Home Blog Page 223

ലഹരിയുടെ വേരറുക്കണം, കുട്ടികളുടെ സമ്മർദം കുറയ്ക്കാൻ സ്കൂളിൽ സുംബാ ഡാൻസ് പോലുള്ള വിനോദങ്ങൾ വേണം: മുഖ്യമന്ത്രി

0
Spread the love

ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾകൊണ്ട് കൂടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് വച്ചത്. കാലം മാറിയതിന് അനുസരിച്ച് പാഠ്യപദ്ധതിയിലെ മാറ്റത്തിൽ തുടങ്ങി രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഇടപെടലുകളിലുണ്ടാകേണ്ട മാറ്റം വരെ പ്രതിപാദിച്ചായിരുന്നു പ്രസംഗം.

കുട്ടികൾ മുറിയിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇത് കുട്ടികളുടെ മനസിനെ സ്വാധീനിക്കും. മയക്കുമരുന്ന് ഏജന്‍റുമാർ കുട്ടികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി മയക്കുമരുന്ന് ഏജന്‍റുമാർ മാറുകയാണ്. പല കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുകയാണ്. മനുഷ്യ രൂപം മാത്രമുള്ള ജീവിയായി കുട്ടി മാറുന്നു. വയലൻസിന്‍റെ സ്വാധീനം കുട്ടികളിൽ കൂടുന്നു. അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ ഒരു പദ്ധതി പല തലത്തിൽ ആവിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്”- മുഖ്യമന്ത്രി പറയുന്നു.

അതേസമയം കുട്ടികൾ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. അറിവ് പകർന്നു കിട്ടുന്ന സൈറ്റുകളിലേക്കാണ് കുട്ടികൾ കടന്നു ചെല്ലുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സമിതി സമഗ്രമായ കര്‍മ്മ പദ്ധതി ഒരുക്കും. ലഹരി രക്ഷാ ബോധവത്കരണ പരിപാടികൾ അതിനുസരിച്ചാകും സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക.

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

0
Spread the love

വെറും മൂന്ന് ദിവസത്തേക്ക് സ്മാർട്ട് ഫോൺ ഉപയോഗം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം. ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. 18 നും 30 നും ഇടയിൽ പ്രായമുള്ള 25 യുവാക്കളിലാണ് പഠനം നടത്തിയത്.

സ്മാർട്ട്‌ഫോൺ ഉപയോഗത്തിനായുള്ള ആസക്തിയും സാമൂഹിക ഇടപെടലിനുള്ള ആസക്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഹ്രസ്വകാല സ്മാർട്ട്‌ഫോൺ നിയന്ത്രണം പോലും തലച്ചോറിന്റെ പ്രവർത്തനത്തെ മാറ്റിമറിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ ന്യൂറൽ പാറ്റേണുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്ക് പഠനം വെളിച്ചം വീശുമെന്ന് ഗവേഷകർ പറയുന്നു.

സുരക്ഷാ ഡ്യൂട്ടിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ചു; മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്

0
Spread the love

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. മോഹന്‍ലാലിനൊപ്പം മലകയറുന്ന വിവരം മറച്ചുവെച്ച് സുരക്ഷാ ഡ്യൂട്ടിയിലാണെന്ന് മറ്റ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. മോഹന്‍ലാലിനോടൊപ്പം മലകയറുന്നതിന് ഇന്‍സ്‌പെക്ടര്‍ സേനയോട് അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം

മോഹന്‍ലാലിനൊപ്പം പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് ഇന്‍സ്‌പെക്ടര്‍ മല കയറിയത്. താന്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ആണെന്ന് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്‍സ്‌പെക്ടര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടാഴ്ച മുമ്പ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു.

എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്! വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

0
Spread the love

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സിനിമ റീ എഡിറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മോഹൻലാലിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം

‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…സ്നേഹപൂർവ്വം മോഹൻലാൽ#L2E #Empuraan

മാറ്റം വരുത്തിയ എമ്പുരാൻ വ്യാഴാഴ്‌ച മുതൽ തിയറ്ററുകളിൽ; പഴയ പതിപ്പ് കാണാൻ വൻ തിരക്ക്

0
Spread the love

വിവാദങ്ങൾക്ക് പിന്നാലെ റീഎഡിറ്റിംഗ് ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്‌ച തിയേറ്ററുകളിൽ എത്തും. 17 സീനുകളിലാണ് മാറ്റം വരുത്തുന്നത്. വില്ലന്റെ പേരു മാറ്റും. ചില ഡയലോഗുകൾ മ്യൂട്ടും ചെയ്യും. നിർമ്മാതാക്കൾ തന്നെ പുതിയ പതിപ്പ് സെൻസറിംഗിന് നൽകുമെന്നാണ് വിവരം. അതേസമയം, വെട്ടിമാറ്റലുകളോടുകൂടിയെത്തുന്ന എമ്പുരാൻ പുറത്തിറങ്ങുന്നതിന് മുൻപ് പഴയ പതിപ്പ് കാണാൻ തിയേറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളിലെല്ലാം സീറ്റുകൾ ബുക്കിംഗ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ.

എമ്പുരാനെതിരെ ആർ.എസ്.എസ് കടുത്ത നിലപാടെടുത്തതോടെയാണ് റീഎഡിറ്റിംഗിന് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ചിത്രത്തിന് ഹിന്ദുവിരുദ്ധ അജൻഡയുണ്ടെന്ന വിമർശനമാണ് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ ഉന്നയിച്ചത്. പക്ഷപാതത്തോടെയാണ് ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ആരോപിച്ചു. പിന്നാലെ വാർത്താവിനിമയ വകുപ്പിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടി. മന്ത്രി അനുരാഗ് ഠാക്കൂർ സെൻസർ ബോർഡിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ഇതോടെ നിർമ്മാതാക്കൾക്കും അണിയറ പ്രവർത്തകർക്കും വേറെ വഴിയില്ലാതായി. സെൻസർ ബോർഡ് സിനിമ തിരിച്ചുവിളിക്കുമെന്ന സൂചന കിട്ടിയതോടെയാണ് സ്വയം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.

പരിഹാരത്തിന് മോഹൻലാൽ തന്നെ മുൻകൈ എടുത്തതായാണ് സൂചന. സെൻസർ ബോ‌ർഡ് തിരിച്ചുവിളിച്ച് സീനുകൾ മുറിച്ചുമാറ്റിയാൽ അത് കഥപറച്ചലിന്റെ തുടർച്ചയെ ബാധിക്കും. സീനുകൾ മാറ്റി എഡിറ്റ് ചെയ്ത് നൽകുന്നതാണ് നല്ലതെന്ന നിലപാട് തന്നെയായിരുന്നു സംവിധായകൻ പൃഥ്വിരാജിനും.

ദയവ് ചെയ്ത് വിശ്വസിക്കൂ! റിലീസിന് മുൻപ് അദ്ദേഹം സിനിമ കണ്ടിട്ടില്ല; മോഹൻലാൽ മാപ്പ് പറയുമെന്ന് മേജർ രവി

0
Spread the love

എമ്പുരാൻ സിനിമ മോഹൻലാൽ റിലീസിന് മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു മേജർ രവിയുടെ പ്രതികരണം. മോഹൻലാലിന് നല്ല മനോവിഷമമുണ്ട്. താൻ അറിയുന്ന അദ്ദേഹം നിങ്ങളോട് മാപ്പു പറയുമെന്നും മേജർ രവി വ്യക്തമാക്കി.

മോഹൻലാലിനൊപ്പം അഞ്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാൽ ഓക്കെ ആണെന്ന ഫീൽ കിട്ടിക്കഴിഞ്ഞാൽ പിന്നീട് അതിൽ ഇടപെടില്ല. കീർത്തിചക്ര പോലും മോഹൻലാൽ കണ്ടിട്ടില്ല. റിലീസിന് മുൻപ് അദ്ദേഹം കീർത്തിചക്ര കണ്ടിട്ടില്ല. അതപോലെ റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാൻ നേരത്തെ തന്നെ നിർദേശം കൊടുത്തിട്ടുണ്ട്. ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്’, മേജർ രവി പറഞ്ഞു.ൃ

എല്ലാവരും പറയുന്നത് മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആർമി വേഷത്തിൽ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലർത്തരുതെന്നും മേജർ രവി പറഞ്ഞു.

എമ്പുരാൻ: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

0
Spread the love

മോഹൻലാല്‍ നായകനായെത്തിയ ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് സുഭാഷ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി

അതിനിടെ എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും.

എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും കണ്ടു; ബാങ്കോക്കിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് പാർവതി

0
Spread the love

മരണത്ത മുഖാമുഖം കണ്ട് നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ. കഴിഞ്ഞ ദിവസമാണ് ബാങ്കോക്കിനെ തകർത്തെറിഞ്ഞ ഭൂചലനമുണ്ടായത്. ഈ സമയത്ത് ബാങ്കോക്കിൽ ആയിരുന്നു പാർവതി. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് പർവതി അനുഭവം വിവരിക്കുന്നത്.

ഇതെഴുതുമ്പോഴും എനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ട്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും ഭയാനകമായ ഭൂകമ്പം ഞാൻ അനുഭവിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും അരക്ഷിതാവസ്ഥായയിരുന്നു.ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല… വെറും പരിഭ്രാന്തി മാത്രം. ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. ഞാൻ പെട്ടെന്ന് എന്റെ കുടുംബത്തെ വിളിച്ച് അവരോട് സംസാരിച്ചു.

അവരോട് ഞാൻ അവസാനമായി സംസാരിക്കുന്നതുപോലെയും തോന്നി. അവരോട് സംസാരിച്ച നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും മനസിലാക്കാൻ ശ്രമിക്കുകയാണ്.ഇതെന്റെ ജീവിതത്തിൽ രണ്ടാമതൊരു അവസരമാണ്. പുതിയ ജീവിതത്തോടും യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരത്തിനും ഞാൻ നന്ദിയുള്ളവളാണ്. ഭൂകമ്പം ബാധിച്ച എല്ലാവർക്കും… എന്റെ ഹൃദയം നിങ്ങളെ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും സഹിഷ്ണുതയും കണ്ടെത്താം.അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിംഗിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും, പാർവതി കുറിച്ചു.ഇന്ന് രാവിലെയാണ് പാർവതിയും കുടുംബവും തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസവും തായ്ലൻഡ് യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു

ഒരുപാട് പേർക്ക് സഹായകമാവും; എമ്പുരാന് പിന്നാലെ ആഗ്രഹം പറഞ്ഞ് പൃഥ്വിരാജ്

0
Spread the love

വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു എമ്പുരാൻ. 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. എമ്പുരാന്റെ മേയ്‍ക്കിംഗ് ചലഞ്ച് നിറഞ്ഞ ഒന്നായിരുന്നു എന്ന് പൃഥ്വിരാജ് ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മറ്റൊരു ആഗ്രഹവും പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്.

നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ എന്ന ചിത്രം ഷൂട്ട് ചെയ്‍തതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഒമ്പതോളം വ്യത്യസ്‍ത സ്ഥലങ്ങളിലും ചിത്രീകരിച്ചു. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്നും പറയുന്നു പൃഥ്വിരാജ്. കാരണം ഒരുപാട് ഫിലിം മക്കേഴ്‍സിന് അത് സഹായകമാകും. അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവര്‍ക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും എന്നും വ്യക്തമാക്കുന്ന എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ്.

ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്; നടപടി സ്ഥലംമാറ്റത്തിന് പിന്നാലെ

0
Spread the love

പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല എസ് എച്ച ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഡി വൈ എസ് പി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.മോഹൻലാലിനൊപ്പം ശബരിമലയിൽ പോകുന്നത് മറച്ചുവച്ച്, കുറേക്കാലമായി ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സുനിൽ അനുമതി വാങ്ങിയത്. അതിനാലാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

എമ്പുരാന്റെ റിലീസിന് മുന്നോടിയായി ഈ മാസം പതിനെട്ടിനാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനും കൂടെയുണ്ടായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts