Home Blog Page 222

മേജർ രവിയുടെ പരാമർശം മോഹൻലാലിന്റെ വ്യക്തിത്വത്തെ വരെ ബാധിക്കില്ലേ? ഇത്രയും ആളുകൾ ഉണ്ടായിട്ടും അക്കാര്യം തോന്നിയത് മമ്മൂട്ടിക്ക് മാത്രം, മല്ലിക സുകുമാരൻ

0
Spread the love

പൃഥ്വിരാജിന് സിനിമയിൽ ശത്രുക്കളുണ്ടെന്ന് നടി മല്ലിക സുകുമാരൻ. മകനെതിരെ മേജർ രവി പറഞ്ഞ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ വിഷയത്തിൽ ഒരു മറുപടി പറയാൻ തീരുമാനിച്ചതെന്നും മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് മമ്മൂട്ടി മെസേജ് അയച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കണ്ട് കണ്ണു നിറഞ്ഞുവെന്നും നടി പറയുകയുണ്ടായി.

മല്ലിക സുകുമാരന്റെ വാക്കുകൾ:

‘‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയിൽ ശത്രുക്കൾ ഉണ്ട്. മേജർ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളിൽ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹൻലാലിനെ ചതിച്ചു എന്നും, മോഹൻലാൽ കരയുകയാണ് എന്നുമൊക്കെ മേജർ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതിൽ നല്ല ദേഷ്യമുണ്ട്. അത് ഞാൻ തുറന്നു പറയുകയാണ്. ഇത് മോഹൻലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതിൽ എല്ലാവർക്കും. ഇവർ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാൻ’ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചതും.

മോഹൻലാൽ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാൾക്ക് നൽകാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ കൊച്ചാക്കി പറയാനും നാണമില്ലേ മേജർ രവിക്ക്? മോഹൻലാലിന്റെ വ്യക്തിത്വത്തെ വരെ ബാധിക്കില്ലേ അത്. ഞാൻ മേജർ രവിയെ വിളിച്ചിരുന്നു. നിങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ എഴുതിയത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ഏതോ പട്ടാള ഗ്രൂപ്പിൽ വന്നപ്പോൾ പ്രതികരിച്ചു എന്നാണ് മേജർ രവി പറയുന്നത്. എന്ത് ന്യായമുണ്ട്? എന്ത് അറിഞ്ഞിട്ടാ ഇതൊക്കെ പറയുന്നത്? ആർക്കെങ്കിലും വേണ്ടി ആണ് ഈ പറച്ചിലെങ്കിൽ അതൊക്കെ എന്തിനാണ്. ആദ്യം സിനിമ കണ്ട ശേഷം ഇദ്ദേഹം അഭിനന്ദിച്ചു. പിന്നീടാണ് വിമർശനവുമായി വന്നത്.

രാജു ചില സീനുകൾ ഒളിപ്പിച്ചു ചെയ്തു എന്നൊക്കെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള നുണ മേജർ രവി അടക്കം പറഞ്ഞു. അതൊക്കെ എന്റെ രാജുവിനും വിഷമമായി. എന്റെ കുടുംബത്തിലുമുണ്ട് അയാളേക്കാൾ വലിയ റാങ്കിലുള്ള പട്ടാളക്കാർ. അതൊക്കെ മേജർ രവിക്കും അറിയാം. സാക്ഷാൽ സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവൻ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാൻ. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തിൽ പ്രതികരിച്ചില്ലല്ലോ. മോഹൻലാലും രാജുവുമായി നിരന്തരം എപ്പോഴത്തെയും പോലെ സംസാരം ഉണ്ട്. രാജുവിനുനേരെ ഇങ്ങനെയൊക്കെ പറഞ്ഞു കേൾക്കുമ്പോൾ ലാലു വിഷമിച്ചിരിക്കുകയാകും. പിന്നെ കൂട്ടുകാർ എന്ന് പറയുന്ന ചിലർ മോഹൻലാലിനെ വിളിച്ച് ഓരോന്നും പറഞ്ഞു കൊടുക്കുകയല്ലേ.

മോഹൻലാലിൽ നിന്നും എന്താണ് മേജർ രവിക്ക് ലഭിക്കുക എന്ന് എനിക്കറിയില്ല. എന്തെങ്കിലും ലാഭേച്ഛ കാണും. അല്ലെങ്കിൽ സിനിമ കണ്ട ശേഷം ചേച്ചി എനിക്ക് അമ്മയാണ്, ഇത് ചരിത്രമാകേണ്ടുന്ന സിനിമയാണ് എന്നെല്ലാം പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ആളുകൾ അടുത്ത ദിവസം മോഹൻലാലിനെ പൃഥ്വിരാജ് പറ്റിച്ചു എന്ന് പറഞ്ഞ് പോസ്റ്റിടുന്നതൊക്കെ എത്ര മോശമാണ്‌. അതൊക്കെ ആർക്ക് വേണ്ടിയാണു ചെയ്യുന്നത് എങ്കിലും മോശമാണ്. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വയ്ക്കുന്നത്? ഇവരൊക്കെയാണോ രാജ്യം കാക്കുന്നവർ. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വയ്ക്കുന്നത്?

മുരളി ഗോപിക്കുള്ള വിഷമം, ഇവർ എല്ലാവരെയും പറ്റിച്ചു എന്ന് പറയുന്നതിൽ മാത്രമാണ്. ഞാൻ മോഹൻലാലിനെയും ആന്റണിയെയും വിളിച്ചിരുന്നു. ഫോണിൽ കിട്ടിയില്ല. അപ്പോഴാണ് മേജർ രവിയെ വിളിച്ചത്.എന്റെ ഫോണിൽ വരുന്ന മെസ്സേജുകളും കോളുകളും നിറയുകയാണ്.

മമ്മൂട്ടിയുടെ മെസേജ് വന്നിരുന്നു. അദ്ദേഹത്തിന് ഒരു അസുഖവുമില്ല. ഒരു മൂന്നു മാസത്തേക്ക് ചെറിയ ഒരു അസുഖമുണ്ടെന്നു മാത്രം. അദ്ദേഹം കുടുംബത്തോടൊപ്പം ചെന്നൈയിൽ വിശ്രമിക്കുകയാണ്. ഇന്ന് പെരുന്നാളാണ്. ആ പെരുന്നാളിന്റെ തലേന്ന് പോലും മമ്മൂട്ടി എനിക്ക് മെസ്സേജ് അയച്ചു. ‘ഇതൊക്കെ വിട്ടുകളയൂ ചേച്ചി.’ എന്ന അർഥത്തിൽ മമ്മൂട്ടി ചില ഇമോജികൾ ചേർത്ത് മെസേജ് അയച്ചു. എന്റെ പോസ്റ്റ് കണ്ടു എന്നും മമ്മൂട്ടി പറഞ്ഞു. ഈ സിനിമാലോകത്ത് ഇത്രയും ആളുകൾ ഉണ്ടായിട്ടും, അദ്ദേഹത്തിന് അത് തോന്നിയല്ലോ. ഈ ഒരു സമയത്ത് സുകുമാരൻചേട്ടന്റെ കുടുംബത്തിന് വിഷമം ആകും എന്ന് മമ്മൂട്ടിക്ക് തോന്നിയല്ലോ. അതാണ് അദ്ദേഹത്തിന്റെ നന്മ. മമ്മൂട്ടിക്ക് സർവ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഇപ്പോൾ പറയാനുള്ളത്.

കോടതിയിൽ തെളിയിക്കപ്പെട്ടാലേ തെറ്റു ചെയ്തില്ലെന്ന് എല്ലാവരും വിശ്വസിക്കൂ; തന്നോട് ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം എന്താണെന്നറിയില്ല: ബിജു സോപാനം

0
Spread the love

തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടൻ ബിജു സോപാനം. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ‌ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തി എന്നും മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജു സോപാനം പറയുന്നു

ആ സീരിയൽ സെറ്റിൽ ചെറിയ രീതിയിൽ ഒരു കോക്കസ് ഉണ്ടെന്നും വലിയ രീതിയിലുള്ള ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു സോപാനം അഭിമുഖത്തിൽ പറയുന്നു. തന്നെ അകത്താക്കും എന്ന കാര്യം പലരിൽ നിന്നും കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ”ലൈംഗികാത്രികമത്തോടൊപ്പം അതെല്ലാം വീഡിയോയില്‍ പകർത്തി എന്നുള്ളതാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തില്‍ ഇന്നസെന്റ് ചേട്ടന്‍ നില്‍ക്കുന്നത് പോലെ ഞാൻ കൈയും കെട്ടി നില്‍ക്കാൻ കാരണം ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യമാണ്”, എന്ന് ബിജു സോപാനം പറഞ്ഞു.

”എന്റെ കൺമുന്നിൽ വളർന്ന മക്കളാണ് ആ സീരിയൽ സെറ്റിൽ. അവരെ ചേർത്തുപോലും വാർത്തകൾ വന്നു. ഇതെല്ലാം കണ്ട് ഈ കേസ് കൊടുത്തയാൾ വെറുതേ ഇരിക്കുകയാണ്. അവർ‌ക്കൊന്നും പ്രതികരിക്കാൻ പറ്റില്ല. അവർ നിസഹായരാണ്. ആരും സഹതപിക്കണ്ട. ഇക്കാര്യത്തിൽ നിയമത്തിന്റെ സഹായമാണ് വേണ്ടത്. തെറ്റു ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷെ കോടതിയില്‍ തെളിയിക്കപ്പെട്ടാലേ എല്ലാവരും വിശ്വസിക്കൂ”, എന്നും ബിജു സോപാനം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം എന്താണെന്ന് അറിയില്ലെന്നും നടൻ പറഞ്ഞു

എമ്പുരാൻ റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല; എല്ലാം കൂട്ടായ തീരുമാനം,പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് ആന്റണി പെരുമ്പാവൂർ

0
Spread the love

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

‘ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം എനിക്കറിയാം മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാൻ നിർമിക്കണമെന്നും വരണമെന്നും. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിം​ഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല’, എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്.

ഒറ്റയടിക്ക് കൂടിയത് 680 രൂപ; സ്വര്‍ണവില 68,000 കടന്നു

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
Spread the love

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അതേസമയം സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നു മുതൽ പുതിയ സാമ്പത്തികവർഷം; തൊഴിലുറപ്പ് മുതൽ മൊബൈൽ സേവനത്തിൽ വരെ ഒട്ടേറെ മാറ്റങ്ങൾ

0
Spread the love

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

എന്തൊക്കെയാണ് മാറ്റങ്ങൾ?

മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം

ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും

15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും.750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും.കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളില്‍ മാറ്റം വരും

ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്. വിവിധ കാര്‍ കമ്പനികള്‍ ഇന്ന് മുതല്‍ 2 മുതല്‍ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും

ആധാറും പാൻ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും.

ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനയാണ് ഇന്ന് മുതല്‍ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും

പ്രമേഹരോഗികളിൽ തോൾ വേദന കൂടുതലായി കാണുന്നതിനുള്ള കാരണങ്ങൾ

0
Spread the love

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോ​ഗികളിൽ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് തോൾ വേദന എന്നത്.

തോൾ വേദന സാധാരണയായി അഡഹസിവ് കാപ്‌സുലൈറ്റിസ് (ഫ്രോസൺ ഷോൾഡർ) മൂലമാണ് ഉണ്ടാകുന്നത്. പ്രമേഹമുള്ളവരിൽ ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്. പക്ഷാഘാതം ബാധിച്ചവർക്ക് തോൾ വേദന അനുഭവപ്പെടാം. ഈ സാഹചര്യത്തിൽ, ബലഹീനത കാരണം തോളിന്റെ ചലനശേഷി കുറയാം. ഫിസിയോതെറാപ്പിയും വേദനസംഹാരികളും ആശ്വാസം നൽകുമെങ്കിലും വേദന തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് അപ്പോളോ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു.

പ്രമേഹമുള്ളവരിൽ ഏറ്റവും അധികം സാധാരണവുമായ ഒരു പ്രശ്നമാണ് തോളിൽ വേദന ഉൾപ്പെടെയുള്ള മസ്കുലോസ്കെലെറ്റൽ പ്രശ്‌നമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ. ശുഭം വാത്സ്യ പറയുന്നു. പ്രമേഹരോഗികളിൽ ദീർഘകാലമായി ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) കൊളാജൻ അല്ലെങ്കിൽ ബന്ധിത ടിഷ്യുവിനുള്ളിലെ മറ്റ് ഘടനാപരമായ പ്രോട്ടീനുകളുടെ ഗ്ലൈക്കേഷനിലേക്ക് നയിക്കുന്നു. ഇത് ടിഷ്യു ഇലാസ്തികത കുറയ്ക്കുകയും തോളിൽ കാഠിന്യം ഉണ്ടാക്കുകയും തോളിന്റെ ചലനശേഷിയെ ബാധിക്കുകയും ചെയ്യാമെന്നും ഡോ. ശുഭം പറഞ്ഞു.

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറവാണെങ്കിൽ അത് തോളിൽ വേദന വർദ്ധിപ്പിക്കും. അതിനാൽ, മതിയായ ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് നിർണായകമാണെന്നും വിദ​ഗ്ധർ പറയുന്നു.

അന്ന് പൃഥ്വിരാജ് അക്കാര്യം അഭ്യർത്ഥിച്ചപ്പോൾ ലൂസിഫറിൽ സിപിഐഎം വിരുദ്ധതയുണ്ടോയെന്ന് അന്വേഷിച്ചല്ല ചെയ്തു കൊടുത്തത്, കടകംപള്ളി സുരേന്ദ്രന്‍

0
Spread the love

ലൂസിഫര്‍ ചിത്രീകരണ സമയത്ത് മന്ത്രിയായിരുന്ന തന്നെ കാണാന്‍ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ എത്തിയ അനുഭവം പറഞ്ഞ് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. കനകക്കുന്ന് കൊട്ടാരം ചിത്രീകരണത്തിനായി ചോദിക്കാനാണ് പൃഥ്വിരാജ് വന്നതെന്നും ആ സമയത്ത് കൊട്ടാരം ചിത്രീകരണത്തിനായി കൊടുക്കേണ്ടെന്ന തീരുമാനം എടുത്തിരുന്ന സമയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ പൃഥ്വിരാജിന്‍റെ അഭ്യര്‍ഥന മാനിച്ച് അതിന് അനുവദിച്ചെന്നും. “അന്ന് ഒരിക്കൽ പോലും സിനിമയുടെ കഥ എന്താണെന്നോ സർക്കാരിന് വിമർശനം ഉണ്ടോ എന്നോ സിപിഐഎം വിരുദ്ധത ഉണ്ടോ എന്നൊന്നും ഞാൻ അന്വേഷിച്ചിരുന്നില്ല. പടം ഇറങ്ങിയപ്പോൾ പോയി കാണുകയും മുകളിൽ പറഞ്ഞതൊക്കെ ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. പടം ഇഷ്ടപെട്ടതിനാൽ പൃഥ്വിരാജിനെ വിളിച്ചു അഭിനന്ദനം അറിയിച്ചതല്ലാതെ ഇതേകുറിച്ചൊന്നും ചോദിച്ചിട്ടുമില്ല”, കടകംപള്ളി സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലൂസിഫര്‍ സീക്വല്‍ ആയ എമ്പുരാനിലെ ഉള്ളടക്കം വിമര്‍ശനവിധേയമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുന്‍ മന്ത്രിയുടെ പോസ്റ്റ്.

കടകംപള്ളി സുരേന്ദ്രന്‍റെ കുറിപ്പ്

2018 ലാണ് ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന എന്നെ കാണാൻ പൃഥ്വിരാജ് ഒദ്യോഗിക വസതിയിലേക്ക് വരുന്നത്. കനകക്കുന്ന് കൊട്ടാരം സിനിമ ഷൂട്ടിങ്ങുകൾക്ക് നൽകിയിട്ട് തിരിച്ച് നല്ല നിലയിൽ അല്ല നൽകിയിരുന്നത് എന്നതിനാൽ ഇനി കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് അനുവദിക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനം എടുത്തിരുന്നു. അതിനൊരു ഇളവ് ചോദിച്ചാണ് രാജു എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ളൈമാസിലെ ഒരു സീൻ ഷൂട്ട് ചെയ്യാൻ കനകക്കുന്ന് വളരെ ആപ്റ്റ് ആണ് എന്നതാണ് കാരണം. ചിത്രത്തിലെ നായകൻ മോഹൻലാൽ. സിനിമയുടെ പേര് ലൂസിഫർ.

രാജുവിന്റെ ആവശ്യത്തോട് ആദ്യം ഞാൻ സ്നേഹപൂർവ്വം എന്തുകൊണ്ട് കനകക്കുന്ന് ഷൂട്ടിങ്ങിന് നൽകുന്നില്ല എന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ഞാൻ പറഞ്ഞ വസ്തുതകൾ എല്ലാം അംഗീകരിച്ചുകൊണ്ട് കനകക്കുന്നിനു ഒരു പോറൽ പോലും ഏല്പിക്കാതെ തിരിച്ചുതരാം എന്ന രാജുവിന്റെ ഉറപ്പിലാണ് അന്ന് ലൂസിഫറിന് കനകക്കുന്ന് അനുവദിക്കുന്നത്.അന്ന് ഒരിക്കൽ പോലും സിനിമയുടെ കഥ എന്താണെന്നോ സർക്കാരിന് വിമർശനം ഉണ്ടോ എന്നോ സിപിഐഎം വിരുദ്ധത ഉണ്ടോ എന്നൊന്നും ഞാൻ അന്വേഷിച്ചിരുന്നില്ല. പടം ഇറങ്ങിയപ്പോൾ പോയി കാണുകയും മുകളിൽ പറഞ്ഞതൊക്കെ ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. പടം ഇഷ്ടപെട്ടതിനാൽ പൃഥ്വിരാജിനെ വിളിച്ചു അഭിനന്ദനം അറിയിച്ചതല്ലാതെ ഇതേകുറിച്ചൊന്നും ചോദിച്ചിട്ടുമില്ല. പടം കണ്ട ഒരാളും എന്തിന് ആ സിനിമക്ക് കനകക്കുന്ന് നൽകി എന്നും എന്നോട് ചോദിച്ചിട്ടില്ല. കാരണം അതെല്ലാം ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഞാനും ഞാൻ ഉൾപ്പെടുന്ന ഇടതുപക്ഷ സമൂഹവും

ഇന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതിശക്തമായ വേട്ടയടലുകൾ നേരിടുകയാണ്. സംഘപരിവാർ 2002ൽ ചെയ്തു കൂട്ടിയതൊക്കെ സമൂഹത്തെ വീണ്ടും ഓർമിപ്പിച്ചു എന്നതാണ് കുറ്റം. ശക്തമായവിദ്വേഷ പ്രചാരണമാണ് ഇതിന്റെ പേരിൽ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ നേരിടുന്നത്. അണികൾ മാത്രമല്ല RSS നേതാക്കൾ പോലും പരസ്യ ഭീഷണിയുമായി മുന്നിട്ട് ഇറങ്ങി കഴിഞ്ഞു. ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയിലെ സുപ്രധാന രംഗങ്ങൾക്ക് കത്രിക വെക്കേണ്ടി വന്നു എന്ന് മാത്രമല്ല മോഹൻലാൽ ലാൽ എന്ന മഹാനടന് മാപ്പ് പറയേണ്ടിയും വന്നിരിക്കുന്നു. വർഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നിൽ കലാകാരന്മാർക്ക് മുട്ട് മടക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ല.

സംഘപരിവാർ ഭീഷണിക്ക് മുന്നിൽ വഴങ്ങിയതിന് ഇവിടെ മോഹൻലാലിനെയോ പൃഥ്വിരാജിനെയോ മറ്റ് അണിയറ പ്രവർത്തകരെയോ കുറ്റം പറയാൻ കഴിയുകയില്ല. അവരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിയില്ല എങ്കിൽ എമ്പുരാൻ സിനിമയിൽ കാണിച്ചത് പോലെ നാളെ അവർ കണി കാണേണ്ടി ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജന്സികളെയാവും. കുറ്റമൊന്നും ചെയ്യേണ്ട. മുദ്രവെച്ചു കൊടുക്കുന്ന വെള്ളപ്പേപ്പറുകളുടെ ബലത്തിൽ ആരെയും മാസങ്ങളോളം ജയിലഴികൾക്ക് ഉള്ളിൽ അടക്കാൻ കഴിയുന്ന സൂപ്പർപവർ ഉള്ള ഏജൻസികൾ ആണവർ. ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘപരിവാറിനെ വിറളി പിടിപ്പിച്ച ആ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ച ചെയ്താണ്. ഓരോ തെരുവിലും, ഓരോ ചായക്കടകളിലും, ഓരോ ബിസിനസ് ലോഞ്ചുകളിലും ഓരോ കുടുംബത്തും ആ വർഗീയ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ചയാവട്ടെ. സിനിമക്ക് കത്രിക വെക്കുന്നു എന്നറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാത്രി കൈരളി തിയേറ്ററിൽ കുടുംബ സമേതം എമ്പുരാൻ കണ്ടു.

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്ത്തി എമ്പുരാൻ; ഇൻഡസ്‍ട്രി ഹിറ്റടിക്കുമോ ചിത്രം

0
Spread the love

വൻ ഹൈപ്പിലാണ് എമ്പുരാൻ എത്തിയത്. വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തുകയും ചെയ്‍തു എമ്പുരാൻ. വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായിരിക്കുകയാണ് എമ്പുരാൻ. വിദേശത്ത് നിന്ന് മാത്രമുള്ള കളക്ഷനില്‍ ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തിയാണ് മോഹൻലാല്‍ ചിത്രം ഒന്നാമത് എത്തിയത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്

ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

ഒടിടിയിൽ കാണാം ഏറ്റവും പുതിയ 15 മലയാളചിത്രങ്ങൾ

0
Spread the love

സമീപകാലത്തായി ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഏതൊക്കെയെന്നു തിരയുന്നവരാണോ? ഇതാ, ഏറ്റവും പുതിയ 15 മലയാളം ഒടിടി റിലീസുകൾ ഇവിടെ പരിചയപ്പെടാം, ഒപ്പം ഏതൊക്കെ പ്ലാറ്റ്‌ഫോമിലാണ് ഈ പുത്തൻ ചിത്രങ്ങൾ സ്ട്രീമിംഗ് ചെയ്യുന്നത് എന്നുമറിയാം.

1. Anpodu Kanmani OTT: അൻപോടു കൺമണി അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘അൻപോടു കൺമണി’ ഒടിടിയിലെത്തി.ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ

2. Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടികുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലെത്തി. കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്.പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ

3. Ponman OTT: പൊൻമാൻ ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവർ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഒടിടിയിൽ കാണാം. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്.ഒടിടി പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്സ്റ്റാർ

4. Narayaneente Moonnaanmakkal OTT: നാരായണീന്റെ മൂന്നാണ്മക്കൾജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ശരണ്‍ വേണുഗോപാൽ ആണ് സംവിധായകൻ. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: ആമസോണ്‍ പ്രൈം വീഡിയോ

5. Orumbettavan OTT: ഒരുമ്പെട്ടവൻഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ഒരുമ്പെട്ടവൻ’ ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്

6. Thrayam OTT: ത്രയംസണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത ‘ത്രയം’ ഒടിടിയിൽ എത്തി. ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ

7. La Tomatina OTT: ലാ ടൊമാറ്റിന ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലർ ‘ലാ ടൊമാറ്റിന: ചുവപ്പുനിലം’ ഇപ്പോൾ ഒടിടിയിൽ കാണാം. ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ

8. Raastha OTT: രാസ്ത സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രമായ രാസ്ത ഒടിടിയിലെത്തി. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ‘രാസ്ത’.ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്

9. Praavu OTT: പ്രാവ് പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കലാണ് നായകൻ. ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്

10. Hello Mummy OTT: ഹലോ മമ്മിഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ, വൈശാഖ് എലൻസ് സംവിധാനം ചെയ്ത ‘ഹലോ മമ്മി’ ഇപ്പോൾ ഒടിടിയിൽ കാണാം. ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ

11. Marco OTT: മാർക്കോ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഈ ആഴ്ച മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിൽ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. സോണി ലിവിലാണ് ചിത്രം ആദ്യം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്, ആമസോൺ പ്രൈം വീഡിയോ (ഹിന്ദി പതിപ്പ്)

12. Pani OTT: പണിജോജു ജോർജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ്, അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്

13. Rekhachithram OTT: രേഖാചിത്രംആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ ഒടിടിയിൽ കാണാം.ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്

14. Bougainvillea OTT: ബോഗെയ്ൻവില്ലഅമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്റ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts