Home Blog Page 22

‘സ്വാതന്ത്ര്യസമര സേനാനി ആണല്ലോ ഇങ്ങനെ ബിജിഎം ഇട്ട് ആദരിക്കാൻ’; ലഹരി കേസിൽ പിടിയിലായ ഖാലിദ് റഹ്മാനെ പിന്തുണച്ച സഹോദരൻ ജിംഷിക്ക് വിമർശനം

0
Spread the love

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെയായിരുന്നു ഹിറ്റ് സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധായകൻ അഷ്റഫ് ഹംസയ്ക്കൊപ്പം അറസ്റ്റിലായത്. ഇപ്പോഴിതാ ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ഇതിനു താഴെ യുവതാരങ്ങളിൽ നിന്ന് വന്ന പ്രതികരണവുമാണ് വൻ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും വഴി വച്ചിരിക്കുന്നത്. ‘എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്ത വിധം കത്തുമെന്നു’മാണ് ജിംഷി സഹോദരൻ ഖാലിദിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ‘നിഗാസ് ഫോര്‍ ലൈഫ്’ എന്ന പ്രയോഗവും ജിംഷി പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് ഇതിനു താഴെ വിമർശന കമന്റുകളുമായി എത്തുന്നത്. ‘ഇന്ത്യയിൽ നിരോധിച്ച ഒരു സാധനം ഉപയോഗിച്ചതിനാണ് നിങ്ങളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബാഗ്രൗണ്ട് മ്യൂസിക്കും ഇട്ട് പൊലിപ്പിക്കാൻ മാത്രം എന്തിരിക്കുന്നു’ എന്നാണ് ചില ജിംഷിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം യുവതാരങ്ങളായ നസ്ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകന്‍ ഡബ്സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നസ്ലെൻ പോസ്റ്റിനു താഴെ ലവ് ഇമോജി ഇട്ടപ്പോൾ ‘എന്റെ പടം കൂടി ഇടൂ’ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്. താരങ്ങളുടെ കമന്റുകളും ലൈക്കുകളും കൂടി പോസ്റ്റിൽ വന്നു നിറഞ്ഞതോടെ വിമർശനവുമായി സാധാരണക്കാരും രംഗത്തെത്തി

‘ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ’ എന്നായിരുന്നു ഒരു കൂട്ടത്തിന്റെ വിമർശനം വിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികൾ ആണല്ലോ ഇവർ ഇങ്ങനെ പാട്ടും വെച്ച് ആദരിക്കാൻ എന്ന് മറ്റു ചിലരും കമന്റ് ചെയ്യുന്നു.

സേനയിൽ നിന്നും വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ എം വിജയന് സ്ഥാനക്കയറ്റം

0
Spread the love

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് പൊലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഐ എം വിജയന്‍. ഇപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്

ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ ഈ തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ദിനത്തിലാണ് പൊലീസ് ഐ എം വിജയന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. എംഎസ്പിയില്‍ നിന്ന് വിരമിക്കാനായത് തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണെന്നായിരുന്നു അന്ന് ഐ എം വിജയന്‍ പറഞ്ഞത്.

1987ലാണ് ഐ എം വിജയന്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയെങ്കിലും 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐ എം വിജയന്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും ചുമതലയേറ്റ വിജയന്‍ 2006ലാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിടവാങ്ങിയത്. എഎസ്ഐ ആയി തിരികെ പൊലീസില്‍ പ്രവേശിക്കുകയും ചെയ്തു. 2021ല്‍ എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും നല്‍കി ഐ എം വിജയനെ രാജ്യം ആദരിച്ചു.

‘ നിർമ്മാതാക്കളുടെ സംഘടനയുടെ മാസംതോറുമുള്ള ലാഭനഷ്ട കണക്ക് പുറത്തുവിടൽ ഒന്നാന്തരം ഏഭ്യത്തരം’; മിടുക്കുള്ളവർ അതിജീവിക്കും, സന്തോഷ് ടി കുരുവിള

0
Spread the love

തിയേറ്ററുകളിൽ എത്തുന്ന മലയാള സിനിമകളും അവയുടെ മുതൽമുടക്കും തിയേറ്റർ കളക്ഷനും വ്യക്തമാക്കുന്ന ലിസ്റ്റ് മാസംതോറും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർന്നുവരുന്ന ഈ രീതിയുടെ ഭാഗമായി മാർച്ച് മാസത്തെ കണക്ക് ഇന്നലെ സംഘടന പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം മാർച്ചിൽ ഇറങ്ങിയ 15 സിനിമകളിൽ 14ഉം നഷ്ടത്തിലാണെന്ന് വ്യക്തമായിരുന്നു. കാര്യമായ നേട്ടം ഉണ്ടാക്കാനായ ഒരേ ഒരു ചിത്രം മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന എമ്പുരാനാണ്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ലിസ്റ്റ് പുറത്തുവിടുന്നതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ഇത്തരത്തില്‍ കണക്കുകള്‍ പുറത്തുവിടുന്നത് “ഏഭ്യത്തരം” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നത്. അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി ” എന്നും നിര്‍മ്മാതാവ് പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

” വെയ് രാജാ വെയ് ” ഒന്നു വെച്ചാൽ രണ്ട് രണ്ട് വെച്ചാൽ നാല് നാല് വെച്ചാൽ പതിനാറ് ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിക്കോ, മറ്റ് വല്ല ചൂതാട്ടങ്ങൾക്കോ പോവണം , സിനിമാ നിർമ്മാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകൾക്കും ഇറങ്ങി തിരിയ്ക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാൻ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്.

മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല ?ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം “ഏഭ്യത്തരം” സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് എങ്കിൽ അത് മനസ്സിലാക്കാം , ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായ് ബന്ധപ്പെട്ടവർ അവസാനിപ്പിയ്ക്കണം എന്നാണ് എനിയ്ക്ക് അഭ്യർത്ഥിയ്ക്കാനുള്ളത്. പൊതുജനങ്ങളോടായ് പറയുവാനുള്ളത് ഇത്രയുമേ ഉള്ളു , സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെയും അവധാനതയോടെയും ചെയ്യേണ്ട ഒന്നാണ് , കേവലമായ ” ഹൈ റിട്ടേൺസ് ” ഓൺ ഇൻവെസ്റ്റ്മെന്‍റ് “മാത്രമല്ല സിനിമാ നിർമ്മാണത്തിന്‍റെ ആത്യന്തിക ലക്ഷ്യം , ഞാൻ തന്നെ ഈ കാലഘട്ടങ്ങളിൽ നിർമ്മിച്ചുള്ള ചില ചിത്രങ്ങൾ വൻ വിജയങ്ങൾ തന്നിട്ടുണ്ട് , ശരാശരി വിജയം , ബ്രേക്ക് ഈവൻ മാത്രമായവ , സാമ്പത്തിക നേട്ടം ഒട്ടും തരാത്തത് , നഷ്ടം ഉണ്ടാക്കിയത് അങ്ങിനെ മിക്സ്ഡ് ആണ് ഈ രംഗത്തെ പ്രോഫിറ്റ് പൊട്ടൻഷ്യൽ !വീണ്ടും പറയട്ടെ വിനോദ വ്യവസായത്തിൽ ഇറക്കുന്ന നിക്ഷേപങ്ങൾ ” ഷോർട്ട് ടേം ഗോളോട് കൂടിയ ഒന്നല്ല അതിന് വളരെ വലിയ ” ലോങ്ങ് ടേം ഗോളുകൾ ഉണ്ട് , ഈ എന്‍റര്‍ടെയ്മെന്‍റ് ഇൻട്രസ്ട്രി മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാവും , വരുന്ന പ്രൊഡക്ടുകൾക്കും കണ്ടന്‍റുകളുടെ സ്വഭാവത്തിൽ വ്യത്യാസം ഉണ്ടാവും പക്ഷെ അത് തുടരുക തന്നെ ചെയ്യും , നിങ്ങൾക്ക് ഈ രംഗത്ത് ഒരു ബ്രാൻഡ് ബിൽഡ് ചെയ്യണോ ? ഈ വ്യവസായത്തെ ഗൗരവതരമായി സമീപിയ്ക്കുക , മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് മാത്രമാണ് , ചുറ്റും കണ്ണോടിച്ചാൽ അല്ലെങ്കിൽ ഒരോരുത്തരും ആസ്വദിയ്ക്കുന്ന ഷോപ്പിംഗ് അനുഭവങ്ങൾ അല്ലെങ്കിൽ കണ്ടൻ്റുകളുടെ ഒരു സാഗരം നമ്മുടെ മുൻപിലുണ്ടായത് പുതിയ നിക്ഷേപം കൊണ്ടും ആശയങ്ങൾ കൊണ്ടുമാണ് .

അവിടെയാണ് ” മാമനും മരുമോനും ” കൂടി ഈരിഴ തോർത്തിൽ പരൽമീനെ പിടിയ്ക്കുന്ന കളികളുമായ് നടക്കുന്നത് , അല്ലെങ്കിൽ അതാണ് ഇന്നത്തെ “കളി” എന്ന് പറയുന്നത് . അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി ” ഇത് പണിയാണ് , ഞാനും അപ്പനും ചേർന്നുള്ള ” ട്രസ്റ്റ് ” മാത്രം ഇവിടെ മതി എന്നുള്ള റിഗ്രസ്സീവായ ഒരു തോട്ടാണ് ഇത് , ഈ രംഗത്തേയ്ക്ക് എത്തുന്ന വിഷനുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഇതിന്‍റെ ലക്ഷ്യം , പരിണിത ഫലമോ ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവ ജനതയെ , തൊഴിലാളികളെ മുച്ചൂടും നശിപ്പിയ്ക്കുക എന്നത് തന്നെയാണ് .

ഈ കണക്കു വിടൽ കലാപരികൾക്കെതിരെ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ് പിന്നീട് തൊഴിലാളി സംഘടനകൾ , സർക്കാർ ഒക്കെയാണ് ,വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിലയ്ക്കുക തന്നെ ചെയ്യും , ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ് , അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും , സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ് , എല്ലാവർക്കും അത് സാധ്യവുമല്ല , കേവലമായ ലാഭത്തിന്‍റെ ഭാഷ മാത്രമല്ല അത് , അതൊരു പാഷനാണ് , മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും , ചി ലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും , അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയു ” വിഷൻ ” അനുസരിച്ചാവും , ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട് , അത് അറിയാതെ പോവരുത് .പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും , പാമ്പാട്ടികൾ കരയേണ്ടതില്ല .മാറ്റമില്ലാത്തത് എന്തിനാണ് ?സിനിമകൾ മാറട്ടെ , നിക്ഷേപ സാധ്യതകളും മാറട്ടെ , ഈ രംഗം മാനം മുട്ടെ വളരട്ടെ !#ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ്‌ 9ന്

0
Spread the love

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ഒന്‍തിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസാണ് വിവരം അറിയിച്ചത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴിതിയത്. അതില്‍ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും പരീക്ഷ എഴുതി.

സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും, അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.

‘പുലി പല്ല് തന്നെയാണോയെന്ന് ഇപ്പോഴും അറിയില്ല’; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും പുലി പല്ലിൽ കുടുങ്ങി വേടൻ, 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

0
Spread the love

ലഹരി മരുന്നു കേസിൽ പോലീസ് പിടിയിലായ റാപ്പർ വേടനെതിരെ പിന്നാലെ വനം വകുപ്പും കേസ് ചുമത്തിയിരുന്നു. താരത്തിന്റെ കഴുത്തിലെ പുലിപ്പല്ല് ഒറിജിനൽ എന്ന് കണ്ടെത്തിയതിന് പിന്നാലെ ഇത് എങ്ങനെ എവിടെ നിന്ന് ലഭിച്ചു എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്. എന്നാൽ തന്റെ കഴുത്തിലുള്ള മാല ഒറിജിനൽ ആണോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും താൻ മദ്യപിക്കുകയും വലിക്കുകയും ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണെന്നും എന്നാൽ ഒരുതരത്തിലുള്ള രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുകയാണ് വേടൻ മാധ്യമങ്ങൾക്ക് മുന്നിലിപ്പോൾ.

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും വനം വകുപ്പ് ചുമത്തിയ കേസുകള്‍ പുലിവാലാവുകയാണ് വേടന്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍

‘ലഹരി ഉപയോഗിച്ചാല്‍ മാത്രമേ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂവെന്ന വാദം വിചിത്രം’; ലൊക്കേഷനിലെ പരിശോധന അന്ന് എതിർത്തത് ജോലികള്‍ തടസപ്പെടുമെന്ന് കരുതി: സിബി മലയില്‍

0
Spread the love

സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. സെറ്റിലെ ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിര്‍ത്തത് എന്നാണ് സിബി മലയില്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയെയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണ് എന്നാണ് സിബി മലയില്‍ പറയുന്നത്. അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഖാലിദ് റഹ്‌മാനെയും അഷറഫ് ഹംസയും ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചര്‍ച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്

അതേസമയം ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോര്‍ട്ടുകളോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസില്‍ പിടികൂടുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ മുന്‍നിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്.

പൊലീസ് എത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും; വേടനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ

0
Spread the love

റാപ്പർ വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്

അതിനാൽ കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്‌ഐആറിൽ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വിൽപ്പനയ്‌ക്കെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് എന്ന ആളാണെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം പുലിപ്പല്ല് കേസിൽ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.

ഞാൻ ലഹരി ഉപയോഗിച്ചിട്ടുണ്ട്; ഇപ്പോൾ മുക്തി നേടാനുള്ള ശ്രമത്തിലാണ്, നടൻ ശ്രീനാഥ് ഭാസിയുടെ മൊഴി പുറത്ത്

0
Spread the love

ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതികളിൽ ഒരാളായ ശ്രീനാഥ് ഭാസിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്യുന്നതായി വിളിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരം പോലീസിനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ‘ താൻ ലഹരി ഉപയോഗിച്ചിട്ടുണ്ട്, അതിൽനിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണ്. ഇതിൽ എക്സൈസിന്റെ സഹായവും വേണം’ എന്നാണ് താരം അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.

അതേസമയം, ലഹരി വിമുക്ത ചികിത്സ പൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

അവർക്ക് മതത്തിന്റെ പേരിൽ കൊല്ലാമെങ്കിൽ ഞങ്ങൾ ചികിത്സയും നിഷേധിക്കും: മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ

0
Spread the love

മതപരമായ സ്വത്വത്തിന്റെ പേരിൽ മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് മധ്യപ്രദേശിലെ ഡോക്ടർ. കാലുവേദനയെ തുടർന്ന് ഡോക്ടറുടെ അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിച്ച രോഗി മുസ്‌ലിം ആണെന്ന് അറിഞ്ഞതോടെയായിരുന്നു ഡോക്ടറുടെ നടപടി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മധ്യപ്രദേശ് സ്വദേശി ഡോ. നേഹ അറോറ വർമയുടേതാണ് നടപടി.

ഡോക്ടർ തന്നെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘അവർക്ക് മതത്തിന്റെ പേരിൽ ആളുകളെ കൊല്ലാൻ പറ്റുമെങ്കിൽ ഞങ്ങൾ മതത്തിന്റെ പേരിൽ അവർക്ക് ചികിത്സ നിഷേധിക്കും’ എന്ന കുറിപ്പോടെ രോഗിക്ക് ചികിത്സ നൽകില്ലെന്ന് പറയുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ട് ഡോക്ടർ പങ്കുവെക്കുകയായിരുന്നു.

‘സ്‌പൈൻ സ്‌പെഷ്യലിസ്റ്റ്, യുകെ, പിസിഒഡി റിവേഴ്‌സൽ എക്‌സ്‌പെർട്ട്, ഇന്റിമേറ്റ് വുമൺ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ്, കോസ്‌മെറ്റിക് അക്യുപങ്‌ചറിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ അറിയപ്പെടുന്ന ഡോക്ടർ അറോറക്ക് ഇൻസ്റ്റാഗ്രാമിൽ 52.6k ഫോളോവെഴ്‌സും ഫേസ്ബുക്കിൽ 12k ഫോളോവേഴ്‌സും ഉണ്ട്.

തന്റെ കാൽമുട്ട് വേദനക്ക് വേണ്ടി അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിക്കുന്ന രോഗിയോട് ഡോക്ടർ പേര് ചോദിക്കുന്നത് സ്ക്രീൻഷോട്ടിൽ കാണാം. മിസ്സിസ് ഫറാ ഹുസൈൻ എന്ന് രോഗി പേര് പറയുമ്പോൾ ക്ഷമിക്കണം നിങ്ങൾക്ക് ഇവിടെ ചികിത്സ നല്കാൻ കഴിയില്ലെന്നും മറ്റെവിടെയെങ്കിലും അന്വേഷിക്കാനുമായിരുന്നു ഡോക്ടർ മറുപടി നൽകിയത്. സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്ത് പിന്നാലെ താന്നെ അറോറ അവ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘ക്ഷമിക്കണം, ഇനി ഞങ്ങളുടെ സെന്ററിൽ ഒരു മുസ്‌ലിം രോഗിയെയും ഞങ്ങൾ എടുക്കുന്നില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിലും നല്ല ഒരാളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ അറോറ പറഞ്ഞു.

അതേസമയം രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ ഏഴ് മാസം ഗർഭിണിയായ ഒരു മുസ്‌ലിം യുവതിയെ അവരുടെ ഡോക്ടർ അപമാനിക്കുകയും മതത്തിന്റെ പേരിൽ വൈദ്യസഹായം നിഷേധിക്കുകയും ചെയ്തതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ദീർഘകാലമായി യുവതി ഈ ഡോക്ടറുടെ അടുത്തായിരുന്നു ചികിത്സ തേടിയിരുന്നത്.ചികിത്സക്കായി ഒരു പള്ളിയിലോ മദ്രസയിലോ പോകാൻ ഡോക്ടർ യുവതിയോട് പറഞ്ഞു. കൂടാതെ യുവതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.സംഭവത്തിൽ വിമർശനവുമായി നിരവധി ആരോഗ്യപ്രവർത്തകർ എത്തിയിരുന്നു. മതത്തിന്റെയോ രോഗിയുടെ പശ്ചാത്തലമോ നോക്കി ഒരു രോഗിയോടും വിവേചനം കാണിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബംഗാൾ ഘടകം എല്ലാ ഡോക്ടർമാരോടും അഭ്യർത്ഥിച്ചു.

‘രോഗിയോ കുടുംബമോ ഡോക്ടറെ അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ അടിയന്തര സാഹചര്യമില്ലാത്ത രോഗിയെ ചികിത്സിക്കാതിരിക്കാൻ ഒരു ഡോക്ടർക്ക് അവകാശമുള്ളൂ. അതേ രോഗിക്ക് അടിയന്തര സാഹചര്യമുണ്ടെങ്കിൽ, ഡോക്ടർമാർ അവരുടെ കടമ നിർവഹിക്കണം. എന്നാൽ മതമോ പശ്ചാത്തലമോ കാരണം ഒരാൾക്ക് ചികിത്സ നിരസിക്കുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല,’ കൊൽക്കത്തയിലെ മറ്റൊരു ഡോക്ടർ പറഞ്ഞു.

‘തുടരും’ കേരളത്തിന്‌ പുറത്തും ചർച്ചയാവുന്നു; കളക്ഷനിൽ മുന്നേറ്റം

0
Spread the love

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്

2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 1.6 കോടിയും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 1.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. മലയാളത്തിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയുടെ തെലുങ്ക് വേർഷനും ലഭിക്കുന്നത്. ആന്ധ്ര / തെലങ്കാനയിൽ നിന്ന് തുടരുമിന്റെ മലയാളം പതിപ്പ് 35 ലക്ഷം നേടിയപ്പോൾ തെലുങ്ക് വേർഷൻ 50 ലക്ഷം കടന്നു. ഇതോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും തുടരുമിന്റെ നേട്ടം 7.10 കോടിയായി. ആദ്യ ദിനം വെറും 90 ലക്ഷം മാത്രമായിരുന്നു സിനിമയ്ക്ക് നേടാനായത്.

ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts