പറഞ്ഞ് മേജർ രവി പ്രസ്താവന ഇറക്കുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി പ്രസ്താവന കുറിപ്പ് ഇറക്കിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ.

കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്കാരം,ഇന്ന് സംവിധായകൻ രവി ഉന്നയിച്ച ഒരു പരാമർശം ശ്രദ്ധയിൽ പെട്ടു. മോഹൻലാൽ ഫാൻസ് ഒഫീഷ്യൽ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് ആരുടെയോ draft ആണ് എന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ച സംവിധായകൻ ഒന്ന് കൂടി വ്യക്തമാക്കണം ആരുടെ draft ആണ് എന്നും എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞത് എന്നും. സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത്.

ഞങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഴുവനും ചേർന്ന് ചർച്ച ചെയ്തെടുത്ത ഒരു കുറിപ്പാണ് ഞങ്ങൾ ഷെയർ ചെയ്തിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പേഴ്സണൽ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒന്നല്ല ഞങ്ങളുടെ ഈ അസോസിയേഷൻ എന്ന് കൃത്യമായ ബോധത്തോടുകൂടിയാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്. മോഹൻലാലിൻറെ ചങ്കാണ് എന്ന് മാധ്യമങ്ങൾ വഴി വിളിച്ചു പറയുന്നത് എന്ത് അർഥത്തിൽ ആണ്. നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവരോടൊപ്പം നിൽക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താൽപര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്കും കാണിക്കും എന്ന് ഞങ്ങൾ കരുതുന്നില്ല.

സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്‌ക്കിടെ മാറ്റുന്നവർക്കുള്ള വിളിപ്പേര് ‘ചങ്ക്’ എന്നല്ല… അദ്ദേഹം ചങ്ക് എന്ന വാക്കിന് കൊടുത്ത അർത്ഥം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല… ഇന്നും മറിച്ചല്ല നടന്നത് ഏതോ ഒരു വ്യക്തിയുടെ തലയിൽ എല്ലാം കെട്ടി വച്ച് ഞങ്ങൾ അന്ന് പറഞ്ഞതിൻ്റെ സാരം എന്തെന്ന് പോലും ഉൾക്കൊള്ളാതെ വീണ്ടും ചില ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്നും തെന്നി മാറിയിരിക്കുക ആണ് അദ്ദേഹം.

മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വന്ന ബുള്ളറ്റുകൾ ആകുന്ന ചോദ്യങ്ങളിൽ നിന്നും വളരെ സമർത്ഥമായി തന്നെ അദ്ദേഹം ഒഴിഞ്ഞു മാറി.ലാലേട്ടൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട് ‘ഒരു ബുദ്ധിമുട്ട് വരുമ്പോൾ എന്നും എനിക്ക് എൻ്റെ പിള്ളേര് ഉണ്ടെട’ എന്ന്. അങ്ങനെ ഉള്ള ലക്ഷക്കണക്കിന് ആരാധകര് ആണ് ലാലേട്ടന്‍റെ ചങ്കുകൾ. വിവിധ ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ള ലക്ഷക്കണക്കിന് ചങ്കുകൾ…. അതുകൊണ്ട് ആണ് ഞങ്ങൾ ഇപ്പോഴും പറയുന്നത്, “ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ്

‘കാറിൽ കയറിയിട്ട് കരയൂ’ എന്ന് മാധ്യമപ്രവർത്തകൻ; കല്യാണ വേഷത്തിൽ പൊട്ടിത്തെറിച്ച് നടി വീണ നായർ

0
Spread the love

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ‘ഗൗരിശങ്കരം’. സീരിയലിലെ നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന വീണാ നായരെയും പ്രേക്ഷകർക്ക് അത്രതന്നെ പ്രിയങ്കരമാണ്. തൃശൂർ കാരിയായ വീണ കഴിഞ്ഞ ദിവസമാണ് വൈഷ്ണവിന് സ്വന്തമായത്. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൻ വൈറൽ ആണ്. എന്നാൽ നടിവിവാഹ റിസപ്‌ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ചില ഓൺലൈൻ മാധ്യമ പ്രവർത്തകർ പറഞ്ഞ കമന്റും ഇതിന് താരം കൊടുത്ത ചുട്ട മറുപടിയും ആണ് ശ്രദ്ധേയമാകുന്നത്.

വിവാഹശേഷം വൈഷ്ണവിനൊപ്പം വരന്റെ ഗൃഹത്തിലേക്ക് പോകാൻ കാറിലേക്ക് കയറവേ വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ‘കാറിൽ കയറിയിട്ട് കരയൂ’ എന്ന് മാധ്യമപ്രവർത്തകൻ പറയുകയായിരുന്നു. ഇതിൽ രോഷം പൂണ്ട നടി ‘‘സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ’’ എന്ന് പറയുകയായിരുന്നു.. തുടർന്ന് മീഡിയയ്ക്ക് മുഖം കൊടുക്കാതെ വീണ മടങ്ങുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് താരത്തിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുന്നത്.

ആളുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കച്ചവടം ആക്കുന്ന മീഡിയയ്ക്ക് സെലിബ്രിറ്റികളും എല്ലാ വികാരങ്ങളും ഉള്ള സാധാരണ വ്യക്തികൾ ആണെന്ന് മനസ്സിലാക്കി കൊടുക്കുന്ന മറുപടിയായിരുന്നു നടിയുടേത് എന്നാണ് സോഷ്യൽ മീഡിയയിൽ പിന്തുണയായി പലരും പറയുന്നത്.

സാരി ഉടുത്താൽ ആ കമന്റ്; ബിക്കിനി ഇട്ടപ്പോൾ ഇങ്ങനെയും; ഞാൻ എന്ത് ഇടണം നൈറ്റിയോ പർദ്ദയോ: നടി സാനിയ അയ്യപ്പൻ

0
Spread the love

മലയാളികൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആക്രമിച്ചിട്ടുള്ള നടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത സമയം മുതലേ നടി സൈബർ ആക്രമങ്ങൾക്ക് ഇരയാണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ അരോസരപ്പെടുത്തുന്നു എന്നു പറഞ്ഞായിരുന്നു താരത്തെ ആദ്യം മലയാളികൾ മലയാളികൾ വിമർശിച്ചത്. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്‌, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി മലയാളത്തിൽ സജീവമായതോടെ നടിയുടെ വേഷവിധാനങ്ങളുടെ പേരിലായി പിന്നീടങ്ങോട്ടുള്ള സൈബർ ആക്രമണങ്ങൾ.

മോഡേൺ വേഷങ്ങളാണ് തനിക്ക് കംഫോർട്ടബിളും ചേരുന്നതെന്നും സാനിയ പലവട്ടം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചതിന്റെ പേരിൽ ഇത്രയധികം പഴി കേൾക്കേണ്ടിവന്ന മറ്റൊരു മലയാളി നടി ഒരുപക്ഷേ ഉണ്ടാവില്ല. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ വസ്ത്രധാരണത്തെ ആളുകൾ എങ്ങനെ നോക്കി കാണുന്നുവെന്ന് ഇതിലുള്ള തന്റെ പ്രതികരണം എന്താണെന്ന് തുറന്നു പറയുകയാണ് സാനിയ.

ഇവന്റ്സിന് പോകുമ്പോൾ സാരിയായിരുന്നു കൂടുതൽ ധരിച്ചിരുന്നത്. അന്നൊക്കെ വന്ന കമന്റ്സ് മര്യാദയ്ക്ക് ഇത് ഇട്ടോളൂ എങ്കിലെ ഞങ്ങൾ ലൈക്ക് അടിക്കൂ എന്നൊക്കെ ആയിരുന്നു. ഇങ്ങനെ സാരി ഉടുത്താൽ തന്നെ ചിലർ പറയും തള്ളച്ചിയായി എന്ന്. ഇരുപത്തിരണ്ട് വയസേയുള്ളു. പക്ഷെ മുപ്പത് വയസുള്ള തള്ളച്ചിയെപ്പോലെയാണ് ഇരിക്കുന്നത് എന്നാണ് കമന്റ്സ്. ഇനി ബിക്കിനി ഇട്ടാൽ പറയും സംസ്കാരം ഇല്ലെന്നും വീട്ടിൽ അമ്മയും അച്ഛനും ഇല്ലേയെന്നുമൊക്കെ.ഞാൻ എന്ത് ചെയ്താലും ഇന്റർനെറ്റിൽ പ്രശ്നമാണ്. ആൾക്കാർക്ക് എന്നോട് എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ ഇടയ്ക്ക് എന്റെ സുഹൃത്തുക്കളോട് പറയും. പിന്നെ ഞാൻ എന്ത് ഇടണം നൈറ്റിയോ പർദ്ദയോ?. ഇപ്പോൾ ഇത്തരം കമന്റ്സൊന്നും ഞാൻ ഡീൽ‌ ചെയ്യുന്നില്ല. ഞാൻ എന്ത് ചെയ്താലും കുറ്റമാണ്. എന്തെങ്കിലും ആകട്ടെ എന്നാണ് ഇപ്പോൾ എന്റെ മൈന്റ് സെറ്റ് സാനിയ തുറന്നുപറയുന്നു.

ഒരു മാങ്ങയ്‌ക്ക് 25,000 രൂപ പിഴ!! ഹോട്ടലുകളിൽ നിന്നും തള്ളുന്ന ടൺ കണക്കിന് മാലിന്യം ഇവർ കാണുന്നില്ലേ? മാലിന്യം തള്ളിയ കേസിൽ എം ജി ശ്രീകുമാർ

0
Spread the love

വിനോദസഞ്ചാരി പകർത്തിയ വീഡിയോ തെളിവായി കിട്ടിയതിനെ തുടർന്ന് കായലിൽ മാലിന്യം ഒഴുക്കിയതിന് ഗായകൻ എം ജി ശ്രീകുമാർ 25,000 രൂപ പിഴയടയ്‌ക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ബോൾ​ഗാട്ടിയിലുള്ള വീട്ടിൽ നിന്നും പൊതി കാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യം വിനോദസഞ്ചാരി പകർത്തുകയും ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ആയിരുന്നു. മന്ത്രിയെ അടക്കം ടാഗ് ചെയ്തു പോസ്റ്റ് വൈറൽ ആയതോടെ മന്ത്രി എംബി രാജേഷ് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇത് എംജി ശ്രീകുമാറിന്റെ വീടാണെന്നും കുറ്റത്തിന് 25000 രൂപ പിഴയും വിധിച്ചു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകൻ.

‘കായലിൽ കളഞ്ഞത് മാലിന്യമല്ല അഴുകിയ മാമ്പഴം. മാലിന്യം ബോൾ​ഗാട്ടിയിലെ വീട്ടിലെ ജോലിക്കാരിയാണ് മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത്. ബോൾ​ഗാട്ടിയിലുള്ള വീട്ടിൽ പത്ത് ദിവസത്തിൽ കൂടുതൽ ഞാൻ കാണാറില്ല. അവിടെ വലിയ മാലിന്യമൊന്നുമില്ല. മുറ്റത്തെ മാവിൽ നിന്ന് മാങ്ങ തറയിൽ വീഴാറുണ്ട്. ഇത് കായലിലും മുറ്റത്തുമൊക്കെ ആയാണ് വീഴുന്നത്. മാലിന്യം കായലിലേക്ക് ഒഴുക്കിയെന്ന് പറഞ്ഞ് വീടിന് മുന്നിൽ ബോർഡുകളൊക്കെ ഉണ്ടായിരുന്നു. തർക്കിക്കാൻ പോയില്ല. അണ്ണാൻ കടിച്ചുവീണ മാങ്ങയാണ് സെർവന്റ് കായലിലേക്ക് എറി‌ഞ്ഞത്’.

‘ഒരു മാങ്ങയ്‌ക്ക് 25,000 രൂപ പിഴയടക്കേണ്ടി വന്നു. ഞാൻ പരാതിയൊന്നും പറയാതെയാണ് പിഴയടച്ചത്. മാലിന്യം അല്ല മാമ്പഴമാണത്. ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ, ആശുപത്രികളിൽ നിന്നും ഹോട്ടലിൽ നിന്നും ടൺ കണക്കിന് മാലിന്യം കായലിലേക്ക് ഒഴുകുന്നുണ്ട്. അതൊന്നും അധികൃതർ കാണുന്നില്ലേ എന്നൊരു ചോദ്യം മാത്രമേയുള്ളൂ’വെന്നും എം ജി ശ്രീകുമാർ പറഞ്ഞു.

ഷാൻ റഹ്‌മാൻ പറയുന്നത് പച്ചക്കള്ളം; പരിപാടി നഷ്ടമല്ല, 64 ലക്ഷം രൂപ കൈക്കലാക്കി, പിന്നീട് ഭീഷണി

0
Spread the love

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷാൻ റഹ്‌മാൻ പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരവുമായി പരിപാടിയുടെ ഡയറക്ടർ നിജു രാജ്. പരിപാടിക്കായി 35 ലക്ഷം രൂപ ചെലവഴിച്ചെന്നും അത്രയും പണം ചെലവാക്കിയില്ലെന്ന് ഷാൻ റഹ്‌മാൻ പറയുന്നത് തെറ്റാണെന്നും നിജു രാജു പറഞ്ഞു. ഈ പരാതിയുമായി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഷാൻ റഹ്‌മാൻ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു എന്നും നിജു രാജ് പറഞ്ഞു.

35 ലക്ഷം രൂപയാണ് പരിപാടിക്കായി ചെലവഴിച്ചത്. അത്രയും പണം ചെലവഴിച്ചില്ല എന്നാണ് ഷാൻ റഹ്‌മാൻ പറയുന്നത്. എന്നാൽ അത് തെറ്റാണ്. അതിന്റെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് പൊലീസിന് കൈമാറിയിരുന്നു. പരിപാടി നഷ്ടമാണെന്നുള്ളത് പച്ചക്കള്ളമാണ്. ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം 39 ലക്ഷം ഷാൻ റഹ്‌മാന്‌ ലഭിച്ചിരുന്നു. ഇതിന് പുറമെ സ്പോൺസർഷിപ്പായി 25 ലക്ഷം രൂപയും ലഭിച്ചു. അങ്ങനെ മൊത്തത്തിൽ 64 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. അത്തരത്തിൽ വലിയ പണം ലഭിച്ചിട്ടുമാണ് അദ്ദേഹം കള്ളം പറയുന്നത്. ഈ പരാതിയുമായി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഷാൻ റഹ്‌മാൻ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് ഷാൻ റഹ്‌മാൻ തന്നിരുന്നു. ആ വീഡിയോ ചെയ്യാൻ സമ്മതിക്കാത്തത്കൊണ്ട് നിരന്തരമായി ഷാൻ റഹ്‌മാൻ ഭീഷണിപ്പെടുത്തുകയാണ്’, നിജു രാജ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് നിജു രാജിനെതിരെ വീഡിയോയുമായി ഷാൻ റഹ്‌മാൻ രംഗത്തെത്തിയത്. നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ കൊടുത്തുവെന്നും ഷാൻ പറഞ്ഞു.

മാർച്ച് 25നാണ് ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്ന വാർത്തകൾ പുറത്തുവരുന്നത്. കൊച്ചിയില്‍ ജനുവരിയില്‍ ആണ് കേസിന് ആസ്പദമായ ഈവന്‍റ് നടന്നത്. ഉയിരെയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമയായ നിജു രാജിന്‍റെ പരാതി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts