Home Blog Page 221

ഇന്നു മുതൽ എല്ലാ തിയറ്ററുകളിലും എമ്പുരാൻ റീ എഡിറ്റഡ് പതിപ്പുകൾ! 24 ഓളം വെട്ട്

0
Spread the love

വിവാദങ്ങൾക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനിൽ വെട്ടിയത്. ബജ് രംഗി അഥവാ ബൽരാജ് എന്ന വില്ലന്‍റെ പേര് ബൽദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വർഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും വെട്ടി.

ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളിൽ എത്തിയത്. ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇനി മുതൽ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദർശിപ്പിക്കുക. ആരെയും പേടിച്ചിട്ടല്ല തിരുത്തൽ ആവശ്യപ്പെട്ടതെന്നാണ് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ വിശദീകരിച്ചത്. എന്നാൽ സംഘപരിവാറാണ് പിന്നിലെന്നാണ് കോൺഗ്രസും സിപിഎമ്മും ഉന്നയിക്കുന്ന ആക്ഷേപം.

ഈ വർത്താനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ! പഞ്ചായത്ത് സെക്രട്ടറിയോട് മുഹ്സീൻ എം.എൽ.എ

0
Spread the love

സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എം എൽ എയുടെ സഹോദരി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിന് മുമ്പാകെയെത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി വന്നത്എന്നുമാണ് എഎൽ എ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാൻ അറിയാമെന്നും എം എൽ എ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വരാത്തതെന്നും മുഹ്സിൻ ഫോണിലൂടെ പറയുന്നുണ്ട്. പെൺകുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വർത്താനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്സീൻ പറയുന്നുണ്ട്. വനിതാ മെമ്പർമാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎൽഎ ഫോണിലൂടെ വിവരിക്കുന്നുണ്ട്. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. സെക്രട്ടറിക്കെതിരെ നിരന്തരം പരാതികൾ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയിൽ സംസാരിച്ചതെന്നുമാണ് എം എൽ എ വിശദീകരിക്കുന്നത്.

കാത്തിരുന്ന പടം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

0
Spread the love

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൈങ്കിളി. ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. വിഷു റിലീസായിട്ടാണ് പൈങ്കിളി ഒടിടിയിലെത്തുക. മനോരമ മാക്സിൽ ഏപ്രിൽ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാൻ എ. മൻ’, ‘രോമാഞ്ചം’, ‘നെയ്മർ’, ‘ചാവേർ’ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിച്ചിരിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വെയിൽ കനത്തതോടെ കറുത്ത് കരിവാളിച്ചോ? വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഇതാ..

0
Spread the love

ചർമ്മത്തെ സംരക്ഷിക്കുന്നതിന് മികച്ചൊരു ചേരുവകയാണ് കറ്റാർവാഴ. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും കറ്റാർവാഴ സഹായകമാണ്. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം.

ഒന്ന്

രണ്ട് സ്പൂൺ കറ്റാർവാഴ ജെലും അൽപം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ അൽപം മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മൂന്ന്

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.

അല്ലു അർജുൻ പേര് മാറ്റുന്നു; കാരണമിത്!!

0
Spread the love

പുഷ്പ 2 എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ വമ്പൻ താരമായിരിക്കുകയാണ് അല്ലു അർജുൻ. 1800 കോടിക്ക് മുകളിലാണ് സിനിമ ആഗോളതലത്തിൽ നേടിയത്. പുഷ്പയ്ക്ക് ശേഷം അല്ലുവിന്റെ അടുത്ത ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിൽ കാത്തിരിക്കുകയുമാണ്. ഈ വേളയിൽ നടൻ തന്റെ പേര് മാറ്റാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ജ്യോതിഷ നിര്‍ദേശ പ്രകാരം അല്ലു അർജുൻ തന്റെ പേരിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി സിനിജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരിയറിൽ കൂടുതൽ ഉന്നതിയിലേക്ക് എത്തുന്നതിനായി പേരിൽ ‘U’, ‘N’ എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ അല്ലുവിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

അതേസമയം തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അറ്റ്ലീക്കൊപ്പമായിരിക്കും അല്ലുവിന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകളുണ്ട്. പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന.

സെൻസർ ബോർഡ് അംഗീകരിച്ച സിനിമയല്ലേ? പിന്നെന്താണ് പ്രശ്നം! എമ്പുരാനെതിരായ ഹർജി തളളി ഹൈക്കോടതി

0
Spread the love

എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. എമ്പുരാൻ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കേന്ദ്രസർക്കാരിനും സെൻസർ ബോ‍ർ‍ഡിനും നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി എതിർകക്ഷികളായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഈ സിനിമയുടെ പേരിൽ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. അങ്ങനെയെങ്കിൽ പ്രശസ്തിക്കുവേണ്ടിയുളള ഹർജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു

ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്. ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഹര്‍ജിക്കാരൻ മറുപടി നൽകി. തുടര്‍ന്നാണ് പ്രശസ്തിക്കുവേണ്ടിയാണോ ഹർജി എന്ന് കോടതി ചോദിച്ചത്. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് കേസ് ഒന്നും നിലവിലില്ല എന്ന സർക്കാർ കോടതിയെ അറിയിച്ചു. ലോകത്ത് എവിടെയും സിനിമയുടെ പേരിൽ കേസ് എടുക്കേണ്ടി വന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെയെന്നും പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം,​ ഇനി അവഗണിച്ചാൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ‘കട്ട്’

0
Spread the love

ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴത്തുക അടയ്‌ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം. ഇ-ചലാൻ ലഭിച്ച് മൂന്നു മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു സാമ്പത്തികവർഷം മൂന്ന് ഇ-ചലാനുകൾ അവഗണിക്കുന്നവരുടെ ലൈസൻസ് കണ്ടുകെട്ടിയേക്കും.90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസൻസോ,​ ആർ.സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് നീക്കം. ഇതിനായി മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗതാഗത മാനേജ്മെന്റ് കർശനമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു

രണ്ട് ഇ – ചലാനുകളിൽ പിഴയടയ്‌ക്കാനുണ്ടെങ്കിൽ വണ്ടിയുടമയിൽ നിന്ന് ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം ഈടാക്കുന്നതും പരിഗണിക്കുന്നു. ഇൻഷ്വറൻസ് കമ്പനികളുമായി കൂടിയാലോചനകൾ തുടങ്ങിയെന്നാണ് സൂചന.

പണം അടയ്ക്കുംവരെ സന്ദേശങ്ങൾ

പിഴ വിവരം അറിയാറില്ലെന്നും ആർ.ടി. ഓഫീസിൽ ബന്ധപ്പെടുമ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നതെന്നും പരാതി ശക്തമാണ്. അതിനാൽ,പണം അടയ്‌ക്കുംവരെ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈൽ നമ്പരുകളിലേക്ക് തുടർച്ചയായി മെസേജ് അയയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്. ഇതിനായി വാഹന ഉടമകളും ഡ്രൈവർമാരും തങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്ന തരത്തിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തും.

പിഴയടയ്‌ക്കുന്നത് 40% പേർ മാത്രം

ഇ-ചലാനുകൾ നൽകുന്ന കേസുകളിൽ 40.25 ശതമാനം പേർ മാത്രമാണ് പിഴ അടയ്‌ക്കുന്നത്

31.1 കോടി: രാജ്യത്താകെ 2025 വരെനൽകിയ ഇ-ചലാനുകൾ

40,548 കോടി: ഇ-ചലാനുകൾ വഴിചുമത്തിയ പിഴ16324 കോടി: പിരിഞ്ഞുകിട്ടിയ പിഴ76%: രാജസ്ഥാനിൽപിരിഞ്ഞുകിട്ടുന്ന പിഴ(രാജ്യത്ത് ഒന്നാം സ്ഥാനം)29%: ഒഡിഷയിൽ പിരിഞ്ഞുകിട്ടുന്ന പിഴ(രാജ്യത്തെ ഏറ്റവും കുറവ്)#

എന്താണ് ഇ-ചലാൻ

ട്രാഫിക് ഫൈനുകളുടെ കമ്പ്യൂട്ടർവത്കൃത രൂപമാണ് ഇ- ചലാൻ .ഇത് രജിസ്റ്റേർഡ് മൊബൈൽ ഫോണിലേക്ക് വരും.//echallan.parivahan.gov.in/index/accused-challan എന്ന സൈറ്റിൽ കയറി തുക അടയ്‌ക്കാം. അക്ഷയ കേന്ദ്രങ്ങൾവഴിയും അടയ്ക്കാം. ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലെത്തി നേരിട്ടും പണം അടയ്ക്കാം.

ഇ-ചലാനെ ചോദ്യംചെയ്യാം

അമിതവേഗത,​റെഡ് സിഗ്നൽ അവഗണിച്ച് കുതിക്കുക തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് മൂന്നുദിവസത്തിനകം ഡ്രൈവർക്കോ,​ വാഹനയുടമയ്‌ക്കോ ഇ-ചലാൻ അയക്കും. 30 ദിവസത്തിനകം പണം അടയ്‌ക്കുകയോ,​ നിയമനടപടി സ്വകരിക്കുകയോ ചെയ്യണം. //echallan.parivahan.gov.in/gsticket/ എന്ന പരിവാഹൻ വെബ്സൈറ്റിൽ പരാതി നൽകാം. നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കും.

‘സുപ്രിയയെ പോലൊരു സ്ത്രീയെ നിലക്ക് നിർത്താൻ മല്ലികാ സുകുമാരനോട് ആക്രോശമോ; ഇയാളൊക്കെ മൂക്കുകൊണ്ട് ക്ഷ ണ്ണ ട്ട ട്ട ട്ഢ ടഢ ടഢ എണ്ണും’, വൈറലായി പോസ്റ്റ്‌

0
Spread the love

നാടൊട്ടാകെ എമ്പുരാന്‍ വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്. സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്ത് വന്നതിനു പിന്നാലെ ചിത്രത്തിലെ ഡാം പരാമര്‍ശം മുല്ലപ്പെരിയാറുമായി ചേര്‍ത്തുവച്ച് തമിഴ്നാട്ടിലും പ്രതിഷേധവും ബഹിഷ്കരണാഹ്വാനവും ചുട്ടുപൊള്ളുകയാണ്. ഇതിനിടെ ഒരു കൂട്ടരുടെ വിഷമം സുപിയ മേനോനെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തുന്നില്ല എന്നതാണ്. ഇത് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പരസ്യമായി പറയുകയും ചെയ്തു.

.’മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍, ആ അര്‍ബന്‍ നക്സല്‍ പോസ്റ്റിട്ട് നാട്ടുകാരോട് പറഞ്ഞത്, തരത്തില്‍ കളിക്കെടാ എന്‍റെ ഭര്‍ത്താവിനോട് കളിക്കണ്ട എന്നാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’ എന്നാണ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇതിന് എഴുത്തുകാരി എസ്. ശാരദക്കുട്ടി നല്‍കിയിരിക്കുന്ന മറുപടി വൈറലാണ്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്;

മരുമകളെ നിലയ്ക്കു നിർത്താൻ അമ്മായിയമ്മക്കോ അമ്മായിയമ്മയെ നിലയ്ക്കു നിർത്താൻ മരുമകൾക്കോ കഴിയാത്ത കാലത്തേക്ക് കേരളത്തിലെ സാധാരണ സ്ത്രീകൾ വരെ വളർന്ന കാലത്താണ് സുപ്രിയാ മേനോനെ പോലെ ഒരു സ്ത്രീയെ നിലക്ക് നിർത്താൻ മല്ലികാ സുകുമാരനെ പോലെയുള്ള സ്ത്രീയോട് ആക്രോശിക്കുന്നത്.

പെണ്ണുങ്ങൾ ഇക്കാലം കൊണ്ടു ചാടിക്കടന്ന ഹഡിൽസ് ഒന്ന് ഓർക്കുക !!. ഇപ്പുറത്തോ ഒരിഞ്ചുപോലും മുന്നോട്ടു ചാടാനാകാതെ നിന്നേടത്തു നിന്ന് ‘കദംതാൽ ‘ ചവിട്ടുന്നവരുടെ പരേഡും. ഇയാളൊക്കെ മൂക്കു കൊണ്ട് ക്ഷ ണ്ണ ട്ട ട്ട ട്ഢ ടഢ ടഢ എണ്ണുന്ന ആ കാലം അടുത്തടുത്ത് വരുന്നത് കണ്ട് ആനന്ദതുന്ദിലയാകുകയാണ് ഞാൻ.

ഈ പോസ്റ്റിന് മുന്‍പ് മല്ലികാ സുകുമാരനെ പിന്തുണച്ചുകൊണ്ട് മറ്റൊരു കുറിപ്പും ശാരദക്കുട്ടി പങ്കുവച്ചിരുന്നു. കഴിവും അറിവും സിദ്ധിയും പക്വതയും ഉള്ള മക്കളെ വളർത്തിയെടുത്ത്, അവരെ ജീവിക്കാൻ വിട്ടിട്ട് സ്വന്തം കരിയറിൽ ശ്രദ്ധ പുലർത്തി ജീവിക്കുന്ന വ്യക്തിയാണ് മല്ലികാ സുകുമാരന്‍. മക്കളെ ആരെങ്കിലും ദുരുദ്ദേശത്തോടെ തൊട്ടാൽ അവർ സർവ്വശക്തിയുമെടുത്ത് എതിർത്ത് മക്കൾക്കൊപ്പം നിൽക്കും. കടലിൽ തുഴഞ്ഞവർ തോട് കണ്ടാൽ ഭയപ്പെടില്ല എന്നറിയാം എന്നാണ് ശാരദക്കുട്ടി കുറിച്ചത്

നന്ദി കാർഡിൽ നിന്നും സുരേഷ് ഗോപിയെ നീക്കി; എമ്പുരാനിൽ 24 ഓളം കട്ടുകൾ, വില്ലന്റെ പേരും ഇനി പുതിയത്

0
Spread the love

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡ് സെൻസർ രേഖ മാധ്യമങ്ങൾ പുറത്ത് വിട്ടു. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.

നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ രംഗങ്ങള്‍ മാറ്റിയതയാണ് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ വ്യക്തമാക്കുന്നത്.

അതേ സമയം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുടികൊഴിച്ചിൽ സ്വിച്ചിട്ടതുപോലെ നിൽക്കും! മുട്ടത്തോട് കളയാതെ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ!!

0
Spread the love

മുടിയുടെ സംരക്ഷണത്തിന് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ നാം പരീക്ഷിക്കാറുണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. മുട്ടത്തോടിൽ ഉയർന്ന അളവിൽ കാൽസ്യം, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് സുപ്രധാന ഘടകങ്ങളാണ്.

മുട്ടത്തോടുകൾ വലിച്ചെറിയുന്നതിനുപകരം, ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയ്ക്കായി പരീക്ഷിക്കാവുന്നതാണ്. മുട്ടത്തോടിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.മുട്ടത്തോടിലെ കാൽസ്യത്തിൻ്റെ മുടി കൊഴിച്ചിൽ അല്ലെങ്കിൽ പൊട്ടൽ കുറയ്ക്കാനും സഹായിക്കുന്നു. കാൽസ്യം കൂടാതെ, മുട്ടത്തോടിൽ പ്രോട്ടീനുകളും മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.കാൽസ്യത്തിൻ്റെ കുറവ് മുടികൊഴിച്ചിലിൻ്റെ കാരണങ്ങളിലൊന്നാണ്. മുടിയുടെ കരുത്ത് നിലനിർത്താനും മുടി പൊഴിയുന്നത് തടയാനും മുട്ടത്തോട് പലരീതിയിൽ ഉപയോ​ഗിക്കാം. മുട്ടത്തോടിലെ പോഷകങ്ങൾ തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കും.

മുട്ടത്തോട് എങ്ങനെ എടുക്കണം?

മുട്ട പൊട്ടിച്ച ശേഷം അതിലെ മഞ്ഞയും വെള്ളയും നീക്കം ചെയ്യുക. ശേഷം ഷെല്ലുകൾ നന്നായി കഴുകുക. ബാക്ടീരിയ മലിനീകരണം തടയാൻ ഇത് പ്രധാനമാണ്. ശേഷം വൃത്തിയാക്കിയ മുട്ടത്തോടുകൾ ഒരു ബേക്കിംഗ് ഷീറ്റിൽ വയ്ക്കുക. ശേഷം വെയിലെത്ത് ഉണങ്ങാൻ വയ്ക്കുക. മുട്ടത്തോട് നന്നായി ഉണങ്ങി കഴിഞ്ഞാൽ പൊടിച്ചെടുക്കുക. ശേഷം ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കുക

മുട്ടത്തോട് ഹെയർ പാക്കുകൾ ഉപയോ​ഗിക്കേണ്ട വിധം

ഒരു സ്പൂൺ മുട്ടത്തോട് പൗഡറും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. മുടിയെ ബലമുള്ളതാക്കാൻ മികച്ചതാണ് ഈ പാക്ക്.രണ്ട്രണ്ട് സ്പൂൺ മുട്ടത്തോട് പൗഡറും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.

രണ്ട്രണ്ട് സ്പൂൺ മുട്ടത്തോട് പൗഡറും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts