Home Blog Page 23

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

0
Spread the love

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു

ദൈവത്തെയോർത്ത് ഇത്തരം ഡയലോ​ഗുകൾ പറയല്ലേ എന്ന് അവരോട് പറയേണ്ടി വന്നു; ‘തുടരും’ ഷൂട്ടിനിടെ നടി ശോഭനയിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ബിനു പപ്പു

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.

ലാലേട്ടന് പുറമേ ശോഭന, ബിനു പപ്പു, ഇർഷാദ്, ആർഷ ബൈജു, തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോൾ ഇതാ തുടരും ഷൂട്ടിങ്ങിനിടെ നടി ശോഭനയമായുള്ള ഒരു കോമ്പിനേഷൻ സീനിൽ തനിക്ക് പറ്റിയ അബദ്ധവും അതിനോട് നടി എത് തരത്തിൽ പ്രതികരിച്ചുവെന്നും വ്യക്തമാക്കുകയാണ് പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടൻ ബിനു പപ്പു. ചിത്രത്തിൽ പോലീസ് വേഷമാണ് നടൻ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിൽ താൻ ശോഭനയെ ചോദ്യംചെയ്യുന്ന ഒരു സീൻ ഉണ്ടെന്നും വളരെ ക്രൂരമായൊക്കെയാണ് താൻ അഭിനയിക്കുന്നത്. ഇത്തരത്തിൽ ശോഭന മാമിന്റെ കൈപിടിച്ചു തിരിക്കുന്ന ഒരു സീനിൽ വള പൊട്ടി അവരുടെ കൈയ്യിൽ കുത്തിക്കേറി എന്നും ശരിക്കും വേദനിച്ചു എന്നും ബിനു പപ്പു പറയുന്നു. നല്ല ഫോഴ്സിൽ ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ ശരിക്കും വേദനിക്കുമെന്നും എന്നാൽ താൻ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല നടിയുടെ പ്രതികരണം എന്നും ബിനു പപ്പു പറയുന്നു..

ഡേയ് കൈ വിടറാ… ചോക്ലേറ്റ് വാങ്ങിത്തരേ… ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ… എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോ​ഗുകൾ. എനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോ​ഗുകൾ ഒന്നും പറയല്ലേ എന്നാണ് താൻ പറഞ്ഞത് എന്നും ബിനു പറയുന്നു. അത്രയ്ക്ക് ചിരിയടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നടൻ പറഞ്ഞു.

ലക്ഷ്മി നക്ഷത്ര പറഞ്ഞതിൽ എന്താണ് തെറ്റ്?അതൊക്കെ എന്റെ ഇഷ്ടമാണ്, വീണ്ടും മറുപടിയുമായി രേണു

0
Spread the love

അന്തരിച്ച കലാകാരൻ കൊല്ലം സുധിയും അവതാരിക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് കുടുംബ പ്രേക്ഷകർക്ക് നന്നായി അറിയാം. സ്റ്റാർ മാജിക് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ ഭാഗമായ രണ്ടുപേർ എന്നതിലപ്പുറം ഇരുവരും തമ്മിൽ ഒരു സഹോദരി- സഹോദര ബന്ധം ഉടലെടുത്തിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ കുടുംബത്തിന് ഒപ്പം നിന്നിരുന്നു. സുധിയുടെ മരണത്തിനുശേഷം ആദരാഞ്ജലികളും അനുശോചന വാക്കുകളുമായി പലരും മടങ്ങിയപ്പോഴും സാമ്പത്തികമായും മാനസികമായും ആ കുടുംബത്തോടൊപ്പം നിന്നയാളാണ് ലക്ഷ്മി നക്ഷത്ര.

എന്നാൽ കേറിക്കിടക്കാൻ സ്നേഹിച്ചിരുന്നവർ ഒരു പുതിയ വീട് വച്ച് നൽകിയതോടെ ഭാര്യ രേണുവിന്റെ മട്ടും ഭാവവും മാറി എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും മോഡലിങ്ങും അഭിനയവുമൊക്കെയായി ആരെയും കൂസാതെ മുന്നോട്ടുപോകുന്ന രേണുവിന്റെ സ്വഭാവം സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയുമാണിപ്പോൾ മലയാളികൾ. ഗ്ലാമറസ് വീഡിയോ ഷൂട്ടും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്തുകൊണ്ടുള്ള ഫോട്ടോഷൂട്ടുമെല്ലാം രേണുവിനെ ആക്രമിക്കാനുള്ള ആയുധങ്ങളാക്കി സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ശക്തമായപ്പോൾ കൂട്ടുകാരി ലക്ഷ്മി നക്ഷത്രയോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു.

‘ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ… അവരുടെ പാഷൻ എന്താണോ… എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്’ എന്നായിരുന്നു അന്ന് ലക്ഷ്മി മറുപടി പറഞ്ഞത്. ഈ പ്രതികരണം വൈറലായതിന് പിന്നാലെ ഇരുവരും തമ്മിൽ കാര്യമായ സ്വരച്ചേർച്ചയുണ്ടെന്ന് സോഷ്യൽ മീഡിയ പൊതുവേ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

അത് ആ കുട്ടി പറഞ്ഞത് തന്നെയല്ലേ യഥാർത്ഥ മറുപടി എന്താണ് മറ്റുള്ളവർ പറയേണ്ടത്, അത് ആ കുട്ടി മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത് അതൊക്കെ എന്റെ ഇഷ്ടമാണ് എന്ന് ഞാനാണ് ആ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.. ലക്ഷ്മി നക്ഷത്ര പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും രേണു സുധി ചോദിക്കുന്നു. നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ അഭിനയിക്കുന്നുണ്ട് ഇപ്പോൾ താരം. ആളുകളുടെ വിമർശനങ്ങൾ ഒന്നും തന്നെ തന്നെ ബാധിക്കുന്നില്ല എന്നാണ് രേണു സുധി വ്യക്തമാക്കുന്നത്

വയറിലെ കൊഴുപ്പിനെ പുറംതള്ളാം; ഈ പാനീയങ്ങൾ പതിവാക്കൂ…

0
Spread the love

വണ്ണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും പാടുപെടുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വയറ് കുറയാത്തതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കാത്തതും വലിയ പ്രശ്‌നമാണ്. വയറ്റില്‍ ആഴത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരള്‍, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ സുപ്രധാന അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള വിസറല്‍ കൊഴുപ്പാണ്. ഈ കൊഴുപ്പ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകുന്നു. മോശമായ ഭക്ഷണക്രമവും വ്യായാമക്കുറവും സമ്മര്‍ദ്ദവും പ്രായവും ഒക്കെ ഈ കൊഴുപ്പ് അടിഞ്ഞുകൂടലിന് കാരണമാകാറുണ്ട്.

വയറിലെ കൊഴുപ്പും അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളും മനസ്സിലാക്കുന്നത് ഫലപ്രദമായ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടിയാണ്. സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം നേടുക എന്നീ നുറുങ്ങുകള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് വയറിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. വയറിലെ കൊഴുപ്പിനെ പുറംതളളാന്‍ സഹായിക്കുന്ന ചില പാനിയങ്ങളെക്കുറിച്ച് അറിയാം.

നാരങ്ങാവെളളം ഇങ്ങനെ കുടിക്കണം

ചെറുചൂടുള്ള വെള്ളത്തിലേക്ക് നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇവയ്ക്ക് കലോറിയും വളരെ കുറവാണ്.

ഗ്രീന്‍ടീ

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ടീ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. കാറ്റെച്ചിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഈ ആന്റി ഓക്സിഡന്റുകള്‍ കൊഴുപ്പ് ഓക്സിഡേഷന്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ മെറ്റാബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ക്യാരറ്റ് ജ്യൂസ്

കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാന്‍ ആവശ്യമായ ഫൈബര്‍ കഴിക്കണമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ക്യാരറ്റ് ജ്യൂസില്‍ കലോറിയും കുറവാണ്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ക്യാരറ്റ് ജ്യൂസ് ഒരു നല്ല ഓപ്ഷനാണ്.

ഇഞ്ചി ചായ

ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയാന്‍ നല്ലതാണ്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.

വെള്ളരിക്ക ജ്യൂസ്

വെള്ളവും നാരുകളും ധാരാളം അടങ്ങിയ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.വെള്ളരിക്ക ജ്യൂസിലും കലോറി കുറവാണ്. അതിനാല്‍ തന്നെ മറ്റു സോഫ്റ്റ് ഡ്രിങ്ക്‌സുകളെപോലെ ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കുടിക്കാം.കുറഞ്ഞ കലോറിയും വെള്ളരി പോലുള്ള ഉയര്‍ന്ന ജലാംശമുള്ള പച്ചക്കറികളും കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു

തണ്ണിമത്തന്‍ ജ്യൂസ്

കലോറി കുറവും വെളളം കൂടുതലുളളതുമായ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തനില്‍ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിന്‍ എ, സി എന്നിവയുള്‍പ്പെടെ വിവിധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി താരതമ്യേന കുറവാണ്.

‘എന്തിനാണ് എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല’; അവൻ ചോദിച്ചത് പോലെ ലാലേട്ടനൊപ്പം സീൻ കൊടുത്തു, പിന്നെ കേട്ടത് ആത്മഹത്യ വാർത്ത, തരുൺ മൂർത്തി

0
Spread the love

തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, സൂര്യ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം കങ്കുവ എന്നിവയുടെ ചിത്രസംയോജകൻ നിഷാദ് യൂസഫ് കഴിഞ്ഞ ഒക്ടോബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മലയാള സിനിമ ലോകത്തെ ഏറെ വിയോഗത്തിൽ ആക്കിയ മരണവർത്തിയായിരുന്നു നിഷാദിന്റെത്. 2022-ൽ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. തന്റെ വർക്കിന് കയ്യടികളും കൂടുതൽ പ്രശംസയും ലഭിച്ചതോടെ നിഷാദ് പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ സ്വീകാര്യത നേടിയ അവസരത്തിൽ ആയിരുന്നു വിയോഗവാർത്ത വന്നത്. ആത്മഹത്യക്ക് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണെങ്കിലും നിഷാദിന്റെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരോട് അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നുണ്ട്.

തീയറ്ററുകളി വൻ പ്രേക്ഷക ഏറ്റെടുപ്പോടെ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ – ശോഭന ചിത്രം ‘തുടരും’ ന്റെ സംവിധായകൻ തരുൺമൂർത്തി ഒരു പ്രമോഷൻ പരിപാടിക്കിടെ നിഷാദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ നോവാകുന്നത്. തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയുടെയും, തുടർന്നു ഇറങ്ങിയ സൗദി വെള്ളക്കയുടെയും എഡിറ്റർ നിഷാദ് തന്നെയായിരുന്നു. തുടരും ചിത്രീകരിക്കുന്ന സമയത്ത് നിഷാദ് തന്നോട് ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള സീൻ ചോദിച്ചു വാങ്ങിയെന്നും നിഷാദിന്റെ മരണം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതായിരുന്നുവെന്നുമാണ് തരുൺ മൂർത്തി പറഞ്ഞത്. അടുത്ത 10 വർഷം സിനിമയിൽ നിന്റെ കാലമാണെന്ന് താൻ നിഷാദിനോട് പറയുമായിരുന്നു എന്നും നിഷാദ് എന്തിന് ആത്മഹത്യചെയ്തുവെന്ന് തനിക്കറിയില്ലെന്നും അറിയാൻ ആഗ്രഹിക്കുന്നു ഇല്ലെന്നും തരുൺമൂർത്തി പറയുന്നു.

‘ഈ സിനിമയുടെ ചിത്രീകരണം തീരാൻ മൂന്ന് ദിവസം ഉള്ളപ്പോൾ ആണ് ഞാൻ നിഷാദിന്റെ വാർത്ത അറിയുന്നത്. അതിന് രണ്ട് ദിവസം മുന്നേ പാലക്കാട് ഷൂട്ട് ചെയ്യുമ്പോൾ നിഷാദ് എന്നോട് പറഞ്ഞു എനിക്ക് ലാലേട്ടനൊപ്പം ഒരു സീൻ അഭിനയിക്കാനുള്ള അവസരം തരുൺ എങ്ങനെ എങ്കിലും തരണമെന്ന്. ഇതിന് മുന്നേയുള്ള എന്റെ സിനിമയിൽ ചാൻസ് ചോദിച്ചപ്പോൾ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അതിനുള്ള സീൻ ഒന്നും ഉണ്ടായിരുന്നില്ല. ഇതിൽ ഞാൻ എങ്ങനെയെങ്കിലും നിന്നെ ലാലേട്ടനൊപ്പം നിർത്തും എന്ന് പറഞ്ഞിരുന്നു. അങ്ങനെ പാലക്കാട്ടേക്ക് നിഷാദിനെ വിളിച്ച് വരുത്തി ഒരു സീൻ അഭിനയിപ്പിച്ചു.

ആ സമയം ആർ ജെ ബാലാജി എന്നെ വിളിച്ച് ചോദിച്ചിരുന്നു നിഷാദ് യൂസഫ് എന്ന എഡിറ്റർ എവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞു എന്റെ അടുത്ത് നില്പുണ്ടെന്ന്. ഞങ്ങളുടെ സിനിമയിലേക്ക് വേണ്ടിയാണ് ഒന്ന് കണക്ട് ചെയ്ത് തരാമോ എന്നദ്ദേഹം ചോദിച്ചിരുന്നു. സൂര്യയ്ക്ക് വേണ്ടി ആയിരുന്നു. കങ്കുവ കഴിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ വീണ്ടും ഒരു സൂര്യ ചിത്രം വരുന്ന എക്സ്സൈറ്റ്മെന്റ് അവനുണ്ടായിരുന്നു

ഇനി വരുന്ന പത്ത് വർഷം നിന്റെ ആണെന്ന് ഞാൻ പറഞ്ഞിരുന്നു. അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിച്ച് ഒരു ടെന്റിൽ ഇരുന്ന് ഞങ്ങൾ ഒരുമിച്ച് സംസാരിച്ചു ചിരിച്ച് നിഷാദും ലാലേട്ടനും തമ്മിൽ സെൽഫി എടുത്തു. അവൻ പോകാൻ നേരത്താണ് ഷഫീഖ് എന്ന സ്പോട്ട് എഡിറ്റ് പയ്യൻ വരുന്നത്. നല്ല വർക്കാണ് അവന്റേത്, സ്പോട്ട് എഡിറ്ററിന്റെ വർക്ക് നിഷാദ് കാണാറുണ്ടായിരുന്നില്ല കാരണം അത് ഇൻഫ്ളുവൻസ് ചെയ്‌താൽ പിന്നെ അവരുടെ വർക്കിൽ അത് വരും. പക്ഷെ നിഷാദ് ഷഫീഖിന്റെ എഡിറ്റ് കണ്ടു. അത് എനിക്ക് കൗതുകം ഉള്ള കാര്യമായിരുന്നു കാരണം വേറെ ഒരാളുടെയും വർക്ക് നിഷാദ് ഇതുപോലെ കാണുന്നത് ഞാൻ കണ്ടിട്ടില്ല. നിഷാദ് അവനോട് കൊള്ളാം എന്ന് പറയുന്നതും കൈക്കൊടുക്കുന്നതും ഞാൻ ആദ്യമായാണ് കാണുന്നത്.

മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ഉണ്ടാക്കിയതിനും എല്ലാം അവൻ നന്ദി പറഞ്ഞാണ് കങ്കുവയുടെ വർക്കിന്‌ പോയത്. തുടരും സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു രാത്രി വന്നപ്പോൾ ബോബി എനിക്ക് ഇൻസ്റ്റാഗ്രാമിൽ മൂന്ന് മണിക്ക് മെസ്സേജ് അയച്ചു. നമ്മുടെ നിഷാദ് പോയി എന്ന്. പെട്ടെന്ന് എന്താണെന്ന് മനസിൽ ആയില്ല. ബിനു ചേട്ടനെ വിളിച്ച് റൂമിലേക്ക് വരുത്തി കാര്യം പറഞ്ഞപ്പോൾ പുള്ളിയും ഞെട്ടി. ഒരുപ്പാട് പേരെ വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ഖാലിദ് റഹ്മാനെ വിളിച്ചപ്പോൾ അവനാണ് പറഞ്ഞത് നിഷാദ് ആത്മഹത്യ ചെയ്തതാണെന്ന്. അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു.

കഴിഞ്ഞ ദിവസം വളരെ സന്തോഷത്തിൽ ഇരുന്ന ഒരാൾ പെട്ടന് ഇങ്ങനെ ചെയ്തത് എനിക്ക് വിശ്വസിക്കാനായില്ല. ഉടനെ എറണാകുളത്തെ ഹോസ്പിറ്റലിന് പുറത്ത് പോയി ഞങ്ങളും നിന്നു. എന്തിനാണ് എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല അറിയും വേണ്ട. മലയാള സിനിമയ്ക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടമാണ്, നിഷാദ് എന്ന എഡിറ്ററെ…,’ തരുൺ പറഞ്ഞു.

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടൻ; ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് 9 ലക്ഷം രൂപ

0
Spread the love

ലഹരി ഉപയോ​ഗിച്ചെന്ന് വേടൻ സമ്മതിച്ചതായി പോലീസ്. ആറ് ​ഗ്രാം കഞ്ചാവാണ് ഇവരുടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഇവരുടെ മൊബൈൽ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹിൽ പാലസ് സി.ഐ വ്യക്തമാക്കി. പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവർ പറയുന്നത്. ഒമ്പതംഗ സംഘമായിരുന്നു ഫ്ലാറ്റിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേദന സംഘവും പരിശീലനത്തിനായി എടുത്ത ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ പരിപാടി കഴിഞ്ഞെത്തിയത്. പോലീസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ സംഘം വിശ്രമിക്കുകയായിരുന്നുവെന്നും ദേഹപരിശോധനയിൽ നിന്നല്ല കഞ്ചാവ് ലഭിച്ചതെന്നുമാണ് വിവരം

കുറച്ച് ദിവസമായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇപ്പോൾ വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യംനൽകി വിടാനാണ് തീരുമാനമെന്നും പോലീസ് അറിയിച്ചു . കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് ഇവർ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്താൻ ആവില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു

എസ്എസ്എൽസി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും

0
Spread the love

എസ്എസ്എൽസി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങൾ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങൾ പുറത്തിറക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അറസ്റ്റിന് പിന്നാലെ സർക്കാരിന്റെ ആഘോഷ പരിപാടിയിൽ നിന്നും ‘വേടൻ ഔട്ട്’; ലഹരി ഉപയോഗിക്കല്ലേ മക്കളേ എന്ന് പറഞ്ഞ വേടൻ പണി പറ്റിച്ചല്ലോയെന്ന് സോഷ്യൽ മീഡിയ

0
Spread the love

യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. വേടന്റെ പാട്ടുകൾ എല്ലാം വലിയ ഹിറ്റുകളുമാണ്. ഈണത്തേക്കാൾ കരുത്തുറ്റ വരികൾ ആണ് വേടന്റെ പട്ടികളുടെ പ്രത്യേകത. ഇക്കഴിഞ്ഞ വർഷം ഇൻഡസ്ട്രി ഹിറ്റടിച്ച മഞ്ഞുമ്മൽ ബോയ്സിനു വേണ്ടി ചെയ്ത ‘ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന’ പാട്ട് വൻ ഹിറ്റായിരുന്നു.

മലയാളികൾക്കിടയിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയ്ക്ക് വേദന വലിയ സ്വാധീനമുണ്ട്. ഇപ്പോഴിതാ 7 ഗ്രാം കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും വേടൻ പിടിയിൽ ആയതോടെ താരം ലഹരിക്കെതിരെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയ്ക്കിടെ ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും പരാമര്‍ശം നടത്തിയിരുന്നു. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ‘സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്‍റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരിപാടി കാണാൻ എത്തിയ യുവാക്കളോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഇന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടിയിൽ ആയതോടെ വൻ വിമർശനവും പ്രതിഷേധവുമാണ് വേദനെതിരെ ഉയരുന്നത്. സ്റ്റേറ്റ് ഷോകളിലും മറ്റും വലിയ വാചകം അടിക്കുന്ന വേടൻ എന്ത് സന്ദേശമാണ് യുവാക്കൾക്ക് ഇനി നൽകാൻ പോകുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവായി ഉയരുന്ന വിമർശനം.

അതേസമയം കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.

ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് താരത്തിന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ഡാൻസഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്.

വേടനും പിടിയിൽ! റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തത് അഞ്ച് ഗ്രാം കഞ്ചാവ്

0
Spread the love

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല

സൈന്യത്തിനെതിരെ പ്രചാരണം നടത്തി; പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനം

0
Spread the love

പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനൽ, ഡോൺ ന്യൂസ് , സമ ടിവി അടക്കമുള്ള യൂടൂബ് ചാനലുകളാണ് നിരോധിച്ചത്.സൈന്യത്തിനെതിരെ നിരന്തരം പ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി.തെറ്റായ റിപ്പോർട്ടുകൾ നൽകിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts