Home Blog Page 217

സന്തോഷ വാര്‍ത്ത! സ്വർണ്ണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

0
Spread the love

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില ആദ്യമായി 68000 കടന്നത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് നേരിടുകയായിരുന്നു.

നടൻ രവികുമാർ അന്തരിച്ചു

0
Spread the love

നടൻ രവികുമാർ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ചെന്നൈയിലെ പോരൂരിൽ നാളെ നടക്കും.മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 70കളിലും 80കളിലും മലയാളികളുടെ മനംകവർന്ന നായകനടനായിരുന്നു. മോഹൻലാൽ ചിത്രമായ ആറാട്ട്, മമ്മൂട്ടി ചിത്രമായ സിബിഐ 5 എന്നിവയിലാണ് അവസാനമായി അഭിനയിച്ചത്.

ഉല്ലാസ യാത്ര (1975) എന്ന ചിത്രത്തിൽ നടനായിട്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. നടനായും സഹനടനായും നൂറിലധികം സിനിമകളിൽ അഭിനയിച്ചു. അങ്ങാടി, അവളുടെ രാവുകൾ, നീലത്താമര, സൈന്യം, കള്ളനും പൊലീസും തുടങ്ങിയവ അദ്ദേഹം പ്രധാന വേഷത്തിലെത്തിയ സിനിമകളാണ്.

എമ്പുരാന്റെ നന്ദി കാർഡിൽ നിന്നും തന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടത് താൻ തന്നെ; രാജ്യസഭയിൽ ക്ഷുഭിതനായി സുരേഷ് ഗോപി

0
Spread the love

‘എമ്പുരാൻ’ സിനിമയുടെ നന്ദി കാർഡിൽ നിന്നും തന്റെ പേര് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ടിട്ടാണെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയ്ക്കു നേരെ ഒരു തരത്തിലുമുള്ള സമ്മദർവും ഉണ്ടായിട്ടില്ലെന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.‘‘’എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് സെൻസറിങിനായി യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിര്‍മാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. നിർമാതാവിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതാണ് യഥാര്‍ഥ്യം. ഇത് നുണയാണെന്നു തെളിഞ്ഞാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയാറാണ്.

സംവിധായകന്റെയും നിർമാതാവിന്റെയും അതിലെ നായകന്റെയും കൂട്ടായ തീരുമാനത്തോടെയാണ് അവർ സിനിമയിലെ 17 ഭാഗങ്ങൾ നീക്കം ചെയ്തത്. അത് അവരുടെ തീരുമാനമായിരുന്നു. എന്നാൽ രാഷ്ട്രീയക്കാർ അതൊരു ആയുധമാക്കി മാറ്റി എന്റെ പാർട്ടിയെ ലക്ഷ്യം വച്ച് ആക്രമിച്ചു. എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ?.’’ സുരേഷ് ഗോപി ചോദിച്ചു.

സിപിഎം അംഗം ജോൺ ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയാണ് ബഹളത്തിലേക്കു നയിച്ചത്. ബിജെപി എമ്പുരാനിലെ ‘മുന്ന’യാണെന്ന് ബ്രിട്ടാസ് പറഞ്ഞതോടെയാണ് സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റത്.‘‘എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചില്‍ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും.’’–ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകളാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്

വിശപ്പും കുറയും ഒപ്പം വണ്ണവും! പ്രമേഹ രോഗികള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ ഇവ..

0
Spread the love

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തില്ല. അതിനാല്‍ പ്രമേഹ രോഗികള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. മുഴു ധാന്യങ്ങൾ ഓട്സ്, ബാര്‍ലി പോലെയുള്ള മുഴുധാന്യങ്ങള്‍ നാരുകളാല്‍ സമ്പന്നമാണ്. കൂടാതെ ഇവയില്‍ ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
  2. 2 ഇലക്കറികള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
  3. 3. ബെറിപ്പഴങ്ങള്‍ ബെറിപ്പഴങ്ങളിലും ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
  4. 4. പച്ചക്കറികള്‍ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്, ക്യാരറ്റ്, വെണ്ടയ്ക്ക പോലെയുള്ള പച്ചക്കറികള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
  5. 5. നട്സും സീഡുകളും നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ബിഗ് ബിയിലെ അനിയൻ ചെക്കൻ ബസൂക്കയിലും, മലയാളത്തിലേക്കുള്ള തിരിച്ചു വരവിന് കാരണം മമ്മൂക്ക

0
Spread the love

മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ബസൂക്ക എന്ന സിനിമയ്ക്കായി കാത്തിരിപ്പിലാണ്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ സുമിത് നവലിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്. ഇതിന് പുറമെ സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, സിഐഎ തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായിക സിമ്രാന്റെ സഹോദരൻ കൂടിയാണ് സുമിത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

അതേസമയം ബിഗ് ബിയിലെ മമ്മൂട്ടിയുടെ അനിയൻ കഥാപാത്രമായ ബിജോയ് ജോൺ കുരിശിങ്കൽ ശ്രദ്ധേയമായെങ്കിലും സുമിത് മലയാളത്തിൽ സജീവമാകാത്തതിന്റെ കാരണം പലരും ചോദിച്ചിരുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തനിക്ക് മലയാളത്തിൽ നിന്നും നല്ല കഥാപാത്രങ്ങൾ കിട്ടാത്തതിനാലാണ് അഭിനയിക്കാതിരുന്നത് എന്നും പിന്നീട് താൻ തന്റെ സിനിമാ സംവിധാന തിരക്കിലായെന്നും താരം പറയുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും ബസുക എന്ന മലയാള സിനിമയിലൂടെ തിരിച്ചുവരവ് നടത്തുമ്പോൾ ഓക്കേ പറയാൻ പ്രേരിപ്പിച്ചത് മമ്മൂട്ടി എന്ന ഘടകം ആണെന്ന് താരം പറയുന്നു.

ഭാര്യ എന്നെ വിളിച്ച് അലറിക്കരഞ്ഞു; സത്യം പറഞ്ഞാൽ മതിയായി, സാമ്പത്തികത്തട്ടിപ്പ് കേസിൽ ഷാൻ റഹ്മാൻ

0
Spread the love

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ ഷാൻ റഹ്മാനും ഭാര്യ സൈറയും സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഇരുവർക്കുമെതിരെ പരിപാടിയുടെ ഡയറക്ടർ നിജുരാജ് എബ്രഹാം കേസ് നൽകിയതും വാർത്തയായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാൻ റഹ്മാൻ ഇപ്പോൾ. നിജുരാജ് തങ്ങളെ സാമ്പത്തികമായി വഞ്ചിച്ചെന്നാണ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ ഷാൻ പറയുന്നത്

ഷാനിന്റെയും ഭാര്യ സൈറയുടെയും സംയുക്ത സംരംഭമാണ് ഇറ്റേണൽ റീ പ്രൊഡക്‌ഷൻസ്. 2024ൽ ദുബായിൽ നടത്തിയ ഉയരെ എന്ന ഷോ ഹിറ്റായതോടെ കൊച്ചിയിലും അതുപോലൊരു ഷോ സംഘടിപ്പിക്കാൻ താൻ ആഗ്രഹിച്ചുവെന്നും അതിനുവേണ്ടി പ്രൊഡക്ഷൻ കമ്പനികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ എത്തിയ കമ്പനിയാണ് നിജുരാജ് എബ്രഹാം സിഇഒ ആയ ഉദയ പ്രോ എന്നും ഷാൻ പറയുന്നു.

“ഞങ്ങൾ പരിപാടി നടത്താൻ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷിച്ചതുപോലെ സ്പോൺസേഴ്സിനെ കിട്ടിയില്ല. അതോടെ വലിയ ഷോ വേണ്ടെന്നുവച്ച് ചെറിയ രീതിയിൽ പരിപാടി നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇക്കാര്യം നിജുവിനെ അറിയിക്കുകയും ചെയ്തു. തങ്ങൾക്ക് അറോറ എന്റർടെയിൻമെന്റ്സ് എന്ന പേരിൽ ഒരു സ്ഥാപനമുണ്ടെന്നും അവർ പരിപാടിക്കായി 25 ലക്ഷം ഇൻവസ്റ്റ് ചെയ്യാമെന്നും നിജു പറഞ്ഞിരുന്നു. ലാഭത്തിന്റെ 70 ശതമാനം നിജു ആവശ്യപ്പെട്ടു, ഞങ്ങളത് സമ്മതിച്ചു.”ഷോ അനൗൺസ് ചെയ്തതിനു ശേഷം നിജുവിന്റെ ഭാഗത്തുനിന്നും യാതൊരു അനക്കവുമില്ലായിരുന്നുവെന്നും, ജനുവരി പകുതിയോടെ നിജു 5 ലക്ഷം രൂപ തന്റെയും ഭാര്യയുടെയും കമ്പനിയായ ഇറ്റേണൽ റീ പ്രൊഡക്‌ഷൻസിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും ഷാൻ വ്യക്തമാക്കി. “ഷോയുടെ തലേദിവസം അവിടെ എത്തിയപ്പോഴാണ് ഉദയപ്രോ അല്ല, പ്രൊഡക്‌ഷൻ ചെയ്യുന്നതെന്ന് മനസ്സിലായത്. ഡ്രോൺ പറക്കാനുള്ള അനുമതി ഇല്ലെന്ന് ഞങ്ങളിൽ നിന്നും മറച്ചുവച്ചു. അനുവാദം കൂടാതെ അവിടെ ഡ്രോൺ പറത്തിയതിന് നിജു അറസ്റ്റിലായപ്പോൾ എന്റെ സംഘാംഗങ്ങളാണ് ജാമ്യത്തിലിറക്കിയത്.

പരിപാടിയ്ക്കു ശേഷം നിജു 51 ലക്ഷത്തിന്റെ ബില്ലുമായി സമീപിച്ചെന്നും ഷാൻ പറയുന്നു. ” നിജു ഇൻവെസ്റ്റ് ചെയ്തിട്ടില്ല, എന്നിട്ട് ഈ പൈസ മുഴുവൻ ഞാൻ തിരികെ കൊടുക്കണമെന്നു പറയുന്നതിൽ എന്താണ് ന്യായം? നിജു എന്റെ ഭാര്യ സൈറയെ വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. അതോടെ നിജു ആകെ നൽകിയ 5 ലക്ഷം രൂപ സൈറ തിരിച്ചു കൊടുത്തു. എന്നിട്ടും നിജുവിന്റെ ശല്യം തീർന്നില്ല. കൊച്ചിയിലെ കോളജിൽ നടന്ന സംഗീത നിശയുടെ ചിലവുകൾ പലതവണ ആവശ്യപ്പെട്ടിട്ടും നിജു തന്നില്ല. എഗ്രിമെന്റ് നൽകാനും ശ്രമിച്ചില്ല അപ്പോഴേക്കും സൈറ മാനസികമായി ആകെ തളർന്നിരുന്നു. അവൾ എന്നെ വിളിച്ച് അലറിക്കരഞ്ഞു. അതിനു ശേഷം ഞാൻ നിജുവുമായി സംസാരിച്ചതിന്റെ ക്ലിപ്പുകളാണ് തെറ്റായ രീതിയിൽ വ്യഖ്യാനിക്കപ്പെട്ടത്,” ഷാൻ കൂട്ടിച്ചേർത്തു.

പറഞ്ഞ പണം തങ്ങൾ കൊടുക്കില്ലെന്നു മനസ്സിലായതോടെയാണ് നിജു കേസ് ഫയൽ ചെയ്തതെന്നും ഇടയ്ക്ക് കോംപ്രമൈസിനു വേണ്ടി നിജു രണ്ടുപേരെ വീട്ടിലേക്ക് അയച്ചിരുന്നുവെന്നും ഷാൻ റഹ്മാൻ പറയുന്നു. “ഈ പ്രശ്നത്തിന്റെ പേരിൽ ഞാനും എന്റെ കുടുംബവും മാനസികമായി ഉരുകി ഇല്ലാതായി. നാട്ടുകാരുടെ മുഴുവൻ ചീത്ത കേട്ടു. നിജു പരസ്യമായി മാപ്പ് പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ നിജു അത് വിസമ്മതിച്ചു. ഞാനും ഭാര്യയും കഴിഞ്ഞ മാസം 29ന് പൊലീസ് സ്റ്റേഷനിൽ പോയി മൊഴി കൊടുത്തു. ഞങ്ങൾ കേസുമായി മുന്നോട്ടു പോവുകയാണ്. സത്യം പറഞ്ഞാൽ മതിയായി. എനിക്കും കുടുംബത്തിനും ജോലി ചെയ്യണം, ജീവിക്കണം. ദയവായി ഉപദ്രവിക്കരുത്,” ഷാൻ റഹ്മാൻ്റെ വാക്കുകളിങ്ങനെ.

മല്ലിക സുകുമാരന്റേത് ഒരു അമ്മയുടെ വികാരം; എമ്പുരാൻ മോശമാണെന്ന് പറഞ്ഞിട്ടില്ല, എന്നാൽ സത്യാവസ്ഥ മറച്ചുപിടിച്ചു: മേജര്‍ രവി

0
Spread the love

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ വീണ്ടും അഭിപ്രായ പ്രകടനവുമായി സംവിധായകന്‍ മേജര്‍ രവി. സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ചിത്രത്തില്‍ ദേശ വിരുദ്ധത ഉണ്ടെന്നും മേജര്‍ രവി പറഞ്ഞു. ചിത്രത്തില്‍ സത്യാവസ്ഥ മറച്ചുപിടിച്ചിരിക്കുകയാണ്. വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറ‍ഞ്ഞത് ഒരു അമ്മയുടെ വികാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്‍റെ സിനിമയില്‍ രാജ്യസ്നേഹം മാത്രമേയുള്ളൂ. ദേശവിരുദ്ധത ഇല്ല, മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

എമ്പുരാന്‍ സിനിമയെത്തുടര്‍ന്നുള്ള വിവാദത്തില്‍ സിനിമാ മേഖലയില്‍ നിന്ന് വന്ന ആദ്യ പ്രതികരണങ്ങളിലൊന്നായിരുന്നു മേജര്‍ രവിയുടേത്. റിലീസിന് മുന്‍പ് ചിത്രം മോഹന്‍ലാല്‍ കണ്ടിരുന്നില്ലെന്നും വിവാദത്തില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. ഇത് ഒരു പാഠമായിട്ടുണ്ടെന്നും ഇനി മുതല്‍ തന്‍റെ സിനിമകള്‍ റിലീസിന് മുന്‍പ് അദ്ദേഹം കാണുമെന്നും മേജര്‍ രവി പറ‍ഞ്ഞിരുന്നു. എന്നാല്‍ മേജര്‍ രവിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായി മല്ലിക സുകുമാരന്‍ രംഗത്തെത്തി.

ചിത്രം ആദ്യ ഷോ കണ്ടതിന് ശേഷം തന്നോട് നല്ല അഭിപ്രായം പറഞ്ഞ് പോയ ആളാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് മല്ലിക സുകുമാരന്‍ കുറ്റപ്പെടുത്തിയിരുന്നു. അത് വേണ്ടായിരുന്നു മേജർ രവീ എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?, മല്ലിക സുകുമാരന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സും മേജര്‍ രവിക്കെതിരെ രംഗത്തെത്തിയിരുന്നു

ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇ.ഡി റെയ്ഡ്; നടപടി എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ?

0
Spread the love

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം

റെയ്ഡിന്റെ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല. എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം റിലീസായതിനു പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.

അതേസമയം വിവാദങ്ങൾക്ക് പിന്നാലെ ഉണ്ടായ ഇ.ഡി റെയ്ഡിനെ വിമർശനാത്മകമായാണ് സോഷ്യൽ മീഡിയ കാണുന്നത്. വിവാദങ്ങൾക്ക് പിന്നാലെയുള്ള ഈ പരിശോധനയെ അത്ര നിസ്സാരമായി കാണാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

റെക്കോർഡുകൾ എമ്പുരാൻ വീഴ്ത്തുന്നു; ഇനി കാണാനുള്ളത് മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ആകുമോയെന്ന്!

0
Spread the love

പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന പടമായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻ ലാല്‍ നായകനായി ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ചിത്രം വൈകാതെ 200 കോടി ക്ലബിലും ഇടംനേടി. 120 മണിക്കൂറിലുള്ളില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ എമ്പുരാന്റേതായി വിറ്റത്. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് 30 കോടി രൂപയും എമ്പുരാൻ നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി എമ്പുരാൻ വിദേശത്ത് ഒന്നാമതെത്തി എന്ന വാർത്തയാണ് പുറത്തുവരുന്നത് . മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.

മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; മുഖ്യമന്ത്രിയുടെ മകൾ അറസ്റ്റിലാകുമോ?

0
Spread the love

മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതാണ് വലിയ ആകാംക്ഷ. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.

മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി. ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവും ആർഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്ഐഒയും മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച്, പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരുന്നു. തുടർനടപടികൾക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷൻ നടപടികൾ എസ്എഫ്ഐഒ വേഗത്തിലാക്കി.

കോടതിയിലെ വിചാരണ നടപടികൾക്ക് കാത്തിരിക്കുമ്പോഴും, വേണമെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാം. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ, എസ്എഫ്ഐഒ അതിന് മുതിരുമോ എന്നുള്ളതാണ് നിർണ്ണായകം. നേരത്തെ 1.72 കോടി രൂപയായിരുന്നു എക്സാലോജിക്ക് – സിഎംആർഎൽ കേസിലെ ഇടപാട് തുകയെങ്കിൽ, എസ്എഫ്ഐഒ അന്വേഷണ റിപ്പോട്ടോടെ, ഇനി 2 കോടി 70 ലക്ഷം രൂപയ്ക്ക് വീണ ടിയും സിഎംആർഎല്ലും മറുപടി നൽകണം. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവർ ഇന്ത്യ ക്യാപിറ്റ‌ൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിൽ നിന്ന് വായ്പയായാണ് പണം വാങ്ങിയതെന്നായിരുന്നു വീണയുടെ വാദം. എസ്എഫ്ഐഒ അന്വേഷണത്തിൽ അതും പൊളിയുകയാണ്. നൽകിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് ആവർത്തിച്ചിരുന്ന വീണയ്ക്ക് എസ്എഫ്ഐഒ അന്വേഷണത്തിലും തെളിവൊന്നും ഹാജരാക്കാനായില്ല.

സിഎംആർഎല്ലിനെ കാത്തിരിക്കുന്നത് അതിലും വലിയ കുരുക്കാണ്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും, സിഎഫ്ഒയും സിജിഎമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണം. കമ്പനികാര്യ ചട്ടം 447 പ്രകാരം, കോടതിയിൽ ഇത് തെളിയിക്കാനായാൽ, മൂന്നിരട്ടി പിഴ വരെ ചുമത്താം. അങ്ങനെ വന്നാൽ പൊതുമേഖല സ്ഥാപനമായ സിഎംആർഎൽ കടുത്ത ബാധ്യതയിലേക്ക് പോകും. ഇല്ലാത്ത ചെലവുകൾ കാട്ടി, 182 കോടി രൂപയാണ് സിഎംആർഎല്ലിൽ നിന്ന് പുറത്തേക്ക് ഒഴുകിയത്. ഈ പണം രാഷ്ട്രീയ നേതാക്കൾക്ക് കൈമാറിയെന്നായിരുന്നു ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തൽ. അവരുടെ കൂടുതൽ പേര് വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ കേസിന്‍റെ നിലമാറും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts